অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാക്കുല രോഗം

മാക്കുല

എ എം ഡി മാക്കുലയെ ബാധിക്കുന്ന സങ്കീര്‍ണവും പ്രായവും, ആയി ബന്ധമുള്ളതും മാക്കുലയ്ക്ക് അധ:പതനം വരുത്തുന്നതുമായ ഒരു രോഗമാണ് മാക്കുല. മാക്കുല എന്നാല്‍ നിങ്ങളുടെ മുന്നിലുള്ള ചെറിയ വസ്തുക്കളും കാര്യങ്ങളും വ്യക്തമായി കാണാന്‍ സഹായിക്കുന്ന റെറ്റിനയുടെ മധ്യത്തിലുള്ള ചെറുതും നിര്‍ണായകവുമായ ഒരു ഭാഗമാണ്. നിങ്ങളൂടെ മുന്നില്‍ ഒരു പുസ്തകമിരുന്നാല്‍ അത് കാണാന്‍ മുഴുവന്‍ റെറ്റിനയും വേണമെങ്കിലും പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ നിങ്ങളെ സഹായിക്കുന്നത് മാക്കുലയാണ്.

ചില ആളുകളില്‍ എ എം ഡി സാവധാനത്തില്‍ പുരോഗമിക്കുകയും കാഴ്ച്ചയെ വലുതായി ബാധിക്കുകയുമില്ല. എന്നാല്‍ ചിലരില്‍ വേഗത്തില്‍ പുരോഗമിക്കുകയും കാഴ്ചയെ വളരെ ദോഷമായി ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ കുറെ നാള്‍ കഴിയുമ്പോള്‍ മങ്ങിയ കാഴ്ച്ചയുടെ സ്ഥാനത്ത് കറുത്ത പൊട്ടുകളൊ ശൂന്യ സ്ഥലങ്ങളൊ ( സ്കോട്ടോമ ) കാണാന്‍ തുടങ്ങുന്നു.

എ എം ഡി പൂര്‍ണമായി അന്ധതയിലേക്ക് നയിക്കുന്നില്ല എന്നിരുന്നാലും ഇത് ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നു. നിങ്ങളുടെ നേരെ മുന്‍പിലുള്ള കാഴ്ച്ചയുടെ ഏരിയെ ബാധിക്കുമെന്നതിനാല്‍ മുന്‍ പ് നിസ്സാരമായി ചെയ്തിരുന്ന വായന്, എഴുത്ത്, മുഖം നോക്കല്‍ ടെലിവിഷന്‍ കാണല്‍, പാചകം ചെയ്യല്‍, ഡ്രൈവിംഗ് മുതലായ കാര്യങ്ങള്‍ ചെയ്യുന്നതിനു ബുദ്ധിമുട്ട് തോന്നിയേക്കാം. എങ്കിലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും അവരുടെ സ്വയം പര്യാപ്തത നിലനിര്‍ത്താന്‍ സാധിക്കുന്നു. ഇതിനായി പലതരത്തിലുള്ള ചികിത്സാരീതികള്‍ ഉണ്ട് ചിലവരില്‍ ചികിത്സകൊണ്ട് ഫലപ്രദമായില്ലെങ്കില്‍ കാഴ്ച്ചസഹായികളും പുനഃരധിവാസവും ആവശ്യമായി വന്നേക്കാം

റെറ്റിന

കണ്ണിന്റെ ഉള്‍ ഭാഗത്തുള്ള നേരിയ പാളികളോട് കൂടിയ ടിഷ്യൂ. റെറ്റിന ക്യമറക്കുള്ളിലെ ഫിലിം പോലെ പ്രവര്‍ത്തിക്കുന്നു. രെറ്റിനയ്ക്കുള്ളിലായിട്ടാണ് മാക്കുല സ്ഥിതി ചെയ്യുന്നത്

മാക്കുല

മാക്കുലയിലാണ് മില്യണ്‍ കണക്കിനു പ്രകാശത്തെ ആഗിരണം ചെയ്യുന്ന നാഡികളുടെ അറ്റമുള്ളത് ഇതിനെ ഫോട്ടോറെസ്പെറ്റേഴ്സ് എന്നു വിളിക്കുന്നു. ഇവരാണ് മസ്തിഷ്കത്തിലേക്ക് ചിത്രങ്ങള്‍ അയക്കുന്നതും നേരെ മുന്‍പിലുള്ള കാഴ്ച്ച സാധ്യമാക്കുന്നതും.

ബാധിക്കുന്ന ഘടകങ്ങ ള്‍

പ്രായം : പ്രായം കൂടും തോറും അപകട സാധ്യതയും കൂടുന്നു. 45-55 വയസ്സ് പ്രായമുള്ളവരില്‍ പത്ത് ശതമാനത്തില്‍ താഴെ ഉള്ള ആളുകളെ എ എം ഡി ബാധിക്കുന്നു എഴുപത്തഞ്ച് വയസ്സിനു മുകളിലാകുമ്പോള്‍ ഇത് 40% പേരിലാണ്

പാരമ്പര്യം: കുടുംബങ്ങളില്‍ ഈ രോഗമുണ്ടെങ്കില്‍ പാരമ്പര്യമായി പകരാനുള്ള സാധ്യത കൂടുതലാണ്

ലിംഗം : സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു
പുകവലി : അപകട സാധ്യത ഇരട്ടിപ്പിക്കുന്നു

ഹര രീതി : ആന്റി ഓക്സൈഡ് വിറ്റാമിനുകളും മിനറലുകളും കുറവുള്ള ഭക്ഷണം കഴിക്കുന്നത് മാക്കുലയെ കാര്യമായി ബാധിക്കും

അമിതമായ വെയിലേല്‍ക്കല്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, അമിത വണ്ണം.

എ എം ഡി രണ്ട് തരം

എ എം ഡി രണ്ട് തരമുണ്ട്: ഒന്ന് ഡ്രൈ എ എം ഡി രണ്ട് വെറ്റ് എ എം ഡി. ഇതില്‍ ഡ്രൈ എ എം ഡി സാവധാനത്തില്‍ പുരോഗമിക്കുന്നതും വെറ്റ് എ എം ഡി യേക്കാള്‍ അപകട സാധ്യത കുറഞ്ഞതുമാണ് എന്നിരുന്നാലും രണ്ട് തരത്തിലുള്ള എ എം ഡി കളും മാക്കുലയ്ക്ക് ഹാനികരമാണ്

ഡ്രൈ എ എം ഡി

മിക്ക സന്ദര്‍ഭങ്ങളിലും എ എം ഡി ആരംഭിക്കുന്നത് ഡ്രൈ എ എം ഡി യിലൂടെയാണ്. എകദേശം 80- 90% ആളുകളിലും സമാന രീതിയില്‍ തന്നെ തുടരും. ഇത് ഒരു കണ്ണിലോ രണ്ട് കണ്ണിലോ ഉണ്ടാകാം. ഡ്രൈ എ എം ഡി യുടെ പ്രാരംഭഘട്ടം തുടങ്ങുന്നത് ഡ്രൂസന്‍ എന്നു വിളിക്കുന്ന മഞ്ഞനിറത്തിലുള്ള ചെറിയ തരികളായിട്ടാണ്. ഇത് റെറ്റിനയുടെ താഴത്തെ പാളിയില്‍ ശേഖരിക്കാന്‍ തുടങ്ങുകയും അതിന്റെ സാധാരണ പ്രവര്‍ത്തനം തകരാറിലാക്കുകയും ചെയ്യുന്നു. ഈ തരികള്‍ ശേഖരിക്കപെടുന്ന കാര്യം സാധാരണ മനസിലാകുകയില്ല. തുടര്‍ന്ന് റെറ്റിനയുടെ പാളിക്ക് കേട് സംഭവിക്കുകയും അസാധാരണ അളവിലുള്ള ഡ്രൂസന്‍ ശേഖരിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ ശേഖരണം മുകളിലുള്ള പാളിയെ തടസ്സപ്പെടുത്തുകയും ക്രമേണ ഇത് ഫോട്ടൊറെസ്പ്റ്റര്‍ പാളിക്ക് കേടുവരുത്തുകയും നേരെ മുന്‍പിലുള്ള കാഴ്ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു

വെറ്റ് എ എം ഡി

വെറ്റ് എ എം ഡി പത്ത് ശതമാനം കേസുകളില്‍ സ്വഭാവികമായി ഉണ്ടാകാമെങ്കിലും സാധാരണയായി ഇതുണ്ടാകുന്നത് ഡ്രൈ എ എം ഡിക്ക് ശേഷമാണ്. ഇത് കേവലം ആഴ്ചകള്‍ക്കകം വേഗത്തിലും സ്ഥിരവും ഗുരുതരവുമായ സെന്റ്രല്‍ വിഷന്റെ നഷ്ടത്തിനിടയാക്കാം. കോറോയിഡല്‍ നിയോവാസ്ക്കുലറൈസേഷന്‍ (സി എന്‍ വി) എന്നു വിളിക്കുന്ന ഒരു പ്രക്രിയ കാരണം റെറ്റിനയ്ക്ക് കീഴില്‍ പുതിയ അസാധരണമായ രക്ത ധമനികള്‍ വളരാന്‍ തുടങ്ങുകയും മരത്തിന്റെ വേരുകള്‍ വളര്‍ന്ന് വരുന്നതുപോലെ പുറത്തേക്ക് ഉന്തി നില്‍ക്കുന്നു. ഈ രക്ത ധമനികള്‍ അവയിലുള്ള രക്തവും ദ്രാവകവും റെറ്റിനയ്ക്ക് ഉള്ളിലേക്ക് കടത്തി വിടുന്നു ഇത് റെറ്റിനയുടെ മറ്റ് പാളികളെ ഉയര്‍ത്തുന്നു, ഒടുവില്‍ ഫോട്ടോറെസ്പ്റ്റേഴ്സിനെ തടസപെടുത്തുകയും മസ്തിഷ്കത്തിലേക്ക് അയക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. അത് സെന്‍ട്രല്‍ വിഷ്വല്‍ ഫീല്‍ഡില്‍ ശൂന്യവും കുറഞ്ഞതുമായ പൊട്ടുകള്‍ ഉണ്ടാകാനിട വരുന്നു.

ചികിത്സിക്കാതെ വിടുന്ന പക്ഷം ഈ പ്രക്രിയ ക്ഷതമേറ്റ ടിഷ്യൂകളുടെ വളര്‍ച്ചയ്ക്കും അത് പിന്നീട് സ്ഥിരമായി കാഴ്ച്ച നഷ്ടപെടുന്നതിനു കാരണമാകുന്നു. ഈ മുഴുവന്‍ പ്രക്രിയയ്ക്കും വേദനയിയില്ലെന്നത് നാം അറിഞ്ഞിരിക്കണം വെറ്റ് എ എം ഡി ആഴ്ചകള്‍ക്കൊ മാസങ്ങള്‍ക്കുള്ളിലോ ഗുരുതരമായ കാഴ്ച്ച നഷ്ടം ഉണ്ടാക്കുന്നു അതായത് ആദ്യം കാഴ്ച്ച മങ്ങുകയും അതിനോടൊപ്പം തന്നെ നേരെയുള്ള വരകള്‍ വളഞ്ഞതായും കോണോടു കോണായതായൊ കാണുകയും ചിലപ്പോള്‍ കാഴ്ച്ചയില്‍ ശൂന്യമായ ഭാഗങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു ഒരു കണ്ണിനെ മാത്രമായി ബാധിക്കുമ്പോള്‍ ചില ആളുകള്‍ അറിയാതെ പോകുന്നു. പിന്നീട് രണ്ടാമത്തെ കണ്ണിനെ കൂടി ബാധിക്കുമ്പോള്‍ ആയിരിക്കും ഇതിനെ പറ്റി മനസിലാക്കാനിട വരുന്നത്

രോഗ നിര്‍ണ്ണയം

ഒരു ഒഫ്താല്‍മോളോജിസ്റ്റ് (കണ്ണ് വിദഗ്ദന്‍)നു മാത്രമെ കൃത്യമായ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കുകയുള്ളു. ഒഫ്താല്‍മോളോജിസ്റ്റ് എ എം ഡി ഉള്ളതായി സംശയിക്കുന്നുവെങ്കില്‍ ഒരു സമ്പൂര്‍ണ നേത്ര പരിശോധന ആവശ്യമായി വരും അതില്‍ താഴെ പറയുന്നവ ഉള്‍പെടുന്നു

കാഴ്ച്ച : നിങ്ങളുടെ കഴ്ച്ച ശക്തിയെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നു

ആംസ് ലര്‍ഗ്രിഡ് : ഇത് വീട്ടില്‍ വച്ച് ചെയ്യവുന്ന ഒരു ടെസ്റ്റാണിത്. ഒരു സമയത്ത് ഒരു കണ്ണ് മാത്രം ഉപയോഗിച്ച് കൊണ്ട് നിങ്ങള്‍ ഒരു ഗ്രിഡിന്റെ മദ്ധ്യത്തിലുള്ള പൊട്ടിലേയ്ക്ക് നോക്കുന്നു. അതിനു ചിറ്റുമുള്ള വരകള്‍ അസാധാരണമായി കാണപെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നു.

ഡൈലേറ്റഡ് ഐ എക്സാമിനേഷന്‍ : കണ്ണില്‍ തുള്ളി മരുന്നൊഴിച്ച് കൃഷ്ണമണി വികസിപ്പിച്ചതിനു ശേഷം ലെന്‍സുപയോഗിച്ച് റെറ്റിനയും കണ്ണിലെ നാഡികളും പരിശോധിക്കുന്നു

ഒപ്ടിക്കല്‍ കോഹറന്‍സ് ടൊമോഗ്രഫി ( ഒ സി ടി) : ഈ ടെസ്റ്റ് റെറ്റിനയിലെ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സ നിര്‍ണയിക്കുന്നതിനും സഹായിക്കുന്നു ഫ്ലൂറസിന്‍

ആന്‍ജിയോഗ്രാം : ചോര്‍ച്ചയുള്ള രക്തകുഴലുകള്‍ ഉണ്ടോയെന്നറിയാന്‍ ഒരു ഡൈ കൈതണ്ടയില്‍ കുത്തിവച്ച് രക്ത ധമനികളിലൂടെ ഡൈ കടന്ന് പോകുമ്പോള്‍ റെറ്റിനയുടെ ഫോട്ടൊ എടുക്കുന്നു

ഇന്റൊ സയാനിന്‍ ഗീര്‍ന്‍ ആന്‍ജിയോഗ്രാഫി : ഫ്ലൂറസിന്‍ അന്‍ ജിയോഗ്രാമിനോട് വളരെ സാമയമുള്ള നടപടി ക്രമം ഇത് ആഴത്തിലുള്ള രക്ത ധമനികള്‍ കാണാന്‍ സഹായിക്കുന്നു

ചികിത്സാമാര്‍ഗങ്ങള്‍

അന്റി വി ഇ ജി എഫ് ചികിത്സ : അന്റി വാസ്കുലാര്‍ എന്റൊത്തീലിയല്‍ ഗ്രോത്ത് ഫാക്ടര്‍ ആണ് മാക്കുലയില്‍ വീക്കത്തിനിടയാക്കുന്ന തരത്തിലുള്ള രക്ത ധമനികളുടെ വളര്‍ച്ചയക്ക് സഹായിക്കുന്ന പ്രേരകമാണ് വി എ ജി എഫ് ഇത് തടയാനായി നിങ്ങളുടെ കണ്ണിലെടുക്കുന്നതാണ് ആന്റി വി ഇ ജി എഫ് കുത്തിവയ്പ്പ്

ലേസര്‍ ഫോട്ടൊകൊയഗുലേഷന്‍ : സെന്റ്രല്‍ വിഷ്വല്‍ ഫീല്‍ഡിനു പുറത്തുള്ള രക്ത ധമനിയുടെ ചോര്‍ച്ചയുള്ള ഭാഗത്തേക്ക് ഒരു ഹൈ എനര്‍ജി ലേസര്‍ അടിപ്പിച്ച് ദ്രാവകത്തിന്റെ ചോര്‍ച്ച സാവധാനത്തിലാക്കുകയും റെറ്റിനയിലേക്ക് വീഴുന്ന ദ്രാവകത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ഫോട്ടോ ഡയനാമിക് തെറാപ്പി (പി ഡി റ്റി) : കണ്ണിനു പിറകിലുള്ള രക്ത ധമനികളെ സീല്‍ ചെയ്യുന്നതിനായി ഒരു കൂള്‍ ലേസര്‍ ഉപയോഗിക്കുന്നു.

കാഴ്ച്ച സഹായികളും പുനരധിവാസവും : ഉദാ: വായിക്കാനിഷ്ടമുള്ളവര്‍ക്ക് ഒരു മാഗ്നിഫയര്‍ ഉപയോഗിക്കുകയോ ഓഡിയോബുക്കുകള്‍ കേള്‍ക്കുകയോ ചെയ്യാവുന്നതാണ് ഇത് സ്വയം പര്യാപ്തത നിലനിര്‍ത്താന്‍ സഹായിക്കുന്നു. എ എം ഡി രോഗനിര്‍ണ്ണയം ചെയ്യുന്നത് ഒരു സമ്പൂര്‍ണ്ണ നേത്ര പരിശോധനയ്ക്ക് ശേഷമാണ് എ എം ഡി ചികിത്സ എന്നാല്‍ രോഗിയും ഡോക്ടറും ഒത്തൊരുമിച്ച് ചെയ്യുന്ന ഒരു പ്രക്രിയയാണ്. എ എം ഡി വളരെ സങ്കീര്‍ണമായ ഒരു രോഗമായതിനാല്‍ പുരോഗതി നിരന്തരമായി നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ചികിത്സകള്‍ നടത്തുകയും ക്രമീകരണങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടത് അത്യന്തപേക്ഷിതമാണ്. നിങ്ങളുടെ കാഴ്ച്ച അമൂല്യമാണ് അതിനെ പരിരക്ഷിക്കുന്നതിനായി നമ്മളാല്‍ കഴിയുന്നതെല്ലാം വൈകാതെ ചെയ്യുക.

കടപ്പാട് : ഡോ. ഹര്‍ഷാലി മനീഷ് യാദവ്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate