1956 സെപ്തംബര്‍ 16-ാം തീയതി എപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്കീം കേരളത്തില്‍ നിലവില്‍ വന്നു. കൊല്ലം, ആലപ്പുഴ, ആലുവ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ഏഴു കേന്ദ്രങ്ങളിലായിരുന്നു ആരംഭം. പിന്നീട് തൊഴിലാളികള്‍ വേണ്ടത്ര യില്ലാത്ത ചില ഒറ്റപ്പെട്ട പ്രദേശങ്ങളൊഴിച്ച് സംസ്ഥാനത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഇ.എസ്.ഐ. സ്കീം നടപ്പിലാക്കപ്പെട്ടു. ഇപ്പോള്‍ 50 കേന്ദ്രങ്ങളില്‍ സ്കീം നിലവിലുണ്ട്.
തുടക്കത്തില്‍ ഇ.എസ്.ഐ. ആക്ട് സെക്ഷന്‍ 2 (12) പ്രകാരം ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ വേതനത്തിനായി ജോലി ചെയരു ന്നതു ഉത്പാദത്തിനായി വൈദ്യുതി ഉപയോഗിക്കുന്നതുമായ ഫാക്ടറികളെ മാത്രമാണ് ഇ.എസ്.ഐ. സ്കീമില്‍ ഉള്‍പ്പെടുത്തിയി രുന്നത്.പിന്നീട് സെക്ഷന്‍ 1(5) അനുസരിച്ച് സംസ്ഥാനത്തിലെ താഴെ പറയുന്ന വിഭാഗം സ്ഥാപനങ്ങളെ കൂടി 30.03.1975 മുതല്‍ സ്ഥാപനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.
1. പത്തോ അതില്‍ കൂടുതലോ തൊഴിലാളികള്‍ വേതനത്തിനായി ജോലി ചെയരു കയും, ഉത്പാദനത്തി നായി വൈദ്യുതി ഉപയോഗിക്കുകയും ചെയരു ന്ന ഫാക്ടറികള്‍
2. ഉത്പാദനത്തിനായി വൈദ്യുതി ഉപയോഗിക്കാത്തതെങ്കിലും ഇരുപതോ അതില്‍ കൂടുതലോ തൊഴി ലാളികള്‍ വേതനത്തിനായി ജോലി ചെയരു ന്നുവെങ്കില്‍ അത്തരം ഫാക്ടറികള്‍.
3. ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയരുന്ന കച്ചവട സ്ഥാപനങ്ങള്‍, ഹോട്ട ലുകളും റസ്റ്റോറന്റുകളും, സിനിമാ തീയേറ്ററുകളും പ്രിവ്യൂ തീയേറ്ററുകളും, പത്ര സ്ഥാപനങ്ങള്‍, റോഡ് വാഹന ഗതഗത ഏജന്‍സികള്‍ എന്നിവ
ഇ.എസ്.ഐ. ആക്ടില്‍ 20.10.89 മുതല്‍ വരുത്തിയ ഭേദഗതി പ്രകാരം മുകളില്‍ പറഞ്ഞ ഒന്നും രണ്ടും വിഭാഗത്തില്‍ പെട്ട ഫാക്ടറികളേക്കൂടി സെക്ഷന്‍ 2(12)ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 31.03.2003ലെ കണക്ക് പ്രകാ രം കേരളത്തിലെ ഏതാണ്ട് 10274 ഫാക്ടറികളും സ്ഥാപനങ്ങളും സ്കീമിന്റെ പരിധിയില്‍ വന്നിട്ടുണ്ട്.
സംസ്ഥാനത്തെ ഇന്‍ഷുര്‍ ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാങ്ങള്‍ക്കൂം പൂര്‍ണ്ണ ചികിത്സാ പരിരക്ഷ സര്‍വ്വീസ് സിസ്റ്റം മുഖേന 01.05.71 മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ ഇ.എസ്. ഐ സ്കീമിന്റെ ചികിത്സാ വിഭാഗം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കീഴില്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഷുറന്‍സ്åമെഡിക്കല്‍ സര്‍വീസ് എന്ന പേരില്‍ ഒരു പ്രത്യേക ഡയറ ക്ട്രേറ്റ് 01.04.85 മുതല്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥിതി ചെയരു ന്ന ഈ ഡയറക്ടറേറ്റിന്റെ മുഖ്യഭരണാധികാരി ഡയറക്ടര്‍ ഓഫ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് എന്നറി യപ്പെടുന്നു. ഭരണ സൌകര്യത്തിനായി മേഖലാടിസ്ഥാനത്തില്‍ കൊല്ലം, എറണാകുളം,കോഴിക്കോട് എന്നിവട ങ്ങളിലായി മൂന്ന് ഡെപ്യൂട്ടി ഡയറക്ടറേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇതു കൂടാതെ ആയുര്‍വേദം, ഹോമിയോപ്പതി എന്നീåചികിത്സാവിഭാഗങ്ങള്‍ക്കും ഓരോ ഡപ്യൂട്ടി ഡയറക്ടറുമാരേയും കൊല്ലം ആസ്ഥാനമാക്കി നിയമിച്ചിട്ടുണ്ട്. ഇ.എസ്. ഐ. സ്കീമിനു മാത്രമായി ഒരു വിജി ലന്‍സ് ഡയറക്ടറും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു.
ഇന്‍ഷുര്‍ ചെയ്ത തൊഴിലാളികള്‍ക്കും കുടുംബാഗങ്ങള്‍ക്കുമുളള സൌകര്യങ്ങള്‍ 12 ഇ.എസ്.ഐ ആശുപത്രികള്‍, കൊല്ലം ആശ്രാമത്ത് ഇ.എസ്. ഐ കോര്‍പ്പറേഷന്‍ നേരിട്ട് നടത്തുന്ന മോഡല്‍ ഹോസ്പിറ്റല്‍, തിരുവനന്തപുരം പുലയനാര്‍ കോട്ടയിലെ ടി.ബി. ഹോസ്പിറ്റല്‍, 137 ഫുള്‍ടൈം ഡിസ്പെന്‍സറികള്‍, 8 പാര്‍ട്ട് ടൈം ഡിസ്പെന്‍സറികള്‍ എന്നിവടങ്ങളിലൂടെ നലകപ്പെടുന്നു. കൂടാതെ ഭൂരിഭാഗം ഡിസ്പെനസറികളിലും ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഇ.എസ്.ഐ ആസ്പത്രികളുടേയും ഡിസ്പെന്‍സറികളുടേയും ലിസ്റ്റ് ചുവടെ ചേര്‍ത്തിരിക്കുന്നു.
അശ്രാമത്തുള്ള ഇ.എസ്.ഐ മോഡല്‍ ഹോസ് പിറ്റലിലും മറ്റ് 12 ആസ്പത്രികളിലുമായി 1250 രോഗി കളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൌകര്യം ഉണ്ട്. കൂടതെ എപ്പോഴെങ്കിലും ഈ ആസ്പത്രികളില്‍ ചി കിത്സാസൌകര്യം ലഭ്യമല്ലാതെ വന്നാല്‍ / കൂടുതല്‍ വിദ ഗ്ദ്ധ ചികിത്സ ആവശ്യമായി വന്നാല്‍ രോഗികളോട് തിരുവനന്തപുരം ശ്രീ. ചിത്രാ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കല്‍ സയന്‍സ്, തിരുവനന്തപുരം റീജിയ ണല്‍ കാന്‍ സര്‍ സെന്റര്‍ എന്നീ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പ ത്രികളിലേക്ക് റഫര്‍ ചെയരു ന്നതും ചികിത്സ ലഭ്യമാകു ന്നതിമാണ്. കൊച്ചി ഇടപ്പള്ളിയിലുള്ള അമ്രതാ ഇന്‍സ്റ്റിറ്റൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ åഇ.എസ്.ഐ. സ്കീമിന്റെ പരിധിയിലുള്ളവര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്കു വേണ്ടി ഗവണ്‍ മെന്റ് അംഗീകരിച്ചിട്ടുണ്ട്.
സ്കീമിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അതി വിദഗ്ദ് ചികിത്സ ആവശ്യമായി വന്നാല്‍ അവ നല്‍കുന്നതിന് കേരളത്തിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന ആസ്പത്രികളില്‍ ബെഡ്ഡുകള്‍ റിസര്‍വ്വ് ചെയരു വാനും ചികിത്സാസൌകര്യങ്ങള്‍ ഉറപ്പാക്കുവാനും ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ 1985ല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹൃദയ ശസ്ത്രക്രിയ, വൃക്ക മാറ്റി വയ്ക്കല്‍, വൃക്ക രോഗ ചികി ത്സ മുതലായ ചിലവേറിയ ചികിത്സകള്‍ക്കും സി.എ.ടി. സ്കാന്‍, എക്കോ ടെസ്റ്റ് മുതലായ വിദഗ്ദ്ധ പരിശോ ധനകള്‍ക്കും യദാസമയം പണം ലഭിക്കാതെ രോഗികളായ തൊഴിലാളികള്‍ ബുദ്ധിമുട്ടനുഭ വിക്കുന്നതു മനസ്സി ലാക്കി 1.06.94 മുതല്‍ നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് ഉത്തരവിറക്കൂകയും വിദഗ്ദ്ധ ചികി ത്സകള്‍ അര്‍ഹരാ യവര്‍ക്ക് യഥാസമയം ലഭിക്കുവാന്‍ സൌകര്യപ്പെടുത്തുകയും ചെയ്തു. വിദഗ്ദ്ധ ചികിത്സ കള്‍ക്ക് ആവശ്യമായി വരുന്ന തുക മുഴുവനും മുന്‍ കൂറായി ലഭിക്കുന്നതിന് സൌകര്യപ്പെടുത്തിക്കൊണ്ട് തൃശൂര്‍ റീജിയണല്‍ ഓഫീ സില്‍ തന്നെ റിവോള്‍വിങ്ങ് ഫണ്ട് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
1. കേരളത്തില്‍ ഇ.എസ്.ഐ. പദ്ധതി ബാധകമാക്കിയ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ അനുബന്ധം.
2. അടിസ്ഥാന സൌകര്യം
കോര്‍പ്പറേഷന്റെ കേന്ദ്ര ആസ്ഥാനം ന്യൂഡല്‍ഹിയാണ്. കവറേജ്, റവന്യൂ പിരിവ്, സ്കീം പുതിയ വിഭാഗം സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കല്‍, പുതിയ മേഖലകളില്‍ സ്കീമിന്റെ നടത്തിപ്പ്, സംസ്ഥാന ഗവ ണ്മെന്റുകളുമായുള്ള ഏകോപനം, പൊതുവായ അഡ്മിനിസ്ട്രേഷന്‍ എന്നിവയ്ക്കായി തൃശൂരില്‍ റീജ്യണല്‍ ഓഫീസും കൊല്ലത്ത് ഡിവിഷണല്‍ ഓഫീസും സ്ഥാപിച്ചിട്ടൂണ്ട്. ഇതു കൂടാതെ ഇ.എസ്.ഐ. പദ്ധതി പ്രകാര മുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയരു ന്നതിനായി കേരളത്തില്‍ 50 ബ്രാഞ്ച് ഓഫീസുകള്‍ സ്ഥാപിച്ചിട്ടൂണ്ട്. കേരള സംസ്ഥാനത്തിലുള്ള റിജ്യണല്‍/ഡിവിഷണല്‍/ബ്രാഞ്ച് ഓഫീസുകള്‍ എന്നിവയുടെ പേരും മേല്‍ വിലാസവും ഫോണ്‍ നമ്പറും അനുബന്ധത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
3. കേരളത്തില്‍ ഇ.എസ്.ഐ. സ്കീമിനു കീഴില്‍ സേവന സംവിധാനത്തിലൂടെ മെഡിക്കല്‍ ശുശ്രൂഷ ലഭ്യമാക്കും. സേവന സംവിധാനത്തിന്‍ കീഴില്‍ കേരളത്തില്‍ 12 ഇ.എസ്.ഐ ആശുപത്രികളും 137å ഇ.എസ്. ഐ ഡിസ്പെന്‍സറികളും സ്ഥാപിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിലും ഒരു മോഡല്‍ ആശുപത്രി എന്ന നയ പരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു മോഡല്‍ ആശുപത്രി കൊല്ലം നഗരത്തിനടു ത്തായി ആശ്രാമത്ത് സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലുള്ള ഇ.എസ്.ഐ. ആശുപത്രി, മോഡല്‍ ആശുപത്രി, ഇ.എ സ്.ഐ. ഡിസ്പെന്‍സറി എന്നിവയുടെ വിവരങ്ങള്‍ അനുബന്ധത്തില്‍ കൊടുത്തിട്ടുണ്ട്.
4. ഇ.എസ്.ഐ. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍, വരിസംഖ്യ നിബന്ധനകള്‍ സാധാരണ രോഗത്തിനുള്ള ആനുകൂല്യ നിരക്ക് എന്നിവ അനുബന്ധത്തില്‍ ഉണ്ട്.
കൂടുതല്‍ സുതാര്യതയും അഴിമതി മുക്തവും കാര്യക്ഷമവുമായ ഭരണനിര്‍വ ഹണപാതയിലെ രജത രേഖയാണ് വിവരാവകാശ നിയമം. ഉപഭോക്താക്കളെ കോര്‍പ്പറേഷന്‍ ഓഫീസുകളുമായി കൂടുതല്‍ ബന്ധിപ്പിക്കുവാന്‍ അഥവാ കോര്‍പ്പറേഷന്‍ ആഫീസുകള്‍ കുറെക്കൂടി ജനകീയമാക്കുവാന്‍ ഈ നിയമം സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഔദ്യോഗിക രഹസ്യമെന്ന മറനീക്കാന്‍ നിയതമായ മാര്‍ഗങ്ങള്‍ ഇതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ ബോധവല്‍ക്കരണത്തിനുള്ള ശ്രമങ്ങളും കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്ു. നിയമം കര്‍ക്കശമായി നടപ്പിലാക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥ വൃന്ദത്തെ ചുമതല പ്പെടുത്തിക്കഴിഞ്ഞു.
കേരളത്തില്‍ വിവരാവകാശ നിയമപ്രകാരം നിയമിച്ചിട്ടുള്ള അധികാരികളുടെ പേരുവിവരം അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ഇ.എസ്.ഐ ഗുണഭോക്താക്കളുടെ പൊതുപരാതികള്‍ സത്വരമയി പരിഹരിക്കുന്നതിനായി താഴെ പറയുന്നാ പ്രകാരം വിവിധ തലങ്ങളില്‍ കോര്‍പ്പറേഷന്‍ വിപുലമായ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രാഞ്ച് ഔഫീസ് തലം : ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഔഫീസ്
ഡിസ്പെന്‍സറി തലം : ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്
ഹോസ്പിറ്റല്‍ തലം :മെഡിക്കല്‍ സൂപ്രണ്ട് / ഡെപ്യു. മെഡിക്കല്‍ സൂപ്രണ്ട്
സംസ്ഥാന / മേഖലാതലം പബ്ലിക് ഗ്രീവന്‍സ് ഓഫീസര്‍
റീജ്യണല്‍ ഡയറക്ടര്‍
ഡയറക്ടര്‍, ഇ.എസ്.ഐ മെഡിക്കല്‍ സ്കീം
കോര്‍പ്പറേറ്റ് തലം :അഡീഷണല്‍ കമ്മീഷണര്‍, പബ്ലിക് ഗ്രീവന്‍സ്, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, സി.ഐ.ജി. റോഡ്, ന്യുഡല്‍ഹി - 110002.
വിജിലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സ്കീമിനു കീഴില്‍ വരുന്ന ജീവനക്കാരും തൊഴിലുടമകളും തങ്ങളുടെ പ്രദേശത്തുള്ള ഇ.എസ്.ഐ. റീജ്യണല്‍ ഡയറക്ടറുമായി ബന്ധപ്പെടുകയോ താഴെ പറയുന്ന വിലാസത്തില്‍ എഴുതുകയോ ചെയേîണ്ടതാണ്.
1. ഐഡന്റിറ്റി കാര്‍ഡ് എപ്പോഴും കൈവശം കരുതുക. ഏതു സമയത്തും നിങ്ങള്‍ക്ക് ആവശ്യം വന്നേക്കാം.
2. ജോലിസ്ഥലം വിട്ട് മറ്റെവിടെയെങ്കിലും പോകുന്നതിനു മുമ്പായി ഫോറം നമ്പര്‍ 105 ല്‍ അനുവാദം വാങ്ങുക.
3. താത്കാലിക അവശത മാറുന്നതോടെ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കായി അപേക്ഷ സമര്‍പ്പിക്കുക.
4. നിര്‍ദ്ദേശിക്കുമ്പോള്‍ മെഡിക്കല്‍ റഫറി/ബോര്‍ഡ് മുമ്പാകെ ഹാജരാകുക.
5. ആവശ്യം ഉള്ളപ്പോള്‍ മാത്രം ആനുകൂല്യം പറ്റുക.
6. ആനുകൂല്യത്തിനുള്ള അപേക്ഷയില്‍ എല്ലാ വിവരങ്ങളും തീയതി സഹിതം പൂരിപ്പിക്കുക.
7. ബ്രാഞ്ച് ആഫീസ് മാനേജര്‍ നിങ്ങളുടെ സുഹൃത്താണ്. ആനുകൂല്യം കിട്ടുന്നതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കുക.
8. കാഷ് കൌണ്ടര്‍ വിടുന്നതിനു മുമ്പായി കിട്ടിയ പണം ശരിയായി എണ്ണി തിട്ടപ്പെടുത്തുക.
1. നിങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് മറ്റാര്‍ക്കും കൈമാറതിരിക്കുക
2. അനാവശ്യ കാര്യങ്ങള്‍ക്കായി നിങ്ങളുടെ ഡോക്ടറെ സമീപിക്കാതിരിക്കുക.
3. നിങ്ങളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കാതിരിക്കുക.
4. നിങ്ങളൂടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബ്രാഞ്ച് ആഫീസില്‍ എത്തിക്കുന്നത് വൈ കിക്കാതിരിക്കുക.
5. നിങ്ങള്‍ക്ക് നിയമപ്രകാരം അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ നേടുവാന്‍ തെറ്റായ വസ്തുതകള്‍ നല്‍കുകയോ ആള്‍ മാറാട്ടം നടത്തുകയോ ചെയîാതിരിക്കുക.
6. നിങ്ങളുടെ പണം ദുരുപയോഗപ്പെടുത്താന്‍ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ പണം നിങ്ങളുടെ ആവശ്യത്തിനുള്ളതാണ്.
1. ഇ.എസ്.ഐ. നിയമത്തിന്റെ കീഴില്‍ വരുന്നതിനുള്ള വേതനപരിധി 1.04.04 മുതല്‍ പ്രതി മാസം 7500 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
2. തൊഴിലാളിയുടെ വരിസംഖ്യ വേതനത്തിന്റെ 1.5 ശതമാനത്തില്‍ നിന്നും 1.75 ശതമാന മാക്കി 01.01.97 മുതല്‍ ഉയര്‍ത്തിയിട്ടുണ്ട്.
3. തൊഴിലുടമകള്‍ അടയ്ക്കേണ്ട വിഹിതം 01.01.97 മുതല്‍ വേതനത്തിന്റെ 4.75 ശതമാന മാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
4. സാമ്പത്തികാനുകൂല്യത്തിന്റെ നിരക്കിലും ഗണ്യമായ വര്‍ദ്ധനവ് അനുവദിച്ചിട്ടൂണ്ട്.
5. വാര്‍ഷിക വരിസംഖ്യയായ 120 രൂപ അടയ്ക്കുന്ന, നിയമപ്രകാരം ജോലിയില്‍ നിന്നും വിരമിക്കേണ്ട പ്രായം വരെ ജോലി ചെയ്ത ശേഷം വിരമിച്ച വ്യക്തിക്കും സ്ഥിരാവശത മൂലം തൊഴിലില്‍ നിന്നും വിരമിച്ച വ്യക്തിക്കും ഭാര്യാ/ഭര്‍ത്താവിനും ചികിത്സാനുകൂല്യം ലഭ്യമാണ്.
6. ഇന്‍ഷുര്‍ ചെയîപ്പെട്ട ഓരോ തൊഴിലാളി കുടുംബത്തിന്റെയും ചികിത്സാനുകൂല്യ ത്തിനുള്ള ചെലവിന്റെ പരിധി ഗണ്യമായി ഉയര്‍ത്തി 900 രൂപ ആക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : എപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍
അവസാനം പരിഷ്കരിച്ചത് : 2/15/2020