অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹോ എന്തൊരു തലവേദന

ക്ഷീണം, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം, ലഹരിവസ്തുക്കളുടെ ഉപയോഗം, ദീര്‍ഘനാളായി കഴിക്കുന്ന ചില മരുന്നുകള്‍, അണുബാധ, ജലദോഷം, തണുത്ത ആഹാരങ്ങള്‍, ദന്തരോഗങ്ങള്‍, സൈനസ് പ്രശ്നങ്ങള്‍ ഇവയെല്ലാം തലവേദനയ്ക്കു കാരണമാകാറുണ്ട്. ഇരുനൂറോളം വിധത്തില്‍ തലവേദനയുണ്ടാകാം എന്നു കണക്കാക്കപ്പെടുന്നതില്‍ അത്യന്തം അപകടകാരികളും തീരെ നിസ്സാരമായവയും ഉളളതിനാല്‍ ചിലപ്പോഴെങ്കിലും വന്‍ദുരന്തങ്ങളുടെ സൂചനയാകാന്‍ ഈ സാധാരണ രോഗലക്ഷണം നിമിത്തമാകുന്നു. പ്രൈമറി, സെക്കന്‍ഡറി എന്ന തരംതിരിവില്‍, കൊടിഞ്ഞി അഥവാ മൈഗ്രേന്‍, മാനസികസമ്മര്‍ദ്ദത്താലുള്ള തലവേദന ഇവ പ്രൈമറി വിഭാഗത്തില്‍പ്പെടുന്നതാണ്.

പ്രൈമറിവിഭാഗം

വെളിച്ചം, ശബ്ദം എന്നിവയോടുളള അസഹ്യത, തുടിയ്ക്കുന്ന തലവേദന, ഓക്കാനം, ഛര്‍ദ്ദില്‍ ഇവയൊക്കെയാണ് കൊടിഞ്ഞിയുടെ സാധാരണ ലക്ഷണങ്ങള്‍. തലച്ചോറിലെ ഞരമ്പുകള്‍ വേണ്ടവിധം പ്രവര്‍ത്തിക്കാതിരിക്കല്‍, പാരമ്പര്യം ഇവ പൊതുവിലും ഗര്‍ഭനിരോധന ഔഷധങ്ങളുടെയും ഹോര്‍മോണ്‍ ചേര്‍ന്ന മരുന്നുകളുടെയും ഉപയോഗം ഇവ സ്ത്രീകളില്‍ പ്രത്യേകമായും കൊടിഞ്ഞിയ്ക്കു കാരണമാകുന്നു. വേദനയ്ക്കും വളരെമുന്‍പുതന്നെ തലച്ചോറിലെ ഞരമ്പുകളുടെ പ്രവര്‍ത്തനം ക്രമാതീതവും ത്വരിതവുമാകുന്നതിനാല്‍ ഏതെങ്കിലും തരത്തിലുളള മറ്റ് അസ്വസ്ഥതകള്‍ വളരെ മുമ്പുതന്നെ തുടങ്ങുകയും  മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതുമാണ്.

ടെന്‍ഷന്‍ കാരണമുള്ള തലവേദന പ്രത്യേകതകളൊന്നുമില്ലാത്ത, തലയ്ക്കുചുറ്റിലും മുറുക്കം അനുഭവപ്പെടുംപോലെയുളള വേദനയാണ്.

കണ്ണിനോ മറ്റേതെങ്കിലും ശിരോഭാഗങ്ങളിലോ പതിവായി കുറച്ചുനേരത്തേയ്ക്കു വരുന്ന വേദനയാണ് ഇഹൌലൃെേ ഒലമറമരവല. മുഖപേശികളുടെ ഠൃശഴലാശിമഹ ചലൌൃമഹഴശമ, ഒരുവശം മുഴുവന്‍ വേദനിക്കുന്ന ഒലാശരൃമിശമ, ശക്തമായ ചുമയോടും തുമ്മലിനോടുമൊപ്പമുണ്ടാകുന്ന തലവേദന, അധിക വ്യായാമംമുലം അല്പനേരമോ ദിവസം മുഴുവനുമോ അനുഭവപ്പെടുന്ന വേദന, സംഭോഗവേളകളില്‍ തുടങ്ങുകയും രതിമൂര്‍ഛയില്‍ പാരമ്യത്തിലെത്തുകയും ചെയ്യുന്ന ജൃശാമ്യൃ ടലഃ ഒലമറമരവല, നല്ല  ഉറക്കത്തില്‍നിന്ന് വേദനയുടെ തീവ്രതകൊണ്ട് ഉണര്‍ന്നുപോകുന്ന ഒ്യുിശര ഒലമറമരവല എന്നിവയെല്ലാം പ്രൈമറി ഗണത്തില്‍ വരുന്നുവെങ്കിലും തലച്ചോറിനും തലച്ചോറിന്റെ പുറംകവചമായ  ഇടയിലുണ്ടാകുന്ന രക്തസ്രാവം മൂലവും ചുമയ്ക്കും തുമ്മലിനും അകമ്പടിയാകുന്ന തീവ്രമായ തലവേദന തലച്ചോറിനുളളില്‍ മര്‍ദ്ദവ്യതിയാനമുണ്ടാകുന്നതിനാലും ആകാനുളള സാധ്യതയുണ്ട്.

വിവരിക്കപ്പെടുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രൈമറിവിഭാഗമാണെങ്കില്‍പ്പോലും വിശദപരിശോധന ആവശ്യമെന്നു കണ്ടാല്‍ അപ്രകാരം രോഗനിര്‍ണ്ണയം നടത്തേണ്ടതാണ്.

സെക്കന്‍ഡറി വിഭാഗം

കഴുത്തിലെ പേശികള്‍ക്കു പ്രശ്നമുണ്ടാകുമ്പോഴും ചില മരുന്നുകളുടെ ദീര്‍ഘകാലമായുളള ഉപയോഗത്തിനാലും ഈ വിഭാഗം തലവേദനയുണ്ടാകാറുണ്ട്. പക്ഷേ മെനിഞ്ചൈറ്റിസ്, തലയോട്ടിയ്ക്കുളളിലും തലച്ചോറിനുളളിലും പുറമെയുമുണ്ടാകുന്ന രക്തസ്രാവം, മസ്തിഷ്കത്തിലെ രക്തക്കുഴലുകള്‍ക്ക് ജന്മനാലോ രോഗങ്ങളാലോ ഉണ്ടാകുന്ന തകരാറുകള്‍, തലച്ചോറിലെ ട്യൂമര്‍, കണ്ണുകള്‍ക്കുളളിലെ മര്‍ദ്ദം വര്‍ധിക്കുന്ന ഗ്ളൂക്കോമ എന്നിവ ഈ വിഭാഗത്തിലെ ഗൌരവമേറിയ കാരണങ്ങളാണ്. കണ്ണിനു ചുവപ്പ്, വേദന, കാഴ്ചയ്ക്കു മങ്ങല്‍, ഓക്കാനം, ഛര്‍ദ്ദില്‍, സൂക്ഷ്മ പരിശോധനയില്‍ കൃഷ്ണമണിയ്ക്കു കാണപ്പെടുന്ന വികാസം എന്നീ പ്രത്യക്ഷലക്ഷണങ്ങള്‍ ഗ്ളൂക്കോമയുടെ സൂചനകളാകാം.

തലച്ചോറിനു സ്വന്തമായി വേദനയറിയാനുളള സംവിധാനമില്ലെങ്കിലും രക്തക്കുഴലുകളും ഞരമ്പുകളും കണ്ണും ചെവിയുമുള്‍പ്പടെയുളള അനുബന്ധാവയവങ്ങള്‍ക്കും അതിനുളള ശേഷിയുള്ളതിനാലാണ് രോഗത്തെപ്പറ്റിയുളള സൂചന ലഭ്യമാകുന്നത്. രക്തക്കുഴലുകളുടെ സങ്കോചം, വികാസം, വലിച്ചില്‍, കോച്ചല്‍ ഇവയെല്ലാംതന്നെ വേദന സംവേദനം ചെയ്യുന്നുണ്ട്.

വീഴ്ചയിലെ പരിക്കുകള്‍, മെനിഞ്ചൈറ്റിസ്, ഹൈഡ്രോസെഫാലസ്, ട്യൂമര്‍ ഇവയാണ് കുട്ടികളുടെ തലവേദനയ്ക്കു കാരണമാകുന്നത്. തലവേദനയ്ക്കൊപ്പം സംസാരവൈകല്യം, കാഴ്ചത്തകരാറ്, പേശികള്‍ക്കു ബലക്ഷയം എന്നിവ സംശയാസ്പദമായ ലക്ഷണങ്ങളാണെന്നു മനസ്സിലാക്കേണ്ടതുണ്ട്.

ധാരാളം വെളളം കുടിക്കുക, ആവശ്യത്തിനുറങ്ങുക, ശരിയായ ഭക്ഷണശീലങ്ങള്‍ പാലിക്കുക, മാനസിക സമ്മര്‍ദ്ദം, അമിത വ്യായാമം ഇവ നിയന്ത്രിക്കുക എന്നീ പോംവഴികളിലൂടെ കുട്ടികളിലുണ്ടാകുന്ന തലവേദനയുടെ തീവ്രത കുറയ്ക്കാം.

സെക്കന്‍ഡറി വിഭാഗത്തിലെ രോഗനിര്‍ണ്ണയം സി ടി സ്കാന്‍, എം ആര്‍ ഐ, ബയോപ്സി, സി എസ് എഫ് പരിശോധനയ്ക്കായുളള ലംബാര്‍ പങ്ചര്‍ ഇവയെ അടിസ്ഥാനമാക്കിയാണ് നിര്‍വഹിക്കുന്നത്.

ആര്യ ഉണ്ണി

കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate