অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടെറിജിയം

എന്താണ്  ടെറിജിയം (What is pterygium)?

കൺജക്റ്റിവയിൽ ഉണ്ടാകുന്ന ത്രികോണാകൃതിയിലുള്ള വളർച്ചയാണ് ടെറിജിയം. “ടെറിജിയം” എന്ന് വാക്കിന് ഗ്രീക്ക് ഭാഷയിൽ ‘ചിറക്’ എന്നാണ് അർത്ഥം. ഇത്തരം വളർച്ച സ്ക്ളീറയിൽ നിന്ന് കോർണിയ വരെ എത്താം. ഇത്തരം വളർച്ചകൾ ചിലപ്പോൾ ചെറുതായി നിലകൊള്ളുന്നതായിരിക്കും. ചിലപ്പോളത് വളർന്ന് കാഴ്ചയെ തടസ്സപ്പെടുത്തിയേക്കാം. ഇവ ക്യാൻസർ അല്ലാത്തതും ഒരു കണ്ണിനെ മാത്രമായോ രണ്ട് കണ്ണുകളെയുമോ ബാധിക്കാവുന്നതുമാണ്. ചികിത്സിച്ചില്ലെങ്കിൽ ഇത് കാഴ്ചയെ ബാധിക്കാം. ഇളം ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥകളിൽ ടെറിജിയം സാധാരണമാണ്. 20 നും 30 നും ഇടയിൽ പ്രായമുള്ളവരിലും പുരുഷന്മാരിലുമാണ് ഇത് സാധാരണയായി കാണപ്പെടുന്നത്

കാരണങ്ങൾ

ടെറിജിയത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. ഇനി പറയുന്ന സാഹചര്യങ്ങളിൽ ഇത് കാണപ്പെടാം;

  • സൂര്യപകാശവുമായി, പ്രത്യേകിച്ച് യു വി രശ്മികളുമായി, ദീർഘകാലം സമ്പർക്കത്തിലാവുക.
  • കുടുംബത്തിൽ ആർക്കെങ്കിലും ഇതേ അവസ്ഥയുപൊടിയുള്ള സാഹചര്യവും വരണ്ട സാഹചര്യങ്ങളിൽ പുറത്തുള്ള ജോലിയും ടെറിജിയത്തിനു കാരണമാകാംണ്ടെങ്കിൽ.
  • ഭൂമധ്യരേഖയോട് അടുത്തുള്ള രാജ്യങ്ങളിൽ ടെറിജിയം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.

ലക്ഷണങ്ങൾ

ടെറിജിയത്തിന്റെ ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

  • എരിച്ചിലും ചൊറിച്ചിലും
  • കണ്ണിൽ നിന്ന് വെള്ളമെടുക്കുക
  • പിങ്ക്, ചുവപ്പ് അല്ലെങ്കിൽ വെളുപ്പ് നിറത്തിലുള്ള പാട്
  • കണ്ണിനു ചുവപ്പും അസ്വസ്ഥതയും
  • കാഴ്ച മങ്ങൽ
  • കാഴ്ചക്കുറവ്
  • ബാഹ്യവസ്തുക്കൾ കണ്ണിലുള്ളതായുള്ള പ്രതീതി
  • ഇത്തരം ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് ഒരാൾക്ക് ടെറിജിയം ഉണ്ടെന്ന് സ്ഥിരീകരിക്കാനാവില്ല. ഇതിനായി ഒഫ്താൽമോളജിസ്റ്റിന്റെ സഹായം തേടുക

ടെറിജിയത്തിന്റെ സ്ഥിരീകരണം

ഇതിനായി പ്രത്യേക പരിശോധനകളോ നിരീക്ഷണങ്ങളോ ആവശ്യമില്ല. സാധാരണ നേത്രപരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കാൻ സാധിക്കും.

ചികിത്സ

മിക്ക കേസുകളിലും ടെറിജിയം പ്രശ്നമാകില്ല, ചികിത്സയും ആവശ്യമായിവരില്ല. കൃത്രിമ കണ്ണീർ ഉപയോഗിക്കുന്നതിലൂടെ ഇതു മൂലം ഉണ്ടാകുന്ന കോശജ്വലനം പ്രതിരോധിക്കാൻ സാധിക്കും. വീര്യം കുറഞ്ഞ സ്റ്റിറോയിഡ് ഐഡ്രോപ്പുകൾ അല്ലെങ്കിൽ ഓയിൻമെന്റുകൾ ഉപയോഗിച്ച് കോശജ്വലനത്തിനു ചികിത്സ നൽകാൻ സാധിക്കും.

യുവി രശ്മികൾ ഏൽക്കുന്നതു മൂലം ഉണ്ടാകുന്ന ടെറിജിയത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സൺഗ്ളാസുകൾ ഉപയോഗിക്കുന്നതിനു ശുപാർശചെയ്യപ്പെടുന്നു.

ടെറിജിയം മൂലം അസ്വസ്ഥത നിലനിൽക്കുകയോ കാഴ്ചയ്ക്ക് തടസ്സമുണ്ടാവുകയോ സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാവുകയോ ചെയ്താൽ ശസ്ത്രക്രിയ നടത്തേണ്ടിവരും.

പ്രതിരോധം

കണ്ണുകളെ യുവി രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ടെറിജിയത്തെ പ്രതിരോധിക്കാൻ സഹായിക്കും. അരികുകൾ ഉള്ള തൊപ്പിയും സൺഗ്ളാസും ധരിക്കുന്നത് സഹായിക്കും.

സങ്കീർണതകൾ

കണ്ണിനു ചുവപ്പ്, ഡബിൾ വിഷൻ, കാഴ്ചക്കുറവ്, കൺജക്റ്റിവ, കോർണിയ, കണ്ണുകളുടെ മസിലുകൾ എന്നീ ഭാഗങ്ങളിൽ വടുക്കൾ, റെറ്റിന വിട്ടുപോകൽ, വിട്രിയസ് ഹെമറേജ് എന്നിവ ഇതുമായി ബന്ധപ്പെട്ട സങ്കീർണതകളിൽ ഉൾപ്പെടുന്നു.

ശസ്ത്രക്രിയ കഴിഞ്ഞുള്ള സങ്കീർണതകളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു. അണുബാധ, കൺജക്റ്റിവയിൽ വടുക്കൾ, റെറ്റിന വിട്ടുപോകൽ, വിട്രിയസ് ഹെമറേജ്.

ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും ടെറിജിയം ഉണ്ടാകുന്നതും സാധാരണയായി കാണപ്പെടുന്ന സങ്കീർണതയാണ്.

അടുത്ത നടപടികൾ

ടെറിജിയം ഉള്ളവർ വർഷം തോറുമുള്ള നേത്ര പരിശോധന മുടക്കരുത്. ഇത് ടെറിജിയം കാഴ്ചയെ ബാധിക്കാതിരിക്കാൻ സഹായിക്കും.

അപകട സൂചനകൾ

ഇനി പറയുന്ന സാഹചര്യങ്ങളിൽ ഒഫ്താൽമോളജിസ്റ്റിനെ കാണുക;

  • നിങ്ങൾക്ക് ടെറിജിയം ഉണ്ടായിരിക്കുകയും  പിന്നീട് അത് ആവർത്തിക്കുകയും സാധാരണ ചികിത്സ ഫലിക്കാതിരിക്കുകയും ചെയ്യുമ്പോൾ.
  • ടെറിജിയം കോർണിയവരെ എത്തുകയും കാഴ്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ
കടപ്പാട്: modasta

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate