অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

  1. തടി കുറയ്ക്കും സുംബാ ഡാന്‍സ്
  2. സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ സൂക്ഷിക്കുക
  3. നന്നായുറങ്ങൂ, അമിത വണ്ണം കുറക്കൂ
  4. മുടികൊഴിച്ചില്‍ തടയാം
  5. മീന്‍ കഴിച്ചാല്‍ ചര്‍മത്തിന് എന്തു സംഭവിക്കും?
  6. പെര്‍മിങ്ങാണ് ഇപ്പോള്‍ മുടിയിലെ പുതിയ ട്രെന്‍ഡ്
  7. ഭംഗി കൂട്ടാന്‍ വൈന്‍ മതി
  8. സൗന്ദര്യം കൂട്ടും ഗ്രീന്‍ ടീ
  9. മൂക്കിനു ചുറ്റുമുള്ള എണ്ണമയം നീക്കം ചെയ്യാം
  10. പുരുഷനും വേണ്ടേ ഫേസ് മാസ്‌ക്?
  11. തൈരു തേച്ചാല്‍ സൗന്ദര്യം കൂടൂം
  12. മീന്‍ കഴിച്ചാല്‍ ചര്‍മത്തിന് എന്തു സംഭവിക്കും
  13. മസാജിംഗിന് ബട്ടറും
  14. നഖങ്ങള്‍ പൊട്ടിപ്പോകുന്നോ, പരിഹാരമുണ്ട്
  15. വേനലിലും തിളങ്ങാം
  16. ശരീരം സുന്ദരമാകാന്‍
  17. ബോട്ടോക്‌സ് കുത്തിവയ്പിന് ദോഷങ്ങളും
  18. സൗന്ദര്യം നല്‍കും മുട്ട
  19. ഉന്മേഷം പകരും നാരങ്ങാക്കുളി
  20. ഒറ്റക്കയ്യന്‍ കുപ്പായം
  21. മുടി ചീകുന്നതിലും കാര്യമുണ്ട്
  22. അഴകില്‍ അണിയാം, ബക്കിള്‍ ഷൂസുകള്‍
  23. നഖം നോക്കി രോഗം പറയാം
  24. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാം
  25. സുന്ദരികളുടെ മനംകവര്‍ന്ന് ടുപീസ് സാരി
  26. പ്‌ലാറ്റിനത്തിന് പ്രിയമേറുന്നു
  27. മുടിത്തുമ്പ് പിളരാതെ സൂക്ഷിക്കൂ
  28. മുടി കറുപ്പിക്കുമ്പോള്‍.
  29. സൗന്ദര്യത്തിനു തക്കാളി തെറാപ്പി
  30. പ്രിന്റിലെ ട്രെന്റ്
  31. വേനലില്‍ പുരുഷനും വേണം മുടി സംരക്ഷണം
  32. ആയുസ്സ് കൂട്ടാന്‍ ആപ്പിള്‍
  33. സുന്ദരിയാകാന്‍ റോസ് വാട്ടര്‍
  34. വെളുത്ത പല്ലുകള്‍ വേണോ?
  35. മുടിക്കെട്ട് അഴകോടെ
  36. കണ്‍തടങ്ങളിലെ കറുപ്പ് നീക്കാം
  37. ഫേഷ്യല്‍ കഴിഞ്ഞാല്‍ നിറം നിലനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
  38. സാരി ഇന്‍ കൂര്‍ഗ് സ്‌റ്റൈല്‍....
  39. സൗന്ദര്യം നിലനിര്‍ത്താന്‍ ബദാം
  40. ഷര്‍ട്ടുകള്‍ ആണുങ്ങളുടെ മാത്രം കുത്തകയല്ല
  41. മുടിയഴകിന്
  42. ചര്‍മസംരക്ഷണത്തിനും ഉപ്പ്
  43. മുടിയുടെ സംരക്ഷണത്തിന് സവാള
  44. സില്‍വര്‍ ഫേഷ്യല്‍
  45. സുന്ദരിയാകാന്‍ ഒമ്പത് വിദ്യകള്‍

തടി കുറയ്ക്കും സുംബാ ഡാന്‍സ്

ഒരു പ്രാവശ്യം സുംബാ ഡാന്‍സ് ചെയ്യുമ്പോള്‍ 500800 വരെ കലോറി കത്തിപ്പോകും. ഇതുകൊണ്ടു തന്നെ തടി കുറയ്ക്കാന്‍ ഇത് ഏറെ സഹായികമാണ്. ഏറോബിക്‌സ് വ്യായാമങ്ങളുടെ കൂട്ടത്തില്‍ സുംബാ ഡാന്‍സിനെ പെടുത്താം. ഇതുകൊണ്ടുതന്നെ ബ്രീത്തിംഗ് എക്‌സര്‍സൈസിന്റെ ഗുണവും സുംബ ഡാന്‍സു കൊണ്ടു ലഭിയ്ക്കും. തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീരം ഫിറ്റാക്കാനും സുംബാ ഡാന്‍സ് സഹായിക്കും. മസിലുകള്‍ ടോണ്‍ ചെയ്യാനും സുംബാ ഡാന്‍സ് നല്ലതു തന്നെ. സുംബാ ഡാന്‍സ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുള്ള വ്യായാമമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തിനു മാത്രമല്ല, മാനസിക ഉന്മേഷത്തിനും സുംബാ ഡാന്‍സ് നല്ലതു തന്നെ. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വ്യായാമമുറയാണിത്. സുംബാ ഡാന്‍സ് എപ്പോഴും തനിയ ചെയ്യുന്നതിനേക്കാള്‍ ഒരു ഗ്രൂപ്പിനൊപ്പം ചെയ്യുന്നതാണ് നല്ലത്. മറ്റേതു വ്യായാമമുറയേയും പോലെയായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഇത് ചെയ്യുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതു നല്ലതാണ്. കൃത്യമായ ഫലം ലഭിയ്ക്കാന്‍ മുക്കാല്‍ മണിക്കൂറെങ്കിലും സുംബാ ഡാന്‍സ് ചെയ്യണമെന്ന കാര്യവും വളരെ പ്രധാനമാണ്.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

ചര്‍മ്മത്തിന്റെ യഥാര്‍ത്ഥ സ്വാഭാവം നിലനിര്‍ത്തി കൊണ്ട് എണ്ണമയവും പൊടിയും നീക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.

ക്രീമുകള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന് വേഗത്തില്‍ തിളക്കം ലഭിക്കുന്നതിന് നശിച്ച ചര്‍മ്മ കോശങ്ങള്‍ ഇടയ്ക്കിടെ നീക്കം ചെയ്യുക. മുഖക്കുരു ഉള്ളവര്‍ സാലിസിലിക് ആസിഡ് മാത്രം ഇതിനായി ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഡെര്‍മ്മറ്റോളജിസ്റ്റിന്റെ നിര്‍ദ്ദേശവും തേടാം.

മുഖക്കുരുവിന് പ്രതിവിധി നല്‍കുന്ന റെറ്റിനോയിഡുകള്‍ നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യാനും മുഖ ചര്‍മ്മം മൃദുലമാകാനും പുറം തൊലിയുടെ കട്ടി കൂടാനും സഹായിക്കും. സൂര്യപ്രകാശത്തോട് വേഗം പ്രതികരിക്കുന്നതിനാല്‍ രാത്രിയില്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ആരോഗ്യമുള്ള ചര്‍മ്മത്തിന് സ്ഥിരമായ ഫേഷ്യല്‍ ആവശ്യമായതിനാല്‍ അടുക്കളയിലെ പഞ്ചസാര ഇതിനായി ഉപയോഗിക്കാം. മുഖത്ത് തേച്ച് പിടിപ്പിക്കുന്ന പഞ്ചസാര മിശ്രിതം ചൂടുവെള്ളത്തില്‍ വേണം കഴുകി കളയാന്‍. ഇതിന് ശേഷം ചൂടുവെള്ളത്തില്‍ ചെറുതായൊന്നും ആവി പിടിക്കുക കൂടി ചെയയ്താല്‍ വീട്ടിലെ ഫേഷ്യല്‍ പൂര്‍ണമായി.

കൈകളിലെയും കാലുകളിലെയും വരണ്ട ചര്‍മ്മത്തിനുള്ള പരിഹാരവും അടുക്കളയില്‍ തന്നെ ഉണ്ട്. വെളിച്ചെണ്ണ, ഉപ്പ് അല്ലെങ്കില്‍ പഞ്ചസാര എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക ഇതിന് ശഷം ആവിപിടിക്കുക. ഇത് സ്ഥിരമായി ചെയ്യുന്നത് ഫലം വേഗം കിട്ടാന്‍ സഹായിക്കും.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ സൂക്ഷിക്കുക

ലിപ്സ്റ്റിക്ക് നിങ്ങളുടെ ചുണ്ടുകളിലെ നനവ് ഇല്ലാതാക്കും. ലിപ്സ്റ്റിക്കിനേക്കാള്‍ നല്ലത് ലിപ് ബാമുകളാണ്. ചില ലിപിസ്റ്റിക്കുകളിലും, ലിപ് ഗ്ലോസ്സസുകളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവയാണ്. ചുവന്ന ലിപ്സ്റ്റിക്കില്‍ അപകടകരമായ അളവില്‍ ലെഡ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലെഡ് ശരീരത്തിനുള്ളില്‍ ചെല്ലുന്നത് വഴി തലച്ചോറില്‍ തകരാറുകളും, പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാം.

സ്‌കിന്‍ കെയര്‍ കമ്പനികള്‍ വില്ക്കുന്ന മോയ്‌സ്ച്വറൈസറുകളിലെല്ലാം ഉയര്‍ന്ന തോതില്‍ ഡിറ്റര്‍ജന്റുകളും, സമാനമായ കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വഭാവികമായ പ്രതിരോധശേഷി ഇല്ലാതാക്കും.

കാജല്‍ ഉപയോഗിക്കുന്നത് വഴി കണ്ണിന് പല പ്രശ്‌നങ്ങളും ഉണ്ടാകാം. കെമിക്കല്‍, ടോക്‌സിക് സമ്പര്‍ക്കം മൂലം നേത്രരോഗങ്ങള്‍, ഗ്ലൂക്കോമ,നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍ എന്നിവ ഉണ്ടാകാം. കണ്ണിനുള്ളില്‍ സുറുമ, കാജല്‍ തുടങ്ങിയ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

കടുത്ത നിറമുള്ള നെയില്‍ പോളിഷുകള്‍ നഖത്തിന്റെ നിറം മഞ്ഞയാകാന്‍ ഇടയാക്കും. അസെറ്റോണ്‍ എന്ന കടുപ്പമുള്ള രാസവസ്തു നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്നു. ഇത് നഖത്തെ ദുര്‍ബലമാക്കുന്നതാണ്.

ടാല്‍കം പൗഡറിലടങ്ങിയിരിക്കുന്ന സിലിക്കേറ്റ്‌സ് പോലുള്ള രാസവസ്തുക്കള്‍ കടുത്ത വിഷമാണെന്ന് മാത്രമല്ല അലര്‍ജിക്കും, ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കും കാരണമാകും. നമ്മള്‍ വിയര്‍പ്പ് ശല്യം കുറയ്ക്കാനുപയോഗിക്കുന്ന ടാല്‍കം പൗഡര്‍ ചര്‍മ്മത്തിലെ നനവ് ഇല്ലാതാക്കും. ഇത് ചര്‍മ്മത്തിന് ദോഷം ചെയ്യുന്നതാണ്.

നന്നായുറങ്ങൂ, അമിത വണ്ണം കുറക്കൂ

ഉറക്കകുറവ് കൗമാരക്കാരെ ബാധിക്കുന്ന ഒരു പ്രധാനപ്രശ്‌നമാണ്. പഠന സമ്മര്‍ദം, കമ്പ്യൂട്ടറിന് മുമ്പില്‍ അധിക സമയം ചെലവാക്കുന്നത്, ടിവി അധികസമയം കാണുന്നത് തുടങ്ങി പല പ്രശ്‌നങ്ങളും ഉറക്കകുറവിന് കാരണമാകുന്നുണ്ട്. കൗമാരക്കാരിലെ ഉറക്കകുറവ് വിഷാദരോഗത്തിന് വരെ കാരണമാകുന്നു എന്ന് നേരത്തെ പഠനം തെളിയിച്ചിട്ടുണ്ട്.

കൗമാരക്കാരിലെ അമിതവണ്ണത്തിന് ഉറക്കം മികച്ച പരിഹാരമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. പെന്‍സില്‍വാലിയ സര്‍വ്വകലാശാലയിലെ പെറല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ഫിലാഡല്‍ഫിയയിലെ ആയിരത്തിലേറെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ്‍ പഠന വിധേയമാക്കിയത്.

ഇവരുടെ ഉറക്കം ഏകദേശം ആറുമാസക്കാലം പഠന വിധേയമാക്കി അവരുടെ ഉറക്കവും ശരീരഭാരവും ബിഎംഎയും നിര്‍ണ്ണയിച്ചപ്പോള്‍ ഇത്തരക്കാരില്‍ പത്തു മണിക്കൂറായി ഉറക്കം വര്‍ദ്ധിപ്പിച്ചാല്‍ ശരീരഭാരം നാല് ശതമാനം വരെ കുറയ്ക്കാമെന്ന് കണ്ടത്തി. പതിനാലിനും പതിനെട്ടിനും ഇടയിലുള്ള അമിതവണ്ണക്കാര്‍ ദിവസം പത്തുമണിക്കൂറെങ്കിലുമുറങ്ങുന്നത് അമിതവണ്ണം കുറക്കാന്‍ സഹായിക്കുമെന്ന് പഠനം പറയുന്നു.

കൗമാരക്കാര്‍ അവരുടെ ഉറക്കത്തിനായി ചിലവഴിക്കുന്ന മണിക്കൂറുകള്‍ അവരുടെ മനോനിലയില്‍ മാറ്റം വരുത്തുകയും അവരുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനം തെളിയിച്ചു.

മുടികൊഴിച്ചില്‍ തടയാം

തലമുടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താരന്‍, ചൊറിച്ചില്‍ എന്നിവയെ അകറ്റിനിര്‍ത്താന്‍ മുടി വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ട് സാധിക്കും. മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങള്‍ ഇല്ലാതാവുന്നതോടെ മുടികൊഴിച്ചില്‍ സാധ്യത കുറയും. അതുപോലെ ഷാംപൂ, ഹെയര്‍ കണ്ടീഷനര്‍ എന്നിവ മുടിയുടെ സ്വഭാവം നോക്കി മാത്രം ഉപയോഗിക്കുക.ഒരു കപ്പില്‍ കടുകെണ്ണ എടുക്കുക അതില്‍ നാല് ടേബിള്‍സ്പൂണ്‍ മൈലാഞ്ചിയില അരച്ച് ചേര്‍ക്കുക. ഇത് ചൂടാക്കിയ ശേഷം ആ എണ്ണകൊണ്ട് തലയോട്ടി നല്ലവണ്ണം മസാജ് ചെയ്യുക.

കുറച്ച് ഉലുവ പൊടിച്ച് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ മിശ്രിതം തലയില്‍ തേച്ചുപിടിപ്പിച്ച് നാല്‍പ്പത് മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ മുടികൊഴിച്ചില്‍ ശമിക്കും

തലമുടി തണുത്ത വെള്ളത്തില്‍ കഴുകി വിരലുകള്‍കൊണ്ട് നന്നായി മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും

നിങ്ങളുടെ തലയിലെ കഷണ്ടി കയറിതുടങ്ങിയ ഭാഗങ്ങളില്‍ സവാള ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജിങ്ങിന് ശേഷം അല്‍പം തേന്‍ പുരട്ടുകയുമാകം.

തേനും മുട്ടയുടെ മഞ്ഞയും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ പുരട്ടി തിരുമ്മുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. മിശ്രിതം അര മണിക്കൂര്‍ തലയില്‍ പിടിപ്പിച്ച ശേഷം മാത്രമേ കഴുകിക്കളയാവൂ.

 

മീന്‍ കഴിച്ചാല്‍ ചര്‍മത്തിന് എന്തു സംഭവിക്കും?

സൗന്ദര്യം മുഴുവനാകുന്നത് നല്ല ചിരിയിലൂടെയുമാണ്. ഇതുകൊണ്ടു തന്നെ നല്ല പല്ലുകളും അത്യാവശ്യം. പല്ലുകളുടെ ആരോഗ്യത്തിന് കടല്‍ വിഭവങ്ങള്‍ വളരെ പ്രധാനമാണ്. പല്ലുകളുടെ മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും ഇതിലെ കാല്‍സ്യം നല്ലതു തന്നെ. ചര്‍മത്തിളക്കത്തിനും മത്സ്യവും ഇതുപോലുള്ള കടല്‍ വിഭവങ്ങളും വളരെ പ്രധാനം തന്നെ. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളാജന്‍ എന്ന വസ്തു ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് നല്ല ചര്‍മത്തിന് വളരെ പ്രധാനമാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനും ഇത് സഹായിക്കും. ചര്‍മത്തിലുണ്ടാകാന്‍ സാധ്യതയുള്ള കുത്തുകളും പാടുകളും ഒഴിവാക്കാനും കടല്‍ വിഭവങ്ങള്‍ നല്ലതു തന്നെ. ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പുല്‍പാദിപ്പിക്കപ്പെടുന്നത് ചര്‍മസുഷിരങ്ങള്‍ അടഞ്ഞുപോകാനും ചര്‍മം വൃത്തികേടാകാനും ഇട വരുത്തും. വിയര്‍പ്പും എണ്ണയും ഉല്‍പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം സാവധാനത്തിലാക്കാന്‍ കടല്‍ വിഭവങ്ങള്‍ക്കു കഴിയും. ഇതേ രീതിയില്‍ ചര്‍മത്തിലെ പിഎച്ച് കൃത്യമായ തോതില്‍ നില നിര്‍ത്താനും കടല്‍ വിഭവങ്ങള്‍ നല്ലതു ത്‌ന്നെ. മുടിയുടെ ആരോഗ്യത്തിനും കടല്‍ വിഭവങ്ങള്‍ വളരെ നല്ലതു തന്നെ. ഇത് മുടിയ്ക്കു തിളക്കം നല്‍കുക മാത്രമല്ല, മുടി പെട്ടെന്നു പൊട്ടിപ്പോകുന്നതും വരണ്ടുപോകുന്നതും തടയുകയും ചെയ്യും. ദിവസവുമില്ലെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മീനോ കക്കയിറച്ചി പോലുള്ളവയോ കഴിച്ചു നോക്കൂ. ചര്‍മത്തില്‍ പുരട്ടുന്ന ക്രീമുകളുടെ അളവു കുറയ്ക്കാന്‍ സാധിയ്ക്കും.

പെര്‍മിങ്ങാണ് ഇപ്പോള്‍ മുടിയിലെ പുതിയ ട്രെന്‍ഡ്

സ്‌ട്രെയിറ്റനിങ്, വോള്യുമൈസിങ്ങ്, സ്മൂത്തനിങ് എന്നിങ്ങനെ മുടി ട്രീറ്റ്‌മെന്റുകള്‍ ധാരാളമുണ്ട്. എന്നാല്‍ പുതിയ ട്രെന്‍ഡായി മാറുന്നത് പെര്‍മിങ്ങാണ്. സ്ഥിരമായി മുടി ചുരുട്ടുന്നതാണ് പെര്‍മിങ്. വിശേഷ ദിവസങ്ങള്‍ക്കോ പാര്‍ട്ടിക്കോ വേണ്ടി മുടി ചുരുട്ടുന്ന രീതിയായ ഹെയര്‍ കേളിങ് ടോംങ് കുറേ കാലമായി ചെയ്തു പോരുന്നതാണ്.

എന്നാല്‍ സ്ഥിരമായി മുടി ചുരുട്ടുന്ന പെര്‍മിങ് മാറുന്ന ഹെയര്‍സ്‌റ്റൈലിനൊപ്പം പുത്തന്‍ ട്രെന്‍ഡായി വന്നിരിക്കുന്നു. ഒരു തവണ പെര്‍മിങ് ചെയ്താല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കും. നീണ്ട മുടിയിലാണ് പെര്‍മിങ് കൂടുതല്‍ ഭംഗി. ചിലര്‍ക്ക് മുടി വല്ലാതെ ഒട്ടി നില്‍ക്കും, അത്തരക്കാര്‍ക്ക് വോള്യമൈസ് (മുടിയുള്ളതായി തോന്നിക്കാന്‍)ചെയ്യാനായി റൂട്ട് പെര്‍മിങ് ചെയ്യാം.

മറ്റു ട്രീറ്റ്‌മെന്റുകളൊന്നും ചെയ്യാത്ത, ഹെന്ന ചെയ്യാത്ത മുടിയിലാണ് പെര്‍മിങ് ഏറ്റവും ഫലപ്രദം. രണ്ടര മണിക്കൂര്‍ സമയം കൊണ്ട് പെര്‍മിങ് ചെയ്തു കഴിയും. മുടിയുടെ അറ്റത്താണ് പൊതുവെ പെര്‍മിങ് ചെയ്യുന്നത്. അതുകൊണ്ട് കെമിക്കലുകള്‍ തലയില്‍ ആകുന്നതും ഒഴിവാക്കാം. റൂട്ട് പെര്‍മിങ് ചെയ്യുമ്പോള്‍ സൂക്ഷിച്ച് മുടി കേടുവരാതെ വേണം ചെയ്യാന്‍. 3000 രൂപ മുതലുള്ള പെര്‍മിങ് ട്രീറ്റ്‌മെന്റുകളുണ്ട്.

പെര്‍മിങ് ചെയ്ത മുടിയില്‍ ചീര്‍പ്പ് ഉപയോഗിക്കുന്നത് ചുരുളുകള്‍ അഴിഞ്ഞു പോകാന്‍ ഇടയാകും. പെര്‍മിങ് ചെയ്ത മുടിയില്‍, പതുക്കെ വിരലോടിച്ച് കുടുക്കുകള്‍ മാറ്റി ഒരുക്കുകയാണ് വേണ്ടത്. രണ്ടു ദിവസം കൂടുമ്പോള്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാം.

കണ്ടീഷണര്‍ മുഴുവനായി കഴുകി കളയരുത്. രണ്ടോ മൂന്നോ പ്രാവശ്യം മാത്രം മുടി കഴുകുക. സെറം കണ്ടീഷണര്‍ പെര്‍മിങ് ചെയ്ത മുടിയ്ക്ക് നല്ലതാണ്

ഭംഗി കൂട്ടാന്‍ വൈന്‍ മതി


വൈനില്‍ പോളിഫിനോളുകള്‍ എന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുന്തിരിയുടെ തോടും കുരുക്കളും കൊണ്ട് വൈനുണ്ടാക്കുന്നതു കൊണ്ടു തന്നെയാണ ഈ ഗുണം ലഭിയ്ക്കുന്നതും. ഇവ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും ഇതുവഴി പ്രായക്കൂടുതല്‍ തോന്നുന്നതും തടയും. മുഖക്കുരുവിനെ നിയന്ത്രിക്കാനും വൈനിനു കഴിയും. ഇതിലെ പോളിഫിനോളുകളാണ് ഈ ഗുണം നല്‍കുന്നത്. മുഖക്കുരു പഴുക്കുന്നതു തടയുകയാണ് ഇതു ചെയ്യുന്നത്. മുഖക്കുരുവില്‍ നിന്നു വിടുതല്‍ ലഭിക്കണമെങ്കില്‍ വൈന്‍ കുടിച്ചാല്‍ മതിയാകും. വരണ്ട ചര്‍മത്തിനുള്ള ഒരു പ്രതിവിധി കൂടിയാണ് വൈന്‍. എന്നാല്‍ സിട്രിക്, ടാര്‍ടാറിക്, മാലിക് ആസിഡ് തുടങ്ങിയവയുള്ള വൈന്‍ നോക്കി വാങ്ങണമെന്നു മാത്രം. ഇവ ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്താന്‍ സഹായിക്കും. നല്ലൊരു സ്‌കിന്‍ ടോണറായും റെഡ് വൈന്‍ ഉപയോഗിക്കാം. െ്രെഡ റെഡ് വൈന്‍ നോക്കി വാങ്ങണമെന്നു മാത്രം. ഒരു കപ്പ് വൈറ്റ് വൈന്‍ ഒരു കപ്പ് തവിടുമായി കൂട്ടി യോജിപ്പിക്കുക. ഇത് നാലു മണിക്കൂര്‍ വച്ച ശേഷം നല്ല സ്‌ക്രബറായി ഉപയോഗിക്കാം. ഇതുകൊണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫേസ് മാസ്‌ക് ഇടുകയു ചെയ്യാം. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാന്‍ ഇത് നല്ലൊരു വഴിയാണ്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ വൈറ്റ് വൈന്‍ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ചര്‍മത്തിലെ പ്രോട്ടീനുകളുടെ ഓകസിഡേഷന്‍ തടഞ്ഞാണ് വൈന്‍ ഈ ഗുണം നല്‍കുന്നത്. വൈന്‍ പാകത്തിനു മാത്രം കുടിയ്ക്കുകയും ഫേസ് മാസ്‌കായി ഉപയോഗിക്കുകയും വേണമെന്ന കാര്യത്തില്‍ ശ്രദ്ധ വേണം.

സൗന്ദര്യം കൂട്ടും ഗ്രീന്‍ ടീ

ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനുള്ള നല്ലൊന്നാന്തരം വഴിയാണ് ഗ്രീന്‍ ടീ. പുതിയ ചര്‍മകോശങ്ങളുണ്ടാകാനും ഉള്ള കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും ഇത് സഹായിക്കും. ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറാനും ഇത് നല്ലതാണ്. മുഖക്കുരു മാറാനും വരുന്നതു തടയാനും ഗ്രീന്‍ ടീയിലെ ആന്റ്ഓക്‌സിഡന്റുകള്‍ സഹായിക്കും. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിലേല്‍പ്പിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും ഇത് ഗ്രീന്‍ ടീ നല്ലതാണ്. സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇത് ചര്‍മത്തെ സംരക്ഷിയ്ക്കും. ചര്‍മത്തിനടിയിലെ അഴുക്കും കൊഴുപ്പുമെല്ലാം നീക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ. ഇത് ചര്‍മത്തിളക്കം കൂട്ടാന്‍ സഹായിക്കും. സൂര്യപ്രകാശം ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉണ്ടാകാന്‍ നല്ലതാണ്. എ്ന്നാല്‍ അമിതമായ സൂര്യപ്രകാശം സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ടാക്കും. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ തടയാനും സഹായിക്കും. ശരീരഭംഗിയ്ക്ക് തടി കുറഞ്ഞിരിക്കേണ്ടതും അത്യാവശ്യം തന്നെ. ഗ്രീന്‍ ടീ ഇതിനുള്ള നല്ലൊരു മാര്‍ഗമാണ്. ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും. മുടി കൊഴിയുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഗ്രീന്‍ ടീ. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തും. ഇത തലയില്‍ തേയ്ക്കുന്നത് അകാലനര പോലുള്ള പ്രശ്‌നങ്ങളും ഒഴിവാക്കും.

മൂക്കിനു ചുറ്റുമുള്ള എണ്ണമയം നീക്കം ചെയ്യാം

തിളങ്ങുന്ന ചര്‍മം നല്ലതാണ്. എന്നാല്‍ തിളങ്ങുന്ന മൂക്കോ, തീരയെല്ല, കാരണം എണ്ണമയാണ് പലപ്പോഴും മൂക്കു തിളങ്ങാന്‍ ഇട വരുത്തുന്നത്. വേണ്ട രീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍ മൂക്കിലെ എണ്ണമയം പലപ്പോഴും മുഖക്കുരുവിനും ബ്ലാക് ഹെഡ്‌സ് പോലുളള പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തും.

മുഖം നല്ലപോലെ കഴുകുകയാണ് മുഖത്ത എണ്ണമയം പോകുന്നതിനുള്ള നല്ലൊരു വഴി. ചെറുനാരങ്ങാനീരും മൂക്കിലെ എണ്ണമയം നീക്കും. പഞ്ഞി ചെറുനാരങ്ങാനീരില്‍ മുക്കി ചര്‍മത്തില്‍ പുരട്ടുക. തേന്‍, ബദാം എന്നിവയും മൂക്കിലെ എണ്ണമയം നീക്കാനുള്ള വഴിയാണ്. ബദാം പൊടിച്ച് തേനില്‍ ചേര്‍ത്ത് മൂക്കിനു ചുറ്റും സ്‌ക്രബ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. വിനെഗറും വെള്ളവും കൂട്ടിക്കലര്‍ത്തി പഞ്ഞിയില്‍ മുക്കി മുക്കിനു ചുറ്റും പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. പഞ്ചസാര ഒലീവ് ഓയിലില്‍ പുരട്ടി സ്‌ക്രബറായി ഉപയോഗിക്കാം. ഇതും മൂക്കിനു ചുറ്റുമുള്ള എണ്ണമയം നീക്കാന്‍ ഉപയോഗിക്കാം.

ഉപ്പു കൂടിയാല്‍

നമ്മുടെ ഭക്ഷണക്രമം ഇപ്പോള്‍ പഴയതു പോലെയല്ല. ഫാസ്‌റ്ഫുഡ് ഇല്ലാത്ത ജീവിതം ഓര്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്. ഇത്തരം ആഹാര സാധനങ്ങളില്‍ രുചിക്ക് വേണ്ടി പല കൃത്രിമ രാസവസ്തുക്കളും ഉപ്പും അമിതമായി ചേര്‍ക്കുന്നുണ്ട്. ഹൈപെര്‍ ടെന്‍ഷന്‍, അമിത രക്ത സമ്മര്‍ദം, അമിതവണ്ണം എന്നീ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് മുഖ്യ കാരണം ഇതാണ്. കുട്ടികളിലും അമിത രക്തസമ്മര്‍ദ്ധവും അമിതവണ്ണവും പതിവാകുന്നതിന് കാരണവും മാറിയ ഭക്ഷണക്രമം തന്നെയാണ്.

ഒറ്റ നോട്ടത്തില്‍ നിരുപദ്രവകാരിയാണ് ഉപ്പ്. എന്നാല്‍, പുതിയ കാലത്ത് ഉപ്പും മരണകാരണമാവുകയാണ്. ഉപ്പിന്റെ അമിത ഉപയോഗം മൂലം മരിക്കുന്നവരുടെ നിരക്ക് ഇന്ന് ലോകത്ത് കൂടിവരുകയാണ്. ദക്ഷിണേഷ്യയില്‍ ഇന്ന് മരണനിരക്ക് കൂടുന്നതിനുള്ള മുഖ്യ കാരണങ്ങളിലൊന്ന് രക്തസമ്മര്‍ദ്ദമാണ്. ഉപ്പിന്റെ അമിത ഉപയോഗമാണ് അമിത രക്തസമര്‍ദ്ദത്തിനുള്ള പ്രധാനകാരണം. ഇതു മൂലം ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത 57 ശതമാനവും പക്ഷാഘാത നിരക്ക് 40 ശതമാനവും ആണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു വ്യക്തിക്ക് ഒരു ദിവസം ഉപയോഗിക്കാവുന്നത് അഞ്ച് ഗ്രാം ഉപ്പ് മാത്രമാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഉപ്പിന്റെ ഉപഭോഗം 10 ശതമാനം കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. 2025 ആകുമ്പോഴേയ്ക്ക് ഉപ്പിന്റെ ഉപഭോഗം 30 ശതമാനം കുറക്കണമെന്നും ലക്ഷ്യമുണ്ട്.

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ദാഹം കൂടുതലായി അനുഭവപ്പെടുന്നു. ഇത് സോഫ്റ്റ് ഡ്രിംങ്‌സ് ധാരാളം കഴിക്കാന്‍ ഇടയാക്കുന്നു. ഇത് മൂലം കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകുന്നു.

പച്ചകറികളോ, ഫലങ്ങളോ കഴിക്കാത്തത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുണ്ട്. പച്ചക്കറികളിലും,ഫലങ്ങളിലും, ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് രക്തത്തില്‍ അടങ്ങിയ സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും അതുവഴി രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.

ഫാസ്‌റ് ഫുഡ് ഉപയോഗം പൂര്‍ണമായി ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാന മാര്‍ഗം. കഴിക്കുന്ന സമയത്ത് ആഹാരസാധനങ്ങളില്‍ വീണ്ടും ഉപ്പ് ചേര്‍ക്കരുത്.അച്ചാറ്, പപ്പടം,എന്നിവ പാടെ ഉപേക്ഷിക്കുക. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്ന ആഹാരസാധനങ്ങളില്‍ ധാരാളം ഉപ്പ് ചേര്‍ക്കുന്നുണ്ട്.പഴകിയ പച്ചകറികള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക

പുരുഷനും വേണ്ടേ ഫേസ് മാസ്‌ക്?

പാല്‍ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണ്. മുഖത്തെ അഴുക്കു നീക്കം ചെയ്യാനും മുഖത്തിന് ഈര്‍പ്പം നല്‍കാനും ഇത് ഏറെ നല്ലതാണ്. പാല്‍ പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടാം. പത്തു പതിനഞ്ചു മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുകയും ചെയ്യാം. നല്ലപോലെ പഴുത്ത പഴം ഉടയ്ക്കുക. ഇതില്‍ പനിനീര്, ഒലീവ് ഓയില്‍, കൊക്കോ ബട്ടര്‍ എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖം വൃത്തിയാക്കാനും ചര്‍മസുഷിരങ്ങള്‍ തുറക്കാനു ഇത് സഹായിക്കും. പപ്പായ കൊണ്ടു പുരുഷന്മാര്‍ക്കു ചേര്‍ന്ന ഫേസ് പായ്ക്കുണ്ടാക്കാം. പപ്പായയില്‍ അല്‍പം പാല്‍, ഒലീവ് ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. കുക്കുമ്പര്‍ നല്ലപോലെ ഉടയ്ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടാം. അത് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് ബ്ലീച്ചിന്റെ ഗുണം നല്‍കുന്ന ഒരു മിശ്രിതമാണിത്. ചര്‍മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായിക്കും. മുള്‍ത്താണി മിട്ടി പനിനീരില്‍ കലര്‍ത്തി മുഖത്തിടുന്നതും പുരുഷനമാര്‍ക്കു പറ്റിയ ഒരു ഫേസ് മാസ്‌ക് തന്നെയാണ്. ഇവ തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളായതു കൊണ്ട് ചര്‍മത്തിനു ദോഷം വരുത്തുമെന്ന ഭയവും വേണ്ട.

തൈരു തേച്ചാല്‍ സൗന്ദര്യം കൂടൂം

മുഖം വൃത്തിയാക്കാന്‍ പറ്റിയ ഒന്നാണ് തൈര്. ഇതുകൊണ്ടുതന്നെ ഇത് നല്ലൊന്നാന്തരം ക്ലെന്‍സറും കൂടിയാണ്. മുഖത്തു തൈരു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മതിയാകും. 

തൈരുപയോഗിച്ച് മുഖം മസാജ് ചെയ്യാനും സാധിയ്ക്കും. തൈരു മുഖത്തു പുരട്ടി അഞ്ചു പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. തൈരില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കവും നിറവും ലഭിക്കാന്‍ നല്ലതാണ്. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്‍പം തൈരു പുരട്ടി നോക്കൂ. ആശ്വാസമുണ്ടാകും. സണ്‍ടാന്‍ കാരണമുണ്ടാകുന്ന കരുവാളിപ്പു മാറാനും തൈര് നല്ലതു തന്നെ. ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനും തൈരിനു കഴിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ നല്ലതാണ്. പ്രായമേറുന്നതിനെ കാണിക്കുന്നത് പലപ്പോഴും ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതൊഴിവാക്കാനും തൈര് നല്ലതു തന്നെ. ഇതിലെ ലാക്‌ററിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കാനും മൃതകോശങ്ങള്‍ കളയാനും തൈര് നല്ലതാണ്. തൈരില്‍ കടലമാവു ചേര്‍ത്ത് നല്ലൊന്നാന്തരം ഫേസ് മാസ്‌കുണ്ടാക്കാം. തൈരില്‍ അല്‍പം ഓറഞ്ചു പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി നോക്കൂ, ചര്‍മത്തിന് നിറം ലഭിക്കാനും തിളക്കും ലഭിക്കാനും പറ്റിയൊരു വഴിയാണിത്.

മീന്‍ കഴിച്ചാല്‍ ചര്‍മത്തിന് എന്തു സംഭവിക്കും

സൗന്ദര്യം മുഴുവനാകുന്നത് നല്ല ചിരിയിലൂടെയുമാണ്. ഇതുകൊണ്ടു തന്നെ നല്ല പല്ലുകളും അത്യാവശ്യം. പല്ലുകളുടെ ആരോഗ്യത്തിന് കടല്‍ വിഭവങ്ങള്‍ വളരെ പ്രധാനമാണ്. പല്ലുകളുടെ മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും ഇതിലെ കാല്‍സ്യം നല്ലതു തന്നെ. ചര്‍മത്തിളക്കത്തിനും മത്സ്യവും ഇതുപോലുള്ള കടല്‍ വിഭവങ്ങളും വളരെ പ്രധാനം തന്നെ. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളാജന്‍ എന്ന വസ്തു ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് നല്ല ചര്‍മത്തിന് വളരെ പ്രധാനമാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനും ഇത് സഹായിക്കും. ചര്‍മത്തിലുണ്ടാകാന്‍ സാധ്യതയുള്ള കുത്തുകളും പാടുകളും ഒഴിവാക്കാനും കടല്‍ വിഭവങ്ങള്‍ നല്ലതു തന്നെ. ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പുല്‍പാദിപ്പിക്കപ്പെടുന്നത് ചര്‍മസുഷിരങ്ങള്‍ അടഞ്ഞുപോകാനും ചര്‍മം വൃത്തികേടാകാനും ഇട വരുത്തും. വിയര്‍പ്പും എണ്ണയും ഉല്‍പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം സാവധാനത്തിലാക്കാന്‍ കടല്‍ വിഭവങ്ങള്‍ക്കു കഴിയും. ഇതേ രീതിയില്‍ ചര്‍മത്തിലെ പിഎച്ച് കൃത്യമായ തോതില്‍ നില നിര്‍ത്താനും കടല്‍ വിഭവങ്ങള്‍ നല്ലതു ത്‌ന്നെ. മുടിയുടെ ആരോഗ്യത്തിനും കടല്‍ വിഭവങ്ങള്‍ വളരെ നല്ലതു തന്നെ. ഇത് മുടിയ്ക്കു തിളക്കം നല്‍കുക മാത്രമല്ല, മുടി പെട്ടെന്നു പൊട്ടിപ്പോകുന്നതും വരണ്ടുപോകുന്നതും തടയുകയും ചെയ്യും. ദിവസവുമില്ലെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മീനോ കക്കയിറച്ചി പോലുള്ളവയോ കഴിച്ചു നോക്കൂ. ചര്‍മത്തില്‍ പുരട്ടുന്ന ക്രീമുകളുടെ അളവു കുറയ്ക്കാന്‍ സാധിയ്ക്കും.

മസാജിംഗിന് ബട്ടറും

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചേര്‍ന്ന ഒന്നാണ് ബട്ടര്‍. ഇതില്‍ത്തന്നെ പല തരം ബട്ടറുകള്‍ ചര്‍മം മസാജ് ചെയ്യാന്‍ ഉപയോഗിക്കാം. ഇത്തരം വിവിധ തരം ബട്ടറുകളെക്കുറിച്ച് അറിയൂ, അവോകാഡോ ധാരാളം സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ എ, ഇ, ഡി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് തിളക്കം നല്‍കുകയും ചുളിവുകള്‍ ഒഴിവാക്കി പ്രായം തോന്നുന്നത് തടയുകയും ചെയ്യുന്നു.

അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിവുളളതു കൊണ്ട് സൂര്യാഘാതം ഒഴിവാക്കാനും അവോകാഡോ ബട്ടര്‍ നല്ലതാണ്. ഇതുകൊണ്ടു തന്നെ അവോക്കാഡോ ബട്ടര്‍ ഉപയോഗിച്ചുള്ള മസാജിന് ഗുണമേറുകയും ചെയ്യും. മിക്കവാറും മോചിസ്ചറൈസറുകളില്‍ ഉപയോഗിക്കുന്ന ഒന്നാണ് കൊക്കോ ബട്ടര്‍. ഇവ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുകയും അങ്ങനെ ചര്‍മത്തിന് പുതുജീവന്‍ നല്‍കുകയും ചെയ്യുന്നു. ചര്‍മത്തിന്റെ ഉള്ളിലേക്ക് ഇറങ്ങാന്‍ കഴിവുള്ള കൊക്കോ ബട്ടറിലും ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് എണ്ണകളുടെ കൂടെ ചേര്‍ത്തും മസാജ് ചെയ്യാം. നല്ല സുഗന്ധമുള്ള ഇതിന് വിലയും അധികമില്ല. ദേഹത്തെ വടുക്കുളുടെ പാട് മാറ്റുന്നതിനും കൊക്കോ ബട്ടര്‍ സഹായിക്കും. ചര്‍മം മസാജ് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ബട്ടറാണ് ഷിയ ബട്ടര്‍. ഇത് ചര്‍മത്തിലെ പാടുകളും വടുക്കളും മാറാനും ചര്‍മം മൃദുവാക്കാനും സഹായിക്കും. വാക്‌സിംഗ് ചെയ്ത ശേഷം ഷിയ ബട്ടര്‍ പുരട്ടുന്നത് കൈകാലുകളിലെ നീറ്റം മാറാന്‍ സഹായിക്കും. ഷേവ് ചെയ്ത ശേഷവും ഇത് ഉപയോഗിക്കാം. ചര്‍മത്തിലെ അസ്വസ്ഥത മാറുകയും ചര്‍മം മൃദുവാകുകയും ചെയ്യും.

നഖങ്ങള്‍ പൊട്ടിപ്പോകുന്നോ, പരിഹാരമുണ്ട്

ഇടതൂര്‍ന്ന മുടിയും തിളങ്ങുന്ന ചര്‍മ്മവുമുണ്ട് പക്ഷേ പൊട്ടിപ്പൊളിഞ്ഞ ജീവനില്ലാത്ത നഖങ്ങളാണെങ്കിലോ.കൈയുറയും കാലുറകളുമിട്ട് പാര്‍ട്ടിയ്ക്ക് പോകേണ്ട ഗതികേടാകും.ആരോഗ്യവാനായ ഒരാളുടെ ലക്ഷണങ്ങളിലൊന്ന് ജീവസ്സുറ്റ നഖങ്ങളാണെന്നാണ് ആയുര്‍വേദം പറയുന്നത്.തിളങ്ങുന്ന നഖങ്ങള്‍ സ്വന്തമാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍ നല്ല നഖമുണ്ടാകാന്‍ നല്ല ഭക്ഷണം തന്നെ കഴിക്കണം. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതാണ് നഖങ്ങളുടെ ബലക്ഷയത്തിന് കാരണമാകുന്നത്. ഇരുമ്പിന്റെ അംശം കൂടുതലായി അടങ്ങിയ ഭക്ഷണം കഴിച്ച് ഇത് പരിഹരിക്കാം.പച്ചക്കറികള്‍,മത്സ്യം,സോയാ,ബീന്‍സ്,കോഴിയിറച്ചി,കരള്‍,ഉണക്കപ്പഴങ്ങള്‍ ഇവയിലെല്ലാം കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡിയും കാല്‍സ്യവും കൂടുതലായി അടങ്ങിയ ബീറ്റ്‌റൂട്ട് സ്ഥിരമായി കഴിക്കുന്നത് നഖങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്. പാലുല്പന്നങ്ങള്‍ ദിവസേന കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ നഖങ്ങളില്‍ പെട്ടെന്ന് അണുബാധയുണ്ടാകാം.നഖങ്ങളിലെ അഴുക്ക് ദിവസേന കളയണം. ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് അതിലേക്ക് രണ്ടോ മൂന്നോ മിനിട്ട് നേരം നഖങ്ങള്‍ മുക്കി വയ്ക്കുക.ശേഷം ചൂടുവെള്ളം കൊണ്ട് നന്നായി വൃത്തിയാക്കിയ നഖങ്ങളില്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ തേച്ചു പിടിപ്പിക്കുക. ഇതിലൂടെ നഖങ്ങളിലെ അഴുക്ക് പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയും. ചെറുനാരങ്ങാനീരില്‍ പഞ്ഞി മുക്കി നഖങ്ങളില്‍ മൃദുവായി മസ്സാജ് ചെയ്യുന്നത് നഖങ്ങളുടെ ബലവും ഒപ്പം തിളക്കവും വര്‍ധിപ്പിക്കും. ശുദ്ധമായ ഒലിവ് ഓയില്‍ നഖങ്ങളില്‍ ദിവസേന പുരട്ടുന്നത് നഖങ്ങളുടെ കാന്തിയും തിളക്കവും വര്‍ദ്ധിപ്പിക്കും ചെറുചൂടുള്ള കടുകെണ്ണയില്‍ പത്തുമിനിട്ട് നേരം വിരലുകള്‍ മുക്കി വച്ച ശേഷം മൃദുവായി തിരുമ്മുന്നത് നഖങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കും. ഇത് നഖങ്ങളെ ആരോഗ്യമുള്ളതാക്കും. വേനല്‍ക്കാലത്ത് നഖങ്ങള്‍ പഞ്ഞികൊണ്ട് മൂടിയാല്‍ വിയര്‍പ്പു നിറഞ്ഞ് ഉണ്ടാകുന്ന അണുക്കളില്‍ നിന്നും രക്ഷ നേടാം. നഖങ്ങള്‍ വെട്ടുന്നതിലും ശ്രദ്ധ വേണം.നഖങ്ങള്‍ വളച്ചല്ലാതെ നേരെ വേണം വെട്ടാന്‍.ശരിയായ രീതിയില്‍ നഖം വെട്ടിയില്ലെങ്കില്‍ ഇറുകിയ ചെരിപ്പുകള്‍ ധരിക്കുമ്പോള്‍ നഖം പൊട്ടാനും വിരലുകള്‍ക്കുള്ളില്‍ മുറിയാനും കാരണമാകും. മുറിവിലൂടെ നഖത്തില്‍ അണുബാധ പടരാനും ഇത് ഇടയാക്കും.വളച്ചു വെട്ടുന്നത് നഖങ്ങള്‍ അകത്തേക്ക് വളരാനും കാരണമാകും. പാര്‍ട്ടിക്ക് പോകാന്‍ ഒരുങ്ങുകയാണെങ്കില്‍ ഒരു പെഡിക്യൂറും മാനിക്യൂറും കൂടി ചെയ്‌തോളൂ. തിളങ്ങട്ടെ നിങ്ങളുടെ നഖങ്ങള്‍,അതിലൂടെ നിങ്ങളുടെ ആരോഗ്യവും

വേനലിലും തിളങ്ങാം

ബാത്തിങ് പൗഡര്‍ 

ചെറുപയര്‍, ചന്ദനം, മഞ്ഞള്‍ എന്നിവ പൊടിച്ചത് ഓരോ കപ്പ് വീതമെടുക്കുക. ഇതില്‍ ഓരോ സ്പൂണ്‍ വീതം ഉണങ്ങിയ തുളസിയില, ഉണങ്ങിയ റോസിതളുകള്‍ എന്നിവ പൊടിച്ചതും രണ്ട് ടീസ്പൂണ്‍ ബദാമെണ്ണയും പാലില്‍ കുതിര്‍ത്ത ഒന്നര ടീസ്പൂണ്‍ കുങ്കുമപ്പൂവും ചേര്‍ക്കുക. അരക്കപ്പ് പാലോ തേങ്ങാപ്പാലോ ചേര്‍ത്തു മിശ്രിതമാക്കി ദേഹം മുഴുവനും നന്നായി തേച്ചു പിടിപ്പിക്കുക. ഇരുപതു മിനിറ്റ് കഴിഞ്ഞു ശുദ്ധജലം കൊണ്ടു കഴുകിക്കളയണം. ആഴ്ചയില്‍ ഒരിക്കല്‍ ഈ കൂട്ട് പുരട്ടിയാല്‍ മൃതകോശങ്ങള്‍ അകന്നു ചര്‍മം മൃദുലവും സുന്ദരവുമാകും.

സ്‌ക്രബ് 

ഒരു ടീസ്പൂണ്‍ ഓട്‌സ്, ഒരു നുള്ള് പഞ്ചസാര, ഒരു നുള്ള് അരിപ്പൊടി, അര ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ എന്നിവ വെള്ളത്തില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റാക്കുക. ഇതു മുഖത്തു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക. ചര്‍മത്തിനു തിളക്കം ലഭിക്കാന്‍ ഉത്തമം.

തക്കാളി നീര്, പയര്‍പൊടി, തൈര്, നാരങ്ങാനീര് എന്നിവ ഓരോ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. കറുത്ത പാടുകള്‍ അകറ്റി ചര്‍മത്തിനു നിറം നല്‍കും.
ക്ലെന്‍സര്‍ 
നാരങ്ങാനീര്, കാരറ്റ് നീര്, ഒലീവ് ഓയില്‍, ഓറഞ്ച് നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതമെടുക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ്, അര ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ചര്‍മത്തിന്റെ കരുവാളിപ്പ് അകലും.

രണ്ട് ടീസ്പൂണ്‍ റോസ് വാട്ടര്‍, ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടീസ്പൂണ്‍ വിനാഗിരി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.

മോയ്‌സ്ചറൈസിങ് 

ഒരു പഴുത്ത ഏത്തപ്പഴം ഉടച്ചെടുക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ പാല്‍പ്പൊടിയും അര ടീസ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്തു മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.

ഒരു ആപ്പിളിന്റെ കാല്‍ഭാഗം, കാല്‍ ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്തു മിശ്രിതമാക്കി മുഖത്തു പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളഞ്ഞാല്‍ ചര്‍മം തിളക്കമുള്ളതാകും.

ശരീരം സുന്ദരമാകാന്‍

ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ദിവസവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

വരണ്ട ചര്‍മക്കാര്‍ ദിവസവും മോയ്‌സ്ചറൈസിങ് ക്രീം പുരട്ടണം. ബേബി ഓയ്‌ലോ നറിഷിങ് ഓയ്‌ലോ പുരട്ടുന്നത് ഉത്തമമാണ്. എണ്ണമയമുള്ള ചര്‍മക്കാര്‍ ആഴ്ചയിലൊരിക്കല്‍ ശരീരം സ്‌ക്രബ് ചെയ്യണം

ബോട്ടോക്‌സ് കുത്തിവയ്പിന് ദോഷങ്ങളും

ണ്ടത്തെപ്പോലെയല്ല, സൗന്ദര്യസംരക്ഷണത്തിന് ഇപ്പോള്‍ വഴികളേറെയാണ്. ഇത്തരം വഴികളിലൊന്നാണ് ബൊട്ടോക്‌സ് കുത്തിവയ്പ്. മുഖത്തെ അഭംഗി മറയ്ക്കാനാണ് ഇത്തരം കുത്തിവയ്പുകളെടുക്കാറ്. ബോട്ടോലിനിയം ടോക്‌സിന്‍ ടൈപ്പ് എ, ഹ്യൂമണ്‍ ആല്‍ബുമിന്‍, സോഡിയം ക്ലോറൈഡ് എന്നിവയാണ് ബോട്ടോക്‌സ് ഇന്‍ജക്ഷന്‍ മിശ്രിതത്തില്‍ അടങ്ങിയിരിക്കുന്നത്.

മുഖത്തെ അപാകതകള്‍ പരിഹരിച്ച് സൗന്ദര്യം നല്‍കുമെങ്കിലും ഇത് വരുത്തി വയ്ക്കുന്ന ദോഷങ്ങളും പലതുണ്ട്. ഇതിലെ ചില ഘടകങ്ങള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കും. ചര്‍മം ചൊറിഞ്ഞു തടിക്കുക, ആസ്തമ, തല ചുറ്റ്, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാന അലര്‍ജികള്‍. ചര്‍മകോശങ്ങള്‍ മൃദുവായവരില്‍ ഇത്തരം കുത്തിവയ്പുകള്‍ കോശങ്ങളില്‍ മുറിവേല്‍പ്പിക്കാനും ചര്‍മത്തില്‍ മുറിവുകളും വീര്‍ത്തുതടിക്കുലുമുണ്ടാകാനും വഴിയൊരുക്കും. നെറ്റിയിലോ കണ്ണിനോടോ ചേര്‍ന്ന ഭാഗങ്ങളിലോ ആണ് ബോട്ടോക്‌സ് കുത്തിവയ്ക്കുന്നതെങ്കില്‍ ചിലരില്‍ കണ്‍പോളകള്‍ താഴേക്ക് തൂങ്ങിപ്പോരുന്നതായി താല്‍ക്കാലികമായെങ്കിലും അനുഭവപ്പെടും. പെല്‍വിക് മസിലുകളുടെ പ്രശ്‌നം കാരണം എപ്പോഴും മൂത്രശങ്കയുണ്ടാകുന്നവര്‍ക്കു നല്‍കുന്ന ചികിത്സ കൂടിയാണ് ബോട്ടോക്‌സ്. എന്നാല്‍ ചര്‍മസൗന്ദര്യത്തിനായി ബോട്ടോക്‌സെടുക്കുമ്പോള്‍ ഇത് യൂറിനിറി ഇന്‍ഫെക്ഷന് വഴിയൊരുക്കും. കുത്തിവയ്‌പെടുത്ത് ഒരാഴ്ച കഴിയുമ്പോള്‍ ചിലരില്‍ പനിയ്ക്കു സമാനമായ ലക്ഷണങ്ങള്‍, തലവേദന, ശരീരവേദന, ശരീരോഷ്മാവ് വര്‍ദ്ധിക്കുക തുടങ്ങിയവ കണ്ടുവരാറുണ്ട്. ചിലരില്‍ ബോട്ടോക്‌സ് കുത്തിവയ്പ് സൈനസ് പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. ബ്രോങ്കൈറ്റിസ്, ശ്വസന സംബന്ധമായ അണുബാധ എന്നിവയും ചിലരില്‍ ബ്രോങ്കൈറ്റിസ് വരുത്തി വയ്ക്കാറുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ ദോഷവശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും പരിചയസമ്പന്നനായ ഒരാളുടെ അടുത്തു മാത്രമേ ഇത്തരം ചികിത്സകള്‍ തേടാവൂ.

സൗന്ദര്യം നല്‍കും മുട്ട

എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചന്ദനപ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

മുട്ട കൊണ്ട് മുഖത്ത് പായ്ക്കിടുന്നതും മുട്ടവെള്ള കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.

മുട്ട തൈരുമായി ചേര്‍ത്ത് മുഖത്തു പുരട്ടൂ. ചര്‍മത്തിന് ഈര്‍പ്പം ലഭിക്കാന്‍ ഇതൊരു മുഖ്യമാര്‍ഗമാണ്.

തേന്‍, ചെറുനാരങ്ങാനീര്, മുട്ട എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി പുരട്ടിയാല്‍ സണ്‍ടാന്‍ മാറിക്കിട്ടും.

മുടിയില്‍ മുട്ട തേയ്ക്കുന്നത് മുടിയ്ക്കു കട്ടി ലഭിക്കാനും മുടി മൃദുവാക്കാനും സഹായിക്കും.

മുട്ട ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ മാറ്റുവാന്‍ ഏറെ നല്ലതാണ്.

മുട്ട എണ്ണ, ചെറുനാരങ്ങ എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി കൊഴിയുന്നത് തടയും.

ഉന്മേഷം പകരും നാരങ്ങാക്കുളി

 

എങ്ങനെ നാരങ്ങ ഉപയോഗിച്ച് കുളിക്കാം? 1.ആദ്യം വേണ്ടത് നാരങ്ങ തെരഞ്ഞെടുക്കുകയാണ്. ഇളം നിറമുള്ള നാരങ്ങയാണ് അനുയോജ്യം. പച്ച പൂര്‍ണ്ണമായും മാറാത്തവയും ഉപയോഗിക്കാം. കൂടുതല്‍ പഴുത്തവ മൃദുവായ ഉള്‍ഭാഗമുള്ളവയാണ്. ഇവ അനുയോജ്യമല്ല. 2.നാരങ്ങയുടെ തോല്‍ നീക്കം ചെയ്ത് കഷ്ണങ്ങളാക്കി മുറിക്കുക.ഒരു നാരങ്ങ രണ്ട് കഷ്ണങ്ങളാക്കുകയാണ് നല്ലത്. ഇനി കുളി ആരംഭിക്കാം. 3.തലമുടി കഴുകുമ്പോള്‍ നാരങ്ങായുടെ ഒരു മുറി കയ്യില്‍ പിടിച്ച് അതിന്റെ നീര് തലയില്‍ നല്ലത് പോലെ തേച്ച് പിടിപ്പിക്കുക. മുറിച്ചഭാഗം വേണം തലയില്‍ തേക്കുവാന്‍. അല്ലെങ്കില്‍ നാരങ്ങയുടെ തൊലിയുടെ ഭാഗങ്ങള്‍ മുടിയില്‍ പറ്റിപ്പിടിക്കും. തലമുടിയില്‍ മുഴുവനും നീര് പറ്റുവാന്‍ ശ്രദ്ധിക്കണം. 4.ഇതിന് ശേഷം രണ്ട് കയ്യിലും വലുപ്പമുള്ള നാരങ്ങ മുറികളെടുത്ത് ഉള്‍ഭാഗം മുടിയില്‍ തേച്ചുപിടിപ്പിക്കുക. നിളമുള്ള മുടിയില്‍ രണ്ടു കൈകളും ഉപയോഗിച്ച് ഇത് ചെയ്യുക. ഇതിന് ശേഷം മുടി നല്ലപോലെ ഉലച്ച് കഴുകുക. 5.മുഖവും ശരീരവും കഴുകല്‍ മുകളില്‍ ചെയ്ത അതേ രീതി മുഖത്തും, ശരീരത്തിലും പ്രയോഗിക്കാം. മുഖത്ത് നാരങ്ങ തേച്ചതിന് ശേഷം അതേ കഷ്ണം ശരീരഭാഗങ്ങളിലും തേക്കാം. ഈ പ്രവൃത്തികള്‍ക്ക് ശേഷം നല്ലപോലെ വെള്ളമുപയോഗിച്ച് കഴുകുക. നാരങ്ങയുടെ ചെറിയ തരികള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുളിക്ക് ശേഷം ചര്‍മ്മത്തിന് ലഭിച്ച നവോന്മേഷം അറിയാനാവും. ടിപ്‌സ് നാരങ്ങ നീളത്തില്‍ മുറിച്ച ശേഷം രണ്ടായി കീറുക ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ നാരങ്ങ നീര് കണ്ണില്‍ വീഴാതെ ശ്രദ്ധിക്കുക ശരീരം ആസിഡുകളോട് പെട്ടന്ന് പ്രതികരിക്കും. നാരങ്ങ നീര് ശരീരത്തിന്റെ മൃദുലമായ ഭാഗങ്ങളില്‍ തേക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍ ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിട്ടും നീണ്ടുനിന്നാല്‍ പിന്നീട് ഈ രീതിയിലുള്ള കുളി ഒഴിവാക്കുക.

ഒറ്റക്കയ്യന്‍ കുപ്പായം

സ്‌ലീവ്‌ലെസ് ധരിക്കാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഒരുപടി കൂടി മുന്നോട്ടു കടന്നിരിക്കുകയാണ്. വണ്‍ ഷോള്‍ഡര്‍ ഡ്രസ്സുകളാണ് പുതിയ താരം. പാശ്ചാത്യര്‍ റെഡ് കാര്‍പ്പറ്റ് വിരുന്നുകള്‍ക്കു തിരഞ്ഞെടുക്കുന്ന ഈ സ്‌റ്റൈല്‍ ഇന്ത്യന്‍ പെണ്‍കുട്ടികളും സ്വീകരിച്ചുകഴിഞ്ഞു. ഒരു വശത്തു മാത്രം ഇടത്തരം വീതിയുള്ള സ്ട്രാപ് രൂപത്തിലോ നൂഡില്‍ സ്ട്രാപ് രൂപത്തിലോ കയറിക്കിടക്കുന്ന ഈ ഡ്രസ്സുകള്‍ മറുവശത്ത് സ്ട്രാപ്‌ലെസ് ആയി തുറന്നിരിക്കും. വിരുന്നുകളിലേക്കും മറ്റും തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലാണ് ഈ തരംഗം കൂടുതലായുള്ളത്.

ഗൗണുകളിലും ടോപ്പുകളിലും ഫ്രോക്കിലുമെല്ലാം വണ്‍ ഷോള്‍ഡര്‍ പരീക്ഷണം അരങ്ങേറുന്നുണ്ട്. ശരീരത്തോട് നന്നേ ചേര്‍ന്നു കിടക്കുന്ന രീതിയാണ് ഇത്തരം ഡ്രസ്സുകള്‍ക്ക്. ഷോള്‍ഡര്‍ സ്ട്രാപ് ഉള്ള ഭാഗത്ത് പൂക്കള്‍ പോലെ തുന്നിയും വള്ളികള്‍ ചേര്‍ത്തു പിന്നിയും മറ്റും വ്യത്യസ്തത ഉണ്ടാക്കാറുണ്ട്. സില്‍ക്കിലും സാറ്റിനിലുമൊക്കെ ഈ സ്‌റ്റൈല്‍ പരീക്ഷിക്കാം. പ്രിന്റഡ് മെറ്റീരിയലിലും പ്ലെയിന്‍ തുണിയിലും ഇത് ഇണങ്ങും. ഡ്രേപ് ചെയ്ത സ്‌റ്റൈലിലുള്ള ഗൗണിലും ഫ്രോക്കിലും ഇത്തരം ഒറ്റക്കൈ വയ്ക്കാവുന്നതാണ്.

അരക്കെട്ടിന്റെ ഭാഗം ഒതുങ്ങി നില്‍ക്കുന്നതാണ് വണ്‍ ഷോള്‍ഡര്‍ സ്‌റ്റൈലിന് അനുയോജ്യം. ഇതിനായി അരക്കെട്ടില്‍ വീതിയേറിയ പട്ടയോ, ബെല്‍റ്റോ ധരിക്കണം. അരക്കെട്ടിന്റെ ഭാഗം ഒതുക്കി തയ്ച്ചാലും മതിയാകും. വണ്‍ ഷോള്‍ഡര്‍ ഡ്രസ്സുകള്‍ തികച്ചും പാശ്ചാത്യ ശൈലിയില്‍ ആയതിനാല്‍ അവയ്‌ക്കൊപ്പം ധരിക്കുന്ന ആഭരണങ്ങളും അത്തരത്തിലുള്ളതാകണം. മുടി ചിതറിക്കിടക്കാതെ ഒതുക്കി കെട്ടിവച്ചാലേ ഈ വസ്ത്രത്തിന്റെ മുഴുവന്‍ ഭംഗിയും ദൃശ്യമാകൂ.

മുടി ചീകുന്നതിലും കാര്യമുണ്ട്

മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്.

ആദ്യമായി വേണ്ടത് മുടിയ്ക്കു ചേര്‍ന്ന ചീപ്പുപയോഗിക്കുകയെന്നതാണ്. വല്ലാതെ അടുത്തതും അകന്നതുമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. എന്നാല്‍ വല്ലാതെ ചുരുണ്ട മുടിയുള്ളവരാണെങ്കില്‍ അല്‍പം അകലമുള്ള പല്ലുകളുള്ള ചീപ്പുപയോഗിക്കാം. ചീപ്പിനു പകരം ഹെയര്‍ ബ്രഷുകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ മുടി തീരെ കട്ടി കുറഞ്ഞതും അറ്റം പിളരാനുള്ള പ്രവണതയുള്ളതുമാണെങ്കില്‍ ഹെയര്‍ ബ്രഷുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. മുടി മുകളില്‍ നിന്നാണ് എല്ലാവരും ചീകുക. എന്നാല്‍ ജട പിടിച്ച മുടിയാണെങ്കില്‍ ജട വേര്‍പെടുത്തിയ ശേഷം മാത്രം മുടി ചീകുക. ചുരുണ്ട മുടി പെട്ടെന്നു ജട പിടിക്കാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. ഇത്തരം മുടി കുറേശെ വീതമെടുത്ത് ചീകുന്നതായിരിക്കും നല്ലത്. നനഞ്ഞ മുടി യാതൊരു കാരണവശാലും ചീകരുത്. ഇത് മുടി ജട പിടിക്കാനും പൊട്ടിപ്പോകാനും കാരണമാകും. പുരുഷന്മാര്‍ മിക്കവാറും പുറകിലോട്ട് മുടി ചീകുന്നവരാണ്. എന്നാല്‍ അടുപ്പിച്ച് ഇങ്ങനെ ചീകുന്നത് കഷണ്ടിയുണ്ടാകാന്‍ കാരണമാകും. ചീപ്പ് തലയോടില്‍ വല്ലാതെ അമര്‍ത്തുകയും ചെയ്യരുത്. ഇത് മുടിവേരുകളുടെ ബലം കുറയ്ക്കും. ഇതുപോലെ മൂര്‍ച്ചയേറിയ പല്ലുകളുള്ള ചീപ്പുപയോഗിക്കുകയും ചെയ്യരുത്.

അഴകില്‍ അണിയാം, ബക്കിള്‍ ഷൂസുകള്‍

 

ഒന്നും രണ്ടും ബക്കിളുള്ള ഷൂ. പറഞ്ഞുവരുന്നത് സകുട്ടികളുടെ ഷൂസിന്റെ കാര്യമല്ല, മുതിര്‍ന്നവരുടെ ഇന്നത്തെ ഷൂസുകളെ പറ്റിയാണ്. ആഘോഷാവസരങ്ങളിലേക്ക് വനിതകള്‍ ഇന്നു തെരഞ്ഞെടുക്കുന്നത് ബക്കിളുള്ള ഷൂസാണ്. ബക്കിളുകളുള്ള ഷൂസ് ഫാഷന്‍ താരമായി മാറിക്കൊണ്ടിരിക്കുന്നു. ആധുനികകലയുടെ പ്രതീകങ്ങളായ അലങ്കാരങ്ങളുമായാണ് പുത്തന്‍ ഷൂസുകള്‍ വിപണിയിലെത്തുന്നത്. അവയിലെ മുഖ്യ അലങ്കാരമാണ് ബക്കിളുകള്‍. ഒന്നും ഒന്നിലേറെയും സ്‌റ്റൈലന്‍ ബക്കിളുകള്‍ എല്ലാ ഷൂസിലുമുണ്ടാകും. ഷൂസിന് അനുയോജ്യമായി പ്രത്യേക ആകൃതിയും അവയ്ക്കുണ്ടായിരിക്കും.

പുതുപുത്തന്‍ ഷൂസില്‍ കാലിന്റെ ഉപ്പൂറ്റി ഭാഗം പുറകോട്ട് നീങ്ങിപ്പോകാതിരിക്കാന്‍ മാത്രമല്ല, ബക്കിളുകള്‍ പിടിപ്പിക്കുന്നത്. ഒന്നിലേറെ സ്ട്രാപ്പുകളും ബക്കിളുകളും അലങ്കാരങ്ങളായും പിടിപ്പിക്കുന്നു.

ചാള്‍സ് രണ്ടാമന്റെ കാലത്ത് ലേസിനു പകരം ഷൂവിനെ പാദത്തില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് ബക്കിളുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് ബക്കിളുകള്‍ കൂടുതലും ഫാഷനുവേണ്ടിയാണ് ഷൂസില്‍ ഘടിപ്പിക്കുന്നത്. ഒന്നിലേറെ ബക്കിളുകള്‍ ഷൂസിന്റെ സ്‌റ്റൈല്‍ തന്നെ മാറ്റിമറിക്കും! സാധാരണ ഷൂ പോലും ബക്കിള്‍ വച്ച് കൂടുതല്‍ ആകര്‍ഷകമാക്കാം. എല്ലാതരം ചെരുപ്പുകള്‍ക്കും അനുയോജ്യമായ ബക്കിളുകള്‍ പിടിപ്പിച്ച് മോടിപിടിപ്പിക്കുകയാണ് ആധുനിക ഡിസൈനര്‍മാര്‍. സ്ത്രീകളുടെ ഷൂസുകളിലാണ് ബക്കിളുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രചാരം. ബക്കിളുകള്‍ ഘടിപ്പിച്ച പലതരം ഷൂസുകള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. അവയില്‍ ചിലതിന്റെ ഉയരം കാല്‍മുട്ടുവരെ വരും! ചതുരത്തില്‍ മാത്രമല്ല വട്ടത്തിലുള്ള ബക്കിളുകളുമുണ്ട്. അഞ്ചു ബക്കിളുകള്‍ വരെയുള്ള അലങ്കാര ഷൂസുകള്‍ ഇന്ന് വാങ്ങാന്‍ കിട്ടും. അവയില്‍ ചിലതില്‍ സിപ്പറുമുണ്ടായിരിക്കും. ബക്കിള്‍ ഷൂസിന് അനുയോജ്യമായ സ്‌റ്റൈലന്‍ ട്രൗസറുകളും ഷോര്‍ട്ടുകളും മറ്റ് വസ്ത്രങ്ങളും ധരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം.

നഖം നോക്കി രോഗം പറയാം


നല്ല നഖങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്. നഖങ്ങള്‍ നോക്കി നമുക്കു പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ അറിയുകയും ചെയ്യാം. ഇതെങ്ങനെയാണെന്നു നോക്കൂ. ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ഇളം ചുവപ്പു രാശിയുള്ള വെളുത്ത നിറമുണ്ടാകും. എന്നാല്‍ നഖങ്ങളുടേത് വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം പലപ്പോഴും രക്തക്കുറവായിരിക്കും.

മഞ്ഞനിറത്തിലുള്ള നഖങ്ങള്‍ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണമായിരിക്കും. ശരീരത്തിലെ ബിലിറൂബിന്‍ തോത് കൂടുമ്പോഴാണ് നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകുന്നത്. മഞ്ഞപ്പിത്തമുള്ളവരുടെ കണ്ണുകളിലും ചര്‍മത്തിലും നഖങ്ങളിലുമെല്ലാം മഞ്ഞനിറമുണ്ടാകും. നഖങ്ങള്‍, പ്രത്യേകിച്ച് കാല്‍നഖങ്ങള്‍ വളഞ്ഞും പിരിഞ്ഞും വളരുന്നത് ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് ലംഗ് ക്യാന്‍സര്‍. എന്നാല്‍ പ്രായം കൂടുന്തോറും നഖങ്ങളും ചിലപ്പോള്‍ വളഞ്ഞു വളരാം. നഖങ്ങള്‍ക്ക് നീല നിറമുണ്ടെങ്കില്‍ ഇതിന്റെ കാരണം ശരീരത്തിന് ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാത്തതായിരിക്കും. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരുടെ നഖങ്ങള്‍ക്ക് നീലനിറമുണ്ടാകാം. നഖങ്ങള്‍ പെട്ടെന്ന് പൊളിയുകയോ നഖങ്ങളില്‍ പൊട്ടലുണ്ടാവുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണവുമാകാം. നഖങ്ങളുടെ ചില ഭാഗങ്ങളില്‍ കട്ടി കൂടുതലും മറ്റു ചില ഭാഗങ്ങളില്‍ കട്ടി കുറവുമുണ്ടെങ്കില്‍ ഇത് വാതരോഗത്തിന്റെ ലക്ഷണവുമാകം. വാതത്തിന്റെ തുടക്കത്തില്‍ നഖം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിയ്ക്കും. നഖങ്ങളില്‍ കറുത്ത വരകള്‍ പ്രത്യക്ഷപ്പെടുന്നത് സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം. എന്നാല്‍ ചില ഫംഗല്‍ ബാധകള്‍ കാരണവും നഖങ്ങളില്‍ കറുത്ത വരകളും പാടുകളുമുണ്ടാകും.

ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാം

 

രാവിലെയും രാത്രിയും മുഖം ക്ലെന്‍സും ടോണിംഗും ചെയ്യുക. ലിക്വിഡുകളോ, പാഡോ ഇതിനായി ഉപയോഗിക്കാം. ഇതുവഴി മുഖത്തെ അഴുക്കുകള്‍ നീക്കം ചെയ്യുകയും, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നത് തടയുകയും ചെയ്യാം. ഈ ആവശ്യത്തിന് ഫാര്‍മസിയില്‍ നിന്ന് ക്ലെന്‍സറും ടോണറും വാങ്ങാം. രാത്രിയും രാവിലെയും ചര്‍മ്മത്തിന് നനവുണ്ടാകാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് വരണ്ട ചര്‍മ്മമുള്ളവര്‍ പകല്‍ സമയത്ത്. മുഖത്ത് മുഴുവനും ഒരു നല്ല മോയ്‌സ്ച്വറൈസര്‍ ഉപയോഗിക്കുക. പകലും രാത്രിയും പ്രത്യേകമായിട്ടുള്ളവ ഉപയോഗിക്കാം. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഒരു ആന്റി റിങ്കിള്‍ മോയ്‌സ്ച്വറൈസര്‍ ഉപയോഗിക്കുക.മേക്കപ്പിടുന്നതിന് മുമ്പും, നീക്കിയ ശേഷവും ഇത് ഉപയോഗിക്കാം. ഇതുവഴി പകല്‍ നഷ്ടപ്പെട്ട ഈര്‍പ്പം വീണ്ടെടുക്കാം. ലിക്വിഡോ, പൗഡറോ ഉപയോഗിച്ച് നല്ല ഫൗണ്ടേഷനിടുക. അതുപോലെ ചര്‍മ്മത്തിന്റെ നിറത്തിന് യോജിച്ച ഷേഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചര്‍മ്മത്തിന്റെ നിറത്തിനനുയോജ്യവും, സ്മൂത്താകാന്‍ സഹായിക്കുന്നതുമാണ് ലിക്വിഡുകള്‍. എന്നാല്‍ പൗഡര്‍ പാടുകളെ മറയ്ക്കാന്‍ സഹായിക്കും. ചിലര്‍ ഇത് രണ്ടും ഉപയോഗിക്കാറുണ്ട്. മിനറലുകളുള്ള മികച്ച ഫൗണ്ടേഷന്‍ മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ മറയ്ക്കുകയില്ല. എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമെന്ന വിശേഷണവുമായി വരുന്ന ഫൗണ്ടേഷന്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം. നല്ലൊരു കണ്‍സീലറും ഉപയോഗിക്കുക. ഇത് മുഖത്തെ പാടുകള്‍ മറയ്ക്കാനും, ഫൗണ്ടേഷന്‍ ഇല്ലാതെ പോയ ഭാഗങ്ങളില്‍ കവര്‍ ചെയ്യാനും സഹായിക്കും. ഉറക്കച്ചടവ് മൂലം കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് വളയങ്ങള്‍ മറയ്ക്കാനും ഇത് സഹായിക്കും.

സുന്ദരികളുടെ മനംകവര്‍ന്ന് ടുപീസ് സാരി

 

സാരി വാരിച്ചുറ്റി നടക്കാനൊന്നും ഇന്നത്തെ സ്ത്രീകള്‍ക്ക് താല്‍പര്യമില്ലെന്ന സ്ഥിതി വരെ കാര്യങ്ങളെത്തിയിരുന്നു.കേരളത്തിന്റെ ആസ്ഥാന വേഷമായ സാരിയില്‍ സുന്ദരിമാര്‍ക്ക് പ്രിയം കുറഞ്ഞിരിക്കുമ്പോഴാണ് ടുപീസ് സാരിയുടെ വരവ്.സംഭവം കേറിയങ്ങ് ക്ലിക്കായി.ധരിക്കാന്‍ രണ്ടു മിനിട്ട് മാത്രമുള്ള സ്‌റ്റെലന്‍ ടൂപിസ് സാരി ഇവരുടെ മനസ്സില്‍ കേറിയങ്ങ് കൊളുത്തിയെന്ന് വേണം പറയാന്‍.മലയാളിയുടെ എക്കാലത്തെയും പ്രിയവേഷമേതെന്നു ചോദിച്ചാല്‍ മടിയില്ലാതെ എല്ലാവരും പറയുക സാരി എന്നു തന്നെയാണ്. എന്നാല്‍ തിരക്കേറിയ മലയാളിക്ക് ഓഫീസിലേക്കും മറ്റ് പാര്‍ട്ടികള്‍ക്കും കല്യാണങ്ങള്‍ക്കുമെല്ലാം സാരിയുടുത്ത് പോവുക ബുദ്ധിമുട്ടായിടത്തേക്കാണ് ടുപീസിന്റെ കടന്നുവരവ്.

രണ്ടുപീസുകളിലായി ഷോപ്പുകളില്‍ ലഭിക്കുന്ന ഈ റെഡിമെയ്ഡ് സാരിയുടെ ഒരു ഭാഗം ഞൊറിയുടുത്തതുപോലെ പ്ലീറ്റ്‌സുകളടക്കം സ്റ്റിച്ച് പാവാട പോലുള്ളതാണ്. ഇത് പാവാട അണിയുന്ന പോലെ വളരെ ഈസിയായി ഉടുക്കാവുന്നതേയുള്ളൂ. രണ്ടാമത്തെ പീസ് മുന്താണിയാണ്. സാരിയുടെ തുമ്പെടുത്ത് പാവാടയില്‍ കുത്തിയുറപ്പിക്കുന്നതുപോലെ തന്നെ ടൂപീസിന്റെ സ്റ്റിച്ച് ചെയ്തിരിക്കുന്ന ആദ്യപീസും ഒന്ന് കുത്തുക. ഒന്ന് ചുറ്റിയെടുക്കുമ്പോള്‍ പ്ലീറ്റീസ് അതിന്റെ കൃത്യസ്ഥാനത്തെത്തും. ഇത്ര എളുപ്പത്തില്‍ അണിയാവുന്ന ഈ സാരി നമ്മുടെ മനസ്സിനണങ്ങുന്ന നിറത്തിലും മെറ്റീരിയലുകളിലും ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

2000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഈ അടിപൊളി ടൂപീസ് സാരികളുടെ മാര്‍ക്കറ്റ് വില. ജോര്‍ജറ്റ്, സില്‍ക്ക്, ഷിഫോണ്‍, സില്‍ക് തുടങ്ങിയ മെറ്റീരിയലുകളില്‍ ഈ സാരി മാര്‍ക്കറ്റില്‍ ലഭ്യമാണ്.ഇനി ഭാര്യമാരെയും അമ്മയേയും പെങ്ങന്മാരെയുമൊക്കെ സാരിയില്‍ കാണാന്‍ ആഗ്രഹിക്കുന്ന പുരുഷകേസരികള്‍ക്ക് സന്തോഷിക്കാം.ടൂപീസ് ഉണ്ടല്ലോ?

പ്‌ലാറ്റിനത്തിന് പ്രിയമേറുന്നു

 

സ്വര്‍ണത്തെ അപേക്ഷിച്ച് നിക്ഷേപമെന്ന നിലയില്‍ പ്ലാറ്റിനത്തിനു പ്രിയമേറുന്നു. സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടം അനുഭവപ്പെടുന്നതിനാലാണ് സ്വര്‍ണത്തേക്കാള്‍ വില കൂടുതലാണെങ്കിലും സ്ഥിരതയുള്ള നിക്ഷേപമാര്‍ഗമെന്ന നിലയില്‍ പ്ലാറ്റിനത്തിന് ആവശ്യക്കാരേറുന്നത്. നിക്ഷേപമെന്ന നിലയില്‍ പ്രതിവര്‍ഷം 30 ശതമാനം വളര്‍ച്ച പ്ലാറ്റിനത്തിനുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ചെറുകിട നിക്ഷേപകരെപ്പോലും ആകര്‍ഷിക്കുന്ന ഒരു പുതിയ നിക്ഷേപമാര്‍ഗമായി പ്ലാറ്റിനം മാറുന്നുവെന്ന് ഒരു പ്രമുഖ സ്വര്‍ണവ്യാപാരി പറയുന്നു. ഈ വര്‍ഷം നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് കാര്യമായി മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പ്ലാറ്റിനം 5.25 ശതമാനം നേട്ടം ഇക്കാലയളവില്‍ നല്‍കിയിട്ടുണ്ട്. പ്ലാറ്റിനത്തില്‍ നിക്ഷേപം നടത്തുന്ന എക്‌സ്‌ചേഞ്ച് ട്രേഡ്‌സ് ഫണ്ടുകള്‍ 1800 കിലോ പ്ലാറ്റിനമാണ് കൈകാര്യംചെയ്യുന്നത്. സ്വര്‍ണത്തിന്റെ വാര്‍ഷിക മൊത്ത ഉല്‍പ്പാദനത്തിന്റെ ഏതാണ്ട് ആറു ശതമാനത്തോളമേ പ്ലാറ്റിനം ഉല്‍പ്പാദിപ്പിക്കാനാകുന്നുള്ളു.
എന്നാല്‍ ആഭരണമെന്ന നിലയില്‍ പ്ലാറ്റിനത്തിന് ഇപ്പോഴും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. കാരണം പുനര്‍വില്‍പ്പനമൂല്യം പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് 20 ശതമാനത്തോളം കുറവാണ്. ചെറുപ്പക്കാര്‍ക്കിടയിലാണ് പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് ആവശ്യക്കാരുള്ളത്. വാഹന, കംപ്യൂട്ടര്‍ നിര്‍മാണരംഗങ്ങളില്‍ ഒരു ഘടകവസ്തുവായും പ്ലാറ്റിനം വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഈ മേഖലയുടെ മുന്നേറ്റത്തോടൊപ്പം പ്ലാറ്റിനത്തിന്റെ ആവശ്യവും നിക്ഷേപമൂല്യവും ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

മുടിത്തുമ്പ് പിളരാതെ സൂക്ഷിക്കൂ

 

യാത്ര ചെയ്യുമ്പോഴും മറ്റും മുടി അഴിച്ചിടുന്നത് മുടിയുടെ തുമ്പു പിളരുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. മുടിത്തുമ്പു പിളരുക മാത്രമല്ല, കാറ്റില്‍ മുടി ജട പിടിയ്ക്കുകയും ചെയ്യും. മുടി വരണ്ടുപോകാനുള്ള ഒരു കാരണം കൂടിയാണിത്. മുടി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് കെട്ടി വയ്‌ക്കേണ്ടതും വളരെ പ്രധാനം. കിടക്കുമ്പോള്‍ മുടി അഴിച്ചിടുന്നത് മുടത്തുമ്പു പിളരാനുള്ള കാരണങ്ങളില്‍ പ്രധാനമാണ്. മുടിയുണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിത്തുമ്പു പിളരാനുള്ള ഒരു പ്രധാന കാരണമാണ്. ചൂടുകാറ്റ് ശക്തിയില്‍ മുടിയിലേക്ക് അടിയ്ക്കുമ്പോള്‍ മുടിത്തുമ്പു പെട്ടെന്ന് പിളരും. മുടി സ്വാഭാവികരീതിയില്‍ ഉണക്കുകയാണ് നല്ലത്. മുടി കൂടിയ ചൂടില്‍ അയേണ്‍ ചെയ്യുന്നതും മുടിത്തുമ്പു പിളരാനുള്ള ഒരു പ്രധാന കാരണം തന്നെയാണ്. മുടി അയേണ്‍ ചെയ്യണമെങ്കില്‍ തന്നെ മിതമായ ചൂടില്‍ ചെയ്യുക. ഷാംപൂവിന്റെ അമിത ഉപയോഗവും മുടിത്തുമ്പു പിളരാന്‍ ഇടയാക്കും. മുടി വരളുമ്പോള്‍ മുടിയുടെ തുമ്പു പിളരുന്നതാണ് ഇതിന് കാരണം. ഷാംപൂ ഉപയോഗം പരിമിതപ്പെടുത്തുക. ഹെര്‍ബല്‍ രീതികള്‍ പരീക്ഷിക്കുന്നതായിരിക്കും നല്ലത്. മുടിത്തുമ്പ് ഇടയ്ക്ക് വെട്ടുന്നതും മുടി പിളരുന്നത് ഒഴിവാക്കും.

മുടി കറുപ്പിക്കുമ്പോള്‍.

 

നരയകറ്റാന്‍ ഏറ്റവും പുതിയ ഹെര്‍ബല്‍ ട്രീറ്റ്‌മെന്റ് ആണ് നാച്വറല്‍ ഹെയര്‍കളര്‍ ട്രീറ്റ്‌മെന്റ്. രണ്ടു പായ്ക്കുകളാണ് നാച്വറല്‍ ഹെയര്‍കളറില്‍ കാണപ്പെടുന്നത്. ഒന്നാമത്തെ പായ്ക്ക് ഇട്ട് ഒരു മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞ് മുടി ഉണക്കിയശേഷം വേണം രണ്ടാമത്തെ പായ്ക്ക് ഇടാന്‍. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകാം. ഈ ട്രീറ്റ്‌മെന്റിന് ഏകദേശം രണ്ടര മണിക്കൂര്‍ സമയം എടുക്കാറുണ്ട്.

സ്‌ട്രെയ്റ്റനിങ് തുടങ്ങിയ ട്രീറ്റ്‌മെന്റുകള്‍ ചെയ്ത മുടിയിലും ഉപയോഗിക്കാം. പിന്നീട് മാസത്തിലൊരിക്കല്‍ പുതിയ മുടിയില്‍ മാത്രം ടച്ച് ചെയ്താല്‍ മതിയാവും. ആഴ്ചയില്‍ രണ്ടു പ്രാവശ്യം വീതം സാധാരണ ഷാംപൂ ഉപയോഗിക്കുകയും ചെയ്യാം. ഇത് ചര്‍മത്തില്‍ അലര്‍ജി ഉണ്ടാക്കുന്നില്ല.ഹെന്ന: കണ്ടീഷണര്‍ എന്ന രീതിയിലാണ് ഹെന്നയ്ക്ക് കൂടുതല്‍ പ്രചാരം. എങ്കിലും നരയുടെ തുടക്കത്തില്‍ ഇടയ്ക്കിടെ ഹെന്ന ചെയ്താല്‍ അതു ഫലപ്രദമായി മറയ്ക്കാന്‍ കഴിയും. 

ഹെന്ന മുടിയെ വരണ്ടതാക്കുന്നതുകൊണ്ട് ഹെന്നയ്ക്കു ശേഷം ഓയില്‍ മസാജ് മറക്കരുത്. അല്ലെങ്കില്‍ ഹെയര്‍ സിറം പുരട്ടാം. നരയില്ലാത്ത മുടിയാണെങ്കില്‍ ഹെന്ന പുരട്ടുന്നതിനു മുമ്പ് ഹോട്ട് ഓയില്‍ മസാജ് ചെയ്യാം. റെഡ്, ഓറഞ്ച് നിറങ്ങളുള്ള കളേര്‍ഡ് ഹെന്നയ്ക്ക് ഇഷ്ടക്കാര്‍ കൂടുതലുണ്ട്. ട്രീറ്റ് ചെയ്ത മുടിയില്‍ ഹെന്ന ഉപയോഗിക്കാറില്ല.

ഹെയര്‍ കളര്‍ ഷാംപൂ: മുടിയില്‍ ഷാംപൂ പുരട്ടും പോലെ തന്നെ വിരലുകള്‍ കൊണ്ട് ഹെയര്‍കളര്‍ ഷാംപൂ പുരട്ടാനാവും. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. ഷാംപൂവിനൊപ്പമുള്ള മിശ്രിതത്തില്‍ കലര്‍ത്തി വേണം അതു മുടിയില്‍ പുരട്ടാന്‍. എന്നാല്‍, ഗ്ലാസ് ധരിക്കാന്‍ മറക്കരുത്.പൗഡര്‍ ബേസ്ഡ് ഹെയര്‍ കളര്‍: വെള്ളത്തില്‍ നേര്‍പ്പിച്ചു പുരട്ടുന്ന പൗഡര്‍ ബേസ്ഡ് ഹെയര്‍കളര്‍ വളരെ മുമ്പേ പ്രചാരത്തിലുള്ളതാണ്. 

ചര്‍മത്തില്‍ കറ കൂടുതല്‍ ദിവസം നീണ്ടു നിന്നേക്കാം. പക്ഷേ, താരതമ്യേന വില കുറവാണ്. രൂക്ഷഗന്ധവും കുറവായിരിക്കും.ക്രീം ബേസ്ഡ് ഹെയര്‍ കളര്‍: ക്രീം രൂപത്തിലുള്ള ഹെയര്‍ കളര്‍, നിര്‍ദേശിച്ചിരിക്കുന്ന അനുപാതത്തില്‍ ഒപ്പമുള്ള ലിക്വിഡ് സൊലൂഷനില്‍ നേര്‍പ്പിച്ചാണ് തലയില്‍ പുരട്ടേണ്ടത്. ഹെന്ന പോലെ തന്നെ ബ്രഷ് ഉപയോഗിച്ചു വേണം പുരട്ടാന്‍. ഇത് ചര്‍മത്തില്‍ പുരളുന്നത് പരമാവധി ഒഴിവാക്കണം.

പതിനഞ്ചു മിനിറ്റ് മുതല്‍ മുക്കാല്‍ മണിക്കൂര്‍ സമയം വരെ മിശ്രിതം മുടിയില്‍ പുരട്ടിവയ്‌ക്കേണ്ടതുണ്ട്. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാന്‍ കഴിയുന്ന ഹെയര്‍ കളറും വാങ്ങാന്‍ ലഭിക്കും.

സൗന്ദര്യത്തിനു തക്കാളി തെറാപ്പി

തക്കാളി തെറാപ്പി ഫോര്‍ സ്‌പോട്ട്‌സ്

നിങ്ങളുടെ മുഖത്തു മുഴുവനും പാടുകളുണ്ട്. എങ്കില്‍ ഈ ടിപ്പൊന്നു പരീക്ഷിച്ചു നോക്കൂ. ഒരു ടീസ്പൂണ്‍ തക്കാളി ജ്യുസെടുക്കുക. അതില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. മുഖത്തു പുരട്ടി വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. 15 മിനിട്ടുകള്‍ക്കുശേഷം കഴുകി കളയുക. ഇത് ദിവസവും ചെയ്താല്‍ മുഖത്തുള്ള പാടുകളും സുഷിരങ്ങളും നിശ്ശേഷം മാറും.

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപൈന്‍ എന്ന ആസിഡ് മുഖക്കുരു മാറുന്നതിന് നല്ല ഔഷധമാണ്. ഒരു തക്കാളിയെടുത്ത് പകുതിയായി മുറിക്കുക. അത് മുഖക്കുരു ഉള്ള ഭാഗത്ത് അമര്‍ത്തി വക്കുക. അല്ലെങ്കില്‍ തക്കാളി കുഴമ്പു പരുവത്തിലാക്കി മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇത് പതിവായി ചെയ്താല്‍ മുഖക്കുരു മാറും.

നിങ്ങളുടെ മുഖം എണ്ണ മയമുള്ളതാണോ? മെയ്ക്ക് അപ് ചെയ്ത് പുറത്തിറങ്ങുമ്പോഴേക്കും മുഖം എണ്ണ നിറഞ്ഞ് ഇരുളാറുണ്ടോ? എന്നാല്‍ ഇതാ ഒരു തക്കാളി സൂത്രം. തക്കാളി നീരും കുക്കുമ്പര്‍ നീരും സമം ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കുറിനു ശേഷം കഴുകി കളയുക. എണ്ണമയമില്ലാത്ത തിളങ്ങുന്ന ചര്‍മ്മം ഗ്യാരന്റി!

സണ്‍സ്‌ക്രീന്‍ പുരട്ടിയാലും ചൂടുകാലത്ത് ചിലപ്പോള്‍ ചര്‍മ്മം കരുവാളിക്കും. പുറത്തുപോയി വന്നു കഴിഞ്ഞാലുടന്‍ അല്പം തക്കാളിനീരെടുത്ത് തൈരില്‍ കുഴച്ചു മുഖത്തും കഴുത്തിലും പുരട്ടി കഴുകി കളയുക. ചര്‍മ്മം സുന്ദരവും മിനുസമാര്‍ന്നതുമാകും. ക്ഷീണവും പമ്പകടക്കും

പ്രിന്റിലെ ട്രെന്റ്

 

വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന പ്രിന്റുകളുടെ മാതൃക ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്; മൃഗരൂപങ്ങള്‍ മുതല്‍ ജ്യാമിതീയ രൂപങ്ങള്‍ വരെ. പ്രിന്റുകളെ ഒഴിവാക്കിയുള്ള ഒരു വസ്ത്രസങ്കല്പം തന്നെ ഇല്ലാത്തതുപോലെ.

പുള്ളിപ്പുലിയുടെ പുള്ളികളും നരിയുടെ വരകളും ഒരുകൂട്ടം ഡിസൈനര്‍മാര്‍ സ്വീകരിക്കുമ്പോള്‍ ചിലര്‍ കുറച്ചുകൂടി സൈ്ത്രണമായ പൂക്കളും വസ്ത്രങ്ങളില്‍ ഒരു പൂന്തോപ്പ് നിര്‍മിക്കുന്നതുപോലെ ടീ കപ്പ് പ്രിന്റുകളും സ്വീകരിക്കുന്നു. മന്ദസ്മിതംപൂണ്ട് നില്‍ക്കുന്ന ചുണ്ടുകളും ഗ്രീഷ്മകാല പുഷ്പങ്ങളും ടീനേജുകാര്‍ക്കിടയില്‍ പ്രചാരം നേടി.



ടീ കപ്പ് പ്രിന്റുകള്‍

ഒരേതരം പ്രിന്റുകളില്‍ ഉറച്ചുനില്‍ക്കുന്നത് ഒരു വ്യക്തിയുടെ സൗന്ദര്യ സങ്കല്പത്തിന്റെ മേന്മ വര്‍ധിപ്പിക്കുകയേയുള്ളൂ. ആ പ്രിന്റുകള്‍ക്ക് ചേരുന്ന മനോഹരമായ വര്‍ണങ്ങളിലുള്ള അക്‌സസറികളും ധരിക്കണം.

പൂക്കളുടെ പ്രിന്റുകളുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ഒരു നല്ല തിരഞ്ഞെടുപ്പാണ്. അറ്റം ത്രികോണാകൃതിയില്‍ മുറിഞ്ഞ് നില്‍ക്കുന്ന, മിനുസം തോന്നിക്കുന്ന മെറ്റാലിക്ക് ലുക്കുള്ളവ.

പകല്‍ സമയത്തെ വസ്ത്രധാരണത്തിന് ആ ലുക്ക് ചേരും. രാത്രി ചുണ്ടുകളുടെ പ്രിന്റുള്ള സില്‍ക്ക് ക്രെയ്പ്പ്. കൂടാതെ റെഡ് ഹീല്‍സ്. മിനുക്കിയ കറുത്ത മുടി കൂടിയാകുമ്പോള്‍ ഗ്ലാമറായി.


അക്‌സസറികളിലും ടീ കപ്പ് പ്രിന്റ്‌സ്

പൂക്കളുടെ പ്രിന്റുകളോട് ഭ്രമമില്ലാത്തവരാണെങ്കില്‍ പൂക്കളുടെ പ്രിന്റുകള്‍ തന്നെ ചെറിയ രൂപത്തില്‍ അക്‌സസറികളില്‍ ഉപയോഗിക്കാം.

ലഭ്യമായ ഫ്‌ലോറല്‍ ബാല്ലറീനാസ് ഇക്കൂട്ടത്തില്‍ നന്നായിരിക്കും. അതോടൊപ്പം, ഒരു ഷിഫ്റ്റ് ഡ്രസ്സുമായാല്‍ നിങ്ങളുടെ കോര്‍പ്പറേറ്റ് ലുക്കിന് അലങ്കാരമാകും.

അനിമല്‍ പ്രിന്റ്‌സ്

അനിമല്‍ പ്രിന്റ്‌സ് സൈ്ത്രണവും മനോഹരവുമാണ്. നിറങ്ങളുള്ള പ്രിന്റ്‌സ് നിങ്ങളുടെ ലുക്കിന് ഊഷ്മളത പകരുകയും ചെയ്യും.

പിങ്ക്, ടര്‍ക്കോയ്‌സ് (നീല കലര്‍ന്ന പച്ച), ഓറഞ്ച്, പച്ച എന്നീ നിറങ്ങളിലുള്ള ബെയ്‌സ് ഫാബ്രിക്കില്‍ കറുപ്പോ ബ്രൗണോ നിറത്തിലുള്ള, പുള്ളിപ്പുലിയുടെ പുള്ളികളുള്ള വസ്ത്രം വളരെ ആകര്‍ഷകമായിരിക്കും.

നിറങ്ങളെക്കുറിച്ച്

ജെല്ലി ബീന്‍സ്, മാര്‍ഷ മെല്ലോവ്‌സ്, ചോക്കലേറ്റ് എന്നീ നിറങ്ങള്‍ ഡിസൈനര്‍മാരുടെ പുതിയ ട്രെന്‍ഡില്‍ പെടുന്നു. കൂടാതെ, പേസ്റ്റല്‍ പിങ്ക് മുതല്‍ സാച്വറേറ്റഡ് നിയോണ്‍ കളറുകള്‍ വരെ. കുട്ടിക്കാലത്ത് നുണഞ്ഞ മധുരമിഠായികളെ ഓര്‍മിപ്പിക്കുന്ന ഈ നിറങ്ങള്‍ ഹൃദ്യവും കുളിര്‍മ പകരുന്നതുമാണ്.

എങ്ങനെ ധരിക്കണം?

ഈ വസ്ത്രങ്ങള്‍ക്ക് റഫ്ള്‍സും ഫ്രില്‍സും ബോസും ആവാം. അലങ്കാരങ്ങള്‍ അല്പം ഏറി എന്ന് തോന്നുകയാണെങ്കില്‍ അലങ്കാരമില്ലാത്ത അക്‌സസറികള്‍ ധരിച്ച് സന്തുലനം ചെയ്യാം.

അല്പം ആധുനികത തോന്നിക്കാന്‍ കുറേശ്ശെ കറുപ്പ് നിറം ഉപയോഗിക്കാം. റഫ്ള്‍ഡ് ഓര്‍ഗന്‍സാ ടോപ്പിനൊപ്പം പെന്‍സില്‍ സ്‌കര്‍ട്ട് ധരിച്ച് ട്രെന്‍ഡിയാകാം.

വൈകുന്നേരമാണെങ്കില്‍ കോക്‌ടെയില്‍ ഡ്രസ്സിനൊപ്പം നീളം കൂടിയ ബോ ധരിക്കാം, സ്യൂട്ടുകള്‍ക്കൊപ്പമാണെങ്കില്‍ പോലും. കൂടാതെ, ലളിതമായ അക്‌സസറികളും ധരിക്കാം. പിങ്ക് നിറത്തിലുള്ളതോ പര്‍പ്പ്ള്‍ നിറത്തിലുള്ളതോ ആയ ഫ്‌ലോറല്‍ നെക്ലേസ് കൂടിയായാല്‍ ഗംഭീരമായി.

ഡീപ്പ് കട്ട് വെസ്റ്റും ജീന്‍സും ധരിക്കുമ്പോള്‍ അവയോടൊപ്പം ഏത് തരത്തിലുള്ള നെക്ലേസുകളും ചേരും.

വേനലില്‍ പുരുഷനും വേണം മുടി സംരക്ഷണം

ദിവസവും തല കുളിയ്ക്കുക എന്നതാണ് പ്രധാനം. കഴിയുമെങ്കില്‍ രണ്ടു നേരവും. ഇത് വിയര്‍ക്കും ചെളിയും കുറയ്ക്കാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും മുടി ഷാംപൂ ചെയ്യണം. ഷാംപൂവിലെ കെമിക്കലുകളെ ഭയമെങ്കില്‍ ഹെര്‍ബല്‍ രീതികള്‍ ഉപയോഗിക്കാം. ഷാംപൂ ചെയ്താല്‍ കണ്ടീഷണര്‍ ഉപയോഗിക്കുകയും വേണം. ഇത് മുടി വല്ലാതെ വരളാതെ കാത്തുസൂക്ഷിക്കും. കുല്‍ച്ച ഉടനെ പൊടിയില്‍ പോകുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ മുടിയില്‍ പെട്ടെന്ന് അഴുക്കാകുന്നു. മുടിയില്‍ ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ക്ലോറിന്‍ വെള്ളമാണ് ലഭിക്കുന്നതെങ്കില്‍ അല്‍പനേരം പിടിച്ചു വച്ചാല്‍ ക്ലോറിന്‍ കുറയും. ആഴ്ചയില്‍ ഒന്നോ േേരണ്ടാ ദിവസം മുടിയില്‍ ഓയില്‍ മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. തലയോടിന് തണുപ്പു നല്‍കാനും ഇത് സഹായിക്കും. അമിതമായ സൂര്യപ്രകാശം മുടിയ്ക്കു ദോഷം ചെയ്യും. തലയില്‍ തൊപ്പി ധരിക്കുക, ഹെയര്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക എന്നിവയാണ് ചില പരിഹാരങ്ങള്‍. മുടി അധികം വളര്‍ന്നാല്‍ ചെളി പിടിക്കാന്‍ സാധ്യത കൂടുതലാണ്. മുടി വെട്ടിയൊതുക്കി വയ്ക്കുക. വേനല്‍ക്കാലത്ത് മുടി കൊഴിയാനുള്ള സാധ്യത കൂടുതലാണ്.കളറിംഗ് തുടങ്ങിയവ കഴിവതും ഒഴിവാക്കണം

ആയുസ്സ് കൂട്ടാന്‍ ആപ്പിള്‍

 

ആരോഗ്യത്തിന് ഉത്തമമാണ് ആപ്പിള്‍. ദിവസേന ഓരോ അപ്പിള്‍ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് പലതരം രോഗങ്ങള്‍ക്ക് പരിഹാരമാണ്. ആപ്പിളിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 

സാമാന്യം വലിപ്പമുള്ള ആപ്പിളില്‍ നാല് ഗ്രാം വരെ ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒരു ആപ്പിള്‍ വീതം ദിവസവും കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് 23 ശതമാനം കുറയുന്നതായി കണ്ടെത്തിയിരിക്കുന്നു. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കും എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ആപ്പിള്‍ കഴിക്കുന്നതു വഴി മറവി രോഗത്തില്‍ നിന്ന് രക്ഷനേടാം. വന്‍കുടല്‍ അര്‍ബുദമൊഴിവാക്കാനും ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്.

പൊണ്ണത്തടി കുറയ്ക്കുന്നതിന് ആപ്പിള്‍ സഹായിക്കുന്നു. ഹ്യദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാകും. ആപ്പിള്‍ രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതിനാല്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാകുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു. മധ്യവയസ്‌ക്കരായ സ്ത്രീകള്‍ക്ക് ദിവസവും ഒരു ആപ്പിള്‍ വീതം നല്‍കി ആറുമാസം നിരീക്ഷിച്ചു നോക്കിയപ്പോള്‍, ഇവരുടെ ധമനികള്‍ കനമാകുന്നത് 40 ശതമാനം കുറവായിരുന്നുവെന്നാണ് വ്യക്തമായത്.

സൗന്ദര്യസംരക്ഷണത്തിനും ആപ്പിള്‍ ഉപയോഗിക്കാം. മുഖസംരക്ഷണത്തില്‍ ആപ്പിള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. ആപ്പിള്‍ അരച്ച് 20 മിനുട്ട് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിലെ മ്യതകോശങ്ങള്‍ ഇല്ലാതാകും. വിറ്റാമിന്റെ കുറവുകള്‍ പരിഹരിക്കുന്നതിനും, നിറം വര്‍ദ്ധിക്കുന്നതിനും ആപ്പിള്‍ സഹായിക്കുന്നു. മുഖക്കുരു അകറ്റുന്നതിനും ആപ്പിള്‍ നല്ലതാണ്. സൂര്യരശ്മികളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

സുന്ദരിയാകാന്‍ റോസ് വാട്ടര്‍

 

സൌന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായാണ് സാധാരണ റോസാപ്പൂക്കള്‍ പരിഗണിക്കപ്പെടാറ്. ഇതുമാത്രമല്ല മരുന്ന് നിര്‍മ്മിക്കുന്നതിനും, സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും, മതപരമായ ചടങ്ങുകള്‍ക്കും ഒരു പ്രധാന ഘടകമാണ് റോസ്. ഇതിനപ്പുറവും ഉണ്ട് റോസ് വാട്ടറിന്റെ ഉപയോഗങ്ങള്‍.

റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്‍വിനും നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ഒരു കോട്ടണ്‍ തുണിയിലാക്കി മുഖവും കഴുത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും മൃദുവായി തടവുന്നത് ചര്‍മത്തിലെ അഴുക്ക് നീക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായകമാണ്.

മേക്കപ്പിനുമുമ്പ് ഫൌണ്ടേഷനായും റോസ് വാട്ടര്‍ ഉപയോഗിക്കാം. മുഖത്തുണ്ടാകുന്ന ചുവന്ന കുരുക്കള്‍, മുഖക്കുരു എന്നിവയ്ക്കും റോസ് വാട്ടര്‍ നല്ലാതാണ്. മുഖത്തുണ്ടാകുന്ന കറുത്തപാടുകള്‍ അകറ്റുന്നതിനും റോസ് വാട്ടര്‍ സഹായിക്കുന്നു. രണ്ട് തുള്ളി റോസ് വാട്ടര്‍ ഉറങ്ങുന്നതിന് മുമ്പ് കണ്ണില്‍ ഒഴിച്ചാല്‍ ചൊറിച്ചിലും ചുവപ്പും മാറും.

കണ്ണിന്റെ ക്ഷീണം മാറാന്‍ ചന്ദനവും റോസ് വാട്ടറും മിക്‌സ് ചെയ്യ്ത് 15 മിനുട്ട് കണ്‍പോളയില്‍ വച്ചാല്‍ മതിയാകും. കുളിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് തുള്ളി റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഷാമ്പൂവിനോടൊപ്പം മൂന്ന് തുള്ളി റോസ് വാട്ടര്‍ കൂടി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല വാസന ലഭിക്കും.

ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ശല്യം ഉണ്ടാവില്ല. സാധാരണ എണ്ണയ്ക്ക് പകരം റോസ് ഓയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് കൂടുതല്‍ തിളക്കവും സുഗന്ധവും ലഭിക്കും. തലയോട്ടിയില്‍ രക്തഓട്ടം വര്‍ദ്ധിക്കുന്നതിനും റോസ് വാട്ടര്‍ സഹായകമാണ്. മുടികൊഴിച്ചില്‍ കുറയുന്നതിനും മുടി വളരുന്നതിനും ഇത് സഹായിക്കുന്നു.

എല്ലാ ചര്‍മ്മത്തിലും റോസ് വാട്ടര്‍ ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തുപയോഗിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്‍മ്മത്തിനും , വരണ്ട ചര്‍മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്‍ നമ്മുടെ ചര്‍മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.

രാത്രി ഉറങ്ങുവാന്‍ പോകുന്ന സമയത്ത് റോസ് വാട്ടര്‍ പുരട്ടുന്നതാവും ഉത്തമം. ഇതുമൂലം നമ്മുടെ ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ മുഴുവനായും നീക്കം ചെയ്യുന്നതിന് സഹായിക്കും.

വെളുത്ത പല്ലുകള്‍ വേണോ?

 

പല്ലുകള്‍ വെളുപ്പിക്കാന്‍ മാവില കൊണ്ട് പല്ലു തേയ്ക്കുന്നതു പോലുള്ള വിദ്യകള്‍ പഴമക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ആധുനിക തലമുറ ഇത്തരം ടെക്‌നികുകള്‍ അംഗീകരിച്ചെന്നു വരില്ല. പല്ലിന്മേല്‍ വെളുപ്പിക്കാന്‍ വേണ്ടി നടത്തുന്ന പല പരീക്ഷണങ്ങളും ചിലപ്പോള്‍ പല്ലു കേടാക്കുകയും പല്ലിന്റെ ഇനാമല്‍ പോകാന്‍ ഇട വരുത്തുകയും ചെയ്യും. ഇതൊന്നുമില്ലാതെ പല്ലു വെളുപ്പിക്കാന്‍ ചില വിദ്യകളുണ്ട്. ബേക്കിംഗ് സോഡ പല്ലു വെളുപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണ്. ടൂത്ത് ബ്രഷില്‍ അല്‍പം ബേക്കിംഗ് സോഡ എടുത്ത് പല്ലു തേയ്ക്കുക. സാധാരണ പല്ലു തേയ്ക്കുന്നതു പോലെ തന്നെ. പല്ലിന് വെളുത്ത നിറം ലഭിയ്ക്കും. പെറോക്‌സൈഡ് പല്ലു വെളുപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണ്. പല്ലു തേച്ചതിന് ശേഷം അല്‍പം പെറോക്‌സൈഡ് കൊണ്ട് വായ കഴുകകു. ഇത് പല്ലു വെളുപ്പിക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളേയും അണുക്കളേയും കൊല്ലുകയും ചെയ്യും. സെലറി പല്ലുകള്‍ വെളുക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ഇതില്‍ ഭൂരിഭാഗവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇത് വായിലിട്ട് ചവയ്ക്കുന്നത് പല്ലുകള്‍ക്ക് നിറം നല്‍കുക മാത്രമല്ല, വായ്ക്കുള്ളിലെ കീടാണുക്കളെ കൊന്നൊടുക്കുകയും ചെയ്യുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പല്ലു വെളുക്കുവാനുള്ള നല്ലൊരു വഴിയാണ്. ഇത് കവിള്‍ കൊള്ളുകയോ ബ്രഷില്‍ അല്‍പം പുരട്ടി പല്ലു തേയ്ക്കുകയോ ചെയ്യാം. പല്ലുകള്‍ വെളുക്കും.

മുടിക്കെട്ട് അഴകോടെ

സൗന്ദര്യത്തിലും രസതന്ത്രമോ? കേള്‍ക്കുമ്പോള്‍ ആശ്ചര്യംതോന്നുന്നുവല്ലേ? പക്ഷേ, രസതന്ത്രത്തിലെ മാസ്മരികത ഇവിടെയുമുണ്ട്. ദിവസേനയുള്ള ഒരുക്കത്തിന്റെ ഭാഗമാണ് കേശാലങ്കാരം. ലളിതമായി വളരെ പെട്ടെന്ന് എങ്ങനെ തലമുടി ഡിസൈന്‍ ചെയ്യാം എന്നതാണ് എല്ലാവരെയും അലട്ടുന്ന പ്രശ്‌നം.

എത്ര കുറവ് മുടിയുള്ളവര്‍ക്കും ഭംഗിയായി എളുപ്പത്തില്‍ കെട്ടാവുന്ന ഒന്നാണ് ത്രീ പെറ്റല്‍ ഫ്‌ളവര്‍ ബണ്‍. മുടിയുടെ മുന്‍വശം മുഖത്തിന് ചേരുംവിധം ചീകി സ്ലൈഡു കൊണ്ട് ക്ലിപ്പ് ചെയ്തശേഷം പുറകിലത്തെ മുടി മുഴുവന്‍ പോണിറ്റെയില്‍ കെട്ടുക. പോണിറ്റെയിലെ പകുതി മൂടിയെടുത്ത് മുകളിലേക്ക് കമഴ്ത്തിറോള്‍ ചെയ്ത് കുത്തിവയ്ക്കുക. ബാക്കി മുടി രണ്ടായി പകുത്ത് ഒരു പക്ഷേ വലതുവശത്തേക്കും മറ്റേ പകുതി ഇടതുവശത്തേക്കും റോള്‍ ചെയ്ത് കുത്തിവയ്ക്കുക. ലളിതവും ഭംഗിയായും പെട്ടെന്ന് ചെയ്യാവുന്ന ഒരു ഹെയര്‍ സ്‌റ്റെലാണിത്. വിശേഷാവസരങ്ങള്‍ക്കും ചെറിയ പൂക്കള്‍ കൊണ്ടോ മുത്തുകള്‍ കൊണ്ടോ അലങ്കരിക്കാം.

കണ്‍തടങ്ങളിലെ കറുപ്പ് നീക്കാം

ഉരുളക്കിഴങ്ങിന്റെയും വെള്ളരിയുടെയും നീര് തുല്യ അളവിലെടുക്കുക. ഇതില്‍ മുക്കിയ പഞ്ഞി കണ്‍പോളകള്‍ക്കു മുകളില്‍ വയ്ക്കുക. ഇരുപതു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.

ദിവസേന റോസ് വാട്ടര്‍ അല്ലെങ്കില്‍ ബദാം എണ്ണ പുരട്ടിയാല്‍ കണ്ണിനടിയിലെ കറുപ്പ് നിറം നീങ്ങും.

പുതിനയില അരച്ചെടുത്ത് അര ചെറിയ സ്പൂണ്‍ നീരെടുക്കുക. ഇതു കണ്ണിനടിയില്‍ പുരട്ടിയാല്‍ കണ്ണിനു താഴെയുള്ള കറുപ്പ് നിറമകലും.

കാല്‍ഭാഗം തക്കാളി ഉടച്ചതിനൊപ്പം ഒരു സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഇതില്‍ ഒരു നുള്ള് പയര്‍പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഇതു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

ദിവസവും രണ്ടുനേരം തക്കാളി നീര് പുരട്ടുന്നത് കറുത്ത നിറം കുറയ്ക്കാന്‍ നല്ലതാണ്.

ദിവസവും കുറഞ്ഞത് എട്ടുമണിക്കൂര്‍ ഉറങ്ങുക. 8-10 ഗ്ലാസ് വെള്ളം കുടിക്കണം.

ഫേഷ്യല്‍ കഴിഞ്ഞാല്‍ നിറം നിലനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ഫേഷ്യലും ഫേസ് പായ്ക്കും ചെയ്തു കഴിഞ്ഞാല്‍ ഒരു ദിവസത്തേയ്ക്കു സോപ്പും ക്രീമും ഒഴിവാക്കുക. പിറ്റേദിവസം മുതല്‍ സാധാരണ പോലെ ക്രീമും മറ്റും ഉപയോഗിക്കാം. പുറത്തിറങ്ങുന്നതിനു മുമ്പു എസ്പിഎഫ് 40 എങ്കിലും അടങ്ങിയ സണ്‍സ്‌ക്രീന്‍ ലോഷനോ ക്രീമോ പുരട്ടുക. പുറത്തുപോയി തിരികെയെത്തിയാല്‍ പുളിച്ച തൈര് മുഖത്തു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അകലും. 

ബദാം ഓയില്‍ കൊണ്ടു മസാജ് ചെയ്യുക. പത്തു മിനിറ്റിനു ശേഷം രാമച്ചം, ചന്ദനം, തേന്‍ എന്നിവ ചേര്‍ത്തു മസാജ് ചെയ്യുക. ഇനി റോസ് ഇതളുകള്‍ കൊണ്ടു സ്പാ ചെയ്യാം. ഒരു റോസിന്റെ ഇതളുകള്‍ ബദാമെണ്ണയിലിട്ടു വയ്ക്കുക. ഇതു നന്നായി ചതച്ച ശേഷം അതേ ബദാമെണ്ണ ചേര്‍ത്തു മുഖത്തു പുരട്ടുക. പത്തു മിനിറ്റ് മസാജ് ചെയ്തു കഴുകിക്കളയുക. മുള്‍ട്ടാണിമിട്ടിയില്‍ റോസ് ഇതളുകളുടെ നീരും ചന്ദനവും ചേര്‍ത്തു മുഖത്തു പായ്ക്കിടുക. ഇതിനു മുകളില്‍ റോസ് ഇതളുകള്‍ ഒട്ടിച്ചു വയ്ക്കാം

സാരി ഇന്‍ കൂര്‍ഗ് സ്‌റ്റൈല്‍....

വിശേഷ അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ തിളങ്ങുന്നത് ഡ്രസിംഗ് സ്‌റ്റൈലിലൂടെയാണ്. അതിനനുസരിച്ചുള്ള ഹെയര്‍സ്‌റ്റൈല്‍ കൂടി വന്നാല്‍ ഏഴഴകാണ്. ഡ്രസിംഗ് സ്‌റ്റൈലില്‍ സാരി തന്നെയാണ് ഇപ്പോഴും മുന്‍പന്തിയില്‍ . സാരികളില്‍ വിവിധ സ്‌റ്റൈലുകള്‍പരീക്ഷിക്കുന്നവര്‍ക്ക് കൂര്‍ഗ് മോഡല്‍ സാരി സ്‌റ്റൈലില്‍ ഫാഷനബിള്‍ ഹെയര്‍സ്‌റ്റൈലോടെ തിളങ്ങാം...

വിശേഷ അവസരങ്ങളായ കല്യാണനിശ്ചയം, കല്യാണം, റിസപ്ഷന്‍ എന്നിവയില്‍ ഡ്രസിംഗ് സ്‌റ്റൈലിലൂടെ വ്യത്യസ്തരാകാം. ഈ അവസരങ്ങളില്‍ പുരുഷന്മാരേക്കാളേറെ ശ്രദ്ധിക്കപ്പെടുന്നത് സ്ത്രീകളാണ്. പക്ഷേ കല്യാണത്തിന്റെ ടെന്‍ഷന്‍ കാരണം ശരിക്കൊന്ന് ഒരുങ്ങാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന പെണ്‍കുട്ടികളാണ് അധികവും.

നികത്താന്‍ കഴിയാത്ത ഈ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് പലരും. 'ഫാസ്റ്റ് ഫോര്‍വേഡാ'യ യുവതലമുറ കല്യാണ നിശ്ചയത്തിന് പരമാവധി ഫാഷനബിളായി അടിച്ചുപൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശരീരഘടനയ്ക്ക് യോജിക്കുന്ന വിധത്തില്‍ ഓരോ വേഷത്തിലും അടിച്ചുപൊളിക്കാം.

ഫാഷനബിളായി മുടി കെട്ടാനും പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് ഇത്തരം വിശേഷദിവസങ്ങളാണ്. കല്യാണനിശ്ചയത്തിന് മുടി കെട്ടുന്നതിലും പുതിയ സ്‌റ്റൈലുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് അധികവും. കൂര്‍ഗ് മോഡലില്‍ സാരിയില്‍ തിളങ്ങുമ്പോള്‍ അതിനനുസരിച്ചുള്ള മുടിക്കെട്ടും വേണം. ഈ മോഡലില്‍ സാരി ഉടുക്കുമ്പോള്‍ മുടി കെട്ടിയിടുന്നതിലും നല്ലത് അഴിച്ചിടുന്നതാണ്.

മുഴുവനായി അഴിച്ചിടുന്നതിനു മുകളില്‍ പോണിടെയില്‍ മാതൃകയില്‍ കെട്ടണം. മുകള്‍ഭാഗത്തെ മുടിയെ ചെറിയ ലെയറുകളായി തിരിച്ച് പിന്നിയിടുന്നതാണ് നല്ലത്. പിന്നിയിട്ട മുടിയില്‍ ചെറിയ മുത്തുകളും കല്ലുകളും വച്ച് അലങ്കരിച്ചാല്‍ മുടിക്ക് കൂടുതല്‍ ഭംഗി തോന്നിക്കും.

വിവാഹനിശ്ചയത്തിന് കൂര്‍ഗ് സ്‌റ്റൈല്‍ സാരി വണ്ണക്കൂടുതല്‍ തോന്നാതിരിക്കാന്‍ നല്ലതാണ്. ശരീരവടിവ് എടുത്ത് കാട്ടാനും, ശരീരത്തോടു ഇഴകിച്ചേര്‍ന്ന് കിടക്കാനും കൂര്‍ഗ് മോഡല്‍ സാരി സ്‌റ്റൈല്‍ നല്ലതാണ്.

സാധാരണ സാരി ഉടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി പുറകില്‍ നിന്നാണ് ഉടുത്തു തുടങ്ങുന്നത് . അതായത് വലത്തു നിന്ന് ഇടത്തോട്ടാണ് ഉടുക്കുന്നത്. സാരിയുടെ മുന്താണി പുറകില്‍ നിന്ന് മുന്നിലേക്കാണ് ഇടുന്നത്. ശരീരഘടനയ്ക്ക് യോജിച്ച രീതിയില്‍ സാരി ഉടുക്കുന്നത് അഴക് കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

സാരി ഉടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍...

ഠ ഉയരം കുറഞ്ഞവരും, വണ്ണം കൂടുതലായുള്ളവരും സാരി ഉടുക്കുമ്പോള്‍ കൂടുതല്‍ ഞൊറിവെടുക്കുന്നതാണ് നല്ലത്.

ഠ പൊക്കം കുറഞ്ഞവര്‍ വീതി കുറഞ്ഞ ബോര്‍ഡര്‍ ഉള്ള സാരി ധരിക്കുന്നതാണ് നല്ലത്. ഉയരം ഉള്ളവര്‍ സാരി ഒറ്റപാളിയായി ഇടുന്നതാണ് ഉത്തമം.

ഠ വീതി കൂടിയ ബോര്‍ഡറാണ് ഉയരം ഉള്ളവര്‍ക്ക് ചേരുന്നത്.

ഠ ചൂടുകാലാവസ്ഥയിലും വിശേഷ അവസരങ്ങളിലും കറുപ്പു നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതല്ല.

ഠ പൊക്കം കുറഞ്ഞവര്‍ കുറുകെ ലൈനുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ നീളക്കുറവ് തോന്നിക്കും. അവര്‍ക്ക് മുകളില്‍ നിന്ന് താഴേക്ക് ലൈനുള്ള വസ്ത്രങ്ങളാണ് ചേരുന്നത്.

ഠ നിറമുള്ളവര്‍ക്ക് പൊതുവേ ഡാര്‍ക്ക് നിറത്തിലുള്ള സാരിയാണ് ചേരുന്നത്, എന്നാല്‍ ഇരുണ്ട നിറമുള്ളവര്‍ക്ക് ഇണങ്ങുന്നത് ലൈറ്റ് ഷേയ്ഡഡ് സാരിയാണ്.

ഠ സ്ത്രീകളുടെ പേഴ്‌സണാലിറ്റി, തനിമ, സൗന്ദര്യം എന്നിവ ഉയര്‍ത്താന്‍ സാരി എന്ന വേഷത്തിനാവും. ഏറ്റവും ഇണങ്ങുന്ന രീതിയില്‍ മാന്യമായി സാരി ഉടുത്താല്‍ ഇത്ര സൗന്ദര്യം തുളുമ്പുന്ന മറ്റൊരു വേഷമില്ല.

ഠ ആവശ്യത്തിലധികം സേഫ്റ്റിപിന്നുകള്‍ സാരി ഉടുക്കുമ്പോള്‍ ഉപയോഗിക്കാതിരിക്കുക.

ഠ വില കൂടിയ സാരികള്‍ െ്രെഡനിംഗ് ചെയ്യുന്നതാണ് ഉത്തമം.

ഠ ഒറ്റ പാളിയായി ഇടുമ്പോള്‍ ഭംഗി തോന്നുന്ന സാരികളില്‍ ഞൊറിവിട്ട് പരീക്ഷണം നടത്താതിരിക്കുക.

 

സൗന്ദര്യം നിലനിര്‍ത്താന്‍ ബദാം

 

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയുര്‍വേദത്തിലാണ് ബദാം ഉപയോഗിച്ചു തുടങ്ങിയത്. വൈറ്റമിന്‍ ഇ, ഡി എന്നിവ ധാരാളമടങ്ങിയ ബദാം ഇന്നു പ്രകൃതിദത്തമായി ലഭിക്കുന്ന ഏറ്റവും മികച്ച മോയിസ്ചറൈസര്‍ ആണ്.

ബദാമില്‍ അടങ്ങിയിരിക്കുന്ന 'ഫാറ്റ്, കൊളസ്‌ട്രോള്‍ ഏറ്റവും മികച്ച രീതിയില്‍ കുറയ്ക്കുകയും നിങ്ങളെ സ്ലിം ആക്കുവാന്‍ ഉപകരിക്കുകയും ചെയ്യും. മഞ്ഞുകാലത്ത് വീട്ടില്‍ ബദാം എണ്ണ കരുതുന്നത് ആബാലവൃദ്ധം പേരുടെയും സ്‌കിന്‍-ബ്യൂട്ടി ട്രീറ്റ്‌മെന്റിന് ഉപകരിക്കും.ഒമേഗ-3, മോണോ സാച്ചുറേറ്റഡ് ഫാറ്റുകള്‍, മറ്റ് അവശ്യ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ ബദാം എണ്ണയുടെ മാഹാത്മ്യങ്ങള്‍ അറിഞ്ഞ് ഇനി നിങ്ങളും ബ്യൂട്ടി എക്‌സ്‌പേര്‍ട്ട് ആകൂ.

ബദാം മാഹാത്മ്യം 

* നിറം വര്‍ധിപ്പിച്ച് ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തുവാന്‍ കുളികഴിഞ്ഞ ശേഷം ബദാം എണ്ണ മുഖം, കഴുത്ത്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ പുരട്ടുക.

* കഴുകി വൃത്തിയാക്കിയശേഷം രാത്രിയില്‍ മുഖത്തും കണ്‍തടങ്ങളിലും ബദാം എണ്ണ തടവുന്നതു രാവിലെ ഫ്രഷ് ലുക്ക് ലഭിക്കുവാന്‍ ഏറ്റവും ഉത്തമം.

* നിത്യവും ബദാം എണ്ണ പുരട്ടിയാല്‍ ചര്‍മത്തിന്റെ ചുളിവുകള്‍, വരള്‍ച്ച എന്നിവ പൂര്‍ണമായി മാറും.

* കണ്‍തടങ്ങളിലെ കറുപ്പ് മാറാനും ചുണ്ട് വിണ്ടുകീറുന്നതു തടയാനും ബദാം എണ്ണ ഫലപ്രദം.

* ചര്‍മത്തിലെ റാഷസ്, നീര് എന്നിവയ്ക്ക് ബദാം എണ്ണ പുരട്ടാം.

* വെറും വയറ്റില്‍ കുതിര്‍ത്ത ബദാം (5 എണ്ണം) നിത്യവും കഴിക്കുന്നത് ചര്‍മ സൗന്ദര്യം നിലനിര്‍ത്തും (മിക്ക സെലിബ്രിറ്റികളുടെയും ബ്യൂട്ടി സീക്രട്ടുകളിലൊന്നാണിത്).

* നന്നായി പഴുത്ത ഏത്തപ്പഴത്തിനൊപ്പം 3-4 കുതിര്‍ത്ത ബദാം അരച്ചെടുത്ത് ഏറ്റവും നല്ല ഒരു ഫെയ്‌സ് പായ്ക്ക് തയാറാക്കാം.

* മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുക.

* കുതിര്‍ത്ത ബദാം അരച്ചു പാലില്‍ ചേര്‍ത്തു കുട്ടികള്‍ക്കു കൊടുക്കുന്നതും നല്ലതാണ്.

* ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയര്‍ ശുദ്ധീകരിക്കുവാനും ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കുവാനും ഇടയ്ക്ക് 2 സ്പൂണ്‍ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും.

ഷര്‍ട്ടുകള്‍ ആണുങ്ങളുടെ മാത്രം കുത്തകയല്ല

ഷര്‍ട്ടുകളും പാന്റുകളും ആണുങ്ങളുടെ മാത്രം കുത്തകയാണെന്നു വിശ്വസിച്ചിരുന്ന ഒരു ഫാഷന്‍ കാലം നമുക്കുണ്ടായിരുന്നു.എന്നാല്‍ അതിന് മാറ്റം വരുത്തിക്കൊണ്ട് പാന്‍രിന്റെ മറ്റു വകഭേദങ്ങളായ ജീന്‍സ്,ലെഗ്ഗിന്‍സ്,കാപ്രീസ് എന്നിവ പെണ്‍കുട്ടികളിക്കിടയില്‍ തരംഗം സൃഷ്ടിച്ചു.അപ്പോഴും ഷര്‍ട്ടുകളിലേക്ക് കൂടുമാറാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിച്ചിരുന്നു.

എന്നാലിപ്പോഴിതാ കാലം മാറുന്നതിനനുസരിച്ച് കോലവും മാറാമെന്ന പഴഞ്ചൊല്ല് പെണ്‍കുട്ടികളും അംഗീകരിച്ചെന്നു വേണം കരുതാന്‍.ലേഡീസ് ഷര്‍ട്ടുകള്‍ക്ക് പെ ണ്‍കുട്ടികള്‍ക്കിടയിലുളള പ്രിയം വര്‍ധിച്ചു വരികയാണ്.ലേഡീസ് ഷര്‍ട്ടിനായി പ്രത്യേക വിഭാഗം തന്നെ ഇപ്പോള്‍ കടകളിലുണ്ട്. ഇത്തരം ഷര്‍ട്ടുകള്‍ക്കായി വിപണയിലെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണെന്നാണ് കടയുടമകളുടെ അഭിപ്രായം.

ഏറെ കംഫര്‍ട്ടബിള്‍ ആയ വേഷമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് ഷര്‍ട്ട്. അതുകൊണ്ട് തന്നെ പ്രഫഷനലായ പെണ്‍കുട്ടികള്‍ക്കെല്ലാം ഷര്‍ട്ടിനോട് കമ്പം തോന്നുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല. ഇതിന്റെ മറ്റൊരു പ്രത്യേകത ഫോര്‍മലായും ക്വാഷ്വലായും എല്ലാം ഷര്‍ട്ട് ഉപയോഗിക്കാം എന്നുള്ളതാണ്.നീളം കുറഞ്ഞതും കൂടിയതുമായ ഷര്‍ട്ടുകള്‍ ഇന്ന് വിപണികളില്‍ സുലഭമാണ്. അല്പം വണ്ണം കൂടിയവര്‍ക്ക് നീളമുള്ള ഷര്‍ട്ടുകളാണ് കൂടുതല്‍ അനുയോജ്യം. വണ്ണം കുറഞ്ഞവര്‍ സുന്ദരികളാകുന്നത് നീളം കുറഞ്ഞ ഷര്‍ട്ടിലുമാണ്.

ഇതില്‍ തന്നെ ഹാഫ് സ്ലീവ്, ഫുള്‍ സ്ലീവ്, ത്രീ ഫോര്‍ത്ത് എന്നിങ്ങനെ മൂന്ന് തരം ഷര്‍ട്ടുകള്‍ ഉണ്ട്. ഇവയുടെ കോളറിലും വ്യത്യസ്ത ടൈപ്പുണ്ട്. ജീന്‍സ്, പാന്റ്‌സ്, ലെഗിന്‍സ് ഇവയുടെയൊക്കെ കൂടെ ധരിക്കാമെന്നതാണ് ഷര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.ഡബിള്‍ പോക്കറ്റും ചെക്ക് ഡിസൈനും കൈയ്യില്‍ ലൂപ്പുമുള്ള പ്ലെയിഡ് ഷര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ ആവശ്യക്കാരേറെയുളളത്.

മുടിയഴകിന്

മുട്ടറ്റം വരെയുളള മുടിയഴകാണ് സ്ത്രീസൗന്ദര്യത്തിന്റെ ലക്ഷണം എന്ന് പഴമക്കാര്‍ പറയുന്നു.

ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് മുടിസംരക്ഷണത്തിന് സമയമില്ല. വീട്ടില്‍ തനിയെ ചെയ്യാവുന്ന പരിചരണം മുടിയഴക് കൂട്ടുന്നു. ചുവന്ന കട്ടച്ചെമ്പരത്തി ഇതളും ആര്യവേപ്പിലയും സമം ചേര്‍ത്ത് എണ്ണ കാച്ചുക.

ഷാമ്പുവിന് പകരം ചെറുപയറുപൊടി ഉപയോഗിച്ച് തലകഴുകുന്നത് മുടിയിലെ അഴുക്കു മാറാന്‍ സഹായിക്കും

ചെറുചൂടോടെ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു, ഇത് മുടികൊഴിച്ചില് തടയുന്നു.

മുടി ചീകലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മുടി ഉണങ്ങിയതിനു ശേഷം ചീവുക. പല്ലകന്ന ചീപ്പുവച്ച് മുടി ചീവുക. മുടി നന്നായി ഉണങ്ങിയതിനുശേഷമേ കെട്ടിവെക്കാവൂ. മുഖത്തിനു ചേരുന്ന രീതിയിലായിരിക്കണം ഹെയര്‍ സ്‌റ്റൈല്‍.

ഉറങ്ങുംമുമ്പ് മുടി പിന്നിക്കെട്ടി വെയ്ക്കാന്‍ ശ്രദ്ധിക്കുക, ഇത് മുടി പൊട്ടാതിരിക്കാന്‍ സഹായിക്കും.

40 ദിവസം കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടിയിടുന്നത് മുടി പിളരാതിരിക്കാന്‍ സഹായിക്കും.

ചര്‍മസംരക്ഷണത്തിനും ഉപ്പ്

അടുക്കളയിലെ ആവശ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും ഉപ്പുപയോഗിക്കാം. സാധാരണ ഉപ്പല്ല, ഉപ്പിന്റെ വകഭേദങ്ങളായ കടലുപ്പ്, ബാത്ത് സാള്‍ട്ട് എന്നിവയാണ് ചര്‍മത്തിനു വേണ്ടി ഉപയോഗിക്കുക. ചര്‍മത്തില്‍ സ്‌ക്രബറായി കടലുപ്പ് ഉപയോഗിക്കാം. ഇത് മൃതകോശങ്ങളെ അകറ്റുകയും ചര്‍മത്തിന് പുതുജീവന്‍ നല്‍കുകയും ചെയ്യും. ഇവ ഓര്‍ഗാനിക് ഗുണങ്ങളടങ്ങിയതാണെന്ന ഗുണവുമുണ്ട്.

ഉപ്പിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ഇവ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മത്തിന് ഉപ്പ് കൂടുതല്‍ നല്ലതാണ്. കാരണം ഉപ്പ് പൊതുവെ വരണ്ട സ്വാഭാവമുള്ളതായതു കൊണ്ട് ഇവ ചര്‍മത്തില്‍ ഉപയോഗിക്കുമ്പോള്‍ അധികമുള്ള എണ്ണമയം സ്വാഭാവികമായും നീക്കും. കുളിയ്ക്കുമ്പോള്‍ ബാത്ടബിലും വെള്ളത്തിലും ഉപയോഗിക്കുന്നതാണ് ബാത് സാള്‍ട്ട്. ഇത് സുഗന്ധമുള്ളതായിരിക്കും. ഇവ ശരീരദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ഉപ്പ് അണുബാധ തടയാനും നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന മുറിവുകളും അണുബാധകളും അകറ്റാന്‍ ഇത് സഹായിക്കും. ചര്‍മത്തിലെ അലര്‍ജിയകറ്റാനും ഇത് വളരെ ഗുണകരമാണ്. കടലുപ്പില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് വളരെ നല്ലതാണ്. നല്ലൊരു വേദന സംഹാരി കൂടിയാണ് ഉപ്പ്. ശരീരവേദനയനുഭവപ്പെടുമ്പോള്‍ ഉപ്പിട്ട ഇളം ചൂടുവെള്ളത്തില്‍ കാല്‍പാദങ്ങള്‍ ഇറക്കി അല്‍പസമയം വയ്ക്കുന്നത് ഗുണം ചെയ്യും

മുടിയുടെ സംരക്ഷണത്തിന് സവാള

സവാള ഭക്ഷണസാധനങ്ങളില്‍ സാധാരണ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റ മണം പലര്‍ക്കും അസഹ്യമാണ്. എന്നാല്‍ ഇത് മുടിയില്‍ പ്രയോഗിച്ചാലോ. ഗുണങ്ങള്‍ ഒന്നല്ല, പലതാണ്. മുടികൊഴിച്ചിലിനുള്ള നല്ലൊന്നാന്തരം ഉപാധിയാണ് സവാള തലയില്‍ ഉപയോഗിക്കുന്നത്.

ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില കൂട്ടുകളെപ്പറ്റിയും ഇവയുടെ ഗുണത്തെ പറ്റിയും അറിഞ്ഞിരിക്കൂ. സവാള മിക്‌സിയില്‍ അടിച്ചോ ചതച്ചോ ഇതിന്റെ ജ്യൂസെടുക്കുക. മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്ത ശേഷം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കെട്ടി വയ്ക്കുക. അല്‍പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇത് തലയോട് പെട്ടെന്ന് വലിച്ചെടുക്കും. അല്‍പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാം.

സവാളയുടെ നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലയോടിലും മുടിയിലും പുരട്ടാം. ഇങ്ങനെ ചെയ്യുമ്പോള്‍ സവാളയുടെ മണവും അല്‍പം കുറയും. തേനാകട്ടെ മുടിയ്ക്ക് നല്ല കണ്ടീഷണറാണ്. ഇത് പിന്നീട് കഴുകിക്കളയാം. സവാളയും ബിയറും ചേര്‍ത്ത് നല്ലൊന്നാന്തരം ഹെയര്‍ പായ്ക്കുണ്ടാക്കാം. സവാള അരച്ചതില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ക്കുക. ഇതില്‍ അല്‍പം ബിയര്‍ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തി തലയോടിലും മുടിയിലും തേച്ചു പിടിപ്പിക്കാം. മുടിയുടെ തിളക്കത്തിനും മുടി വളരാനും ഇത് നല്ലൊരു വഴി തന്നെയാണ്.

ബിയറിനെ പോലെ റം സവാളയില്‍ ചേര്‍ത്തും മുടിയ്ക്കു ചേരും മിശ്രിതമുണ്ടാക്കാം. റമ്മില്‍ സവാളയിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് സവാള എടുത്തു മാറ്റി റം മുടിയില്‍ തേയ്ക്കാം. മുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും മാത്രമല്ല മുടിയ്ക്ക് ആരോഗ്യം നല്‍കാനും സവാള ഉപയോഗിച്ചുള്ള ഇത്തരം മിശ്രിതങ്ങള്‍ സഹായിക്കും.

സില്‍വര്‍ ഫേഷ്യല്‍

പ്രായത്തെ ചെറുക്കാനും നിറം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന ഫേഷ്യലാണിത്. മുതിര്‍ന്നവരെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ ഏതു പ്രായക്കാര്‍ക്കും ഈ ഫേഷ്യല്‍ ചെയ്യാം. പാര്‍ശ്വഫലങ്ങളില്ലാത്ത, ചര്‍മ്മത്തിനു ദോഷമുണ്ടാകാത്ത സില്‍വര്‍ ഫേഷ്യലിനെക്കുറിച്ച്....

മനസ്സിന്റെ സൗന്ദര്യം മുഖത്തു പ്രതിഫലിക്കും. മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. മുഖചര്‍മ്മം പരിപാലിക്കാന്‍ ഫേഷ്യലുകള്‍ നല്ലതാണ്. എന്നാല്‍ ബ്യൂട്ടിപാര്‍ലറുകള്‍ പലതരം ഫേഷ്യലുകള്‍ കൊണ്ട് നിറയുമ്പോള്‍ ഏതു തെരഞ്ഞെടുക്കണമെന്ന ആശങ്കയില്‍ പല പെണ്‍കുട്ടികളും വിഷമിക്കാറുണ്ട്.

ഡയമണ്ട്, ഗോള്‍ഡ്, പേള്‍, സില്‍വര്‍ എന്നിങ്ങനെ പലതരം ഫേഷ്യലുകളുണ്ടെങ്കിലും ഓരോ ചര്‍മ്മത്തിനും അനുയോജ്യമായ ഫേഷ്യലുകള്‍ വേണം തെരഞ്ഞെടുക്കാന്‍. നല്ലൊരു ബ്യൂട്ടീഷന്റെ സഹായത്തോടെ മുഖത്തുള്ള ട്രീറ്റ്‌മെന്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം സംഭവിക്കാനുള്ള സാധ്യതയുണ്ട്. മുഖചര്‍മ്മം വളരെ നേര്‍ത്തതാണ്. അതിനാല്‍ തെരഞ്ഞെടുക്കുന്ന ഏതൊരു ബ്യൂട്ടിട്രീറ്റ്‌മെന്റിലും ശ്രദ്ധ കാണിക്കണം.

സെന്‍സിറ്റീവായുള്ള ചര്‍മ്മമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത ഫേഷ്യലാണ് സില്‍വര്‍ ഫേഷ്യല്‍. സില്‍വര്‍ ഫേഷ്യല്‍ ചെയ്യാനുപയോഗിക്കുന്ന ക്രീമില്‍ മേല്‍ത്തരം ഔഷധച്ചെടികളും, പൂക്കളും, കുങ്കുമപ്പൂവും, ആല്‍മണ്ട് ഓയിലും അടങ്ങിയിട്ടുണ്ട്. രാസവസ്തുക്കള്‍ കുറവുള്ളതിനാല്‍ മുഖചര്‍മ്മത്തിനു ദോഷം ചെയ്യാത്ത രീതിയിലാണ് സില്‍വര്‍ ഫേഷ്യലിലെ ക്രീമുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇവ മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. സില്‍വര്‍ ജെല്ലില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, സില്‍വര്‍ ലീഫ്,ആല്‍മണ്ട് ഓയില്‍ എന്നിവ ചര്‍മ്മത്തിനു ആരോഗ്യവും തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും. ചൂടു കാലത്ത് മുഖത്ത് കുളിര്‍മ്മയേകാന്‍ ഈ ഫേഷ്യല്‍ നല്ലതാണ്.

ഫേഷ്യല്‍ ചെയ്യുന്ന വിധം

അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ നിന്നും ചര്‍മ്മത്തിലെത്തുന്ന മാലിന്യം നീക്കം ചെയ്യാന്‍ മുഖം വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. അതിനു വേണ്ടി മുഖത്ത് €ന്‍സര്‍ പുരട്ടി വിരലിന്റെ അഗ്രഭാഗം കൊണ്ട് വൃത്താകൃതിയില്‍ നന്നായി ഉരസുക. അതിനു ശേഷം നനഞ്ഞ പഞ്ഞി കൊണ്ട് തുടയ്ക്കുക.

€ന്‍സറിന്റെ അംശം പരിപൂര്‍ണ്ണമായും പോകാനായി സില്‍വര്‍ ടോണര്‍ പഞ്ഞിയില്‍ പുരട്ടി മുഖം തുടയ്ക്കുക. പിന്നീട് സില്‍വര്‍ മാരോ ഫെയ്‌സ് പാക്ക് മുഖത്തിടുക. ഫെയ്‌സ് പാക്ക് കുറഞ്ഞത് ഇരുപത് മിനിറ്റെങ്കിലും മുഖത്തുണ്ടാവണം. അതിനു ശേഷം വെള്ളത്തില്‍ മുഖം നനച്ച് വിരല്‍ കൊണ്ട് ഫെയ്‌സ് പാക്ക് ഉരച്ചു കളയുക.

പിന്നീട് സില്‍വര്‍ ക്രീം ഉപയോഗിച്ച് പത്ത് മുതല്‍ ഇരുപത്തഞ്ച് മിനിറ്റ് വരെ മസാജ് ചെയ്യണം. പ്രായവ്യത്യാസമനുസരിച്ച് മസാജിംഗില്‍ വ്യത്യാസം വരുത്താം. ശേഷം പഞ്ഞി ഉപയോഗിച്ച് ക്രീം തുടച്ചു മാറ്റുക. അതിനു ശേഷം സില്‍വര്‍ ജെല്‍ പുരട്ടി മൂന്നു മുതല്‍ അഞ്ചു മിനിറ്റ് വരെ പോസിറ്റീവ് ഗാല്‍വനിക് ചെയ്യുക. അതിനു ശേഷം സില്‍വര്‍ പാക്ക് ഇടുക. സില്‍വര്‍ പാക്ക് ഉണങ്ങിക്കഴിയുമ്പോള്‍ വെള്ളത്തില്‍ മുഖം കഴുകി പഞ്ഞി കൊണ്ട് തുടച്ച് സണ്‍സ്‌ക്രീന്‍ ഇടുക.

ഗുണങ്ങള്‍

* ചൂടുകുരു, കറുത്തപാടുകള്‍ എന്നിവ മാറാന്‍ സില്‍വര്‍ ഫേഷ്യല്‍ നല്ലതാണ്.

* മുഖത്ത് ട്രീറ്റ്‌മെന്റ് മുഖാന്തിരം ഉണ്ടാകുന്ന പാടുകള്‍ ഇല്ലാതാവാന്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്യാം.

* മുഖത്തെ പേശികളിലും കോശങ്ങളിലുമുള്ള ബലം നിലനിര്‍ത്താന്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്യുന്നത് നല്ലതാണ്.

* വീര്യം കുറഞ്ഞ ഔഷധച്ചെടികളുടെ സത്ത് ഉപയോഗിക്കുന്നതിനാല്‍ മുഖചര്‍മ്മത്തിന് ദോഷം ചെയ്യില്ല.

* മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സിനെ നീക്കം ചെയ്യാന്‍ ഈ ഫേഷ്യല്‍ നല്ലതാണ്.

* പ്രായമുള്ളവരുടെ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ ഒരു പരിധി വരെ നീക്കം ചെയ്യാന്‍ സില്‍വര്‍ ഫേഷ്യല്‍ നല്ലതാണ്.

* പരുപരുത്ത വരണ്ട ചര്‍മ്മത്തില്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്യുന്നതു വഴി മുഖം മിനുസ്സവും തിളക്കവുമുള്ളതായി മാറുന്നു.

* ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ ഇ മുഖസൗന്ദര്യം നിലനിര്‍ത്താനുള്ള പ്രധാന ഘടകമാണ്.

സുന്ദരിയാകാന്‍ ഒമ്പത് വിദ്യകള്‍

സുന്ദരിയാകാന്‍ മോഹിക്കാത്ത പെണ്ണുങ്ങളില്ല. ഭംഗിയുള്ള മുഖവും മനോഹരമായ ചിരിയും ദൈവം നല്‍കിയ വരദാനങ്ങളാണ്.

നിഖിലയ്ക്ക് എപ്പോഴും പരാതിയാണ്. കോളജിലെ മറ്റ് കുട്ടികളൊക്കെ സുന്ദരികളായി വരുമ്പോള്‍ തനിക്ക് മാത്രം അതിന് സാധിക്കുന്നില്ല. രാവിലെ കോളജിലേക്ക് പോകുന്നതിന് മുമ്പ് രണ്ട് മണിക്കൂറെങ്കിലും കണ്ണാടിക്ക് മുമ്പില്‍ ചെലവഴിക്കാറുണ്ട്. മുഖത്ത് നോക്കുമ്പോള്‍ ഒരുങ്ങിയത് ശരിയായിട്ടില്ല. വീണ്ടും ആദ്യം മുതല്‍ മേയ്ക്കപ്പിട്ട് തുടങ്ങും.

നഖങ്ങള്‍ക്ക് ഭംഗിയില്ല, മുടി എത്ര ഭംഗിയായി കെട്ടിയാലും ശരിയാകുന്നില്ല ഇങ്ങനെ നൂറുകൂട്ടം പരാതികള്‍ അവസാനം ഇത്തരത്തിലുള്ള അപകര്‍ഷതാബോധം അവളെ മാനസികമായി തളര്‍ത്തി. ഇത് നിഖിലയെപ്പോലെയുള്ള വിദ്യാര്‍ത്ഥിനികളുടെ മാത്രം പരാതിയല്ല, നമ്മുടെ യുവതിമാരുടെ മുഴുവന്‍ പരാതിയാണ്. സൗന്ദര്യസംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഒന്ന്

രാവിലെ ജോലിക്കോ കോളജിലേക്കോ പോകുന്നതിന് മുമ്പായി മണിക്കൂറോളം കണ്ണാടിക്ക് മുമ്പില്‍ നാലും അഞ്ചും തവണ മേയ്ക്കപ്പ് ചെയ്ത് പുറത്തേക്ക് പോകുന്നവര്‍ യാത്രയ്ക്ക് ശേഷം മുഖത്തെ മേയ്ക്കപ്പ് മുഴുവനും പോയി വീട്ടിലെത്തുന്നു. ഇങ്ങനെ എത്തുന്ന സന്ദര്‍ഭത്തില്‍ ആദ്യമായി ചെയ്യേണ്ടത് തണുത്തവെള്ളത്തില്‍ മുഖം നന്നായി കഴുകുക. അതിനുശേഷം ഉണങ്ങിയ ടൗവ്വല്‍ ഉപയോഗിച്ച് മുഖം തുടയ്ക്കുക.

രണ്ട്

സൗന്ദര്യത്തിന്റെ ഏറ്റവും നല്ല ലക്ഷണം മുടിയാണ്. അതുകൊണ്ട് മുടിയുടെ സംരക്ഷണം പ്രധാനമാണ്. പലരും കുളികഴിഞ്ഞ് ഉടനെ മുടി കെട്ടിവയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് മുടി മുരടിച്ചുപോകുന്നതിന് കാരണമാകും. മുടി നല്ലതുപോലെ ഉണങ്ങിയതിനുശേഷം കെട്ടിവയ്ക്കുക. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നവര്‍ കഴിവതും 1800 വാട്ടിന്റെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കാരണം വാട്ട് കൂടിയത് ഉപയോഗിക്കുന്നതിലൂടെ മുടി എളുപ്പത്തില്‍ ഉണങ്ങും. മുടിയുടെ മുകളറ്റംതൊട്ട് വേണം ഉണക്കാന്‍ തുടങ്ങാന്‍.

മൂന്ന്

അകാലനാര ബാധിക്കുന്നവരാണ് നമ്മുടെ മക്കളില്‍ പലരും. ഇത് ഡൈ ഉപയോഗിച്ച് കറുപ്പിക്കാം.

നാല്
സുന്ദരികളാകാന്‍ കൊതിക്കുന്നവര്‍ നഖം വൃത്തിയായി സൂക്ഷിക്കണം. നഖത്തിന്റെ ഇടയിലുള്ള ചെളിയും മറ്റും കളയണം. ഇതിനുശേഷം നഖം ആകൃതിയില്‍ വെട്ടണം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കളര്‍ നെയില്‍പോളീഷ് ഉപയോഗിച്ച് നഖത്തിന്റെ ഭംഗി കൂട്ടാം.

അഞ്ച്

നെയില്‍പോളീഷ് ഉപയോഗിക്കുന്നതിന് മുമ്പ് കൈവിരലുകള്‍ ഐസ് വെള്ളത്തില്‍ മുക്കിവച്ചശേഷം നെയില്‍പോളീഷ് ഇടുകയാണെങ്കില്‍ നന്നായി നെയില്‍പോളിഷ് ഉണങ്ങാന്‍ സഹായിക്കും.

ആറ്


മുടി എത്ര ഭംഗിയുള്ളതാണെങ്കിലും ചിലര്‍ക്ക് മുടിയെങ്ങനെ കെട്ടണമെന്ന് അറിയില്ല. മുഖത്തിന്റെ ആകൃതിക്കനുസരിച്ച് മുടി ചീകുക അതിനുശേഷം ഹെയര്‍പിന്നുകള്‍ ഉപയോഗിച്ച് വ്യത്യസ്ത രൂപങ്ങളില്‍ മുടി കെട്ടിവയ്ക്കുക. ഹെയര്‍പിന്നുകള്‍ക്ക് കളറുകള്‍ കൊടുക്കാന്‍ നെയില്‍പോളിഷ് ഉപയോഗിക്കാവുന്നതാണ്.

ഏഴ്

മുഖത്തെ പാടുകള്‍ ഒരു സൗന്ദര്യപ്രശ്‌നമായി പലരും കാണാറുണ്ട്. രക്തചന്ദനം പാലില്‍ ചാലിച്ച് മുഖത്ത് പുരട്ടുക.

എട്ട്

സൗന്ദര്യത്തിന് ഉറക്കമൊരു ഘടകമാണ്. ഉറക്കവും ഉറക്കക്കൂടുതലും ഒരേപോലെ സൗന്ദര്യത്തിന്റെ മാറ്റു കുറയ്ക്കുന്നു. എട്ടുമണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം. ഇല്ലായെങ്കില്‍ കണ്ണിന് താഴെ കറുത്തപാടുകള്‍ ഉണ്ടാകും.

ഒമ്പത്

വശ്യതയാര്‍ന്ന ചിരി ആരുടെയും മനംകവരും. ഇതിന് ദന്തസംരക്ഷണം കൂടിയേതീരൂ. ദിവസത്തില്‍ രണ്ടുനേരം പല്ല് ബ്രഷ് ചെയ്യാന്‍ സാധിച്ചാല്‍ നിങ്ങളുടെ ചിരി മനോഹരമാക്കാം.

അവസാനം പരിഷ്കരിച്ചത് : 6/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate