Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഹെല്‍ത്തി വിവരങ്ങള്‍
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹെല്‍ത്തി വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

കാഴ്ചകള്‍ക്ക് ശക്തി പകരാം; കണ്ണാടിച്ചില്ലിലൂടെ

നാല്‍പ്പതുകളില്‍ എത്തിയവരുടെ ഗുരുതരമായ പരാതിയും അവരെ അലട്ടുന്ന വലിയ പ്രശ്‌നവുമാണ് കാഴ്ച ശക്തി ദുര്‍ബലപ്പെടുന്നത്. നാല്‍പ്പത് വയസിന് മുകളിലുള്ളവര്‍ അവരുടെ അകത്തളങ്ങളില്‍ ഇപ്പോള്‍ അധികം സമയം ചെലവഴിക്കുന്നത് കുറഞ്ഞ അകലത്തില്‍ വായിച്ചെടുക്കാനുള്ള വ്യായാമത്തിന് വേണ്ടിയാണ്. ദൈനന്തിന പ്രവര്‍ത്തനങ്ങളില്‍ ഇത്തരം വായനകള്‍ സാധാരണമാണ്. തങ്ങളുടെ പ്രിയപ്പെട്ട ടി വി പരമ്പരകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എസ്എംഎസ് അയക്കുകയും കമ്പ്യൂട്ടറില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ബ്രേക്കിങ് വാര്‍ത്തകള്‍ പരിശോധിക്കുകയും വേണ്ടിവരും.

ഒരേസമയം മാറിമാറി കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കുകയും മൊബൈല്‍ ഫോണില്‍ കണ്ണോടിക്കുകയും ചെയ്യുമ്പോള്‍ കാഴ്ച ദുര്‍ബലപ്പെടുന്നത് അപ്രതീക്ഷിതമല്ല. '40 ക്ലബ്ബില്‍' എത്തി നില്‍ക്കുന്നവരാകട്ടെ ഹരിതാഭമായ അവസരങ്ങളിലൂടെയും മത്സരാധിഷ്ഠിതമായ രംഗങ്ങളിലൂടെയും കടന്നുപോകുന്നവരാണ്. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും നിരന്തരമായി ഇത്തരം ജോലികളില്‍ അവര്‍ ഏര്‍പ്പെടേണ്ടിയും വരുന്നു. വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈദൂരത്തില്‍ തെളിമയാര്‍ന്ന ദൃശ്യത വേണ്ടത് അവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമാണ്. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഹ്രസ്വദൂരത്തിലുള്ള കാഴ്ച കുറയല്‍ ഇന്നോ നാളെയോ നമ്മളെയെല്ലാം ഗ്രസിച്ചേക്കാം.

കാഴ്ചശക്തി കുറയല്‍ മൂലമുണ്ടാകുന്ന പ്രിസ്ബയോപ്പിയ എന്ന രോഗം ഇന്ന് ലോകത്തെ 2.1 ബില്യണ്‍ ആളുകളെ ബാധിച്ചിട്ടുണ്ട്. നിത്യജീവിതത്തിനിടെയുണ്ടാകുന്ന ചെറിയ ചില അസഹ്യതകളാണ് പ്രിസ്ബയോപ്പിയയുടെ ലക്ഷണങ്ങളായി വരുന്നത്. പുസ്തകങ്ങള്‍ വായിക്കാന്‍ കൈ അകലത്തില്‍ പിടിക്കേണ്ടി വരിക, സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ വായിച്ചെടുക്കാന്‍ സൂം ചെയ്യേണ്ടി വരിക എന്നിവയെല്ലാം ആ ലക്ഷണങ്ങള്‍ ആയേക്കാം. നാള്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ കണ്ണടകളെ കൂടുതല്‍ വക്രമാക്കുകയോ അവ എടുത്ത് മാറ്റേണ്ടി വരിക തന്നെയോ ചെയ്യും.

കാഴ്ചകളെ ഫോക്കസ് ചെയ്‌തെടുക്കാന്‍ നിങ്ങള്‍ക്ക് കൈ അകലത്തില്‍ പിടിക്കേണ്ടി വരാറുണ്ടോ? നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ അക്ഷരങ്ങള്‍ വലുതാക്കി വായിക്കേണ്ടി വരാറുണ്ടോ? ചെറുലൈറ്റുകള്‍ ഉള്ള റെസ്റ്ററുന്റുകളിലെ മെനു കാര്‍ഡിലെ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ നിങ്ങള്‍ പ്രയാസപ്പെടാറുണ്ടോ? ചെറിയ അക്ഷരങ്ങള്‍ വായിക്കാനായി മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടേണ്ടി വരാറുണ്ടോ? ഈ ലേഖനം വായിക്കുന്ന 75 ശതമാനം ആളുകളുടെയും ശിരസില്‍ ഒരു മണിമുഴക്കമുണ്ടായിട്ടുണ്ടാകും.

നാല്‍പ്പതുകളില്‍ എത്തുമ്പോഴേയ്ക്കും കാഴ്ചശക്തി കുറയുന്നത് ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍, എല്ലായ്‌പ്പോഴും ഇതിന് കനത്ത വില നല്‍കേണ്ടി വരാറില്ല. നാല്‍പ്പതുകളില്‍ എത്തുന്നവര്‍ തങ്ങളുടെ നേരിയ കട്ടിയുള്ള ലെന്‍സുകള്‍ മാറ്റി കട്ടിയാക്കി മാറ്റുന്നത് ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുന്നു. കാലംചെല്ലുന്തോറും റെറ്റിനയില്‍ കാഴ്ചകളെ ഫോക്കസ് ചെയ്യാന്‍ സാധിക്കാതെ വരികയും ദൃശ്യങ്ങള്‍ തെളിമയില്ലതാവുകയും ചെയ്യും. വായിക്കുമ്പോള്‍ ഉള്‍പ്പെടെ ഇത്തരം ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും.

ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഏറ്റവും അടുത്തുള്ള നേത്രരോഗ വിദഗ്ധനെ കാണുകയും തങ്ങള്‍ക്ക് ഇണങ്ങുന്ന ലെന്‍സുകള്‍ സ്വന്തമാക്കുകയും വേണം.

പ്രോഗ്രസീവ് ലെന്‍സുകള്‍ ഉപയോഗിക്കുന്നതാണ് പ്രിസ്ബയോപ്പിയക്ക് പരമ്പരാഗതമായി പരിഹാരമായ നിര്‍ദേശിക്കപ്പെടുന്നത്. മാറുന്ന കാലത്ത് ബഹുമുഖമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന കണ്ണിനെ പ്രിസ്ബയോപ്പിയയില്‍ നിന്ന് രക്ഷപെടുത്താന്‍ സാധാരണ പ്രോഗ്രസീവ് ലെന്‍സുകള്‍ പോരാ എന്നുവന്നിരിക്കുന്നു.

പരമ്പരാഗതമായ പ്രോഗ്രസീവ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൃത്യമായ കാഴ്ച ഉറപ്പാക്കാന്‍ തങ്ങളുടെ തലയുടെ ചലനങ്ങള്‍ ലംബ, തിരശ്ചീനമാക്കേണ്ടി വരും. ഉയര്‍ന്ന ആവശ്യത്തിന് അനുസൃതമായ ലെന്‍സുകള്‍ കണ്ടെത്താന്‍ വിപുലമായ ഗവേഷണങ്ങളും സാങ്കേതികമായ കണ്ടുപിടിത്തങ്ങളും നടന്നു. പ്രശ്‌നപരിഹാരം നിര്‍ദേശിച്ച് വിപ്ലവകരമായ കണ്ടുപിടിത്തങ്ങളാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. കൈ അകലത്തില്‍ വായിച്ചെടുക്കാനും അടുത്തുള്ള കാഴ്ചകള്‍ സുഖകരമാക്കുന്നതുമായ തരത്തിലുള്ള ലെന്‍സുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സമീപ, ഇടത്തരം കാഴ്ച സോണിലുള്ള കൈ അകല കാഴ്ചാ ദൂരത്തെയാണ് ലെന്‍സിന്റെ കാഴ്ചാപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് 60-85 ശതമാനം മാറിവരും. 40 മുതല്‍ 70 വരെ സെന്റീമീറ്റര്‍ വരെയാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ദൂരപരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രിസ്ബയോപ്പിയ ബാധിതരുടെ ആവശ്യങ്ങള്‍ മനസിലാക്കിയുള്ള പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയവയാണ് വികസിത രൂപത്തിലുള്ള പുതിയ ലെന്‍സുകള്‍. ദൂരക്കാഴ്ചകളില്‍ സന്ധിചെയ്യാതെ അടുത്തും ഇടദൂരത്തിലുള്ളതുമായ ലെന്‍സുകളാണ് പുതുതലമുറ ലെന്‍സുകള്‍. നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും ഏറെ നവീകരിക്കപ്പെട്ടവയാണ് ഇത്തരം ലെന്‍സുകള്‍ .ഈ ലെന്‍സുകള്‍ ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന പുതിയ ജീവിതരീതിക്ക് ഇണങ്ങിയവയാണ്.ദൈനന്തിന ജീവിതത്തില്‍ പുതിയ ഉണര്‍വ് നല്‍കുന്നതാണ് ഈ കണ്ടുപിടിത്തങ്ങള്‍

ലേഖകന്‍: പി. രാമചന്ദ്രന്‍ (ഗ്രൂപ്പ് സിഒഒ, എസ്സിലോര്‍ ഇന്ത്യ )

ഗ്യാസ്‌ട്രബിള്‍ എളുപ്പത്തില്‍ പരിഹരിക്കാം

ഏതു പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌ ഗ്യാസ്‌ട്രബിള്.  നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, കലശലായ ഏമ്പക്കം എന്നിങ്ങനെ പല ലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകാറുണ്ട്. ജീവിതചര്യകളിലെ വ്യത്യാസവും ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളുമാണ് ഗ്യാസ്‌ട്രബിളിനുള്ള മുഖ്യകാരണം. ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുന്നതിലൂടെ ഗ്യാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാന്‍ കഴിയും.

പാലും മീനും പോലെയുള്ള വിരുദ്ധ ആഹാരങ്ങള്‍, ശരീരത്തിന്‌ ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍, ദുഷിച്ചതും പഴകിയതുമായ ആഹാരവസ്‌തുക്കള്‍, എണ്ണയില്‍വറുത്തതും എരിവും പുളിയും അധികം ഉള്ളതുമായ ഭക്ഷണങ്ങള്‍, പഴക്കം അറിയാതിരിക്കാനും കേടാകാതിരിക്കുന്നതിനുമായി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണം, ശരീരത്തിന്‌ ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍ എന്നിവയെല്ലാം ഗ്യാസ്‌ട്രബിളിന്‌ വഴിവയ്ക്കും. ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കാനായി വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന പല മാര്‍ഗ്ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം:

രണ്ട് ഏലക്ക എടുത്ത് തൊണ്ടോടു കൂടിയോ അല്ലാതെയോ പൊടിച്ച്‌ വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം ആറിയ ശേഷം കുടിക്കുന്നതുമൂലം അസിഡിറ്റിക്ക് ആശ്വാസംലഭിക്കും.

രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച്‌ കഴിക്കുന്നതും അസിഡിറ്റി അകറ്റാന്‍ സഹായകമാണ്.

ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി അകറ്റുകയും ചെയ്യും

കട്ടത്തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗ്യാസ്ട്രബിള്‍ അകറ്റാനുള്ള ഉത്തമ വഴിയാണ്.

കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പാല്‍. അതുകൊണ്ടുതന്നെ പാല്‍ശീലമാക്കുന്നത് വയറിനുള്ളിലെ അധികമായ ആസിഡിനെ അകറ്റാന്‍ സഹായിക്കും.

അയമോദകവും ഇന്തുപ്പും കൂടി പൊടിച്ച്‌ ചൂടുവെള്ളത്തില്‍ കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ കുറയാനുള്ള മാര്‍ഗമാണ്.

ഒരു കഷണം ചുക്ക്, ഗ്രാമ്പൂ, ഏലക്ക എന്നിവ സമം ചേര്‍ത്ത് മൂന്നു നേരം കഴിക്കുന്നതിലൂടെയും അസിഡിറ്റിയില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.

കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുന്നതും ദിവസം രണ്ട് നേരം നെല്ലിക്കപ്പൊടി കഴിക്കുന്നതും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തുളസിയില വെറും വയറ്റില്‍ കടിച്ചു ചവയ്ക്കുന്നതും ഗ്യാസ് ട്രബിളിന് ഉത്തമ പരിഹാരമാണ്.

ഇഞ്ചി ചതച്ച്‌ അല്‍പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും

പുതിനയില തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുന്നതും വെറുതെ ചവയ്ക്കുന്നതും ഗ്യാസ് അകറ്റി ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാന്‍ഉത്തമമാണ്.

ജീരകവും കുരുമുളകും ചേര്‍ത്ത് പൊടിക്കുക. ഇത് ഇഞ്ചിനീരില്‍ ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.

വാഴക്കൂമ്പിന്‍റെ ആരോഗ്യഗുണങ്ങളറിയൂ.....

ഔ​ഷ​ധ​മൂ​ല്യ​ത്തി​ന്‍റെ കാ​ര്യ​ത്തില്‍ വാ​ഴ​പ്പ​ഴ​ത്തേ​ക്കാള്‍ കേ​മ​നാണ് വാഴ​ക്കൂ​മ്പ്. വി​റ്റാ​മിന്‍ എ, സി, ഇ പൊ​ട്ടാ​സ്യം എ​ന്നിവ അ​ട​ങ്ങി​യി​ട്ടു​ള്ള വാ​ഴ​ക്കൂ​മ്പ് നാ​രു​ക​ളാല്‍ സ​മ്പന്ന​വുമാ​ണ്. ഇ​തി​നാല്‍ വാ​ഴ​ക്കൂ​മ്പ് ഭ​ക്ഷ​ണ​ത്തില്‍ ഉള്‍​പ്പെ​ടു​ത്തി ദ​ഹ​ന​പ്ര​ക്രിയ സു​ഗ​മ​മാ​ക്കു​കയും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തുകയും ആവാം.

വാ​ഴ​ക്കൂ​മ്പിന്‍റെ ഗു​ണ​ങ്ങ​ളില്‍ഏ​റ്റ​വും പ്ര​ധാ​നം ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോധശേ​ഷി വര്‍​ദ്ധി​പ്പി​ക്കാന്‍ ഇ​തി​നു​ള്ള ക​ഴി​വാ​ണ്. വി​ളര്‍​ച്ച ഇ​ല്ലാ​താ​ക്കാന്‍ ക​ഴി​വു​ള്ള​തി​നാല്‍ കു​ട്ടി​കള്‍​ക്കും പ്രാ​യ​മാ​യ​വര്‍​ക്കും ഒ​രു പോ​ലെ ക​ഴി​ക്കാം. തൈ​രി​നോ​ടൊ​പ്പം വാ​ഴ​ക്കൂ​മ്പ് പാ​കം ചെ​യ്ത് ക​ഴി​‌​ക്കു​ന്ന​ത് വയ​റു​വേ​ദന ശ​മി​പ്പി​ക്കും. ര​ക്ത​ത്തില്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന അ​ധിക പ​ഞ്ച​സാ​ര​യെ നീ​ക്കം ചെ​യ്യാന്‍ വാ​ഴ​ക്കൂ​മ്പിന് ക​ഴി​വു​ണ്ട്. അ​തി​നാല്‍ പ്ര​മേ​ഹ​രോ​ഗം നി​യ​ന്ത്രി​ക്കാന്‍ നി​ത്യ​വും വാ​ഴ​ക്കൂ​മ്പ്  കഴി​ക്കു​ക. 

മാ​ന​സി​കാ​രോ​ഗ്യം വര്‍​ദ്ധി​പ്പി​ക്കാന്‍ മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണി​ത്. മ​ന​സി​ന്‍റെ പി​രി​മു​റു​ക്കം അ​ക​റ്റാന്‍ സഹാ​യി​ക്കും. ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റുക​ളു​ടെ ക​ല​വ​റ​യാ​യ​തി​നാല്‍ അകാല വാര്‍​ദ്ധ​ക്യ​ത്തെ ത​ട​യും. പ്രാ​യ​ത്തെ പേ​ടി​യു​ള്ള​വര്‍​ക്ക് ഉ​ത്ത​മ​മായ ആ​ഹാ​ര​മാ​ണ് വാ​ഴ​ക്കൂ​മ്പ്.

ചൂടുകുരുവില്‍ നിന്ന് രക്ഷപ്പെടാന്‍ ചില വഴികളിതാ....

വേനല്‍ക്കാലത്ത് ചൂടുകുരു കുട്ടികളിലും മുതിര്‍ന്നവരിലും സര്‍വസാധാരണമായി കാണാറുണ്ട്. അമിത വിയര്‍പ്പാണ് അതിന്‍റെ കാരണം. കൂടെക്കൂടെ സോപ്പുപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ മേലു കഴുകുകയുംപരുത്തി വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. കലാമിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടിയാല്‍ കുറച്ച്‌ ആശ്വാസം ലഭിക്കും. വിയര്‍പ്പു കുറയ്ക്കാനുള്ള മരുന്നുകളും ലഭ്യമാണ്. അവ ഉപയോഗിക്കുന്നത് വിദഗ്ദ്ധ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കണം.

ചൂടുകാലത്ത് അമിത വിയര്‍പ്പുമൂലം ശരീരഭാഗങ്ങളില്‍ (ഉദാ: കക്ഷം, അരയിടുക്കുകള്) പൂപ്പല്‍ ബാധ ഉണ്ടാകാറുണ്ട്. ശരീരത്തില്‍ കൂടുതലായി വിയര്‍ക്കുന്ന ഭാഗങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുകയും കുളി കഴിഞ്ഞാലുടന്‍ നന്നായി തുടച്ച്‌ ഈര്‍പ്പം മാറ്റിയശേഷം ഫംഗസിനെ പ്രതിരോധിക്കുന്ന പൗഡറുകള്‍ ഉപയോഗിക്കുകയും ചെയ്യണം.

വിരലുകള്‍ക്കിടയിലെ ഫംഗസ് ബാധയ്ക്ക് ഉപ്പുവെള്ളം ഉപയോഗിച്ച്‌ വൃത്തിയാക്കിയ ശേഷം ഫംഗസിനെതിരായുള്ള ക്രീമുകളോ ഓയിന്‍മെന്റുകളോ തുടര്‍ച്ചയായി പുരട്ടണം. പുറമെ പുരട്ടുന്ന ആന്റി ഫംഗസ് ക്രീമുകള്‍ ഫലപ്രദമല്ലെങ്കില്‍ ഉള്ളില്‍ കഴിക്കുന്ന മരുന്നുകളും ലഭ്യമാണ്. ഫംഗസ് ബാധയുണ്ടെന്ന് വ്യക്തമായാല്‍ എത്രയും പെട്ടെന്ന് ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കാണേണ്ടതാണ്.

ജമന്തി എണ്ണയുടെ ആരോഗ്യഗുണങ്ങള്‍

ജമന്തിയുടെ ദളങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ചര്‍മ്മത്തിന് ആരോഗ്യവും, ചര്‍മ്മ പ്രശ്നങ്ങളെ അകറ്റുന്നതിനും വളരെ ഫലപ്രദമായ ഒന്നാണ് . ഈഎണ്ണയ്ക്ക് മുറിവ് ഉണക്കാനുള്ള കഴിവും ഉണ്ട്. പേശികളിലെ ഉളുക്കും ചതവും മുഖേനയുള്ള വീക്കം തടയാന്‍ ജമന്തി എണ്ണയ്ക്ക് കഴിയുന്നു.

ത്വക്ക് രോഗങ്ങള്‍ക്കും ഇതൊരു പരിഹാരമാണ്. ത്വക്ക് രോഗങ്ങളായ സോറിയാസിസ് ,ഡെര്‍മാറ്റിറ്റ്സ്, എക്സെമ തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റാന്‍ ഈ എണ്ണയ്ക്ക്കഴിയും. ഇതേ പോലെ ഭൂരിഭാഗം ത്വക്ക് രോഗങ്ങള്‍ക്കും ജമന്തി എണ്ണ പരിഹാരമാണ്.മൃദുല ചര്‍മ്മത്തിന് ജമന്തി എണ്ണ വളരെ ഉത്തമമാണ്. പൊട്ടിയതും വരണ്ടതുമായ ചര്‍മ്മത്തിന് ഒരു മോയിസ്ച്യുറൈസര്‍ ആയി പ്രവര്‍ത്തിക്കാന്‍ ജമന്തി എണ്ണയ്ക്ക് കഴിയും .

വെരികോസ് വെയിന്‍, ചില്‍ബ്ലയിന്‍സ്, കാലിലെ അള്‍സര്‍ എന്നിവയുടെചികിത്സയ്ക്കും ജമന്തി എണ്ണ ഉപയോഗിക്കാറുണ്ട് . ചെറിയ മുറിവുകള്‍, അത്ലറ്റിക് ഫൂട്ട് എന്നിവയ്ക്കും, മുഖക്കുരു തുടങ്ങിയവയുടെ ശമനത്തിനുമെല്ലാം ജമന്തി എണ്ണ വളരെ ഉത്തമമാണ് .

പരമ്പരാഗതമായി വയറുവേദന, മലബന്ധം, ദഹന വ്യവസ്ഥയിലെ രോഗങ്ങള്‍ എന്നിവയ്ക്ക് ജമന്തി എണ്ണ ഉപയോഗിച്ചു പോരുന്നു . പിത്താശയ രോഗങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും ജമന്തി എണ്ണ ഉപയോഗിക്കുന്നുണ്ട് .

ഗര്‍ഭകാലത്തെ പനിയെ ഏറെ സൂക്ഷിക്കണം

ശാരീരികമായി ഏറെ ശ്രദ്ധ നല്‍കേണ്ട കാലമാണ് ഗര്‍ഭകാലം. ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ചെറിയ രോഗം പോലും പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. കാലാവസ്ഥമാറുന്നതിന് അനുസരിച്ച്‌ പലതരം പനികള്‍ ഇന്ന് പടര്‍ന്ന്പിടിക്കുന്നുണ്ടെങ്കിലും അത് ഗര്‍ഭിണികളെ ബാധിക്കാതെ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

ഡെങ്കി, മലേറിയ, പക്ഷി പനി തുടങ്ങിയവ ഗര്‍ഭാവസ്ഥയിലാണ് വരുന്നതെങ്കില്‍ അത് ഗൗരവമായെടുത്തില്ലെങ്കില്‍ മാരകമാകും. ഗര്‍ഭകാലത്തെ ഡെങ്കി അമ്മയ്ക്കും കുഞ്ഞിനും രക്തസ്രാവത്തിന് ഇടവരുത്താനുള്ള സാധ്യതയേറെയാണ്.  മാസം തികയാതെയുള്ള ജനനത്തിനും കുഞ്ഞിന്‍റെ മരണത്തിനും വരെ ഇത് കാരണമാകാനും സാധ്യതയുണ്ട്. പ്രസവ സമയത്തിനോട് അടുത്താണ് രോഗം പിടിപെടുന്നതെങ്കില്‍ വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷനും സാധ്യതയുണ്ട്.

ഗര്‍ഭകാലത്ത് മലേറിയയും പക്ഷിപനിയും പിടിപെട്ടാല്‍ ഗര്‍ഭം അലസുന്നതിനും സങ്കീര്‍ണമായ അണുബാധയ്ക്കും സാധ്യതയുണ്ട്. മലേറിയ ഗര്‍ഭിണികളില്‍ വിളര്‍ച്ചയുണ്ടാക്കും. കിഡ്‌നി അപകടത്തിലാകാനും കാരണമായേക്കും. ഡെങ്കി, മലേറിയ, പക്ഷിപ്പനി തുടങ്ങിയരോഗങ്ങള്‍ ഗര്‍ഭകാലത്ത് വരാതെ നോക്കേണ്ടത് അതുകൊണ്ടു തന്നെ പ്രധാനകാര്യമാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

 • ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
 • പരിസരം വൃത്തിയായി സൂക്ഷിക്കുക, കൊതുകുകള്‍ വീടിന് അകത്തേക്ക് കടക്കുന്നത് തടയാന്‍ രാവിലെയും വൈകീട്ടും ജനലുകള്‍ അടച്ചിടുക.
 • നീളമുള്ള പാന്‍റുകള്‍, കൈ പൂര്‍ണമായി മറയുന്ന വസ്ത്രങ്ങള്‍ ധരിച്ച്‌ ശരീരത്തിന് സംരക്ഷണം നല്‍കുക.
 • കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ ഒഴിവാക്കാന്‍ ഗര്‍ഭിണികള്‍ക്ക് ദോഷമല്ലാത്ത കീടനാശിനികള്‍ ഉപയോഗിക്കാം.
 • ധാരാളം വെള്ളം, ഫ്രെഷ് ജ്യൂസ്, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ഉപകരിക്കും.
 • ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ പനിക്ക് കഴിക്കാതിരിക്കുക. രക്തസ്രാവത്തിനും മറ്റു പല കുഴപ്പങ്ങള്‍ക്കും ഇത് ഇടവരുത്തിയേക്കും.
 • ആന്‍റി പൈറെക്ക്റ്റിക്കുകള്‍ പനി, ശരീരം വേദന എന്നിവ തടയാന്‍ സഹായിക്കും.
 • എത്രയും നേരത്തെ ഡോക്ടറെ കാണുക.

ഈ ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കരുത്

ഭക്ഷണം ആരോഗ്യകരമായിരിക്കണം, ഒപ്പം കഴിക്കേണ്ട രീതിയില്‍കഴിച്ചില്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ അനാരോഗ്യകരമായി വരുകയും ചെയ്യും.ഭക്ഷണത്തിന്റെയല്ല, ഭക്ഷണകൂട്ടുകളുടേതാണ് പ്രശ്നം. അത്തര വിരുദ്ധാഹാരശീലങ്ങള്‍ ഇവയാണ്.

തണ്ണിമത്തനും വെള്ളവും

തണ്ണിമത്തനില്‍ 90 മുതല്‍ 95 ശതമാനം വരെ അംശവും വെള്ളമാണുള്ളത്. ജലാംശംഅടങ്ങിയ ഇത്തരം ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെപ്രതികൂലമായി ബാധിക്കും. ഇത് വയറിളക്കത്തിനും കാരണമാകുമെന്നാണ് വിദഗാധര്‍പറയുന്നത്.

ചായയും തൈരും

ഈ ഭക്ഷണ കൂട്ടും അനാരോഗ്യകരമാണ്. തേയിലയും തൈരും ആസിഡിന്റെ അംശംകൂടുതലാണ്. രണ്ടും ഒന്നിച്ചു കഴിക്കുന്നത് വയറ്റിനുള്ളില്‍ ആസിഡ് രൂപീകരണത്തിന് കാരണമാകുകുകയും ദഹനപ്രക്രിയെ പ്രതികൂലമായി ബാധിക്കുകയുംചെയ്യുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പാലും പഴവും

പാലും പഴവും ആരോഗ്യഗുണം ഏറെയുള്ള ഭക്ഷണമാണ് എങ്കിലും ഒരുമിച്ചുകഴിക്കുന്നത് അത്ര നന്നല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ ഒരുമിച്ച്കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാവും.

പഴങ്ങളും തൈരും

ആയുര്‍വ്വേദം പറയുന്നത് അനുസരിച്ച് പുളിപ്പുള്ള പഴങ്ങളും തൈരും ഒരുമിച്ച് കഴിക്കുന്നത് വയറ്റിനുള്ളില്‍ ആസിഡ് രൂപീകരണത്തിന് കാരണമാകുമെന്നാണ്. ദഹനപ്രക്രിയയെ തളര്‍ത്താനും മെറ്റാബോളിസം നിരക്ക്താഴ്ത്താനും ഈ വിരുദ്ധാഹാരത്തിന് കഴിയു.

ഇറച്ചിയും പാലും

ഇറച്ചിയും പാലും ഒരുമിച്ച് ഭക്ഷിക്കുന്നത് പാപമാണെന്ന് പല ഗോത്ര വിഭാഗങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കരുതി പോന്നിരുന്നതായിചരിത്രം രേഖപ്പെടുത്തുന്നു. ശരീരത്തില്‍ അസ്വസ്ഥതയ്ക്ക് ഇവ ഒരുമിച്ച്കഴിക്കുന്നത് കാരണമാകുമെന്നതാണ് ഈ വിശ്വാസത്തിലേക്ക് നയിക്കപ്പെട്ട യുക്തി.

നാരങ്ങയും പാലും

പാലിനൊപ്പം അല്‍പം നാരങ്ങാ നീര് ചേര്‍ത്താല്‍ അത് പിരിയുമെന്ന് നമുക്കറിയാം. ഇത് തന്നെയാണ് അടുപ്പിച്ച് ഇവ കഴിച്ചാല്‍ വയറ്റിനുള്ളില്‍ നടക്കുന്നതും. ഇത് വിഷമയമാകുമെന്ന് ആയുര്‍വ്വേദം പറയുന്നു.

പാല്‍ ഉല്‍പന്നങ്ങളും ആന്റി ബയോട്ടിക്സും

ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍, അതിന്റെ പ്രഭാവംമൂലമുണ്ടാകുന്ന ക്ഷീണത്തിന് പ്രതിവിധിയായി പാല്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍, പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങള്‍, ഈ സമയത്ത് ഉപയോഗിക്കുന്നത് മരുന്നിന്റെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും. ടെട്ര സൈക്ലിന്‍വിഭാഗത്തിലെ ആന്റി ബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ പാലും പാല്‍ഉല്‍പ്പന്നങ്ങളും ഒഴിവാക്കുക. ചില ആന്റിബയോട്ടിക് മരുന്നുകള്‍ പാലിലെ കാല്‍സ്യവും മിനറലുകളും വലിച്ചെടുക്കുന്നതിനെ പ്രതിരോധിക്കും. ഈ തള്ളല്‍ ശരീരത്തിന് ദോഷം ചെയ്യും. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും.

പെപ്പര്‍ മിന്റും സോഡാ ഡ്രിങ്കുകളും

കര്‍പ്പൂര തുളസിയും പുതിനയും സോഡയ്ക്കൊപ്പം ശരീരത്തിന് ദോഷമാകുന്നരീതിയില്‍ പ്രതിപ്രവര്‍ത്തിക്കും. വയറ്റിനുള്ളില്‍ സയനൈഡ് രൂപപ്പെടാന്‍ വരെഇത് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രത്യേക അളവുകളില്‍ എല്ലാ ഘടകവും ചേരുമ്പോഴാണ് ഇങ്ങനൊരു അവസ്ഥ സംജാതമാകുക. അതിനാല്‍ അപകടം വിളിച്ചു വരുത്താതിരിക്കുക

പല്ല് വേദന അകറ്റും വീട്ടുവൈദ്യങ്ങള്‍

പല്ല് വേദനയും പല്ലിന്‍റെ ആരോഗ്യവും പല തരത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് പല്ലില്‍ പ്രശ്‌നങ്ങള്‍ വരാം. പലപ്പോഴും ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. ഇതില്‍ തന്നെ വില്ലനാവുന്ന ഒന്നാണ് പല്ലിന്റെ അതികഠിനമായ വേദന. പല കാരണങ്ങള്‍ കൊണ്ടും ഇതുസംഭവിക്കാറുണ്ട്. പല്ലിന്റെ ആരോഗ്യം എന്ന് പറഞ്ഞാല്‍ നല്ല വെളുത്ത് തിളങ്ങുന്ന പല്ലുകളല്ല. പലപ്പോഴും അല്‍പം മഞ്ഞ നിറത്തോട് കൂടിയ പല്ലുകളായിരിക്കും ആരോഗ്യമുള്ള പല്ലിന്‍റെ ലക്ഷണം. എന്നാല്‍ പല്ലിനേയും പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന വിവിധ തരത്തിലുള്ള അവസ്ഥകള്‍ ഉണ്ട്. അവയില്‍ പ്രധാനമാണ് പല്ല് വേദന.

പല്ല് വേദനയില്‍ നിന്ന് വേഗം തന്നെ ആശ്വാസം ലഭിയ്ക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. എന്തൊക്കെഒറ്റമൂലികളാണ് ഇത്തരത്തില്‍ പല്ല് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്എന്ന് നോക്കാം.

ഉള്ളി : നമുക്ക്ഏറ്റവും പെട്ടെന്ന് ലഭിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി ഉപയോഗിച്ച്‌ പല്ല് വേദനയെ നിമിഷ നേരം കൊണ്ട് നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് എല്ലാവിധത്തിലും പല്ല് വേദനയെ ഇല്ലാതാക്കി പല്ലിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. ദന്തസംരക്ഷണത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉള്ളി. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നതാണ്. ഉള്ളി എടുത്ത് ചെറുതായി മുറിച്ച്‌ അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച്‌ പിടിയ്ക്കുക. രണ്ട് മിനിട്ടോളം. ഇത് പല്ല് വേദനയെതുരത്തുന്നു.

വെള്ളരിയ്ക്ക : വെള്ളരിക്കകൊണ്ടും നമുക്ക് പല്ല് വേദനയെ പരിഹരിക്കാവുന്നതാണ്. അതിനായി പല വിധത്തില്‍ വെള്ളരിക്ക ഉപയോഗിക്കണം. വെള്ളരിയ്ക്ക നീര് പഞ്ഞിയില്‍ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി മിക്‌സ് ചെയ്ത് അത് പല്ലിനടിയില്‍ വെച്ച്‌നോക്കൂ. ഇത് ഉടന്‍ തന്നെ പല്ല് വേദനയെ ഇല്ലാതാക്കുന്നു. ഇത് മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഇത് സഹായിക്കുന്നു. പല്ലിന് എല്ലാ വിധത്തിലും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിന് ഇത് സഹായിക്കുന്നു. എപ്പോള്‍ പല്ലുവേദന വന്നാലും ഉടനേ തന്നെ പരിഹാരം കാണാന്‍സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക.

വിക്‌സ് : വിക്‌സ് ജലദോഷത്തിനും തലവേദനയ്ക്കും  മാത്രമല്ല പല്ല് വേദനയ്ക്കും ഫലപ്രദമായ ഒറ്റമൂലിയാണ് വിക്‌സ്. അല്‍പം വിക്‌സ് എടുത്ത് കവിളിന് പുറത്ത് തേച്ച്‌ കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച്‌ കിടക്കുക. അല്‍പസമയം കൊണ്ട് തന്നെ പല്ല് വേദന പോകും എന്ന കാര്യത്തില്‍ സംശയമില്ല. പെട്ടെന്ന് തന്നെ പല്ലിന്‍റെ വോദനക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ടീ ബാഗ് : ടീ ബാഗ്അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ മതി. ഇത്പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. വേദനയ്ക്കും ആശ്വാസം ലഭിയ്ക്കുന്നു. മാത്രമല്ല വായ്‌നാറ്റം എന്ന പ്രശ്‌നത്തെ പെട്ടെന്ന് ഇല്ലാതാക്കി പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് ഇത്. ടീബാഗ് ഉപയോഗിച്ച്‌ എല്ലാ വിധത്തിലും പല്ല് വേദനയെ നമുക്ക് പെട്ടെന്ന് പരിഹരിക്കാവുന്നതാണ്.

ഗ്രാമ്പൂ ഓയില്‍ : പല്ലിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ ഓയില്‍. ഇത് പല്ലിന്പെട്ടെന്ന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു. അതിലുപരി പല്ലിന്‍റെ ആരോഗ്യത്തിന് ഏറ്റവും മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് ഗ്രാമ്പൂ ഓയില്. ഗ്രാമ്പൂ ഓയില്‍പല്ല് വേദനയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം നല്‍കുന്നതാണ്. അഞ്ച് മിനിട്ടിനുള്ളില്‍ പരിഹാരം വേണമെങ്കില്‍ ഗ്രാമ്പൂ ഓയില്‍ ഉത്തമമാണ്. അതുകൊണ്ട് തന്നെപേടിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാം.

ചുമയ്ക്കുള്ള മരുന്ന് : ചുമയ്ക്കുള്ളമരുന്ന് പല്ല് വേദനയ്‌ക്കോ? എന്നാല്‍ അത്ഭുതം കൊള്ളണ്ട.പനിയും ചുമയുംവന്നാല്‍ കഴിക്കുന്ന ടോണിക് പല്ല് വേദനക്ക് വളരെയധികം ഫലപ്രദമാണ്. കാരണം പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചുമക്കുള്ള മരുന്ന്. കാരണം ചുമയ്ക്കുള്ള മരുന്ന് ഒന്ന് രണ്ട് തുള്ളി പല്ലില്‍ ഒഴിച്ച്‌നോക്കൂ അല്‍പ സമയം കൊണ്ട് തന്നെ പല്ല് വേദന ഇല്ലാതാവുന്നു. ചുമക്കുള്ള മരുന്ന് പല്ല് വേദനയെ നിഷ്പ്രയാസം മാറ്റുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

കര്‍പ്പൂരതുളസി ചായ : കര്‍പ്പൂരതുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത്കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്. പെട്ടെന്ന്പല്ല് വേദനക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു കര്‍പ്പൂര തുളസി ചായ.മാത്രമല്ല ആരോഗ്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്.

മഞ്ഞള്‍ പേസ്റ്റ് : മഞ്ഞള്‍സര്‍വ്വ രോഗ നിവാരിണിയാണ്. മഞ്ഞള്‍ പേസ്റ്റ് ഉപയോഗിച്ച്‌ പല്ല്തേക്കുന്നത് പല്ല് വേദനക്ക് ഉടന്‍ പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ആന്‍റി വൈറല്‍ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഏത് രോഗത്തിനും പരിഹാരം കാണാന്‍ ഉത്തമമാണ് മഞ്ഞള്. മഞ്ഞള്‍ പേസ്റ്റ് ആകട്ടെ ഇത് പല്ല് വേദനക്ക് നിമിഷ പരിഹാരം കാണുന്ന ഒന്നാണ്.

ഇഞ്ചി പേസ്റ്റ് : കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല ആരോഗ്യത്തിന് സഹായിക്കുന്നതിനും ഇഞ്ചി മികച്ചതാണ്. എത്ര വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മികച്ചതാണ് ഇഞ്ചി. ഇഞ്ചി പേസ്റ്റ് ഉപയോഗിച്ച്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇത് നല്ലതു പോലെ അരച്ച്‌ വേദനയുള്ള ഭാഗത്ത് തേച്ച്‌പിടിപ്പിക്കാം. ഇത് പല്ല് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കുന്തിരിക്കം: കുന്തിരിക്കവും പല്ല് വേദനക്ക് ഫലപ്രദമായ മാര്‍ഗ്ഗമാണ്. കുന്തിരിക്കം രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിച്ച്‌ അത് കൊണ്ട് വായ് കഴുകിയാല്‍ മതി. ഇത് പല്ല്വ വേദനയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

കസ്കസ് അലങ്കാരത്തിനു മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്

സര്‍​ബത്തിലും ഫ​ലൂ​ദ​യിലും കാണുന്ന ക​സ് ക​സ് കാ​ണാന്‍ കൌതു​ക​മു​ള്ളവയാണ്. ഈ ക​റു​ത്ത കുഞ്ഞന്‍ അ​രി​മ​ണി​കള്‍ അലങ്കാരത്തോടൊപ്പം ശരീരത്തിന് ഔഷധ ഗുണവും നല്‍കുന്നുണ്ടെന്ന് അറിയാമോ? രോ​ഗ​പ്ര​തി​രോ​ധ​വും ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രിക ശു​ചീ​ക​ര​ണ​വു​മാ​ണ് ഇ​തില്‍ ഏ​റ്റ​വും പ്ര​ധാ​നം. മ​നു​ഷ്യ ശ​രീ​ര​ത്തിന് ആ​വ​ശ്യ​മായ നാ​രു​ക​ളും ദോഷകരമല്ലാത്ത കൊ​ഴു​പ്പു​ക​ളും ക​സ്‌​ക​സില്‍അ അട​ങ്ങി​യി​ട്ടു​ണ്ട്. ചര്‍​മ്മ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​നും ക​സ് ക​സ് പ്രയോജനപ്ര​ദ​മാ​ണ്.

ഇ​രു​മ്പും മ​ഗ്നീ​ഷ്യ​വും​ സെ​ലീ​നി​യ​വും നി​രോ​ക്സീ​കാ​രി​കള്‍, ഒ​മേ​ഗ3 ഫാ​റ്റിആ​സി​ഡു​കള്‍, ഉ​പ​കാ​ര​പ്ര​ദ​ങ്ങ​ളായ മ​റ്റുഫൈ​റ്റോ​ന്യൂ​ട്രി​യ​ന്‍റുകള്‍ എ​ന്നി​വ​യും ഇ​തില്‍ അട​ങ്ങി​യി​ട്ടു​ണ്ട്. ആല്‍ഫലി​നോ​ളി​ക് ആ​സി​ഡും ഒ​മേഗ ഫാ​റ്റി ആ​സി​ഡും ക​സ് ‌​ക​സി​ലു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പി​നെ അ​ലി​യി​ച്ച്‌ ക​ള​ഞ്ഞ് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാന്‍ സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മിന്‍ കെ​യും പ്രോ​ട്ടീ​നും ധാ​രാ​ളം ഉ​ള്ള​തി​നാല്‍ മു​ടി​യു​ടെ ആ​രോ​ഗ്യം വര്‍​ദ്ധി​പ്പി​ക്കും. അ​സി​ഡി​റ്റി ത​ട​യാ​നും ക​സ് ‌​ക​സ്ക​ഴി​​ക്കു​ന്ന​ത് ഉ​ത്ത​മം.

ആട്ടിന്‍പാലിന്‍റെ ഗുണങ്ങളറിയൂ....

പ​ശു​വിന്‍ പാ​ലി​നേ​ക്കാള്‍ പ​തി​ന്മ​ട​ങ്ങ് ഗു​ണ​ങ്ങ​ളു​ള്ള​താ​ണ് ആ​ട്ടിന്‍​പാല്‍. കൊ​ഴു​പ്പി​ന്‍റെ വ​ള​രെ ചെ​റിയ ഘ​ട​ങ്ങ​ളാ​ണ്ആ​ട്ടിന്‍​ പാ​ലി​ലു​ള്ള​ത്. ഇ​ത് ദ​ഹ​നം എ​ളു​പ്പ​മാ​ക്കും.
മു​ല​പ്പാ​ലി​നു സ​മാ​ന​മായ ദ​ഹ​ന​ശേ​ഷി ആ​ട്ടിന്‍​ പാ​ലി​നു​മു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ദ്ധാ​ഭി​പ്രാ​യം. പ്രോ​ട്ടീന്‍, അ​യണ്‍,​വി​റ്റാ​മിന്‍ സി, ഡി, കാല്‍​സ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ​യാല്‍സ സമ്പുഷ്‌​ട​മാണിത്. കു​ട്ടി​കള്‍​ക്ക് പ​തി​വാ​യി ആ​ട്ടിന്‍​ പാല്‍ നല്‍​കു​ന്ന​ത് ബു​ദ്ധി​യും ഉ​റ​ച്ച ശ​രീ​ര​വും നേ​ടാന്‍ സ​ഹാ​യി​ക്കും.

മ​നു​ഷ്യശ​രീ​ര​ത്തി​ന് വ​ള​രെ എ​ളു​പ്പം ആ​ഗി​ര​ണം ചെ​യ്യാന്‍ ക​ഴി​യു​ന്ന വി​റ്റാ​മിന്‍ എ ആ​ട്ടിന്‍ പാ​ലില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ന്‍റി ബോ​ഡി​കള്‍ ഉ​ത്പാ​ദി​പ്പി​ച്ച്‌ രോ​ഗ​പ്ര​തി​രോധ സം​വി​ധാ​ന​ത്തെ ശ​ക്ത​മാ​ക്കും. പ്രോ​ട്ടീ​നു​ക​ളെ​യും കാര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ​യും ദ​ഹി​പ്പി​ക്കാന്‍ സ​ഹാ​യി​ക്കു​ന്ന വി​റ്റാ​മിന്‍ ബി 2 അ​ഥ​വാറി​ബോ​ഫ്ളാ​വി​ന്‍റെ ക​ല​വ​റ​യു​മാ​ണ് ആ​ട്ടിന്‍ പാല്‍. ദ​ഹ​ന​ത്തി​നു​ള്ളഎന്‍​സൈ​മു​ക​ളെ സ​ഹാ​യി​ക്കു​ന്ന ധാ​തു​വായ ബ​യോ ഓര്‍​ഗാ​നി​ക് സോഡി​യ​ത്തി​ന്റെ പ്ര​ധാന ഉ​റ​വി​ട​മാ​ണ് ആ​ട്ടിന്‍ പാല്‍. പ​ശു​വിന്‍പാല്‍ ചില കു​ട്ടി​കള്‍​ക്ക് ക​ഫ​ക്കെ​ട്ടു​ണ്ടാ​ക്കാ​റു​ണ്ട്.

തൈറോയിഡ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡ് ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ്. കഴുത്തിന്‍റെ മുന്‍ഭാഗത്തു ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയുള്ള ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തെ ദോഷമായി ബാധിക്കും.

പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് തൈറോയിഡ് രോഗങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്.തൈറോയിഡ്രോഗങ്ങള്‍ ഒഴിവാക്കാന്‍ 35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

തൈറോയിഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്. നിത്യ ജീവിതത്തില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ വിവിധതൈറോയ്‌ഡ് രോഗങ്ങളുടെ സൂചനകള്‍ നല്‍കുന്നു. ഇവ നേരത്തെ മനസിലാക്കിയാല്‍  തൈറോയ്‌ഡ് രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങാന്‍ സാധിക്കും.

 • ദൈനംദിനപ്രവൃത്തികള്‍ ചെയ്യുന്നതിന് ഉന്മേഷം അത്യവശ്യമാണ്. എന്നാല്‍ ഇതിന് പകരംഒരു കാരണവുമില്ലാതെ പലര്‍ക്കും ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കില്‍ അത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ് നല്‍കുന്നത്. തൈറോയ്‌ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. അതേ സമയം ഹൈപ്പര്‍തൈറോയിഡിസം ഉള്ളവര്‍ക്ക് രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരുന്നു. പകല്‍ മുഴുവന്‍ അവര്‍ തളര്‍ന്നും കാണപ്പെടുന്നു. എന്നാല്‍ചിലരാകട്ടെ പതിവിലേറെ ഉര്‍ജസ്വലരായും കാണപ്പെടാറുണ്ട്.
 • പലകാരണങ്ങള്‍ കൊണ്ടും വിഷാദം ഉണ്ടാവാം. ഹൈപ്പോതൈറോയിഡിസവും ഇതിന് കാരണമായേക്കാം. ഹൈപ്പര്‍തൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്‍റിഡിപ്രസീവുകള്‍കൊണ്ട് ഫലമുണ്ടാകില്ല.
 • സമയം തെറ്റി വരുന്ന ആര്‍ത്തവം, ശുഷ്‌കമായ ആര്‍ത്തവദിനങ്ങള്‍, നേരിയ രക്‌തസ്രാവം,മിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആര്‍ത്തവം എന്നിവ ഹൈപ്പര്‍തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍വ വന്ധ്യതയ്ക്കും ഇത് കാരണമായേക്കാം.
 • ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍കുറയുകയും ചെയ്യുന്നത് ഹൈപ്പര്‍തൈറോയിഡിസത്തിന്‍റെ ലക്ഷണമാണ്. ചിലരില്‍ട്രൈഗ്ലിസറൈഡ് വളരെ ഉയര്‍ന്ന അളവിലും കാണപ്പെടാറുണ്ട്.

അച്‌ഛന്‍, അമ്മ, സഹോദരങ്ങള്‍ ഇവരിലാര്‍ക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കില്‍ അത് നിങ്ങള്‍ക്കും വരാന്‍ സാധ്യതയുണ്ട്

വിളര്‍ച്ച തടയാന്‍ നെല്ലിക്ക കഴിക്കാം

വി​റ്റാ​മി​ന്‍ സി​യു​ടെ കലവറയാണ് നെ​ല്ലി​ക്ക. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടുത്തുന്നു. ച​ര്‍​മ​ത്തിന്‍റെ ആ​രോ​ഗ്യ​ത്തി​നുംവി​റ്റാ​മി​ന്‍ സി ​ഗു​ണ​പ്ര​ദം. ച​ര്‍​മ​ത്തി​ല്‍ ചുളി​വു​ക​ളു​ണ്ടാ​കാ​തെ സം​ര​ക്ഷി​ക്കു​ന്നു. ജ​രാ​ന​ര​ക​ള്‍ വൈകിപ്പിക്കുന്നു.

ച്യ​വ​ന​പ്രാ​ശ​ത്തി​ലെ പ്ര​ധാ​ന ഘ​ട​കം നെ​ല്ലി​ക്കയാണ്. . വി​റ്റാ​മി​ന്‍ സി ​ഫ​ല​പ്ര​ദ​മാ​യ ആ​ന്‍റി ഓ​ക്സി​ഡ​ന്‍​റാ​ണ്. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും നെ​ല്ലി​ക്ക സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ര്.

മു​ടി​യ​ഴ​കി​നു നെ​ല്ലി​ക്ക​യി​ലെ ചി​ല ​ഘ​ട​ക​ങ്ങ​ള്‍ സ​ഹാ​യ​കം. മു​ടി​യു​ടെ ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്. മു​ടി ഇ​ട​തൂ​ര്‍​ന്നു വ​ള​രും. മു​ടി​യു​ടെ ക​റു​പ്പും ഭം​ഗി​യും തി​ള​ക്ക​വുംകൂ​ടും. നെ​ല്ലി​ക്ക​യി​ല്‍ കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ്, ഇ​രു​മ്ബ്, ക​രോട്ടി​ന്‍, വി​റ്റാ​മി​ന്‍ ബി ​കോം​പ്ല​ക്സ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും നെ​ല്ലി​ക്ക​യി​ലു​ണ്ട്.

നെ​ല്ലി​ക്ക​യി​ലെ കാ​ല്‍​സ്യം പ​ല്ലു​ക​ളു​ടെ​യുംഎ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. എ​ല്ലു​രോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെമ​റ്റു പോ​ഷ​ക​ങ്ങ​ളെ ശ​രീ​ര​ത്തി​ലേ​ക്കു വ​ലി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തി​ന് നെ​ല്ലി​ക്കസ​ഹാ​യ​കം.

പ​തി​വാ​യി നെ​ല്ലി​ക്കക​ഴി​ക്കു​ന്ന​തു കൊ​ള​സ്ട്രോ​ള്‍ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ല്‍നി​ല​നി​ര്‍​ത്തു​ന്ന​തി​നു സ​ഹാ​യ​കം. ഹൃ​ദ​യാ​രോ​ഗ്യംമെ​ച്ച​പ്പെ​ടു​ത്താനും സഹായിക്കുന്നു. അ​ണു​ബാ​ധ ത​ട​യും. അ​തി​നാ​ല്‍ രോ​ഗ​ങ്ങ​ള്‍ അ​ക​ന്നു​നി​ല്ക്കും.

നെ​ല്ലി​ക്ക​യി​ലെ ഇ​രു​മ്പ് രക്ത​ത്തി​ലെ ഹീ​മോ​ഗ്ലാ​ബി​ന്‍ കൂട്ടുന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ പറ​യു​ന്നു. ഗ്യാ​സ്, വ​യ​റെ​രി​ച്ചി​ല്‍ തു​ട​ങ്ങി​യ​വ മൂ​ല​മു​ള​ള പ്ര​ശ്ന​ങ്ങ​ള്‍ കു​റ​യ്ക്കാ​നും നെ​ല്ലി​ക്ക സ​ഹാ​യ​കം. ക​ര​ളിന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും നെ​ല്ലി​ക്ക ഗു​ണ​ക​രം. പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നെ​ല്ലി​ക്ക ഗു​ണ​പ്ര​ദം. ത​ല​ച്ചോറിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​കം. ശ്വാ​സ​കോ​ശ​ങ്ങ​ളെ ബ​ല​പ്പെ​ടു​ത്തു​ന്നു.പ്ര​ത്യു​ത്പാ​ദ​ന​ ക്ഷ​മ​ത മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. മൂ​ത്രാ​ശ​യ​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.ശ​രീ​ര​താ​പം കു​റ​യ്ക്കു​ന്നു

കൈവേദനയ്ക്ക് പ്രകൃതിദത്ത പരിഹാരമാര്‍ഗങ്ങളിതാ....

കൈവേദന പലര്‍ക്കും സാധാരണയായി കാണാറുള്ളതാണ്. ഇത് കൈയുടെ ഏതു ഭാഗത്തുവേണമെങ്കിലും ഉണ്ടാകാം.സഹിക്കാനാകാതെ വേദന,ദൈനം ദിന പ്രവൃത്തികള്‍ചെയ്യാനുള്ള ബുദ്ധിമുട്ട്,സാധനങ്ങള്‍ പിടിക്കാനും,കൊണ്ടുപോകാനും,എറിയാനുമുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ ഉണ്ടാകാം.

കൈകളിലെ ചെറിയ വേദന ഉറങ്ങുമ്പോഴുള്ള പൊസിഷന്‍റെ വ്യത്യസം കൊണ്ടോ,രക്ത പ്രവാഹം നന്നായി ഇല്ലാത്തതുകൊണ്ടോ,അമിത വ്യായാമം കൊണ്ടോ ഉണ്ടാകാം.മറ്റു ചില കാരണങ്ങള്‍ഞരമ്ബ് വലിച്ചില്‍,എല്ലു പൊട്ടല്‍ ,തോള്‍ സന്ധി വേദന,വാതം എന്നിവയാണ്.കൈവേദനയ്ക്ക് വീര്‍ക്കല്‍,ലിംഫ് നോഡ് വീര്‍ക്കല്‍,ചുവപ്പ് എന്നീ ലക്ഷണങ്ങളുംകാണാം. ഈ വേദനകള്‍ കുറയ്ക്കാനായി പ്രകൃതി ദത്തമായ ചില വീട്ടു വൈദ്യങ്ങള്‍ഉണ്ട്. അവയെകുറിച്ചറിയൂ...

കോള്‍ഡ് കമ്പ്രെസ് : കൈവേദനയ്ക്ക് തണുപ്പ് വയ്ക്കുന്നത് നല്ലതാണ്. തണുപ്പ് വേദനയും നീരും കുറയ്ക്കുന്നു. കുറച്ചു ഐസ് ക്യൂബുകള്‍ ടവ്വലില്‍ പൊതിഞ്ഞു കൈയില്‍ 15 മിനിറ്റ് വച്ചാല്‍ മതിയാകും. ഇത് പതിവായി ദിവസവും ചെയ്യാവുന്നതാണ്

പൊക്കി വയ്ക്കല്‍ : വേദനയുളള കൈ പൊക്കിവച്ചാല്‍ കൂടുതല്‍ രക്ത പ്രവാഹം ഉണ്ടാകുകയും വേദന കുറയുകയും ചെയ്യും.ഉറങ്ങുമ്പോള്‍ ഒന്നോ രണ്ടോ തലയിണ വച്ച്‌ കൈ പൊക്കിവയ്ക്കാവുന്നതാണ്.

ചൂട് കമ്പ്രെസ് : ചൂടിന് കൈ വേദനകുറയ്ക്കാനാകും. ഒരു ടബ്ബ് ചൂട് വെള്ളത്തില്‍ കൈ മുക്കി 10 -15 മിനിറ്റ്വയ്ക്കാവുന്നതാണ്.ഇത് ദിവസം രണ്ടു പ്രാവശ്യം ചെയ്യാവുന്നതാണ്

വിശ്രമം : കൈകള്‍ക്ക് ശരിയായ വിശ്രമംകൊടുക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും വേദന കുറയ്ക്കാനും നല്ലതാണ്. മൃദുവായ തലയിണയില്‍ കൈ വച്ച്‌ വിശ്രമിക്കുക.72 മണിക്കൂര്‍ അധികം ജോലി ചെയ്യാതെ വിശ്രമിക്കുക

മസ്സാജ് : കൈ വേദന അകറ്റാന്‍ വീട്ടില്‍ചെയ്യാവുന്ന ഫലപ്രദമായ മാര്‍ഗ്ഗമാണ് മസ്സാജ്. കടുകെണ്ണയോ വെളിച്ചെണ്ണയോ ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്തു പുരട്ടി മസ്സാജ് ചെയ്യുക. അപ്പോള്‍ രക്തപ്രവാഹം കൂടും.ദിവസത്തില്‍ പല തവണ ഇത് ചെയ്യാവുന്നതാണ്

ഇഞ്ചി : കൈ വേദനയ്ക്ക് ഇഞ്ചി മറ്റൊരു ഫലപ്രദമായ പരിഹാരമാണ്. ആന്‍റിഓക്സിഡന്‍റ് ,ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍വീക്കം കുറയ്ക്കാന്‍ ഇത് നല്ലതാണ്. ഇഞ്ചി രക്തപ്രവാഹം കൂട്ടുകയും വേദനകുറയ്ക്കുകയും ചെയ്യും. ദിവസം 3 കപ്പ് ഇഞ്ചി ചായ കുടിക്കുക

കായേന്‍ പെപ്പര്‍ :ക്യാപ്‌സയിസിന്‍ എന്നറിയപ്പെടുന്ന ഈ കുരുമുളകിന് ആന്‍റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ കൈ വേദനയ്ക്ക് ഗുണകരമാണ്. അര സ്പൂണ്‍ കുരുമുളക് 1 സ്പൂണ്‍ ചെറുചൂട് ഒലിവെണ്ണയില്‍ യോജിപ്പിച്ചു വേദനയുള്ള ഭാഗത്തു പുരട്ടി 30 മിനിറ്റ്മസാജ് ചെയ്യുക

ആപ്പിള്‍ സിഡാര്‍ വിനാഗിരി : ആന്‍റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ള ആപ്പിള്‍ സിഡാര്‍ വിനാഗിരി വേദനയ്ക്ക് മികച്ചതാണ്.കുളിക്കുന്ന വെള്ളത്തില്‍ 2 കപ്പ് അസംസ്‌കൃത ആപ്പിള്‍ സിഡാര്‍വിനാഗിരി ഒഴിച്ചു 30 മിനിറ്റ് കുത്തുക. ദിവസവും ഇത് ചെയ്യുക

ലാവണ്ടര്‍ എണ്ണ : പേശികളെ റിലാക്സ്ചെയ്യിക്കാനും വേദന കുറയ്ക്കാനും ഇതിനാകും.5 തുള്ളി ലാവണ്ടര്‍ എണ്ണകുളിക്കുന്ന വെള്ളത്തില്‍ ഒഴിചു 30 മിനിറ്റ് കുത്തുക

മഗ്നീഷ്യം :പേശികളുടെ സങ്കോചത്തിനും വേദന കുറയ്ക്കാനും നാഡീ പ്രവര്‍ത്തനത്തിനും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. ബീന്‍സ്, നട്ട്സ് , ഇലക്കറികള്‍ , പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

ദഹനത്തിനും ദന്താരോഗ്യത്തിനും ആപ്പിള്‍ കഴിക്കാം

ദി​വ​സ​വും ആ​പ്പി​ള്‍ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാന്‍ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​തും അ​തു​ത​ന്നെ. ദഹനത്തിനും ദന്താരോഗ്യത്തിനും ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ന്‍​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ച​ര്‍​മ​സം​ര​ക്ഷ​ണ​ത്തി​നും ആ​പ്പി​ള്‍ ഉത്ത​മം.
* ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ള്‍​സ് എ​ന്നീ ശ​ക്തി​യേ​റി​യ ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റു​ക​ള്‍  ആരോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വംനി​ല​നി​ര്‍​ത്തു​ന്ന​തി​നും സ​ഹാ​യ​കം.
* 100 ഗ്രാം ​ആ​പ്പി​ള്‍ക​ഴി​ക്കു​ന്ന​തി​ലൂ​ടെ 1500 മി​ല്ലി​ഗ്രാം വി​റ്റാ​മി​ന്‍ സി​ശ​രീ​ര​ത്തി​നു ല​ഭി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ര്‍. 
* ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ധാ​തു​ക്ക​ളും വി​റ്റാ​മി​നു​ക​ളും ര​ക്തം പോ​ഷി​പ്പി​ക്കു​ന്നു.
* ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ലി​ക് ആ​സി​ഡ്, ടാ​ര്‍​ടാ​റി​ക്ആ​സി​ഡ് എ​ന്നി​വ ക​ര​ളി​നു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെപ്ര​തി​രോ​ധി​ക്കു​ന്നു. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ കുറ​യ്ക്കു​ന്ന​തി​നും ഇ​തു ഫ​ല​പ്ര​ദം.
* ആ​പ്പി​ളിന്‍റെ തൊ​ലി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന പെ​ക്ടി​ന്‍ ശ​രീ​ര​ത്തി​ലെ 
വി​ഷ​പ​ദാ​ര്‍​ഥ​ങ്ങ​ളെ നീ​ക്കം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.
* ദി​വ​സ​വും ആ​പ്പി​ള്‍ ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ള്‍ കുറ​യ്ക്കു​ന്ന​തി​നും ച​ര്‍​മ​രോ​ഗ​ങ്ങ​ള്‍ അ​ക​റ്റു​ന്ന​തി​നും ഫ​ല​പ്ര​ദം.
* അ​മി​ത​വ​ണ്ണം, സ​ന്ധി​വാ​തം, വി​ള​ര്‍​ച്ച, ബ്രോ​ങ്ക​യ്ല്‍ ആ​സ്ത് മ, മൂ​ത്രാ​ശ​യ​വീ​ക്കം എ​ന്നി​വ​യ്ക്കും
ആ​പ്പി​ള്‍ പ്ര​തി​വി​ധി​യാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നു വി​ദ​ഗ്ധ​ര്‍.
* ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നാ​രു​ക​ള്‍ ദ​ഹ​ന​ത്തി​നു സ​ഹാ​യ​കം. ദി​വ​സ​വും ആ​പ്പി​ള്‍ ക​ഴി​ക്കു​ന്ന​തു മ​ല​ബ​ന്ധം കു​റ​യ്ക്കാ​ന്‍ സ​ഹാ​യ​കം.
* ക്ഷീ​ണ​മ​ക​റ്റാ​ന്‍ ആ​പ്പി​ള്‍ ഫ​ല​പ്ര​ദം.

* ദ​ന്താ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​​ണ് ആ​പ്പി​ള്. പ​ല്ലു​ക​ളി​ല്‍ദ്വാ​രം വീ​ഴു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യ​കം. വൈ​റ​സി​നെചെ​റു​ക്കാ​ന്‍ ശേ​ഷി​യു​ണ്ട്. സൂ​ക്ഷ്മാ​ണു​ക്ക​ളി​ല്‍ നി​ന്നു പ​ല്ലി​നെ സം​ര​ക്ഷി​ക്കു​ന്നു.

* റു​മാ​റ്റി​സം എ​ന്ന രോ​ഗ​ത്തി​ല്‍ നി​ന്ന് ആ​ശ്വാ​സം പ​ക​രാ​ന്‍ ആ​പ്പി​ളി​നു ക​ഴി​യു​മെ​ന്നു വി​ദ​ഗ്ധ​ര്‍.
* കാ​ഴ്ച​ശ​ക്തി മെച്ചപ്പെടുത്താന്‍ ആ​പ്പി​ള്‍ ഫ​ല​പ്ര​ദം. നി​ശാ​ന്ധ​ത ചെ​റു​ക്കാ​ന്‍ ആ​പ്പി​ള്‍ ഫ​ല​പ്ര​ദം.
* ആ​പ്പി​ള്‍, തേ​ന്‍ എ​ന്നി​വ ചേ​ര്‍​ത്ത​ര​ച്ച കു​ഴ​മ്പ് മു​ഖ​ത്തുപു​രട്ടുന്ന​തു മു​ഖ​കാ​ന്തി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം.
* ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, ബോ​റോ​ണ്‍ എ​ന്നി​വ എ​ല്ലു​ക​ളു​ടെ ശ​ക്തി വ​ര്‍​ധി​പ്പി​ക്കു​ന്നു. 
* ആ​സ്ത്മയു​ള​ള കുട്ടി​ക​ള്‍ ദി​വ​സ​വും ആ​പ്പി​ള്‍ ജ്യൂ​സ്ക​ഴി​ക്കു​ന്ന​തു ശ്വാ​സം​ മു​ട്ടല്‍ കു​റ​യ്ക്കാ​ന്‍ സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ര്‍.
* ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ളു​ടെ നാ​ശ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്നു. ആ​ല്‍​സ്ഹൈ​മേ​ഴ്സിനെ ചെ​റു​ക്കു​ന്നു
* ശ്വാ​സ​കോ​ശ കാ​ന്‍​സ​ര്‍, സ്ത​നാ​ര്‍​ബു​ദം, കു​ട​ലി​ലെയും ക​ര​ളി​ലെയും കാ​ന്‍​സ​ര്‍ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​പ്പി​ളി​നു ക​ഴി​യു​മെ​ന്നു ഗ​വേ​ഷ​ക​ര്‍.
* ആ​പ്പി​ള്‍ പ്ര​മേ​ഹ​നി​യ​ന്ത്ര​ണ​ത്തി​നു ഫ​ല​പ്ര​ദം
മാര്‍ക്കറ്റില്‍നി​ന്നു വാ​ങ്ങി​യ ആ​പ്പി​ള്‍ ഉ​പ്പുംമ​ഞ്ഞ​ള്‍​പ്പൊ​ടി​യും ക​ല​ര്‍​ത്തി​യ വെ​ള​ള​ത്തി​ല് (കാര്‍ഷികസര്‍വകലാശാലയുടെ വെജിവാഷും ഉപയോഗിക്കാം) ഒ​രു മ​ണി​ക്കൂ​ര്‍ മുക്കി​വ​ച്ച​തി​നു ശേ​ഷം നന്നായി കഴുകിയെടുത്ത് ഉ​പ​യോ​ഗി​ക്കാം.കീ​ട​നാ​ശി​നി ഉ​ള്‍​പ്പെ​ടെ​യു​ള​ള രാ​സ​മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​ന്‍ അതു സ​ഹാ​യ​കം. മെഴുകു പുരട്ടിയ ആപ്പിള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു ഗുണപ്രദം.

മഞ്ഞപ്പിത്തത്തിനെതിരെ കരുതിയിരിക്കാം

മഞ്ഞപ്പിത്തമെന്നരോഗം ഗുരുതരമാണ്. ചെറിയ ശ്രദ്ധക്കുറവിലൂടെ പോലും വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള സാംക്രമികരോഗമാണത്. ജലദൗര്‍ലഭ്യം കൂടിനേരിടുന്ന ഈ വേനലില്‍ മഞ്ഞപ്പിത്തത്തെ കരുതിയിരിക്കേണ്ടത് ഏറെ പ്രാധാന്യംനല്‍കേണ്ട കാര്യമാണ്. കരളിന്‍റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുന്നഒരു രോഗമാണിതെന്നതിനാല്‍ വളരെ കരുതലോടെയുള്ള ചികിത്സയും പരിചരണവും അത്യാവശ്യമാണ്.

മഞ്ഞപ്പിത്തവും കരളിന്‍റെ ആരോഗ്യവും

ശരീരത്തിലെഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. വ്യക്തിയുടെ പൊതുവായ ആരോഗ്യപരിരക്ഷയില്‍പ്രധാന പങ്ക് വഹിക്കുന്ന ധാരാളം കര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു.അതിനാല്‍ കരളിന് രോഗബാധ ഉണ്ടാകുമ്പോള്‍, കരളിന്‍റെ പ്രവര്‍ത്തനങ്ങള്‍മാത്രമല്ല തടസ്സപ്പെടുന്നത്. ശരീരത്തെ മൊത്തം അത് ദോഷകരമായി ബാധിക്കും. കരളിന്‍റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ മറ്റൊരവയവത്തിനും ആവുകയുമില്ല. നാം കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടിന്‍റെയും അന്നജത്തിന്‍റെയും രാസപരിണാമം, കൊഴുപ്പ് എരിക്കല്‍, ഇവയെല്ലാം കരളാണ് നിര്‍വഹിക്കുന്നത്. വിഷവസ്തുക്കളെ നിര്‍വീര്യമാക്കാനും കരളിനു കഴിയുന്നു. കരളിന്‍റെ മറ്റൊരു ധര്‍മമാണ്പിത്തരസം ഉത്പ്പാദിപ്പിക്കല്‍. ദഹനത്തിനുവേണ്ടി കരളില്‍നിന്ന് ഉദ്പാദിപ്പിച്ച്‌ പിത്തനാളികള്‍ വഴി ചെറുകുടലിലേക്ക് ദ്രാവകരൂപത്തില്‍ ഒഴുകുന്ന ഒന്നാണ് പിത്തം. മഞ്ഞയും പച്ചയും കലര്‍ന്ന നിറമാണ്പിത്തത്തിന്‍റെത്. പിത്തത്തിലുള്ള 'ബിലുറുബിന്‍' ആണ് ഈ നിറം നല്കുന്നത്.രോഗമില്ലാത്ത അവസ്ഥയില്‍ ബിലുറുബിന്റെ രക്തത്തിലുള്ള അളവ് 0.4 മി.ഗ്രാംആണ്. 0.6 മി.ഗ്രാം വരെയുമാകും.

കരളിലെ ഓരോ കോശങ്ങളിലും പിത്തത്തിന്‍റെ  ഉദ്പാദനം നടക്കുന്നു. കോശങ്ങളില്‍നിന്നും അതിസൂക്ഷ്മങ്ങളായ നാളികളിലേക്ക് ഒഴുകുന്ന പിത്തം വലിയ പിത്തനാളികളിലെത്തിച്ചേരുന്നു. രക്തത്തിലെ പിത്തത്തിന്‍റെ അളവ് രണ്ട് മി.ഗ്രാമില്‍ക്കൂടുമ്പോള്‍ കണ്ണിലും മൂത്രത്തിലും നഖങ്ങളിലും മറ്റും മഞ്ഞനിറം കണ്ടു തുടങ്ങുന്നു. ഇതിനെയാണ് മഞ്ഞപ്പിത്തം എന്നു നാം വിളിക്കുന്നത്. കരളിനുരോഗം ബാധിച്ചാല്‍ പിത്തരസം കുടലിലേക്കൊഴുകാതെ തടസ്സപ്പെടുന്നു. കരളിലെ ചെറുനാളങ്ങളിലെല്ലാം അത്നിറയും. പിത്തരസം വീണ്ടും കരള്‍ ഉത്പ്പാദിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് രക്തത്തിലേക്ക് പ്രവേശിക്കുകയും മേല്‍പറഞ്ഞ രീതിയില്‍ മഞ്ഞനിറം ദേഹത്താകെ വ്യാപിക്കുകയും ചെയ്യും. ഒപ്പം ദേഹമാകെ ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം.

പ്രധാനമായും മൂന്നു കാരണങ്ങളാല്‍ മഞ്ഞപ്പിത്തം അനുഭവപ്പെടാം

അമിതമായിരക്താണുക്കള്‍ നശിക്കുന്നതുകൊണ്ടും കരള്‍ കോശങ്ങളുടെ നാശംകൊണ്ടുംപിത്തനാളികളിലെ തടസ്സങ്ങളാലും. അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കള്‍, ചിലതരം വൈറസുകള്‍, രാസൗഷധങ്ങള്‍ എന്നിവ നിമിത്തവും കരളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. പിത്താശയത്തിലെ കല്ലുകള്‍, അര്‍ബുദരോഗബാധ എന്നിവയാല്‍ പിത്തനാളികളില്‍ തടസ്സമുണ്ടാകാം.

മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍

പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛര്‍ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്‍റെ മുഖ്യലക്ഷണങ്ങളാണ്. കൂടാതെ ഉന്മേഷക്കുറവും അരുചിയും മലമൂത്രങ്ങള്‍ക്ക്നിറവ്യത്യാസവും മറ്റു ചില ലക്ഷണങ്ങളാകുന്നു. മൂത്രത്തില്‍ ചോറിട്ട് കുറേസമയം കഴിഞ്ഞ് നോക്കിയാല്‍ ചോറില്‍ മഞ്ഞനിറം പറ്റിയിട്ടുണ്ടെങ്കിലും മൂത്രമൊരു കുപ്പിയിലൊഴിച്ച്‌ നന്നായി കുലുക്കിയാലുണ്ടാകുന്ന പതയ്ക്കു മഞ്ഞനിറമുണ്ടെങ്കിലും മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കാം.

കരള്‍കോശങ്ങളുടെ നശീകരണം സംഭവിക്കാന്‍ ചില പ്രത്യേകതരം വൈറസുകള്‍ കാരണമാകുന്നു.ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇവ ശരീരത്തിലെത്തുന്നത്. രോഗമുള്ള ആളുടെ വിസര്‍ജ്യവസ്തുക്കളാല്‍ ഭക്ഷണപദാര്‍ഥമോ കുടിവെള്ളമോ മലിനീകരിക്കപ്പെടുമ്പോള്‍ രോഗംപടര്‍ന്നുപിടിക്കുന്നു. വിദ്യാലയങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, സദ്യനടക്കുന്നസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഇത് സംഭവിക്കാം. വേറെ ചിലയിനം വൈറസുകള്‍രോഗിയുടെ രക്തത്തിന്റെ അംശം, രക്തദാനം, ബ്ലേഡുകള്‍, സൂചിമുനകള്‍, ലൈംഗികവേഴ്ച എന്നിവ വഴി ശരീരത്തിലെത്തി രോഗകാരിയാകുന്നു. വൈറസ് ബാധവിട്ടുമാറാതെനിന്ന് സീറോസിസ്, കരള്‍കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ശരീരമാസകലം നീരുണ്ടാകുക, കണ്ണും മുഖവും രക്തവര്‍ണത്തിലാകുക, മൂത്രത്തിലും ഛര്‍ദിക്കുന്നതിലും രക്തം കാണുക, മോഹാലസ്യം, ശരീരത്തളര്‍ച്ച എന്നിവയാണ് ആയുര്‍വേദ ആചാര്യന്മാര്‍വിശദീകരിക്കുന്ന മഞ്ഞപ്പിത്തത്തിന്‍റെ അസാധ്യലക്ഷണങ്ങള്‍.

മഞ്ഞപ്പിത്ത സമയത്ത് രോഗിക്ക് പരിപൂര്‍ണവിശ്രമം ആവശ്യമാണ്. നിഷ്പ്രയാസം ദഹിക്കുന്ന ഭക്ഷണം കുറഞ്ഞ അളവില്‍ പലതവണയായി ഉപയോഗിക്കാം. ഫലവര്‍ഗങ്ങള്‍ കഴിക്കാം.ഉപ്പ്, എരുവ്, മസാല, എണ്ണയില്‍ വറുത്തവ, കൊഴുപ്പേറിയവ എന്നിവ ഒഴിവാക്കണം.രോഗം പരിപൂര്‍ണമായി മാറുന്നതുവരെ പഥ്യം തുടരണം.രോഗം മറ്റുള്ളവരിലേക്ക്പകരാതിരിക്കാനുള്ള മുന്‍കരുതലെടുക്കുകയും വേണം.

മഞ്ഞപ്പിത്തംവരാതെ നോക്കുക തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം. പുറത്തുനിന്ന് പതിവായി ആഹാരം കഴിക്കേണ്ടിവരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയേ പറ്റൂ. തണുത്തവെള്ളം തന്നെയാണ് പ്രധാന വില്ലന്‍.

 • തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാനുപയോഗിക്കാവൂ. വെള്ളം നന്നായി തിളച്ചശേഷം ചൂടാറ്റുക.
 • തിളച്ച വെള്ളത്തിലേയ്ക്ക് പച്ചവെള്ളമൊഴിച്ച്‌ തണുപ്പിക്കുന്നതുകൊണ്ടു പ്രയോജനമില്ല.
 • ചൂടുള്ള ഭക്ഷണം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി വേണം ഉപയോഗിക്കാന്‍.
 • കൊണ്ടുനടന്നു വില്‍ക്കുന്ന ആഹാരസാധനങ്ങള്‍ വേണ്ടെന്നുവെക്കാം. പ്രത്യേകിച്ച്‌ ഐസ് ക്രീം, മധുര പലഹാരങ്ങള്‍ എന്നിവയൊക്കെ.
 • ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക. കുടിച്ചാല്‍തന്നെ ഐസ് ഒഴിവാക്കുക.
 • കുലുക്കിസര്‍ബത്ത് പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കാം. മലിനജലം നേരിട്ട് ഉള്ളില്‍ ചെല്ലാന്‍ ഇത്തരം പാനീയങ്ങള്‍ കാരണമാകും.
 • അസുഖം വന്നാല്‍ ഉടനെ ശരിയായ ചികിത്സ തേടുകയാണ് വേണ്ടത്.
 • മുടി കൊഴിച്ചില്‍ തടയാന്‍

  • മുടി കൊഴിയലിന് ശാശ്വത പരിഹാരവുമായി ശാസ്ത്രജ്ഞര്. മാഞ്ചസ്റ്റര്‍യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര‍ജ്ഞരാണ് മുടി കൊഴിയല്‍ തടയാന്‍ മരുന്ന്കണ്ടെത്തിയിരിക്കുന്നത്. മുടി വളരാന്‍ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കാന്‍ മരുന്നിന് കഴിയുമെന്ന് തെളിയിച്ചുവെന്നാണ് ശാസ്ത്രഞജ്ഞരുടെ വാദം.പുരുഷന്മാരിലെ മുടി കൊഴിയലിന് നിലവില്‍ ഉപയോഗിക്കുന്ന മിനോക്സിഡില്‍, ഫിനാസ്റ്റിറൈഡ് എന്നിവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണെന്നതാണ് പുതിയ ഗവേഷണത്തിലേയ്ക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നു.
  • മാഞ്സ്റ്റര്‍ യൂണിവേഴ്സിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ജേണലിലാണ് പുതിയ മരുന്നിനെക്കുറിച്ച്‌ വ്യക്തമാക്കുന്നത്. മിനോക്സിഡിലും, ഫിനാസ്റ്റിറൈഡും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം നല്‍കാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരം കേസുകളില്‍ മുടി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ ആശ്രയിക്കലാണ്സാധാരണ ഗതിയില്‍ മിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാല്‍ സാധാരണ നിലയില്‍മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ കണ്ടുപിടുത്തമെന്നാണ് റിപ്പോര്‍ട്ട്.
  • 1980 കളില്‍ മുടിമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയില്‍ ഉപയോഗിച്ചിരുന്ന സൈക്ക്ലോസ്പോറിന്‍ എ എന്ന മരുന്നിനെയാണ് ഫലപ്രദമായ രീതിയില്‍ മുടി വളര്‍ച്ചയ്ക്കായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ മരുന്ന് ഉപയോഗിക്കുന്നവരില്‍ ശരീരത്ത് രോമ വളര്‍ച്ച കൂടുമെന്ന് കണ്ടതോടെ ഈ മരുന്നിന്‍റെ  ഉപയോഗം പതിയെ കുറയുകയായിരുന്നു. എന്നാല്‍ ഈ മരുന്നിനെ തലയിലെ ഫോളിക്കിളുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിയിലുള്ളതാണ് പുതിയ മരുന്നിന്‍റെ  നിര്‍മാണം.
  • എന്നാല്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന രീതിയില്‍ പ്രോട്ടീനുകളെ ഉത്തേജിപ്പിക്കാന്‍ പുതിയമരുന്നിന് സാധിക്കുമെന്നാണ് ഗവേഷണം തെളിയിച്ചതെന്നാണ് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നത്. വിവിധ പ്രകൃതമുള്ള നാല്‍പതിലേറെ ആളുകളുടെ കോശങ്ങളില്‍ മരുന്ന് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുടി കൊഴിയല്‍ നേരിടുന്നവര്‍ക്ക് മരുന്ന് ഏറെ സഹായകരമാകുമെന്നാണ് വിദഗ്ദര്‍ വിശദമാക്കുന്നത്.

പച്ച ആപ്പിളിന്‍റെ ഗുണങ്ങളറിയൂ...

മ​റ്റ് ആ​പ്പി​ളു​ക​ളില്‍ നി​ന്ന് വ്യ​ത്യ​സ്‌​ത​മാ​യി പോഷകസമൃദ്ധമാണ് പച്ച ആപ്പിള്‍ . ഫ്ള​വ​നോ​യ്ഡു​കള്‍ , വൈ​റ്റ​മിന്‍ സി എ​ന്നിവ പ​ച്ച ആ​പ്പി​ളില്‍ ധാ​രാ​ള​മു​ണ്ട്. പ്ര​മേ​ഹ​മു​ള്ള​വര്‍​ക്കും പ്ര​മേ​ഹ​സാ​ദ്ധ്യ​ത​യു​ള്ള​വര്‍​ക്കും ക​ഴി​ക്കാ​വു​ന്ന ഔ​ഷ​ധ​മൂ​ല്യ​മു​ള്ള ഫ​ല​വുമാ​ണി​ത്. കാ​ര​ണം ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ തോ​ത് നി​യ​ന്ത്രി​ച്ചു നിറുത്താന്‍ പ​ച്ച ആ​പ്പി​ളി​ന് കഴി​വു​ണ്ട്. രാ​വി​ലെ വെ​റും വ​യ​റ്റില്‍ പ​ച്ച ആ​പ്പിള്‍ കഴി​ക്കു​ന്ന​വര്‍​ക്ക് പ്ര​മേഹ സാ​ദ്ധ്യത കു​റ​യുമെന്നും ചിലപ​ഠ​ന​ങ്ങള്‍ പ​റ​യു​ന്നു. പ​ച്ച​ആ​പ്പിള്‍ നാ​രു​ക​ളാല്‍ സ​മൃ​ദ്ധ​മാ​ണ്. ഇ​തു​കൊ​ണ്ടു​ത​ന്നെ ദ​ഹന പ്ര​ക്രിയ സു​ഗ​മ​മാ​ക്കും.വി​ശ​പ്പ് കു​റ​യ്‌​ക്കാന്‍ ക​ഴി​വു​ള്ള​തി​നാല്‍ അ​മി​ത​വ​ണ്ണം കു​റ​യ്‌​ക്കാന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വര്‍​ക്ക് ഡ​യ​റ്റില്‍ഉള്‍​പ്പെ​ടു​ത്താം. 

ഒ​രു ദി​വ​സം ന​മ്മു​ടെ ശ​രീ​ര​ത്തി​ന് 28 ഗ്രാം നാ​രു​കള്‍ ആ​വ​ശ്യ​മു​ണ്ടെ​ങ്കില്‍ അ​തില്‍ അ​ഞ്ച് ശ​ത​മാ​നം ഉ​റ​പ്പാ​ക്കാന്‍ ഒ​രു പ​ച്ച ആ​പ്പിള്‍ ക​ഴി​ച്ചാല്‍ മ​തി! ഇ​തി​ലെ പൊ​ട്ടാ​സ്യം മ​റ്റ് ആ​പ്പി​ളു​ക​ളെ​ക്കാള്‍ വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​തു​കൊ​ണ്ടു ത​ന്നെ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന മെ​ച്ച​വും ഇ​തി​നു​ണ്ട്.

ബിയറിനുമുണ്ട് അറിയപ്പെടാത്ത ചില ഗുണങ്ങള്‍

ബിയര്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പഠനങ്ങള്‍സൂചിപ്പിക്കുന്നു. സ്‌ട്രെസ്സ് ലെവല്‍ കുറയ്‌ക്കുക മാത്രമല്ല ആരോഗ്യപരമായുണ്ടാകുന്ന ചില പ്രശ്‌നങ്ങളില്‍ നിന്ന് മോചനവും നല്‍കുന്നു. ബിയര്‍ കഴിക്കുന്നതിന്‍റെ ചില ഗുണങ്ങളിതാ...

എല്ലിന് ബലം നല്‍കുന്നു : ബിയര്‍കഴിക്കുന്നതിലൂടെ എല്ലിന് ബലം നല്‍കുമെന്നാണ് കണ്ടുപിടുത്തം, വാര്‍ദ്ധക്യത്തില്‍ എല്ലിനുണ്ടാകാന്‍ സാധ്യതയുള്ള ബലക്കുറവിനും തേയ്‌മാനത്തിനും സാധ്യത കുറയ്‌ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

സ്‌ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്‌ക്കുന്നു : ആഴ്‌ചയില്‍ഒന്നോ രണ്ടോ ബിയര്‍ (അതില്‍ കൂടാന്‍ പാടില്ല) കഴിക്കുന്ന സ്‌ത്രീകളില്‍ഹാര്‍ട്ട് ‌അറ്റാക്കിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 30% കുറവാണെന്ന്സ്വീഡിഷ് ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നു.

പ്രമേഹത്തെ ചെറുക്കുന്നു : ദിവസത്തില്‍ ഒരു ബിയര്‍ (അതില്‍ കൂടാന്‍ പാടില്ല) കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കുന്നു.

ചെറുപ്പം നിലനിര്‍ത്തുന്നു : ചര്‍മ്മത്തെചെറുപ്പമായി സൂക്ഷിക്കാന്‍ ബിയറില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്റുകള്‍ക്ക് കഴിയുന്നുണ്ട്. ഓര്‍മ്മശക്തി നിലനിര്‍ത്താനും പ്രതിരോധശേഷി കൂട്ടാനും ബിയര്‍ സഹായിക്കും,ഡാര്‍ക്ക് ബിയറുകളില്‍ അടങ്ങിയിട്ടുള്ള ഇരുമ്പും ശരീരത്തിന് നല്ലതാണ്.

ഫിറ്റ്‍നെസ്സ് സ്പെഷ്യല്‍ ബിയര്‍ : കോള്‍ഡ്ബിയര്‍ കഴിക്കുന്നത് നമ്മുടെ മൂഡിന് മാറ്റം വരുത്തും. ഫിറ്റ്‍നസ്സിന് ഊന്നല്‍ നല്‍കിക്കൊണ്ട് വിപണിയിലെത്തിയിട്ടുള്ള വിദേശ ബിയര്‍ ബ്രാന്‍ഡുകള്‍ അത്‍ലെറ്റുകള്‍ക്ക് പോലും നല്ലതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മള്‍ബറിയുടെ ആരോഗ്യ ഗുണങ്ങള്‍

കാ​ഴ്‌​ച​യില്‍ ഇ​ത്തി​രി​ക്കു​ഞ്ഞ​നാ​ണെ​ങ്കി​ലും നി​ര​വ​ധി പോ​ഷക ഘ​ട​ക​ങ്ങ​ളാല്‍ സ​മ്പന്ന​മാ​ണ് മള്‍​ബ​റി. ഫൈ​റ്റോ​ന്യൂ​ട്രി​യ​ന്‍റുകള്‍, ഫ്ളെ​വ​നോ​യ്‌​‌​ഡു​കള്‍, ക​രോ​ട്ടി​നോ​യ്‌​ഡു​കള്‍ എ​ന്നിവ അ​ട​ങ്ങിയ മള്‍​ബ​റി ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും സം​ര​ക്ഷി​ക്കാന്‍ ഉ​ത്ത​മ​മാ​ണ്.
ര​ക്‌​ത​ചം​ക്ര​മ​ണ​വും ഹൃ​ദ​യാ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന മള്‍​ബ​റി ദ​ഹനവ്യ​വ​സ്‌​ഥ​യെ ആ​രോ​ഗ്യ​മു​ള്ള​താ​ക്കു​ന്നു​ണ്ട്. മള്‍​ബ​റി​യില്‍ അട​ങ്ങി​യി​ട്ടു​ള്ള റെ​സ്‌​വെ​റാ​ട്രോള്‍ എ​ന്ന ഫ്ളെ​വ​നോ​യ്‌​‌​ഡാ​ണ്ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​ത് ര​ക്‌​തംക​ട്ട​പി​ടി​ക്കു​ന്ന​ത് ത​ട​യു​ക​യും ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തംഎ​ന്നി​വ​യില്‍ നി​ന്ന് സം​ര​ക്ഷി​ക്കു​ന്നു. ഇ​രു​മ്പ് ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ വി​ളര്‍​ച്ച പ​രി​ഹ​രി​ക്കാന്‍ സ​ഹാ​യ​ക​മാ​ണ്. മള്‍​ബ​റി​യില്‍ ധാ​രാ​ള​മാ​യിഅ​ട​ങ്ങി​യി​ട്ടു​ള്ള വി​റ്റാ​മിന്‍ എ ക​ണ്ണി​ന്‍റെ  ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. 
വൈ​റ്റമിന്‍ സി ഫ്രീറാ​ഡി​ക്ക​ലു​ക​ളോ​ട് പൊ​രു​തു​ക​യും രോ​ഗ​പ്ര​തി​രോധ സം​വി​ധാ​നം ശ​ക്‌​തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. മള്‍​ബ​റി​യി​ലെ ജീ​വ​കം കെ​യും കാല്‍​സ്യ​വും എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.നാ​രു​ക​ളും ജ​ലാം​ശവും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ അമി​ത​വ​ണ്ണം ത​ട​യാന്‍ സ​ഹാ​യി​ക്കും. മള്‍​ബ​റി ക​ഴി​ക്കു​മ്പോള്‍ വയര്‍ വേ​ഗ​ത്തില്‍ നി​റ​ഞ്ഞ​താ​യി തോ​ന്നു​ന്ന​തി​നാല്‍ അ​മി​ത​ഭ​ക്ഷ​ണം നി​യ​ന്ത്രി​ക്കാ​നും സ​ഹാ​യി​ക്കും.

ഒനിക്കോളിസിസ് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നഖം അതിനടിയിലുള്ള ചര്‍മ്മത്തില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണ്ഒനിക്കോളിസിസ്. സാധാരണ കാണപ്പെടുന്നതും വേദന അനുഭവപ്പെടാത്തതുമായ ഒരുപ്രശ്നമാണിത്. നീളമുള്ള നഖങ്ങളുള്ള സ്ത്രീകളിലാണ് മിക്കപ്പോഴും ഈ പ്രശ്നം റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. വേദനയില്ലാത്ത ഈ അവസ്ഥ മിക്കപ്പോഴുംഎന്തെങ്കിലും പരുക്കില്‍ നിന്നുള്ള അണുബാധയുടെ സൂചനയായിരിക്കും.

ഒനിക്കോളിസിസിന്റെ കാരണങ്ങള്‍

 • ആഘാതം:ഏറ്റവും സാധാരണമായ കാരണമാണിത്. നഖങ്ങള്‍ ദിവസവും കമ്പ്യൂട്ടര്‍കീബോര്‍ഡില്‍ തട്ടുന്നതും ഏതെങ്കിലും കടുപ്പമുള്ള പ്രതലങ്ങളില്‍ആവര്‍ത്തിച്ച്‌ കുടുങ്ങുന്നതും നഖങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് വേര്‍പെടാന്‍ കാരണമാകാം.
 • മാനിക്യൂര്‍ ചെയ്യുന്നത്: മാനിക്യൂര്‍ ചെയ്യുമ്പോള്‍ നഖത്തിന് അടിഭാഗം വൃത്തിയാക്കുന്നതും ഒനിക്കോളിസിസിന് കാരണമാകാം.
 • അണുബാധകള്‍: ഫംഗസ് (ട്രിക്കൊഫൈറ്റൊന്‍ റൂബ്രം, മെന്‍റാഗ്രൊഫൈറ്റുകള്‍), ബാക്ടീരിയ, യീസ്റ്റ്, വൈറസ് തുടങ്ങിയവ മൂലമുള്ള അണുബാധകള്‍.
 • മരുന്നുകള്‍: ടെട്രാസൈക്ളിന്‍, ഒക്സോറാലന്‍, മിനോസൈക്ളിന്‍, നാപ്രൊക്സെന്‍ തുടങ്ങിയ ചിലമരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് പ്രകാശത്തോട് സൂക്ഷ്മസംവേദക്ഷമത ഉണ്ടാകാം.ഇത്തരത്തില്‍ ലോലമായ നഖങ്ങള്‍ക്ക് അടിയില്‍ സണ്‍ബേണ്‍ ഉണ്ടാവുകയാണെങ്കില്‍ അത് ഒനിക്കോളിസിസിലേക്ക് നയിക്കാം.
 • ഹൈപ്പര്‍തൈറോയിഡിസവും ഇരുമ്പിന്റെ അംശം കുറയുന്നതും
 • ചര്‍മ്മവീക്കം സോറിയാസിസ് തുടങ്ങിയ രോഗങ്ങള്‍

ഒനിക്കോളിസിസിന്‍റെ ലക്ഷണങ്ങള്‍

 • നഖംഅതിനടിയിലെ ചര്‍മ്മത്തില്‍ നിന്ന് വേര്‍പെടുന്ന അവസരത്തില്‍, നഖത്തിന്‍റെ വെളുത്ത നിറമുള്ള അഗ്രഭാഗവും പിങ്ക് നിറത്തിലുള്ള ഭാഗവും തമ്മില്‍ക്രമരഹിതമായ അതിരുകള്‍ രൂപപ്പെടും.
 • നഖത്തിന്‍റെ അതാര്യമായ വലിയ ഭാഗം വെളുപ്പ്, മഞ്ഞ അല്ലെങ്കില്‍ പച്ച നിറത്തിലാവാം.
 • മറ്റെന്തെങ്കിലും അണുബാധ ഉണ്ടെങ്കില്‍ നഖത്തിനടിയിലും നിറവ്യത്യാസം ഉണ്ടായിരിക്കും.
 • നഖത്തിന്‍റെ അടിയിലുള്ള ചര്‍മ്മം കട്ടിയാകുന്നതിന്റെ ഫലമായി നഖത്തിന്‍റെ പരന്ന ഭാഗത്തിന്‍റെ രൂപത്തില്‍ വ്യത്യാസം വരാം.
 • വേദന

ഒനിക്കോളിസിസ് എങ്ങനെ നിര്‍ണയിക്കാം

കൈവിരലുകള്‍പരിശോധിക്കുന്നതിലൂടെ ഡോക്ടര്‍ക്ക് ഒനിക്കോളിസിസ് നിര്‍ണയിക്കാന്‍സാധിക്കും. ലക്ഷണങ്ങളും അനുബന്ധ പ്രശ്നങ്ങളും ഡോക്ടര്‍ വിലയിരുത്തും. ഫംഗസ് അണുബാധ സംശയിക്കുന്നുണ്ട് എങ്കില്‍, നഖത്തിനടിയില്‍ നിന്ന് കോശങ്ങള്‍ ചുരണ്ടിയെടുത്ത് പരിശോധിക്കും.

പ്രതിരോധം

 • നഖത്തിനടിവശം എന്തെങ്കിലും ഉപകരണങ്ങളുടെ സഹായത്തോടെ ആഴത്തില്‍ വൃത്തിയാക്കുന്നത് ഒഴിവാക്കണം.
 • ഏതെങ്കിലും പ്രതലത്തില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിന് നഖങ്ങള്‍ അനുയോജ്യമായ നീളത്തില്‍ വെട്ടിനിര്‍ത്തുക.
 • പാത്രങ്ങള്‍ കഴുകിവൃത്തിയാക്കുമ്പോഴും മറ്റ് ശുചീകരണ പ്രക്രിയകളില്‍ ഏര്‍പ്പെടുമ്പോഴും റബ്ബര്‍ കൈയുറകള്‍ ധരിക്കുക.

സങ്കീര്‍ണതകള്‍

 • അസ്വസ്ഥത
 • പ്രവര്‍ത്തന വൈകല്യം

നഖങ്ങള്‍ക്ക് എന്തെങ്കിലും അസ്വാഭാവികതയുള്ളതായി ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഡോക്ടറെ സന്ദര്‍ശിക്കുക.

കടപ്പാട് : ഇന്‍ഫോ മാജിക്

2.66666666667
Rasoolsha Mar 24, 2019 09:53 AM

തടി വളരാൻ

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ