অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രോപ്റ്റോസിസ്

നേത്രഗോളങ്ങൾ പുറത്തേക്ക് ഉന്തിവരുന്ന അവസ്ഥയാണിത്. പ്രോപ്റ്റോസിസ് എന്നും എക്സ്‌ഒഫ്താൽമോസ് എന്നും ഇത് അറിയപ്പെടുന്നു. ചിലർക്ക് ജന്മനാൽ തന്നെ പുറത്തേക്ക് ഉന്തിയ കണ്ണുകളായിരിക്കും. എന്നാൽ, മറ്റു ചിലർക്ക് അടിസ്ഥാനപരമായ ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരിക്കും ഇത് സംഭവിക്കുക. സ്വാഭാവിക നിലയിൽ നിന്ന് വ്യത്യസ്തമായി പുറത്തേക്ക് ഉന്തിനിൽക്കുന്ന കണ്ണുകൾ ചിലപ്പോൾ ഗുരുതരമായ രോഗാവസ്ഥയുടെ സൂചനയായിരിക്കും. ഇത്തരം കേസുകളിൽ ശരിയായ ചികിത്സ ആവശ്യമാണ്.

സ്വാഭാവികനിലയിൽ, നിങ്ങളുടെ കൃഷ്ണമണിക്കും മുകളിലത്തെ കൺപോളയ്ക്കും ഇടയിലായി കണ്ണിന്റെ വെളുത്ത ഭാഗം കാണാൻ സാധിക്കുകയില്ല. എന്നാൽ, വെളുത്ത ഭാഗം ദൃശ്യമാണെങ്കിൽ, കണ്ണ് അസ്വാഭാവികമായി ഉന്തിവരുന്നതിന്റെ (പ്രോപ്റ്റോസിസ്) സൂചനയായിരിക്കും.

കാരണങ്ങൾ

സാധാരണഗതിയിൽ, ഹൈപ്പർതൈറോയിഡിസം മൂലമായിരിക്കും കണ്ണുകൾ ഉന്തിവരുന്നത്. തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിലധികം തൈറോയിഡ് ഹോർമോൺ സ്വതന്ത്രമാക്കുന്നതാണ് ഇതിനു കാരണമാകുന്നത്.

ഗ്രേവ്സ് ഡിസീസ് എന്ന ഓട്ടോഇമ്മ്യൂൺ (പ്രതിരോധശേഷി ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥ) രോഗമാണ് സാധാരണ ഹൈപ്പർതൈറോയിഡിസത്തിനു കാരണമാകുന്നത്. ഈ അവസ്ഥയിൽ കണ്ണുകൾക്ക് ചുറ്റുമുള്ള കോശകലകൾക്ക് കോശജ്വലനം സംഭവിക്കുകയും അതിന്റെ ഫലമായി കണ്ണുകൾ പുറത്തേക്ക് ഉന്തുകയും ചെയ്യുന്നു.

കണ്ണുകൾ ഉന്തിവരുന്നതിന്റെ മറ്റു കാരണങ്ങൾ ഇനി പറയുന്നു;

  • കണ്ണുകൾക്ക് ഏൽക്കുന്ന പരുക്കുകൾ
  • കണ്ണുകൾക്ക് പിന്നിൽ ഉണ്ടാകുന്ന രക്തസ്രാവം
  • ഹീമാ‌ആൻജിയോമ – കണ്ണിനു പിന്നിൽ അസ്വാഭാവികമായി രക്തക്കുഴലുകൾ ഉണ്ടാകുക
  • കൺകുഴിയിൽ ഉണ്ടാകുന്ന അണുബാധ
  • ട്യൂമറുകൾ – ന്യൂറോബ്ളാസ്റ്റോമ, സോഫ്റ്റ് ടിഷ്യു സാർകോമ, ലിംഫോമ

നിർണയം

പ്രോപ്റ്റോസിസ് നിർണയിക്കുന്നതെങ്ങനെ?

ശാരീരിക പരിശോധനയ്ക്ക് ശേഷം നിങ്ങളുടെ ഡോക്ടർ ഇനി പറയുന്ന

പരിശോധനകൾക്ക് നിർദേശിച്ചേക്കാം

  • കാഴ്ചപരിശോധന
  • ഡൈലേറ്റഡ് ഐ ടെസ്റ്റ്
  • സ്ളിറ്റ്-ലാമ്പ് പരിശോധന
  • സിടി സ്കാൻ അല്ലെങ്കിൽ എം‌ആർഐ
  • രക്തപരിശോധനകൾ

ചികിത്സ

കാരണത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ ഇനി പറയുന്നവ നിർദേശിക്കാം;

  • ഐ ഡ്രോപ്പുകൾ
  • ആന്റിബയോട്ടിക്കുകൾ
  • കോർട്ടിക്കോസ്റ്റിറോയിഡ് മരുന്നുകൾ
  • ശസ്ത്രക്രിയ
  • ട്യൂമറുകൾ ഉണ്ടെങ്കിൽ കീമോ തെറാപ്പിയോ റേഡിയേഷനോ

തൈറോയിഡുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കിൽ, ഡോക്ടർ ഇനി പറയുന്നവ ശുപാർശചെയ്തേക്കാം;

  • ആന്റിതൈറോയിഡ് മരുന്നുകൾ അല്ലെങ്കിൽ ബീറ്റ ബ്ളോക്കറുകൾ
  • തൈറോയിഡ് ഹോർമോൺ പുന:സ്ഥാപന ചികിത്സ
  • തൈറോയിഡ് ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യൽ

സങ്കീർണതകൾ

കാരണത്തിന്റെ അടിസ്ഥാനത്തിൽ അനുബന്ധ ലക്ഷണങ്ങളും കാണപ്പെടാം. തൈറോയിഡ് പ്രശ്നം മൂലമാണെങ്കിൽ;

  • കണ്ണുകൾക്ക് ചുവപ്പു നിറവും വേദനയും
  • കണ്ണുകൾക്ക് വരൾച്ച
  • കണ്ണുകളിൽ നിന്ന് വെള്ളമെടുക്കൽ
  • പ്രകാശത്തിലേക്ക് നോക്കുന്നതിനു ബുദ്ധിമുട്ട്
  • ഡബിൾ വിഷൻ

ഗുരുതരമായ കേസുകളിൽ രോഗികൾക്ക് കണ്ണുകൾ പൂർണമായി അടയ്ക്കുന്നതിനു സാധിക്കില്ല. ഇതു മൂലം കണ്ണ് വരളുകയും കോർണിയയ്ക്ക് തകരാർ സംഭവിക്കുകയും ചെയ്യും. ഇതു മൂലം കോർണിയയിൽ അൾസറുകളോ അണുബാധയോ ഉണ്ടാവുകയും കാഴ്ചനഷ്ടം സംഭവിക്കാൻ കാരണമാവുകയും ചെയ്തേക്കാം.

കടപ്പാട് : മോഡസ്റ്റ

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate