Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഹൃദ്രോഗം / അയോർട്ടയിലെ കോആർക്‌റ്റേഷൻ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അയോർട്ടയിലെ കോആർക്‌റ്റേഷൻ

കൂടുതല്‍ വിവരങ്ങള്‍

ആമുഖം


ജന്മനാലുള്ള ഹൃദ്രോഗങ്ങളിൽ 5-8 ശതമാനം വരെ അയോർട്ടിക്ക് കോആർക്റ്റാഷൻ എന്ന രോഗാവസ്ഥയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. 

ശരീരത്തിലേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം പ്രദാനം ചെയ്യുന്ന അയോർട്ടയെയാണ് ഈ രോഗാവസ്ഥ ദോഷകരമായി ബാധിക്കുന്നത്. 

താരതമ്യേന വലിയ രക്തക്കുഴലാണ് അയോർട്ട, എന്നാൽ ഈ രക്തക്കുഴൽ ചുരുങ്ങി ചെറുതാകുമ്പോൾ ആവശ്യത്തിനുള്ള രക്തം ശരീരത്തിലേക്കെത്തിക്കുവാൻ വേണ്ടി ഹൃദയത്തിന് കൂടുതൽ ശക്തിയിൽ പമ്പ് ചെയ്യേണ്ടി വരുന്നു. 

ഗർഭാശയത്തിലുള്ളപ്പോൾ തന്നെ ഈ പ്രവർത്തി ആരംഭിക്കും. അയോർട്ടയുടെ ചുരുങ്ങൽ എത്രത്തോളമുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് രോഗത്തിന്റെ സങ്കീർണ്ണത തീരുമാനിക്കപ്പെടുന്നത്.

പ്രൊസീജര്‍
ശസ്ത്രക്രിയയിലൂടെയോ ബലൂൺ ആൻജിയോ പ്ലാസ്റ്റിയിലൂടെയോ ആണ് ഈ രോഗാവസ്ഥ പ്രധാനമായും ഭേദമാക്കുന്നതിന്. ആവശ്യമായ ചികിത്സാ രീതിയും ശൈലിയും സ്വീകരിക്കുന്നതിന് മുൻപ് വിശദമായ ചില പരിശോധനകൾ ആവശ്യമായി വരും

1) കുഞ്ഞിന്റെ ശരീര പരിശോധനരക്തസമ്മർദ്ദം ഉൾപ്പടെയുള്ള പതിവ് പരിശോധനകൾ പീഡിയാട്രിഷ്യൻ നിർവ്വഹിക്കും. നാഭിയിലേയും കാലിലെയും മിടിപ്പും അദ്ദേഹം പരിശോധിക്കും. കഴുത്തിന്റെ ഭാഗത്തെ അപേക്ഷിച്ച് നാഭിയിലെ മിടിപ്പ് ദുർബലമായിരിക്കും. അതുപോലെ തന്നെ കാലിലെ മിടിപ്പ് കയ്യിലെ മിടിപ്പിനെ അപേക്ഷിച്ചും ദുർബലമായിരിക്കും. ഹൃദയത്തിലെ കുറുകൽ ശബ്ദമാണ് തുടർന്ന് പരിശോധിക്കുക. ്‌യോർട്ടിക് കോആർക്‌റ്റേഷൻ ഉള്ള കുഞ്ഞുങ്ങളിൽ വ്യക്തമായതും പരുക്കനായതുമായ ശബ്ദമാണ് ഉണ്ടാവുക.

2) മറ്റ് പരിശോധനകൾഇനി പറയുന്ന പരിശോധനകൾക്ക് പീഡിയാട്രിക് സർജൻ നിർദ്ദേശിക്കുംചെസ്റ്റ് എക്‌സ്-റെഎക്കോകാർഡിയോഗ്രാഫി, ശസ്ത്രക്രിയയ്ക്ക് ശേഷവും ഈ പരിശോധന നിർവ്വഹിക്കുംമുതിർന്ന കുഞ്ഞുങ്ങൾക്ക് ഹാർട്ട് സി ടിനെഞ്ചിന്റെ എം ആർ ഐ അല്ലെങ്കിൽ എം ആർ ആൻജിയോഗ്രാഫി (മുതിർന്ന കുഞ്ഞുങ്ങൾക്കും വേണ്ടിവരുംകാർഡിയാക് കത്തീറ്ററൈസേഷൻ

അപകടങ്ങള്‍ഈ രോഗാവസ്ഥക്കെതിരെ മുൻകരുതലുകളെടുക്കുക എന്നത് പ്രാവർത്തികമല്ല. എന്നാൽ നേരത്തെയുള്ള രോഗനിർണ്ണയത്തിലൂടെ ഗൗരവതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാതെ ചികിത്സ നടത്തുവാൻ സാധിക്കും. 

നിങ്ങളുടെ കുഞ്ഞിന് ഈ അസുഖമുണ്ട് എന്ന് സംശയം തോന്നുകയാണെങ്കിൽ ഒരു തരത്തിലും താമസം നേരിടാതെ എത്രയും പെട്ടന്ന് തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

ജനിച്ച് ഉടനെ തന്നെ കുഞ്ഞിന് രോഗം തിരിച്ചറിയപ്പെട്ടാൽ എത്രയും പെട്ടന്ന് ശസ്ത്രക്രിയ നിർവ്വഹിച്ച് അസുഖം ഭേദമാക്കേണ്ടതാണ്.

ശസ്ത്രക്രിയയ്ക്ക് തയ്യാറാകം മുൻപ് തന്നെ കുഞ്ഞിന് മരുന്നുകൾ നൽകി അനുയോജ്യമായ അവസ്ഥയിലേക്കെത്തിക്കും. ശസ്ത്രക്രിയയിലൂടെ ഇടുങ്ങിയ ഭാഗങ്ങൾ നീക്കം ചെയ്ത് മറ്റ് ഭാഗങ്ങളെ തമ്മിൽ യോജിപ്പിക്കുകയാണ് ചെയ്യുക. 

നെഞ്ചിന്റെ ഇടത് വശത്ത് കൂടിയോ (തൊറാക്ടമി), മധ്യഭാഗത്ത് കൂടിയ (സ്‌റ്റെർനോട്ടമി) ആണ് സ്ത്രക്രിയ നിർവ്വഹിക്കുക.കൊആർക്‌റ്റേഷൻ ചികിത്സയ്ക്ക് ചിലപ്പോൾ ബലൂൺ ആൻജിയോപ്ലാസ്റ്റിയും ഉപാധിയായി സ്വീകരിക്കാറുണ്ട്. 

രക്തധമനിയിലൂടെ അയോർട്ടയിലേക്ക് നേർത്ത ഒരു കത്തീറ്റർ പ്രവേശിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇടുങ്ങിയ ഭാഗത്തെത്തിയ ശേഷം ഇത് വികസിക്കും.

സ്വാഭാവികമായും ഇടുങ്ങിയ രക്തധമനിയും വികസിക്കും. ഈ ഭാഗത്ത് ഒരു സ്റ്റെന്റ് നിക്ഷേപിക്കുകയും പിന്നീട് ചുരുങ്ങാത്ത വിധത്തിൽ ഇതിനാൽ സംരക്ഷിക്കുവാൻ സാധിക്കുകയും ചെയ്യും. രക്തധമനിയെ വികസിപ്പിച്ച് നിർത്തുകയും, അതിലൂടെ രക്തപ്രവാഹം അനസ്യൂതമായി തുടരാൻ സഹായിക്കുകയുമാണ് ഈ സ്റ്റെന്റിന്റെ ധർമ്മം. മുതിർന്ന കുഞ്ഞുങ്ങളിലാണ് ഈ പ്രൊസീജ്യർ കൂടുതലായും ചെയ്യുന്നത്.

രക്തസമ്മർദ്ദം നിയന്ത്രിക്കുവാനുള്ള മരുന്നും ഇതോടൊപ്പം നൽകും. ചില കുട്ടികൾക്ക് ചിലപ്പോൾ ജീവിതകാലം മുഴുവനും മരുന്ന് കഴിക്കേണ്ടതായും വരാറുണ്ട്.

സര്‍ജറിക്കു ശേഷംഅയോർട്ടയിലെ കോആർക്‌റ്റേഷൻ ഒരിക്കലും ചികിത്സിക്കാതെ നിസ്സാരവത്കരിച്ച് ഒഴിവാക്കാൻ പാടില്ല. ഇതിന് ചികിത്സ അത്യാവശ്യമാണ്. ശസ്ത്രക്രിയമാത്രമാണ് ഏക പ്രതിവിധി.

ശസ്ത്രക്രിയ നിർവ്വഹിക്കാത്ത വ്യക്തിക്ക് 40 വയസ്സിനെ അതിജീവിക്കുവാനുള്ള സാധ്യത വളരെ കുറവാണ്. ശസ്ത്രക്രിയയ്ക്ക് ശേഷവും കൃത്യമായ ഫോളോ അപ്പ് ചെക്കപ്പുകൾ നിർബന്ധമായും നടത്തേണ്ടതാണ്. മറ്റെല്ലാ ശസ്ത്രക്രിയകളും പോലെ തന്നെ ഈ ചികിത്സയിലും ചിലപ്പോൾ ചില പ്രത്യാഘാതങ്ങൾക്കുള്ള സാധ്യത കുറഞ്ഞ തോതിലാണെങ്കിലും ഉണ്ട്. അവ ഇനി പറയുന്നു

ഹൃദയസ്തംഭനം, തൊണ്ടയടപ്പ്, കിഡ്‌നി പ്രശ്‌നങ്ങൾ, ശരീരത്തിന്റെ കീഴ്ഭാഗം കുഴഞ്ഞ് പോകുവാനുള്ള സാധ്യത, അമിത രക്തസമ്മർദ്ദം, പക്ഷാഘാതം

കടപ്പാട്-ml.astermimssurgeryguide.com

3.3
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top