অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുരിങ്ങ' നേത്ര പടല അന്ധതയ്ക്ക് ഒറ്റ മൂലി

മുരിങ്ങ' നേത്ര പടല അന്ധതയ്ക്ക് ഒറ്റ മൂലി

വികസ്വരരാജ്യങ്ങളിൽ ബാല്യകാല അന്ധതയുടെ മുഖ്യകാരണം വിറ്റാമിൻ എ യുടെ കുറവാണെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. ഇവിടെയുള്ള ഏതാണ്ട് 138 ലക്ഷം കുട്ടികൾക്ക് വിറ്റാമിൻ എയിടെ ന്യൂനത നിമിത്തം കാഴ്ചക്കുറവോ അന്ധതയാ ഉണ്ടാകുന്നു എന്നാണ് യു.എന്നിന്റെ കണക്ക്. ഇതിൽ 5 വയസ്സിൽ താഴെയുള്ള 6,70,000 കുട്ടികൾ പ്രതിവർഷം മരണപ്പെടുകയും ചെയ്യുന്നു.“റോഡോപ്സിൻ” എന്ന വർണ്ണകമാണ് കണ്ണിന് നേരിയ പ്രകാശത്തിലും കാഴ്ചശക്തിനല്കുന്നത്. കണ്ണിന്റെ നേത്രപടലത്തിലാണ് ഈവർണ്ണകം കാണപ്പെടുന്നത്. റെറ്റിനലും (വിറ്റാമിൻ എയുടെ സജീവരൂപം) ഒസിനും (ഒരു പ്രോട്ടീൻ) ചേർന്നതാണ് ഈ റോഡോപ്സിൻ. അതിനാൽ വിറ്റ്ാമിൻ-എ കുറവുള്ള ആഹാരം കഴിക്കുന്നവർക്ക് ഈ ന്യൂനത അന്ധതയുണ്ടാക്കുന്നു. വികസ്വരരാജ്യങ്ങളിലെ ഗർഭിണികൾക്ക് ഈ ന്യൂനത രൂക്ഷമാണെങ്കില്‍ അന്ധതയും കാലക്രമേണ മരണവും സംഭവിക്കാം, കുട്ടികൾക്കാണെങ്കിൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും വയറിളക്കത്തിനും എല്ലുകളുടെ വളർച്ച മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്നു പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

വികസ്വരരാജ്യങ്ങളിലെ ഈ വൻവിപത്ത് ഒഴിവാക്കുന്നതു സംബന്ധിച്ച് യു.എൻ പോലുള്ള അന്താരാഷ്ട്രസംഘടനകൾ ഗൗരവമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. 2013-ൽ ന്യൂനത കൂടുതലുള്ള ചില രാജ്യങ്ങളിൽ വിറ്റാമിൻ-എ ഗുളികകൾ വിതരണം നടത്തിനോക്കിയെങ്കിലും അത് പൂർണ്ണവിജയം കൈവരിച്ചില്ല. വിതരണം നിന്നപ്പോൾ ഗ്രാമീണർ ഉപയോഗവും നിർത്തി. ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളെ സംബന്ധിച്ച് പ്രകൃതിദത്തമായ ഒരു പ്രതിവിധി കണ്ടുപിടിക്കുന്നതാണ് ശാശ്വതപരിഹാരമെന്ന് ഈ സംഘടനകൾ നിരീക്ഷിച്ചു. ഉഷ്ണമേഖലാപ്രദേശങ്ങളിലും സമശീതോഷണഭാഗങ്ങളിലും വളരുന്ന മുരിങ്ങച്ചെടി ഈ പ്രതിസന്ധി തരണം ചെയ്യാൻ പറ്റിയ ഒറ്റമൂലിയാണെന്ന് അടുത്തകാലത്ത് ആഗോളതലത്തിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിരിക്കുകയാണ്. മുരിങ്ങയിലയിലും പൂവിലും കായിലും വിറ്റാമിൻ-എ വളരെ സമൃദ്ധമാണ്. അതിനാൽ ഇൗ ചെടി നട്ടുവളർത്തി വികസിരരാജ്യങ്ങളിൽ അനുഭവപ്പെടുന്ന വൻവിപത്ത് ഒഴിവാക്കണമെന്ന് യു.എൻ ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്യുന്നു. ഇതിലേക്ക് ആദ്യമായി വേണ്ടത് ഈ രാജ്യങ്ങളിലെ ജനതയെ ബോധവൽക്കരിക്കുകയാണെന്നും അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മുരിങ്ങച്ചെടി മുഖ്യമായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും അർദ്ധ ഉഷ്ണമേഖലയിലും വളരുന്നു. 10 മുതൽ 12 മീറ്റർ ഉയരത്തിലെത്താറുള്ള ശക്തികുറഞ്ഞ ഈ ചെടിയുടെ തണ്ടിന് 45 സെന്റി മീറ്റർ വരെ വ്യാസം വരാം.
അനുകൂല സാഹചര്യത്തിൽ തണ്ടു നട്ടുകഴിഞ്ഞ് 6-ാം മാസം മുരിങ്ങ പുഷ്പിക്കും. തണുത്തകാലാവസ്ഥയിൽ വർഷത്തിൽ ഒരിക്കൽ മാത്രം കാലാവസ്ഥാ പ്രദേശങ്ങളിൽ ആണ്ടിൽ രണ്ടു തവണ(ഏപ്രിൽ മുതൽ ജൂൺ വരെ)  അല്ലെങ്കിൽ എല്ലായ്പ്പോഴുമോ പുഷ്പിച്ചുകൊണ്ടിരിക്കും. അധികം പൊങ്ങിയാൽ ഇലയും കായും മറ്റും പറിച്ചെടുക്കാൻ ബുദ്ധിമുട്ടാകും. ചെടി 3 മുതൽ 6 അടി ഉയരം വെക്കുമ്പോൾ തണ്ടു മുറിചാൽ ഇല, പൂവ്, കായ് എന്നിവ കൈയെത്തുന്ന ഉയരത്തിൽത്തന്നെ വിളവെടുക്കാം.
ചെറിയ അമ്ലരസമോ അമ്ലാക്ഷാരസന്തുലിതമോ ആയിട്ടുള്ള മണ്ണാണ് മുരിങ്ങയ്ക്ക് പ്രിയം. മുരിങ്ങയുടെ ഇലയിലാണ് പൂവിനേക്കാളും കായേക്കാളും കൂടുതൽ പോഷകമൂല്യം. 100 ഗ്രാം ഇലയിൽ 9.40 ഗ്രാം പാട്ടിനും 8.28 ഗ്രാം അന്നജവും 2 ഗ്രാം നാരും 1.4 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവക്കുപരി വിറ്റാമിനുകളുടെ ഒരു കലവറയാണ് മുരിങ്ങയില. അതിൽ  വിറ്റാമിൻ-എ ആണ് മുഖ്യം (378 മൈക്രോഗ്രാം). കൂടാതെ തയാമീൻ (ബി-1), റിബോഫ്ളാവിൻ (ബിമ). നിയാസിൻ (ബി) ബി-6, സി, ഫോളേറ്റ് എന്നീ വിറ്റാമിനുകളും നന്നായി അടങ്ങിയിട്ടുണ്ട്. ധാതുലവണങ്ങളിൽ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗ നീ സ്,ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ മികച്ച തോതിലുണ്ട്. മൂത്ത കായിൽ നിന്നും വേർതിരിച്ചെടുക്കുന്ന വിത്തുകൾ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ച് വർഷം മുഴുവൻ ഉപയോഗിക്കുന്ന പ്രദേശങ്ങളുമുണ്ട്. ഉണങ്ങിയ വിത്തിൽനിന്നും 30-40 ശതമാനംഭക്ഷ്യയോഗ്യമായ എണ്ണ ലഭിക്കും. ഇത് ആഹാരത്തിനും സുഗന്ധവസ്തുക്കളുടെ നിർമ്മാണത്തിനും കേശ, ചർമ്മ സംരക്ഷണത്തിനും ഉപയോഗിച്ചുവരുന്നു.
ഇന്ത്യ കൂടാതെ ശ്രീലങ്ക, തായ്ലാന്റ്, ഫിലിപ്പെൻസ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളിലും മികച്ച തോതിൽ മുരിങ്ങ കൃഷി ചെയ്തുവരുന്നുണ്ട്.ഗവേഷണങ്ങളുടെ സിരാസ്ഥാനം തായ്‌വാനിലെ"ലോക പച്ചക്കറി ഗവേഷണ കേന്ദ്രമാണ്. (World Vegetable Centre, Taiwan)കേരളത്തിൽ അടു ത്ത കാ ലത്തായി.കണ്ണിലെ നേത്രപടലത്തിന്റെ പ്രശ്നത്താൽ കാഴ്ചക്കുറവും അന്ധതയും ക്രമാതീതമായി വർദ്ധിച്ചുവന്നിട്ടുണ്ട്. പോഷകഭക്ഷണത്തിനു പകരം ജങ്ക്ഫുഡുകളുൾപ്പെട്ട ഭക്ഷണശൈലിയുടെ പ്രചാരമാകാം ഇതിന് ഒരു കാരണം. ചികിത്സാച്ചെലവ് ഭീമമായതിനാൽ “റെറ്റിന ചികിത്സ" ഇന്ന് വൻവ്യവസായിമായി വളർന്നുവന്നിട്ടുണ്ട്. പോഷകപ്രധാനമായ നാടൻ പച്ചക്കറികളുടെ ഉത്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കാത്ത കാലത്തോളം ഈ ആശുപ്രതി വ്യവസായം തഴച്ചു വളരുകതന്നെ ചെയ്യും.
കടപ്പാട്:കേരള കർഷകൻ


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate