മുഖത്തിനനുയോജ്യമായതും മനോഹരവുമായ രൂപമാറ്റം മൂക്കിനു നല്‍കുകയാണ് റൈനോപ്ലാസ്റ്റി നടത്തുന്നതിന്റെ ഉദ്ദേശ്യം. ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ എന്ന നിലയ്ക്ക് റൈനോപ്ലാസ്റ്റി ഒരേസമയം ഒരു വെല്ലുവിളിയും പൂര്‍ണ്ണതോതില്‍ ഫലദായകവുമാണ്. ശസ്ത്രക്രിയയുടെ ഫലമായി സമീകൃതമായ മുഖചേതനയും വര്‍ദ്ധിച്ച ആത്മാഭിമാനവും നേടാന്‍ കഴിയുന്നു.
പ്രാഥമിക നിലയിലുള്ള ഒരു ശസ്ത്രപ്രയോഗം എന്ന അടിസ്ഥാനത്തിലാണ് മിക്കവാറും റൈനോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ നടത്തിവരുന്നത്. അതിന്റെ അര്‍ത്ഥം തികച്ചും ക്രമമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂക്ക് സൗന്ദര്യബോധം തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി മാത്രമായി രൂപഭേദം വരുത്തുന്നു എന്നാണ്.
ഒരു ശസ്ത്രക്രിയയെന്ന നിലയില്‍ വിശദമായ ആവശ്യകോപാധികള്‍ വിലയിരുത്തല്‍, ചര്‍ച്ച, ആസൂത്രണം എന്നിവ അവശ്യം ആവശ്യമായ ഒരു പ്രക്രിയയാണ് റൈനോപ്ലാസ്റ്റി. ആസൂത്രണോപാധിയില്‍ ഏറ്റവും പ്രധാനമായത് വ്യക്തിയുടെ ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കലാണ്. അതേത്തുടര്‍ന്ന് ശസ്ത്രക്രിയാവിദഗ്ദന്‍ അവയില്‍ ഏതെല്ലാം സാദ്ധ്യമാകും ഏതെല്ലാം സാദ്ധ്യമാകില്ല എന്ന് നിങ്ങളോട് വിശദീകരിക്കും.
റൈനോപ്ലാസ്റ്റിയുടെ ആസൂത്രണത്തില്‍ നിര്‍ണ്ണായകമായ മറ്റൊരു ഘടകം മൂക്കൊഴികെ മുഖത്തെ ബാക്കി പ്രത്യേക സവിശേഷതകളുടെ അവസ്ഥ വിലയിരുത്തലാണ്. മൂക്കിന്റെ സൗന്ദര്യം ഒറ്റപ്പെടുത്തി ഒരു മതിപ്പിലെത്താന്‍ കഴിയില്ല. അത് മുഖത്തിന് ആകര്‍ഷകത്വം നല്‍കുന്നു എന്നു ബോദ്ധ്യപ്പെടണം. അക്കാരണത്താല്‍ റൈനോപ്ലാസ്റ്റിയുടെ ആത്യന്തിക ലക്ഷ്യം അംഗപ്പൊരുത്തവും സമീകൃതാവസ്ഥയും അവയിലൂടെ മുഖകാന്തിയും നേടുക എന്നതുതന്നെയാണ്.
റൈനോപ്ലാസ്റ്റി ഒരു പകല്‍ സമയ ശസ്ത്രക്രിയയായിട്ടാണ് സാധാരണ നടപ്പാക്കുക. അത് ബോധം കെടുത്തിയോ ശസ്ത്രക്കിയയ്ക്ക് വിധേയമാകേണ്ട അവയവഭാഗം മാത്രം മരവിപ്പിച്ചോ ചെയ്യാം.
ശസ്ത്രക്രിയ ചെയ്തു തീര്‍ക്കാന്‍ 1-2 മണിക്കൂര്‍ എടുക്കും. അതിന്റെ ഓരോ നടപടിയും എങ്ങിനെയെന്നത് ശസ്ത്രക്രിയയുടെ രൂപരേഖയെ ആശ്രയിച്ചിരിക്കും. അത് ചെയ്തുവരുമ്പോള്‍ കോമളാസ്ഥികള്‍ (രമൃശേഹമഴല)െ, അസ്ഥികള്‍, മൃദുലകോശകല എന്നിവയുടെ ആകൃതിയും സംവിധാനവും സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടിവന്നേക്കും. കൂടാതെ ഒട്ടിച്ചു ചേര്‍ക്കുന്നതിന് ഉപയോഗിക്കേണ്ട വസ്തുക്കളായ ചെവിയുടേയും വാരിയെല്ലിന്റേയും കോമളാസ്ഥികളോ വച്ചുപിടിപ്പിക്കേണ്ട കലകളോ (ശാുഹമിെേ) ആവശ്യമനുസരിച്ച് കൂട്ടേണ്ടിയും വരാം.
മൂക്കിന്മേലും കണ്ണിനുതാഴെയും ഉള്ള വീക്കവും പരിക്കുകളും 2-3 ആഴ്ച കൊണ്ട് മാറും. നീര്‍ക്കെട്ട് മിക്കവാറും മുഴുവനും 7 മുതല്‍ 10 ദിവസം കൊണ്ട് ശമിക്കും.
ആയാസരഹിതമായ ജോലികള്‍ ഒരാഴ്ചയ്ക്ക് ശേഷം ആരംഭിക്കുന്നതിന് തയ്യാറെടുക്കാം. ആയാസമേറിയവ ഒരുമാസത്തിനു ശേഷം മാത്രം മതി.
മൂക്കിന് രൂപഭേദമോ മുഖത്തിന് സൗന്ദര്യവര്‍ദ്ധനയോ കൈവരുത്തുന്നതിനു വേണ്ടി നടത്തുന്ന ശസ്ത്രക്രിയകളുടെ പരമമായ ലക്ഷ്യം മുഖാകൃതിയും അതുവഴി മുഖസൗന്ദര്യവും കഴിയുന്നത്ര പ്രശോഭിപ്പിക്കുകയായതുകൊണ്ട് ചില അവസരങ്ങളില്‍ വിശേഷാല്‍ നടപടികള്‍ കൂടി എടുക്കുന്നത് ഉചിതമായിരിക്കും.
മൂക്കിന്റെ ആകൃതിയില്‍ മാറ്റം വരുത്തുന്നതോടൊപ്പം പലപ്പോഴും ചെയ്തുവരുന്ന നേര്‍വഴിയിലുള്ളതും സുരക്ഷിതവുമായ മറ്റൊരു ശസ്ത്രക്രിയയാണ് താടിയുടെ വലുപ്പം കൂട്ടുന്നതിനുള്ളത്. അത് ചെയ്യുന്നത് മിക്കവാറും അവസരങ്ങളില്‍ ശസ്ത്രക്രിയയില്‍ കൂട്ടിച്ചേര്‍ക്കലിന് അനുയോജ്യമായ വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ്.
കവിളുകളുടെ വലുപ്പം കൂട്ടല്‍, മുഖത്ത് നിലവിലുള്ള അമിതകൊഴുപ്പ് നിര്‍മ്മാര്‍ജ്ജനം, ചുണ്ട് തുടുപ്പിക്കല്‍, നുണക്കുഴി സൃഷ്ടിക്കല്‍ എന്നിവയാണ് രൂപഭേദവുമായി ബന്ധപ്പെടുത്തി നടത്തിവരുന്ന മറ്റ് ശസ്ത്രക്രിയാ നടപടികള്‍.
സ്തനം, ഉടല്‍ എന്നിവയ്ക്കായുള്ള സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകളുമായി കൂടെ ചേര്‍ത്തും റൈനോപ്ലാസ്റ്റി നടപ്പാക്കിവരുന്നുണ്ട്
1) റൈനോപ്ലാസ്റ്റി നടത്തുന്നത് മൂക്കുഭാഗം മാത്രം മരവിപ്പിച്ചാണോ അതോ വ്യക്തിയെ തന്നെ ബോധം കെടുത്തിയോ?
റൈനോപ്ലാസ്റ്റി സാധാരണ നടത്തുന്നത് ചികിത്സാര്‍ത്ഥിയെ ബോധം കെടുത്തിയാണ്. ചെറിയ തോതിലുള്ള തിരുത്തലുകള്‍ മാത്രമേയുള്ളൂവെങ്കില്‍ തല്‍ഭാഗം മാത്രം മരവിപ്പിച്ച് നടപ്പാക്കാം. ബോധം കെടുത്തിയാണ് ശസ്ത്രക്രിയ നടത്തുന്നതെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമില്ല. കേരളീയരില്‍ അധിക പങ്ക് ആളുകളും ബോധം കെടുത്തിയുള്ള ശസ്ത്രക്രിയയാണ് ഇഷ്ടപ്പെടുന്നത്.
2) കേരളത്തില്‍ റൈനോപ്ലാസ്റ്റിക്ക് എന്തു ചിലവു വരും?
റൈനോപ്ലാസ്റ്റിക്കുള്ള ചിലവ് അതിന് ആസൂത്രണം ആവശ്യമായി വരുന്ന ശസ്ത്രക്രിയാ പദ്ധതിയുടെ വ്യാപ്തി അനുസരിച്ചിരിക്കും. ആകെ ചിലവ് 60,000 രൂപ മുതല്‍ 1,75,000 രൂപവരെ ആകാം. കൃത്യം തുക അറിയാന്‍ വൈദ്യശാസ്ത്രനിര്‍ണ്ണയം പൂര്‍ത്തിയാകേണ്ടതുണ്ട്.
കേരളത്തില്‍ റൈനോപ്ലാസ്റ്റിക്ക് എത്ര ദിവസത്തെ ആശുപത്രി താമസം ആവശ്യമായി വരും?
റൈനോപ്ലാസ്റ്റി ഒരു പകല്‍സമയ ശസ്ത്രക്രിയയാണ്. സാധാരണഗതിയില്‍ അതിന് ആശുപത്രി താമസം ആവശ്യമില്ല. കൊച്ചിയുടെ വളരെ ദൂരത്തുള്ള സ്ഥലങ്ങളില്‍ നിന്നും വന്നെത്തിച്ചേരേണ്ടവര്‍ക്ക് ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം മുമ്പേ വരാന്‍ നിര്‍ദ്ദേശിക്കും.
റൈനോപ്ലാസ്റ്റിക്ക് ശേഷം ശസ്ത്രക്രിയ ചെയ്തിടത്ത് സ്ഥിരം മുറിപ്പാട് അഥവാ കല ഉണ്ടായിരിക്കുമോ?
തുറന്ന റൈനോപ്ലാസ്റ്റിക്ക് മൂക്കിന്റെ കീഴ്‌വശത്ത് ഒരു മുറിവ് ആവശ്യമാണ്. ആ മുറിവ് ഉണങ്ങിക്കഴിയുമ്പോള്‍ അതിന്റെ പാട് മൂക്കിന്റെ മറവിലായിരിക്കുമെന്നതിനാല്‍ കാണത്തക്കതായിരിക്കുകയില്ല. അടഞ്ഞ ശസ്ത്രക്രിയയാണെങ്കില്‍ മുറിപ്പാടുകള്‍ ഉണ്ടാകാം.
റൈനോപ്ലാസ്റ്റിക്ക് എന്തു തയ്യാറെടുപ്പാണ് വേണ്ടിവരിക?
ഏറ്റവും പ്രധാനമായത് നിങ്ങളുടെ ശസ്ത്രക്രിയാ വിദഗ്ദനുമായി ഒരു സമ്പൂര്‍ണ്ണ ചര്‍ച്ചയാണ്. ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുമ്പു തന്നെ പുകവലി നിര്‍ത്തണം, രക്തപരിശോധന, എക്‌സ്‌റേ, സ്‌കാന്‍ എന്നിവ നിര്‍ദ്ദേശാനുസരണം ശസ്ത്രക്രിയക്ക് ഏതാനും ദിവസം മുമ്പ് തന്നെ നടത്തണം. ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യത്തെ കുറച്ചു ദിവസം സജീവമായ സാമൂഹിക ബന്ധങ്ങള്‍ ഒഴിവാക്കേണ്ടതായിവരും. അതുകൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഏതാനും നാള്‍ ഒഴിഞ്ഞു നില്‍ക്കവാനുള്ള തയ്യാറെടുപ്പ് ഉണ്ടായിരിക്കണം. ജോലി മുതലായവയില്‍ നിന്ന് രണ്ടാഴ്ചത്തെ ഒഴിവാണ് അഭികാമ്യമായിരിക്കുക.
6) റൈനോപ്ലാസ്റ്റിക്ക് ശേഷം മൂക്ക് എങ്ങനെയായിരിക്കുമെന്ന് കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ ബിംബകല്പ (ശാമഴശിഴ) നടത്തി എനിക്ക് കാണിച്ചു തരുവാന്‍ കഴിയുമോ?
ശസ്ത്രക്രിയയുടെ പരിണിതഫലം നിങ്ങളാഗ്രഹിക്കുന്നത് ഏത് രൂപത്തിലായിരിക്കണമെന്നത് ശസ്ത്രക്രിയാ വിദഗ്ധനുമായി സമഗ്രമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നത് പ്രധാനമാണ്. മുമ്പു നടന്നിട്ടുള്ള ശസ്ത്രക്രിയകളുടെ ഫലം ഇനിയുള്ളതിന്റെ സാദ്ധ്യതകള്‍ എന്തൊക്കെയെന്നതിന്റെ ഒരു സൂചന നല്‍കും. കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ സൃഷ്ടിക്കുന്ന ഫലം സൂക്ഷ്മമായി ശസ്ത്രക്രിയയില്‍ പകര്‍ത്തുവാന്‍ കഴിഞ്ഞെന്നുവരികയില്ല. അക്കാരണം കൊണ്ട് സന്മാര്‍ഗ്ഗാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റൈനോപ്ലാസ്റ്റി കേന്ദ്രങ്ങളില്‍ മിക്കവാറും ഒന്നിലും കമ്പ്യൂട്ടര്‍ ബിംബകല്പന ഉപയോഗത്തില്‍ എടുക്കാറില്ല
റൈനോപ്ലാസ്റ്റി വേദനാജനകമായ ശസ്ത്രക്രിയയാണോ? ശസ്ത്രക്രിയാനന്തരമുള്ള വേദന എങ്ങിനെയാണ്?
ശസ്ത്രക്രിയ ബോധം കെടുത്തിയ ശേഷം നടത്തുന്നതുകൊണ്ട് വേദനാനുഭവം ഉണ്ടാകുകയില്ല. ശസ്ത്രക്രിയാനന്തരമുള്ള വേളയിലും വേദനയുണ്ടാകുകയില്ല. ആദ്യത്തെ കുറച്ചു ദിവസം ചെറിയതോതില്‍ ശരീരാസ്വാസ്ഥ്യം അനുഭവപ്പെടാം. എന്നാല്‍ അതു വേദനസംഹാരമരുന്നുകളുടെ ഉപയോഗം വഴി നല്ലപോലെ നിയന്ത്രിക്കുന്നുണ്ട്.
ചിലവുകള്‍ മെഡിക്ലെയിം/ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താവുന്നതാണോ?
റൈനോപ്ലാസ്റ്റി ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയായതുകൊണ്ട് ഇന്ത്യയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംരക്ഷണത്തിന് അര്‍ഹമല്ല. ഭാഗികമായി ചിലവു വഹിക്കുന്നതിനും ആശുപത്രികളിലോ ക്ലിനിക്കുകളിലോ സാമ്പത്തിക പദ്ധതികളും നടപ്പാക്കുന്നില്ല. ചില ക്രെഡിറ്റ് കാര്‍ഡ് വ്യവസ്ഥകളനുസരിച്ച് ഉയര്‍ന്ന പലിശ കൂടാതെ ഈ ചിലവ് ഭാഗികമായി വഹിക്കാന്‍ അനുവദിക്കുന്നുണ്ട്.
റൈനോപ്ലാസ്റ്റിക്ക് ശേഷം കണ്ണട ധരിയ്ക്കാമോ?
റൈനോപ്ലാസ്റ്റി ഏറിയ കൂറും മൂക്കിന്റെ പാലത്തിന്റെ ആകൃതിയില്‍ വ്യത്യാസം വരുത്തുന്നുണ്ട്. അങ്ങിനെയാകുമ്പോള്‍ ശസ്ത്രക്രിയ മൂലമുണ്ടാകുന്ന വീക്കം മാറുന്നതുവരെ ഭാരം കൂടിയ കണ്ണട ധരിക്കാതിരിക്കുന്നതാണ് നല്ലത്. മൂക്കിന്റെ അറ്റം (നാസികാഗ്രം) അല്ലെങ്കില്‍ അടിവശം മാത്രമേ മാറ്റങ്ങള്‍ക്കു വിധേയമാകുന്നുള്ളൂ എങ്കില്‍ കണ്ണട ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല.
റൈനോപ്ലാസ്റ്റി മൂക്കിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമോ?
ശരിയാംവണ്ണം നടത്തിയ റൈനോപ്ലാസ്റ്റിയുടെ അഥവാ സൗന്ദര്യസംവര്‍ദ്ധക നാസികാ ശസ്ത്രക്രിയയുടെ അനന്തരഫലമായി മൂക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടില്ല. നാസദ്വാരങ്ങളുടെ ഇടഭിത്തി ശസ്ത്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ശ്വാസോച്ഛ്വാസം മെച്ചപ്പെട്ടുകിട്ടുന്നതിന് സാദ്ധ്യതയുണ്ടാകും. ഘ്രാണശക്തിയെ അഥവാ മണം അറിയുന്നതിനുള്ള ശേഷിയെ റൈനോപ്ലാസ്റ്റി ദോഷകരമായി ബാധിക്കില്ല.
റൈനോപ്ലാസ്റ്റിക്ക് എന്തെങ്കിലും പ്രായപരിധിയുണ്ടോ?
കേരളത്തില്‍ സൗന്ദര്യസംവര്‍ദ്ധക ശസ്ത്രക്രിയ സാധാരണയായി നടത്തിവരുന്നത് 18 മുതല്‍ 45 വരെ പ്രായപരിധിയുള്ളവര്‍ക്കാണ്. അതില്‍ താഴെ പ്രായമുള്ളവര്‍ക്ക് മുഖമോ മുഖഭാവങ്ങളോ മുഴുവന്‍ വളര്‍ച്ച വികാസം പ്രാപിച്ചുകാണില്ല. പ്രായം കൂടിയവരെ സംബന്ധിച്ചിടത്തോളം റൈനോപ്ലാസ്റ്റി നടത്തുന്നത് പ്രായക്കൂടുതല്‍ കൊണ്ട് മുഖത്തുണ്ടാകുന്ന ചില മാറ്റങ്ങള്‍ ശരിപ്പെടുത്തുന്നതിനോ മൂക്കിന്റെ ആകാരം കാഴ്ചയ്ക്ക് കൂടുതല്‍ സുഭഗമാക്കുന്നതിനോ ആണ്. അങ്ങിനെ ചെയ്യുമ്പോള്‍ മുറിവുകള്‍ സുഖപ്പെടുന്നതിന് പ്രായസംബന്ധമായ ശാരീരികവും മറ്റുമായ പ്രശ്‌നങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പ് ആവശ്യമായിവരും
റൈനോപ്ലാസ്റ്റിക്ക് ശേഷം എന്തെല്ലാം സങ്കീര്‍ണ്ണതകളാണ് ഉണ്ടാകാവുന്നത്?
മൂക്കിന്റെ ബാഹ്യഘടനയും ആകാരവും നാം ഇഷ്ടപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുകയാണ് റൈനോപ്ലാസ്റ്റി വഴി കൈവരുത്താന്‍ ലക്ഷ്യമാക്കുന്നത്. വലിയ സങ്കീര്‍ണ്ണതകള്‍ അതുവഴി സംഭവിക്കുക അത്യന്തം വിരളമാണ്. എങ്കിലും ലഭ്യമാകുന്ന ഫലത്തെ സംബന്ധിച്ച് അസന്തുഷ്ടി ഉണ്ടാകാം. രോഗാണുബാധ, ബോധം കെടുത്തലുമായി ബന്ധപ്പെട്ട ദോഷഫലങ്ങള്‍, അംഗഭാഗങ്ങളില്‍ സമതുലനാവസ്ഥയില്ലായ്മ, വച്ചുപിടിപ്പിച്ച ഭാഗങ്ങള്‍ അഥവാ കലകള്‍ തികച്ചും ശരിയായ തരത്തിലല്ലാതെ വരിക, മൂക്കില്‍ രക്തസ്രാവം, ചില മരുന്നുകളോട് ശരീരകലകള്‍ക്ക് അല്ലെങ്കില്‍ ഭാഗങ്ങള്‍ക്ക് വിരോധപ്രതികരണം (അലര്‍ജി), ചിലപ്പോള്‍ നിറഭേദം എന്നിവ സംഭവിച്ചുകൂടായ്കയില്ല. ദോഷഫലങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കുവാന്‍ കഴിവുള്ള പരിചയസമ്പന്നരായ റൈനോപ്ലാസ്റ്റി വിദഗ്ദനെ ആദ്യം തന്നെ തെരഞ്ഞെടുക്കുക, അംഗീകാരവും അധികാരപ്പെടുത്തലുമുള്ള ശസ്ത്രക്രിയാസ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക,
റൈനോപ്ലാസ്റ്റിയുടെ കൂടെ മറ്റേതെങ്കിലും സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ ചേര്‍ത്തു നടത്താമോ?
ആവശ്യമെങ്കില്‍ അതാവാം. റൈനോപ്ലാസ്റ്റിയുടെ കൂടെ പലപ്പോഴും നടത്തിവരുന്ന സൗന്ദര്യസംവര്‍ദ്ധക ശസ്ത്രക്രിയയാണ് താടിമാറ്റ സംബന്ധമായത്. മുഖത്തെ സംബന്ധിക്കുന്നതോ ശരീരാകാര മാറ്റം സംബന്ധമായതോ ആയ നടപടികളും റൈനോപ്ലാസ്റ്റിയോടൊന്നിച്ച് നടത്താവുന്നതാണ്.
ചെറിയ ഉരുണ്ട മൂക്ക് എങ്ങിനെയാണ് ശരിപ്പെടുത്തുന്നത്?
മൂക്കിന്റെ ആകൃതിയെ സംബന്ധിക്കുന്ന ഈ പ്രശ്‌നം കേരളത്തില്‍ ധാരാളമായി ഉണ്ട്. റൈനോപ്ലാസ്റ്റി വഴി അത് സാര്‍ത്ഥകമായി മെച്ചപ്പെടുത്തി ലക്ഷണയുക്തമായ മൂക്കിന് രൂപം കൊടുക്കാന്‍ കഴിയും. നാസികാഗ്രത്തിന് ആകൃതി പ്രദാനം ചെയ്യുന്ന തരുണാസ്ഥികള്‍ക്ക് മാറ്റം വരുത്തി അഗ്രം വേണ്ടത്ര കൂര്‍ത്തതാക്കാന്‍ സാധിക്കും. മിക്കവാറും അവസരങ്ങളില്‍ തരുണാസ്ഥിയും കലയും വേണ്ടപോലെ ഒട്ടിച്ചുചേര്‍ത്താണ് മൂക്കിന്റെ പാലത്തിന് നീളം വര്‍ദ്ധിച്ചതുപോലെ ആക്കിയെടുക്കുന്നത്. മൂക്കിന്റെ അടിവശം വീതികുറച്ചും മൊത്തത്തിലുള്ള ആകൃതി മെച്ചപ്പെടുത്തും.
എന്റെ മൂക്കിന് വീതി വളരെ കൂടുതലാണ്, സൗന്ദര്യസംവര്‍ദ്ധക ശസ്ത്രക്രിയ വഴി അത് ശരിയാക്കുവാന്‍ കഴിയുമോ?
വീതി കൂടിയ മൂക്ക് റൈനോപ്ലാസ്റ്റി നടത്തി ശരിയാക്കിയെടുക്കാം. അധികവീതിയുടെ കാരണം മൂക്കിന്റെ അടിവശത്തെ വീതിക്കൂടുതലോ അല്ലെങ്കില്‍ മുകള്‍വശത്തെ വണ്ണമോ അതുമല്ലെങ്കില്‍ അവ രണ്ടും ചേര്‍ന്നോ സംഭവിക്കുമാറ് വളര്‍ച്ചയുണ്ടാകുന്നതുമൂലമാണ്. വീതിക്കൂടുതലിന് കാരണമാകുന്ന തരുണാസ്ഥി വികാസം ചുരുക്കി ശരിയായ അനുപാതത്തിലാക്കാന്‍ കഴിയും. മൂക്കിന്റെ അധികവണ്ണം ചുരുക്കിയെടുക്കുന്നതിനുള്ള ശസ്ത്രക്രിയ കേരളത്തില്‍ സാധാരണയായി നടന്നുവരുന്നുണ്ട്.
എന്റെ മൂക്കിന് സാമാന്യത്തിലധികം നീളമുള്ളതായി കാണുന്നു. റൈനോപ്ലാസ്റ്റി നടത്തി അതു കുറയ്ക്കുവാന്‍ കഴിയുമോ?
മുഖത്തിന്റെ ആകമാനമുള്ള ആകൃതിക്കനുസൃതമായി അധികനീളം കുറച്ചെടുക്കാം. മുഖത്തിനാവശ്യമായ സമീകൃതാവസ്ഥ നിര്‍ണ്ണയിച്ച ശേഷമാണ് ശസ്ത്രക്രിയയ്ക്കായുള്ള രൂപരേഖ തയ്യാറാക്കുക. മൂക്കിന്റെ നീളക്കൂടുതല്‍ തിരുത്തുന്നതിനു പുറമേ താടിയുടെ നീളം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അധിക നടപടികള്‍ ആവശ്യമെങ്കില്‍ അവയും മുഖത്തിന്റെ മൊത്തത്തിലുള്ള രൂപഭംഗി കൈവരുത്താനായി ഏറ്റെടുക്കാം.
എന്റെ മൂക്കിന് ഒരു കൂന് പോലെയുള്ളിനാല്‍ കാഴ്ചയില്‍ അറ്റം കുനിഞ്ഞിരിക്കുന്നു. അത് തിരുത്താന്‍ എന്തു ചെയ്യാന്‍ കഴിയും?
കൂന് ഇല്ലാതാക്കാന്‍ റൈനോപ്ലാസ്റ്റിക്ക് സാധിക്കും. അധികമായി നിലവിലുള്ള എല്ലിന്റേയും തരുണാസ്ഥിയുടേയും വളര്‍ച്ച രാകിയോ ചെത്തിക്കളഞ്ഞോ ആണ് അത് ചെയ്യുക. നാസികാഗ്രത്തിനും വേണ്ട മാറ്റം വരുത്തി മൂക്കിന്റെ മൊത്തത്തിലുള്ള ആകൃതിയുമായി യോജിപ്പു വരുത്തേണ്ടതാവശ്യമാണ്. അഗ്രത്തിലുള്ള കുനിവ് മുഴുവന്‍ തിരുത്താന്‍ അതിനു കീഴേയുള്ള തരുണാസ്ഥിയുടെ വിന്യാസം മാറ്റിയെടുക്കാം.
എന്റെ മൂക്കിന് സമീപകാലത്ത് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന്റെ ഫലത്തെ സംബന്ധിച്ച് എനിക്ക് വലിയ തൃപ്തിയില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എപ്പോഴാണ് എനിക്ക് ഒരു തിരുത്തല്‍ ശസ്ത്രക്രിയ ആകാവുന്നത്?
ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ശസ്ത്രക്രിയാ വിദഗ്ദനെ സമീപിച്ച് നിങ്ങളുടെ മനസ്സിലുള്ളത് തുറന്നറിയിക്കുകയാണ്. റൈനോപ്ലാസ്റ്റിയുടെ അന്തിമഫലം വ്യക്തമായി നിര്‍ണ്ണയിക്കുവാന്‍ പല മാസങ്ങള്‍ വേണ്ടി വരാം. ആദ്യത്തെ ഏതാനും ആഴ്ചകളില്‍ അല്പം വീക്കം സ്വാഭാവികമാണ്. അതുകൊണ്ട് ചെയ്ത ശസ്ത്രക്രിയയുടെ ഫലം മറഞ്ഞിരിക്കുവാന്‍ സാദ്ധ്യതയുണ്ട്. അത് കണക്കിലെടുത്ത് ഒരു തിരുത്തല്‍ ശസ്ത്രക്രിയ പരിഗണിക്കുവാന്‍ 3 മുതല്‍ 6 മാസം വരെ കാത്തിരിക്കുന്നത് വിവേകപൂര്‍വ്വമായിരിക്കും. ചില ചുറ്റുപാടുകളില്‍ തിരുത്തല്‍ ഉടന്‍ ആവശ്യമായി വരാം. ഒട്ടിച്ചു ചേര്‍ത്തതില്‍ അല്ലെങ്കില്‍ അധികമായി പിടിപ്പിച്ചതില്‍ വന്ന സ്ഥാനപ്പിശക്, രക്തം കട്ടയായിരിക്കല്‍, അണുബാധ തുടങ്ങിയവ അത്തരത്തില്‍ പെടും.
റൈനോപ്ലാസ്റ്റി നടത്തിയതിനു ശേഷം എന്റെ മൂക്കില്‍ വല്ലാതെ വീക്കം അനുഭവപ്പെടുന്നു. അത് സാധാരണമാണോ?
റൈനോപ്ലാസ്റ്റിക്കു ശേഷം മൂക്കിന്മേല്‍ വീക്കമുണ്ടാകുക സാധാരണമാണ്. നാസാഗ്രത്ത് അത് കൂടുതലായിരിക്കും. പ്രത്യേകിച്ച് തുറന്ന ശസ്ത്രക്രിയയ്ക്കു ശേഷം. മിക്കവാറും അവസരങ്ങളില്‍ മൂന്ന് ആഴ്ച കൊണ്ട് മൂക്കിന്റെ കാഴ്ചയിലുള്ള സ്ഥിതി നന്നാവും. നീര്‍ക്കെട്ട് നിശ്ശേഷം മാറാന്‍ 6 മുതല്‍ 12 മാസം വരെ വേണ്ടിവന്നേക്കാം.
) എന്റെ മൂക്കിന്റെ ആകൃതി മാറ്റുന്നതു വഴി എന്റെ ഛായ തന്നെ മാറുമോ?
നിങ്ങളുടെ മുഖത്തിന്റെ ബാക്കി ഭാഗങ്ങളുമായി യോജിക്കുന്ന തരത്തില്‍ മൂക്കിന്റെ കാഴ്ച മെച്ചപ്പെടുത്തുകയാണ് റൈനോപ്ലാസ്റ്റി കൊണ്ട് ലക്ഷ്യമാക്കുന്നത്. മുഖത്തിന്റെ സമതുലനാവസ്ഥയില്‍ എന്തെങ്കിലും കാര്യമായ പ്രശ്‌നം ഉണ്ടായാല്‍ അതും ഏറ്റവും അനുകൂലാവസ്ഥയില്‍ എത്തിക്കുന്നതിനും നടപടിയുണ്ടാകും. റൈനോപ്ലാസ്റ്റി കഴിയുമ്പോള്‍ നിങ്ങള്‍ കാഴ്ചയില്‍ വേറൊരു വ്യക്തിയെപ്പോലെയാകില്ല. മറിച്ച്, നിങ്ങളുടെ മുഖഭംഗിയുടെ അവശ്യ വ്യക്തിത്വ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ അത് കലാപരമായി മെച്ചപ്പെടുത്തും.
ഇന്ത്യയില്‍ റൈനോപ്ലാസ്റ്റിയുടെ ചിലവു വഹിക്കാന്‍ സഹായകമാകുന്ന എന്തെങ്കിലും സാമ്പത്തിക സഹായ തവണവ്യവസ്ഥ പദ്ധതിയുണ്ടോ?
ഇപ്പോള്‍ അങ്ങിനെയുള്ള പദ്ധതികളൊന്നും ഇന്ത്യയിലില്ല. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അതിന്റെ കമ്പനി നല്‍കുന്ന ചില വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്താം. ബാങ്കുകളില്‍ നിന്നോ ഫൈനാന്‍സ് കമ്പനികളില്‍ നിന്നോ ഉള്ള വ്യക്തിപരമായ വായ്പകളാണ് മറ്റൊരു മാര്‍ഗ്ഗം.
റൈനോപ്ലാസ്റ്റി നടത്തിയതിനു ശേഷം എനിക്ക് കേരളത്തില്‍ എന്റെ വിശ്രമകാലം (വെക്കേഷന്‍) ആസ്വദിക്കുവാന്‍ കഴിയുമോ?
റൈനോപ്ലാസ്റ്റി ഒരു പകല്‍ സമയ ശസ്ത്രക്രിയയാണ്. അതിനുശേഷം അടുത്ത ദിവസം മുതല്‍ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാം. കേരളത്തില്‍ യാത്ര ചെയ്യുവാനും അത് ആസ്വദിക്കുവാനും സുഖപ്രാപ്തി നേടുന്ന അവസരം വിനിയോഗിക്കാം. മൂക്കിന്മേല്‍ ഒട്ടിച്ചിരിക്കുന്ന ടേപ്പ് (മറവലശെ്‌ല മേുല) ഉണ്ടായിരിക്കും. അതുകൊണ്ട് ഫോട്ടോയ്ക്കും മറ്റും ''നല്ല കാഴ്ച'' ലഭിച്ചെന്നുവരില്ല. അത് നിങ്ങളുടെ ആസ്വാദനക്ഷമത കുറയ്ക്കണമെന്നില്ലല്ലോ.
കേരളത്തില്‍ എങ്ങനെയുള്ളവരാണ് റൈനോപ്ലാസ്റ്റിക്ക് വിധേയരാകുന്നത്? പ്രധാനമായും പ്രസിദ്ധിയാര്‍ജ്ജിച്ചവരും ചലച്ചിത്രതാരങ്ങളുമാണോ ?
സൗന്ദര്യസംവര്‍ദ്ധക ശസ്ത്രക്രിയ ഇപ്പോഴും പണക്കാര്‍ക്കും പ്രസിദ്ധിയാര്‍ജ്ജിച്ചവര്‍ക്കും മാത്രമായി തുടരുന്നില്ല. വര്‍ദ്ധിച്ച അവബോധം, ബുദ്ധിമുട്ടില്ലാത്ത ലഭ്യത, സുരക്ഷിതത്വം എന്നിവയെല്ലാം കാരണം സൗന്ദര്യസംവര്‍ദ്ധകനാസികാ ശസ്ത്രക്രിയ ഇന്ന് കേരളത്തില്‍ ജനപ്രീതിയാര്‍ജ്ജിക്കുകയും അതിന്റെ ചിലവ് താങ്ങാവുന്ന നിലയിലാകുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ തുറയിലുള്ളവരും അവരുടെ നാസികാകൃതി റൈനോപ്ലാസ്റ്റി വഴി മെച്ചപ്പെടുത്തുന്നുണ്ട്.
എന്റെ കുട്ടിക്ക് മുറിച്ചുണ്ടും അതോടു ചേര്‍ന്ന് മൂക്കിന് രൂപവൈകൃതവും ഉണ്ട്. മൂക്കിന്റെ വൈരൂപ്യം മാറ്റിയെടുക്കുവാന്‍ കഴിയുമോ? മുറിച്ചുണ്ടുള്ളവര്‍ക്ക് റൈനോപ്ലാസ്റ്റി നടത്താന്‍ ഏറ്റവും അനുയോജ്യാവസരം എപ്പോഴാണ് ?
മുറിച്ചുണ്ട് ദോഷം പരിഹരിക്കുന്ന അവസരത്തിലോ അതിനു ശേഷമോ, സാധാരണയായി 10-17 വയസ്സിലാണ് മുറിച്ചുണ്ടുള്ള കുട്ടികള്‍ക്ക് റൈനോപ്ലാസ്റ്റി നടത്തി വൈകൃതം പരിഹരിക്കുന്നത്. മുറിച്ചുണ്ടും മൂക്കിന്റെ രൂപവൈകൃതവും ചേര്‍ന്നുള്ളള്ളവര്‍ക്ക് എല്ലിന്റേയും തരുണാസ്ഥിയുടേയും ഘടനയെ അവ ബാധിക്കും. അത് റൈനോപ്ലാസ്റ്റി നടത്തി തിരുത്തിയെടുക്കാം. ഏറിയ വൈരൂപ്യം സംഭവിച്ചവര്‍ക്ക് ഏതാനും മിനുക്കുപണികളും പിന്നീട് നടത്തേണ്ടിവരും.
എന്റെ മൂക്ക് ഒരു അപകടത്തിന് ശേഷം വിരൂപമായിട്ടുണ്ട്. അങ്ങിനെയുള്ളവ സൗന്ദര്യസംവര്‍ദ്ധക നാസികാ ശസ്ത്രക്രിയ നടത്തി ശരിയാക്കുവാന്‍ കഴിയുമോ?
അപകടങ്ങളില്‍ സംഭവിച്ചിട്ടുള്ള നാസികാ വൈകൃതങ്ങളില്‍ എല്ലൊടിവ്, നാസികാദ്വാരങ്ങളുടെ ഇടഭിത്തിയുടെ ചതവ് എന്നിവ മൂലമുള്ള സ്ഥാനമാറ്റം ഉള്‍പ്പെടാം. മുന്തിയതരം വടുക്കളുമുണ്ടാകാം. സ്ഥാനമാറ്റം വന്നിട്ടുള്ള എല്ലും നാസദ്വാരങ്ങളുടെ ഇടഭിത്തിയുടെ തരുണാസ്ഥിയും റൈനോപ്ലാസ്റ്റി നടത്തി ശരിയാക്കാന്‍ കഴിയും. മിക്കവാറും അവസരങ്ങളില്‍ മൂക്കിന്റെ ആകൃതി തന്നെ, പ്രത്യേകിച്ചും പാര്‍ശ്വദര്‍ശനം, മെച്ചപ്പെടുത്തേണ്ടിവരും.
കടപ്പാട്-cosmeticsurgery-kerala.in
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍