অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ക്ളീറൈറ്റിസ്

കണ്ണിന്റെ വെളുത്ത നിറത്തിലുള്ള പുറം പാളിയാണ് സ്ക്ളീറ. മസിലുകളുമായി ഇത് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ കണ്ണിന്റെ ചലനത്തെ സഹായിക്കുന്നു.

സ്ക്ളീറയ്ക്ക് കോശജ്വലനം (ഇൻഫ്ളമേഷൻ) ഉണ്ടാകുന്ന അവസ്ഥയാണ് സ്ക്ളീറൈറ്റിസ്. വേദനയുളവാക്കുന്ന ഒരു അവസ്ഥയാണിത്. ഇത് അപകടകരമാവാതിരിക്കുന്നതിന് നേരത്തെ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടത് ആവശ്യമാണ്. ചികിത്സ നൽകാത്ത ഗുരുതരമായ കേസുകളിൽ കാഴ്ച നഷ്ടം സംഭവിച്ചേക്കാം.

കാരണങ്ങളും അപകടസാധ്യതകളും

കാരണങ്ങൾ

ഇതൊരു ഓട്ടോഇമ്മ്യൂൺ രോഗമാണ്. പ്രതിരോധ കോശങ്ങൾ കണ്ണിന്റെ സ്ക്ളീറയെ ആക്രമിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇതിനു കാരണമെന്തെന്ന് കൃത്യമായി പറയാനാവില്ല.

അപകടസാധ്യതകൾ

ഏതു പ്രായത്തിലുള്ളവരെയും ഇത് ബാധിക്കാം. സ്ത്രീകൾക്കാണ് അപകടസാധ്യത കൂടുതൽ.

ഇനി പറയുന്ന സാഹചര്യങ്ങളിൽ സ്ക്ളീറൈറ്റിസിന്റെ അപകടസാധ്യത കൂടുതലായിരിക്കും;

  • വെഗെനേഴ്സ് ഡിസീസ്: രക്തക്കുഴലുകൾക്ക് കോശജ്വലനം ഉണ്ടാക്കുന്ന ഒരു അസാധാരണമായ തകരാറാണിത്.
  • ആമവാതം: സന്ധികൾക്ക് കോശജ്വലനം ഉണ്ടാക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമാണിത്.
  • ഷോഗ്രൻസ് സിൻഡ്രോം: കണ്ണുകൾക്കും വായയ്ക്കും വരൾച്ച ഉണ്ടാക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ തകരാറാണിത്.
  • ലൂപസ്: ചർമ്മത്തിൽ കോശജ്വലനം ഉണ്ടാക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ തകരാർ.
  • കണ്ണിന്റെ അണുബാധ: പ്രതിരോധ സംവിധാനവുമായി ബന്ധമുണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം.
  • കണ്ണിലെ കോശകലകളുടെ തകരാർ: അപകടം മൂലം

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

വേദനാസംഹാരികളോട് പ്രതിർക്കരിക്കാത്ത രീതിയിലുള്ള കഠിനമായ കണ്ണിനു വേദനയാണ് സ്ക്ളീറൈറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണം. കണ്ണിന്റെ ചലനങ്ങൾ വേദന അധികരിപ്പിച്ചേക്കാം. വേദന മുഖമാകെ, പ്രത്യേകിച്ച് ബാധിക്കപ്പെട്ട കണ്ണിന്റെ ഭാഗത്ത്, പടർന്നേക്കാം.

മറ്റു ലക്ഷണങ്ങൾ;

  • കാഴ്ച കുറയുക
  • അമിതമായി കണ്ണീർ ഉത്പാദിപ്പിക്കുക
  • പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്
  • മങ്ങിയ കാഴ്ച
  • കണ്ണിന് ചുവപ്പു നിറം
  • കണ്ണിന് അസ്വസ്ഥത
  • ഡബിൾ വിഷൻ

സ്ഥിരീകരണം

ഡോക്ടർ നിങ്ങളുടെ ചികിത്സാ ചരിത്രം പരിശോധിക്കുകയും നേത്ര പരിശോധന നടത്തുകയും ചെയ്യും.

ഇനി പറയുന്ന പരിശോധനകൾ നിർദേശിച്ചേക്കാം;

  • അൾട്രാസൗണ്ട്: സ്ക്ളീറയ്ക്ക് ചുറ്റുമുള്ള മാറ്റങ്ങൾ മനസ്സിലാക്കുന്നതിന്
  • കം‌പ്ളീറ്റ് ബ്ളഡ് കൗണ്ട്: അണുബാധയുണ്ടോ എന്ന് മനസ്സിലാക്കുന്നതിന്.
  • ബയോപ്സി: സ്ക്ലീറയിൽ നിന്നുള്ള കോശകലകൾ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുന്നു.

ചികിത്സ

ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനു മുമ്പ് കോശജ്വലനം കുറയ്ക്കുന്നതിനായിരിക്കും ചികിത്സ പ്രധാനമായും ലക്ഷ്യമിടുന്നത്.

മരുന്നുകളിൽ ഇനി പറയുന്നവയും ഉൾപ്പെടാം;

  • നോൺസ്റ്റിറോയിഡൽ ആന്റി-ഇൻഫ്ളമേറ്ററി മരുന്നുകൾ – കോശജ്വലനവും വേദനയും കുറയ്ക്കുന്നതിന്.
  • കോർട്ടിക്കോസ്റ്റിറോയിഡ് ഗുളികകൾ- നോൺസ്റ്റിറോയിഡൽ ആന്റി-ഇൻഫ്ളമേറ്ററി മരുന്നുകൾ ഫലപ്രദമായില്ലെങ്കിൽ.
  • ഇമ്മ്യണോസപ്രസീവ് മരുന്നുകൾ: കടുത്ത അവസ്ഥയിൽ ഓറൽ സ്റ്റിറോയിഡിനൊപ്പം.
  • ആന്റിബയോട്ടിക്കുകൾ – കണ്ണുകളുടെ അണുബാധയെ പ്രതിരോധിക്കുന്നതിനും ഭേദമാക്കുന്നതിനും.
  • ആന്റിഫംഗൽ മരുന്നുകൾ– ഷോഗ്രൻസ് സിൻഡ്രോം മൂലമുള്ള അണുബാധയ്ക്ക്

ഗുരുതരമായ കേസുകളിൽ ശസ്ത്രക്രിയ നിർദേശിക്കും. കാഴ്ചയ്ക്ക് തകരാറുണ്ടാവാതിരിക്കുന്നതിന് സ്ക്ളീറയിലെ കോശകലകളുടെ കേടുപാടുകൾ നീക്കുന്നു.

കൂടുതൽ വിവരങ്ങള്‍

സങ്കീർണതകൾ

  • കഠിനമായ വേദനയും ചുവപ്പുനിറവും
  • പെരിഫറൽ കെരാറ്റൈറ്റിസ്
  • യുവിയൈറ്റിസ്
  • തിമിരം
  • ഗ്ളൂക്കോമ

അടുത്ത നടപടികൾ

ഗുരുതമായ ഒരു നേത്ര തകരാറാണ് സ്ക്ളീറൈറ്റിസ്. ഇതിന് ശരിയായ ചികിത്സ ആവശ്യമാണ്. ലക്ഷണങ്ങൾ മെച്ചമായിത്തുടങ്ങിയാലും ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തുടരുക.

കടപ്പാട് : മോഡസ്റ്റ

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate