অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകളിലെ പൊണ്ണത്തടി കാന്‍സറിന്‍ കാരണമാകുന്നു.

സ്ത്രീകളിലെ പൊണ്ണത്തടി കാന്‍സറിന്‍ കാരണമാകുന്നു.

പുകവലിക്കുന്നവരെക്കാള്‍ കാന്‍സറിന് സാധ്യതകൂടുതല്‍ പോണ്ണത്തടിയുള്ള സ്്ത്രീകളിലാണെന്ന് പഠനങ്ങള്‍ തെളീക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. പക്ഷേ   പല സ്ത്രീകളും പൊണ്ണത്തടിയും കാന്‍സറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസ്സിലാക്കുകയോ കൃത്യമായ ഭക്ഷണശീലങ്ങള്‍ ജീവിതത്തില്‍ പിന്തുടരാനുള്ള മനസ്സ് കാട്ടുകയോ ചെയ്യാറില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് പൊണ്ണത്തടികൊണ്ടുള്ള കാന്‍സര്‍ വ്യാപക മാകുന്നത്.13 തരം വ്യത്യസ്ഥ ട്യുമറുകള്‍ക്ക് അമിതവണ്ണം കാരണമാകുന്നുണ്ട് ഗര്‍ഭസ്ഥകാന്‍സര്‍,ബ്രസ്റ്റ് കാന്‍സര്‍ എന്നിവ അതില്‍ പെടുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

പുകവലി കാന്‍സറിന്‍ കാരണമാകുന്നു എന്ന വിധത്തില്‍ ഗവണ്‍മെന്റ് തലത്തിലുള്ള പ്രചാരണങ്ങള്‍ പരക്കെ വ്യാപകമാണ്.എന്നാല്‍ പൊണ്ണത്തടി കാന്‍സറിലേക്ക് നയിക്കുന്നു എന്ന പ്രചാരണങ്ങള്‍ വളരെ കുറവാണ്.അതുകൊണ്ട് ഈ കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് അത്യവശ്യമാണെന്നും അല്ലെങ്കില്‍ 2043 ആകുമ്പോഴേക്കും സ്ത്രീകളിലെ കാന്‍സറിന്റെ പ്രധാന കാരണമായി പൊണ്ണത്താടി മാറിയേക്കുമെന്ന് ഗവേഷകര്‍ പറയുന്നു.



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate