കര്‍ക്കിടകം പൊതുവെ കഷ്ടതകളുടെ മാസമാണെന്നു പറയുമെങ്കിലും ആരോഗ്യപരമായ സംരക്ഷണത്തിന് ഏറ്റവും ചേര്‍ന്ന സയമാണ്. ശരീരം എളതായിരിയ്ക്കുന്ന, അതായത് ദുര്‍ബലമായിരിയ്ക്കുന്ന ഒരു സമയമാണിത്. ഇതു കൊണ്ടു തന്നെ രോഗങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്. ഇതേ കാരണം കൊണ്ടുതന്നെ പെട്ടെന്നു തന്നെ ഏതു ചികിത്സകളും ശരീരത്തില്‍ ഏല്‍ക്കുന്ന സമയവുമാണ്.ശരീരത്തിന് ആരോഗ്യം നല്‍കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ ലഭ്യമാണ്. ഇതില്‍ പ്രധാന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ചേരുകള്‍ മാത്രമല്ല, ഇത്തരം ചില ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ചില ചേരുവകള്‍ പോലും പ്രാധാന്യമുള്ളവയാണ്.ഇത്തരത്തില്‍ ഒന്നാണ് ഉലുവ എന്നു വേണം, പറയാന്‍. വലിപ്പത്തില്‍ ചെറുതാണെങ്കിലും അല്‍പം കയ്പ്പാണ് രുചിയെങ്കിലും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഉലുവ. വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, പ്രോട്ടീന്‍, നിയാസിന്‍, ഇരുമ്ബ്, പൊട്ടാസ്യം, കാല്‍സ്യം, ആല്‍ക്കലോയ്ഡുകള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത് ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.
കര്‍ക്കിടക മാസത്തില്‍ ഉലുവാക്കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. മുളപ്പിച്ച ഉലുവ ഉപയോഗിച്ചാണ് കഞ്ഞി തയ്യാറാക്കുന്നതെങ്കില്‍ ഗുണം പിന്നെയും ഇരട്ടിയാകും.
ഉലുവാക്കഞ്ഞി തയ്യാറാക്കുന്നതെങ്ങനെയെന്ന്, ഇത് കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തെന്ന് അറിയൂ.
ആയുര്‍വേദം
കര്‍ക്കിടകത്തില്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ് ഉലുവാക്കഞ്ഞി. വാതരോഗം, പിത്താശയ രോഗം, ഗര്‍ഭാശയ രോഗം, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥത തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഉലുവാക്കഞ്ഞി ഏറെ നല്ലതാണ്.
പ്രതിരോധ ശേഷി
ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫദോഷങ്ങളാണ് അസുഖങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണം. ഇത്തരം ദോഷങ്ങള്‍ അകറ്റാന്‍ മികച്ച ഒന്നാണ് മുളപ്പിച്ച ഉലുവാക്കഞ്ഞി. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കി ഏത് അസുഖങ്ങളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കുന്നവ.
ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍
ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. നല്ല ശോധനയ്ക്കും ഉലുവാക്കഞ്ഞി, പ്രത്യേകിച്ചും മുളപ്പിച്ച ഉലുക കൊണ്ടുള്ള കഞ്ഞി ഏറെ നല്ലതാണ്.
കൊളസ്‌ട്രോള്‍
ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് മുളപ്പിച്ച ഉലുവ. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതിലൂടെ ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഗുണം നല്‍കും.
പ്രമേഹത്തിന് നല്ലൊരു മരുന്ന്
പ്രമേഹ രോഗികള്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏറ്റവും നല്ലൊരു മരുന്നാണിത്. ഉലുവ പ്രമേഹത്തിന് ഏതു രൂപത്തിലാണെങ്കിലും അത്യുത്തമവുമാണ്. പ്രമേഹ രോഗികള്‍ക്കു ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണ് ഉലുവാക്കഞ്ഞി. കഞ്ഞിയായിട്ടല്ലെങ്കിലും ഇത് മുളപ്പിച്ചോ കുതിര്‍ത്തിയോ ദിവസവും കഴിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും മോചനം നല്‍കുന്ന ഒന്നാണ്.
തടിയും വയറും
ഉലുവാക്കഞ്ഞി തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ദഹനം മെച്ചപ്പെടുത്തിയും ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിലെ കൊഴുപ്പു നീക്കിയും വിശപ്പു കുറച്ചുമെല്ലാമാണ് ഇത് ഈ ഗുണം നല്‍കുന്നത്.
ക്യാന്‍സര്‍
ശരീരത്തിലെ കൊഴുപ്പു മാത്രമല്ല, ടോക്‌സിനുകള്‍ പുറന്തള്ളാനും പ്രധാനപ്പെട്ട ഒന്നാണ് മുളപ്പിച്ച ഉലുവ. ഇതിലെ സാപോനിയന്‍ പോലുള്ള നാരുകളാണ് ഇതിനു സഹായിക്കുന്നത്. ടോക്‌സിനുകള്‍ അകറ്റുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.
കര്‍ക്കിടകത്തില്‍ മുളപ്പിച്ച ഉലുവാക്കഞ്ഞി
ഹൃദയാരോഗ്യത്തിനും
ധാരാളം പൊട്ടാസ്യം അടങ്ങിയ ഒന്നാണിത് ഇത് ബിപി പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരവുമാണ്.
സ്ത്രീകള്‍ക്ക്
സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ഉലുവാക്കഞ്ഞി പ്രസവിച്ച സ്ത്രീകള്‍ക്കു മുലപ്പാല്‍ ഉണ്ടാകാന്‍ നല്ലതാണ്. ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണിത്. സതന വലിപ്പം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ ഗുണകരമാണ്. ഉലുവയില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ധാരാളം അടങ്ങിയിട്ടുള്ളതു തന്നെയാണ് കാരണം.
വാതസംബന്ധമായ പ്രശ്‌നങ്ങള്‍
വാതസംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവേദന എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. പ്രത്യേകിച്ചും മഴക്കാലത്ത് വാത രോഗങ്ങള്‍ ഏറുമെന്നതു കൊണ്ട് ഈ സമയത്ത് ഈ കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
ഉലുവാക്കഞ്ഞി
ഉലുവാക്കഞ്ഞി പല തരത്തിലും ഉണ്ടാക്കാം. ഇതിനു പ്രധാന ചേരുവകള്‍ കുതിര്‍ത്ത ഉലുവ, അല്ലെങ്കില്‍ കുതിര്‍ത്തു മുളപ്പിച്ച ഉലുവ, പൊടിയരി എന്നിവയാണ്. ഇതിനൊപ്പം ജീരകം, ചുക്ക്, അയമോദകം, കുരുമുളക്, തേങ്ങ എന്നിവയും ചേര്‍ക്കാം.
ഉലുവ
ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തിയോ മുളപ്പിച്ചോ അരച്ചെടുക്കുക. വല്ലാതെ അരയ്‌ക്കേണ്ട കാര്യമില്ല. പൊടിയരി ഒഴികെ ബാക്കിയുള്ള ചേരുവകള്‍ അരച്ചെടുക്കുക. പൊടിയരി വേവിച്ച് ഇതില്‍ അരച്ച ഉലുവയും ബാക്കി അരപ്പും ചേര്‍ത്തിളക്കി വേവിച്ച് വാങ്ങി ചൂടോടെ ലേശം ഉപ്പു ചേര്‍ത്തു കഴിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം,
കഞ്ഞി
ഏതു മരുന്നു കഞ്ഞിയും കുടിയ്ക്കുമ്ബോള്‍ ഫലം പൂര്‍ണമായി ലഭിയ്ക്കണമെങ്കില്‍ പഥ്യം നോക്കേണ്ടത് അത്യാവശ്യം. രാവിലെ കഞ്ഞി കുടിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. മത്സ്യവും മാംസവും ഈ സമയത്തു കഴിയ്ക്കരുത്. ചുരുങ്ങിയത് ഒരാഴ്ച അടുപ്പിച്ചു കഴിയ്ക്കുക. മുഴുവന്‍ മാസവും വേണമെങ്കില്‍ കഴിയ്ക്കാം. ഈ സമയത്ത് മദ്യം, പുകവലി ശീലങ്ങളും സെക്‌സും ഒഴിവാക്കണമെന്നാണ് പൊതുവെ നിഷ്‌കര്‍ഷിയ്ക്കുന്നത്.
source: boldsky.com