കേരള സംസ്ഥാനത്ത് 65 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക് മാനസികോല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നൽകികൊണ്ട് കേരള സംസ്ഥാന ഗോവർണ്മന്റ് നടപ്പിലാക്കിയ പദ്ധതിയാണ് വയോജനമിത്രം ,പദ്ധതിയുടെ പരീക്ഷണാർത്ഥം മുനിസിപ്പൽ കോർപറേഷനിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്കാണ് ഇപ്പോൾ പ്രയോചനം ലഭിക്കുന്നത് ,വൈകാതെ ഗ്രാമപ്രദേശങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കുമെന്ന് പറയുന്നു. സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയായ വയോജന മിത്രം തികച്ചും സൗജന്യമാണ്.പ്രായമുള്ളവർക്ക് മൊബൈൽ ക്ലിനിക് ,കൗൺസിലിംഗ് ,വൈദ്യസഹായം, മരുന്നുകൾ കൂടാതെ കിടപ്പു രോഗികൾക്കായി പാലിയേറ്റിവ് കെയർ സർവീസ് ,സൗജന്യ ആംബുലൻസ് സർവീസും ഇപ്പോൾ ലഭ്യമാണ്,കൂടാതെ മറ്റു സേവനമായി പദ്ധതി പ്രദേശത്ത് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു,ഈ പ്രദേശത്തെ NGO കളുടെ സഹായത്തോടെ sponsored programme സംഘടിപ്പിച്ചു വാർധക്യവുമായി ബന്ധപ്പെട്ട് സാമൂഹ്യ വിഷയങ്ങളിൽ പുനരധിവാസം മുതലായവ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി.
അവസാനം പരിഷ്കരിച്ചത് : 2/15/2020