സുരക്ഷിത മാതൃത്വത്തിനും സുരക്ഷിത ജനനവും പ്രോത്സാഹിപ്പിക്കാന്‍ റീപ്രൊടക്റ്റീവ് ആന്‍റ് ചൈല്‍ഡ് ഹെല്‍ത്ത് പദ്ധതി പ്രകാരം ഇന്ത്യ ഗവണ്‍മെന്‍റ് ആരംഭിച്ച ജനനി സുരക്ഷാ യോജന ഭാഗം എ എന്‍.ആര്‍.എച്ച്.എം. നിര്‍വ്വഹിക്കുന്നു. ഈ പദ്ധതി പ്രകാരം നിര്‍ദ്ധനരായ ദാരിദ്രരേഖയ്ക്ക് താഴെയുളള വനിതകളുടെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ സജീവ പ്രസവങ്ങള്‍ക്ക് 700/- രൂപ നല്‍കപ്പെടും.
ഈ പദ്ധതിയുടെ ലക്‌ഷ്യം ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇത്തരം ഗര്‍ഭിണികളെ അനുഗമിക്കുന്നതിന് ഒന്നോ രണ്ടോ ദിവസത്തിന് ഭക്ഷണവും മറ്റാവശ്യങ്ങള്‍ക്കും വേണ്ട തുകയും നല്‍കപ്പെടും.രാജ്യത്തെ മൂന്നു കോടി ഗര്‍ഭിണിമാരായ സത്രീകള്‍ക്ക് ഈ പദ്ധതി പ്രയോജനമാകുമെന്നാണ് സര്‍ക്കാര്‍ കണ്ക്കു കുട്ടല്‍. സൗജന്യമ രരുന്നുകളും, ഫീസ് ഈടാക്കതെയുള്ള പ്രസവ ചികിത്സയും , സൗജന്യ യാത്രയും ഈ പദ്ധയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനിക്കുന്ന കുട്ടികള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ അതും സൗജന്യ ചികിത്സയില്‍ ഉള്‍പ്പെടും. ആദ്യ ഘട്ടമെന്ന നിലയില്‍ 14 സംസ്ഥാനങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. ബീഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ് നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളുിലും കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര ആന്‍ നഗര്‍ ഹവേലിയിലും പദ്ധതി ആദ്യ ഘട്ടമായി നടപ്പാക്കും.ജനനി സുരക്ഷാ യോജന പദ്ധതിപ്രകാരം പ്രസവാനുകൂല്യമായി 700 രൂപയാണു മുമ്പു നല്‍കിയിരുന്നത്. പുതിയ പദ്ധതിയായ ജനനി ശിശുസുരക്ഷാ കാര്യക്രമം (ജെ.എസ്.എസ്.കെ) പദ്ധതിപ്രകാരം സിസേറിയന് 3600 രൂപയും സാധാരണപ്രസവത്തിന് 1600 രൂപയും അധികമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/15/2020