ഹൃദയ ശസ്ത്രക്രിയ എന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ പേടിയും ആശങ്കയും സാധാരണമാണ്. ശസ്ത്രക്രിയക്കുശേഷം തന്‍റെ അസുഖം ഭേദപ്പെടുമല്ലോ എന്നോര്‍ത്ത് മറ്റു ചിലര്‍ സമാധാനിക്കുന്നു.
ഹൃദയ ശസ്ത്രക്രിയ സങ്കീര്‍ണ്ണമാണെങ്കിലും ഡോക്ടര്‍ മാരുടെയും നഴ്സുമാരുടെയും അനുഭവസമ്പത്തും നൂതന ഉപകരണങ്ങളുടെ സാങ്കേതികതയും കാരണം ഈ ഓപ്പറേഷന്‍ ഇപ്പോള്‍ സുരക്ഷിതമായി ചെയ്യുവാന്‍ കഴിയും. ഓപ്പറേഷനുശേഷം ഒന്നരമാസത്തിനുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയും.
ക്യാന്‍സര്‍, പക്ഷാഘാതം മുതലായ രോഗങ്ങളെപ്പോലെ ഭയപ്പെടേണ്ട ഒരു രോഗമല്ല ഹൃദ്രോഗം. ഹൃദ്രോഗം ബാധിച്ച ഏതൊരാള്‍ക്കും പരിപൂര്‍ണ്ണശ്രദ്ധകൊടുത്താല്‍ സമ്പൂര്‍ണ്ണ ആയുസ്സ് സാധ്യമാണ്. നിങ്ങളെ ചികിത്സിക്കുന്ന ഭൂരിഭാഗം ഡോക്ടര്‍മാരും ഇന്ത്യക്കു പുറമെ ഇംഗ്ലണ്ട്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ നിന്ന് പരിശീലനം നേടിയവരും വിദേശരാജ്യങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിരന്തരം പങ്കെടുക്കുന്നവരുമാണ്. ഹൃദയശസ്ത്രക്രിയയുടെ കാര്യത്തില്‍ ലോകത്തെവിടെയും നടക്കുന്ന പോലെ ഏറ്റവും നല്ല ഓപ്പറേഷന്‍ ഇപ്പോള്‍ റിനൈ മെഡിസിറ്റി പോലുള്ള സ്ഥാപനങ്ങളില്‍ ലഭ്യമാണ്.
ബൈപ്പാസ് ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയം മറികടക്കുന്നതെങ്ങനെ ?
ബൈപ്പാസ് ശസ്ത്രക്രിയ നിങ്ങളെ ആരോഗ്യവാനാ ക്കാനും നിങ്ങളുടെ ആയുസ്സ് കൂട്ടാനും വേണ്ടിയുള്ളതാണ്. ഈ ചിന്ത നിങ്ങള്‍ക്ക് സമാധാനമാണ് നല്‍കേണ്ടത്.
ഈ ഓപ്പറേഷന്‍ ഇപ്പോള്‍ വളരെ സുരക്ഷിതമായി ചെയ്യുവാന്‍ കഴിയും. ഓപ്പറേഷന്‍ കഴിഞ്ഞ പലരും ഓപ്പറേഷന് വിധേയരാവാത്തവരേക്കാളും ദീര്‍ഘ കാലം ജീവിക്കുന്നവരായിട്ടാണ് കണ്ടുവരുന്നത്. ഓപ്പറേഷനടുത്തുള്ള ദേഹാസ്വാസ്ഥ്യങ്ങള്‍ വളരെ താത്കാലികവും സഹിക്കാന്‍ പ്രയാസമില്ലാത്തതുമാണ്. മറ്റൊരു സത്യം ഓപ്പറേഷനുശേഷം പലരും മുമ്പത്തെക്കാള്‍ സന്തോഷവാډാരും ആത്മവിശ്വാസ മുള്ളവരും ശരിയായ ദിനചര്യയും ആഹാരക്രമവും പാലിക്കുകയും, ചുറ്റുമുള്ളവരുടെ ആരോഗ്യകാര്യ ത്തില്‍ ശ്രദ്ധിക്കുന്നവരുമായി കാണുന്നു. ഈ ഓപ്പറേഷനുശേഷമുണ്ടണ്ടാവുന്ന എല്ലാ കോപ്ലിക്കേഷ നും ഇപ്പോള്‍ ചികിത്സിച്ചുമാറ്റാവുന്നതാണ്
ഹൃദയപേശികള്‍ക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളില്‍ തടസ്സമുണ്ടാവുമ്പോള്‍ ഹൃദയവേദനയും ഹൃദയാഘാതവുമുാകുന്നു. പലതവണ ഹൃദയാഘാതമുണ്ടാകുമ്പോള്‍ ഹൃദയത്തിന്‍റെ ശേഷി കുറഞ്ഞ് ഹാര്‍ട്ട് ഫെയ്ലര്‍ ഉാകുന്നു. ഈ തടസ്സങ്ങളുടെ അപ്പുറത്തേക്ക് പുതിയ രക്തക്കുഴലുകള്‍ തുന്നിപ്പിടിപ്പിക്കുകയാണ് ബൈപ്പാസ് ശസ്ത്രക്രിയ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
പുതിയ രക്തക്കുഴലുകള്‍ കാലില്‍ നിന്നെടുക്കുന്ന രക്തക്കുഴലു കളോ (ഢലശിെ), നെഞ്ചില്‍ നിന്നോ കൈയില്‍ നിന്നോ എടുക്കുന്ന രക്തക്കുഴലുകളോ (അൃലേൃശലെ) ആകാം.
പ്രധാനമായും 9 കാരണങ്ങളാണ്
ഹൃദയബ്ലോക്കുകള്‍ കണ്ടുപിടിക്കുന്നതിനുള്ള ആന്‍ജിയോഗ്രാം എന്ന ടെസ്റ്റില്‍ കൊഴുപ്പുകള്‍ അടഞ്ഞ ബ്ലോക്കുകള്‍ കാണുകയും, ആ ബ്ലോക്കുകള്‍ ആന്‍ജിയോ പ്ലാസ്റ്റി വഴി മാറ്റാന്‍ പറ്റില്ല എന്നുവരികയും ചെയ്യുമ്പോള്‍ ബൈപാസ്സ് സര്‍ജറി ആവശ്യമായി വരുന്നു. ഹൃദയാഘാതം തടയാന്‍ വേണ്ടിയാണിത്.
ഹൃദയത്തില്‍ ബ്ലോക്കുണ്ടൊയെന്നറിയാന്‍ ചെയ്യുന്ന ടെസ്റ്റാണ് ആന്‍ജിയോഗ്രാം. ആന്‍ജിയോഗ്രാം നോക്കിയാണ് നിങ്ങളുടെ ബ്ലോക്കുകള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റിയാണോ ബൈപാസ്സാണോ നല്ലതെന്ന് നിശ്ചയിക്കുന്നത്.
ഭൂരിഭാഗം ബ്ലോക്കുകളും ആന്‍ജിയോ പ്ലാസ്റ്റി വഴി ഭേദമാക്കാന്‍ കഴിയും. ബ്ലോക്കുകളിലേക്ക് വയര്‍ കടത്തി ബ്ലോക്കുകള്‍ ബലൂണ്‍ വെച്ച് വീര്‍പ്പിച്ച് സ്റ്റെന്‍റ് ഇടുകയാണ് ഈ ചികിത്സാരീതി. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് പോകുവാന്‍ കഴിയും. ആന്‍ജിയോപ്ലാസ്റ്റി വഴി ഭേദമാക്കാന്‍ കഴിയാത്ത ബ്ലോക്കു കള്‍ക്കാണ് ബൈപ്പാസ് ശസ്ത്രക്രിയ വേണ്ടിവരുന്നത്.
ഹൃദയത്തിന്‍റെ ഭിത്തികളുടെ അനക്കവും, വാല്‍വുകളും, പമ്പിങ്ങ് ശേഷിയും നോക്കി കാണാന്‍ ഉപയോഗിക്കുന്ന സ്കാനിങ്ങാണിത്. ഹൃദയത്തിന്‍റെ വലിപ്പവും ഇതില്‍ നോക്കി കാണാം.
സാധാരണ ഹൃദയത്തിന്‍റെ പ്രവര്‍ത്തനശേഷി 70% ത്തില്‍ നിന്ന് ഓരോ ഹൃദയാഘാതശേഷവും കുറഞ്ഞുവരുന്നു. 20 ശതമാനത്തോളമെത്തുമ്പോള്‍ ഹൃദയം വലുതായി ഹാര്‍ട്ട് ഫെയ്ലര്‍ ഉണ്ടാകുന്നു.
ഹൃദയ ബ്ലോക്കുകളുള്ളപ്പോള്‍ സാധാരണ ഇ.സി.ജിയില്‍ കാണണമെന്നില്ല. എന്നാല്‍ വ്യായാമം ചെയ്തു കൊണ്ടുള്ള ഇ.സി.ജിയില്‍ ഭൂരിഭാഗം ബ്ലോക്കുകളെയും കാണാന്‍ സാധിക്കും.
എന്താണ് ഹാര്‍ട്ട് അറ്റാക്ക് ?
ബ്ലോക്കുകള്‍ കാരണം ഹൃദയത്തിലെ രക്തക്കുഴലുകള്‍ പെട്ടെന്നടയുമ്പോള്‍ ഹൃദയപേശിയുടെ ഒരുഭാഗം നശിക്കുന്നു. തത്ഫലമായി രോഗിക്ക് പെട്ടെന്ന് നെഞ്ചുവേദനയും തളര്‍ച്ചയും ഉണ്ടാകുന്നു. ചിലപ്പോള്‍ ഹൃദയസ്തംഭനവും മരണവും സംഭവിച്ചേക്കാം. ഓരോ ഹൃദയാഘാതം വരുമ്പോഴും ഹൃദയത്തിന്‍റെ പ്രവര്‍ത്തനശേഷി കുറയുന്നു. സാധാരണയുള്ള 70 ശതമാനം പ്രവര്‍ത്തനശേഷി ആഘാതത്തിനുശേഷം 40 ശതമാനവും രണ്ടാമത്തെ ആഘാതത്തിന് ശേഷം 20 ശതമാനവും ആയി കുറയുന്നു.
എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ ?
ചിലപ്പോള്‍ നെഞ്ചുവേദന ഹൃദയാഘാതത്തിന്‍റെ മുന്നോടി മാത്രമാണ്. ഇതിനെ ആന്‍ജൈന എന്നു പറയുന്നു. ഹൃദയാ ഘാതത്തില്‍ കലശലായ വേദനയും ഹൃദയപേശികളുടെ നാശവും സംഭവിക്കുന്നു. കൂടുതല്‍ ഹൃദയപേശികള്‍ നശിച്ചാല്‍ ഹൃദയത്തിന്‍റെ ശക്തി കുറയുന്നു.
ഹൃദയത്തിന്‍റെ പമ്പിങ്ങ് ശേഷി കുറയുമ്പോള്‍ ശ്വാസംമുട്ടും ദേഹത്ത് നീര്‍ക്കെട്ടും ഉണ്ടാകുന്നതാണ് ഹാര്‍ട്ട് ഫെയ്ലര്‍.
രണ്ടോ മൂന്നോ ഹൃദയാഘാതം ഉണ്ടായാല്‍ ഇത് സംഭവിക്കും
ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ തടയാം
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം 35 വയസ്സു കഴിഞ്ഞ എല്ലാവരും വര്‍ഷത്തിലൊരിക്കല്‍ ഹൃദയചെക്കപ്പിന് വിധേയമാവുകയാണ് ഹൃദയാഘാതം തടയുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഈ ചെക്കപ്പില്‍ ചെയ്യുന്ന സ്ട്രെസ്സ് ടെസ്റ്റ് TMT ടെസ്റ്റ് വഴി ചെറിയ ബ്ലോക്കുകളെ കണ്ടെ?ത്താന്‍ കഴിയും. അതോടൊപ്പം ബ്ലോക്കുകള്‍ക്ക് കാരണങ്ങളായ പുകവലി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ധാരാളം കൊഴുപ്പുകളടങ്ങിയ ഭക്ഷണങ്ങള്‍, മാനസിക പിരിമുറുക്കം, വ്യായാമമില്ലായ്മ മുതലായവയെ ക്രമീകരിക്കുവാനും ശ്രമിക്കുക.
സാധാരണ സങ്കീര്‍ണ്ണമല്ലാത്ത ബ്ലോക്കുകള്‍ക്ക് ആന്‍ജി യോപ്ലാസ്റ്റിയും സങ്കീര്‍ണ്ണമായ ബ്ലോക്കുകള്‍ക്ക് ബൈപാസ്സുമാണ് പ്രതിവിധി. ചില രോഗികള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റിയാണോ ഓപ്പറേഷനാണോ നല്ലതെന്നതില്‍ ഡോക്ടര്‍ മാരില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടാകാം. സ്വന്തം ആരോഗ്യം ഓരോരുത്തരുടേയും പ്രധാന പ്രശ്നമായതിനാല്‍ ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ അഭിപ്രായം തേടുന്നത് നല്ലതാ യിരിക്കും. എല്ലായ്പ്പോഴും ഭൂരിപക്ഷാഭിപ്രായമായിരിക്കും ഒരു വ്യക്തിയുടെ അഭിപ്രായത്തേക്കാളും നല്ലത്.
ആന്‍ജിയോഗ്രാമിന് ശേഷം നിങ്ങളുടെ ഡോക്ടര്‍ ബൈപ്പാസ് ശസ്ത്രക്രിയ വേണം എന്ന് പറഞ്ഞാല്‍ എപ്പോള്‍ അത് വേണം എന്നുള്ളത് പ്രാധാനമാണ്. തുടര്‍ച്ചയായി വേദന അനുഭവപ്പെടുകയോ ഇടത്തു രക്തക്കുഴലിലെ പ്രധാന ധമനിയില്‍ ബ്ലോക്കുണ്ടാവുകയോ ആണെങ്കില്‍ ഉടനെ ഓപ്പറേഷന്‍ ചെയ്യുന്നതാണ് നല്ലത്. കാരണം ഇത്തരം രോഗികള്‍ക്ക് പെട്ടെന്ന് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കും. വേദനയൊന്നുമില്ലെങ്കില്‍ ബ്ലോക്കുകളും അത്ര കഠിനമല്ലെങ്കില്‍ സാവകാശം വീട്ടില്‍പോയി മുന്‍കൂട്ടി പറഞ്ഞ ദിവസം ഓപ്പറേഷന്‍ ചെയ്യുന്നതാണ് നല്ലത്. ഒരു വലിയ ഹാര്‍ട്ട് അറ്റാക്കിനുശേഷം തുടര്‍ച്ചയായ വേദനയൊന്നുമില്ലെങ്കില്‍ ഒന്നര മാസത്തെ വിശ്രമത്തിന് ശേഷം ഓപ്പറേഷന്‍ ചെയ്യുന്നതാണ് നല്ലത്.
പ്രധാനമായും ബൈപാസ്സ് ശസ്ത്രക്രിയ നാലായി തരംതിരിക്കാം.
1. ഋഹലരശ്ലേ ഛുലൃമശേീി
2. ഡൃഴലിേ ഛുലൃമശേീി
3. ഋാലൃഴലിര്യ ഛുലൃമശേീി
4. ഒശഴവ ഞശസെ ീുലൃമശേീി
നിങ്ങള്‍ക്ക് വളരെ അപകടകരമായ ബ്ലോക്കുകളോ, ഇടതുവശത്തെ പ്രധാനധമനിയില്‍ ബ്ലോക്കോ, ഹൃദയാ ഘാതത്തിനുശേഷം തുടര്‍ച്ചയായ വേദനയോ ഉണ്ടെങ്കില്‍ അത് രണ്ടാമതൊരു ഹാര്‍ട്ട് അറ്റാക്കിന് സാധ്യതയുണ്ടെന്നാണ് കാണിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തിര ശസ്ത്രക്രിയ വേ?ണ്ടിവരും. ഇത് ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയയാണ്.
റിനൈ മെഡിസിറ്റിയില്‍ 99% വിജയശതമാനത്തോടെ ദിവസം മൂന്നോ നാലോ ഓപ്പറേഷനുകള്‍ നടക്കുന്നു. ഓപ്പറേഷനടുത്തുണ്ടാകുന്ന താരതമ്യേന ലഘുവായ മാനസിക – ശാരീരിക അസ്വാസ്ഥ്യങ്ങളെ അതിജീവിച്ചാല്‍ നിങ്ങള്‍ക്ക് നല്ലൊരു ജീവിതം കിട്ടാന്‍ പോകുകയാണ്. ബൈപാസ്സ് കഴിഞ്ഞവര്‍ കഴിയാത്തവരേക്കാള്‍ ദീര്‍ഘകാലം സന്തുഷ്ടരായി ജീവിക്കുന്നതായിട്ടാണ് കാണുന്നത്.
ശസ്ത്രക്രിയ ദിവസം തീരുമാനിച്ചുകഴിഞ്ഞാല്‍ മാനസികമായും ശാരീരികമായും സാമ്പത്തികമായും തയ്യാറെടുപ്പ് നടത്തണം. ബൈപ്പാസ് ശസ്ത്രക്രിയ ഇപ്പോള്‍ സാധാരണ വയറിന്‍റെ ശസ്ത്രക്രിയയേക്കാളും സുരക്ഷിതമായി ചെയ്യാവുന്നതാണ്. ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള മൂന്നാഴ്ചയോളമുള്ള ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളൊഴിച്ചാല്‍ നിങ്ങള്‍ക്ക് നല്ലൊരു ജീവിതം കിട്ടാന്‍ പോവുകയാണെന്ന ചിന്ത മനസ്സില്‍ വരുത്തണം. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞവര്‍ ബൈപ്പാസ് ശസ്ത്രക്രിയ കഴിയാത്തവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു എന്നത് സത്യമാണ്. ശാരീരികമായ തയ്യാറെടുപ്പില്‍ ഏറ്റവും പ്രധാന്യം നമ്മുടെ ശ്വാസകോശത്തെ ബലപ്പെടുത്തുക എന്നതാണ്. സ്പൈറോമെട്രി വ്യായാമവും പ്രാണായാമവും ഇതിനെ സഹായിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം വൃക്കരോഗങ്ങള്‍, വലിവ് മുതലായവ ഉള്ളവര്‍ക്ക് പ്രത്യേക തയ്യാറെടുപ്പ് വേണം.
ശസ്ത്രക്രിയക്ക് മുമ്പ് ശ്വാസകോശത്തെ സജ്ജമാക്കാനുള്ള പ്രധാനമായ വ്യായാമമാണ് സ്പൈറോമെട്രി വ്യായാമം.
സാധാരണ ബൈപ്പാസ് ശസ്ത്രക്രിയക്ക് ഒന്നോ രണ്ടോ കുപ്പിയുടെ ആവശ്യമേയുള്ളു. പക്ഷെ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ആറുപേരുടെ രക്തം കരുതി വെക്കുന്നു. വളരെ അപൂര്‍വ്വമായി നാലോ അഞ്ചോ കുപ്പി ഉപയോഗിക്കേണ്ടി വന്നാല്‍ നിങ്ങ ളോട് കൂടുതല്‍ രക്തത്തിന് ആവശ്യപ്പെട്ടേക്കാം. സാധാരണ അടിയന്തിര ശസ്ത്രക്രിയയില്‍ രക്തത്തിന്‍റെ ആവശ്യം കൂടുതലാണ്. കഴിയുന്നതും ബന്ധുക്കളുടെ രക്തം നല്‍കുന്നതാണ് നല്ലത്. പണം നല്‍കി രക്തബാങ്കില്‍ നിന്നോ അപരിചിതരില്‍ നിന്നോ രക്തം സ്വീകരിക്കുന്നത് നല്ലതല്ല.
ഒരേ ഗ്രൂപ്പിലുള്ള രക്തം കിട്ടിയില്ലെങ്കില്‍ ഗ്രൂപ്പ് മാറ്റി തരുവാനുള്ള സംവിധാനം രക്തബാങ്കിലുണ്ട്. സാധാരണ ഓപ്പറേഷന്‍റെ തലേ ദിവസം നാലുകുപ്പി രക്തവും ഓപ്പറേഷന്‍റെ ദിവസം രണ്ടുകുപ്പിയും നല്‍കുക.
ദീര്‍ഘനാള്‍ പ്രമേഹം അല്ലെങ്കില്‍ രക്തത്തില്‍ പഞ്ചസാരയുടെ അസുഖമുള്ളവര്‍, ഈ രോഗം നമ്മുടെ ഹൃദയം, രക്തക്കുഴലുകള്‍, വൃക്ക, കണ്ണ്, തലച്ചോറ് മുതലായവയെ ബാധിക്കുമെന്ന് അറിയുക. ഈ അസുഖമുള്ളവരില്‍ ഹൃദയാഘാതം വേദനയില്ലാതെ സംഭവിക്കും. രക്തത്തില്‍ ഉയര്‍ന്ന പഞ്ചസാരയുമായി ശസ്ത്രക്രിയക്ക് വിധേയമാവു മ്പോള്‍ മുറിവുകളില്‍ അണുബാധയുണ്ടാവാന്‍ സാധ്യത കൂടുതലാണ്.
ശസ്ത്രക്രിയക്ക് മുന്‍പുള്ള ദിവസങ്ങളില്‍ വീട്ടില്‍ തന്നെ ഒരു പ്രമേഹ ചാര്‍ട്ട് വെക്കുക. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ പഞ്ചസാരയുടെ അളവ് അളക്കാന്‍ സാധിക്കും. കൂടെ കൂടെ ഒരു പ്രമേഹവിദഗ്ധനേയോ, നിങ്ങളുടെ കുടുംബഡോക്ടറെയോ കാണിച്ച് മരുന്നിന്‍റേയോ, ഇന്‍സുലിന്‍റേയോ അളവ് വ്യത്യാസപ്പെടുത്തുക. ഗുളികയും ആഹാരക്രമവും കൊണ്ട് പ്രമേഹം നിയന്ത്രിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇന്‍സുലിന്‍ തുടങ്ങാം.
ദീര്‍ഘനാളായുള്ള രക്തസമ്മര്‍ദ്ദം നമ്മുടെ ഹൃദയം, കണ്ണ്, തലച്ചോറ് മുതലായവയെ ബാധിക്കുന്നു. ഉപ്പ് കുറച്ച ഭക്ഷണം, വ്യായാമം, യോഗ, മെഡിറ്റേഷന്‍, മരുന്നുകള്‍ മുതലായവയാണ് പ്രധാന പ്രതിവിധി. ചിലര്‍ക്ക് രണ്ടോ മൂന്നോ മരുന്നുകള്‍ കഴിക്കേണ്ടിവരും.
പെട്ടെന്നുണ്ടാകുന്ന മാരകമായ പക്ഷാഘാതത്തിന് പ്രധാനകാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആണ്. ശസ്ത്രക്രിയക്ക് മുമ്പുള്ള ദിവസങ്ങളില്‍ മാനസിക പ്രയാസങ്ങള്‍ കാരണം രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യതയുണ്ട്. രക്തസമ്മര്‍ദ്ദം അളക്കുന്ന ഒരു ഉപകരണം വീട്ടില്‍ വാങ്ങിവെച്ച് ദിവസവും രക്തസമ്മര്‍ദ്ദം അളന്ന് ഒരു പുസ്തകത്തില്‍ എഴുതിവെക്കുന്നത് നന്നായിരിക്കും. രക്തസമ്മര്‍ദ്ദം കൂടുതലായി കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ കുടുംബ ഡോക്ടറെ കാണിച്ച് മരുന്ന് വ്യത്യാസപ്പെടുത്താന്‍ ശ്രമിക്കുക. സാധാരണ ഒരാളുടെ രക്തസമ്മര്‍ദ്ദം 120/80 മുതല്‍ 140/90 വരെ ആണ്. മാനസിക പിരിമുറുക്കമോ കടുത്ത ശാരീരിക പ്രയത്നതങ്ങളോ ചെയ്യുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടും. ജലദോഷം, പനി മുതലായ സാധാരണ രോഗങ്ങള്‍ പിടിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദത്തെ കൂടുതലായി ശ്രദ്ധിക്കണം. കൂടെകൂടെവരുന്ന തലവേദനയാണ് രക്തസമ്മര്‍ദ്ദം കൂടുമ്പോഴുണ്ടാകുന്ന പ്രധാന ലക്ഷണം.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കല്ലുകള്‍, പ്രോസ്റ്റേറ്റ്ഗ്രന്ഥിയുടെ വീക്കം മുതലായവയാണ് വൃക്കയെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍. പലര്‍ക്കും ഹൃദയശസ്ത്രക്രിയക്ക് മുമ്പുള്ള പരിശോധനയിലാണ് വൃക്കയ്ക്ക് അസുഖമുള്ള കാര്യം മനസ്സിലാകുന്നത്.
വൃക്കരോഗമുണ്ടെന്ന് കണ്ടാല്‍ വൃക്കഡോക്ടറുടെ ഉപദേശം തേടണം. സാധാരണ ഹൃദയത്തിന്‍റെ ബ്ലോക്കുകളാണ് മാരകം ഹൃദയത്തില്‍ ബ്ലോക്കുകളുള്ളപ്പോള്‍ മറ്റ് ശസ്ത്രക്രിയകള്‍ സുരക്ഷിതമല്ല. കാരണം മറ്റ് ശസ്ത്രക്രിയകളുടെ സമയത്ത് ഹൃദയാഘാതം സംഭവിക്കാം. അതുകൊണ്ട് ഹൃദയബ്ലോക്കുകള്‍ മാറ്റിയതിന് ശേഷമേ മിക്കവാറും വൃക്കയുടെ അസുഖങ്ങള്‍ ചികിത്സിക്കാന്‍ പറ്റൂ. വൃക്കക്ക് അസുഖമുള്ളവര്‍ക്ക് ബൈപ്പാസ് ശസ്ത്രക്രിയക്ക് ശേഷം ചിലപ്പോള്‍ ഡയാലിസിസ് വേി വരുവാനുള്ള സാധ്യതയുണ്ട്.
ശസ്ത്രക്രിയക്ക് മുമ്പുള്ള ദിവസങ്ങളില്‍ ശരീരത്തിലെ എല്ലാ പേശികളേയും തളര്‍ത്തിയിടുന്ന റിലാക്സേഷന്‍ തെറാപ്പി പരിശീലിക്കണം. ശസ്ത്രക്രിയക്ക് ശേഷം മുറിവുകളില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍ അതുകുറക്കാന്‍ റിലാക്സേഷന്‍ തെറാപ്പി സഹായിക്കും. മുറിവുകളില്‍ വേദനയുണ്ടാകുന്ന പ്രധാന കാരണം മുറിവിന് ചുറ്റുമുള്ള പേശികളുടെ ബലംപിടുത്തമാണ്.
ഹൃദയത്തിന് പ്രധാനമായി രണ്ട് രക്തക്കുഴലുകളാണുള്ളത്. ഇടതും വലതും. ഇടത് രക്തക്കുഴലാണ് ഏറ്റവും പ്രധാനം. ഇടത് രക്തക്കുഴല്‍ രണ്ടായി വിഭജിക്കുന്നതിന് മുമ്പുള്ള ഭാഗമാണ് ലെഫ്റ്റ് വെയ്ന്‍. ഇടതു രക്തക്കുഴല്‍ ഹൃദയത്തിന്‍റെ ഭൂരിഭാഗത്തേക്കും രക്തമെത്തിക്കുന്നു
ഡോക്ടര്‍മാര്‍ ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തി ലാണ് ഒരു രോഗിക്ക് ബൈപ്പാസ് സര്‍ജറിയാണ് നല്ലതെന്ന് നിര്‍ദ്ദേശിക്കുന്നത്. പക്ഷേ ചിലര്‍ ഭയം കാരണം ബൈപാസ് വേണ്ട എന്ന് നിര്‍ബന്ധം പിടിക്കാറുണ്ട്. ഇത് ദീര്‍ഘകാലത്തേക്ക് അവരുടെ ജീവിതത്തെ ഹാനികരമായി ബാധിക്കുന്നതായി കാണുന്നു.
നമ്മളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന ഒരു സംഭവമാണ് ഹൃദയരോഗമുണ്ടെന്നുള്ള തിരിച്ചറിവ്. പക്ഷേ ഇതിനെ മറികടക്കുവാന്‍ സാധിക്കും. ശരീരപേശികള്‍ കോച്ചിവലിക്കല്‍, രക്തസമ്മര്‍ദ്ദം കൂടല്‍, ഹൃദയമിടിപ്പ് കൂടല്‍, വയറെരിച്ചില്‍, ഉറക്കമില്ലായ്മ മുതലായവ മാനസിക സമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളാണ്.
ഓപ്പറേഷന് തീയേറ്ററില്‍ നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പല ഉപകരണങ്ങളും ആളുകളും ഉണ്ടാവും. ഇവയെല്ലാം നിങ്ങളുടെ സരുക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഇവയെല്ലാം കണ്ട് ഒരിക്കലും ആശങ്കയുണ്ടാകരുത്. ശസ്ത്രക്രിയ മേശയിലേക്ക് മാറ്റി കഴിഞ്ഞാല്‍ ചെറിയൊരു കുത്തിവയ്പ്പ് തന്ന് നിങ്ങളെ ഉറക്കും. ഇതിനുശേഷം നിങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള വേദനയും അനുഭവപ്പെടില്ല.
ശസ്ത്രക്രിയയുടെ സുരക്ഷിതത്വത്തിനായി രണ്ട് സര്‍ജന്‍മാരും രണ്ട് അനസ്തറ്റിസ്റ്റുമാരും എല്ലായ്പ്പോഴും കൂടെയുണ്ടാകും. ഇതിന് പുറമെ രണ്ട് നഴ്സുമാരും സര്‍ജന്‍മാരെ ശസ്ത്രക്രിയക്ക് സഹായിക്കും. ശസ്ത്രക്രിയക്ക് വേണ്ട ഹൃദയശ്വാസകോശ മെഷീനില്‍ ‘പെര്‍ഫ്യൂഷനിസ്റ്റ്’ എന്നുപറയുന്നവരാണ് നടത്തുക.
ബൈപ്പാസ് ശസ്ത്രക്രിയയില്‍ നെഞ്ചിലും കൈയ്യിലും കാലിലുമായി രണ്ടോ മൂന്നോ മുറിവുകള്‍ ഉണ്ടാകും. നെഞ്ചിലെ മുറിവില്‍ കൂടി നിങ്ങളുടെ ഹൃദയത്തെ കാണാനാകും. സുക്ഷ്മ പരിശോധനയില്‍ നിങ്ങളുടെ ഹൃദയത്തില്‍ ബ്ലോക്കുള്ള ഭാഗത്തെ കാണാന്‍ സാധിക്കും. കൈയ്യില്‍ നിന്നോ കാലില്‍ നിന്നോ എടുത്ത രക്തക്കുഴലുകള്‍ ഹൃദയത്തിന്‍റെ ബ്ലോക്കുള്ള രക്തക്കുഴലിലേക്ക് തുന്നിചേര്‍ക്കുമ്പോള്‍ ധാരാളം രക്തം ഹൃദയത്തിലേക്ക് ഒഴുകുവാന്‍ തുടങ്ങും. നിങ്ങളുടെ ഹൃദയം പഴയതുപോലെയാകുന്നു. ഇതിന് ശേഷം മുറിവുകള്‍ തുന്നിച്ചേര്‍ത്ത് നിങ്ങളെ ശസ്ത്രക്രിയക്ക് ശേഷം ശുശ്രൂഷിക്കുന്ന ഐ.സി.യുവിലേക്ക് മാറ്റുന്നു.
സാധാരണ ഓപ്പറേഷന്‍ അഞ്ച് മണിക്കൂറോളം നീണ്ടു നില്‍ക്കും. ഇതില്‍ തുടക്കത്തിലെ ഒരു മണിക്കൂറോളം ഉറക്കിക്കിടത്തുന്നതിനും ശ്വസിക്കാന്‍ വേണ്ടി ട്യൂബ് ഇടുന്നതിനും മറ്റുമാണ്. അതിന്ശേഷം ഏകദേശം ഒരു മണിക്കൂറോളം ബൈപ്പാസിനുള്ള രക്തനാളികള്‍ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള സമയമാണ്. ഹൃദയത്തില്‍ രക്തനാളികള്‍ തുന്നിപ്പിടിപ്പിക്കുന്നതിനു വേണ്ടിയാണ് ശസ്ത്രക്രിയയുടെ ഏറ്റവും പ്രധാനമായ ഭാഗം. ഈ പ്രക്രിയ ഏകദേശം രണ്ടുമണിക്കൂറോളം നില്‍ക്കും. ഇതിനുശേഷം മുറിവുകള്‍ തുന്നി പ്പിടിപ്പിക്കുന്നതിനായി ഏകദേശം ഒരു മണിക്കൂറോളം വേണം. അപൂര്‍വ്വം ചിലപ്പോള്‍ ശസ്ത്രക്രിയ ഇതില്‍ കൂടുതല്‍ സമയം നീണ്ടു നില്‍ക്കാറുണ്ട്
ശസ്ത്രക്രിയക്ക് ശേഷം നിങ്ങളെ ശുശ്രൂഷിക്കുന്ന സ്ഥലമാണ് ഐ.സി..യു. ഇവിടെ ധാരാളം നഴ്സുമാരും ഡോക്ടര്‍മാരും ഉപകരണങ്ങളും ഉണ്ടായിരിക്കും. ഓരോ രോഗിക്കും ഒരു നഴ്സ് എന്ന വിധത്തില്‍ എപ്പോഴും കൂടെയുണ്ടായിരിക്കും. ഓപ്പറേഷന് ശേഷം നിങ്ങളെ ശുശ്രൂഷിക്കുന്നത് ഐ.സി.യുവില്‍ വച്ചായിരിക്കും. 24 മണിക്കൂര്‍ ഡോക്ടര്‍ അടുത്തുണ്ടായിരിക്കും.
എന്തിനാണ് ശരീരത്തില്‍ വയറുകളും ട്യൂബുകളും ഘടിപ്പിച്ചിട്ടുള്ളത്
രോഗിയുടെ നൂറുശതമാനം സുരക്ഷിതത്വത്തിന് വേണ്ടി ചില വയറുകളും ട്യൂബുകളും ശരീരത്തില്‍ നിന്നും വിവിധ ഉപ കരണങ്ങളിലേക്ക് ഘടിപ്പിക്കുന്നു. ഇവയില്‍ ശ്വാസകോശത്തി ലേക്കുള്ള ട്യൂബും, മൂത്രം പോകാനുള്ള ട്യൂബും നിങ്ങള്‍ക്ക് ചെറിയൊരു അസ്വസ്ഥത ഉണ്ടാക്കിയേക്കാം. മുറിവിനടുത്ത് വേറെ രണ്ട് ട്യൂബുകള്‍. നെഞ്ചിനകത്തെ രക്തം പുറത്ത് വരുന്നതിന് കൂടിയാണിത്. വേറെ ചില വയറുകള്‍ നിങ്ങളുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഓക്സിജന്‍ മുതലായവ നോക്കാനാണ്.
ഓപ്പറേഷന് ദിവസം മുഴുവന്‍ നിങ്ങള്‍ ഉറക്കമായിരിക്കും. യാതൊ ന്നും അറിയുകയുമില്ല. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ ഐ.സി.യുവിലേക്ക് മാറ്റും. പിറ്റേദിവസം ക്രമേണ നിങ്ങള്‍ ഉണരാന്‍ തുടങ്ങും. ഐ.സി.യുവില്‍ വച്ച് നിങ്ങള്‍ ഉണരുമ്പോള്‍ നഴ്സുമാരേയും ഡോക്ടര്‍മാരേയും മറ്റ് രോഗികളെയും കാണാന്‍ സാധിക്കുന്നു.
ശരീരത്തില്‍ ചില വയറുകളും ട്യൂബുകളും ഉണ്ടാകും. ഇതെല്ലാം നിങ്ങളുടെ നൂറുശതമാനം സുരക്ഷിതത്വത്തിനുവേണ്ടിയാണ്. മുറിവില്‍ നിന്നുള്ള വേദനയും വയറുകളും ട്യൂബുകളും കൊണ്ടുള്ള അസ്വസ്ഥതയും താരതമ്യേന സഹിക്കാന്‍ പറ്റുന്നതാണ്. ഐ.സി.യുവിലെ ചില ഉപകരണങ്ങളുടെ ശബ്ദവും മറ്റുരോഗികളുടെ ശബ്ദവും നിങ്ങള്‍ക്ക് കേള്‍ക്കാം.
ഓര്‍മ്മവന്നാല്‍ ഏറ്റവും പ്രധാനം ദീര്‍ഘമായി ശ്വസിക്കുകയും ചുമ വരികയാണെങ്കില്‍ ചുമച്ച് കഫം കളയുകയും ചെയ്യുക എന്നതാണ്. നിങ്ങള്‍ എത്രമാത്രം ശ്രമിക്കുന്നുവോ അത്രയും വേഗത്തില്‍ നിങ്ങള്‍ക്ക് സുഖപ്പെടും. മുറിവുകള്‍ ഉള്ളതുകൊണ്ട് രോഗികള്‍ ശരീരപേശികള്‍ ബലം പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് നല്ലതല്ല. ശരീരത്തിലെ എല്ലാപേശികളും തളര്‍ത്തിയിടാന്‍ ശ്രമിക്കുക.
ശസ്ത്രക്രിയയുടെ പിറ്റേ ദിവസം ഓര്‍മ്മവന്നാല്‍ ഉടനെ നിങ്ങളെ ശ്വാസോച്ഛാസത്തിനുള്ള മെഷീനില്‍ നിന്ന് മാറ്റും. മെഷീനില്‍ നിന്ന് മാറ്റിക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും പറ്റും. സാധാരണ ശസ്ത്രക്രിയയുടെ പിറ്റേദിവസം നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ നിങ്ങളെ വന്നുകാണുന്നു. ചെറിയ അസ്വാസ്ഥ്യങ്ങളെ സഹിക്കുകയും മനസ്സിനെ ശാന്തമാക്കുകയും തുടര്‍ച്ചയായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് വേഗം സുഖം പ്രാപിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ശരീരം എപ്പോഴും തളര്‍ത്തിയിടുകയാണെങ്കില്‍ വേദന വളരെ കുറയും.
നേരത്തെ പറഞ്ഞതുപോലെ ശസ്ത്രക്രിയ നിങ്ങള്‍ക്ക് നല്ല ജീവിതം തരാന്‍ വേണ്ടിയുള്ളാണ്. ഏകദേശം ഒരു മാസത്തെ മാനസിക പ്രശ്നങ്ങളും ശാരീരിക പ്രശ്നങ്ങളും അതിജീവിച്ചാല്‍ നിങ്ങള്‍ക്ക് പത്തോ പതിനഞ്ചോ വര്‍ഷത്തെ സുഖജീവിതം ഉറപ്പാണ്.
ബൈപ്പാസ് കഴിഞ്ഞവര്‍ ബൈപ്പാസ് കഴിയാത്തവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു. ബൈപ്പാസിന് ശേഷമുള്ള വാര്‍ഷിക പരിശോധനയില്‍ നിങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ക്യാന്‍സര്‍ മുതലായവ നേരത്തെ മനസ്സിലാക്കാന്‍ കഴിയുന്നു. ബൈപ്പാസ് കഴിഞ്ഞവര്‍ തന്‍റെയും തന്‍റെ ചുറ്റുമുള്ളവരുടെയും ആരോഗ്യ പ്രശ്നങ്ങളില്‍ ശ്രദ്ധകാണിക്കുന്നു. ഇതുവഴി കുടുംബത്തിലുള്ള എല്ലാവരുടേയും ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നു. ബൈപ്പാസ് കഴിഞ്ഞ ഒരാളുടെ കുടുംബത്തിലെ ആഹാരരീതി തന്നെ മാറുന്നു. കുടുംബത്തിലെ 35 വയസ്സുകഴിഞ്ഞ എല്ലാവരും ഹൃദയ പരിശോധനക്ക് വിധേയരാക്കണം.
മുന്‍പ് പറഞ്ഞതുപോലെ മനസ്സിനേയും ശരീരത്തിനേയും നല്ലപോലെ തയ്യാറെടുപ്പിച്ചതിന് ശേഷംവേണം ശസ്ത്രക്രിയക്ക് വരേണ്ടത്. അഡ്മിഷന് രണ്ട് ദിവസം മുന്‍പുതന്നെ ആസ്പിരിന്‍, ക്ലോപ്പിഡ്രോഗല്‍ എന്ന ഗുളികകള്‍ നിര്‍ത്തണം. എന്നാല്‍ വേദനയോ വളരെ കടുത്ത ബ്ലോക്കുകളോ ഉള്ളവര്‍ ഗുളികള്‍ നിര്‍ത്തേണ്ടതില്ല. അഡ്മിഷന്‍ ശേഷവും ഒന്നോ രണ്ടോ ദിവസത്തിന് ശേഷമേ ഓപ്പറേഷന്‍ നടക്കുകയുള്ളു. ഈ ദിവസങ്ങള്‍ ടെസ്റ്റുകള്‍ക്കും വ്യായാമങ്ങള്‍ക്കും വേണ്ടിയാണ്. ഈ ദിവസങ്ങള്‍ ആശുപത്രി പരിചയപ്പെടാനും മറ്റ് രോഗികളോട് സംസാരിക്കാനുമുള്ള അവസരം ഉപയോഗിക്കുക.
ഓപ്പറേഷന് മുമ്പ് നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളായ ശ്വാസകോശങ്ങള്‍, വൃക്ക, കരള്‍, തലച്ചോറ് മുതലായവയ്ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്ന് പരിശോധിക്കണം.
ഇതിനായി രക്തത്തിന്‍റേയും മൂത്രത്തിന്‍റേയും ടെസ്റ്റിന് പുറമെ വയറിന്‍റെ സ്കാന്‍, തലച്ചോറിലോട്ട് പോകുന്ന രക്തക്കുഴലില്‍ ബ്ലോക്കുണ്ടോയെന്നറിയുന്ന കാരോട്ടിക് ഡോപ്ലര്‍, ശ്വാസകോശത്തിന്‍റെ ശേഷി അളക്കുന്ന ലങ്ങ് ഫങ്ഷന്‍ ടെസ്റ്റുകള്‍ മുതലായവ ചെയ്യണം. ഈ ടെസ്റ്റുകളില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതിന്‍റെ വിദഗ്ദരായ ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രമെ ശസ്ത്രക്രിയ നടത്തുകയുള്ളൂ.
ശസ്ത്രക്രിയയുടെ തലേദിവസമാണ് രോഗികള്‍ ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിന് വിധേയമാകുന്നത്. മുന്‍പ് പറഞ്ഞതുപോലെ മനസ്സില്‍ പോസിറ്റീവ് ചിന്ത വരുത്തി ശാന്തമാക്കാന്‍ ശ്രമിക്കുക. ഈ ദിവസം സര്‍ജനും അനസ്തറ്റിസ്റ്റും വന്ന് ശസ്ത്രക്രിയയെക്കുറിച്ച് പറഞ്ഞുതരും. വൈകിട്ട് ശരീരം മുഴുവന്‍ ഷേവിങ് ചെയ്യുകയും ആന്‍റിബയോട്ടിക് ഉപയോഗിച്ച് കുളിക്കുകയും വേണം.
രാത്രി ആശങ്ക കുറയ്ക്കാനും നല്ലവണ്ണം ഉറങ്ങാനുമായി നിങ്ങള്‍ക്ക് ഒരു ഉറക്കഗുളിക തരും. ശസ്ത്രക്രിയ രാവിലെയാണെങ്കില്‍ രാത്രി പത്ത് മണിക്കുശേഷം ഒന്നും കഴിക്കാന്‍ പാടില്ല. ഉച്ചക്കാണ് ശസ്ത്രക്രിയയെങ്കില്‍ ചെറിയൊരു പ്രാതലാകാം.
സാധാരണ രണ്ട് ഷിഫ്റ്റുകളിലായാണ് ശസ്ത്രക്രിയ നടക്കുക. രാവിലെയാണ് ശസ്ത്രക്രിയയെങ്കില്‍ നിങ്ങളെ എട്ടുമണിയോടെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ടുപോകും. ഉച്ചക്കാണെങ്കില്‍ ഏകദേശം ഒരു മണിക്ക് ശേഷമാണ് ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ടുപോകുന്നത്. ഓപ്പറേഷന്‍ തീയറ്ററില്‍ വളരെയധികം ഉപകരണങ്ങളും കുറച്ച് ആളുകളും ഉണ്ടാകും.
എപ്പോള്‍ ഭക്ഷണം കഴിക്കാം
ഓപ്പറേഷന്‍റെ പിറ്റെ ദിവസം ഓര്‍മ്മവന്ന ഉടനെ വെന്‍റിലേറ്റര്‍ മെഷീനില്‍ നിന്ന് നിങ്ങളെ മാറ്റുന്നു. അതിന് ശേഷം പല്ലും വായയും നഴ്സുമാര്‍തന്നെ വൃത്തിയാക്കി തരുന്നു. കുറച്ചുകഴിഞ്ഞാല്‍ എന്തെങ്കിലും കുടിക്കാന്‍ തരുന്നു. ക്രമേണ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ തന്നുതുടങ്ങും. മലമൂത്ര വിസര്‍ജ്ജനത്തിന് കഇഡല്‍ തന്നെ സൗകര്യമുണ്ടാകും. ഇഷ്ട ഭക്ഷണം തന്നെ കഴിക്കാം.
ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന
മുറിവുകളില്‍ ചെറിയൊരു വേദന സാധാരണമാണ്. മുറിവുകള്‍ക്കടുത്തുള്ള മാംസപേശികള്‍ ബലം പിടിക്കാതെ തളര്‍ത്തിയിടാന്‍ ശ്രദ്ധിക്കണം. പേശികള്‍ തളര്‍ത്തിയിട്ട് ദീര്‍ഘശ്വാസം വലിച്ച് തോളുകള്‍, കഴുത്ത്, കൈകാലുകള്‍ മുതലായവ വ്യായാമം ചെയ്താല്‍ വേദന ഒട്ടും അറിയുകയില്ല.
എപ്പോള്‍ ട്യൂബുകള്‍ മാറ്റും
നേരത്തെ പറഞ്ഞതുപോലെ ട്യൂബുകളെല്ലാം നിങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ളതാണ്. നിങ്ങള്‍ക്ക് ഓര്‍മ്മവന്ന ഉടനെ വായയില്‍ കൂടിയുള്ള ട്യൂബുകള്‍ മാറ്റും. മുറിവിന്‍റെ വശത്തെ ട്യൂബ് രക്തമൊന്നും വരുന്നില്ലെന്നുകണ്ടാല്‍ മാറ്റുന്നു. സാധാരണ ഓപ്പറേഷന്‍റെ രണ്ടാം ദിവസമാണ് ഇത് മാറ്റുന്നത്. മൂന്നാം ദിവസത്തോടുകടി നിങ്ങളുടെ എല്ലാ ട്യൂബുകളും മാറ്റി വാര്‍ഡിലേക്ക് മാറ്റാനാകും.
എപ്പോള്‍ വാര്‍ഡിലേക്ക് മാറ്റും
ശസ്ത്രക്രിയക്ക് മൂന്നോ നാലോ ദിവസത്തിനുശേഷം നിങ്ങള്‍ക്ക് പരിപൂര്‍ണ്ണസുഖമായതിനുശേഷം വാര്‍ഡി ലേക്ക് മാറ്റും. സ്വയം നടക്കുന്നതിനും ടോയ്ലറ്റില്‍ പോകുന്നതിനും മറ്റും തയ്യാറാക്കിയതിനുശേഷമാണ് വാര്‍ഡിലേക്ക് മാറ്റുന്നത്.
എപ്പോള്‍ വീട്ടിലേക്ക് പോകാം
വാര്‍ഡില്‍വെച്ച് നല്ലവണ്ണം നടക്കുവാനും വ്യായാമം ചെയ്യുവാനും ശ്രമിക്കണം. മുറിവില്‍ ചെറിയൊരു വേദന, ചെറിയൊരു ചുമ, നടക്കുമ്പോള്‍ ചെറിയൊരു കിതപ്പ്, മലബന്ധം, കാലില്‍ നീര്, ഭക്ഷണം വേണ്ടായ്മ മുതലായവ സാധാരണമാണ്. ശസ്ത്രക്രിയയുടെ അഞ്ചാംദിവസം നിങ്ങളെ ഇ.സി.ജി., എക്കോ ടെസ്റ്റ്, എക്സ്-റേ, രക്തപരിശോധന മുതലായവയ്ക്ക് വിധേയമാക്കും. എല്ലാം സാധാരണയാണെന്ന് കണ്ടാല്‍ നിങ്ങളുടെ വീട്ടിലേക്ക് പോകാനുള്ള തീയ്യതി പറഞ്ഞു തരും.
വീട്ടില്‍ പോയാല്‍ എന്തെല്ലാം ശ്രദ്ധിക്കണം
സാധാരണ മുറിവുകള്‍ ഉണങ്ങുവാന്‍ രണ്ടാഴ്ചയും നെഞ്ചിലെ എല്ല് ഉണങ്ങുവാന്‍ രണ്ടുമാസവും എടുക്കും. വീട്ടിലെത്തി ഒരാഴ്ചയോളം കുടുംബ ഡോക്ടറുടെ അടുത്തെത്തി മുറിവില്‍ മരുന്നു വെയ്ക്കല്‍, ബി.പി., ഷുഗര്‍ മുതലായവയുടെ ചെക്കപ്പുകള്‍ ചെയ്യണം. ബി.പിയും, ഷുഗറും കൂടുതലാണെങ്കില്‍ കുടുംബഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകളുടെ ഡോസ് കൂട്ടാം. ഒന്നരമാസത്തോളം ചെസ്റ്റ് ബൈന്‍ഡറും, കാലിലെ ബാന്‍ഡേജും ധരിക്കണം. വീട്ടില്‍വച്ച് കിതപ്പ്, ചുമ മുതലായവ കൂടുതലായി വരികയാണെങ്കില്‍ ആശുപത്രിയില്‍ വരണം.
അടുത്ത ചെക്കപ്പ് എപ്പോള്‍
വീട്ടിലേക്ക് വിടുമ്പോള്‍ കുടുംബഡോക്ടര്‍ക്ക് ഒരു എഴുത്ത് തന്നുവിടും. എല്ലാദിവസവും രക്തത്തിലെ പഞ്ചസാരയും, പ്രഷറും, പള്‍സും നോക്കി ഒരു ചാര്‍ട്ടില്‍ എഴുതിവെക്കണം. മുറിവുകള്‍ മരുന്ന് വച്ച് കെട്ടുകയും വേണം.
ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ ആദ്യത്തെ ചെക്കപ്പിന് വരണം. അടുത്ത ചെക്കപ്പ് ഒന്നരമാസത്തിന് ശേഷമാണ്. ഈ ചെക്കപ്പില്‍ എക്സ്-റേ, എക്കോ, ഇ.സി.ജി, ലിക്വിഡ് പ്രൊഫൈല്‍ മുതലായ ടെസ്റ്റുകളും ചെയ്യണം.
അടുത്ത ചെക്കപ്പ് ആറുമാസത്തിന് ശേഷമാണ് ഈ ചെക്കപ്പില്‍ ടി.എം.ടി. ടെസ്റ്റ് കൂടി ഉള്‍പ്പെടുത്തണം. ഇതിന് ശേഷം എല്ലാ കൊല്ലവും ഹാര്‍ട്ട് ചെക്കപ്പ് വേണം. ഓപ്പറേഷന് എല്ലാവര്‍ക്കും ഠങഠ നെഗറ്റീവ് ആവണമെന്നില്ല. എങ്കിലും ഠങഠ പോസിറ്റീവ് ആണെങ്കില്‍ ചെക്ക് ആന്‍ജിയോഗ്രാം ചെയ്യണം.
പൊറോട്ട, ബിരിയാണി, നെയ്ചോര്‍, മാംസം, നാളികേരം, വെളിച്ചെണ്ണ, ബേക്കറി പലഹാരങ്ങള്‍, മുട്ടയുടെ മഞ്ഞ, പാല്‍, മറ്റ് എണ്ണകള്‍ മുതലായവ കുറക്കുക.
കറിവെച്ച മത്സ്യം, മുട്ടയുടെ വെള്ള, പഴവര്‍ഗ്ഗങ്ങള്‍, സാലഡുകള്‍, പയറുവര്‍ഗ്ഗങ്ങള്‍, കപ്പലണ്ടി, ബദാം, പച്ചക്കറികള്‍ മുതലായവ ധാരാളം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.
ബൈപ്പാസ് ശസ്ത്രക്രിയക്ക് ശേഷം പത്തോ പതിനഞ്ചോ വര്‍ഷത്തേക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കുറവാണ്.
സാധാരണ ബൈപാസ്സ് ശസ്ത്രക്രിയക്കുശേഷം ഒന്നരമാസം കഴിഞ്ഞ് ഒരു ഹൃദയചെക്കപ്പ് നടത്തും. ഇതിലെല്ലാം നോര്‍മലാണെങ്കില്‍ ഉടനെ ജോലിയില്‍ കയറാം. ഒന്നരമാസത്തില്‍ കൂടുതല്‍ വീട്ടില്‍ റെസ്റ്റ് ചെയ്യുന്നത് പൊതുവെ ശരീരത്തിനും മനസ്സിനും നല്ലതല്ല.
ബൈപാസ്സ് ശസ്ത്രക്രിയ നെഞ്ചിലെ എല്ലുമുറിച്ചാണ് ചെയ്യുന്നത്. മുറിച്ച എല്ല് സ്റ്റീല്‍ കമ്പികൊണ്ട് കെട്ടിവയ്ക്കുന്നു. നെഞ്ചിന്‍റെ സപ്പോര്‍ട്ടിനുവേണ്ടിയാണ് ബൈന്‍ഡര്‍. സാധാരണ മുറിച്ചിടത്ത് രണ്ടു മാസത്തോളം ചെറിയൊരു വേദനയും. തരിപ്പും സാധാരണമാണ്. രാത്രിയില്‍ ചെസ്റ്റ് ബൈന്‍ഡര്‍ ആവശ്യമില്ല.
കാലിലെ ഞരമ്പെടുക്കുമ്പോള്‍ നീരുവരാതിരിക്കാന്‍ വേണ്ടിയാണ് കാലില്‍ ബാന്‍ഡേജ് കെട്ടുന്നത്. മുറിവ് ഉണങ്ങിയിട്ടില്ലെങ്കില്‍ ഡ്രസ്സിങ്ങിനു മുകളില്‍ മാത്രമെ ബാന്‍ഡേജ് കെട്ടാവൂ. ബാന്‍ഡേജ് എല്ലാദിവസവും കഴുകി വൃത്തിയാക്കണം. കെട്ടുമ്പോള്‍ വിരലുകളുടെ അറ്റം ഒഴികെ പാദം മുതല്‍ കെട്ടാന്‍ ശ്രമിക്കണം. രാത്രിയില്‍ ബാന്‍ഡേജ് അഴിച്ച് കഴുകാനിടാം. സാധാരണ ഒന്നരമാസ ത്തിനുശേഷം കാലില്‍ നീരില്ലെങ്കില്‍ ബാന്‍ഡേജ് ഉപേക്ഷിക്കാം. പിന്നീടെപ്പോഴെങ്കിലും നീരുവരികയാണെങ്കില്‍ ബാന്‍ഡേജ് തിരികെ ഉപയോഗിക്കാം.
മുറിവുകള്‍ പഴുക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. എല്ലാ ദിവസവും കുളിക്കുമ്പോള്‍ മുറിവുകളും സോപ്പിട്ട് കഴുകുക. അനാവശ്യമായി കൈകൊ?ണ്ട് തൊടാതിരിക്കുക. എല്ലാ ദിവസവും പുതിയ വസ്ത്രങ്ങളണിയുക. പ്രമേഹമുണ്ടെങ്കില്‍ രക്തത്തിലെ ഷുഗര്‍ കുടുംബഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ക്രമീകരിക്കുക മുതലായവയാണ് മുറിവ് പഴുക്കാതിരിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ശസ്ത്ര ക്രിയക്കുശേഷം കൂടുതല്‍ ബന്ധുക്കള്‍, പ്രത്യേകിച്ചും കുട്ടികള്‍ അമിതമായി അടുത്തുവരുന്നത് നല്ലതല്ല.
ബൈപ്പാസ് ഓപ്പറേഷനില്‍ നിലവിലുള്ള ബ്ലോക്കുകള്‍ മാത്രമാണ് ബൈപാസ് ചെയ്യുന്നത്. ബ്ലോക്കുകള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നിങ്ങള്‍തന്നെ ക്രമീകരിക്കുകയാണെങ്കില്‍ ബൈപാസിന്‍റെ ഗുണം പത്തോ പതിനഞ്ചോ വര്‍ഷം നീണ്ടുനില്‍ക്കും. ചുരുക്കം ചിലര്‍ക്കുമാത്രം ഇതിനുള്ളില്‍ വീണ്ടും ആന്‍ജിയോഗ്രാം ചെയ്ത് പുതിയ ബ്ലോക്കുകള്‍ക്ക് ചികിത്സ വേണ്ടിവരും.
രണ്ടോ മൂന്നോ തുടര്‍ച്ചയായി കഴിക്കേണ്ടിവരും. ഇതില്‍ പ്രധാനപ്പെട്ടത് ആസ്പിരിനും, കൊളസ്ട്രോള്‍ കുറയ്ക്കുന്ന തിനുള്ള സ്റ്റാറ്റിനുമാണ്. കൂടാതെ ബി.പിയോ ഷുഗറോ ഉണ്ടെങ്കില്‍ അതിനുള്ള മരുന്ന് കഴിക്കേണ്ടിവരും.
പുതിയ വാല്‍വിന്‍റെ പ്രധാന അപകടങ്ങള്‍ അണുബാധയും കേടുവരലുമാണ്. ലോഹത്തിന്‍റെ വാല്‍വ് ആണെങ്കില്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളിക കഴിച്ച് കചഞ (മാസം ചെയ്യേണ്ട? ടെസ്റ്റ്) 2നും 4നും ഇടയില്‍ ക്രമപ്പെടുത്തണം. കചഞ 2ന് താഴെ പോയാല്‍ വാല്‍വ് ബ്ലോക്ക് ആകും. കചഞ നാലിനുമേലെ പോയാല്‍ രക്തസ്രാവമുണ്ട?ാവും. രക്തസ്രാവം വായില്‍ കൂടെയോ, മൂക്കില്‍ കൂടെയോ, മലത്തില്‍ കറുപ്പു നിറത്തോടെയോ, മൂത്രത്തില്‍ കൂടെയോ സന്ധികളിലോ ആവാം. ശരീരം വിളര്‍ക്കുകയും ക്ഷീണവുമായി രക്തസ്രാവത്തിന്‍റെ ലക്ഷണങ്ങള്‍. അപകടങ്ങളില്‍പ്പെടുകയാ ണെങ്കില്‍ വളരെ രക്തസ്രാവമുണ്ടാകും.
വാല്‍വിന് ബ്ലോക്കുണ്ടായാല്‍ ശ്വാസംമുട്ടലുണ്ടാകും. മുറിവോ അപകടങ്ങളോ സംഭവിച്ചാല്‍ ധാരാളം രക്തംപോകും.
ശരീരത്തില്‍ എന്തെങ്കിലും അണുബാധയോ, പല്ലുപറിക്കലോ, ശസ്ത്രക്രിയയോ വേണ്ടിവരികയോ, ഗര്‍ഭവതിയാവുകയാ ണെങ്കിലോ പ്രത്യേക ഉപദേശം തേടണം.
ചെറുപ്രായത്തിലുണ്ടാവുന്ന ഹൃദയത്തിന്‍റെ വാതരോഗം, ഹൃദയാഘാതം മൂലമുണ്ടാവുന്ന വാല്‍വ് ലീക്ക്, വയസ്സു കാലത്തുണ്ടാകുന്ന വാല്‍വ് ചുരുങ്ങല്‍ മുതലായവയ്ക്ക് വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണ്. ഹൃദയത്തില്‍ നാല് വാല്‍വുകളാണുള്ളത്. ഇവയ്ക്ക് അസുഖം വരുമ്പോള്‍ ശ്വാസം മുട്ടലും ഹൃദയം വലുതാവലും സംഭവിക്കുന്നു.
പ്രധാനമായും രണ്ടുതരത്തിലാണുള്ളത്
ഗുണം : 1. കേടുവരുവാന്‍ സാധ്യത കുറവ്
2. വിലക്കുറവ്
ദോഷം:
1. ജീവിതകാലം മുഴുവന്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളിക കഴിക്കണം.
2. മരുന്നിന്‍റെ ഡോസ് എല്ലാമാസവും രക്തം ടെസ്റ്റ് ചെയ്ത് നിശ്ചയിക്കണം.
3. വളരെ അപൂര്‍വ്വമായി പെട്ടെന്ന് ബ്ലോക്കാവാനുള്ള സാദ്ധ്യതയു?ണ്ട്
4. ഗര്‍ഭധാരണത്തില്‍ പ്രത്യേകശ്രദ്ധവേണം
മൃഗങ്ങളില്‍ നിന്നെടുത്തത്
ഗുണം : മരുന്നുകഴിക്കേണ്ട
ദോഷം :
1. പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ കേടുവരും
2. വില കൂടുതലാണ്.
എപ്പോഴാണ് ഹൃദയം മാറ്റിവെയ്ക്കുക
ഹൃദയത്തിന്‍റെ പമ്പിങ് ശേഷി നശിക്കുകയും ബൈപാസ്സ്, വാല്‍വ് മാറ്റിവെക്കല്‍ മുതലായവ വഴി ശരിപ്പെടുത്താന്‍ പറ്റാതെ വരികയും ചെയ്യുമ്പോള്‍ ഹൃദയം മാറ്റി വയ്ക്കുന്നു. സാധാരണ അപകടത്തില്‍പ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച വരുടെ ഹൃദയമാണ് ഉപയോഗിക്കുന്നത്.
എന്താണ് കൃത്രിമ ഹൃദയം
ഹൃദയം മാറ്റിവെയ്ക്കേണ്ട രോഗികള്‍ക്ക് ചിലപ്പോള്‍ പുതിയ ഹൃദയം കിട്ടുന്നത് വരെ ജീവനോടെയിരിക്കുവാന്‍ സാധിക്കുകയില്ല. ഇങ്ങനെയുള്ളവര്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇപ്പോള്‍ കുറച്ചുനാള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന കൃത്രിമ ഹൃദയം ഉപയോഗത്തിലുണ്ട്
ചില രോഗങ്ങള്‍ക്ക് നെഞ്ചിനു സൈഡിലുള്ള വളരെ ചെറിയൊരു ദ്വാരത്തിലൂടെ ശസ്ത്രക്രിയ ചെയ്ത് മാറ്റാന്‍ സാധിക്കും. ഹൃദയത്തിലെ ജډനായുള്ള ദ്വാരങ്ങള്‍ അടക്കല്‍, വാല്‍വ് മാറ്റിവയ്ക്കല്‍, ബൈപാസ്സ് സര്‍ജറി മുതലായവ താക്കോല്‍ദ്വാരം വഴി ചെയ്യാന്‍ കഴിയും
ജډനാ ഉണ്ടാകുന്ന പല ഹൃദ്രോഗങ്ങളുമുണ്ട്. ഹൃദയ ഭിത്തിയിലുണ്ടാകുന്ന ദ്വാരങ്ങള്‍, ജډനാ ഉണ്ടാവുന്ന നീല നിറം, ഹൃദയത്തില്‍ നാലറകള്‍ക്ക് പകരം രണ്ടോ മൂന്നോ അറകള്‍ മാത്രമുണ്ടാവുക മുതലായവയാണിവ. ചില രോഗങ്ങള്‍ ജനിച്ച ഉടനെ ശസ്ത്രക്രിയ ചെയ്ത് മാറ്റേണ്ടതാണ്. പല കുട്ടികളുടെ അസുഖങ്ങളും ശസ്ത്രക്രിയ ചെയ്തു മാറ്റിയാല്‍ അവര്‍ക്ക് പൂര്‍ണ്ണജീവിതം സാദ്ധ്യമാണ്.
രക്തക്കുഴലുകള്‍ വീര്‍ത്ത് പൊട്ടാറാവുന്ന രോഗമാണ് അന്യൂറിസം. ഹൃദയത്തില്‍നിന്ന് പുറപ്പെടുന്ന അയോട്ട മുതല്‍ വയറിലോ, കാലിലെയോ രക്തക്കുഴലുകളെ ഇത് ബാധിക്കും. ഇത് പൊട്ടിയാല്‍ പെട്ടെന്ന് മരണം സംഭവിക്കും. ശസ്ത്രക്രിയ വഴിയോ സ്റ്റെന്‍റിങ് വഴിയോ ഈ രോഗത്തെ ചികിത്സിച്ചു മാറ്റാം.
ശ്വാസകോശത്തെ ബാധിക്കുന്ന ചില രോഗങ്ങളായ അര്‍ബുദം, ക്ഷയരോഗം വന്ന് ശ്വാസകോശം നശിക്കല്‍, നെഞ്ചില്‍ പഴുപ്പ് വെയ്ക്കല്‍ മുതലായ രോഗങ്ങള്‍ക്ക് ഭാഗികമായി മുറിച്ചുകളയേണ്ടിവരും. ചില രോഗങ്ങളില്‍ രണ്ടു ശ്വാസ കോശങ്ങളും നശിക്കുകയാണെങ്കില്‍ ശ്വാസകോശം മാറ്റിവെക്കാന്‍ സാധിക്കും.
ബൈപാസ്സ് ശസ്ത്രക്രിയയുടെ ഉദ്ദേശം ഹൃദയാഘാതത്തില്‍ നിന്ന് രക്ഷനേടുക, ദീര്‍ഘകാലം ജീവിക്കുക, മരുന്നുകള്‍ കുറക്കുക മുതലായവയാണ്. ശരീരത്തിലെ മുറിവുകള്‍ കുറച്ച്, ധമനികള്‍ മാത്രമുപയോഗിച്ച് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് കോംപ്ലിക്കേഷനുകളില്‍പ്പെടാതെ ചെയ്യപ്പെടുന്ന ശസ്ത്രക്രിയ യാണ് ഏറ്റവും നല്ല ബൈപ്പാസ് ശസ്ത്രക്രിയ. ഇത്തരത്തില്‍ ശസ്ത്രക്രിയക്ക് വിധേയനായാല്‍ ഒരാഴ്ചക്കുള്ളില്‍ വീട്ടിലെ ത്താനാകും ഒരു മാസത്തിനുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുവാനും കഴിയും.
1. അുശെൃശി / ഇഹീുശറീഴൃലഹ: രക്തം കട്ടികുറച്ച് ബ്ലോക്കുകളുണ്ടാകുന്നത് കുറക്കുന്നതിനുള്ള മരുന്ന്. വയറെരിച്ചിലും മറ്റുമാണ് പ്രധാന പാര്‍ശ്വഫലം. ഉച്ചക്ക് ഭക്ഷണത്തിന് ശേഷം കഴിക്കുക.
2. അീൃ്മേമെേശേി / ഞീൗ്മെമെേശേി: കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള മരുന്ന്. രാത്രി കഴിക്കണം. പേശീവേദന, ക്ഷീണം മുതലാ യവയാണ് പാര്‍ശ്വഫലങ്ങള്‍
3. ങലീുൃീഹേീഹ / ഠലഹാശമെൃമേി: രക്തസമ്മര്‍ദ്ദം കുറക്കുവാനുള്ള മരുന്ന്. ചുമ, ക്ഷീണം മുതലായവ പാര്‍ശ്വഫലങ്ങള്‍
പക്ഷാഘാതം, ക്യാന്‍സര്‍ എന്നിവയാണ് വയസ്സുകാലത്ത് ഉണ്ടാകുന്ന പ്രധാനരോഗങ്ങള്‍.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയത്തില്‍നിന്നോ രക്തക്കുഴലില്‍ നിന്നോ ഉത്ഭവിക്കുന്ന രക്തകട്ടകളാണ് തലച്ചോറില്‍ അടിഞ്ഞുകൂടി പക്ഷാഘാതം ഉണ്ടാക്കുന്നത്. രക്തസമ്മര്‍ദ്ദം ക്രമീകരിച്ചു വയ്ക്കുക എന്നതാണ് ഇതു തടയാനുള്ള ഏറ്റവും പ്രധാനമാര്‍ഗ്ഗം. തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ തടസ്സമുണ്ടോയെന്ന് വാര്‍ഷിക ചെക്കപ്പില്‍ പരിശോധിക്കണം.
80 ശതമാനം കാന്‍സറുകളും നേരത്തെ കണ്ടു പിടിക്കുകയാണെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ ക്യാന്‍സര്‍ ഉണ്ടോ യെന്ന് പരിശോധിക്കാനുള്ള ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തണം.
ആമാശയ ക്യാന്‍സര്‍: ഭക്ഷണം വേണ്ടായ്ക, വയറെരിച്ചില്‍, കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ മതിയെന്ന് തോന്നുക
വന്‍കുടലില്‍ ക്യാന്‍സര്‍: അടിവയറ്റില്‍ വേദന, വയര്‍ വിങ്ങുക, ഇടക്കിടെ മലബന്ധമുണ്ടാവുക, മലത്തില്‍ രക്തം കാണുക.
സ്തനാര്‍ബുദം: സ്തനത്തില്‍ പുതിയ മുഴകളുണ്ടാവുക ചുമ, രക്തം ഛര്‍ദ്ദിക്കല്‍, ശ്വാസം മുട്ടല്‍
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ : മൂത്ര തടസ്സം, മൂത്രത്തില്‍ രക്തം
ശ്വാസകോശാര്‍ബുദം: ചുമ, രക്തം ചുമച്ച് തുപ്പല്‍.
നാല്‍പതുകഴിഞ്ഞ എല്ലാവരും ഹൃദയചെക്കപ്പിനുപുറമെ ക്യാന്‍സര്‍ ടെസ്റ്റുകള്‍ കൂടി നടത്തണം. സ്ത്രീകളില്‍ സ്തനങ്ങളുടെ ടെസ്റ്റ്, പാപ്സ്മിയര്‍, ആണുങ്ങളില്‍ ജടഅ, മലത്തിലെ രക്തം വയറിന്‍റെ സ്കാന്‍ മുതലായവ നടത്തണം.
കടപ്പാട്-www.keralaheartfoundation.com
അവസാനം പരിഷ്കരിച്ചത് : 11/1/2019