অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹെല്‍ത്തും വിവരങ്ങളും

ഹെല്‍ത്തും വിവരങ്ങളും

ദിവസവും കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങള്‍

ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയെ നാം ആരും അത്ര കണക്കിലെടുക്കാറില്ല. എന്നാല്‍ നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും. പലപ്പോഴും എടുത്തു കളയുന്ന കറിവേപ്പില നിസ്സാരക്കാരനല്ലെന്ന് എത്രപേര്‍ക്ക് അറിയാം? നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. കറിവേപ്പില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

പ്രമേഹ ബാധിതര്‍ക്ക് ഉത്തമം: പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്.

ദഹന പ്രശ്നങ്ങള്‍ക്ക്: ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച്‌ കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

ഡയറിയും കറിവേപ്പിലയും: കറിവേപ്പില അരച്ച്‌ പേസ്റ്റ് രൂപത്തിലാക്കി മോരില്‍ കലക്കി കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഇതിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്സ് എന്നിവയുടെ സാന്നിധ്യമാണ് ഡയറിയയെ ചെറുക്കുന്നത്.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു: മിക്ക ആളുകളുടെയും പ്രശ്നമാണ് കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. എന്നാല്‍ കറിവേപ്പില ശീലമാക്കിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനായി ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്.

ഹൃദയത്തിന്‍റെ ആരോഗ്യം: ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

മുടി വളര്‍ത്താന്‍: : കറിവേപ്പിലകൊണ്ട് ഹെയര്‍ ടോണിക്ക് ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം. കുറച്ച്‌ കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുന്നു : ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ എ യുടെ കലവറ തന്നെയാണ് കറിവേപ്പില.

ചര്‍മ്മ രോഗങ്ങള്‍ക്ക് : കറിവേപ്പില അരച്ചു പുരട്ടുന്നത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കും. കറിവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ പുഴുക്കടി തടയും. കാല്‍പാദം വിണ്ടു കീറുന്നതിനും കുഴി നഖം ഇല്ലാതാക്കാനും സഹായിക്കുന്നു.

നഖങ്ങളിലെ പൂപ്പല്‍ബാധയെ കരുതിയിരിക്കണം

ന​മ്മു​ടെ വി​ര​ലു​ക​ള്‍​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ല്‍​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ള്‍..  കൊ​രാ​റ്റി​ന്‍  എ​ന്ന മാം​സ്യ​ത്തി​നാ​ല്‍ നി​ര്‍​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ​വ സ്പ​ര്‍​ശ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു​ണ്ട്. ന​ഖ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ന്ന​തു ഗ​ര്‍​ഭ​കാ​ല​ത്തെ ഒ​ന്‍പതി​നും ഇ​രു​പ​തി​നും ആ​ഴ്ച​ക​ള്‍​ക്കി​ട​യി​ലാ​ണ്.

ന​ഖ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട രോ​ഗ​മാ​ണു പൂ​പ്പ​ല്‍​ബാ​ധ. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​രെ​യാ​ണു കൂ​ടു​ത​ലാ​യും ബാ​ധി​ക്കു​ന്ന​ത്.  സ്ത്രീ​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി പു​രു​ഷന്മാരി​ലാ​ണു പൂ​പ്പ​ല്‍​ബാ​ധ കാ​ണു​ന്ന​ത്. കൈ​ക​ളി​ലെ​യും കാ​ലു​ക​ളി​ലെയും ന​ഖ​ങ്ങ​ളെ ബാ​ധി​ക്കാ​മെ​ങ്കി​ലും കൈ​വി​ര​ലു​ക​ളി​ലെ ന​ഖ​ങ്ങ​ളി​ലാ​ണു പൂ​പ്പ​ല്‍​ബാ​ധ കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്. 
പൂ​പ്പ​ല്‍​ബാ​ധ​യ്ക്കു​ള്ള അ​നു​കൂ​ല ഘ​ട​ക​ങ്ങ​ള്‍
 1. സ്ഥി​ര​മാ​യി വെ​ള്ള​വു​മാ​യു​ള്ള സ​ന്പ​ര്‍​ക്കം (ഹോ​ട്ട​ല്‍, കൂ​ള്‍​ബാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍))
 2. പ്ര​മേ​ഹ രോ​ഗം
 3. ന​ഖ​ങ്ങ​ളി​ലു​ള്ള ക്ഷ​ത​ങ്ങ​ള്‍
 4. എ​ച്ച്‌ഐ​വി അ​ണു​ബാ​ധ
 5. വാ​ര്‍​ധ​ക്യം
 6. കൂ​ര്‍​ത്ത അ​ഗ്ര​മു​ള്ള ഷൂ​വി​ന്‍റെ ഉ​പ​യോ​ഗം
 7. അ​മി​ത വി​യ​ര്‍​പ്പ്
 8. പു​ക​വ​ലി
ല​ക്ഷ​ണ​ങ്ങ​ള്‍
ന​ഖ​ങ്ങ​ളെ ച​ര്‍​മ​വു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ക്യൂ​ട്ടി​ക്കി​ള്‍ എ​ന്ന ഭാ​ഗ​ത്തെ​യാ​ണ് അ​സു​ഖം ആ​ദ്യം ബാ​ധി​ക്കു​ന്ന​ത്. ക്യൂ​ട്ടി​ക്കി​ളി​നെ ന​ശി​പ്പി​ച്ച​ശേ​ഷം ന​ഖ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കു​ക​യാ​യി.  പൂ​പ്പ​ല്‍​ബാ​ധ ഉ​ണ്ടാ​വു​ന്ന​തോ​ടെ ന​ഖ​ങ്ങ​ളു​ടെ നി​റം മാ​റി​ത്തു​ട​ങ്ങു​ക​യാ​യി. ക​റു​പ്പ്, മ​ഞ്ഞ, വെ​ള്ള എ​ന്നീ നി​റ​ങ്ങ​ളി​ലേ​തെ​ങ്കി​ലും ഒ​ന്നി​ല്‍ ന​ഖ​ങ്ങ​ള്‍ കാ​ണ​പ്പെ​ടാം.  ചി​ല​യ​വ​സ​ര​ങ്ങ​ളി​ല്‍ ന​ഖ​ങ്ങ​ളു​ടെ ക​ട്ടി കു​റ​യു​ക​യാ​ണെ​ങ്കി​ല്‍ മ​റ്റ​വ​സ​ര​ങ്ങ​ളി​ല്‍ പൂ​പ്പ​ല്‍​ബാ​ധ ന​ഖ​ങ്ങ​ളു​ടെ ക​ട്ടി വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ചി​ല​ഭാ​ഗ​ങ്ങ​ളി​ല്‍ ന​ഖം പൊ​ടി​ഞ്ഞും കാ​ണ​പ്പെ​ടാ​റു​ണ്ട്. അ​വ​സാ​നം ന​ഖം അ​തി​ന്‍റെ അ​ടി​യി​ല്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന ഭാ​ഗ​ത്തി​ല്‍​നി​ന്നും വേ​ര്‍​പെ​ട്ട് വ​രി​ക​യും ചെ​യ്യു​ന്നു. ച​ര്‍​മ​ത്തി​നും ന​ഖ​ത്തി​നു​മി​ട​യി​ല്‍ വെ​ളു​ത്ത പൗ​ഡ​ര്‍​പോ​ലു​ള്ള പ​ദാ​ര്‍​ഥം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യാം. സാ​ധാ​ര​ണ​യാ​യി ഒ​ന്നോ​ര​ണ്ടോ ന​ഖ​ങ്ങ​ളെ മാ​ത്ര​മേ ഒ​രേ​സ​മ​യം പൂ​പ്പ​ല്‍ ബാ​ധി​ക്കു​ക​യു​ള്ളു.

രോ​ഗ​നി​ര്‍​ണ​യം
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു രോ​ഗ​നി​ര്‍​ണ​യം. ചി​ല​യ​വ​സ​ര​ങ്ങ​ളി​ല്‍ രോ​ഗ​നി​ര്‍​ണ​യം ഒ​രു കീ​റാ​മു​ട്ടി​യാ​വാ​റു​ണ്ട്. അ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ല്‍ അ​സു​ഖ​ബാ​ധി​ത​മാ​യ ന​ഖ​ത്തി​ന്‍റെ ഭാ​ഗം മൈ​ക്രോ​സ്കോ​പ്പി​ലൂ​ടെ പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രും. ന​ഖ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന സോ​റി​യാ​സി​ന്, ലൈ​ക്ക​ണ്‍ പ്ലാ​ന​സ് എ​ന്നി​വ​യും ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍​ക്കു സ​മാ​ന​മാ​യ രീ​തി​യി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്.
ചി​കി​ത്സ
പൂ​പ്പ​ല്‍ബാ​ധ​യ്ക്ക് നി​ര​വ​ധി മ​രു​ന്നു​ക​ള്‍ വി​പ​ണി​യി​ലു​ണ്ട്. എ​ല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ ഗു​ണ​വും ദോ​ഷ​വും ഉ​ണ്ട്. ന​ഖ​ത്തി​ല്‍ നെ​യി​ല്‍​പോ​ളി​ഷ് പോ​ലെ പു​ര​ട്ടു​ന്ന നെ​യി​ല്‍ ലാ​ക്ക​റു​ക​ളും വി​പ​ണി​യി​ല്‍ സു​ല​ഭ​മാ​ണ്. ഉ​ള്ളി​ല്‍ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് മി​ക്ക​യ​വ​സ​ര​ങ്ങ​ളി​ലും ഗു​ണം​ചെ​യ്യാ​റ്.

എന്താണ് നോമോഫോബിയ?

സ്മാര്‍ട്ഫോണ്‍ കാണാതാവുമ്പോഴോ കയ്യില്‍ കരുതാന്‍ മറന്നു പോവുമ്പോഴോ ഫോണ്‍ ചാര്‍ജ്ജ് കഴിഞ്ഞ് ഓഫ് ആവുമ്പോഴോ നിങ്ങള്‍ അസ്വസ്ഥനാവാറുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം, അത് നോമോഫോബിയ എന്ന മാനസിക പ്രശ്നത്തിന്‍റെ ലക്ഷണമാണ്. സ്മാര്‍ട്ഫോണ്‍ കയ്യില്‍ ഇല്ലാത്ത അവസ്ഥയില്‍ ആശങ്കമൂലം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിക്കുകയും, രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നോമോ ഫോബിയ.

ഇന്ന് ആഗോള തലത്തില്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു മാനസിക പ്രശ്നമാണ് ഇത്. സ്മാര്‍ട്ഫോണിനെ നിരന്തരമായി ആശ്രയിക്കുന്ന ഒരു തലമുറ നേരിട്ടു തുടങ്ങുന്നതും. ഭാവിയില്‍ വലിയതോതില്‍ മനുഷ്യമനസിനെ ബാധിക്കാന്‍ പോകുന്നതുമായ ഒരു വലിയ പ്രശ്നം.

സ്മാര്‍ട്ഫോണ്‍ നിരന്തരമായി ഉപയോഗിക്കുന്നവര്‍ അതുവഴിയുള്ള വെര്‍ച്വല്‍ ആശയവനിമയത്തിനോട് അടിമപ്പെടുകയും എപ്പോഴെങ്കിലും അത് ഇല്ലാതെ വരുമ്പോള്‍ അസ്വസ്ഥനാവുകയും ചെയ്യുന്നു. സ്മാര്‍ട്ഫോണിനോടുള്ള ആസക്തി എന്ന് വേണമെങ്കില്‍ പറയാം.

ചിന്തയുടേയും ഓര്‍മ്മയുടെയും വലിയൊരു ഭാഗം ഇന്ന് സ്മാര്‍ട്ഫോണുകളുമായി പങ്കുവെക്കുകയാണ് എല്ലാവരും. അതുകൊണ്ടു തന്നെ മനുഷ്യര്‍ അവരുടെ വ്യക്തിത്വം സ്മാര്‍ട്ഫോണുകളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതുവഴി സ്മാര്‍ട്ഫോണുകളുമായുള്ള മനുഷ്യരുടെ ആത്മബന്ധം വര്‍ധിക്കുകയും ചെയ്യുന്നു. ഇതാണ് നോമോഫോബിയയിലേക്ക് നയിക്കുന്ന കാരണമായി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

സാങ്കേതിക വിദ്യയുടെ അമിതോപയോഗമാണ് മനുഷ്യനില്‍ അതൊരു ആസക്തിയായും അടിമത്തമായും ആശ്രയത്വമായും മാറ്റുന്നത്. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന് ഇടവേളകള്‍ നല്‍കുകയാണെങ്കില്‍, അതായത് നിത്യജീവിതത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാതിരിക്കുന്ന സമയങ്ങള്‍ കൊണ്ടുവരുന്നത് ഈ പ്രശ്നത്തിനൊരു പരിഹാരമാകുമെന്ന് കാലിഫോര്‍ണിയയിലെ ഇന്‍ററാക്റ്റീവ് മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ ബ്രെന്‍ഡ കെ വീഡര്‍ഹോള്‍ഡ് പറയുന്നു.

സാങ്കേതിക വിദ്യ നിര്‍മ്മിത ബുദ്ധിയിലേക്കും മറ്റും വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യര്‍ക്ക് അതിനോടുള്ള ആശ്രയത്വവും ആകര്‍ഷണവും വര്‍ധിക്കുകയാണ്. ഇത് ഭാവിയില്‍ മനുഷ്യനെ ഗുരുതരമായി ബാധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് തരുന്നു. സ്മാര്‍ട് സാങ്കേതിക വിദ്യയുടെ മിടുക്ക് (smartness) ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ അതിനെ അമിതമായി ആശ്രയിക്കാതിരിക്കാന്‍ ഒരോരുത്തരും ശ്രദ്ധാലുക്കളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ജിം ശുചിത്വം: പുരുഷന്മാര്‍ അറിയേണ്ട കാര്യങ്ങള്‍

ഫിറ്റ്നെസ് നേടാനും മസിലുകളുടെ ആകൃതി മെച്ചപ്പെടുത്താനും സ്റ്റാമിന വര്‍ദ്ധിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ടാവും പുരുഷന്‍മാര്‍ ജിമ്മിലേക്ക് പോവുക. പക്ഷേ, സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ ജിം ശുചിത്വത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ? എന്താണ് അടിസ്ഥാനപരമായ ജിം ശുചിത്വം? എന്താണിത്ര ചോദിക്കാന്‍, ജിമ്മില്‍ നിന്ന് തിരികെയെത്തുമ്പോള്‍ നല്ലൊരു കുളി പാസാക്കി നല്ല വസ്ത്രം ധരിക്കുക.അതിനപ്പുറമെന്ത് എന്നാവും നിങ്ങളുടെ മറു ചോദ്യം. എന്നാല്‍, ഇത്ര മതിയോ?

ജിം ശുചിത്വം കാത്തുസൂക്ഷിക്കാനുള്ള ചില ടിപ്പുകള്‍

 • ജിമ്മില്‍ പോകുന്നതിനു മുമ്പ്നി ങ്ങളുടെ ശരീരം ശരിയായ രീതിയില്‍ വൃത്തിയാക്കുക, പ്രത്യേകിച്ച്‌ ജോലി കഴിഞ്ഞാണ് ജിമ്മില്‍ പോകുന്നതെങ്കില്‍. കുളിക്കുന്നതും പെര്‍ഫ്യൂം ഉപയോഗിക്കുന്നതും നന്നായിരിക്കും, എന്നാല്‍ കൂടുതല്‍ പെര്‍ഫ്യൂം അസ്വസ്ഥത സൃഷ്ടിക്കുമെന്ന് ഓര്‍ക്കണം.
 • എപ്പോഴും അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങളാവണം ഉപയോഗിക്കേണ്ടത്. വിയര്‍പ്പ് തങ്ങിനില്‍ക്കാതിരിക്കാന്‍ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.
 • കക്ഷം വൃത്തിയായും വിയര്‍പ്പില്‍ കുതിരാതെയും സൂക്ഷിക്കണം.
 • ഉരസലുണ്ടാവുന്ന ഭാഗങ്ങളില്‍ പെട്രോളിയം ജെല്ലി പുരട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
 • ഏതെങ്കിലും ഉപകരണം ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകണം.
  ഇതിനായി ഒരു സാനിറ്റൈസര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.
 • വര്‍ക്കൗട്ട് ചെയ്ത് വിയര്‍ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വിയര്‍പ്പില്‍ കുതിര്‍ന്ന ഒരു ഉപകരണം ഉപയോഗിക്കാന്‍ ആരും ആഗ്രഹിക്കില്ല. അതിനാല്‍, ഒരു ടവ്വല്‍ ഉപയോഗിച്ച്‌ വര്‍ക്കൗട്ടിന് ശേഷം ഉപകരണം വൃത്തിയായി തുടയ്ക്കണം.
 • ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍, വെള്ളം സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലിനെക്കാള്‍ മെറ്റല്‍ ബോട്ടിലാണ് നല്ലതെന്ന് മനസ്സിലാക്കുക. പ്ലാസ്റ്റിക് ബോട്ടില്‍ അണുവിമുക്തമാക്കാന്‍ ബുദ്ധിമുട്ടാണ്. മെറ്റല്‍ ബോട്ടിലുകള്‍ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച്‌ അണുവിമുക്തമാക്കാന്‍ കഴിയും. മറ്റുള്ളവര്‍ നിങ്ങളുടെ ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
 • വര്‍ക്കൗട്ടിനു ശേഷം നിങ്ങളുടെ വിയര്‍പ്പില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍ ജിം ബാഗിലേക്ക് നേരിട്ട് കുത്തിനിറയ്ക്കാന്‍ നോക്കരുത്. അത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വയ്ക്കുക. അതേപോലെ, വിയര്‍പ്പ് നനഞ്ഞ വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇട്ടാല്‍ കീടാണുക്കള്‍ പെരുകാന്‍ കാരണമാവും. അതിനാല്‍ വിയര്‍പ്പ് ഉണങ്ങിയതിനു ശേഷം മാത്രം മെഷീനില്‍ ഇടുക. ഇവ പ്രത്യേകം കഴുകാനും ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍ ഒരു തവണ കഴുകിയതിനു ശേഷവും വൃത്തിയായില്ല എന്ന തോന്നലുണ്ടെങ്കില്‍ അവ വീണ്ടും കഴുകിയ ശേഷമേ ധരിക്കാവൂ.
 • നിങ്ങളുടെ ജിം ഷൂസിന്‍റെ കാര്യം മറക്കരുത് - ഷൂസുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ശേഷം വേണം അവ ജിം ബാഗില്‍ ഇടേണ്ടത്. വീട്ടിലെത്തിയ ശേഷം ഷൂസുകള്‍ ഒരു ഡിസ്‌ഇന്‍ഫക്റ്റന്‍റ്  വൈപ്പ് ഉപയോഗിച്ച്‌ അണുവിമുക്തമാക്കുക. ഇവ ഉണക്കിയ ശേഷം അടുത്ത ദിവസം ഉപയോഗിക്കുക. ഷൂസുകളില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ അതിനുള്ളില്‍ ടീ ബാഗുകള്‍ വച്ചാല്‍ മതിയാവും.
 • ഹെല്‍ത്ത് ക്ലബ്ബിലെ ഷവറിലാണ് കുളിക്കുന്നതെങ്കില്‍ പാദരക്ഷ ഉപയോഗിക്കാന്‍ മറക്കേണ്ട. ഇത് തറയില്‍ നിന്നും നിങ്ങളുടെ പാദങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെങ്കിലും നനവ് പടരുമ്പോള്‍ ശരീരത്തിലേക്ക് ഫംഗസ് വ്യാപനം നടന്നേക്കാം.
 • വര്‍ക്കൗട്ട് കഴിഞ്ഞ് ക്ഷീണിതനായിരിക്കുമ്പോള്‍ സോഫ കണ്ടാല്‍ അതിലേക്ക് വീഴാന്‍ തോന്നുക സ്വാഭാവികമാണ്.
  എന്നാല്‍, ഈ ആഗ്രഹത്തിന് തടയിടണം. കഴിയും വേഗം കുളിക്കുക. പക്ഷേ, ശരീരം തണുത്തതിനു ശേഷം മാത്രം.
 • വര്‍ക്കൗട്ടിനു ശേഷം എല്ലാ തവണയും മുടിയില്‍ ഷാമ്പൂ ഇടുന്നത് നല്ലതല്ല. അടിക്കടി ഷാമ്പൂ ഉപയോഗിക്കുന്നത് മുടി വരണ്ടതാക്കും. അതിനാല്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.
 • പനിയോ ചുമയോ മൂക്കൊലിപ്പോ ഉണ്ടെങ്കില്‍ ജിമ്മില്‍ പോകരുത്. മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ വിട്ടുനില്‍ക്കുന്നതായിരിക്കും ഉത്തമം. ശരീരത്തില്‍ മുറിവുണ്ടെങ്കിലും ജിമ്മില്‍ പോകാതിരിക്കുന്നതാണ് നല്ലത്.

പപ്പായക്കുരുവിന്‍റെ ആരോഗ്യഗുണങ്ങള്‍

പപ്പായ ആരോഗ്യത്തിന് ഏറെ നല്ല ഫലവര്‍ഗമാണ്. നമ്മുടെ തൊടികളില്‍ത്തന്നെ എളുപ്പം ലഭിയ്ക്കുന്ന ഒന്ന്.

പച്ചപ്പപ്പായയും പഴുത്ത പപ്പായയുമെല്ലാം ഒരുപോലെ ആരോഗ്യദായകമാണ്. പപ്പായ മാത്രമല്ല, പപ്പായയുടെ ഇലയുടെ ജ്യൂസ് ഡെങ്കിപ്പനി പോലുള്ളവയ്ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്.

എന്നാല്‍ പപ്പായയും പപ്പായയിലയും മാത്രമല്ല, പപ്പായയുടെ കുരുവും ആരോഗ്യദായകമാണ്. ഇതിന്‍റെ ഗുണങ്ങളെക്കുറിച്ചറിയൂ,

കിഡ്‌നിയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ഏറെ സഹായകമാണ് പപ്പായക്കുരു.

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ് പപ്പായക്കുരു.

ലിവറിനെ ശുദ്ധീകരിയ്ക്കാന്‍ പറ്റി ഒരു മരുന്നു കൂടിയാണ് പപ്പായക്കുരു. ഇത് ദിവസവും കഴിച്ചാല്‍ ഗുണം ലഭിയ്ക്കും.

ദഹനശക്തി വര്‍ദ്ധിപ്പിയ്ക്കാനും വിരശല്യമൊഴിവാക്കാനും പപ്പായക്കുരു ഏറെ നല്ലതാണ്.

ഗര്‍ഭകാലത്ത് പപ്പായക്കുരു കഴിയ്ക്കരുത്. ഇതിലെ എന്‍സൈം ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തും. ഇതുപോലെ കൊച്ചുകുട്ടികള്‍ക്കും ഇതു സൂക്ഷിച്ചേ നല്‍കാവൂ.

കൂര്‍ക്കം വലി വില്ലനാകുമ്പോള്‍

കൂര്‍ക്കം വലി പലരേയും അസ്വസ്ഥമാക്കുന്ന ഒരു സംഗതിയാണ്. അടുത്തു കിടക്കുന്നവരാണ് ഇതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടത്. ഇത് പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു സംഗതിയാണ്. ഉറക്കം നഷ്ടപ്പെട്ടാല്‍ അതു നമ്മുടെ ആരോഗ്യത്തേയും മാനസിക നിലയേയും തകരാറിലാക്കും. ആണ്‍പെണ്‍ ഭേദമില്ലാതെ നമ്മളെയെല്ലം പിടികൂടുന്നതാണ് കൂര്‍ക്കം വലി. 
ഒബ്സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ എന്ന രോഗത്തിന്‍റെ ലക്ഷണമാവാം കൂര്‍ക്കംവലിയെന്ന് അധികമാര്‍ക്കും അറിയില്ല. അധികം തിരിച്ചറിയപ്പെടാത്ത ഒരു സ്ലീപ്പ് ഡിസോഡറാണിത്. അതേപോലെ തന്നെ ഒരു പകര്‍ച്ചവ്യാധിയും. വളരെക്കുറച്ചു പേര്‍ക്കു മാത്രമേ ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ കഴിയാറുള്ളൂ.

ഉറങ്ങുമ്പോള്‍ ശ്വാസനാളത്തിലുണ്ടാവുന്ന തടസമാണിതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇത് രക്തത്തിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറയ്ക്കുന്നു. ഇത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ സപ്ലെയും കുറയ്ക്കുന്നു. ഇക്കാരണത്താല്‍ ഇതനുഭവിക്കുന്ന വ്യക്തിക്ക് ക്ഷീണവും ഉത്സാഹക്കുറവുമുണ്ടാകും. നല്ല ഉറക്കം കിട്ടുകയുമില്ല.

ജലദോഷവും മൂക്കടപ്പും: ജലദോഷവും മൂക്കടപ്പുമുള്ളപ്പോള്‍ മിക്കയാളുകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാറുണ്ട്. ശ്വാസവായുവിന് നേരേ ശ്വാസകോശത്തിലേക്കു കടന്നെത്താന്‍കഴിയാത്തവിധം തടസ്സങ്ങളുണ്ടാകുന്നതാണ് ഇതിനു കാരണം. കുട്ടികളില്‍ ഇതു കൂടുതലായി കാണാറുണ്ട്.

ശ്വാസഗതിയില്‍ കുറുനാക്ക് തടസ്സമായി വരുന്നത്: വളരെ ചുരുക്കം ചിലരില്‍ മാത്രം കാണുന്ന പ്രശ്നമാണിത്. കുറുനാക്കിന് അല്പം നീളം കൂടുതലുള്ളവരില്‍ അത് ശ്വാസ വായുവിന്‍റെ  പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് കൂര്‍ക്കം വലിക്കു കാരണം.

തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നത്: കൂര്‍ക്കംവലിയുടെ ഏറ്റവും പ്രധാനപ്പെട്ടകാരണം ഇതു തന്നെ. ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികളും നാവുമായി ബന്ധപ്പെട്ട പേശികളുമൊക്കെ തെല്ലൊന്ന് കുഴഞ്ഞ് ബലം കുറഞ്ഞിരിക്കും. നാവും വലിയൊരു പേശിയാണല്ലോ. ഉണര്‍ന്നിരിക്കുമ്പോള്‍ ദൃഢമായി നില്‍ക്കുന്ന നാവ് ഉറക്കത്തില്‍ ദൃഢത കുറഞ്ഞ് കുഴഞ്ഞു താഴേക്കു തൂങ്ങിനില്‍ക്കും.കഴുത്തില്‍ പേശികളല്ലാതെ അസ്ഥികളൊന്നുമില്ല എന്നതുമോര്‍ക്കുക. ഉറങ്ങുമ്പോള്‍ ഈ പേശികളെല്ലാം കുറച്ചൊന്ന് അയഞ്ഞ് തളര്‍ന്നിരിക്കും.

തൊണ്ടയിലൂടെയാണല്ലോ ശ്വാസനാളി കടന്നുപോകുന്നത്. ഈ ശ്വാസക്കുഴല്‍ അയഞ്ഞ് തളര്‍ന്നിരിക്കുന്നതിനാല്‍ അതിലൂടെ വായുവിന് ശരിക്കു കടന്നുപോകാന്‍ കഴിയാതെ വരും. ഇങ്ങനെ തടസ്സപ്പെട്ട് വായു കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്.

മൂക്കിന്‍റെ പാലത്തിനുണ്ടാകുന്ന തകരാറുകള്‍: ജനിക്കുമ്പോള്‍തന്നെ മൂക്കിനുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്. മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുന്നതു പോലുള്ള പ്രശ്നങ്ങള്‍ ഉദാഹരണം.

ടോണ്‍സിലൈറ്റിസ്: കഴുത്തിന്‍റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ലിംഫ് കലകളാണ് ടോണ്‍സിലുകള്‍. ഇവയ്ക്ക് അണുബാധയുണ്ടായി വീങ്ങുമ്പോള്‍ തൊണ്ടയില്‍ ശ്വാസനാളം ഇടുങ്ങുകയും കൂര്‍ക്കംവലിയുണ്ടാവുകയും ചെയ്യും.

പരിഹാരം

ചരിഞ്ഞു കിടക്കുക: മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ കഴുത്തിലെ പേശികള്‍ അയഞ്ഞു തളര്‍ന്ന് ശ്വാസനാളം ചുരുങ്ങി കൂര്‍ക്കം വലിയുണ്ടാകാം.ചരിഞ്ഞു കിടന്നാല്‍ ഈ പ്രശ്നം വലിയൊരളവോളം പരിഹരിക്കാനാവും.

തടികുറയ്ക്കുക: കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്നം പരിഹരിക്കാനാവും.

തലയണ വേണ്ട: മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.

അത്താഴം നേരത്തേ കഴിക്കുക: ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും.

ജലദോഷം അകറ്റുക: മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറിയില്ലെന്നു വരാം.

ആവിപിടിക്കുക: ശ്വാസതടസ്സം, കഫക്കെട്ട് , ജലദോഷം തുടങ്ങിയ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ആവി പിടിക്കുന്നത് ഏറെ ഫലം ചെയ്യും.

പതിവായി വ്യായാമം ചെയ്യുക: ഏതാണ്ടെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങളിലൊന്നാണ് പതിവു വ്യായാമം. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടും വിധം പതിവായി വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ക്കു ബലം കിട്ടും. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

ചികില്‍സകള്‍

ഗൗരവമായ പ്രശ്നങ്ങളെന്തെങ്കിലുമുണ്ട് എന്നു കണ്ടെത്തിയാല്‍ കൂര്‍ക്കംവലി പരിഹരിക്കാന്‍ ചികില്‍സകള്‍ വേണ്ടിവരും. മൂക്കിന്‍റെയോ മുഖാകൃതിയുടെയോ പ്രശ്നങ്ങള്‍, ടോണ്‍സിലൈറ്റിസ് തുടങ്ങിയവയുള്ളവര്‍ക്ക് ചികില്‍സ വേണ്ടിവരും. ഉറങ്ങുമ്പോള്‍ കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോള്‍ ലഭ്യമാണ്. ഉറങ്ങുമ്പോള്‍ പേശികള്‍ കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്‍റെയോ സ്ഥാനം തെറ്റി പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

സി.പാപ്: ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്‍റെ ചുരുക്കമാണ് സി.പാപ്. വെന്‍റിലേറ്ററിന്‍റെ പ്രവര്‍ത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്. വളരെ ലളിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം കേരളത്തില്‍ ഇപ്പോള്‍ വളരെയധികം പേര്‍ ഉപയോഗിക്കുന്നുണ്ട്.

ചില നിരീക്ഷണങ്ങള്‍:

ഉറക്കവുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളിലും പാരമ്പര്യത്തിന്‍റെ സ്വാധീനമുണ്ടാവും. കൂര്‍ക്കംവലിയുടെ കാര്യത്തിലും പാരമ്പര്യം ഒരു പ്രധാനകാരണമാണ്.

കഴുത്തിന്‍റെ വണ്ണം 17 ഇഞ്ചില്‍ കൂടുതലുള്ള പുരുഷന്മാര്‍ക്കും 15 ഇഞ്ചില്‍ കൂടുതലുള്ള സ്ത്രീകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

പൊതുവേ കുട്ടികളില്‍ കൂര്‍ക്കംവലി കുറവാണ്. പുരുഷന്മാരിലാണ് കൂര്‍ക്കംവലി ഏറ്റവും കൂടുതല്‍. അതില്‍ത്തന്നെ 25-60 പ്രായമുള്ളവരില്‍.

കൂര്‍ക്കംവലി രോഗമല്ല. എന്നാല്‍ രോഗങ്ങള്‍ മൂലം കൂര്‍ക്കംവലിയുണ്ടാകാറുണ്ട്. ഉറക്കത്തിനിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മിക്കവരുടെയും കൂര്‍ക്കം വലി തെല്ലൊന്നു കുറയാറുണ്ട്.

കൂര്‍ക്കംവലിക്കിടെ ഇടക്ക് ശ്വാസം നിന്നു പോകുന്നവര്‍ക്ക് ചിലപ്പോള്‍ ഗൗരവമേറിയ പ്രശ്നങ്ങളുണ്ടാകാം. ശ്വാസം ഇടക്കു നിന്നു പോകുമ്പോള്‍ തലച്ചോറിലേക്കുള്ള വായു പ്രവാഹം തടസ്സപ്പെടുന്നതാണ് പ്രശ്നകാരണമായി മാറുന്നത്.

പൊട്ടിയ പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ചില വഴികളിതാ

എന്തെങ്കിലും അപകടങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ നിങ്ങളുടെ പല്ല് പൊട്ടിയിട്ടുണ്ടോ? ഇത് പിന്നീട് പല്ല് വേദനയെന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. പൊട്ടിയ പല്ലു കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ വരെ അസ്വസ്ഥത അനുഭവപ്പെടുന്നു. ചിലപ്പോള്‍ പൊട്ടിയ പല്ലിന് കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ അത് വീണ്ടും വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.

ഇത്തരത്തില്‍ പൊട്ടിയ പല്ലിന്‍റെ  ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല്ല് പൊട്ടിയതെങ്കില്‍ കൃത്രിമമായി പല്ല് വെക്കാനുള്ള സംവിധാനവും ഇന്നുണ്ട്. എന്നാല്‍ പൊട്ടിയ പല്ലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പല കാരണങ്ങള്‍ കൊണ്ടും പല്ല് പൊട്ടാവുന്നതാണ്. പലപ്പോഴും നമ്മുടെ ശ്രദ്ധയുണ്ടെങ്കിലും പല്ല് പൊട്ടാവുന്നതാണ്.  മുഖമടച്ച് വീഴുമ്പോള്‍ പല്ല് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തിലുള്ള അപകടങ്ങളില്‍ പല്ലിന് പൊട്ടല്‍ വരാനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും കൂടുതലാവുന്നു.

ഇനാമലിന്‍റെ കുറവാണ് മറ്റൊന്ന്. ഇനാമല്‍ കുറഞ്ഞാല്‍ അത് പല്ല് പൊട്ടുന്നതിനും ദ്രവിക്കുന്നതിനും കാരണമാകുന്നു.

പല്ല് ദ്രവിക്കുന്നതാണ് മറ്റൊന്ന്. ഇത് പല്ലിനെ പല വിധത്തില്‍ ബാധിക്കുന്നു. ആരോഗ്യമില്ലാത്ത പല്ലുകള്‍ പൊട്ടുന്നതിനും പല വിധത്തില്‍ നശിക്കുന്നതിനും കാരണമാകുന്നു.

ചിലരില്‍ പല്ല് കടിക്കുന്ന ശീലം വളരെ കൂടുതലായിരിക്കും. പലപ്പോഴും ഉറക്കത്തില്‍ ഇത്തരം ശീലമുള്ളവര്‍ അല്‍പം സൂക്ഷിക്കണം. ഇവരുടെ പല്ല് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

പല തരത്തിലുള്ള അണുബാധ പല്ലിനെ ബാധിക്കും. പലപ്പോഴും ഇത്തരം അണുബാധയുണ്ടാക്കുന്ന പ്രശ്‌നം പല്ല് പൊട്ടുന്നതിലേക്കാ നയിക്കുന്നു.

കാഠിന്യമേറിയ വസ്തുക്കള്‍ കടിക്കുന്നതാണ് മറ്റൊന്ന്. ഇത് പല്ല് പൊട്ടുന്നതിന് കാരണമാകും. പലപ്പോഴും കാഠിന്യമേറിയ വസ്തുക്കള്‍ കടിക്കുന്നതിലൂടെ പല്ലിലെ ഇനാമല്‍ നഷ്ടപ്പെടുകയും പല്ലിന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുകയും ചെയ്യും.

ഉപ്പു വെള്ളത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പല്ലിന്‍റേയും വായയുടേയും ആരോഗ്യത്തിന് ഉപ്പ് വളരെയധികമാണ് സഹായിക്കുന്നത്. ഉപ്പ് വെള്ളം കൊണ്ട് കവിള്‍ കൊള്ളാം. ഇത് പല്ലിലെ അണുക്കളെ നശിപ്പിക്കുകയും പല്ലിന്‍റെ ആരോഗ്യത്തിനും അഴകിനും സഹായിക്കുകയും ചെയ്യുന്നു.

ടീ ബാഗിലൂടെയും പൊട്ടിയ പല്ലിന്‍റെ  അസ്വസ്ഥതകളെ നമുക്ക് മാറ്റിയെടുക്കാം. ഇത് വായിലെ അണുബാധ തടയുകയും പല തരത്തിലുള്ള നീരും വീക്കവും ഇല്ലാതാക്കുകയും ചെയ്യുന്നു.

കടപ്പാട്: ഇന്‍ഫോ മാജിക്© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate