অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശ്വാസതടസ്സം? ആയുർവേദത്തിൽ ഉണ്ട് അതിനുള്ള മറുപടി

ശ്വാസതടസ്സം? ആയുർവേദത്തിൽ ഉണ്ട് അതിനുള്ള മറുപടി

ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗോള്‍ഡന്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് പഠന (1990 നും 2015 നും ഇടയിലുള്ള കേസുകള്‍ വിലയിരുത്തിയ ) പ്രകാരം COPD യുടെ ഫലമായി ഏകദേശം 3.2 ദശലക്ഷം ആളുകളും ആത്സ്മ ബാധിച്ച്‌ 0.4 ദശലക്ഷം ആളുകളും മരണമടഞ്ഞു. 100,000 ആളുകളില്‍ (2533-3027.38) സി.ഒ.പി.ഡിയുടെ നിലവിലുള്ള 2774.64 കേസുകളും 100,000 (3637.41-4,424.58) ആളുകളില്‍ നിലവിലുള്ള 4021.72 കേസുകളും 2015 ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലിവര്‍ ആയുഷിലെ ആയുര്‍വേദ വിദഗ്ദ്ധനായ ഡോ. മഹേഷിന്റെ അഭിപ്രായത്തില്‍ "ശ്വസനത്തിന് മറ്റൊരു ബദലും ഇല്ല, അതിനാല്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതം സാധ്യമാക്കുന്നതിനായി നിങ്ങളുടെ ശ്വാസനത്തെ ശ്രദ്ധാപൂര്‍വം പരിപാലിക്കുക. നമ്മുടെ ശ്വാസോച്ഛ്വാസത്തെ എത്രത്തോളം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുന്നുവോ, അത്രത്തോളം ആരോഗ്യപ്രദമായും സമാധാനപ്രദവുമായും ജീവിക്കുവാന്‍ നമുക്ക് കഴിയുന്നു. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഏതൊരു അസുഖത്തെക്കാളും ഏറ്റവും മാരകമായ സ്ഥിതിയാണ് ആരോഗ്യകരമായ ശ്വാസോച്ഛ്വാസത്തിനായി ആയാസപ്പെടുന്നത്." ഈ ആയാസത്തെ തുടച്ചുനീക്കുന്നതിനും സ്വതന്ത്രമായി ശ്വസിക്കുന്നതിനും നമ്മെ സഹായിക്കുന്നതിനായി, പുരാതന ആയുര്‍വേദ കയ്യെഴുത്തുപ്രതികളില്‍ നിന്ന് ലഭിക്കുന്ന പരിഹാരങ്ങള്‍ ആയുര്‍വേദത്തില്‍ ഉണ്ട്, കാലങ്ങളായി, അപ്പര്‍ റസ്പിറേറ്ററി ട്രാക്റ്റ് ഇന്‍ഫക്ഷന്‍, ബ്രോങ്കിയല്‍ ആസ്തമ, ചുമ, ശ്വാസം മുട്ടല്‍, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായതും തെളിയിക്കപ്പെട്ടതുമായ സമീപനം.
ആയുര്‍വേദം ശ്വാസകോശ രോഗങ്ങളെ സമീപിക്കുന്നത് ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല, എന്നാല്‍ ശ്വസന അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ദോഷങ്ങളുടെ, പ്രത്യേകിച്ച്‌ വാത ദോഷത്തിന്റെ അസംതുലിതാവസ്ഥ മൂലം ഉണ്ടാകുന്ന വ്യൂഹ അസ്ഥിരതകളുടെ പ്രകൃതങ്ങള്‍ക്കനുസൃതമായാണ്. അതോടൊപ്പം, ഉപാപചയം, ഭക്ഷണശീലങ്ങള്‍ കൂടാതെ നമ്മുടെ ശരീരത്തിലെ വിസര്‍ജ്ജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശ്വാസകോശ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നതായി അത് പരിഗണിക്കുന്നു.
നമുക്ക് കാര്യങ്ങള്‍ കാഴ്ചപ്പാടില്‍ വെക്കാം. നിങ്ങള്‍ മാനസിക പിരിമുറുക്കത്തിലായിരുന്നപ്പോള്‍ ഒരു പൂന്തോട്ടം അല്ലെങ്കില്‍ ഒരു തുറസ്സായ സ്ഥലം സന്ദര്‍ശിക്കുകയും കണ്ണുകള്‍ അടച്ച്‌ ആഴത്തില്‍ ഒന്ന് ശ്വസിക്കുകയും ചെയ്ത സമയം ഓര്‍ത്ത് നോക്കൂ. ആഴത്തിലുള്ള ശ്വാസം, ഒരു ലളിതമായ ശ്വസനം നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ഉന്മേഷം നല്‍കുകയും ചെയ്യുന്നു, ശരിയല്ലേ? ഇതാണ് പ്രകൃതിയുടെ ശക്തി, അതിനെ ഒരിക്കലും സ്ട്രെസ്-ബസ്റ്റര്‍ ഗുളികകളോ അല്ലെങ്കില്‍ മരുന്നുകളോ കൊണ്ടോ പകരം വയ്ക്കുവാന്‍ കഴിയുകയില്ല.
ശ്വസന പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. പ്രകൃതിദത്തമായ അല്ലെങ്കില്‍ ആയുര്‍വേദ ചികിത്സാരീതി അതിന്റെ മാന്ത്രിക ശക്തി പ്രയോഗിച്ചു കൊണ്ട് കാരണങ്ങളെ അതിന്റെ വേരുകളില്‍ നിന്ന് ശ്രദ്ധിക്കുകയും പിന്നീട് അതിനെ നശിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വേദ പ്രകാരം, ശ്വസിക്കുമ്ബോള്‍, "5 തരം വാതകളില്‍ ഒന്നായ പ്രാണവായു, നാഭി പ്രദേശത്ത് പമ്ബ് ചെയ്യപ്പെട്ട ഹേര്‍ട്ട് കമലം (ശ്വാസകോശം) വഴി സഞ്ചരിച്ച്‌, അംബര പീയൂഷ (വായുവില്‍ നിന്നുള്ള അമൃത്) ഉപഭോഗത്തിനായി തൊണ്ടയിലൂടെ കടന്നുപോകുകയും ശരീരത്തെ പോഷിപ്പിക്കുന്നതിനായി വീണ്ടും തിരിച്ചു വരുകയും ചെയ്യുന്നു ".
ശ്വസന രോഗങ്ങളുടെ ആയുര്‍വേദ വര്‍ഗീകരണം:
ആയുര്‍വേദ പ്രകാരം, ശ്വാസകോശ സംബന്ധമായ വെല്ലുവിളികള്‍ താഴെപ്പറയുന്ന വിഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്:
കസ: ചുമ എന്നും അറിയപ്പെടുന്നു, അപാന വായുവിന്റെ (മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അഞ്ചുതരം വാതങ്ങളില്‍ ഒന്ന്) പ്രതിലോമ ഗതിയ്ക്ക് (മുകളിലേക്കുള്ള ചലനം) കാരണമാകുന്ന അതിന്റെ മലീനികരണം മൂലമാണ് കസ ഉണ്ടാകുന്നത്. സാധാരണയായി അത് താഴേക്ക് നീങ്ങി (വിലോമ ഗതി), ഉരസ് (നെഞ്ച്), കാന്ത (തൊണ്ട), ശിരസ് (തല) എന്നിവയിലുള്ള ശൂന്യസ്ഥലങ്ങളില്‍ പ്രവേശിച്ച്‌ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.
ശ്വാസ: ശ്വസന വൈകല്യങ്ങള്‍ അല്ലെങ്കില്‍ ശ്വാസം മുട്ട് "ശ്വാസ" എന്ന് വിളിക്കുന്നു. ഉണ്ടാക്കുന്ന അസ്വസ്ഥതകളുടെ അളവിനൊപ്പം രൂപീകൃതമാകുന്ന ശ്വസനത്തിന്റെ തരവും അനുസരിച്ച്‌ ഇവയെ വര്‍ഗീകരിച്ചിരിക്കുന്നു.
പീനസ: അല്ലെങ്കില്‍ സൈനസൈറ്റിസ് എന്നത് നാസികയില്‍ നിന്നുള്ള അണുബാധ പടരുന്നതു മൂലമാണുണ്ടാകുന്നത് കൂടാതെ ഇവ മിക്കതും വൈറല്‍ പ്രകൃതമുള്ളവയുമാണ്. തലവേദന അല്ലെങ്കില്‍ തലയുടെ ഭാരം, ശ്വാസം ദുര്‍ഗന്ധം, തൊണ്ടവേദന, കണ്ണുകള്‍ക്കു ചുറ്റുമുള്ള വീര്‍ക്കല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
പ്രതിശ്യായ: പൊതുവെ ജലദോഷം എന്ന് അറിയപ്പെടുന്നു, തുമ്മല്‍, തലയ്ക്ക് ഭാരം, ശരീരത്തില്‍ വേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
ആയുര്‍വ്വേദ പ്രകാരമുള്ള ചികിത്സ
വാത, കഫങ്ങളെ സംതുലിതമാക്കല്‍: ശ്വാസ കോശ രോഗങ്ങള്‍ ഉണ്ടാകുന്നതില്‍ വാത ആണ് പ്രാഥമികമായ പങ്ക് വഹിക്കുന്നത്.. തൊട്ടു പുറകില്‍ കസ, ശ്വാസ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുന്ന കഫവും. കഫത്തിന്റേയും വാതത്തിന്റേ യും ശാസ്ത്രീയമായ നിയന്ത്രണം ആഴത്തിലുള്ള ശുദ്ധീകരണ ചികിത്സകള്‍ ഉപയോഗിച്ച്‌ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. നിങ്ങള്‍ക്ക് കഫംകുറയ്ക്കുന്ന ഭക്ഷണക്രമം പിന്തുടരുക വഴി അങ്ങനെ ചെയ്യാന്‍ കഴിയും. കൊഴുപ്പുള്ളതും, വറുത്തതുമായ ഭക്ഷണങ്ങള്‍, മാംസം, വെണ്ണ എന്നിവ പോലെ കട്ടിയുള്ളതും സാന്ദ്രതയേറിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അതോടൊപ്പം ഇഞ്ചി, ഗ്രാമ്ബൂ, ഏലക്ക, മുതലായവ പോലെ ഊഷ്മളമായ എളുപ്പം ദഹിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. . ഒരു ദിവസത്തെ ഉച്ചഭക്ഷണം നല്ല കനത്തില്‍ ആവാം. . പ്രാതലും രാത്രിഭക്ഷണവും ലളിതമായിരിക്കണം. .
സമതുലിതമായ പോഷകാഹാരം: എളുപ്പം ദഹിക്കുന്ന തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം എന്ന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. ജൈവ ഭക്ഷണങ്ങള്‍ കഴിക്കല്‍, ജങ്ക്, ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആരോഗ്യത്തോടെ സുസ്ഥിതിയില്‍ ആയിരിക്കുവാന്‍ പച്ച നിറമുള്ള ഇലക്കറികളും നാരടങ്ങിയ ആഹാരങ്ങളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക.
ഇഞ്ചി: ഇഞ്ചിക്ക് ധാരാളം ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്‍റി-ബാക്ടീരിയല്‍, ആന്റി-ഫംഗല്‍ സവിശേഷതകള്‍ ഉണ്ട്. ശ്വാസതടസ്സം, ആസ്ത്മ, ബ്രോങ്കൈറ്റിസ്, വില്ലന്‍ ചുമ, ക്ഷയം എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഇഞ്ചി ചായയോടൊപ്പം കഴിക്കുക എന്നതാണ് നല്ലത്.
മുമ്ബു പറഞ്ഞതുപോലെ, ആയുര്‍വേദ ചികിത്സാരീതികള്‍ ശ്വസന രോഗങ്ങളുടെ മൂല കാരണങ്ങളിലേക്ക് എത്തുന്നു. അതിനാല്‍, നടപടിക്രമങ്ങള്‍ സമയമെടുക്കുന്നതാവാം, പക്ഷേ അവ സംശയാാതീതമായി ഫലപ്രദമാണ്.
കടപ്പാട്
lever+ayush


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate