എല്ലുകളെ ബലപ്പെടുത്താന്‍ സഹായകമായ ഭക്ഷണക്രമം ശീലിക്കാംഎല്ലുകളുടെ കട്ടികുറഞ്ഞു ദുര്‍ബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളില്‍ ദ്വാരങ്ങള്‍ വീഴുന്നു. ഡെന്‍സിറ്റി കുറഞ്ഞുവരുന്നു.
എല്ലുകളുടെ തേയ്മാനം തുടക്കത്തില്‍ തിരിച്ചറിയപ്പെടാറില്ല. എല്ലുകള്‍ക്കു പൊട്ടല്‍ സംഭവിക്കുന്ന ഘട്ടത്തോളം എത്തുന്പോഴാണ് ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോള്‍ മുതുക്, നടുവ് ഭാഗങ്ങളില്‍ അസഹ്യമായ വേദന അനുഭവപ്പെക്കോം.
പ്രായമാകുന്നതുമായി ബന്ധപ്പ്െ് എല്ലാവരിലും എല്ലുകളുടെ ഡെന്‍സിറ്റി കുറഞ്ഞുവരാറുണ്ട്. അതു ക്രമേണ ഓസ്റ്റിയോപൊറോസസിലേക്ക് എത്തുന്നു. സ്ത്രീകളുടെ എല്ലുകള്‍ക്ക് പുരുഷന്മാരുടെ എല്ലിനെ അപേക്ഷിച്ചു കട്ടി കുറവാണെന്നതും സ്ത്രീകള്‍ക്ക് 50 വയസിനു ശേഷം ആര്‍ത്തവവിരാമം നേരിടേണ്ടി വരുന്നു എന്നതും സ്ത്രീകളില്‍ ഓസ്റ്റിയോ പോറോസിസ് സാധ്യത വര്‍ധിപ്പിക്കുന്നു. എല്ലുകള്‍ പൊട്ടാാനും ഒടിയാനുമുളള സാധ്യത ഇവര്‍ക്കു കൂടുതലാണ്. പ്രായമായവര്‍, സ്ത്രീകള്‍, ആര്‍ത്തവം നിലച്ചവര്‍, പുകവലിക്കാര്‍ തുടങ്ങിയവരിലാണ് രോഗസാധ്യത കൂടുതല്‍.
കാല്‍സ്യം, വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ നല്‍കിയും മറ്റുമരുന്നുകളിലൂടെയും വ്യായാമങ്ങളിലൂടെയും രോഗശാന്തി സാധ്യമാണ്. പരസ്യങ്ങളില്‍ കണ്ണടച്ചു വിശ്വസിച്ച് മരുന്നുകള്‍ സ്വീകരിക്കുന്നത് ഉചിതമല്ല. സ്വയംചികിത്സ പാടില്ലെന്ന് അര്‍ഥം. എല്ലുരോഗ വിദഗ്ധനെ സമീപിച്ച് ചികിത്സ തേടുക.
വിറ്റാമിന്‍ ഡി, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുടെ കുറവ്, പുകവലി, എന്നിവ ഓസ്റ്റിയോപൊറോസിസ് സാധ്യത കൂട്ടുന്നു. കോര്‍ട്ടിക്കോ സ്റ്റിറോയ്ഡുകള്‍, ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ എന്നിവയുടെ നിരന്തര ഉപയോഗവും എല്ലുകളുടെ നാശത്തിന് ഇടയാക്കുന്നതായി പഠനങ്ങളുണ്ട്.
ചെറുപ്പത്തില്‍ എല്ലുകള്ക്കുളള കരുത്ത് മധ്യവയസില്‍ കുറഞ്ഞുവരുന്നു. പ്രത്യേകിച്ചും ആര്‍ത്തവിരാമം വന്ന സ്ത്രീകളില്‍ എല്ലുകളുടെ കനം കുറയുന്നു. ദുര്‍ബലമാകുന്നു. പൊട്ടലിനും ഒടിവിനുമുളള സാധ്യതയേറുന്നു. പ്രതിരോധം ഒന്നുമാത്രം; എല്ലുകളെ ബലപ്പെടുത്താന്‍ സഹായകമായ ഭക്ഷണക്രമം സ്വീകരിക്കണം.
സൂക്ഷിക്കാന്‍
- കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കാം. കാല്‍സ്യം സമൃദ്ധംകൊഴുപ്പു നീക്കിയ പാല്, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍, സോയാബീന്‍ ഉത്പന്നങ്ങള്‍, വെണ്ടയ്ക്ക, ബീന്‍സ്, ബദാം പരിപ്പ്, മത്തി, ഇരുണ്ട പച്ച നിറമുളള ഇലക്കറികള്‍, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ...
- വിറ്റാമിന്‍ ഡി അടങ്ങിയ ആഹാരവും എല്ലുകളുടെ കരുത്തു കൂാന്‍ സഹായകം. വിറ്റാമിന്‍ ഡി സമൃദ്ധം
അയല തുടങ്ങിയ മീനുകള്‍, മീനെണ്ണ(കോഡ് ലിവര്‍ ഓയില്‍), സോയാബീന്‍ ഉത്പന്നങ്ങള്‍, മു, കൂണ്, പഴങ്ങള്‍, പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, കൊഴുപ്പു നീക്കം ചെയ്ത പാലും പാലുത്പന്നങ്ങളും, നട്സ്....
- ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകള്‍ക്കു ഗുണപ്രദം.
- ഓറഞ്ച് ജ്യൂസ് ഉചിതം. അതു ധാരാളം കാല്‍സ്യം ശരീരത്തിലെത്തിക്കും.
- 50 വയസിനു മേല്‍ പ്രായമുളളവര്‍ പാട നീക്കിയ പാല് ഡയറ്റീഷന്‍ നിര്‍ദേശിക്കുന്ന അളവില്‍ ഉപയോഗിക്കണം. കാല്‍സ്യമാണ് എല്ലുകള്‍ക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം.
- മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകള്‍ കാല്‍സ്യം സന്പന്നം. മീന്‍ കറിവച്ചു കഴിക്കുകയാണ് ഉചിതം.
- ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാല്‍സ്യം ധാരാളം. ഇലക്കറികള്‍ ശീലമാക്കണം.
- കാല്‍സ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീന്‍. ഗോതന്പുമാവിനൊപ്പം സോയാ പൗഡര്‍ ചേര്‍ത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീന്‍സ്, സോയാ ബോള്‍ എന്നിവയും വിപണിയില്‍ സുലഭം. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ പതിവായി സോയാബീന്‍ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിര്‍ത്തുന്നതിനു സഹായകം.
- വാല്‍നട്ട് പോലെയുളള നട്സ് ഇനങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം.
- മൂത്രത്തിലൂടെ കാല്‍സ്യം നഷ്ടമാകുന്നതു തടയാന്‍ നിലക്കടല, ബദാം പരിപ്പ് എന്നിവയിലെ പൊട്ടാസ്യം സഹായകം. നട്സിലെ പ്രോട്ടീന്‍ എല്ലുകളുടെ കരുത്തു കൂട്ടുന്നതിനു സഹായകം. ചെറുപയര്‍, വന്‍പയര്‍, കൂവരക് എന്നിവയും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. കൂവരക് കഴുകി ഉണക്കി പൊടിച്ചു കുറുക്കാക്കി ഉപയോഗിക്കാം.
- ഉപ്പ് മിതമായി ഉപയോഗിക്കുക. ഉപ്പു കൂടിയ ഭക്ഷണം അമിതമായാല്‍ മൂത്രത്തിലൂടെ കാല്‍സ്യം അധികമായി നഷ്ടമാവും.
- സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ശരീരം ഉത്പാദിപ്പിക്കുന്ന വിറ്റാമിന്‍ ഡി
കാല്‍സ്യം ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനത്തെ സഹായിക്കുന്നു. വിററാമിന്‍ ഡി സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശം കൂടാതെ സ്വികരിക്കരുത്.
- ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമരീതികളും എല്ലുകളുടെ കരുത്തു കൂട്ടുന്നതിനു സഹായകം. എല്ലിന്റെ തേയ്മാനം കുറയ്ക്കുന്നു. കരുത്തുളള പേശികള്‍ രൂപപ്പെടുന്നു. വീഴ്ച, ഒടിവ് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പക്ഷേ, കടുത്ത ഓസ്റ്റിയോ പൊറോസിസ് രോഗികള്‍ വ്യായാമമുറകള്‍ സ്വയം സ്വീകരിക്കരുത്. ചെടികള്‍ നനയ്ക്കല്‍, നടത്തം പോലെയുളള ലഘുവായ പ്രവൃത്തികളും വ്യായാമത്തിനുളള വഴികള്‍ തന്നെ. നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. സാധ്യമായ ജോലികള്‍ ഒഴിവാക്കരുത്. ഷോപ്പിംഗിനിടെ ചെറു നടത്തം സാധ്യമാണല്ലോ. അംഗീകൃത യോഗ പരിശീലകനില്‍ നിന്നു യോഗ പരിശീലിക്കുന്നതും ഉചിതം. ഓര്‍ക്കുക
- കാല്‍സ്യം ഗുളികകള്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ കഴിക്കരുത്. അളവില്‍ അധികമായാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിന് സാധ്യതയുണ്ട്.
- സംസ്കരിച്ച മാംസവിഭവങ്ങള്‍ ഒഴിവാക്കുക. ശരീരത്തില്‍ നിന്നു കാല്‍സ്യം നഷ്ടമാകുന്നതു തടയാന്‍ അതു സഹായകം.
- കാപ്പിയിലെ കഫീനും കാല്‍സ്യം ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. അതിനാല്‍ അമിതമായി കാപ്പികുടിക്കുന്ന ശീലം ഒഴിവാക്കുക.
- അതുപോലെതന്നെ ആല്‍ക്കഹോളിന്റെ
(മദ്യത്തിന്റെ) ഉപയോഗവും എല്ലുകള്‍ക്കു ദോഷകരം.
കടപ്പാട്:deepika-epaper-