অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ധ്വ​നി

ധ്വ​നി

പദ്ധതി

കേ​ള്‍വി ഇ​ല്ലാ​ത്ത​വ​രെ കേ​ൾ​വി​യു​ടെ​യും സം​സാ​ര​ത്തി​​െൻറ​യും ലോ​ക​ത്തേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന  കോ​ക്ലി​യ​ർ ഇം​പ്ലാ​ൻ​റ് സ​ർ​ജ​റി ന​ട​ത്തി​യ​വ​ർ​ക്ക്​ കേ​ട്​ വ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സം​സ്​​ഥാ​ന​സ​ർ​ക്കാ​റി​​െൻറ 'ധ്വ​നി' എ​ന്ന പ​ദ്ധ​തി.  അ​നു​യാ​ത്ര പ​ദ്ധ​തി​യു​ടെ  ഭാ​ഗ​മാ​യി സാ​മൂ​ഹി​ക​സു​ര​ക്ഷ വ​കു​പ്പാ​ണ്​ ഇ​തി​ന്​  രൂ​പം​ന​ൽ​കി​​യ​ത്. ഇ​തി​​െൻറ  ആ​ദ്യ ഘ​ട്ട​മാ​യി,  ഡി​സം​ബ​റോ​ടെ 50 പേ​ര്‍ക്ക് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌. ഇ​തി​നാ​യി  ഒ​ന്ന​ര​ക്കോ​ടി രൂ​പ സ​ർ​ക്കാ​ർ നീ​ക്കി​വെ​ച്ചു.

വൈ​ദ്യു​തി ത​രം​ഗ​ങ്ങ​ള്‍ കൊ​ണ്ട് ശ്ര​വ​ണ നാ​ഡി​യെ ഉ​ത്തേ​ജി​പ്പി​ച്ച് കേ​ള്‍വി സാ​ധ്യ​മാ​ക്കു​ന്ന മാ​ര്‍ഗ​മാ​ണ്​ കോ​ക്ലി​യ​ർ ഇം​പ്ലാ​ൻ​റ്  ശ​സ്​​ത്ര​ക്രി​യ. ചെ​വി​ക്കു​ള്ളി​ലെ കോ​ക്ലി​യ​ക്ക​ക​ത്ത്  നി​ക്ഷേ​പി​ക്കു​ന്ന  ഇ​ല​ക്‌​ട്രോ​ഡു​ക​ള്‍ക്ക് ശ്ര​വ​ണ നാ​ഡി​യെ ഉ​ത്തേ​ജി​പ്പി​ക്കാ​ന്‍ വേ​ണ്ട വൈ​ദ്യു​തി​യു​ടെ അ​ള​വ്  ക​ണ്ടു​പി​ടി​ക്കു​ക​യാ​ണ്​ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. 2002ലാ​ണ്​ ഇൗ ​ശ​സ്​​ത്ര​ക്രി​യ ചെ​യ്​​ത​ത്. ഇ​ത്ത​രം  ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്. ചെ​വി​ക്ക്​ പി​റ​കി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ  ഘ​ടി​പ്പി​ച്ചാ​ണ്​  ഇ​വ​ർ​ക്ക്​ കേ​ൾ​വി സാ​ധ്യ​മാ​ക്കു​ക. ​ എ​ട്ട്​ മു​ത​ൽ 10 ല​ക്ഷം വ​രെ​യാ​ണ് ചെ​ല​വ്.  അ​തു​കൊ​ണ്ട്​ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​വു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യി​ൽ നി​ന്ന്​ മോ​ചി​ത​ര​ല്ല.

2002ൽ ​ശ​സ്​​ത്ര​ക്രി​യ​ക്ക്​ ഉ​പ​യോ​ഗി​ച്ച കോ​ക്ലി​യ​ർ ക​മ്പ​നി​യു​ടെ ഉ​പ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​ങ്ങ​ൾ പ​ല​തും ഇ​പ്പോ​ൾ വി​പ​ണി​യി​ലി​ല്ല.  ​പ്ര​ത്യേ​കി​ച്ച്​ സ്പ്രി​ൻ​റ് മോ​ഡ​ൽ എ​ന്ന ഉ​പ​ക​ര​ണം.  അ​തു​കൊ​ണ്ട്​ ഉ​പ​ക​ര​ണ​ത്തി​​െൻറ കേ​ടു​പാ​ട്​ തീ​ർ​ക്കാ​നാ​വാ​തെ കു​ട്ടി​ക​ളു​ടെ  കു​ടും​ബം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇൗ ​അ​വ​സ്​​ഥ​യി​ൽ പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ.

അ​തി​ന്​ ല​ക്ഷ​ങ്ങ​ൾ വേ​ണ​മെ​ന്ന​തി​നാ​ൽ​ പ​ണ​മി​ല്ലാ​തെ ര​ക്ഷി​താ​ക്ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​ത്​ പ​രി​ഹ​രി​ക്കു​ക​യാ​ണ്​ പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ധ​ന​മ​ന്ത്രി എ​ന്നി​വ​രെ ക​ണ്ട്​  കോ​ക്ലി​യ​ർ ഇം​പ്ലാ​ൻ​റി​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ അ​പേ​ക്ഷ​ക​ളു​ടെ ഫ​ല​മാ​യാ​ണ്​ ​ സ​ർ​ക്കാ​ർ  ഇ​ട​പെ​ട്ട്​ ഇൗ ​പ​ദ്ധ​തി​ക്ക്​ രൂ​പം ന​ൽ​കി​ത്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate