ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്. എച്ച്. എം)
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്.എച്ച്.എം) ലക്ഷ്യം വയ്ക്കുന്നത് രാജ്യമെമ്പാടുമുളള പ്രത്യേകിച്ച് 18 സംസ്ഥാനങ്ങളിലെ ഗ്രാമീണര്‍ക്ക് പ്രയോജനകരമായ ആരോഗ്യസംരക്ഷണം ലഭ്യമാക്കുക എന്നതാണ്. ഇത്തരം സംസ്ഥാനങ്ങളുടെ പൊതു ആരോഗ്യ സൂചികയും പശ്ചാത്തല സംവിധാനവും ദുര്‍ബലമാണ്. ദൗത്യത്തിന്റെ (മിഷന്റെ) കാലാവധി 2005 - 12 വരെയാണ്.
അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ഛത്തീസ്ഘഡ്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഘണ്ട്, ജമ്മു & കാശ്മീര്‍, മണിപ്പൂര്‍, മിസോറാം, മേഘാലയ, മധ്യപ്രദേശ്, നാഗാലാന്റ്, ഒറീസ, രാജസ്ഥാന്, സിക്കിം, ത്രിപുര, ഉത്തരാഞ്ചല്‍, ഉത്തര്‍ പ്രദേശ്.
ശിശു - മാതൃമരണ നിരക്ക് (ഐ.എം.ആര്) കുറയ്ക്കുക.
സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ ആരോഗ്യം, ജല ശുചിത്വവും ശുചിത്വ ചലനവും, രോഗപ്രതിരോധ കുത്തി വയ്പുകള്‍, പോഷകാഹാരം എന്നീ പൊതു ആരോഗ്യ സേവനങ്ങള്‍ വ്യാപിപ്പിക്കുക.
പ്രാദേശികമായി കാണപ്പെടുന്നതോ പകരുന്നതോ അല്ലാത്തവയുമായ രോഗങ്ങളുടെ നിയന്ത്രണം
പ്രാഥമിക സമഗ്രാരോഗ്യ സംരക്ഷണത്തിന്റെ സംയോജിത വ്യാപനം ലഭ്യമാക്കുക
ജനസംഖ്യാ സ്ഥിരത, ലിംഗ - ജനനമരണ സന്തുലനം
പാരമ്പര്യ- നാട്ടുചികിത്സാ രീതികള്‍ പുനര്‍ജ്ജീവിപ്പിക്കുക ആയുഷ് (AYUSH) ആയുര്‍വ്വേദ, യുനാനി, സിദ്ധ ഹോമിയോ എന്നിവ മുഖ്യ ചികിത്സാ സമ്പ്രദായത്തിന്റെ ഭാഗമാക്കുക.
ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുക
ഗ്രാമീണ ആരോഗ്യ ശുചിത്വ സമിതികളില്‍ (ഗ്രാമീണ തലത്തില്‍ (പഞ്ചായത്ത് പ്രസിഡന്റ്, എ.എന്‍.എം., അങ്കന്‍വാടി പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, ആശ, സാമൂഹ്യ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍).
പൊതു ആശുപത്രികളിലെ സാമൂഹ്യ നിര്‍വ്വഹണത്തിനായി ആശുപത്രി സമിതികള്‍ (രോഗി കല്യാണ സമിധികള്).
ജില്ല വികസന സമിതികള്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുളള ജില്ല ആരോഗ്യ തലവന്‍ കണ്‍വീനറും ബന്ധപ്പെട്ട വകുപ്പുകള്‍, എന്‍.ജി.ഒ., വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ജില്ലാ ആരോഗ്യമിഷന്.
മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി സഹ-ചെയര്‍മാനും ഹെല്‍ത്ത് സെക്രട്ടറി കണ്‍വീനറും കൂടാതെ ബന്ധപ്പെട്ട വകുപ്പുകളിലെ പ്രതിനിധികള്‍, എന്‍.ജി.ഒ., എന്നിവര്‍ അംഗങ്ങളായ സംസ്ഥാന ആരോഗ്യ മിഷന്.
ദേശീയ സംസ്ഥാന തലത്തിലെ ആരോഗ്യ - കുടുംബ ക്ഷേമകാര്യ വകുപ്പുകളുടെ സംയോജനം.
ദേശീയ നിര്‍വ്വാഹക സമിതിയില്‍ കേന്ദ്ര, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ചെയര്‍മാനും പ്ലാനിംഗ് കമ്മിഷന്, ഡെപ്യൂട്ടി ചെയര്മാന്, കേന്ദ്ര പഞ്ചായത്തീരാജ്, ഗ്രാമവികസനം, വിഭവശേഷി വികസനം എന്നീ വകുപ്പ് മന്ത്രിമാര്‍, പൊതുജനാരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ എന്നിവര്‍ അംഗങ്ങായ സമിതിയാണ് മിഷനാവശ്യമായ നയങ്ങള്‍ രൂപീകരിക്കുന്നതും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും.
ആരോഗ്യ കുടുംബ ക്ഷേമകാര്യ സെക്രട്ടറി ചെയര്‍മാനായിട്ടുളള പ്രോഗ്രാം കമ്മിറ്റി മിഷന്റെ എക്സിക്യൂട്ടീവ് ബോഡി എന്ന് അറിയപ്പെടുന്നു.
നിലവിലുള് ഉപദേശക സമിതിയാണ് ആശാ പ്രവര്‍ത്തനങ്ങളെ നയിക്കുകയും വീക്ഷിക്കുകയും ചെയ്യുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന നിയോഗങ്ങള്‍ക്ക് നിയുക്ത സംഘത്തെ പ്രയോജനപ്പെടുത്തുന്നു. (സമയ ബന്ധിതയായി)
മിഷന് പ്രവര്‍ത്തിക്കുന്നത് നിലവിലുളള സംവിധാനങ്ങളുടെമേലുളള ഒരു കുടയായാണ്. ഇത് ഉള്‍ക്കൊളളുന്നത് ആര്.സി.എച്ച്, നാഷണല്‍ ഡിസീസ് കണ്ട്രോള് പ്രോഗ്രാം ഫോര്‍ മലേറിയ, ടി.ബി., കലാ അസര്‍, മന്ത്, അന്ധത, അയഡിന്‍ ഡഫിഷന്സി, ഇന്റഗ്രേറ്റഡ്-ഡിസീസ് സര്‍വ്വയലന്‍സ് പ്രോഗ്രാം (ഐ.ഡി.എസ്.പി.).
6700 കോടിയാണ് 2005 - 2006 കാലയളവിലെ എല്‍.ആര്.എച്ച്.എം. ചെലവഴിച്ചത്. നിലവിലുളള വാര്‍ഷിക ബഡ്ജറ്റന് പുറമേ 30% കൂടി മിഷന് നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും ദേശീയ പൊതു മിനിമം പരിപാടിയുടെ ഭാഗമായി പൊതു ആരോഗ്യ മേഖലയില്‍ ജി.ഡി.പി. 0.9% ഇതില്‍ നിന്ന് 2-3% നിറവേറ്റുന്നു.
എന്‍.ആര്.എച്ച്.എം. ഫണ്ട് കണ്ടെത്തുന്നത് വാര്‍ഷിക ബഡ്ജറ്റിലൂടെയാണ്.
പൊതു ആരോഗ്യ ബഡ്ജറ്റില്‍ ഏകദേശം 10% വര്‍ഷംതോറും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
ഫണ്ടുകള്‍ എസ്.സി.ഒ.വി.എ. വഴി നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് നല്കുന്നു. ഇതില്‍ 18 സംസ്ഥാനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.
ഘടകങ്ങള്‍ |
സമയ ക്രമം |
ജില്ലാ - സംസ്ഥാന മിഷനുകളുടെ മള്‍ട്ടിപ്പിള്‍ സൊസൈറ്റീസ് കോണ്‍സ്റ്റിസ്റ്റൂഷന്‍ |
ജൂണ്‍ - 2005 |
കുടുംബ ക്ഷേമ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവയ്ക്കു വേണ്ട അധിക പൊതുവായ മരുന്നുകള്‍ ലഭ്യമാക്കാനുളള വ്യവസ്ഥ |
ഡിസംബര്‍ 2005 |
ഓപ്പറേഷന് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ്സ് |
2005-06 |
ഗ്രാമീണ ആരോഗ്യ ആസൂത്രണങ്ങള്‍ |
2006 |
ഗ്രാമീണതലത്തിലെ ആശ (മരുന്നുകള്‍ ഉള്‍പ്പെടെ) |
2005-2008 |
ഗ്രാമീണ ആശുപത്രികളുടെ പദവി ഉയര്‍ത്തല്‍ |
2005-2007 |
ജില്ലാ പദ്ധതികളുടെ നിര്‍വ്വഹണം |
2005-2007 |
ജില്ലാ തല മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് |
2005-08 |
സുരക്ഷിത മാതൃത്വത്തിനും സുരക്ഷിത ജനനവും പ്രോത്സാഹിപ്പിക്കാന്‍ റീപ്രൊടക്റ്റീവ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് പദ്ധതി പ്രകാരം ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച ജനനി സുരക്ഷാ യോജന ഭാഗം എ എന്‍.ആര്.എച്ച്.എം. നിര്‍വ്വഹിക്കുന്നു. ഈ പദ്ധതി പ്രകാരം നിര്‍ദ്ധനരായ ദാരിദ്രരേഖയ്ക്ക് താഴെയുളള വനിതകളുടെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ സജീവ പ്രസവങ്ങള്‍ക്ക് 700/- രൂപ നല്കപ്പെടും. ഈ പദ്ധതിയുടെ ലക്ഷ്യം ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇത്തരം ഗര്‍ഭിണികളെ അനുഗമിക്കുന്നതിന് ഒന്നോ രണ്ടോ ദിവസത്തിന് ഭക്ഷണവും മറ്റാവശ്യങ്ങള്‍ക്കും വേണ്ട തുകയും നല്കപ്പെടും.
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
ഭക്ഷ്യസുരക്ഷയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ
വിവിധ തരത്തിലുള്ള പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവ...
പൊതുജനാരോഗ്യ വിവരങ്ങളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ...