অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കണ്ണിലെ ലേസര്‍ ശസ്ത്രക്രീയയുടെ ഗുണങ്ങളും ദോഷങ്ങളും

ലേസര്‍ ശസ്ത്രക്രീയയ്ടെ ഏറ്റവും പ്രധാന ഗുണം കണ്ണട ധരിക്കേണ്ട കാര്യമില്ല എന്നത് തന്നെ.നിങ്ങള്‍ വീട്ടില്‍ മറന്നു വച്ച കണ്ണട തേടേണ്ടതില്ല.കുടുംബ ഫോട്ടോകളിലും കണ്ണട കാണേണ്ടി വരില്ല.

വിവാഹം പോലുള്ള വലിയ ചടങ്ങുകളില്‍ നിങ്ങളെ കണ്ണട ബുദ്ധിമുട്ടിക്കില്ല.ലേസര്‍ ശസ്ത്രക്രീയ നിങ്ങളെ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സഹായിക്കും.

കണ്ണിലെ ലേസര്‍ ശസ്ത്രക്രീയയുടെ ഗുണങ്ങളും ദോഷങ്ങളും

ലേസര്‍ ഐ ശസ്ത്രക്രീയ വളരെ ഗുണകരമാണ്

നിങ്ങള്‍ക്ക് ആക്റ്റീവ് ആയ ജീവിതചര്യയാണ് ഉള്ളതെങ്കില്‍ ലേസര്‍ ഐ ശസ്ത്രക്രീയ വളരെ ഗുണകരമാണ്. നിങ്ങളുടെ സ്പോര്‍ട്സ് ആസ്വദിക്കാന്‍ സഹായിക്കുകയും ചെയ്യും.

നിങ്ങള്‍ നീന്തല്‍ ആസ്വദിക്കുന്ന വ്യക്തിയാണെങ്കിലോ,റഗ്‌ബി അല്ലെങ്കില്‍ ജിമ്മില്‍ പോകുമ്ബോഴോ കോണ്‍ടാക്‌ട് ലെന്‍സോ കണ്ണടയോ അത്ര അനുയോജ്യമാകുകയില്ല.ചില സ്പോര്‍ട്സില്‍ കണ്ണടകള്‍ അനുവദിക്കുകയുമില്ല.കൂടാതെ നിങ്ങള്‍ എവിടെയെങ്കിലും പോകുമ്ബോള്‍ ക്ലന്‍സിങ് സൊലൂഷന്‍ ഉപയോഗിച്ച്‌ അതിനെ വൃത്തിയാക്കുകയും വേണം..അപ്പോള്‍ നിങ്ങളുടെ പ്രീയപ്പെട്ട കളിയിലേക്ക് വേഗത്തില്‍ തിരിച്ചുവരാനാകും.

കോണ്ടാക്‌ട് ലെന്‍സിന്റെ റിസ്‌ക്കിനെപ്പറ്റി ആകുലപ്പെടേണ്ടതില്ല.

കോണ്ടാക്‌ട് ലെന്‍സ് ധരിക്കുമ്ബോള്‍ പല ദൂഷ്യഫലങ്ങളും ഉണ്ടാകാറുണ്ട്.ഇത് കണ്ണില്‍ കെരാറ്റിറ്റിസ് പോലുള്ള അണുബാധകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.നിങ്ങള്‍ പതിവായി കോണ്ടാക്‌ട് ലെന്‍സ് ഉപയോഗിക്കുന്നുവെങ്കില്‍ കണ്ണിന് റിസ്ക് കൂടുതല്‍ ആണ്.

നിങ്ങള്‍ ഇത് വൃത്തിയാക്കാനായി കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.ലേസര്‍ ഐ സര്‍ജറി ഒരു സ്ഥിരമായ പരിഹാരമാണ്.അതുകൊണ്ട് തന്നെ ഒരിക്കല്‍ നിങ്ങളുടെ കാഴച ശരിയായാല്‍ കോണ്ടാക്‌ട് ലെന്‍സിന്റെ റിസ്കിനെപ്പറ്റി പിന്നീട് ചിന്തിക്കേണ്ടി വരില്ല.

കൂടുതല്‍ ചികിത്സയ്ക്കായി പണം ചെലവഴിക്കേണ്ടിയും വരില്ല.

നിങ്ങള്‍ കണ്ണട അല്ലെങ്കില്‍ കോണ്ടാക്‌ട് ലെന്സ് ഉപയോഗിക്കുന്നുവെങ്കില്‍ സ്ഥിരമായി കണ്ണ്,ലെന്‍സ്,ഫ്രെയിം എന്നിവയുടെ പരിശോധനകള്‍ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടി വരും.

ഇത് സാമ്ബത്തികമായി മാത്രമല്ല നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തും.നിങ്ങള്‍ ലേസര്‍ ശസ്ത്രക്രീയ ചെയ്യുകയാണെങ്കില്‍ നിശ്ചിത തുകയ്ക്ക് സ്ഥിരമായ ഒരു പരിഹാരം ലഭ്യമാണ്.

വേഗത്തില്‍ ഫലം ലഭിക്കും

നിങ്ങള്‍ ചെയുന്ന ചികിത്സയ്ക്ക് അനുസരിച്ചു ലേസര്‍ ചികിത്സ ഒരു കണ്ണിന് 15 മിനിറ്റ് വരെ സമയം എടുക്കും.ആ ദിവസം തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ പോകാവുന്നതാണ്.ആദ്യ 24 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫലം കണ്ടു തുടങ്ങും.ഒരു ആഴച്ചയോടൊത്തു നിങ്ങളുടെ കണ്ണിന്റെ കാഴ്ച്ചശക്തി ഏതാണ്ട് പൂര്‍ണ്ണമായും തിരിച്ചു ലഭിക്കും.

ഒരു സ്ഥിരം സംവിധാനം

ഗ്ലാസും കോണ്ടാക്‌ട് ലെന്‍സിനേക്കാളും ലേസര്‍ സര്‍ജറി ഒരു സ്ഥിരം ചികിത്സയും നീണ്ടു നില്‍ക്കുന്ന ഫലം നല്‍കുന്നതുമാണ്.അതിനാല്‍ കാഴചയ്ക്കായി ഇപ്പോള്‍ ചെലവഴിച്ചാല്‍ ജീവിതകാലം മുഴുവന്‍ നല്ല കാഴച ലഭിക്കും.

വേദന ഇല്ലാത്ത സര്‍ജറി

പലരും ലേസര്‍ വേദനാജനകമെന്ന് കരുതുന്നു.എന്നാല്‍ ഇത് ഒട്ടും വേദനയില്ലാത്തതും സര്‍ജന്‍ ലേസര്‍ ചെയ്യുന്നതിന് മുന്‍പ് അനസ്‌തെറ്റിക് ഐ ഡ്രോപ്പ് കണ്ണില്‍ ഒഴിക്കും.സര്‍ജറിക്ക് ശേഷം നിങ്ങള്‍ക്ക് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകുമെങ്കിലും അവ വേഗം തന്നെ മാറുന്നവയും ആണ്.

കണ്ണിലെ ലേസര്‍ ശസ്ത്രക്രീയയുടെ ഗുണങ്ങളും ദോഷങ്ങളും

ദൂഷ്യവശങ്ങള്‍; വലിയ നിക്ഷേപം

പലര്‍ക്കും ഇത് ചെലവേറിയതാണ്.ലേസര്‍ സര്‍ജറിക്ക് കുറച്ചധികം പണം ചെലവാകും.മാസം പണം അടച്ചും എല്ലാവര്ക്കും ഇത് സ്വീകാര്യമാക്കാം.10 അല്ലെങ്കില്‍ 20 %പണം ഡെപ്പോസിറ് ചെയ്ത ശേഷം അടയ്ക്കാവുനന്തും,ഡെപ്പോസിറ് ഇല്ലാത്തതും,4 വര്ഷം കൊണ്ട് അടയ്ക്കാവുന്നതുമായ രീതികള്‍ ഉണ്ട്.പലതും പലിശ രഹിത വായ്പകളാണ്.

സര്‍ജറിക്കായി ഏതാനും ദിവസം നിങ്ങള്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്.ലേസര്‍ വളരെ എളുപ്പത്തില്‍ കഴിയുകയും അന്നേ ദിവസം തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ പോകാനും കഴിയും.എന്നാല്‍ ഇവ നന്നായി സുഖപ്പെടുവാന്‍ ഏതാനും നാളുകള്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്.നിങ്ങളുടെ ജോലിയുടെ സ്വഭാവം അനുസരിച്ചു നിങ്ങള്‍ക്ക് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാവുന്നതാണ്.നിങ്ങളുടെ സര്‍ജന്‍ അതിനു വേണ്ട ഉപദേശം നിങ്ങള്‍ക്ക് നല്‍കും.

ഇതൊരു അത്ഭുത സൗഖ്യം അല്ല

ലേസര്‍ ഐ സര്‍ജറി അത്ഭുതകരമാം വിധം നിങ്ങളുടെ കാഴച മെച്ചപ്പെടുത്തുന്നു.എന്നാല്‍ എപ്പോഴും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്.ചിലപ്പോള്‍ കണ്ണട ഉപയോഗിക്കുമ്ബോഴും പെട്ടെന്ന് കാഴച മെച്ചപ്പെടുന്നതായി കാണാം.സര്‍ജറിക്ക് മുന്‍പേ നിങ്ങളുടെ പ്രതീക്ഷകള്‍ ഡോക്ടറുമായി പങ്കുവയ്ക്കുക.

ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം

ലേസര്‍ സര്‍ജറിക്ക് ചിലപ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാം.ഉദാഹരണത്തിന് ചികിത്സയ്ക്ക് ശേഷം കണ്ണ് വരണ്ടതായി തോന്നാം,ഇത് പെട്ടെന്ന് തന്നെ സുഖപ്പെടും.നിങ്ങളുടെ സര്‍ജന്‍ ഇതെല്ലാം പരിഹരിക്കാനുള്ള മരുന്നുകള്‍ നല്‍കും.ചിലപ്പോള്‍ ഗ്ലയറോ ഹാലോ എഫക്ടോ ഉണ്ടാകാം.ഇത് ചികിത്സയ്ക്ക് ശേഷം ആദ്യ മാസം തന്നെ സുഖപ്പെടും.ആദ്യ മൂന്നു മാസം കഴിയുമ്ബോള്‍ കൂടുതല്‍ മെച്ചപ്പെടുന്നതായി കാണാം.മറ്റെന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

ചില അപകടങ്ങള്‍

വളരെ അപൂര്‍വമായി മാത്രമേ ലേസര്‍ സര്‍ജറിയില്‍ അപകടങ്ങള്‍ ഉണ്ടാകുകയുള്ളൂ.ഇത് മറ്റൊരു സര്‍ജറി കൊണ്ട് സുഖപ്പെടുത്താവുന്നതാണ്.അതിനാല്‍ നല്ല ആശുപത്രിയില്‍ മികച്ച സര്‍ജനെ സമീപിക്കാന്‍ ശ്രമിക്കുക.

അടുത്ത ഘട്ടം

നിങ്ങള്‍ ലേസര്‍ സര്‍ജറിയുടെ ഗുണ ദോഷങ്ങള്‍ നന്നായി മനസ്സിലാക്കിയ ശേഷം നിങ്ങള്‍ക്ക് യോജിച്ച മാര്‍ഗ്ഗം സ്വീകരിക്കുക.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate