നേത്രഗോളത്തിനുള്ളിലെ ഞരമ്പുകളുടെ സമ്മര്‍ദ്ദംകൂടിവരുന്ന അവസ്‌ഥയാണ് ഗേ്ലാക്കോമയുടേത്. ഒരു ലക്ഷത്തില്‍പരം നേരിയ ഞരമ്പുകള്‍ ചേര്‍ന്നാണ് ഒപ്‌റ്റിക് നെര്‍വ് ഉണ്ടാകുന്നത്.
അറുപത് വയസ് കഴിഞ്ഞ, ആരോഗ്യവാനായ റിട്ടേഡ് ഉദ്യോഗസ്‌ഥന്‍. ഒരു അസുഖത്തിനുവേണ്ടിയും അദ്ദേഹത്തിന് ഇതുവരെ ആശുപത്രിയില്‍ പോകേണ്ടതായി വന്നിട്ടില്ല.
വെള്ളെഴുത്തിന്റെ കണ്ണാടി വാങ്ങിവച്ു ചഎന്നല്ലാതെ കാര്യമായ പരിശോധനകളൊന്നും നടത്തിയിരുന്നുമില്ല. എന്നാല്‍ കുറച്ചു ദിവസമായി കണ്ണിന്റെ കാഴ്‌ച മങ്ങിവരുന്നതായി തോന്നിത്തുടങ്ങിയിട്ട്.
അവിടെയും ഇവിടെയുമെല്ലാം തട്ടി വീഴാന്‍ തുടങ്ങിയപ്പോള്‍ മക്കളുടെ നിര്‍ബന്ധപ്രകാരം കണ്ണുരോഗ വിദഗ്‌ധനെ കാണാന്‍ തീരുമാനിച്ചു. പരിശോധനയില്‍ ഗേ്ലാക്കോമയാണെന്ന് തിരിച്ചറിഞ്ഞു.
കാഴ്‌ച പൂര്‍ണമായും നശിക്കുന്നതിനു മുമ്പ് എത്തിയതിനാല്‍ ഉള്ള കാഴ്‌ചയെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് അദ്ദേഹം.
ഒപ്ടിക് ഞരമ്പിനു സംഭവിക്കുന്ന തകരാറുമൂലം വരുന്ന നേത്രരോഗമാണ് ഗ്ലോക്കോമ . ആദ്യ ഘട്ടങ്ങളില്‍ ഗ്ലോക്കോമക്ക് വളരെ ചുരുക്കം ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകു. ചിലപ്പോള്‍ ഒരു ലക്ഷണങ്ങളും ഉണ്ടാവുകയില്ല. ഒരു മുന്നറിയിപ്പും കൂടാതെ ക്രമേണ കാഴ്ച കവര്‍ന്നെടുക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഗ്ലോക്കോമ ബാധിതരായ പലരും രോഗവിവരം അറിയുന്നില്ല. കണ്ടുപിടിക്കാതെയും ചികിത്സിക്കാതെയും ഇരുന്നാല്‍ ഗ്ലോക്കോമ അന്ധതയിലേക്കു വഴി തെളിക്കാം.
ഗ്ലോക്കോമായുടെ പ്രധാനലക്ഷണം കണ്ണിനകത്തെ ഉയര്‍ന്ന ഇന്‍ട്രോക്കുലര്‍ മര്‍ദ്ദം (IOP)ആണ്.ആരോഗ്യമുള്ള കണ്ണ് അക്വസ് ഹ്യുമര്‍ എന്ന ദ്രാവകം,അത് വറ്റുന്നതനുസരിച്ച് നിര്‍മിച്ചു കൊണ്ടിരിക്കും.ഉയര്‍ന്ന മര്‍ദ്ദം ഉണ്ടാകുന്നത് ഡ്രെയിനേജ് സംവിധാനം തടസപ്പെടുത്തുമ്പോഴും ദ്രാവകത്തിനു സാധാരണഗതിയില്‍ പുറത്തുപോകാന്‍ കഴിയാതെ വരുമ്പോഴുമാണ്.ഈ വര്‍ദ്ധിച്ച ഐഒപി ,ഒപ്ടിക് ഞരമ്പിനു നേരെ സമ്മര്‍ദ്ദം ചെലുത്തുകയും കാലക്രമേണ തകരാറു വരുത്തുകയും ചെയ്യുന്നു.ഇത്,വശങ്ങളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള കാഴ്ചനഷ്ടത്തില്‍നിന്നു തുടങ്ങി സമ്പൂര്‍ണ കഴ്ച നഷ്ടത്തിനിടയാക്കും. വര്‍ധിച്ച നേത്രമര്‍ദ്ദം സാധാരണയായി,ഒപ്ടിക് നാഡികള്‍ നിര്‍മ്മിച്ചിരിക്കുന്ന നാഡിതന്തുക്കളുടെ ക്രമേണയുള്ള തകരാറുമായാണ് ബന്ധപ്പെടുത്തിപോരുന്നത്.ഗ്ലോക്കോമക്ക് കാരണമാകുന്ന, ചികിത്സിച്ചു മാറ്റാവുന്ന ഒരേയൊരു റിസ്ക് ഘടകമാണ് ഐഒപി.
ഗ്ലോക്കോമ വരാന്‍ സാധ്യതയുള്ളവര്‍ ഗ്ലോക്കോമയുടെ കുടുംബചരിത്രമുള്ള ആളുകള്‍,40 വയസ്സിനു മീതെ പ്രായമുള്ളവര്‍, പ്രമേഹമുള്ളവര്‍, സ്റ്റിറോയിഡുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചിട്ടുള്ളവര്‍ ,നേത്രസംബന്ധമായ പരിക്ക് പറ്റിയിട്ടുള്ളവര്‍.
ഒരു നേത്രവിദഗ്ധന്‍ നടത്തുന്ന സമഗ്രമായ കണ്ണ് പരിശോധനയാണ് ഗ്ലോക്കോമ കണ്ടുപിടിക്കാനുള്ള നല്ല വഴി.ഒരു സമ്പൂര്‍ണ കണ്ണ് പരിശോധനയില്‍ ഐഒപി അളക്കുക ,ഗോണിയോസ്കോപ്പി നടത്തുക, ഒപ്ടിക് ഞരമ്പുകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുക തുടങ്ങിയവ ഉള്‍പ്പെടും.കൂടാതെ വിഷ്വല്‍ഫീല്‍ഡ് ടെസ്റ്റുകള്‍ ഉപയോഗിച്ച് കണ്ണിന്‍റെ പെരിഫെറല്‍ കാഴ്ചകള്‍ കണക്കാക്കാം.
ഗ്ലോക്കോമയുടെ പ്രധാനലക്ഷണമായ ഐഒപി ചികിത്സിച്ചു മാറ്റാവുന്ന ഒരു ഘടകമാണ്.ഫലപ്രദമായ തുള്ളിമരുന്നുകൊണ്ട് വര്‍ധിച്ച ഇന്‍ട്രോക്കുലര്‍ മര്‍ദ്ദം നിയന്ത്രിക്കാം.ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയയും സഹായകമായേക്കാം. നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുകയും ഒരു നേത്രവിദഗ്ധനെ കണ്ടു നിരന്തരമായ പരിശോധന നടത്തുകയും ചെയ്യേണ്ടത് രോഗികളെ സംബന്ധിച്ച് പ്രധാനമാണ്.ഡോക്ടര്‍ ഗ്ലോക്കോമയുടെ പുരോഗതിയും ചികിത്സാസാധ്യതകളും വിലയിരുത്തും.ഗ്ലോക്കോമ നേരത്തെ കണ്ടുപിടിച്ചാല്‍ നിങ്ങളുടെ കണ്ണുകളെ ചികിത്സ നടത്തി സംരക്ഷിക്കാം.
ലോകത്തിലെ അഞ്ചിലൊന്ന് അന്ധന്മാര്‍ ഇന്ത്യയിലാണ്.ഇവരില്‍ ഒരു ശതമാനം മാത്രമേ ചികിത്സയിലൂടെ വെളിച്ചം നേടുന്നുള്ളൂ.പക്ഷെ , ലക്ഷക്കണക്കിന് കണ്ണുകള്‍ നാം ദിവസവും മണ്ണിട്ട് മൂടിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് കാഴ്ചയില്ലാത്തവര്‍ ചുറ്റുമുള്ളപ്പോള്‍, മരണമടഞ്ഞുപോയ ഒരാളുടെ കണ്ണുകള്‍ നശിപ്പിച്ചുകളയാന്‍ നമുക്ക് യാതൊരുവിധ വേദനയുമില്ല. അയാളങ്ങനെ ആഗ്രഹിച്ചിരുന്നുവെങ്കില്‍ പോലും ബന്ധുക്കള്‍ സമ്മതിക്കാത്ത സ്ഥിതിയാണു പലപ്പോഴുമുള്ളത്.
ജീവിതകാലത്ത് ഒരാളെ മാത്രം സേവിച്ച ആ കണ്ണുകള്‍ക്ക് ,രണ്ടുപേര്‍ക്കു വെളിച്ചത്തിന്‍റെ മഹാലോകം തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് ചിന്തിക്കാന്‍ നാം ശ്രമിക്കാറുമില്ല.നമ്മുടെ മരണശേഷവും കണ്ണുകള്‍ ലോകത്തെ കണ്ടുകൊണ്ടെയിരിക്കുക! എത്ര ഭാഗ്യമാണത്! മരിക്കാത്ത കണ്ണുകള്‍.....
കണ്ണുദാനം എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ വ്യപകമാകാത്തത്? മരിച്ചുകിടക്കുന്നയാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കൊണ്ടുപോകുമെന്നാണ് പലരുടെയും തെറ്റിദ്ധാരണ.കോര്‍ണിയ എന്ന നേര്‍ത്ത സ്തരം മാത്രമേ എടുക്കുന്നുള്ളൂ.ഇതാണ് നമ്മുടെ കാഴ്ചയുടെ പ്രധാന അവയവവും. കണ്ണ് ദാനമല്ല ;കാഴ്ച ദാനമാണ് നടക്കുന്നത്. മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യുന്നതായി നേരത്തെ എഴുതി വെക്കണമെന്ന് മാത്രം. കാഴ്ച ഒരു മഹാ ദാനമാണെന്നു മനസിലാക്കി ,കാഴ്ചയെന്ന സൗഭാഗ്യമില്ലാത്ത രണ്ടുപേര്‍ക്ക് ജീവിതത്തില്‍ പ്രകാശം പകര്‍ന്നു കൊടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
കുറച്ചുകാലം മുമ്പുവരെ പ്രായമാകുന്നതോടെ കാഴ്‌ചശക്‌തി നശിച്ചുപോകുന്നവരുടെ എണ്ണം വളരെയധികമായിരുന്നു. മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും പെട്ടെന്ന് കാഴ്‌ചശക്‌തി കുറഞ്ഞുപോയതിന്റെ കാരണങ്ങളും അന്ന് അജ്‌ഞാതമായിരുന്നു.
ഇങ്ങനെ സംഭവിക്കുന്ന അന്ധതയുടെ ഒരു പ്രധാന കാരണം, കണ്ണിന്റെ ഞരമ്പുകളെ ബാധിക്കുന്ന ഗേ്ലാക്കോമയെന്ന അസുഖമാണ്. എന്നാല്‍ രോഗം നേരത്തെ തിരിച്ചറിഞ്ഞാല്‍ ഗേ്ലാക്കോമയ്‌ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
ഗേ്ലാക്കോമ രണ്ടുവിധത്തിലുണ്ട്. വേദനയോടുകൂടിയതും വേദനയില്ലാത്തതും. സാധാരണയായി വേദനരഹിതമായ ഗേ്ലാക്കോമയാണ് കൂടുതല്‍ ആളുകളിലും കാണുന്നത്. അന്ധതയ്‌ക്ക് പ്രധാന കാരണം തിമിരമാണ്.
തൊട്ടടുത്ത സ്‌ഥാനത്ത് ഗേ്ലാക്കോമയുണ്ടെന്ന ഞെട്ടിക്കുന്ന സത്യം മറക്കാതിരിക്കുക. രോഗം ആരംഭത്തില്‍തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയാണ് ഗേ്ലാക്കോമമൂലമുള്ള അന്ധത ഒഴിവാക്കാനുള്ള മാര്‍ഗം.
നേത്രഗോളത്തിനുള്ളിലെ ഞരമ്പുകളുടെ സമ്മര്‍ദ്ദംകൂടിവരുന്ന അവസ്‌ഥയാണ് ഗേ്ലാക്കോമയുടേത്. ഒരു ലക്ഷത്തില്‍പരം നേരിയ ഞരമ്പുകള്‍ ചേര്‍ന്നാണ് ഒപ്‌റ്റിക് നെര്‍വ് ഉണ്ടാകുന്നത്.
കണ്ണിനുള്ളിലെ മര്‍ദ്ദം ക്രമേണ കൂടിവരുമ്പോള്‍ കാഴ്‌ചശക്‌തി നല്‍കുന്ന നേരിയ ഞരമ്പുകള്‍ക്ക് ആദ്യം നാശം സംഭവിക്കുന്നു.
ഗേ്ലാക്കോമയുടെ ആരംഭസമയത്ത് നേരെ മുമ്പിലേക്കുള്ള കാഴ്‌ചയ്‌ക്ക് പ്രശ്‌നം ഉണ്ടാകുന്നില്ല.
കണ്ണിന് മറ്റ് അസ്വസ്‌ഥതകളോ വേദനയോപോലും അനുഭവപ്പെടുകയില്ല. അതിനാല്‍ കണ്ണിന്റെ ഞരമ്പുകള്‍ക്ക് 75-80 ശതമാനം നാശം സംഭവിച്ചശേഷം മാത്രമേ രോഗിക്ക് കാഴ്‌ചക്കുറവിനെക്കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ.
ഈ അവസ്‌ഥയില്‍ ചികിത്സ ആരംഭിച്ചാലും നഷ്‌ടപ്പെട്ട കാഴ്‌ച ഒരിക്കലും തിരിച്ചുകിട്ടുകയില്ല. ഉള്ള കാഴ്‌ച നിലനിര്‍ത്താന്‍ മാത്രമേ ചികിത്സകൊണ്ട് സാധിക്കുകയുള്ളൂ.
കണ്ണിനുള്ളിലെ സമ്മര്‍ദം വര്‍ധിച്ച് രോഗം ഗുരുതരമാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ചികിത്സയിലൂടെ ചെയ്യുന്നത്.
കണ്ണിനുള്ളില്‍ ഒരുതരം ദ്രവപദാര്‍ഥമുണ്ട്. ഈ ദ്രാവത്തിന്റെ ഒഴുക്ക് തടസപ്പെടുന്നത് പലതരത്തിലുള്ള നേത്രരോഗങ്ങള്‍ക്കും കാരണമാകും. സാധാരണയായി 35 വയസിനുശേഷമാണ് ക്രോണിക് സിമ്പിള്‍ ഗേ്ലാക്കോമ ആരംഭിക്കുന്നത്. വെള്ളെഴുത്തിന്റെ
കണ്ണാടിക്കുള്ള പരിശോധനയോടൊപ്പം കണ്ണിന്റെ ഞരമ്പുകളുടെ പരിശോധനയിലുമാണ് ഗേ്ലാക്കോമയുടെ ആരംഭത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയുന്നത്.
കണ്ണുകളിലെ സമ്മര്‍ദ്ദം 10 എം.എം.നും 21 എം.എം.നും ഇടയിലായിരിക്കുന്നതാണ് നോര്‍മല്‍. എന്നാല്‍ 10 എം.എം. ഉള്ളപ്പോഴും ഗേ്ലാക്കോമ കണ്ടെന്നുവരാം. 20 എം.എം. ഉള്ളവര്‍ക്ക് അസുഖം ഉണ്ടായില്ലെന്നുംവരാം. ഓരോരുത്തരുടെയും പാരമ്പര്യവും ശാരീരിക വ്യതിയാനങ്ങളുമാണ് ഇതിനു കാരണമായി കരുതുന്നത്.
തുള്ളിമരുന്നുകൊണ്ട് കണ്ണിന്റെ സമ്മര്‍ദം കുറയ്‌ക്കുകയെന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. ഇതിനായി പലതരം മരുന്നുകള്‍ ലഭ്യമാണ്. ഓരോരുത്തര്‍ക്കും അനുയോജ്യമായ മരുന്നുകള്‍ നേത്രരോഗ വിദഗ്‌ധര്‍ നിര്‍ദേശിക്കുന്നു.
ഇടയ്‌ക്കിടെ കണ്ണിന്റെ പ്രഷര്‍ സാധാരണ നിലയിലാണോയെന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഗേ്ലാക്കോമയുള്ളവര്‍ കൃത്യസമയത്ത് കണ്ണ് പരിശോധനകള്‍ നടത്തുകയും ശരിയായവിധത്തില്‍ മരുന്നുകള്‍ ഉപയോഗിക്കുകയും വേണം.
നാല്‍പതു വയസിനുശേഷം വര്‍ഷത്തിലൊരിക്കല്‍ കണ്ണിന്റെ പ്രഷര്‍ പരിശോധിക്കുന്നത് ശീലമാക്കിമാറ്റുന്നതാണ് ഗേ്ലാക്കോമക്കെതിരേയുള്ള ആദ്യത്തെ മുന്‍കരുതല്‍.
അടുത്ത ബന്ധുക്കള്‍ക്കോ അച്‌ഛനോ അമ്മയ്‌ക്കോ സഹോദരനോ സഹോദരിക്കോ ഗേ്ലാക്കോമയുണ്ടെങ്കില്‍ ഈ പരിശോധനയുടെ പ്രസക്‌തി വര്‍ധിക്കുന്നു.
അതിനാല്‍ സമയോചിതമായ പരിശോധനകൊണ്ടു മാത്രമേ നിശബ്‌ദനായ ഈ പോരാളിയെ കീഴടക്കാന്‍ സാധിക്കൂ. കൃത്യസമയത്തുള്ള ചികിത്സകൊണ്ട് ഗേ്ലാക്കോമ മൂലമുണ്ടാകുന്ന അന്ധതയെ പൂര്‍ണമായും തടയാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
കടപ്പാട്:
ഡോ. ആശ ജെയിംസ്
കോട്ടയം
അവസാനം പരിഷ്കരിച്ചത് : 7/15/2020