অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ട്രൈക്കിയാസിസ്

എന്താണ് ട്രൈക്കിയാസിസ്?

കൺപീലികളുടെ സ്ഥാനം ക്രമമല്ലാതെയും പല ദിശകളിലുമാവുന്ന അവസ്ഥയാണ് ട്രൈക്കിയാസിസ്. ഈ അവസ്ഥയിൽ, കണ്ണിൽ നിന്ന് പുറത്തേക്കുള്ള കൺപീലികൾ മാത്രമായിരിക്കില്ല, കണ്ണിനുള്ളിലേക്ക് വളഞ്ഞവയും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള അസ്വാഭാവിക പീലികൾ കോർണിയയിലും കൺപോളകളുടെ ഉൾവശത്തും മറ്റും ഉരസുന്നതിലൂടെ കണ്ണിന് അസ്വസ്ഥതയുണ്ടാവും.

കാരണങ്ങൾ

അണുബാധ, കൺപോളകളുടെ വീക്കം, ആഘാതം, ഓട്ടോഇമ്മ്യൂൺ (പ്രതിരോധ ശേഷി ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥ) എന്നിവ മൂലം ഇത് സംഭവിക്കാം.

അപകടസാധ്യതാ ഘട‍കങ്ങൾ

ചില അവസ്ഥകൾ ട്രൈക്കിയാസിസിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കും;

  • എപ്പിബ്ളെഫരോൺ: കണ്ണിനു ചുറ്റുമുള്ള ചർമ്മം അയഞ്ഞു കിടക്കുന്നതു മൂലം കൺപീലികൾ ലംബമായി നിൽക്കുന്ന ജന്മനായുള്ള അവസ്ഥ.
  • കണ്ണിന് ഏൽക്കുന്ന ക്ഷതം
  • ദീർഘകാലം നിലനിൽക്കുന്ന ബ്ളെഫാറൈറ്റിസ്, കൺപോളകൾക്ക് വീക്കവും കൺപോളകളുടെ അരികിലും കൺപീലികളുടെ സമീപത്തുമായി സ്രവങ്ങളും ബാക്ടീരികളും അടിഞ്ഞുകൂടുന്ന അവസ്ഥ.
  • ഹെർപ്സ് സോസ്റ്റർ രോഗം
  • ട്രാക്കോമ: കണ്ണിനെ ബാധിക്കുന്ന കടുത്ത അണുബാധ
  • ശ്ളേഷ്മസ്തരങ്ങൾക്കും ചർമ്മത്തിനും അപൂർവമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ

ലക്ഷണങ്ങൾ

ട്രൈക്കിയാസിസ് മൂലം ബുദ്ധിമുട്ടുന്നവർക്ക് ഇനി പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാം;

  • കണ്ണുകൾക്ക് അസ്വസ്ഥത
  • കണ്ണിൽ എന്തോ വീണതുപോലെയുള്ള തോന്നൽ
  • കണ്ണിനു ചുവപ്പുനിറം
  • കണ്ണിൽ നിന്ന് വെള്ളമെടുക്കുക
  • കണ്ണിൽ നിന്നുള്ള സ്രവം
  • കണ്ണിനു വേദന
  • പ്രകാശത്തോടുള്ള അമിതപ്രതികരണം
  • കോർണിയയ്ക്ക് പോറൽ
  • കോർണിയയിൽ അൾസർ

രോഗനിർണയം

നിങ്ങളുടെ ചികിത്സാ ചരിത്രത്തിന്റെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിലാവും ഡോക്ടർ ട്രൈക്കിയാസിസിന്റെ നിർണയം നടത്തുക. ഇതിൽ ഇനി പറയുന്നവയെ കുറിച്ചുള്ള പരിശോധനകളും വിവരങ്ങളും ഉൾപ്പെടും;

  • ഹെർപ്സ്, സോസ്റ്റർ, ട്രാക്കോമ (കണ്ണിനെ ബാധിക്കുന്ന ഒരു ബാക്ടീരിയ അണുബാധ) തുടങ്ങിയവ
  • കൺപോളകൾക്ക് സംഭവിക്കുന്ന ക്ഷതം
  • ദീർഘകാലമായുള്ള ബ്ളെഫാറൈറ്റിസ്

നിങ്ങളുടെ ഡോക്ടർ, കോർണിയ, കൺപീലികൾ എന്നിവ സൂക്ഷ്മമായി പരിശോധിക്കും. മുകളിലത്തെ കൺപോള വിപരീത ദിശയിലാക്കി ക്രമമല്ലാത്ത കൺപീലികളുടെ എണ്ണം, അവയുടെ സ്ഥാനം, ബ്ളെഫാറൈറ്റിസിന്റെ സൂചന എന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.

ചികിത്സ

ട്രൈക്കിയാസിസ് ഇനി പറയുന്ന രീതികളിൽ ആയിരിക്കും ചികിത്സിക്കുക;

  • എപ്പിലേഷൻ: ദിശതെറ്റിയുള്ള കൺപീലികൾ ചവണ ഉപയോഗിച്ച് പിഴുന്നു.
  • ഇലക്ട്രോലിസിസ്: കൺപീലി സ്ഥിരമായി നീക്കംചെയ്യുന്നതിനായി, അതിന്റെ വേരുകളിൽ ആഴ്ത്തുന്ന സൂചിയിലൂടെ വൈദ്യുതി കടത്തിവിടുന്നു
  • ലേസർ തെർമോഅബ്ലേഷൻ: കൺപീലുയുടെ വേരുകൾ നശിപ്പിക്കുന്നതിനായി ലേസർ ഉപയോഗിക്കുന്നു
  • റേഡിയോഫ്രീക്വൻസി അബ്ലേഷൻ: കൺപീലികളും അവയുടെ വേരുകളും നീക്കംചെയ്യുന്നതിന് റേഡിയോഫ്രീക്വൻസി ഉപയോഗിക്കുന്നു.
  • ക്രയോസർജറി: ദ്രവീകൃത നൈട്രജൻ ഉപയോഗിച്ച് കൺപീലികളുടെ വേരുകൾ നശിപ്പിക്കുന്നു.

ചിലയവസരങ്ങളിൽ, ശരിയായ രീതിയിൽ കൺപീലികൾ പുന:സ്ഥാപിക്കുന്നതിന് ശസ്ത്രക്രിയ ആവശ്യമായിവരും.

പ്രതിരോധം

ഇതിനെ പ്രതിരോധിക്കാൻ നിലവിൽ വഴികളൊന്നുമില്ല

സങ്കീർണതകൾ

  • കോർണിയയ്ക്ക് പോറൽ ഉണ്ടാവുക
  • കോർണിയയിൽ അൾസർ
  • കാഴ്ചനഷ്ടം

അപകട സൂചനകൾ

കണ്ണിൽ എന്തോ വീണതു പോലെയുള്ള തോന്നൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാറിയില്ല എങ്കിൽ ഡോക്ടറെ സന്ദർശിക്കുക.

കടപ്പാട് : മോഡസ്റ്റ

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate