a. ഉടനെ ഇരുന്നോ, കിടന്നോ വിശ്രമിക്കാന്‍ ശ്രമിക്കുക
b. മനസ്സാനിദ്ധ്യം വിടാതെ സഹായത്തിനഭ്യര്‍ത്ഥിക്കുക
c. വീട്ടില്‍ ആസ്പിരിന്‍, GNT ഗുളികകള്‍ ഉണ്ടെങ്കിൽ കഴിക്കുക.
d. സഹായി ഹൃദയമിടിപ്പ്, പറ്റുമെങ്കില്‍ രക്തസമ്മര്‍ദ്ദം(Electrone BP apperction) വെച്ച് അളക്കുവാന്‍ പറയുക.
e. ശ്വാസമുെണ്ടെങ്കില്‍ കസേരയില്‍ മുന്നോട്ട് ചാഞ്ഞ് ഇരിക്കുക.
f. ക്ഷീണം വരികയാണെങ്കില്‍ കിടക്കുക
g. വൈകാതെ ആംമ്പുലന്‍സിലോ കാറിലോ ഹൃദയചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക.
h. ശ്വാസതടസ്സമുെണ്ടെങ്കില്‍ കാറില്‍ ഇരിക്കാന്‍ ശ്രമിക്കുക
i. ആംമ്പുലന്‍സിലാണെങ്കില്‍ ഓക്സിജന്‍ നല്‍കുക
j. തനിയെ ഡ്രൈവ് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക
a. രോഗിക്ക് ധൈര്യം നല്‍കുക
b. നമ്മുടെ മനസ്സാനിദ്ധ്യം നഷ്ടപ്പെടാതെ നോക്കുക
c. ആസ്പിരിന്‍, GNT മുതലായ ഗുളികകള്‍ നല്‍കുക
d. ശ്വാസതടസ്സമുെണ്ടെങ്കില്‍ മുന്നോട്ട് ആഞ്ഞ് ഇരുത്തുക
e. തീരെ ക്ഷീണമാണെങ്കില്‍ കിടത്തുക
f. ഛര്‍ദ്ദിക്കുകയാണെങ്കില്‍ തല ഒരു വശത്ത് ചരിച്ച് പിടിക്കുക
g. ഹൃദയമിടിപ്പ് ശ്രദ്ധിക്കുക
h. ഹൃദയമിടിപ്പും ശ്വാസോച്ഛാസവും നിലയ്ക്കുകയാണെങ്കില്‍ കൂടുതല്‍ സഹായികളെ
വിളിച്ച് CPR എന്ന പ്രക്രിയ തുടങ്ങുക
i. രോഗിയെ എത്രയും പെട്ടെന്ന്, ഹൃദയാഘാതത്തിന് നല്ല ചികിത്സ നല്‍കുന്ന
ആശുപത്രിയില്‍ ആംമ്പുലന്‍സിലോ, കാറിലോ എത്തിക്കുക.
ഹൃദയാഘാത ചികിത്സയുടെ ഏറ്റവും പ്രധാന ഘടകം എന്ത് ?
ജീവനം ആപത്തു വരാതെ എത്രയും പെട്ടെന്ന് നല്ല രീതിയില്‍ ഹൃദയ ചികിത്സ നല്‍കുന്ന ആശുപത്രിയില്‍ എത്തിക്കുക.
a. നെഞ്ചുവേദന
b. ഹൃദയമിടിപ്പ് കൂടല്‍ – 80 തില്‍ കൂടുതല്‍
c . ഹൃദയമിടിപ്പ് താഴല്‍ – 40 നും താഴെ
d. ശ്വാസോച്ഛാസ നിരക്ക് കൂടല്‍ – 16 നു മേല്‍
e. ശ്വാസം കിട്ടാന്‍ ബന്ധപ്പെടല്‍
f. ബോധം നഷ്ടമാകുക
g. രക്തസമ്മര്‍ദ്ദം കുറയുക
നഴ്സുമാരും, ഡോക്ടര്‍മാരും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് രോഗിയുടെ ഓര്‍മ്മ, ശ്വാസോച്ഛാസം, രക്തത്തിലെ ഓക്സിജന്‍റെ അളവ്, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം മുതലായവയാണ്.
ഇവയില്‍ ഏറ്റവും പ്രധാനം ശരീരത്തിലെ ഓക്സിജന്‍ നിരക്ക് നോര്‍മല്‍ ആക്കുകയും രക്തസമ്മര്‍ദ്ദവും, ഹൃദയമിടിപ്പും സാധാരണയാക്കലുമാണ്. വേദനയ്ക്ക് മരുന്ന് നല്‍കും. ആദ്യം ഓക്സിജന്‍ നല്‍കും.
ഹൃദയമിടിപ്പ് നോക്കാനായി ശരീരത്തില്‍ ഇ.സി.ജി ലീസുകള്‍ ഘടിപ്പിക്കും. ശരീരത്തിലെ ഓക്സിജന്‍ ലെവല്‍ നോക്കാനായി കൈവിരലില്‍ ചെറിയൊരു പള്‍സ് ഓക്സിമെട്രി എന്ന ഉപകരണം ഘടിപ്പിക്കും.
രക്തസമ്മര്‍ദ്ദം തുടര്‍ച്ചയായി നോക്കുവാനുള്ള കപ്പ് കൈയ്യില്‍ കെട്ടുന്നു.
ശരീരത്തിലെ ഓക്സിജന്‍ നിരക്കും, രക്തസമ്മര്‍ദ്ദവും, ഹൃദയമിടിപ്പും സാധാരണയാക്കിയതിനു ശേഷം ഹൃദയാഘാതം തന്നെയാണോയെന്ന് സ്ഥിരീകരിക്കാനുള്ള ഇ.സി.ജി , രക്തടെസ്റ്റുകള്‍, എക്കോകാര്‍ഡിയോഗ്രാം എന്നീ പരിശോധനകള്‍ നടത്തും.
ഹൃദയാഘാത രോഗിക്ക് മരണഭയം, പേടി, ആശങ്ക, നിരാശ, ദേഷ്യം മുതലായവ സാധാരണമാണ്.
ക്രമീകരിക്കാന്‍ പ്രയാസമുള്ളതാണെങ്കിലും ഇത്തരം മനപ്രയാസങ്ങള്‍ ഹൃദയത്തെ ഹാനികരമായി ബാധിക്കുമെന്നതിനാല്‍ പരമാവധി മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കണം.
പ്രാര്‍ത്ഥന, ധ്യാനം മുതലയായവ ഈ അവസ്ഥയില്‍ ശീലിക്കാന്‍ ശ്രമിക്കണം.
കൊറോണറി കെയര്‍ യൂണിറ്റ്
അത്യാഹിത വിഭാഗത്തില്‍ വന്ന ഹൃദയാഘാത രോഗിയുടെ ആരോഗ്യനില ക്രമീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ചികിത്സ നല്‍കുന്ന സ്ഥലമാണ് CCU. ഹൃദയാഘാതത്തിന്‍റെ എല്ലാ അപകടാവസ്ഥകളേയും നേരിടാനുള്ള സജ്ജീകരണങ്ങള്‍ CCU വില്‍ ഉണ്ടാകും.
1. ത്രോംബോലൈസിസ്- അഥവാ മരുന്ന് ഉപയോഗിച്ച് ധമനിയില്‍ കട്ടപിടിച്ച രക്തത്തിനെ അലിയിക്കുക.
2. പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി
3. അടിയന്തിര ബൈപ്പാസ് സര്‍ജറി
എന്താണ് ത്രോംബോലൈസിസ് ?
പെട്ടന്നുണ്ടാകാനുള്ള ഹൃദയാഘാതത്തിനു കാരണം ഹൃദയധമനികളില്‍ പെട്ടെന്ന് രക്തം കട്ടപിടിക്കുന്നതാണ്. ……………. മുതലായ ചില മരുന്നുകള്‍ ഇന്‍ജക്ഷന്‍ വഴി നല്‍കി രക്തധമനികളിലെ രക്തക്കട്ടകളെ അലിയിക്കാന്‍ കഴിയും.
ഹൃദയാഘാതം വന്ന് ആറ് മണിക്കൂറിനുള്ളില്‍ ഈ മരുന്ന് നല്‍കണം.
എന്താണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി
ത്രോംബോലൈസിസിനേക്കാളും കൂടുതല്‍ ഫലപ്രദമായ ചികിത്സയാണ് ഈ ചികിത്സ. ഈ ചികിത്സയില്‍ കാത്ത് ലാബ് എന്ന ഉപകരണമുള്ള മുറിയിലേക്ക് രോഗിയെ മാറ്റുന്നു. കൈയിലേയോ കാലിലേയോ രക്തക്കുഴല്‍ വഴി ഹൃദയധമനികളിലേക്ക് റൈസ് കയറ്റി X ray എടുക്കുന്നു. ഈ X ray യില്‍ ഹൃദയാഘാതമുണ്ടാക്കിയ തടസ്സങ്ങളെ വൃക്തമായി കാണാന്‍ സാധിക്കും. ഈ തടസ്സങ്ങളെ ബലൂണ്‍ വെച്ച് വികസിപ്പിച്ച് സ്റ്റെന്‍റ് ഇട്ട് ബ്ലോക്ക് മാറ്റാന്‍ കഴിയും.
എപ്പോഴാണ് എമര്‍ജന്‍സി ബൈപാസ്സ് സര്‍ജറി
ഹൃദയാഘാത സമയത്ത് സാധാരണ ബൈപാസ്സ് ഓപ്പറേഷന്‍ ഒഴിവാക്കുകയാണ് പതിവ്. എങ്കിലും ചിലപ്പോള്‍ ബ്ലോക്കുകള്‍ ആന്‍ജിയോപ്ലാസ്റ്റി വഴി നീക്കാന്‍ കഴിയാതെ വരുകയും, ഉടനെ തന്നെ രണ്ടാമതൊരു ഹൃദയാഘാതത്തിന് സാധ്യത കാണുകയും, ഹൃദയത്തില്‍ സുഷിരമോ, വാല്‍വിന് ലീക്കോ വരികയോ ആണെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര ബൈപ്പാസ് സര്‍ജറി ആവശ്യമായി വരും.
എത്ര ദിവസം CCUവില്‍ കഴിയണം
ഹൃദയാഘാത ചികിത്സ ത്രോംബോലൈസിസ്, ആന്‍ജിയോപ്ലാസ്റ്റി മുതലായവ വഴിയാണെങ്കില്‍ മൂന്നോ നാലോ ദിവസം CCUവില്‍ കഴിയേണ്ടി വരും.
ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ദവും, നെഞ്ചുവേദനയും, ശ്വാസതടസവും സ്ഥിരീകരിച്ചാല്‍ മരുന്നുകളൊക്കെ കുറച്ച് ക്രമേണ ഇരിക്കാനും നടക്കാനും തുടങ്ങും. ഇതിനെയാണ് റീഹാഫിലിനേഷന്‍ എന്ന് പറയുന്നത്. നടക്കാനായാല്‍ മുറിയിലേക്ക് മാറ്റും.
മുറിയില്‍ ചെന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹൃദയത്തിന്‍റെ അവസ്ഥ സ്വീകരിച്ച ശേഷമാണ് മുറിയിലേക്ക് മാറ്റുന്നത്. വീണ്ടും നെഞ്ചുവേദനയോ, ശ്വാസംമുട്ടലോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ക്രമേണ നടക്കാനും ബാത്ത്റൂമില്‍ പോകാനും ശ്രമിക്കണം. ലഘുവായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. പകല്‍ സമയം ഉറങ്ങുകയോ, കൂടുതല്‍ വേവലാതിപ്പെടുകയോ ചെയ്യുകയാണെങ്കില്‍ രാത്രിയില്‍ ഉറക്കക്കുറവ് അനുഭവപ്പെടും. മലബന്ധം ഉണ്ടാകാതിരിക്കാനായി ഫലങ്ങളും സാലഡുകളും കഴിക്കുക. വാര്‍ഡില്‍ വന്ന് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം കുളിക്കാന്‍ സാധിക്കും. ആന്‍ജിയോപ്ലാസ്റ്റി ചെയ്ത മുറിവുകള്‍ നഴ്സിന്‍റേയോ ഡോക്ടറുടേയോ നിര്‍ദ്ദേശപ്രകാരം ശ്രദ്ധിക്കുക. വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കോണികള്‍ കയറി പരിശീലിക്കാവുന്നതാണ്.
1. ആസ്പിരിന്/ ക്ലോപിഡോഗ്രല്‍
ഈ രണ്ട് മരുന്നുകളും രക്തം കട്ടപിടിക്കാതിരിക്കുന്നതിനു വേണ്ടിയാണ്. ഇതില്‍ ആസ്പിരിന് വയറെരിച്ചില്‍ കൂടുതലാണ്. ഭക്ഷണത്തിനു ശേഷം മാത്രം കഴിക്കുക.
2. ……………..
ബീറ്റാബ്ലോക്കര്‍ എന്ന ഗ്രൂപ്പില്‍പ്പെടുന്നതാണ് ഈ മരുന്നുകള്‍. ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ദവും കുറയ്ക്കും.
3. ……………
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
4. ………………
മൂത്രം കൂടുതല്‍ പോയി, ശ്വാസകോശത്തിന്‍റെ ഓക്സിജന്‍ കുറച്ച് ഹൃദയത്തിന്‍റെ പമ്പിങ്ങ് ശേഷി കൂട്ടുന്നതിനു വേണ്ടിയാണ് ഈ മരുന്ന് നല്‍കുന്നത്.
വീട്ടില്‍ പോയാല്‍ എന്തൊക്കെ ശ്രദ്ധിക്കണം
ആദ്യത്തെ രണ്ടാഴ്ച വീട്ടില്‍ തന്നെ കഴിച്ചു കൂട്ടാന്‍ ശ്രദ്ധിക്കുക. ചെറിയ ചെറിയ വീട്ടുജോലികള്‍ ആവാം. എപ്പോഴും കട്ടിലില്‍ കിടക്കുന്നത് നല്ലതല്ല. രണ്ടാഴ്ച ക്കു ശേഷം വീടിന് പുറത്തിറങ്ങി ചിലവഴിക്കാന്‍ ശ്രമിക്കണം. ആറാഴ്ച്ചയ്ക്കു ശേഷം ഡോക്ടറെ കണ്ടശേഷം ജോലി പുനരാരംഭിക്കുവാനോ യാത്രയ്ക്ക് പോകുവാനോ ശ്രമിക്കണം.
ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതു പോലെ സ്ഥിരമായ ചെക്കപ്പുകളും മരുന്നുകളും ആവശ്യമാണ്.
മാനസിക ബുദ്ധിമുട്ടുകളും സ്ട്രസ്സുമാണ് ഹൃദയത്തിന് പ്രധാനഹാനി എന്നിരിക്കെ യോഗ, മെഡിറ്റേഷന്‍, പ്രാര്‍ത്ഥനകള്‍ മുതലായവ വഴി മനസ്സിനെ ശാന്തമായി വയ്ക്കാന്‍ ശ്രമിക്കണം.
ദിനംപ്രതി ലഘുവ്യായാമത്തില്‍ ഏര്‍പ്പെടണം. രക്തസമ്മര്‍ദ്ദവും, പഞ്ചസാരയുടെ അളവും, കൊഴുപ്പിന്‍റെ അളവും നോര്‍മല്‍ ആക്കുക. ശരീരഭാരം നിയന്ത്രിക്കുക. ചീത്ത കൊഴുപ്പുകള്‍ കുറഞ്ഞ, ഫലങ്ങളും സാലഡുകളുമടങ്ങുന്ന ആഹാരരീതി പരിശീലിക്കുക.
1. ആന്‍ജിയോപ്ലാസ്റ്റി എപ്പോഴൊക്കെ ?
a. പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി or എമര്‍ജന്‍സി ആന്‍ജിയോപ്ലാസ്റ്റി: ഹൃദയാഘാത സമയത്ത് ആറു മണിക്കൂറിനുള്ളില്‍ ഹൃദയപേശികളെ രക്ഷിക്കുവാന്‍ ചെയ്യുന്നത്.
b. ഇലക്ടീവ് ആന്‍ജിയോപ്ലാസ്റ്റി: വ്യായാമം ചെയ്യുമ്പോള്‍ നെഞ്ചുവേദനയുള്ള അഥവാ …………. എന്ന വേദനയുള്ള രോഗികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ദിവസത്തില്‍ നടത്തുന്നത്.
2. എന്താണ് ആന്‍ജിയോപ്ലാസ്റ്റി ?
ആന്‍ജിയോഗ്രാമില്‍ ധമനിയില്‍ തടസമുണ്ടന്നു കണ്ടാൽ , ബലൂണ്‍ വെച്ച് വികസിപ്പിച്ച് സ്റ്റെന്‍റ് ഇടുന്നതിനെയാണ് ആന്‍ജിയോപ്ലാസ്റ്റി എന്ന് പറയുന്നത്.
3. സ്റ്റെന്‍റുകള്‍ ഏതൊക്കെ ?
പ്രധാനമായും മൂന്നു തരത്തിലുള്ള സ്റ്റെന്‍റുകളാണ് ഉള്ളത്. ബെയര്‍ മെറ്റല്‍ സ്റ്റെന്‍റുകള്‍, ഡ്രഗ് എലൂട്ടിങ്ങ് സ്റ്റെന്‍റുകള്‍, ബയോളജിക്കല്‍ സ്റ്റെന്‍റുകള്‍.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലിരിക്കുന്നത് ഡ്രഗ് എലൂട്ടിങ്ങ് സ്റ്റെന്‍റുകള്‍ ആണ്.
4. സ്റ്റെന്‍റുകള്‍ വീണ്ടും അടയുമോ ?
ആദ്യത്തെ ആറു മാസത്തിനുള്ളില്‍ അടയുവാനുള്ള ഒരു ചെറിയ സാധ്യതയുണ്ട് . ഈ കാലയളവില്‍ ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ എന്ന ഗുളികകള്‍ ഒരു കാരണവശാലും നിര്‍ത്തരുത്.
5. ആന്‍ജിയോപ്ലാസ്റ്റിയോ സ്റ്റെന്‍റിങ്ങാണോ നല്ലത് ?
താരതമ്യേന ലഘുവായ ബ്ലോക്കുകള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയും സങ്കീര്‍ണ്ണമായ ബ്ലോക്കുകള്‍ക്ക് ബൈപാസ്സ് സര്‍ജറിയുമാണ് നല്ലത്. ബ്ലോക്കുകളുടെ എണ്ണവും ഘടനയും നോക്കി രണ്ടോ അതില്‍ കൂടുതലോ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഓരോ രോഗിക്കുമുള്ള ചികിത്സാ രീതികള്‍ നിര്‍ദ്ദേശിക്കുന്നത്. ബൈപാസ്സ് സര്‍ജറി നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ഭയം കാരണം ചിലര്‍ വിസമ്മതിക്കുന്നത് ദീര്‍ഘകാലത്തേക്ക് ദോഷമായേക്കും.
6. ആന്‍ജിയോപ്ലാസ്റ്റിക്ക് വേണ്ടിയുള്ള അഡ്മിഷന്‍
സാധാരണ തലേദിവസം അഡ്മിഷന്‍ നടത്തുന്നു. ഇതിനു മുന്‍പായി വൃക്കകളുടെ ടെസ്റ്റുകള്‍, ലിവറിന്‍റെ ടെസ്റ്റുകള്‍ മുതലായവ നിര്‍ബന്ധമായി ചെയ്യുന്നു. വൃക്കകളുടെ ടെസ്റ്റുകള്‍ സാധാരണയില്‍ കൂടുതലാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആന്‍ജിയോപ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ വൃക്കകളെ ദോഷകരമായി ബാധിക്കും.
ആന്‍ജിയോപ്ലാസ്റ്റിയുടെ തലേദിവസം
ആന്‍ജിയോപ്ലാസ്റ്റി താരനതമ്യേന റിസ്ക്കുകള്‍ കുറഞ്ഞ ഒരു ചികിത്സയാണെന്ന് മനസ്സിലാക്കി മനസ്സിനെ ശാന്തമായി വെയ്ക്കണം. ചിലര്‍ക്ക് ആകാംഷ, പേടി, നിരാശ മുതലായവ വന്നേക്കാം. ഉറക്കക്കുറവുെണ്ടെങ്കില്‍ ഗുളിക കഴിക്കണം. തലേദിവസം അണുനാശിനി ഉപയോഗിച്ചുള്ള കുളിയും ഷേവിങ്ങും വേണം. ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് ആറു മണിക്കൂര്‍ മുന്നേ ഭക്ഷണമൊന്നും കഴിക്കാന്‍ പാടുള്ളതല്ല.
കൈയ്യില്‍ കൂടെയോ കാലില്‍ കൂടെയോ ?
കൈയ്യില്‍ കൂടെ ചെയ്യാന്‍ പറ്റുകയാണെങ്കില്‍ ദീര്‍ഘനേരം ഒരേ കിടപ്പില്‍ ബഡില്‍ കിടക്കേണ്ടി വരില്ല. കൈയ്യില്‍ കൂടി പറ്റാതെ വരികയാണെങ്കില്‍ മാത്രമാണ് കാലില്‍ കൂടി ചെയ്യുന്നത്.
ട്യൂബ് കയറ്റുന്ന സ്ഥലത്ത് രക്തസ്രാവമോ, രക്തക്കട്ടയുണ്ടാവുകയോ മാത്രമാണ് സാധാരണയുണ്ടാകുന്ന അപകടങ്ങള്‍
ആന്‍ജിയോപ്ലാസ്റ്റിയുടെ ഏറ്റവും വലിയ അപകടം വളരെ അപൂര്‍വ്വമായുണ്ടാകുന്ന സ്റ്റെന്‍റ് ബ്ലോക്ക് ആണ്.
സ്റ്റെന്‍റ് ബ്ലോക്കാവാനുള്ള സാധ്യതയെന്ത് ?
സ്റ്റെന്‍റുകള്‍ മൂലം ആറുമാസക്കാലം ബ്ലോക്ക് ഉണ്ടാകാനുള്ള സാദ്ധ്യത 2 മുതല്‍ 5 ശതമാനം മാത്രമാണ്. (ഭൂരിഭാഗം രോഗികളിലും ദീര്‍ഘകാലത്തിന്‍റെ ഗുണം കിട്ടും).
ദീര്‍ഘകാലത്തേക്ക് സ്റ്റെന്‍റുകള്‍ക്ക് എന്ത് സംഭവിക്കും ?
ആദ്യത്തെ ആറുമാസമാണ് സ്റ്റെന്‍റുകള്‍ ബ്ലോക്കുകളാവാനുള്ള സാധ്യത. അതിനു ശേഷം രക്തക്കുഴലിന്‍റെ അകത്തു തന്നെയുള്ള കോശങ്ങള്‍ വന്ന് സ്റ്റെന്‍റുകളെ മൂടും.
കാത്ത് ലാബ്
ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി മുതലായവ കാത്ത് ലാബില്‍ വച്ചാണ് നടത്തുന്നത്. രക്തക്കുഴലിലേക്ക് ഒരു റൈഡ് കടത്തി എക്സറേ ഉപയോഗിച്ച് രക്തക്കുഴലിന്‍റെ പ്രതിബിംബമെടുക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്.
എത്ര നാള്‍ CCUവില്‍ കഴിയണം
സാധാരണ ആന്‍ജിയോപ്ലാസ്റ്റിക്കു ശേഷം മൂന്നു ദിവസത്തിനുള്ളില്‍ ഇഇഡ വില്‍ നിന്ന് മുറിയിലോട്ട് പോകാനാകും.
സങ്കീര്‍ണ്ണമായ ആന്‍ജിയോപ്ലാസ്റ്റിയോ, ഹൃദയാഘാത സമയത്തു ചെയ്യുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയോ ആണെങ്കില്‍ വൈകിയേക്കാം.
ആന്‍ജിയോപ്ലാസ്റ്റി കൈയ്യില്‍ കൂടിയാണെങ്കില്‍ ബാത്ത്റൂമില്‍ പോകല്‍, നടക്കല്‍ മുതലായവ കുറച്ച് നേരത്തെയാകാം.
മുറിയില്‍ വന്നാല്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ എന്തെല്ലാം ?
മുറിയിലെത്തിയാല്‍ കുറച്ചൊക്കെ നടത്തവും, വ്യായാമവും ആകാം. ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കാനായി ശ്രമിക്കണം.
ഡോക്ടര്‍മാര്‍ ദിവസവും ECG, BP യും മറ്റും പരിശോധിക്കും. എല്ലാം ശരിയായ രീതിയില്‍ ആണെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വീട്ടിലേയ്ക്കു മടങ്ങാം.
വീട്ടില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
ആദ്യത്തെ രണ്ടാഴ്ച വീടിനകത്തും പുറത്തുമായി ചെറിയ വ്യായാമങ്ങള്‍ ചെയ്ത് കഴിച്ചു കൂട്ടണം. ലഘുവായ ആഹാരക്രമം. രണ്ടാഴ്ചയ്ക്കു ശേഷം വീടിന് പുറത്തേക്ക്, പ്രാര്‍ത്ഥനാ സ്ഥലങ്ങളിലേക്ക്, കടകളിലേക്ക് മുതലായ യാത്രകള്‍ ആകാം.
ആറ് ആഴ്ച്ചയ്ക്കു ശേഷം ജോലിയില്‍ തിരിച്ച് പ്രവേശിക്കുകയോ, ദൂരയാത്രകള്‍ മുതലായവയോ ചെയ്യാവുന്നതാണ്.
ദീര്‍ഘകാലത്തേക്ക് ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
സ്റ്റെന്‍റുകള്‍ അടയാനുള്ള ചെറിയൊരു സാധ്യത എല്ലായ്പ്പോഴുമുണ്ട്. അതുകൊണ്ട് ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ എന്നീ മരുന്നുകള്‍ മുടക്കരുത്.
ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസ്സ് സര്‍ജറിയോ ബ്ലോക്കുകളെ താല്‍ക്കാലികമായി മാറ്റുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് ബ്ലോക്കുകള്‍ വന്നു എന്നതിന്‍റെ കാരണം അങ്ങനെതന്നെയിരിക്കുന്നു. അത് നമ്മുടെ ശരീരപ്രകൃതമോ, ആഹാരരീതിയോ, ജീവിതശൈലിയോ ആകാം. ഈ ഘടകങ്ങളെ കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ ഇനി ഹൃദയാഘാതമുണ്ടാക്കുന്ന ബ്ലോക്കുകളുണ്ടാകാതെ സുഖമായി ജീവിക്കാന്‍ സാധിക്കും. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ കൃത്യമായി നിയന്ത്രിക്കണം. മാനസിക സമ്മര്‍ദ്ദമുള്ളവരാണെങ്കില്‍ യോഗ, ധ്യാനം, പ്രാര്‍ത്ഥന, റിലാക്സേഷന്‍ തെറാപ്പി മുതലായവ വഴി മനസിനെ നിയന്ത്രിക്കാന്‍ പഠിക്കണം.
1. എന്താണ് ഹാര്‍ട്ട് ഫെയ്ലര്‍ ?
ഹൃദയത്തിന്‍റെ ജോലി രക്തത്തെ സ്വീകരിച്ച് അവയവങ്ങളിലേക്ക് പമ്പ് ചെയ്യുകയാണല്ലോ. ഹൃദയ പേശികളാണ് ഈ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്. ഈ പ്രക്രിയക്ക് തടസം വരുമ്പോള്‍ പിന്നാമ്പുറത്ത് രക്തം കെട്ടിക്കിടക്കുകയും അവയവങ്ങളിലേക്ക് വേണ്ടത്ര രക്തം ലഭിക്കാതെ വരികയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഹാര്‍ട്ട് ഫെയ്ലര്‍. ഹൃദയത്തിന്‍റെ ഇടതു ഭാഗത്തിനും വലതു ഭാഗത്തിനും ഫെയ്ലര്‍ സംഭവിക്കാം
സാധാരണ 70% പമ്പിങ്ങ് ശേഷിയുള്ള ഹൃദയത്തിന് ആദ്യത്തെ ഹൃദയാഘാതത്തില്‍ കുറച്ചു പേശികള്‍ നശിക്കുന്നതു കാരണം പമ്പിങ്ങ് 40% ആയി കുറഞ്ഞേക്കാം. പിന്നെയും ഹൃദയാഘാതം വന്നാല്‍ ഹാര്‍ട്ട് ഫെയ്ലര്‍ സംഭവിക്കുന്നു.
2. ഹാര്‍ട്ട് ഫെയ്ലറിന്‍റെ കാരണങ്ങള്‍ എന്തെല്ലാം ?
ഇടതു ഹാര്‍ട്ട് ഫെയ്ലര്‍ എന്നും വലത് ഹാര്‍ട്ട് ഫെയ്ലര്‍ എന്നും രണ്ടു വിധമുണ്ട്.
തുടരെയുള്ള ഹൃദയാഘാതങ്ങള്‍, ഹൃദയ വാല്‍വുകള്‍ക്ക് കേടുവരല്‍, അമിതമായ രക്തസമ്മര്‍ദ്ദം, കുട്ടിക്കാലത്തേ തുടങ്ങുന്ന ചില ഹൃദയ അസുഖങ്ങള്‍, പ്രത്യേക കാരണമില്ലാതെ ഹൃദയം വീര്‍ക്കല്‍ മുതലായവയാണ് ഹാര്‍ട്ട് ഫെയ്ലറിന്‍റെ പ്രധാന കാരണങ്ങള്‍.
3. ഹാര്‍ട്ട് ഫെയ്ലറിന്‍റെ ലക്ഷങ്ങള്‍ എന്തെല്ലാം ?
a. റൈറ്റ് ഹാര്‍ട്ട് ഫെയ്ലര്‍
കൈകാലുകളില്‍ നീരുവെയ്ക്കല്‍, കരള്‍വീക്കം കൊണ്ടുണ്ടാകുന്ന വയറുവേദന, നെഞ്ചിലും വയറിലും വെള്ളം കെട്ടല്‍ മുതലായവ
b. ലെഫ്റ്റ് ഹാര്‍ട്ട് ഫെയ്ലര്‍
ശ്വാസകോശങ്ങളില്‍ രക്തംകെട്ടിക്കിക്കുന്നതു മൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ (ചിലപ്പോള്‍ ചെറുവ്യായാമത്തിലും, കൂടുമ്പോള്‍ കിടക്കുമ്പോള്‍ പോലും) ക്ഷീണം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍
4. ചികിത്സകളെന്തെല്ലാം?
കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ശ്രമിക്കുക, മരുന്നുകള്‍ കൊണ്ട് അറുതി വരുത്തുക, പറ്റുന്നില്ലെങ്കില്‍ വാല്‍വ് മാറ്റിവെയ്ക്കല്‍, പേസ്മേക്കര്‍, AICD , റീസിംക്രണൈസേഷന്‍ തെറാപ്പി, ഹൃദയംമാറ്റിവെയ്ക്കല്‍
5. മരുന്നുകളെന്തെല്ലാം ?
ശരീരത്തില്‍ നിന്ന് ജലം നീക്കം ചെയ്യാനുള്ള മരുന്നുകള്‍ അഥവാ സൈയുററ്റിക്ക്സ് ഹൃദയപേശികള്‍ക്ക് ശക്തി നല്‍കുന്ന ഡിബോക്സിന്‍, ബീറ്റാ ബ്ലോക്കറുകള്‍, ആന്‍ജിയോടെന്‍സില്‍ ബ്ലോക്കറുകള്‍ എന്നീ ഇനത്തില്‍പ്പെടുന്നവ
6. ഹൃദയവാല്‍വുകള്‍ മാറ്റിവെയ്ക്കുന്നതെന്തിന് ?
ഹൃദയവാല്‍വുകള്‍ ചെറിയ പ്രായം മുതലോ, വയസ്സാവുമ്പോഴോ കേടുവരാം. വാല്‍വുകളുടെ സുഷിരം ചുരുങ്ങുകയോ, ലീക്ക് സംഭവിക്കുകയോ ചെയ്യാം. അങ്ങനെ വരുമ്പോള്‍ ഹാര്‍ട്ട് ഫെയ്ലര്‍ സംഭവിക്കുകയാണെങ്കില്‍ വാല്‍വുകള്‍ മാറ്റിവെയ്ക്കുകയോ റിപ്പെയര്‍ ചെയ്യുകയോ ചെയ്യണം.
7. എത്ര തരം ഹൃദയവാല്‍വുകളുണ്ട് ?
പ്രധാനമായും ലോഹങ്ങള്‍ കൊണ്ടുള്ളവയും, മൃഗങ്ങളില്‍ നിന്നെടുക്കുന്നവയും. ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയവ ജീവികകാലം മുഴുവന്‍ നില്‍ക്കുമെങ്കിലും രക്തം കട്ടപിടിക്കാനുള്ള മരുന്ന് കഴിക്കണം. മൃഗങ്ങളില്‍ നിന്നെടുക്കുന്നവയ്ക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു കഴിക്കേണ്ടി . പക്ഷേ പത്തോ, പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ കേടുവരും.
8. ഹൃദയവാല്‍വുകള്‍ മാറ്റിവെച്ചവര്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെന്തെല്ലാം ?
ലോഹവാല്‍വുകള്‍ വെച്ചവര്‍ ജീവിതകാലം മുഴുവന്‍ രക്തംകട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കണം. ഈ മരുന്നിന്‍റെ ഡോസ് മൂന്നാഴ്ച്ചയില്‍ ഒരിക്കല്‍ ചെയ്യുന്ന INR എന്ന ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കണം. വാല്‍വുകള്‍ക്ക് അണുബാധ വരാതിരിക്കാനായി ശരീരത്തിലെവിടെയെങ്കിലും അണുബാധ വന്നാല്‍ ചികിത്സ തേടണം.
9. എത്രമാത്രം നടക്കാം ?
ഹാര്‍ട്ട് ഫെയ്ലര്‍ വന്ന വ്യക്തിക്ക് സാധാരണ വ്യക്തികളെ പോലെ ജീവിതായാസം സാധ്യമല്ലെങ്കിലും സൂക്ഷിച്ച് സുരക്ഷിതമായി മുന്നോട്ട് പോകാന്‍ കഴിയും.
ഓരോരുത്തരും തനിക്ക് എത്രമാത്രം ശരീരാദ്ധ്വാനം സാധ്യമാണെന്ന് കെണ്ടെത്തണം. ക്രമേണ ശരീരാദ്ധ്വാനം വര്‍ധിപ്പിക്കാന്‍ കഴിയും.
10. ഭക്ഷണക്രമങ്ങള്‍ എന്തെല്ലാം ?
ഹാര്‍ട്ട് ഫെയ്ലറില്‍ ശരീരത്തിലുണ്ടാക്കുന്ന ഒരു പ്രധാന വ്യതിയാനം ഉപ്പും വെള്ളം കെട്ടലുമുണ്ടാകുന്ന നീരുവരലും ശ്വാസംമുട്ടലുമാണ്.
ഉപ്പും വെള്ളവും നിയന്ത്രിക്കണം. ഹൃദയാഘാതങ്ങള്‍ കൊണ്ടുണ്ടായ ഹാര്‍ട്ട് ഫെയ്ലര്‍ ആണെങ്കില്‍ കൊളസ്ട്രോള്‍ കുറഞ്ഞ ആഹാരം കഴിക്കണം.
11. എന്താണ് റീസിംക്രണൈസേഷന്‍ചികിത്സ ?
ചില ഹാര്‍ട്ട് ഫെയ്ലറുകളില്‍ ഇടത്തേ ഹൃദയവും വലതു വശത്തെ ഹൃദയവും വികസിക്കുന്നതും സങ്കോചിക്കുന്നതും തമ്മില്‍ കുറച്ച് വ്യതിയാനം വന്നേക്കാം. പേസ്മേക്കര്‍ പോലുള്ള ഒരുപകരണം ഘടിപ്പിച്ച് ഇത് ശരിയാക്കുന്നതിനെയാണ് റീസിംക്രണൈസേഷന്‍ എന്നു പറയുന്നത്.
12. എന്താണ് പേസ്മേക്കര്‍ ?
ഹൃദയമിടിപ്പ് 40-50 വരെ കുറയുകയാണെങ്കില്‍ ഹാര്‍ട്ട് ബ്ലോക്ക് എന്ന അവസ്ഥയാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെറിയൊരു ഇലക്ട്രോണിക്ക് ഉപകരണം ഹൃദയവുമായി ബന്ധപ്പെട്ട് ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ഹൃദയ നിരക്ക് കൂട്ടി 70-80 വരെ ആക്കുവാന്‍ കഴിയും.
13. എന്താണ് AICD?
ചില രോഗികള്‍ക്ക് ഹൃദയസ്പന്ദനം നിലക്കുകയോ, വളരെ കൂടുതലായി അടിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം. ഇത് മാരകമായ അവസ്ഥയാണ്. ഇത് സാധ്യതയുള്ള രോഗികള്‍ AICD ………….. എന്ന ഉപകരണം ത്വക്കിനടിയില്‍ ഘടിപ്പിച്ചാല്‍, ഈ ഉപകരണം പേസ്മേക്കറായോ, ഷോക്ക് നല്‍കുന്ന ഡീഫിബ്രില്ലേറ്ററായോ പ്രവര്‍ത്തിക്കും.
14. എന്താണ് LNAD (Left Verticular Assist Device)
ഇടതു ഹൃദയം ദയനീയമായി പരാചയപ്പെടുമ്പോള്‍ കുറച്ചു നാളത്തേക്ക് ഹൃദയത്തെ സഹായിക്കാന്‍ നെഞ്ചിനുള്ളില്‍ ഘടിപ്പിക്കുന്ന ഉപകരണമാണ് LNAD. ഹൃദയം മാറ്റിവെയ്ക്കാന്‍ താമസിക്കുന്ന രോഗികള്‍ക്ക് ഈ ഉപകരണം താല്‍ക്കാലിക ജീവന്‍ രക്ഷ നല്‍കും.
15. എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട് ?
ഹൃദയം മുഴുവന്‍ എടുത്ത് മാറ്റി അതിന്‍റെ സ്ഥാനത്ത് കൃത്രിമ ഹൃദയം പിടിപ്പിച്ച് മാസങ്ങളോളവും വര്‍ഷങ്ങളോളവും ജീവിക്കാന്‍ കഴിയും.
ഹൃദയം മാറ്റിവെയ്ക്കേണ്ട രോഗിയ്ക്ക് യോജിച്ച ഹൃദയം കിട്ടാന്‍ താമസം വരുമ്പോള്‍ കൃത്രിമ ഹൃദയം ഉപയോഗപ്രദമായിരിക്കും.
16. എപ്പോഴാണ് ഹൃദയം മാറ്റിവെയ്ക്കേണ്ടി വരുന്നത് ?
മരുന്നുകള്‍, റീസിംക്രണൈസേഷന്‍ തെറാപ്പി, AICD മുതലായ ചികിത്സകള്‍ കൊണ്ട് ഹാര്‍ട്ട് ഫെയ്ലര്‍ രോഗികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല എന്ന് വരുമ്പോള്‍ ഹൃദയം മാറ്റിവെയ്ക്കേണ്ടി വരുന്നു.
സാധാരണ, സമപ്രായക്കാരായ, അപകട മരണത്തില്‍ മരണപ്പെടുന്നവരുടെ ഹൃദയമാണ് ഹാര്‍ട്ട് ഫെയ്ലര്‍ രോഗികള്‍ക്ക് ഉപകാരമാകുന്നത്.
17. ഹൃദയം മാറ്റിവെച്ച രോഗികള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ എന്തെല്ലാം ?
ശരീരം പുതിയ ഹൃദയത്തെ ത്യജിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ രോഗപ്രതിരോധശക്തി കുറയ്ക്കുന്ന മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കണം. കൂടെക്കൂടെ തൃജനം നടക്കുന്നുേണ്ടൊ എന്ന് പരിശോധിക്കണം.
രോഗപ്രതിരോധശക്തി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നതു കാരണം അണുബാധ വരാന്‍ സാധ്യത കൂടുതലാണ്.
1. എപ്പോഴാണ് ഹൃദയം നിലയ്ക്കുന്നത് ?
കഠിനമായ ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയസ്പന്ദനം തീരെ നിലയ്ക്കുകയോ, രക്തം പമ്പുചെയ്യപ്പെടാനാകാതെ ഹൃദയം വളരെ വേഗത്തില്‍ അടിക്കുന്നതോ ആണ് കാര്‍ഡിയാക് അറസ്റ്റ്.
അഞ്ചു മിനുട്ടില്‍ കൂടുതല്‍ ഹൃദയം നിലച്ചാല്‍ മസ്തിഷ്ക്ക മരണം സംഭവിക്കും. അതുകൊണ്ട് ഹൃദയം നിലച്ചയാളെ രക്ഷിക്കാന്‍ 5 മിനുട്ട് മാത്രമേ നമുക്ക് കിട്ടുന്നുള്ളൂ.
2. ഹൃദയം നിലച്ചാല്‍ കുഴപ്പങ്ങളെന്തെല്ലാം ?
ഹൃദയത്തിന്‍റെ പ്രധാന ലക്ഷ്യം ശരീരഭാഗങ്ങളിലേക്ക് രക്തമെത്തിക്കുകയാണല്ലോ. 5 മിനുട്ട് നേരത്തേ രക്തമെത്തിയില്ലെങ്കില്‍ മസ്തിഷ്ക്കമരണം സംഭവിക്കും. തലച്ചോറാണ് ഓക്സിജന്‍ കിട്ടാതെ നിലനില്‍ക്കാന്‍ പറ്റാത്ത ഏറ്റവും പ്രധാനപ്പെട്ട അവയവം.
കൂടുതല്‍ നേരം രക്തസമ്മര്‍ദ്ദം കുറഞ്ഞ നിലയിലാണെങ്കില്‍ വൃക്കകള്‍ക്കും ലിവറിനും നാശം സംഭവിക്കും.
ഹൃദയം നിലച്ചാല്‍ ഉടനെ തന്നെ ശ്വാസോച്ഛാസവും നിലയ്ക്കും.
3. ഹൃദയം നിലച്ച രോഗിയെ കണ്ടാല്‍ ചെയ്യേണ്ടതെന്തെല്ലാം ?
ഇത്തരം രോഗികളെ രക്ഷിക്കാന്‍ 5 മിനുട്ട് മാത്രമേ സമയം ലഭിക്കുന്നുള്ളൂ. ഈ സമയത്തിനുള്ളില്‍ കൃത്രിമ ശ്വാസോച്ഛാസവും നെഞ്ചമര്‍ത്തലും നടത്തണം.
a. കൃത്രിമ ശ്വാസോച്ഛാസം
തല പരമാവധി പുറകിലേക്ക് വളക്കുക, താടി മുന്നോട്ട് പൊക്കുകയും ചെയ്താല്‍ നാവ് താഴോട്ട് വീണ് ശ്വാസതടസ്സമണ്ടാകുന്നത് തടയാന്‍ കഴിയും. രോഗിയുടെ മൂക്കടച്ച് വായില്‍ കൂടെ മിനുട്ടില്‍ 16 തവണ ശ്വാസം കൊടുക്കുക. ശരീരത്തില്‍ ഓക്സിജന്‍ കയറ്റാന്‍ വേണ്ടിയാണിത്.
b. നെഞ്ച് അമര്‍ത്തല്‍ (Chest compression )
ഇരുകൈകള്‍ കോര്‍ത്ത് പിടിച്ച് വലതു കൈയിന്‍റെ ഉപ്പൂറ്റി കൊണ്ട് മാറെല്ലിന്‍റെ താഴ് ഭാഗത്ത് ഇടതു വശത്തായി മിനുട്ടില്‍ നൂറു തവണയോളം അമര്‍ത്തുക. പമ്പിങ്ങ് എന്ന ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനും വേണ്ടിയാണിത്.
4. ഹൃദയം നിലച്ച രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതെങ്ങനെ ?
ഹൃദയം നിലച്ച രോഗിയെ ആംമ്പുലന്‍സും പാരാമെഡിക്കല്‍ സ്റ്റാഫും എത്തിയതിനു ശേഷം മാത്രമേ ആശുപത്രിയിലേക്ക് മാറ്റുവാന്‍ ശ്രമിക്കാവൂ. കാറിലോ മറ്റോ പോകുമ്പോള്‍ കൃത്രിമ ശ്വാസോച്ഛാസവും ചെസ്റ്റ് കബ്രഷനും നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതേത്തുടര്‍ന്ന് മസ്തിഷ്ക്ക മരണം സംഭവിക്കും.
5. പാരാമെഡിക്കല്‍ സ്റ്റാഫ് ചെയ്യേണ്ടതെന്തെല്ലാം ?
വായില്‍ക്കൂടെയുള്ള കൃത്രിമ ശ്വാസോച്ഛാസം അത്ര ഫലപ്രദമല്ല. പാരാമെഡിക്കല്‍ സ്റ്റാഫിന് കൂടുതല്‍ ഫലപ്രദമായുള്ള ഓക്സിജന്‍ മാസ്ക് ശ്വാസോച്ഛാസവും, ശ്വാസനാളത്തിലേക്ക് കുഴലിട്ട് ഓക്സിജന്‍ നല്‍കുന്ന ശ്വാസോച്ഛാസവും നല്‍കാനാകും.
ഹൃദയമിടിപ്പ് വളരെ വലുതായുള്ള വെന്‍ട്രിക്കുലാര്‍ ഫിഫ്രില്ലേഷന്‍ ആണെങ്കില്‍ പാരാമെഡിക്കല്‍ സ്റ്റാഫിനും ഡീഫ്രിബില്ലേറ്റര്‍ എന്ന ഉപകരണമുപയോഗിച്ച് DC ഷോക്ക് നല്‍കി ഹൃദയത്തെ ഉത്തേജിപ്പിക്കാനാകും. DC ഷോക്ക് ഫലപ്രദമായോ എന്ന് നാടിയിടിപ്പ് നോക്കി മനസ്സിലാക്കാം. ഫലപ്രദമായില്ലെങ്കില്‍ ചെസ്റ്റ് കബ്രഷന്‍സ് തുടരണം.
6. അത്യാഹിത വിഭാഗത്തില്‍ ഹൃദയം നിലച്ച രോഗിയെ ശുശ്രൂഷിക്കുന്നതെങ്ങനെ ?
അത്യാഹിത വിഭാഗത്തിലെത്തുന്ന ഇത്തരം രോഗികളെ രക്ഷിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെ ഓക്സിജന്‍റെ അളവ് കൃത്യമാക്കുക, ഹൃദയസ്പന്ദനം നേരെയാക്കുക, രക്തസമ്മര്‍ദ്ദം നേരെയാക്കുക എന്നിവയാണ്.
ശ്വാസനാളിയിലേക്ക് ട്യൂബിട്ട് ഓക്സിജന്‍ നല്‍കി കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നു.
ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാന്‍ പേസ്മേക്കര്‍, ഡീഫിബ്രിലേറ്റര്‍ മുതലായ ഉപകരണങ്ങള്‍ സഹായകമാകും.
രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ മരുന്നുകളോ, LABP എന്ന ബലൂണ്‍ പമ്പോ ചില ഘട്ടങ്ങളില്‍ ഹൃദയത്തിനും ശ്വാസകോശത്തിനും പരമാവധി റെസ്റ്റ് നല്‍കുന്ന ECHMO എന്ന ചികിത്സാവിധിയോ നല്‍കുവാന്‍ കഴിയും.
1. ഹൃദയബ്ലോക്കുകള്‍ക്ക് കാരണങ്ങളെന്തെല്ലാം ?
a. പ്രായം
b. മനപ്രയാസങ്ങള്‍
c. പ്രമേഹം
d. രക്തസമ്മര്‍ദ്ദം
e. പുകവലി
g. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍
h. പാരമ്പര്യം
i. വ്യായാമമില്ലായ്മ
2. പ്രമേഹം ഹൃദയബ്ലോക്കുകള്‍ക്ക് കാരണമാവുന്നതെങ്ങനെ ?
പ്രമേഹത്തില്‍ രക്തത്തിലെ പഞ്ചസാര പോലെ മറ്റ് ഘടകങ്ങളുടെ അളവിലും വ്യത്യാസം വരുന്നു. രക്തത്തിന്‍റെ ഘടനയിലുള്ള ഈ വ്യത്യാസങ്ങള്‍ കൊളസ്ട്രോള്‍ മുതലായ ചില ഘടകങ്ങളെ രക്തക്കുഴലിന്‍റെ ഭിത്തിയില്‍ അടിഞ്ഞു കൂടാന്‍ അനുവദിക്കുന്നു.
3. രക്തസമ്മര്‍ദ്ദം ഹൃദയബ്ലോക്കുകള്‍ക്ക് കാരണമാകുന്നതെങ്ങനെ ?
രക്തധമനിക്ക് വികസിക്കുവാനും സങ്കോചിക്കുവാനും കഴിവുണ്ട്. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗത്ത് മുറിവുകളും മറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. രക്തക്കുഴലിന്‍റെ ഇത്തരം മുറിവുകള്‍ ഉണങ്ങുമ്പോള്‍ അവിടെ കാത്സ്യം, കൊളസ്ട്രോള്‍ മുതലായ ഘടകങ്ങള്‍ അടിഞ്ഞുകൂടി തടസ്സങ്ങളായി മാറുന്നു.
4. രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ അറിഞ്ഞിരിക്കേണ്ടകാര്യങ്ങള്‍
ശരീരത്തിലെ എല്ലാ ഭാഗത്തും വ്യാപിച്ചിരിക്കുന്ന ശ്യംഖലയാണ് വലുതും ചെറുതുമായ രക്തക്കുഴലുകള്‍. ഈ രക്തക്കുഴലുകള്‍ക്ക് അവയുടെ ഭിത്തിയിലുള്ള ചെറിയ പേശികളുടെ സഹായത്താല്‍ വികസിക്കാനും സങ്കോചിക്കാനും കഴിയും. ഈ കഴിവ് ഞരമ്പുകളുടെയും ഹോര്‍മോണുകളുടെയും നിയന്ത്രണത്തിലാണ്.
രക്തക്കുഴലിന്‍റെ ഭിത്തിയില്‍ രക്തയോട്ടം മൂലമുണ്ടാകുന്ന ശക്തിയാണ് രക്തസമ്മര്‍ദ്ദം. പ്രായത്തിനനുസരിച്ച് രക്തസമ്മര്‍ദ്ദം വ്യത്യാസപ്പെടും. പ്രായമായ ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദം 120/80 mhg ആണ്. ഇതില്‍ മുകള്‍ ഭാഗത്തെ 120 എന്നത് സിസ്റ്റോളിക്ക് പ്രഷര്‍ എന്നും താഴത്തെ 80 എന്നത് ഡയസ്റ്റോളിക്ക് പ്രഷര്‍ എന്നും വിളിക്കപ്പെടുന്നു. ഡയസ്റ്റോളിക്ക് പ്രഷറിനാണ് കൂടുതല്‍ പ്രാധാന്യം.
മദ്ധ്യവയസ്സ് കഴിയുമ്പോള്‍ പ്രഷര്‍ 140/90 കടക്കുമ്പോഴാണ് ബി.പി കൂടുതലായി എന്ന് പറയുന്നത്. ചെറുപ്പക്കാര്‍ക്ക് ചിലപ്പോള്‍ വൃക്കകളുടെ അസുഖം, അയോട്ടയുടെ അസുഖം, ചില ഹോര്‍മോണുകളുടെ കാരണം മുതലായവ വഴിയും രക്തസമ്മര്‍ദ്ദം കൂടാറുണ്ട്. എല്ലാവരിലും വ്യായാമത്തിനു ശേഷവും വികാരവിക്ഷോപങ്ങള്‍ക്കു ശേഷവും പ്രഷര്‍ കൂടും. പെട്ടെന്ന് പ്രഷര്‍ വളരെ കൂടുതലായി കൂടിയാലുള്ള ഏറ്റവും വലിയ അപകടം മസ്തിഷ്ക്കത്തിലെ രക്തസ്രാവമാണ്. ബ്രെയിന്‍ അറ്റാക്ക് അഥവാ സ്ട്രോക്ക് എന്ന അസുഖത്തിന് പ്രധാന കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്.
രക്തസമ്മര്‍ദ്ദം വളരെ നാളുകള്‍ ഉയര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ ഹൃദയത്തിന്‍റെ ഭിത്തിതടിക്കല്‍, വൃക്കക്കും കണ്ണിനും തകരാന്‍, സ്ട്രോക്കിന് സാധ്യത മുതലായവ കൂടുതലാണ്.
ഉപ്പ് കുറച്ച് കഴിക്കുക, ചെറുവ്യായാമം ചെയ്യുക, ധ്യാനം, പ്രാര്‍ത്ഥന, റിലാക്സേഷന്‍ തെറാപ്പി മുതലായവ വഴി മനസിനെ ശാന്തമാക്കുക, സ്ഥിരമായി മരുന്നുകള്‍ കഴിക്കുക മുതലായവയാണ് രക്തസമ്മര്‍ദ്ദത്തെ കീഴ്പ്പെടുത്താനുള്ള പ്രതിവിധി.
5. പ്രമേഹ രോഗമുള്ളവര്‍ അറിഞ്ഞിരിക്കേണ്ട
കാര്യങ്ങള്‍
ശരീരത്തിന്‍റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ ഉറവിടമായ ഗ്ലൂക്കോസിന്‍റെ ശരീരത്തിലെ അളവിനെ ക്രമീകരിക്കുന്നത് നമ്മുടെ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഈ ഹോര്‍മോണിന്‍റെ കുറവ് മൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹം. ഈ അവസ്ഥയില്‍ രക്തക്കുഴലുകള്‍, കണ്ണുകള്‍, വൃക്കകള്‍, ഹൃദയം, തലച്ചോറ് മുതലായ ഒട്ടുമിക്ക എല്ലാ അവയവങ്ങളിലും നാശം സംഭവിക്കുന്നു.
പ്രത്യേകിച്ച് ലക്ഷണമൊന്നുമില്ലാത്ത അസുഖമായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കിയാണ് ഈ അസുഖത്തിന്‍റെ കണ്ടുപിടുത്തവും ചികിത്സയും.
ഭക്ഷണത്തിന് മുമ്പ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അവസ്ഥ 110 ല്‍ താഴെയും ഭക്ഷണത്തിനു ശേഷം 170 ല്‍ താഴെയും അതിനിടയില്‍ എടുക്കുമ്പോള്‍ 150 ല്‍ താഴെയും ആയിരിക്കണം.
പ്രമേഹമുെണ്ടന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍ നമ്മുടെ വൃക്കകള്‍, ഹൃദയം, കണ്ണ്, തലച്ചോറ് മുതലായ അവയവങ്ങളെ രക്ഷിക്കാന്‍ ഏതു വിധേനയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് വെയ്ക്കണം. ഇതിനായി ഭക്ഷണക്രമം, ചെറുവ്യായാമം, ചില ഗുളികകള്‍, ഇന്‍സുലിന്‍ മുതലായവ ഉപയോഗിക്കാം.
ഒരു സ്ഥിരീകരിച്ച പ്രമേഹ രോഗിയാണെങ്കില്‍ വീട്ടില്‍ തന്നെ ഒരു ഗ്ലൂക്കോമീറ്റര്‍ വെച്ച് ഇടയ്ക്കിടെ ഷുഗര്‍ അളന്ന് ഒരു പുസ്തകത്തില്‍ എഴുതി ഡോക്ടറുടെ സഹായത്തോടെ സ്വയം നിയന്ത്രിക്കുന്നതാണ് ഏറ്റവും നല്ലവഴി.
കൈകാലുകള്‍, മോണ മുതലായ ഇടങ്ങളില്‍ പഴുപ്പ് വരാതെ സൂക്ഷിക്കണം. കണ്ണ്, വൃക്കകള്‍ മുതലായവ സ്ഥിരമായി പരിശോധിക്കണം.
കൂടുതല്‍ ഗ്ലെക്കീമിക്ക് ഇന്‍ഡക്സ് ഉള്ള അരിഭക്ഷണം ഒഴിവാക്കി പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്ത ഗോതമ്പു ഭക്ഷണം കൂടുതലായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
അധികം മധുരമുള്ള മുന്തിരി, പഴുത്ത മാങ്ങ, പഴുത്ത ചക്ക, പഞ്ചസാര, കിഴങ്ങു വര്‍ഗങ്ങള്‍ മുതലായവയുടെ ഉപയോഗം കുറയ്ക്കണം.
6. അമിത മാനസിക സമ്മര്‍ദ്ദമുള്ളവര്‍ അറിഞ്ഞിരിക്കേണ്ടകാര്യങ്ങള്‍
ശാരീരികമോ മാനസികമോ ആയ വേദനാജനകമായ പ്രേരണകള്‍ മനസിന്‍റെ ശാന്തതയേ നിഷേധാത്മക വികാരങ്ങളായ ദേഷ്യം, പേടി, ഉത്ക്കണ്ഠ, അസൂയ, പ്രതികാരം, നിരാശ മുതലായ തലങ്ങളിലെത്തിക്കുന്നു. തുടര്‍ന്ന് ശരീരത്തില്‍ ഹൃദയമിടിപ്പ് കൂടുതല്‍, വയറെരിച്ചില്‍, വിയപ്പ്, പേശികള്‍ കോച്ചിവലിക്കല്‍, കൂടെക്കൂടെ വയറിളക്കം, വിശപ്പില്ലായ്മ, കൂടുതല്‍ ഭക്ഷണം കഴിക്കല്‍, ഉറക്കമില്ലായ്മ മുതലായവ പ്രകടമാകുന്നു.
മനസ്സ് നിഷേധാത്മകതയിലേയ്ക്ക് പോകുമ്പോള്‍ സ്വഭാവത്തിലുള്ള വ്യതിയാനങ്ങളാണ് ദേഷ്യപ്പെടല്‍, ക്രൂരത, മര്യാദയില്ലായ്മ, അക്രമവാസന, വിമുഖത, മറ്റുള്ളവരില്‍ നിന്നുള്ള ഒളിച്ചോടല്‍ വിഷാദം, ഭയം പ്രകടിപ്പിക്കല്‍ മുതലായവ.
അങ്ങനെ നോക്കുമ്പോള്‍ എല്ലാത്തിനും കാരണം ശാരീരികമോ മാനസികമോ ആയ ബാഹ്യപ്രേരണകളാണ് എല്ലാ മനാവിഷമങ്ങള്‍ക്കും കാരണം. പക്ഷേ ഈ ബാഹ്യപ്രേരണകള്‍ നമ്മുടെ കൈപിടിയിലല്ല. ഈ ലോകത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഈ ബാഹ്യപ്രേരണകളെ അഭിമുഖീകരിക്കേണ്ടതായി വരും.
പക്ഷേ ബാഹ്യപ്രേരണകളോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും, എന്തൊക്കെ ബാഹ്യപ്രേരണകള്‍ വന്നാലും മനോനിലയോ നിഷേധാത്മകയിലോട്ട് താഴാതിരിക്കാനും നമ്മള്‍ വിചാരിച്ചാല്‍ കഴിയും.
മനപ്രയാസങ്ങളും ഹൃദയരോഗങ്ങളും രക്തസമ്മര്‍ദ്ദവും തമ്മില്‍ വ്യക്തമായ ബന്ധങ്ങളുണ്ട്. മനപ്രയാസങ്ങളുണ്ടാകുമ്പോള്‍ ശരീരത്തിലുത്ഭവിക്കുന്ന ചില ഹോര്‍മോണുകള്‍ രക്തക്കുഴലുകളെ ചുരുക്കുകയും രക്തസമ്മര്‍ദ്ദത്തെ കൂട്ടുകയും നാഡിയിടിപ്പിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
യോഗ, പ്രാര്‍ത്ഥന, ധ്യാനം, റിലാക്സേഷന്‍ തെറാപ്പി മുതലായ പ്രക്രിയകളില്‍ ഉത്ഭവിക്കുന്ന ഹോര്‍മോണുകള്‍ രക്തക്കുഴലുകളെ വികസിപ്പിക്കുകയും, രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും നാഡിയിടിപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
7. അമിതവണ്ണമുള്ളവര്‍ അറിഞ്ഞിരിക്കേണ്ടകാര്യങ്ങള്‍
ഓരോരുത്തരും അവരുടെ പ്രായവും, ഉയരവും അനുസരിച്ച് എത്രമാത്രം ശരീരഭാരവാമെന്ന് അറിഞ്ഞിരിക്കണം. ആവശ്യത്തിലധികം അന്നജം അടങ്ങിയിരിക്കുന്ന ആഹാരങ്ങളായ (അരി, ഗോതമ്പ്, ബ്രഡ്, ചപ്പാത്തി, ഉരുളക്കിഴങ്ങ്, നേന്ത്രപ്പഴം) എന്നിവ കഴിക്കുകയും അതിനനുസരിച്ച് ശരീരം ചലിപ്പിക്കാത്തതുമാണ് അമിതവണ്ണത്തിന് കാരണം. ആഹാരത്തില്‍ അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍ എന്നീ മൂന്ന് പ്രധാന ഘടകങ്ങളാണ് ഉള്ളത്. ഇതില്‍ അന്നജം ഭക്ഷണങ്ങളാണ് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനു കാരണം. അധികം അന്നജം കഴിക്കുകയും ആവശ്യത്തിന് വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ അന്നജം കൊഴുപ്പുകളായി ശരീരത്തില്‍ സംഭരിക്കപ്പെടുന്നു. നേരെ മറിച്ച് പയറുവര്‍ഗങ്ങള്‍, ഇറച്ചി, മത്സ്യം മുതലായവ സാധാരണ അമിതവണ്ണത്തിന് ഇടയാക്കില്ല.
തടി കൂടുതലുള്ളവര്‍ ഒരു ന്യൂട്രീഷണിസ്റ്റിന്‍റേയും ഒരു വ്യായാമ വിദഗ്ദ്ധന്‍റേയും സഹായം തേടണം.
8. വാര്‍ഷിക പരിശോധനയില്‍ എന്തൊക്കെ ടെസ്റ്റുകള്‍ ചെയ്യണം ?
ഹൃദയാഘാതം, കാന്‍സര്‍, പക്ഷാഘാതം മുതലായ മാരക അസുഖങ്ങള്‍ തടയാനും മുന്‍കൂട്ടി കണ്ടുപിടിക്കാനും ഏറ്റവും നല്ലത് മുടങ്ങാതെയുള്ള വാര്‍ഷിക പരിശോധനയാണ്.
വാര്‍ഷിക പരിശോധനയില്‍ വൃക്കയുടെ ടെസ്റ്റുകള്‍, ലിവറിന്‍റെ ടെസ്റ്റുകള്‍, ഹൃദയത്തിന്‍റെ ടെസ്റ്റുകളായ എക്കോകാര്‍ഡിയോഗ്രാം, ടെഡ്മില്‍ ടെസ്റ്റ്, വയറിന്‍റെ സ്കാന്‍, തലച്ചോറിലോട്ടോ, കാലുകളിലേക്കോ പോകുന്ന ധമനികളില്‍ തടസമുേണ്ടൊ യെന്നറിയാനുള്ള ഡോപ്ലര്‍ ടെസ്റ്റുകള്‍ മുതലായവ നടത്തണം.
9. എന്താണ് TMTടെസ്റ്റ് ?
വ്യായാമം ചെയ്ത്, തുടര്‍ച്ചയായി ചെയ്യുന്ന ഇ.സി.ജിയാണ് ടെഡ്മില്‍ ടെസ്റ്റ് അഥവാ TMT അഥവാ വ്യായാമ ECG.
ബ്ലോക്കുകളുള്ള പലരിലും റെസ്റ്റിങ്ങ് ഇ.സി.ജി നോര്‍മല്‍ ആയിരിക്കും. നാളെ ഹൃദയാഘാതം സംഭവിക്കാന്‍ പോകുന്ന വ്യക്തിയുടെ ഇന്നത്തെ ഇ.സി.ജി ഒരു പക്ഷേ എന്ന് നോര്‍മല്‍ ആയിരിക്കും.
പക്ഷേ ബ്ലോക്കുകളുള്ളപ്പോള്‍ വ്യായാമത്തില്‍ ക്രമേണ ഇ.സി.ജിയില്‍ വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
10. എന്താണ് എക്കോ ടെസ്റ്റ് ?
ഹൃദയത്തിന്‍റെ ഉള്‍ഭാഗവും, ഹൃദയവാല്‍വുകളും, ഹൃദയഭിത്തികളിലുണ്ടാകുന്ന സുഷിരങ്ങളും ഹൃദയത്തിന്‍റെ പമ്പിങ് കപ്പാസിറ്റിയും വീക്ഷിക്കുന്നതിനായി ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന ടെസ്റ്റാണ് എക്കോ ടെസ്റ്റ്. അതായത് വയറില്‍ അള്‍ട്രാസോണോഗ്രാം ചെയ്യുന്നതു പോലെ ഹൃദയത്തിനു ചെയ്യുന്ന ടെസ്റ്റാണ് എക്കോ ടെസ്റ്റ്. സാധാരണ എക്സ്റേ, സി.റ്റി സ്കാന്‍ മുതലായവ പോലെ എക്കോ ടെസ്റ്റ് ശരീരത്തിന് ഹാനികരമല്ല.
ചെറുപ്രായത്തിലേ കുട്ടികളില്‍ എക്കോ ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ പല അസുഖങ്ങളേയും നേരത്തെ കണ്ടുപിടിക്കാം.
11. എപ്പോഴാണ് ആന്‍ജിയോഗ്രാം ചെയ്യാനാവശ്യപ്പെടുന്നത് ?
ഹൃദയാഘാതത്തിന്‍റെ ഭാഗമായി കടുത്ത നെഞ്ചുവേദനയോടെ വരുന്ന രോഗികള്‍ക്ക് ഉടന്‍ തന്നെ ആന്‍ജിയോഗ്രാം വേണം.
നെഞ്ചുവേദനയില്ലാത്ത രോഗികളില്‍, TMT ടെസ്റ്റും എക്കോകാര്‍ഡിയാമും വ്യതിയാനം കാണിക്കുകയാണെങ്കില്‍ ആന്‍ജിയോഗ്രാം ചെയ്യണം.
ബ്ലോക്കുകള്‍ 70% കൂടിയാല്‍ മാത്രമേ വേദന അനുഭവപ്പെടുകയുള്ളൂ. പ്രമേഹ രോഗികളില്‍ അതിലും കാഠിന്യമുള്ള ബ്ലോക്കുകള്‍ പോലും നെഞ്ചുവേദനയുണ്ടാക്കണമെന്നില്ല.
12. ഹൃദയബ്ലോക്കുകള്‍ക്കുള്ള ചികിത്സകള്‍
ബ്ലോക്കുകളുടെ കാഠിന്യവും ഹൃദയാഘാത സാധ്യതയും കണക്കിലെടുത്താണ് ചികിത്സ നിര്‍ദ്ദേശിക്കപ്പെടുന്നത്.
പ്രധാന ചികിത്സാരീതികള്‍ താഴെ പറയുന്നവയാണ്
a. മരുന്നുകള്‍
b. ആന്‍ജിയോപ്ലാസ്റ്റി
c. ബൈപാസ്സ് സര്‍ജറി
d. FCCP
e. ലൈഫ് സ്റ്റെല്‍ മോഡിഫിക്കേഷന്‍
13. പ്രധാനപ്പെട്ട മരുന്നുകള്‍ എന്തെല്ലാം ?
a. ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍
രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്നു. ആസ്പിരിന് വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍ മുതലായവ കൂടുതലാണ്.
b. …………….( …………)
ഇവ ഹൃദയധമനികളെ വികസിപ്പിക്കുന്നു. ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം.
c. …………(…………)
ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം മുതലായവ കുറച്ച് ഹൃദയത്തിന്‍റെ ഓക്സിജന്‍ ആവശ്യകത കുറയ്ക്കുന്നു.
d. …………………… (…………………)
ഹൃദയത്തിന്‍റെ പമ്പിങ്ങ് ശേഷി മെച്ചപ്പെടുത്തുന്നു.
14. ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസ്സ് സര്‍ജറിയോ ആവശ്യമാകുന്നത് എപ്പോള്‍ ?
ആന്‍ജിയോഗ്രാമില്‍ ബ്ലോക്കുകളുടെ കാഠിന്യവും ഹൃദയാഘാതം വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ചികിത്സ നിര്‍ദ്ദേശിക്കുന്നത്. ഹൃദയാഘാതങ്ങള്‍ വന്ന് ഹൃദയം ഫെയ്ലര്‍ വരാതിരിക്കുകയാണ് ചികിത്സയുടെ ലക്ഷ്യം.
താരതമ്യേന സങ്കീര്‍ണ്ണമല്ലാത്ത ബ്ലോക്കുകള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയും സങ്കീര്‍ണ്ണമായ ബ്ലോക്കുകള്‍ക്ക് ബൈപാസ്സ് സര്‍ജറിയുമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.
15. എന്താണ് ECCP ചികിത്സ ?
ആല്‍ജൈന എന്ന നെഞ്ചുവേദനയുള്ളപ്പോള്‍, ആന്‍ജിയോഗ്രാം ചെയ്ത് ഹൃദയാഘാതം വരാന്‍ സാധ്യതയില്ലാത്ത ബ്ലോക്കുകളാണെങ്കിലും, ആന്‍ജിയോപ്ലാസ്റ്റി ബൈപാസ്സ് സര്‍ജറി മുതലായവ നിര്‍വ്വഹിക്കാന്‍ സാധ്യമല്ലാത്തതുമായ രോഗികളില്‍ ഉപയോഗപ്പെടുത്തുന്നതാണ് …………… എന്ന ഈ ചികിത്സാ രീതി.
ശരീരഭാഗങ്ങളെ അമര്‍ത്തി ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുക, രക്തക്കുഴലുകളെ വികസിപ്പിക്കുക എന്നതാണ് ഈ ചികിത്സയില്‍ നല്‍കുന്നത്. വളരെ കഠിനമായ ബ്ലോക്കുകളുള്ളപ്പോഴും, ഹൃദയത്തിന്‍റെ പ്രവര്‍ത്തനം കുറയുമ്പോഴും ഈ ചികിത്സാരീതി നല്ലതല്ല.
16. എന്താണ് കീലേഷന്‍ ചികിത്സ ?
ചില രാസവസ്തുക്കള്‍ ഇഞ്ചക്ഷനായി നല്‍കി ഹൃദയ ബ്ലോക്കുകളിലെ കാര്‍സിയം മുതലായ ഘടകങ്ങള്‍ നീക്കം ചെയ്യപ്പെടുമെന്ന് പറയുന്ന ഈ ചികിത്സരീതി നല്ലതാണെന്ന് കാണിക്കുന്ന പഠനങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
17. ഹൃദയബ്ലോക്കുകള്‍ കണ്ടാലുള്ള ഭക്ഷണക്രമങ്ങള്‍ എന്തെല്ലാം ?
a. അമിതഭാരമുള്ളവര്‍ അന്നജങ്ങളായ അരിഭക്ഷണങ്ങള്‍, ഗോതമ്പ്, ഉരുളക്കിഴങ്ങ്, നേന്ത്രപ്പഴങ്ങള്‍, ഇടയ്ക്കിടെയുള്ള സ്നാക്സുകള്‍ കുറയ്ക്കുക. പ്രോട്ടീന്‍ കൂടുതലുള്ള മുട്ടയുടെ വെള്ളക്കരു, പയറുവര്‍ഗ്ഗങ്ങള്‍, സോയ, മത്സ്യം, മാംസം മുതലായവ കൂടുതലായി ഉപയോഗിക്കുക.
b. പ്രമേഹമുള്ളവര്‍ അരിഭക്ഷണം കുറച്ച് ഗോതമ്പ് ഭക്ഷണം ശീലമാക്കുക. പഴവര്‍ഗ്ഗങ്ങളില്‍ മുന്തിരി, പഴുത്ത മാങ്ങ, പഴുത്ത ചക്ക മുതലായവ കുറയ്ക്കുക.
c. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പ് കൂടുതലുള്ളവര്‍ ചുവന്ന ഇറച്ചി (ബീഫ്, ആട്, പന്നി) കുറയ്ക്കുക. ആവശ്യമാണെങ്കില്‍ തൊലികളഞ്ഞ കോഴി മാത്രം ഉപയോഗിക്കുക. മത്സ്യങ്ങളില്‍ പൊതുവേ ചെമ്മീന്‍, ഞണ്ട് മുതലായവ ഉപയോഗിക്കാതിരിക്കുക. എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്നതിനും പകരം കറിവെച്ചോ, ബേക്കിംഗ്, ഗ്രില്ലിങ്ങ് മുതലായ രീതികള്‍ ഉപയോഗിച്ച് പാകം ചെയ്യുക.
കൊളസ്ട്രോള്‍ കൂടുതലുള്ള മറ്റു ആഹാരങ്ങളാണ് ബിരിയാണി, നെയ്ച്ചോറ്, ബേക്കറി പലഹാരങ്ങള്‍ മുതലായവ.
എണ്ണകള്‍, നെയ്യ്, വെണ്ണ, ചീസ്, മുട്ടയുടെ മഞ്ഞ മുതലായവ കുറയ്ക്കാന്‍ ശ്രമിക്കണം.
ഭക്ഷണത്തില്‍ കൂടുതല്‍ പയറുവര്‍ഗ്ഗങ്ങള്‍, നട്ട്സുകള്‍ (ബദാം, പിസ്ത, കപ്പലണ്ടി, കശുവണ്ടി) ഫലവര്‍ഗ്ഗങ്ങള്‍, സലാഡുകള്‍ മുതലായവ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
ഡോ കുല്‍ദീപ് കുമാര്‍, റിനായ് മെഡിസിറ്റി. കൊച്ചി
കടപ്പാട്-www.keralaheartfoundation.com
അവസാനം പരിഷ്കരിച്ചത് : 5/29/2020
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍