യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാന്‍ പാടുള്ളതല്ല. അതിനെ തന്നെത്താന്‍ പൊട്ടിയൊലിക്കാന്‍ അനുവദിക്കുക.
ചൂട് വയ്ക്കുക. ചൂട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കണ്‍കുരുവിന് മുകളില്‍ പത്ത് മിനിറ്റോളം പതിയെ വയ്ക്കുക. ദിവസവും 4 തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
ഇതോടൊപ്പം ആന്റിബയോട്ടിക്ക് തുള്ളിമരുന്നുകള്‍ ഒഴിക്കേണ്ടതായും ആന്റിബയോട്ടിക്ക് ഓയിന്റ്മെന്റുകള്‍ പുരട്ടേണ്ടതായും വരും. സാധാരണഗതിയില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മാറും.നല്ല വേദനയുണ്ടെങ്കില്‍ നീര്‍ക്കെട്ടിനും വേദനക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഗുളികകളും കഴിക്കാം. എന്നാല്‍ ചിലപ്പോള്‍ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും കണ്ണിനുള്ളില്‍ ഇടയ്ക്കിടെയുള്ള തട്ട് കൂടുതലായി അനുഭവപ്പെടുകയും ചെയ്താല്‍ ചെറുതായി കീറി പഴുപ്പ് പുറത്തേക്ക് ഒഴുക്കേണ്ടി വരാം. അത് വളരെ ലളിതമായി ഒ.പി ചികിത്സയായി ചെയ്യാറുള്ളതാണ്.
പ്രായമായതും രോഗപ്രതിരോധാവസ്ഥ കുറഞ്ഞവരിലെയും ദീര്‍ഘകാലമായുള്ള കണ്‍കുരുവിന് ഉടന്‍ തുടര്‍പരിശോധനയും ചികിത്സയും നല്‍കേണ്ടതാണ്.
കണ്‍കുരു എങ്ങനെ തടയാം
ഇടയ്ക്കിടെ കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്.
വിട്ടു മാറാത്ത താരന് മൂലം ഇടയ്ക്കിടെ കണ്‍കുരു വരുന്നവര്‍ കണ്പോളകളുടെ കാര്യത്തില്‍ ശുചിത്വം പാലിക്കുക. അതായത് ബേബി ഷാംപൂ പതപ്പിച്ച് അതില്‍ മുക്കിയ ബഡ്സ് ഉപയോഗിച്ച് ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ (Blepharitis) വൃത്തിയാക്കുക.
കണ്‍കുരുവിന്റെ തുടക്കമായി ഫീല്‍ ചെയ്യുന്നത് കണ്പോളയില് നിന്നുള്ള സൂചിമുന വേദനയാണ്. അപ്പോള്‍ മുതല്ക്കേ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് തടയിടുകയും ചെയ്യും.
അവസാനം പരിഷ്കരിച്ചത് : 2/15/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.