Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ദന്ത രോഗങ്ങള്‍ / മോണവീക്കം (Periodontal Disease) ലക്ഷണങ്ങളും ചികിത്സയും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മോണവീക്കം (Periodontal Disease) ലക്ഷണങ്ങളും ചികിത്സയും

കൂടുതല്‍ വിവരങ്ങള്‍

മോണവീക്കത്തിന്ആധുനിക ചികിത്സ

പെരിയോഡോണ്‍ടല്‍ ഡിസീസസ് അഥവാ മോണയെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനമാണ് ജിഞ്ചൈവിറ്റിസും പെരിയോഡോണ്‍ടൈറ്റിസും. മോണകളെയും ദന്തങ്ങള്‍ ഉറപ്പിച്ചിരിക്കുന്ന അസ്ഥികളെയും ബാധിക്കുന്ന ബാക്ടീരിയ അണുബാധയെയാണ് പെരിയോഡോണ്‍ടല്‍ ഡിസീസ് എന്നു വിളിക്കുന്നത്. കൃത്യസമയത്ത് ഉചിതമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഇതു മൂലം പല്ല് നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. പുകവലി, മദ്യപാനം, പുകയില, പാന്‍ മസാല, മോശമായ ദന്തപരിചരണം,ജനിതകമായ കാരണങ്ങള്‍, സ്ത്രീകളിലെ ഹോര്‍മോണല്‍ മാറ്റങ്ങള്‍, സമ്മര്‍ദം, മരുന്നുകളുടെ ഉപയോഗം, പല്ലുകടിക്കുന്ന ശീലം, വീര്‍ത്ത് ചുവന്നതും മൃദുവായ മോണകള്‍, വായ് നാറ്റം, പല്ലില്‍ നിന്നും ഇളകിമാറിയ മോണ, പ്രമേഹം, ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, മറ്റ് സിസ്‌റ്റെമിക് രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവ മോണരോഗങ്ങള്‍ക്ക് കാരണമായേക്കാം.

പെരിയോഡോണ്‍ടല്‍ രോഗങ്ങള്‍ പലവിധമുണ്ട്. ജിഞ്ചൈവിറ്റിസ്, അഗ്രസ്സീവ് പെരിയോഡോണ്‍ടൈറ്റിസ്, ക്രോണിക്ക് പെരിയോഡോണ്‍ടൈറ്റിസ്, സിസ്‌റ്റെമിക്ക് രോഗങ്ങളായി പ്രത്യക്ഷപ്പെടുന്ന പെരിയോഡോണ്‍ടൈറ്റിസ്, നെക്രോട്ടൈസിംഗ് പെരിയോഡോണ്‍ടല്‍ ഡിസീസസ് തുടങ്ങിയവയാണ് അവ. പെരിയോഡോണ്‍ടല്‍ രോഗങ്ങള്‍ ഫലപ്രദമായ ചികിത്സ കൊണ്ട് സുഖപ്പെടുത്താന്‍ സാധിക്കും. സര്‍ജറി ആവശ്യമില്ലാത്ത ചികിത്സയുണ്ട്. സ്‌കേലിംഗ്, റൂട്ട് പ്ലാനിംഗ് എന്നിവയിലൂടെയാണ് അത് സാധിക്കുന്നത്. അതോടൊപ്പം ആവശ്യമെങ്കില്‍ പെരിയോഡോണ്‍ടല്‍ സര്‍ജറി എന്ന ശസ്ത്രക്രിയ തെരഞ്ഞെടുക്കാവുന്നതാണ്. മൂന്നാമത്തെ ഫലപ്രദമായ മാര്‍ഗം ലേസര്‍ രശ്മികള്‍ ഉപയോഗിച്ചുള്ള പെരിയോഡോണ്‍ടല്‍ തെറാപ്പിയാണ്.

മോണരോഗം തടയാന്‍

ദന്ത ശുചിത്വം പാലിക്കുകയാണ് മോണരോഗം തടയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ദിവസവും രണ്ടു നേരം രാവിലെ ആഹാരത്തിന് മുന്‍പും രാത്രി ആഹാരത്തിന് ശേഷവും പല്ല് ബ്രഷ് ചെയ്യണം. മധുരപലഹാരങ്ങള്‍ ചോക്കലേറ്റ് മുതലായവ കഴിച്ചതിനു ശേഷം വായ നന്നായി വൃത്തിയാക്കണം. പല്ലിന്റെ ചുവട്ടില്‍ മഞ്ഞ നിറത്തിലുള്ള പ്‌ളാക് ഉള്ളവര്‍ ദന്തഡോക്ടറെ സമീപിച്ചി പല്ല് ക്ലീന്‍ ചെയ്യിപ്പിക്കണം. ഇതിന് പുറമേ മോണയ്ക്ക് ആരോഗ്യം പകരുന്ന ജീവകം സി അടങ്ങിയ വിവിധയിനം നാരങ്ങകള്‍, ഓറഞ്ച്, തക്കാളി, നെല്ലിക്ക, കാബേജ് മുതലായവ ഉപയോഗിക്കുന്നത് മോണരോഗം തടയാന്‍ സാധിക്കും. മോണരോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ മോണരോഗങ്ങള്‍ മരുന്നുകൊണ്ട് പൂര്‍ണ്ണമായും സുഖപ്പെടുത്തി ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സാധിക്കും. നമ്മുടെ വായില്‍ നൂറില്‍പ്പരം ബാക്ടീരിയകളുണ്ട്. ഇതില്‍ ചിലതു മാത്രമാണ് മോണരോഗങ്ങള്‍ക്ക് കാരണമാകുന്നത്. നമ്മുടെ ശരീരഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വായുടെ കാര്യം പറയുകയാണെങ്കില്‍ ഏറ്റവും അധികം ബാക്ടീരിയകള്‍ ഒരുമിച്ചിരിക്കുന്ന സ്ഥലമാണ് വായ്. പല്ലുകളുടെ ഇടയിലും മോണകളുടെ ഇടയിലും അതുകൊണ്ടു തന്നെ വായിലുള്ള അണുബാധ വളരെ പെട്ടെന്നു തന്നെ നമ്മുടെ അശ്രദ്ധമൂലവും ഉണ്ടാവുന്നു.

കഠിനമായ മോണരോഗങ്ങള്‍

പലതരത്തിലുള്ള ട്രീറ്റ്‌മെന്റുകള്‍ ചെയ്തിട്ടും മാറാതെ വരുന്ന മോണരോഗങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും ആ പല്ലുകള്‍ എടുത്തു കളയുന്നതാണ് നല്ലത്. അത് നിലനിര്‍ത്തിയാല്‍ കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തും. കാരണം എപ്പോഴും അവിടെ ബാക്ടീരിയ ഉണ്ടായിക്കൊണ്ടിരിക്കുകയും, ആ ബാക്ടീരിയകള്‍ നമ്മുടെ രക്തത്തില്‍ കലര്‍ന്ന് ഹൃദയത്തെയും മറ്റു ശരീരാവയവങ്ങളെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരും. ആയതിനാല്‍ ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത മോണരോഗമാണെങ്കില്‍ പല്ല് എടുത്തു കളയുന്നതാണ് ഏറ്റവും ഉത്തമം. ഈ അവസ്ഥയ്ക്ക് ഗ്രേഡ് 3 മൊബിലിറ്റി ഓഫ് ടീത്ത് എന്നു പറയും. അതായത് പല്ല് ഇളകിയാടി നില്ക്കുന്ന അവസ്ഥ വന്നാല്‍ പല്ല് എത്രയും പെട്ടെന്ന് എടുത്തു കളഞ്ഞ് അതിനു പകരം പല്ല് വയ്ക്കുക. ബേസില്‍ ഇംപ്ലാന്റ് എന്നറിയപ്പെടുന്ന നൂതനചികിത്സാ രീതിയിലൂടെ പെര്‍മനന്റായി പല്ല് വയ്ക്കാവുന്നതാണ്. സ്ട്രാറ്റജിക് ഇംപ്ലാന്റോളജി എന്ന വിഭാഗത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നിട്ടുള്ള അതിനൂതന ദന്ത ചികിത്സാ രീതിയാണിത്. ബേസില്‍ ഇംപ്ലാന്റോളജിയുടെ സവിശേഷത എന്നു പറഞ്ഞാല്‍ ഇംപ്ലാന്റുകള്‍ക്ക് അടിയിലുള്ള ഖനമേറിയ എല്ലുകള്‍ ഘടിപ്പിക്കുന്നത്. മാത്രമല്ല അത് നൂറു ശതമാനം വിജയകരമാണ്. ഈ രിതിയിലൂടെ ഇറങ്ങിപ്പോയ മോണയും എല്ലും തിരിച്ചു വളരാന്‍ സഹായിക്കും. വെറും മൂന്നു ദിവസത്തിനുള്ളില്‍ പുതിയ പല്ല് വയ്ക്കാന്‍ സാധിക്കും.

പരിഹാരമായി ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ

ഇംപ്ലാന്റ് ചെയ്തതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പല്ല് ഉറപ്പിക്കുവാന്‍ സാധിക്കുന്നതു കൊണ്ടാണ് ഇത് ഇമ്മീഡിയറ്റ് ലോഡിംഗ് എന്ന് അറിയപ്പെടുന്നത്. ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റ് ചികിത്സയുടെ മേന്മകള്‍ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളില്‍പ്പോലും പല്ലുകള്‍ എടുത്ത ഉടനെ ഇംപ്ലാന്റ് ഘടിപ്പിക്കുവാന്‍ സാധിക്കുന്നു. പലപ്പോഴും ബോണ്‍ ഗ്രാഫ്റ്റിങ്ങ് മുതലായ സങ്കീര്‍ണ്ണ ചികിത്സകള്‍ ഇല്ലാതെതന്നെ എല്ലുകള്‍ തീരെക്കുറവുള്ള അവസ്ഥകളില്‍വരെ ഇംപ്ലാന്റ് ചെയ്യുവാന്‍ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകള്‍ക്ക് പകരം കീഹോള്‍ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റ് ചെയ്യുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറയുന്നു. പെരിഇംപ്ലാന്റ്‌ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാന്റുകള്‍ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാസമ്പ്രദായത്തില്‍ വളരെ വിരളമാണ്. താടിയെല്ലിന്റെ ബലമേറിയ ഭാഗമായ ബേസല്‍ ബോണല്‍ ഇംപ്ലാന്റ് ഘടിപ്പിക്കുന്നതിനാല്‍ വളരെയധികം മേന്മകള്‍ ഈ ചികിത്സാ സമ്പ്രദായത്തിനുണ്ട്

ജീവിതത്തെ നോക്കി പുഞ്ചിരിക്കാന്‍ ഫിക്‌സ് ചെയ്ത പല്ലുകള്‍

ഉപയോഗം കൊണ്ടും, സൗന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങള്‍ പോലെ തന്നെ അനുഭവപ്പെടുന്നു. 
സ്വാഭാവിക ദന്തങ്ങള്‍ കൊണ്ടെന്നതു പോലെ അനായാസമായി ചവയ്ക്കാന്‍ കഴിയുന്നു. ഭക്ഷണത്തിന്റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗിക്ക് രുചികള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു.
കൃത്രിമ ദന്തം ഉറപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഡെന്റല്‍ ഇംപ്‌ളാന്റുകള്‍ എല്ലിന്റെ തേയ്മാനം തടയുകയും മുഖത്തിന്റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യല്‍ കൊളാപ്‌സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു

മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകള്‍, വായ്പ്പുണ്ണുകള്‍, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു.
ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള വ്യക്തി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായികപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി പങ്കെടുക്കാന്‍ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു. 
ക്രൗണ്‍, ബ്രിഡ്ജസ്, ഡെന്റല്‍ ഇംപ്ലാന്റ് തുടങ്ങിയ ആധുനിക ദന്ത ചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകള്‍ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്‌നം പരിഹാരിക്കാന്‍ സഹായകരമാകുന്നു. നിങ്ങളുടെ യഥാര്‍ത്ഥ പല്ലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്റല്‍ ഇംപ്ലാന്റ്. അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂര്‍ സമയം കൊണ്ട് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങള്‍ക്ക് ഉറപ്പുള്ള പുതിയ പല്ലുകള്‍ നല്‍കും!

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Ph: +91-484-4011133, 94466-10205
Email: dr@thesmilecentre.in Web: www.TheSmileCentre.in

Dr Prasanth Pillai MDS, FIBOMS, FICOI, FISOI
Oro-Maxillofacial Surgeon & Implantologist

കടപ്പാട് : ദീപിക

3.4
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top