മിതത്വം എല്ലാ കാര്യങ്ങളിലും നല്ലതാണ്. എല്ലാ പ്രവര്‍ത്തനങ്ങളിലും അത് വളരെ നല്ലതാണ്. "ഒന്നും ഇല്ലാത്തതിലും നല്ലത് എന്തെങ്കിലും ഉള്ളതാണ്" എന്ന് കേട്ടിരിക്കുന്നത് തന്നെ ഈ മിതത്വം ഉദ്ദേശിച്ചാണ്. അങ്ങിനെ നോക്കുമ്പോള്‍ ഒന്നും ചെയ്യാതിരിക്കുകയോ കൂടുതല്‍ ചെയ്യുകയോ ചെയ്തിട്ട് കാര്യമില്ല. വേണ്ടത്, വേണ്ട രീതിയില്‍, ആവശ്യത്തിനു മാത്രം എന്നതായിരിക്കണം ജീവിതവൃതം. ഭക്തിയോ, മോഹമോ, കാമമോ, ക്രോധമോ, മത്സരമോ എന്തുമാകട്ടെ ആവശ്യത്തിനു മാത്രം ചെയ്യുക. മദ്യം പോലും മിതമായി ഉപയോഗിക്കുന്നവര്‍ വളരെക്കാലം ജീവിച്ചിരിക്കുന്നതായി തെളിവുകള്‍ ഉണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ ഇന്ദ്രിയ വികാരങ്ങള്‍ പലരിലും കൂടിയും കുറഞ്ഞും കാണുന്നു. ചിന്തയുടെ കാര്യം എടുക്കുക അതും ആവശ്യത്തില്‍ മാത്രമേ ആകാവൂ. നാം എന്ത് ചിന്തിക്കുന്നുവോ അതാണ് നമ്മുടെ മനസ്സ്, നാം എന്ത് കഴിക്കുന്നുവോ അതാണ് നമ്മുടെ ശരീരം. മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമായ മൂന്നു കാര്യങ്ങളില്‍ ആണ് ശ്രദ്ധ കാണിക്കേണ്ടത്. അതായതു ഭക്ഷണം, ഉറക്കം അല്ലെങ്കില്‍ വിശ്രമം, വ്യായാമം ഇവയാണ്. അതുകൊണ്ട് ഇത് മൂന്നിനെയും കുറിച്ചുള്ള ഒരു ചെറിയ വിവരണം
നോക്കുക;
ഭക്ഷണം വിശപ്പിനാണ് കഴിക്കേണ്ടത്. എന്നാല്‍ നമ്മില്‍ പലരും കൃത്യമായി ചെയ്യുന്ന ഒരു കര്‍മം പോലെയോ, കൊതികൊണ്ടോ ആണ് കഴിക്കുന്നത്. കാല്‍ ഭാഗം വയര്‍ കാലി ആക്കി ഇടണം എന്നാണു എല്ലാ വൈദ്യശാസ്ത്രവും പറയുന്നതെങ്കിലും വയര്‍ നിറഞ്ഞാലും കൊതി കൊണ്ട് നാം പിന്നെയും കഴിച്ചെന്നു വരും. കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങള്‍ തന്നെ;
കൂടിയാല്‍ - ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഭാരം കൂടി തരുണാസ്ഥികള്‍ തേയുന്നത് മൂലം ഉണ്ടാകുന്ന വാതം, ഉറക്ക പ്രശ്നങ്ങള്‍, ശ്വാസകോശ, ഹൃദയ രോഗങ്ങള്‍, സ്ട്രോക്ക്, വയറിലെ ക്യാന്‍സര്‍ ഇവയുണ്ടാകാന്‍ സാധ്യത.
കുറഞ്ഞാല്‍ - അസാധാരണമായി ഹാര്‍ട്ട് ബീറ്റ് കുറയുകയും, ലോ ബീ പീ ഉണ്ടാകുകയും ചെയ്യുന്നു, ഇങ്ങിനെ ഹാര്‍ട്ട് മസില്‍ വ്യത്യാസം വന്നു ക്ഷീണിക്കുകയും, ഹാര്‍ട്ട് അറ്റാക്ക് വരാന്‍ സാധ്യത. ആവശ്യത്തിനു കാത്സ്യം കിട്ടാതെ ഒസ്ടിയോപോറോസിസ് പോലുള്ള രോഗം ഉണ്ടായി എല്ല് പൊട്ടാന്‍ സാധ്യത (സ്ത്രീകള്‍ ഉപവാസം നോക്കുന്നവരും ഡയറ്റ് നോക്കുന്നവരും ശ്രദ്ധിക്കുക) പ്രായം കൂടുന്തോറും ഇത് കൂടുന്നു. മസിലിന്റെ ശക്തി കുറയുന്നു, ശരീരത്തില്‍ നിര്‍ജലീകരണം (dehydration ) ഉണ്ടാകുന്നു. ക്ഷീണം, മുടി കൊഴിച്ചില്‍, അകാല നര ഇവയുണ്ടാകുന്നു.
വേണ്ടത് - ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക, അതായതു മിതവും കൃത്യവും ആയതും, നാരു കൂടുതല്‍ ഉള്ളതും ആയ നല്ല ഭക്ഷണം, പ്രഭാത ഭക്ഷണം ഉപേക്ഷിക്കരുതേ.
ഉറക്കം
ഉറക്കം ഒരു പ്രശാന്തമായ വിശ്രമമാണ്. അത് പല രാസ ജൈവ ഊര്‍ജ സംഭരണ പ്രക്രിയ ആണ്. എന്നാല്‍ ആവശ്യത്തിനു മാത്രം ആനാവശ്യം, കൂടാനും പാടില്ല കുറയാനും പാടില്ല. ചില പ്രശ്നങ്ങള്‍ നോക്കുക;
കൂടിയാല്‍ - പ്രമേഹം, ഹൃദ്രോഗം, ദുര്‍മേദസ്സ്, മന്ദത, വിഷാദരോഗം ഇവ വരാന്‍ സാധ്യത
കുറഞ്ഞാല്‍ - മാനസിക സമ്മര്‍ദ്ദം, പരീക്ഷയില്‍ മാര്‍ക്ക് കുറയുക, ജോലിയിലും പഠിത്തത്തിലും ഉന്മേഷം, ഓര്മ ഇവ ഇല്ലാതാകുക, ഡ്രൈവ് ചെയ്യുമ്പോള്‍ ഉറങ്ങി പോകുക, ഭാരം കൂടുക, പ്രതിരോധ ശക്തി കുറയുക, രക്തസ്സസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം ഇവ വരാന്‍ സാധ്യത.
വേണ്ടത് - ആവശ്യത്തിനു മാത്രം ഉറങ്ങുക (കുറഞ്ഞത് 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുക).
വ്യായാമം
വ്യായാമമോ ജോലിയോ നമ്മെ 'തുരുമ്പ്' പിടിപ്പിക്കില്ല. അതായതു അസുഖം ഉണ്ടാകാന്‍ സാധ്യത കുറയ്ക്കും. എന്നാല്‍ വ്യായാമം കൂടുതല്‍ ചെയ്യാന്‍ ചിലര്‍ക്കിഷ്ടമാണ്. പക്ഷെ ഒന്നോര്‍ക്കുക കൂടുതല്‍ വ്യായാമം ചെയ്യുന്നതും ഗുണത്തിനെക്കള്‍ ഏറെ ദോഷം ചെയ്യും;
കൂടിയാല്‍ - വ്യായാമം കൂടിയാല്‍ നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങള്ക്കും തേയ്മാനമോ മുറുവോ ഉണ്ടായെന്നു വരാം. അത് മാത്രമല്ല പ്രതിരോധശക്തി കുറഞ്ഞെന്നു വരും. കോര്ടിസോള്‍ എന്ന ഒരു ഹോര്‍മോണ്‍ മാനസിക സമ്മര്‍ദം ഉണ്ടാകുന്നു, വ്യായാമം കൂടിയാല്‍ അത് കൂടുന്നു. അതുപോലെ വിശപ്പിനെ ഉണ്ടാക്കുന്ന എപ്പിനെര്ഫിന്‍, നോര്‍-എപ്പിനെര്ഫിന്‍ എന്നീ രണ്ടു ഹോര്‍മോണുകള്‍ കുറയുന്നു. കൂടുതല്‍ ചെയ്യുമ്പോഴുണ്ടാകുന്ന ശാരീരിക അവസ്ഥയെ പരിഹരിക്കാന്‍ പ്രതിരോധ ശക്തി ഉപയോഗപ്പെടുത്തുമ്പോള്‍ രോഗങ്ങള്‍ പരിഹരിക്കാനുള്ള പ്രതിരോധ ശക്തി കുറയുന്നു. ഹൃദയ മിടിപ്പ് കൂടുതല്‍ ആയാല്‍ ചിലപ്പോള്‍ നോര്‍മല്‍ ലെവലില്‍ എത്താന്‍ താമസം ഉണ്ടാകുന്നു. കൃത്യമായി 24 മണിക്കൂറില്‍ ഒരു പ്രാവശ്യം എന്നതില്‍ കൂടുതല്‍ ചെയ്യുമ്പോള്‍ എല്ലുകള്‍ക്ക് തേയ്മാനമുണ്ടാകാം. തരുണാസ്ഥികള്‍ തേഞ്ഞു എല്ലുകള്‍ കൂട്ടി മുട്ടി വാതം ഉണ്ടാകാം. കൂടാതെ മസിലുകള്‍ക്ക് മുറിവും ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
കുറഞ്ഞാല്‍ - ശരീര മസിലുകള്‍ക്ക് അയവു ഇല്ലാതാകുന്നു, അതിറോസ്ക്ലീരോസിസ്, ഹാര്‍ട്ട് അറ്റാക്ക്, ബീ പീ, സ്ട്രോക്ക്, കൊളസ്ട്രോള്‍, പ്രമേഹം ഇവ വരാനുള്ള സാധ്യത കൂടുന്നു. മസിലുകളുടെ ശക്തി കുറഞ്ഞു അത് മുറിയാന്‍ സാധ്യത ഏറുന്നു, കൂടാതെ ഹെര്‍ണിയ പോലുള്ള രോഗം വരാന്‍ സാധ്യത. ക്ഷീണം കൂടുന്നു, കൊഴുപ്പ് ശരീരത്തില്‍ കൂടി ആവശ്യത്തില്‍ കൂടുതല്‍ ശരീര ഭാരം ഉണ്ടാകുന്നു. സട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്ടിസോള്‍ കൂടുന്നു, ഇവിടെയും വിശപ്പിന്റെ ഹോര്‍മോണുകള്‍ കുറയുന്നു. ലൈംഗിക ശക്തി കുറയ്ക്കുന്നു, മൂഡ് ശരിയാക്കുന്ന എന്ടോര്ഫിന്‍ ഹോര്‍മോണ്‍ കുറയുന്നു. ഇങ്ങിനെ പൊതുവെ പല പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
വേണ്ടത് - അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഉള്ള ഏതെങ്കിലും വ്യായാമം കൃത്യമായി എന്നും ചെയ്യുക, പ്രായമായവര്‍ക്ക് ജോഗിംഗ്, നടത്തം ഇവ ധാരാളം. വിശപ്പ്, രോഗപ്രതിരോധം, മസില്‍ ശക്തി, മൂഡ്, ഉത്സാഹം, ഓര്മ, ബുദ്ധി, എല്ലാം വ്യയാമത്തിലൂടെ കിട്ടുന്നു.
നമ്മുടെ നാട്ടില്‍ ഫാഷന്റെ ഭ്രമമാണോ, ചെറുപ്പത്തിന്റെ തിളപ്പാണോ എന്നറിയില്ല പലരും ജിമ്നെഷ്യത്തിനെ ആശ്രയിക്കുന്നു. ബോസ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ പറയുന്നത് 10 മിനിട്ടെങ്കിലും കൃത്യമായി എന്നും വീട്ടു ജോലികള്‍ മാത്രം ചെയ്യുന്നവര്‍ക്ക് ജിമ്മില്‍ പോകുന്നവരെക്കാള്‍ ഗുണം കിട്ടുന്നു എന്നാണു. അപ്പോള്‍ ജിമ്മില്‍ പോകുന്നതിലല്ല കാര്യം കൃത്യവും മിതവും ആയ വ്യായാമം അല്ലെങ്കില്‍ കായികമായ ജോലി മുടക്കമില്ലാതെ ചെയ്യുന്നതിലാണ് കാര്യം.
വാതരോഗങ്ങള്‍ അല്ലെങ്കില്‍ സന്ധിരോഗങ്ങള്‍ പണ്ട് പ്രായം ആയവര്‍ക്ക് മാത്രം വരുന്ന ഒരു രോഗമായാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ധാരാളമായി കണ്ടു വരുന്നു. ലോകത്തില്‍ 35 കോടിയിലധികം ജനങ്ങള്‍ ഈ രോഗത്താല്‍ കഷ്ട്ടപ്പെടുന്നു. ആസ്ത്മ, അല്ലര്‍ജി പോലെ ഇതും തണുപ്പ് കാലത്താണ് കൂടുന്നത്.
നമ്മുടെ പൈത്രികമായ ആയൂര്‍വേദ വൈദ്യശാസ്ത്രത്തിലെ മൂന്നു സംഷിപ്തരൂപങ്ങളില്‍ ആദ്യത്തെ വാക്കാണ് "വാതം". വാതം, പിത്തം, കഫം ഈ മൂന്നു ദോഷങ്ങളാല്‍ ആയൂര്‍വേദം മനുഷ്യ പ്രകൃതിയെ തിരിച്ചിരിക്കുന്നു. അപ്പോള്‍ വാതത്തിന് അതിന്റേതായ പ്രാധാന്യം ആയൂര്‍വേദത്തില്‍ ഉണ്ട്. എന്നാല്‍ ഇത് മൂന്നിനെയും രോഗമായല്ല ആയൂര്‍വേദം വിവക്ഷിക്കുന്നത്. മനുഷ്യന്‍ ഈ മൂന്നു പ്രക്രിതിക്കാരനാണെന്നും, മനുഷ്യന് ഈ മൂന്നു പ്രകൃതിയുടെ അടിസ്ഥാനത്തില്‍ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നാണു.
നമുക്ക് വാതത്തിന്റെ കാര്യമെടുക്കാം. വാതത്തിന് പണ്ട് നമ്മുടെ നാട്ടില്‍ ആയൂര്‍വേദം ആയിരുന്നു ഫലപ്രദമായ ചികിത്സ, കഠിനങ്ങള്‍ ആയ പഥ്യങ്ങള്‍, ചെലവ് കൂടിയ ചികിത്സകള്‍, ഇവയൊക്കെ പതിവായിരുന്നു. ഇന്നും അത് തുടരുന്നു. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ പഥ്യങ്ങള്‍ സഹിക്കാമെങ്കിലും, അതിന്റെ പണച്ചിലവ് സഹിക്കാവുന്നതിലും അധികമാണ്. ഇങ്ങിനെ പല കാരണങ്ങള്‍ കൊണ്ട് സാധാരണക്കാരന്‍ വേറെ വഴികളും അന്യേഷിഷിച്ചുകൊണ്ടിരിന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നതും, ഇന്ന് കുറഞ്ഞ ചിലവില്‍ വാതരോഗങ്ങള്‍ക്ക് പരിഹാരം നേടാനായതും. വാതരോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നില്ലെന്നായിരിന്നു പണ്ടുള്ള ധാരണ. പണ്ട് അത് കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷെ ഇന്നും പലരും ധരിച്ചിരിക്കുന്നത് അങ്ങിനെ തന്നെയാണ്. എന്നാല്‍ ഇന്ന് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ കിട്ടുന്നു. തളര്‍ന്നു കിടക്കുന്ന എത്രയോ കേസുകള്‍ നോര്‍മല്‍ ആയിത്തീരുന്നു. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്ന് മാത്രം. സന്ധികള്‍ക്ക് വേദന രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കണം. പക്ഷെ ചിലരത് മാസങ്ങളോളം കൊണ്ട് നടക്കും. കുറച്ചു കഴിയുമ്പോള്‍ ആ വേദന ഇല്ലാതായെന്ന് വരാം. നീര്കെട്ടു, ഞരമ്പുകളെ ഞെരുക്കി ഞെരുക്കി അവസാനം ആ ഞരമ്പി (നാടിയുടെ) ന്റെ വേദന ഇല്ലാതായെന്ന് വരാം. കാരണം ഞരമ്പിന്റെ നിരന്ദരം ഉള്ള ഞെരുക്കള്‍ വഴി അതിന്റെ സംവേദനക്ഷമത നാഴിക്കുന്നതാണ് കാരണം. ഇത് പിന്നെ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും. അങ്ങിനെ അത് ഭേദമാക്കാന്‍ അലെങ്കില്‍ നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യപൂര്ണമായ ജീവിതം നയിക്കാന്‍ സാധിക്കും.
സന്ധികളിലെ നീര്കെട്ട് അല്ലെങ്കില്‍ സന്ധികളിലെ കോശജ്വലനം (inflammation ) ആണ് വാതം. ഒന്നില്‍ കൂടുതല്‍ സന്ധികളില്‍ നീര്കെട്ടും, വേദനയും, അനുബന്ധ അസ്വസ്ഥതകളും ആണിതിന്റെ പ്രത്യേകത.
നൂറില്‍പരം വാതരോഗങ്ങള്‍ ഉണ്ട്, എങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട സന്ധി വേദനകളും.
സന്ധിവാതം (Osteoarthritis )
ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന രോഗമാണിത്. സന്ധികളില്‍ ഉണ്ടാകുന്ന നീര്കെട്ടും, വേദനയും ആണ് ഇതിന്റെ ലക്ഷണം ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ഇത് ബാധിക്കുന്നു. കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി, കാല്‍പാദം, ഇടുപ്പ്, നട്ടെല്ല് ഇങ്ങിനെ എവിടെയും ബാധിക്കാം. നാല്പതു വയസ്സ് കഴിഞ്ഞവരിലും, വണ്ണമുള്ള, ശരീരഭാരം കൂടിയ ആള്‍ക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും, മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂര്‍വമായി കാണുന്നു.
തണുപ്പ് കാലത്ത് കാല്‍മുട്ടിനോ, കൈമുട്ടിനോ വേറേതെങ്കിലും സന്ധികളിലോ വേദന, പിടുത്തം, സന്ധികളിലെ ചലനവള്ളികള്‍ (ligaments ) ക്ക് പിടിത്തം, രാത്രിയിലും, തണുപ്പുകാലത്തും വേദന കൂടുക, സന്ധികളില്‍ കുത്തുന്ന പോലെ വേദന തോന്നുക, കൈവിരലുകള്‍ക്ക് തരിപ്പ് തോന്നുക, ഇരിന്നെഴുനെല്‍ക്കുമ്പോള്‍ പിടിത്തം ഇവയൊക്കെ ലക്ഷണങ്ങള്‍ ആണ്. നീരും പ്രത്യക്ഷപെടാം. ഇതേ തുടര്‍ന്ന് പനിയും ഉണ്ടാകാം.
ആമവാതം (Rheumatoid Arthritis)
സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുകയാണ് ആമവാതത്തില്‍ സംഭവിക്കുന്നത്. ചുരുക്കത്തില്‍ അലര്‍ജിയില്‍ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവില്‍ ഓട്ടോ ഇമമ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases ) എന്ന് പറയുന്നു. കേരളത്തില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ആമവാതം ഉണ്ട് എന്ന് കണക്കാക്കപെടുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സില്‍ തുടങ്ങുന്നു, എങ്കിലും കുട്ടികള്‍ക്കും ഉണ്ടാകാം.
സന്ധികളിലെ ചര്മാവരണങ്ങളില്‍ നീര്കെട്ടു വന്നു തരുണാസ്ഥികളെയും സന്ധികളെയും ഒരുപോലെ ബാധിക്കുകയും, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങള്‍ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ബാധിച്ചു ഹൃദയത്തിന്റെ പ്രശ്നം കൂടുന്ന രക്തവാതത്തിലേക്കും ഇത് നയിക്കാം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് ഇത് പുരോഗമിക്കുന്നു. കൈകാല്‍ മുട്ടുകള്‍, കണങ്കാല്‍, മണിബന്ധം, വിരലുകള്‍ ഇവയെ തുടക്കത്തില്‍ ബാധിക്കാം. ശരിയായ ചികിത്സ തുടക്കത്തിലെ ചെയ്തില്ലെങ്കില്‍ സന്ധികള്‍ ഉറച്ചു അനക്കാന്‍ പറ്റാതാകും.
ലൂപ്സ് (Lupus )
ഇതും സന്ധികളില്‍ വലിയ വേദന ഉണ്ടാക്കും. തൊലിപ്പുറമേയുള്ള ചുവന്നു തടിക്കല്‍, സൂര്യ പ്രകാശം അടിക്കുമ്പോള്‍ ചൊറിച്ചില്‍ (Photosensitivity ), ചുവന്നു തടിക്കല്‍ എന്നിവയുണ്ടാകാം. മുടി കൊഴിച്ചില്‍, കിഡ്നി പ്രശ്നങ്ങള്‍, ശ്വാസകോശത്തില്‍ ഫൈബ്രോസിസ് എന്നിവയും ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.
ഗൌട്ട് (Gout )
ചില ആഹാരങ്ങള്‍, കിഡ്നി, ലിവര്‍, കൂണ്‍ ആല്‍കഹോള്‍ മുതലായവയുടെ അമിത ഉപയോഗം മൂലം യൂറിക് ആസിഡ് രക്തത്തില്‍ അടിഞ്ഞു കൂടി സന്ധികളില്‍ അതിന്റെ ക്രിസ്ടലുകള്‍ അടിഞ്ഞു കൂടി നീര്കെട്ടും, വേദനയും ഉണ്ടാക്കുന്നു. സന്ധികള്‍ രൂപവ്യത്യാസം വന്നു അനക്കാന്‍ വയ്യാതാകുന്നു. ഇതിനു ഗൌട്ട് എന്ന് പറയുന്നു. യൂറിക്കാസിടിന്റെ സ്ഥാനത്തു കാത്സ്യം ഫോസ്ഫേറ്റ് ആണെങ്കില്‍ സ്യൂഡോഗൌട്ട് എന്ന വാതം ആയിത്തീരുന്നു. പേശീ സങ്കോചം വഴി കൈ കാല്‍ വിരലുകളുടെ രൂപം മാറിയേക്കാം.
നടുവേദന (Backpain )
വളരെയേറെ ആളുകള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് പുറം വേദന. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കുക, ഡിസ്കുകള്‍ തേയുക, തെന്നി മാറുക, കശേരുക്കള്‍ക്ക് പരിക്കുകള്‍, വിവിധ തരം വാത രോഗങ്ങള്‍ ഇവ മൂലം നടുവിന് വേദനയുണ്ടാകുന്നു. സന്ധിവാതം (osteoarthritis ) നട്ടെല്ലിനെയും ബാധിക്കാം, ഇത് ബാധിക്കുമ്പോള്‍ വേദനയുണ്ടാകും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പോലും വേദനയുണ്ടാകം. ഇത് കാലുകളിലേക്ക് ബാധിച്ചു, കാലുകള്‍ക്ക് മരവിപ്പും വേദനയും ഉണ്ടാകാം. ഈ അവസ്ഥയെ സയാറ്റിക്ക (sciatica ) എന്ന് പറയുന്നു.
ഇന്നത്തെ ജീവിത ശൈലി, കൂടുതല്‍ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍, ഒട്ടും ജോലി ചെയ്യാതിരിക്കല്‍, കൂടുതല്‍ ഭാരം പൊക്കുന്ന ജോലി, അമിത വണ്ണം, മാനസിക സമ്മര്‍ദം, ഇവ കാരണമാകുന്നു പുകവലി, മദ്യപാനം ഇവയും നടുവേദന കൂടാന്‍ സാധ്യത ഉണ്ട്.
കമ്പ്യൂട്ടര്‍, ലാപ്ടോപ് ഇവ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, കഴുത്തിലെ കശേരുക്കള്‍ക്ക് സ്ഥാന മാറ്റം സംഭവിച്ചു സ്പോണ്ടിലോസിസ് ഉണ്ടാകാം. ഇത് നട്ടെല്ലുകളെയും ബാധിക്കാം.
ശരിയായ ഇരിപ്പ്, ശരിയായ കിടപ്പ്, കൂടുതല്‍ നേരം ഇരുന്നു ജോലിചെയ്യുന്നവര്‍ അതിനനുസരിച്ചുള്ള കസേര ഉപയോഗിക്കുക, കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ണിനു നേരെ വെയ്ക്കുക, കഴുത്തു കൂടുതല്‍ വളയാതെ ഇരിക്കാന്‍ നോക്കുക. ഭാരം പൊക്കുമ്പോള്‍ നെഞ്ചോട് ചേര്‍ത്തു നട്ടെല്ലിനു ആയാസം ഉണ്ടാകാതെ എടുക്കുക, ഇരുപതു കി മീ കൂടുതല്‍ ബൈക്ക് ഓടിക്കാതിരിക്കുക, നല്ല റോഡില്‍ മാത്രം ബൈക്കോ സ്കൂട്ടറോ ഓടിക്കുക, അര മണിക്കൂറില്‍ ഒരിക്കല്‍ എഴുനേറ്റു നടക്കുക ഇവയൊക്കെ ചെയ്‌താല്‍ നടുവേദന, പിടലി വേദന ഇവ വരാതെ സൂക്ഷിക്കാം.
വാതം - പൊതുവേയുള്ള ലക്ഷണങ്ങള്‍
1) സന്ധികളില്‍ വേദന, പ്രത്യേകിച്ച് രാത്രികാലങ്ങളിലും രാവിലെയും
2) സന്ധികള്‍ക്ക് ചുറ്റും ചൂട്
3) സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാതെ വരിക
4) പിടിത്തം, മുറുക്കം
5) നീര് കാണുക, തൊലി ചുമക്കുക
6) ചര്‍മ്മം ചുവന്നു വരിക, പനി, വായ്ക്കു അരുചി
വാതം - പൊതുവേയുള്ള കാരണങ്ങള്‍
1) കഠിനാധ്വാനം, ഭാരം ചമക്കുന്ന ജോലി, വിശ്രമം ഇല്ലാത്ത ജോലി
2) സന്ധികളിലെ നീര്കെട്ടു, തേയ്മാനം
3) സന്ധികളിലെ പരിക്കുകള്‍, കായികാധ്വാനം കൂടുതലുള്ള കളികള്‍
4) സിനോവിയല്‍ ദ്രാവകം കുറഞ്ഞു എല്ലുകള്‍ കൂട്ടിമുട്ടാന്‍ ഇടവരുക
5) പാരമ്പര്യം, ഇതും ദ്വിതീയ കാരണമാകാം
6) ശരീരത്തിന്റെ ഭാരം കൂടുക
പരിഹാര മാര്‍ഗങ്ങള്‍
1) മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരവും എന്നും നില നിര്‍ത്തുക.
2) ശരിയായ ചികിത്സ. അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം, അല്ലെങ്കില്‍ നല്ല ഇതര വൈദ്യന്മാരെ കാണുക.
3) അങ്ങിനെ ശരിയായ മരുന്നും, ഫിസിയോതെറാപ്പിയും ചെയ്യുക.
4) കാത്സ്യം, വൈറ്റമിന്‍ ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
5) വ്യായാമം നിര്‍ത്താതെ തുടരുക
ചുരുക്കം
ജോലിയോ വ്യായാമമോ ഇല്ലാതെ സുഖിച്ചുള്ള ജീവിതം നാല്‍പതു വയസ്സിനു മുമ്പ് തന്നെ പ്രശ്നം ഉണ്ടാക്കും. നാല്‍പതു വയസ്സ് കഴിഞ്ഞാല്‍ വ്യായാമമില്ലാത്ത എല്ലാ ആള്കാര്കാര്‍ക്കും, ജീവിത ശൈലീ രോഗങ്ങള്‍ വരും. അതുകൊണ്ട്, ജീവിത ശൈലീ രോഗങ്ങള്‍ വന്നാല്‍ അതനുസരിച്ച് ചിട്ടയായ ജീവിതം
നയിക്കണം. പിന്നെ ഇങ്ങിനെയുള്ള രോഗം വന്നാല്‍ വ്യായാമത്തിന് പ്രാധാന്യം കൊടുക്കുകയും, അത് ചെയ്തു ശരീരം ആരോഗ്യത്തില്‍ നിര്‍ത്തണം എന്ന ഒരു നല്ല മനസ്സും ഉണ്ടാകണം. പ്രത്യേകിച്ച് സന്ധിരോഗങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം മരുന്നിനെക്കള്‍ വ്യായാമത്തിന് ആണ്.
ഇന്ന് നാം നിത്യം ഉപയോഗിക്കുന്ന പലവസ്തുക്കളിലുംവികിരണ
പ്രസരണങ്ങള്‍ ഉണ്ട്. അതൊരു വൈദ്യുത മണ്ഡലംതന്നെയാണ്. ഈ
വൈദ്യുത മണ്ഡലം നമുക്ക് പല കാര്യങ്ങള്‍ക്ക്ഉപയോഗപ്രദവും ആണ്.
ഭൂമിയിലും ഈ പ്രപഞ്ചം മുഴുവനുംഅത് നിറഞ്ഞിരിക്കുന്നു. നമ്മുടെ
ഭൂമിയുടെ അകക്കാമ്പ്ഭൂമിയിലെ ഏറ്റവും വലിയ കാന്തമാണ്. ഈ കാന്തവും
വൈദ്യുതിയും കലര്‍ന്ന വികിരണങ്ങള്‍ നമുക്ക് ചുറ്റും എപ്പോഴുംഉണ്ട്.
പക്ഷെ നമുക്കത് ശരീരത്തിന് ദോഷം ചെയ്യുന്നില്ല. അത്നമ്മുടെ ഉള്ളിലും
ഉണ്ട്. പക്ഷെ ഉള്ളിലെ ഈ വൈദ്യുതി വേണ്ടവിധത്തില്‍ അല്ല
നടക്കുന്നെങ്കില്‍ ശാരീരികവും മാനസികവും ആയഅസുഖങ്ങളുടെ
കാരണങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്യുന്നു.ഇന്നത്തെ ലോകത്തില്‍ മൊബൈല്‍ഫോണ്‍ ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്തഒന്നായി തീര്നിരിക്കുന്നു.
കാരണം അത്രയും വിവരസാങ്കേതികത്വം ആനവായില്‍. പക്ഷെ ഇതിന്റെ
അമിതസമയഉപയോഗം ശരീരത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി
ബാധിക്കുന്നുണ്ട്. അതിനെകുറിച്ച് പറയുമ്പോള്‍ നമ്മുടെതലച്ചോറിന്റെ
രക്ത, നാഡി സംബധമായ കാര്യങ്ങള്‍ അല്പംമനസിലാക്കുന്നത് നല്ലതാണ്.
രക്ത ചംക്രമണം (blood circulation)
രക്തം ശരീരത്തില്‍ മജ്ജയില്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് ഇന്ന് പലര്‍ക്കും അറിയാം. എന്നാല്‍ അഞ്ചു മാസം വരെയുള്ള ഗര്‍ഭസ്ഥ ശിശുക്കളുടെ
രക്തം, കരള്‍, യോക് സാക്ക് (yolk sac ) എന്നിവയില്‍ നിന്നാണ് ഉണ്ടാകുന്നത്. അതിനു ശേഷം പ്രായപൂര്‍ത്തിയാകുന്നത് വരെ എല്ലാ അസ്ഥിമജ്ജകളില്‍ നിന്നും, പിന്നെ പ്രായമാകുമ്പോള്‍ ഇടുപ്പെല്ല്, വാരിയെല്ല്, തലയോട്ടി, ഉരോസ്തി തിടങ്ങിയവയില്‍ നിന്നും ആണുണ്ടാകുന്നത്. പ്ലാസ്മ എന്ന ജലത്തില്‍ മുങ്ങിയാണ് രക്താണുക്കള്‍ ശരീരത്തില്‍ കറങ്ങുന്നത്. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ 5 ലിറ്റര്‍ രക്തം ഉണ്ട് അതില്‍ മൂന്നു ലിറ്റര്‍ പ്ലാസ്മ ആണ്. രണ്ടു ലിറ്റര്‍ രക്താണുക്കളും. ഇവയാണ് ഓക്സിജനും, പോഷണങ്ങളും ശരീര കോശങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അതിനുള്ള ശരിയായ മര്‍ദ്ദത്തില്‍ രക്തം ഒഴികുക്കൊണ്ടിരിക്കണം. മര്‍ദ്ദം കൂടാനും കുറയാനും പാടില്ല.
നാഡീവ്യവസ്ഥ (nervous system )
നമുക്ക് കേന്ദ്രനാഡീവ്യവസ്ഥ, സ്വതന്ത്ര നാഡീവ്യവസ്ഥ ഇങ്ങിനെ രണ്ടെണ്ണം
ഉണ്ട്. ഏതു സംവേദനവും (സ്പര്‍ശനം, രുചി, കേള്‍വി, കാഴ്ച,വേദന)
നാഡികള്‍ വഴിയാണ് തലച്ചോറില്‍ എത്തുന്നത്.അതുകൊണ്ട് രക്ത
ചംക്രമനത്തിനും നാഡീ സംവേദനത്തിനുംതുല്യ പ്രാധാന്യമാണ്
ശരീരത്തിലുള്ളത്. കോടിക്കണക്കിനുനാഡീ കോശങ്ങളാണ് ഇവ
പൂര്‍ത്തിയാക്കുന്നത്. ശരീരത്തില്‍ജൈവ രാസ വൈദ്യുത തരന്ഗങ്ങളുടെ സംപ്രേഷണം(transmission )
വഴിയാണ് ഇതെല്ലാം നടത്തുന്നത്. നാഡീസംപ്രേഷണം നടക്കുന്നില്ല എങ്കില്‍ നമ്മുടെ ശരീരം വെറും വാഴപ്പിണ്ടി പോലെയാകും. അതായത് 'കോമ' എന്ന അവസ്ഥ. നല്ല തരംഗങ്ങള്‍കോശങ്ങള്‍ക്ക് നവോന്മേഷവും, കൊള്ളാത്തവ തളര്‍ച്ചയും
ഉണ്ടാക്കുന്നു.
നാഡീ വ്യവസ്ഥയും വികിരണങ്ങളും
കേന്ദ്ര നാഡീ വ്യവസ്ഥ (central nervous system ) യില്‍ തലച്ചോറില്‍ പെരിഫെരല്‍ നാഡീവ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന രാസ ചയാപചയ
മാറ്റങ്ങളാണ് ട്യൂമര്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. മൊബൈല്‍ഫോണിന്റെ radiation അത്ര പ്രശ്നമുള്ളതല്ല നാം അത്സൂക്ഷിച്ചു
പയോഗിച്ചാല്‍. എന്നാല്‍ X-ray , CT - Scan , അങ്ങിനെവിവിധ സ്കാന്‍ വഴിയുണ്ടാകുന്ന radiation വലിയ പ്രശ്നക്കാര്‍
ആണ്. എന്നാല്‍ Dr . Caster (Neurologist , USA ) പറയുന്നത്തുടര്‍ച്ചയായി വളരെ സമയം (ഒരു ദിവസം അര മണിക്കൂറില്‍
കൂടുതല്‍) പത്തു പന്ത്രണ്ടു വര്ഷം മൊബൈല്‍സംസാരിക്കുന്നവര്‍ക്ക് ഈ
വൈദ്യുത കാന്തിക വികിരണങ്ങള്‍(electro magnetic radiations ) ട്യൂമര്‍ ഉണ്ടാകാന്‍ഹേതുവാകും എന്നാണ്. മൊബൈലില്‍ നിന്ന് മാത്രമല്ലവികിരണ
ങ്ങള്‍ വരുന്നത് അടുത്തുള്ള മൊബൈല്‍ ടവറുംപ്രശ്നക്കാരാണ്. 100 മീടര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക്അതിന്റെ വൈദ്യുത കാന്തിക വലയങ്ങള്‍
വഴി വരുന്നവികിരണങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് എട്ടുവയസ്സ് കഴിഞ്ഞേ മൊബൈ
ല്‍ കുറച്ചെങ്കിലും ഉപയോഗിക്കാന്‍കൊടുക്കാവൂ ക്യാന്‍സറിന്റെ കാരങ്ങങ്ങള്‍
പലതാണെങ്കിലും.
WHO വിന്റെ അഭിപ്രായത്തില്‍ 120 തരം ബ്രെയിന്‍ ക്യാന്‍സര്‍ ഉണ്ട്.പക്ഷെ ചിലത് പടരാത്തതും (benign ) ചിലത് പടരുന്നതും (malignant ) ആണ്. ചിലര്‍ക്കൊക്കെ അനുഭവമുണ്ടാകും ശരീരത്തില്‍എവിടെങ്കിലും
മുഴയുണ്ടാകുന്നു, പേടിച്ചു ഡോക്ടറിനോട്‌ചോദിക്കുമ്പം പറയും ഇത്
പ്രശ്നമുള്ളതല്ല. കാരണം അത്പടരാത്തത് ആണ്. ചിലതിനു പെട്ടെന്ന്
operationചെയ്യാന്‍ പറയും.അത് പടരുന്നതായതുകൊണ്ടാണ്. ഡോക്ടറിനു
അറിയാം അത്ഏതു തരം ആണെന്ന്. വളരെ കാരണങ്ങള്‍ ഒന്നിച്ചു
കൂടുമ്പോഴാണ് അര്‍ബുദം ഉണ്ടാകുന്നത്. അതുകൊണ്ട്
മൊബൈല്‍ഉപയോഗിക്കുന്നവര്‍ക്ക് പേടി വേണ്ട. എങ്കിലും അധിക നേരം
ഉപയോഗിക്കതിരിക്കയാണ് നല്ലത്. ലാന്‍ഡ് ഫോണ്‍ ആണെങ്കില്‍ഈ പ്രശ്നം ഇല്ല.
മൊബൈല്‍ പ്രശ്നക്കാര്‍ ആകുന്ന വഴികള്‍
1 ) എന്നും തുടര്‍ച്ചയായി അര മണിക്കൂറോ അതില്‍ കൂടുതലോ സമയം 10 വര്‍ഷമോ അതില്‍ കൂടുതലോ ഉപയോഗിച്ചാല്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
2 ) മൊബൈല്‍ വഴിയുള്ള പല ട്യൂമറുകളും benign ആണെങ്കിലും, glioma , acoustic neuroma തുടങ്ങിയ പടരുന്ന ട്യൂമര്‍ തുടര്‍ച്ചയായ സംസാരം വഴിയുണ്ടാകാം.
3 ) ചെവിക്കുഴയിലൂടെയും തലയോട്ടിയിലൂടെയും ഇതിന്റെ RFR (Radio Frequency Radiation ) കടക്കുന്നത് കൊണ്ട് കോശങ്ങളുടെ DNA യില്‍ അതിന്റെ രൂപവും, ധര്‍മവും മാറാന്‍ സാധ്യതയുണ്ട്.
4 ) 20 വയസ്സ് വരെയുള്ളവര്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ അത് മുതിര്‍ന്നവരേക്കാള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
5 ) മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, ചിലര്‍ക്ക് ഷീണം, ഉറക്കപ്രശ്നം, തലചുറ്റല്‍, ശ്രദ്ദയില്ലായ്മ, തലവേദന, ചെവിവേദന, ഹൃദയമിടിപ്പ് കൂടല്‍, ബീജത്തില്‍ കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ പെരുമാറ്റ വൈകല്യങ്ങള്‍, കാഴ്ചമങ്ങല്‍, കേള്‍വിപ്രശ്നങ്ങള്‍, രക്തസമ്മര്‍ദം, തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.
അര്ബുദം പലവിധം
കോശങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയാണ് അര്‍ബുദം. Radiation വഴി രണ്ടുതരം അര്‍ബുദം ഉണ്ടാകുന്നു. ഒന്ന് ionizing ഉം രണ്ടു non - ionizingഉം. ഇതില്‍ ionizing radiation എന്ന് വെച്ചാല്‍ അത് കൂടുതല്‍ പ്രശ്നക്കാരന്‍ആണ്. കാരണം ഇത് കോശങ്ങളിലെ DNA (Deoxyribo Nucleuc Acid) യിലെ അണുവിന്റെ ഖടനയില്‍ മാറ്റം വരുത്തും. എന്നാല്‍ non - ionizing എന്നാല്‍ ഇത് പെട്ടെന്ന് മാറ്റം വരുത്തില്ല. വരുത്തിയാല്‍ തന്നെ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്. ഇനി ionizing , non - ionizing ഏതൊക്കെയാണെന്ന് നോക്കാം;
Ionizing radiation ഉണ്ടാക്കുന്ന വസ്തുക്കള്‍
X-Ray , കോസ്മിക് രശ്മികള്‍, റാഡോണ്‍ ഗ്യാസ്, CT - സ്കാന്‍, MRI , ചികിത്സക്കുള്ള radiation , ആടോമിക് കേന്ദ്രങ്ങള്‍, കെമിക്കലുകള്‍,
പ്രിസേര്‍വടീവുകള്‍, UV (ultra violet ) രശ്മികള്‍ തുടങ്ങിയവ.
Non - ionizing radiation ഉണ്ടാക്കുന്ന വസ്തുക്കള്
ചില UV പ്രകാശങ്ങള്‍, മൈക്രോ തരംഗങ്ങള്‍, റേഡിയോ തരംഗങ്ങള്‍, വൈദ്യുത കാന്തിക വികിരണങ്ങള്‍, ചില വൈദ്യുത ഉപകരങ്ങള്‍, ഹീടരുകള്‍, മൊബൈല്‍ ഫോണുകള്‍ മുതലായവ.
പല രാജ്യങ്ങളില്‍ നടക്കുന്ന വിവിധ പഠനങ്ങളില്‍ പത്തില്‍ ഏഴു ശതമാനം ക്യാന്‍സര്‍ ആകുന്നില്ല. മൂന്നു ശതമാനം ക്യാന്‍സര്‍ ആകുന്നു എന്നുമാണ് കണക്കു കൂട്ടുന്നത്. ഏതായാലും ഒരു കാര്യം സത്യമാണ്. തുടര്‍ച്ചയായി ദിവസവും സംസാരിക്കുകയും, പത്തു വര്‍ഷമോ അതില്‍ കൂടുതലോ തുടരുകയും ചെയ്യുകയാണെങ്കില്‍, Dr. Caster പറഞ്ഞത് പോലെ DNA യില്‍ മാറ്റം വരും. മൊബൈല്‍ കമ്പനികളുടെ ബിസിനെസ്സ് സാമ്ബ്രാജ്യത്തിനു വലിയ സ്വാദീന ശക്തി, നമുക്ക് പ്രശ്നമുണ്ടാക്കില്ല എന്നേ ഗവേഷകരെ കൊണ്ട് പറയിക്കൂ അത് കൊണ്ടല്ലേ കൂടുതല്‍ രാജ്യത്തില്‍ നിന്ന് മൊബൈല്‍ ഉപയോഗത്തിന് അനുകൂലമായി റിപ്പോര്‍ട്ട് വരുന്നത്. പിന്നെ മനുഷ്യന്റെ ആവശ്യവും. ഇന്നത്തെ കാലത്ത് മൊബൈല്‍ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തതും ആണല്ലോ. നമുക്ക് അപ്പോള്‍ ചെയ്യാവുന്നത് അത് ആരോഗ്യകരമായി ഉപയോഗിക്കുക എന്നതാണ്.
മൊബൈല്‍ ആരോഗ്യകരമായി എങ്ങിനെ ഉപയോഗിക്കാം
1) മൊബൈലില്‍ കുറച്ചുസമയം സംസാരിക്കുക. തുടര്‍ച്ചയായി സംസാരിക്കണ
മെങ്കില്‍ സ്പീക്കര്‍ ഉപയോക്കുക.
2 ) തീരെ ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ സംസാരിക്കാന്‍ കൊടുക്കരുതേ.
3 ) പറ്റുമെങ്കില്‍ മൊബൈല്‍ ഫോണ്‍ ശരീരത്തോട് ചേര്ത്തു വെയ്ക്കാതിരി
ക്കുക
4 ) ഒരു ആന്റിന ഇല്ലെങ്കില്‍ കാര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗി
ക്കാതിരിക്കുക
ഏതായാലും നമുക്ക് മൊബൈല്‍ ഒഴിച്ച് കൂട്ടാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് മൊബൈല്‍ ആരും ഉപേക്ഷിക്കണ്ട കാര്യമില്ല. കുറച്ചു മിതമായി നമുക്ക് അതുപയോഗിക്കാം.
ഭൂമിയില്‍ വളരെയേറെ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുണ്ട് എങ്കിലുംഅതിലൂടെ
ളരെയേറെ ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലുംഫലത്തിനോടൊപ്പം ദോഷങ്ങളും
ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച്ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ.നമുക്ക് ക്ഷണികമായി അല്ലെങ്കില്‍ ദീര്ഖമായി സന്തോഷവും
സുഖവും തരുന്നതുകൊണ്ട് നാം പരിണതഫലത്തെക്കുറിച്ച്ചിന്തിക്കില്ല.
എങ്കിലും ദോഷങ്ങളെക്കുറിച്ച് കൂടിഅറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്.
നിത്യോപയോഗസാധനങ്ങളായ ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍
ഫോണ്‍ ഇവകൂടാതെയുള്ള ജീവിതം ഇന്ന് ആര്‍ക്കും ആലോചിക്കാന്‍ പോലും
പറ്റില്ല. ഒരു പക്ഷെ കമ്പ്യൂട്ടര്‍ ഇല്ലാതെ ധാരാളം ആളുകള്‍കഴിയുന്നുണ്ടാകും.
എങ്കിലും മൊബൈല്‍ ഫോണ്‍,
ടെലിവിഷന്‍ ഇവഇന്ന് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.
ഇവമൂന്നും എങ്ങിനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന്നോക്കാം.
ഇത് പറയുന്നതിന് മുമ്പ് അനേകായിരം ഖടനയും,ജോലിയും ഉള്ള കണ്ണിന്റെ
അത്യാവശ്യം ചില വസ്തുതകള്‍മനസിലാക്കുന്നത് നല്ലതാണ്.
കണ്ണ് - ലഖുവിവരണം
നമ്മുടെ കണ്ണ് ഒരു സ്പടിക ലായനി കെട്ടിനിറച്ച ഒരു റബ്ബര്‍ പന്ത്പോലുള്ള
ഒരു അവയവമാണ്. കോടിക്കണക്കിനു ചുമതലഉള്ള തലച്ചോറിനെ പോലെ
മുന്നിലിരിക്കുന്ന രണ്ടു ചെറിയതലച്ചോറുകള്‍ (കാഴ്ചക്ക് വേണ്ടി) ആണ്
എന്നാണു വൈദ്യലോകം കണ്ണുകളെ വിശേഷിപ്പിക്കുന്നത്. ധാരാളംരക്തക്കുഴ
ലുകളും, നാഡികളും, സ്പടിക ലായനിയും മറ്റുംനിറഞ്ഞ ഗോളങ്ങള്‍ ആണവ
ഏറ്റവും മുന്നില്‍ കണ്‍പോള,കോര്‍ണിയ, അതിനുള്ളില്‍ അക്വസ് ഹ്യൂമര്‍ (acquous humour )എന്ന സ്പടിക ലായനി. അതിന്റെ പിന്നില്‍ ലോകത്തില്‍ ആരുംകണ്ടു പിടിച്ചിട്ടില്ലാത്ത, എപ്പോഴും ദൂരത്തിനനുസരിച്ചും,
വസ്തുക്കളുടെ വലിപ്പത്തിനനുസരിച്ചും വലിപ്പത്തിന്വ്യത്യാസം വരുത്തുന്ന
അത്ഭുത ലെന്‍സ്, അതിനു പിന്നില്‍വിട്രിയസ് ബോഡി (vitreous body) എന്ന ദ്രാവകം നിറഞ്ഞവലിയ ഗോളം, ഇതിനു പിന്നില്‍ നേര്‍ത്ത
കണ്ണാടിപോലുള്ള ഫിലിമായ റെട്ടീന (retina ), ഇതിനു പുറകില്‍അനേകായിരം രക്തക്കുഴലും നാഡികളും, സൈഡുകളില്‍
മുന്നില്‍നിന്ന് കന്ജങ്ക്ടിയിവ, സ്ക്ളീറ, അതിനു പിന്നില്‍ കൊരോയ്ദ് എന്ന
പാളി.
കാഴ്ച്ചയുടെ രസതന്ത്രം
ഫോക്കസ് കേന്ദ്രങ്ങ (lens and cornea ) ളില്‍ നിന്ന് വരുന്ന പ്രകാശംറെടീനയിലെ റോഡ് കോശങ്ങളിലെ റോഡോ
പ്സിന്‍(രേടീനയുടെ അഗ്രത്തില്‍ ധാരാളം റോഡ്, കോണ്‍
കോശങ്ങള്‍ ഉണ്ട്)എന്ന വര്‍ണവസ്തുവില്‍ പതിക്കുന്നു,
അപ്പോള്‍ കൊരോയ്ദ്പാളിയിലെ രക്തത്തില്‍ നിന്ന് കിട്ടുന്ന വൈറ്റമിന്‍ എ
ഈവര്‍ണവസ്തുവില്‍ ഉണ്ടാക്കുന്ന രാസമാറ്റം റോഡ്‌കോശങ്ങളെ ഉത്തേജിപ്പി
ക്കുന്നു. ഈ ഉത്തേജനം 120മില്യണ്‍റോഡു കോശങ്ങളുടെ സഹായത്തോടെ
നേത്രനാഡി വഴിതലച്ചോറിലെ കാഴ്ച്ചയുടെ കേന്ദ്രത്തില്‍ എത്തുന്നു.
അങ്ങിനെകാഴ്ച എന്ന അനുഭവം ഉണ്ടാകുന്നു. ഇതാണ് കാഴ്ച്ചയുടെ
രസതന്ത്രം അല്ലെങ്കില്‍ നാഡീശാസ്ത്രം.
കണ്ണിന്റെ രോഗങ്ങള്‍
ഗ്ലോക്കോമ (gloucoma ), കഞ്ഞങ്ക്ടിവൈറ്റിസ്, അസ്ടിഗ്മാടിസം,ഹ്രസ്സ്വദ്രിഷ്ടി (myopia or shortsightedness ), ധീര്ഖദൃഷ്ടി (hypermetropia or longsightedness ), വിഭംഗനം (diffraction ),സെരോസ്ഫ്താല്‍മിയ, ബൈടെമ്പോരല്‍ ഹെമിയനോപിയ(bitemporal hemianopia ), കൊങ്കണ്ണ്, ഇരട്ടക്കാഴ്ച, മാലക്കണ്ണ് (night blindedness ), വര്‍ണാന്ധത (colour blindedness ), ഫോടോഫോബിയ,തിമിരം പിന്നെ CVS (Computer Vision Syndromme ) ഇവ കൂടാതെചെറിയ ചെറിയ രോഗങ്ങളും ഉണ്ടാകാറുണ്ട്. CVS എന്നുവെച്ചാല്‍കണ്ണ് വേദന, കണ്ണ് കഴപ്പ്, ക്ഷീണം (fatique ), കണ്ണിന്റെനിര്‍ജലീകരണം, തലവേദന, ഫോകസ് ചെയ്യാനുള്ള പ്രയാസംഇ
വയാണ്.
മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ കമ്പ്യൂട്ടര്‍, TV വഴിയുണ്ടാകുന്നത് CVS , ഗ്ലോക്കോമ, അസ്മിഗ്മാറ്റിസം,ഫോടോഫോബിയ തുടങ്ങിയവയാണ്.
കോര്‍ണിയ, ലെന്‍സ്, റെറ്റീന ഇവ വളരെ പ്രധാനപെട്ട ഭാഗങ്ങള്‍ആണ്.
പ്രകാശം കൂടുതല്‍ പതിച്ചാല്‍ ഇവയ്ക്കെല്ലാംപ്രശ്നമുണ്ടാകുന്നു. കൂടുതല്‍ നേരം കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നുഗെയിം കളിക്കുക, TV അടുത്തിരുന്നു കാണുക ഇങ്ങിനെയുള്ളകുട്ടികള്‍ക്ക് വരുന്ന ഒരു രോഗമാ
ണ് അസ്ടിഗ്മാട്ടിസം (Astigmatism),ഇത് ലൈറ്റ് എപ്പോഴും കണ്ണിന്റെ കോര്നി
യയില്‍ അടിച്ചുകോര്‍ണിയ കേടു വരുമ്പോള്‍ ഉണ്ടാകുന്നതാണ്. TVനോക്കുമ്പോള്‍ ചെരിച്ചും, കോണിലൂടെയും, കണ്പോള ചുളിച്ചുംമറ്റും
നോക്കുന്നത് ഇതിന്റെ തുടക്കം ആണ്. അത് കണ്ടയുടനെഡോക്ടറെ കാണാന്‍
നാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം. എന്റെഅഭിപ്രായത്തില്‍ എപ്പോഴും TV, കമ്പ്യൂട്ടര്‍ ഇവ കുട്ടികളെകാണിക്കരുതേ. അതിനു പകരം പടം വര, ചെസ്സ്
കളി,ഇവയൊക്കെ ചെയ്യാന്‍ പറയണം.
അതുപോലെ തന്നെ കോര്നിയ്ക്കുള്ളിലെ സ്പടിക ലായനിഎപ്പോഴും
പഴയതിനെ കളഞ്ഞു പുതിയത്കയറ്റിക്കൊണ്ടിരിക്കും. അതായതു നടുവില്‍
നിന്ന് വെള്ളംഉറവയായി വരികയും സൈഡുകളിലേക്ക് ആ വെള്ളംപോ
യ്ക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കുളത്തിലെജലത്തിനോടുപമിക്കാം,
നമ്മുടെ കോര്‍ണിയായിലെ സ്പടികലായനിയെ. എപ്പോഴെങ്കിലും ഈ
പ്രവാഹം നിന്നാല്‍ കണ്ണ് കല്ല്‌ഗോളം പോലെയാകും. ഇതാണ് ഗ്ലോക്കോമ
(gloucoma ) എന്നഅസുഖം. വേറൊന്നാണ് ഫോടോഫോബിയ (photophobia ).ഇതൊരു 'ഫോബിയ' പോലുള്ള മനസ്സിന്റെ രോഗമാണെന്ന്ചിലര്‍ തെറ്റിദ്ധരി
ക്കാം. എന്നാല്‍ അതല്ല കൂടുതല്‍ ലൈറ്റ് കടന്നാല്‍വേദന, കണ്ണിനു ചുവപ്പ്
ഇവയൊക്കെയുണ്ടാകുന്നതാണ്. ഇതുംകോര്‍ണിയ കേടായാല്‍ ഉണ്ടാകാം.
ഇങ്ങിനെ പല അസുഖങ്ങള്‍ഉണ്ടെങ്കിലും ഇവിടെ പ്രകാശം ആയി ബന്ട
പ്പെട്ടുണ്ടാകുന്നത്മാത്രം ആണ് പറയുന്നത്. രേട്ടീനയിലെ ഒരു ബിന്ദുവില്‍
നിന്ന്മാത്രം 120 മില്യണ്‍ നേത്രനാഡികള്‍ ആണ് തലച്ചോറില്‍ എത്തുന്നത്. അപ്പോള്‍ എത്ര സങ്കീര്‍ണമാണ് കാഴ്ച്ചയുടെ ലോകം എന്ന് നമുക്കാലോചിക്കാം!!.
കമ്പ്യൂട്ടറും ടെലിവിഷനും
കമ്പ്യൂട്ടറിന്റെ ഉപയോഗം പല ഗുണങ്ങള്‍ ഉണ്ടാക്കുമെങ്കിലുംനാം അറിയാതെ
തന്നെ രോഗങ്ങളും ആര്ജിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍,
ടെലിവിഷന്‍ ഇവ രണ്ടും വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒപ്പംധാരാളം
വൈദ്യുതകാന്തിക വികിരണങ്ങള്‍ (electromagnetic radiation
) കൂടി നമുക്ക് നല്‍കുന്നു. ഇന്ന് എവിടെയും radiationഉള്ള ഒരു കാലത്താണ്
നാം അത് കൂടാതെ ഇരിക്കുന്ന രീതി, സ്ക്രീന്‍ നോക്കുന്ന രീതി, ഇതൊക്കെ പ്രശ്നങ്ങള്‍ നല്‍കുന്നു.ഇതുപോലെ
തന്നെ ടെലിവിഷന്‍ നോക്കുമ്പോഴും ഈelectromagnetic radiation നമുക്ക് കിട്ടുന്നു എങ്കിലും X-ray , വലിയവലിയ സ്കാനിംഗ് നടക്കുന്ന പരീക്ഷണ ശാലകള്‍ ഇവയിലെradiation പോലുള്ള വലിയ radiation അല്ല എന്നത്കൊണ്ട് നമുക്ക്അത്ര പ്രശ്നം ഉണ്ടാക്കുന്നില്ല. കമ്പ്യൂട്ടറും, ടെലിവിഷനും മറ്റുംഇല്ലാത്ത ലോകം ഇന്ന് മനുഷ്യന്‍ ചിന്തിക്കാന്‍ പറ്റില്ല. ചെറിയradiation മാത്രമാണ് വരുന്നതെങ്കിലും, കണ്ണിനു
വേദന, തലവേദന, പിടലി വേദന ഇവ ഒഴിവാക്കാന്‍ പറ്റുന്ന രീതിയില്‍ ഉപയോഗിക്കാന്‍ പഠിക്കുകയാണ് വേണ്ടത്. വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പിടലിക്കും, കൈകള്‍ക്കും, പുരത്തിനും വേദനഉണ്ടാകാം.
കമ്പ്യൂട്ടര്‍ ആരോഗ്യപരമായി ഉപയോഗിക്കേണ്ട രീതികള്‍
1 ) ഇരിക്കുമ്പോള്‍ ബാക്ക് സപ്പോര്‍ട്ട് ചെയ്തു നേരെ (90 ഡിഗ്രിയില്‍)ഇരിക്കുക
2 ) കീ ബോര്‍ഡ് ഏറ്റവും അടുത്തുകൈപ്പത്തിക്കു സമാന്ദരം ആയി
വയ്ക്കുക.
3 ) brightness തീരെ കുറയാതെയും വളരെ കൂടാതെയുംമീഡിയത്തില്‍ അഡ്ജസ്റ്റ്
ചെയ്യുക.
4 ) നടുവിന് സപ്പോര്‍ട്ട് നല്‍കുന്ന കസേര ഉപയോഗിക്കുക
5 ) ഒരു കയ്യുടെ നീളത്തിലെങ്കിലും സ്ക്രീനുമായി ദൂരം അഡ്ജസ്റ്റ്ചെയ്യുക, പറ്റുമെങ്കില്‍ ഫില്‍ടര്‍ ഗ്ലാസുപയോഗിക്കുക
6 ) സ്ക്രീനിനു നേരെ അല്ലെങ്കില്‍ കണ്ണുകള്‍
സ്ക്രീനില്‍ നിന്ന് അല്പംഉയരത്തില്‍ആയിരിക്കണം. കണ്ണിന്റെ ലെവലില്‍
നിന്ന് 4 - 6 ഇഞ്ച് താഴ്ചയില്‍ സ്ക്രീന്‍ ആയിരിക്കണം.
7 ) ഇടയ്ക്കിടെ പിടലി ഇടത്തോട്ടും വലത്തോട്ടും തിരിക്കാന്‍നോക്കുക.
8 ) ഡോകുമെന്റുകള്‍ കണ്ണിനു നേരെ മുമ്പില്‍ വെയ്ക്കുക
9 ) കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുന്നത് ഒരു ശീലമാക്കുക. ഇത്കണ്ണിനു ഒരു
വിശ്രമം കൂടിയാണ്.
10 ) ഒരേ ഇരിപ്പിരിക്കാതെ അര മണിക്കൂര്‍കൂടുമ്പോള്‍എഴുനെല്‍ക്കുകയോ,
എഴുനേറ്റു നടക്കുകയോ ചെയ്യുക
11 ) സാധാരണ വായന 16 ഇഞ്ചും കമ്പ്യൂട്ടര്‍ നോക്കുമ്പോള്‍ 20 - 26 ഇഞ്ചും ദൂരത്തില്‍ ആയിരിക്കണം.
പിടലി വേദന, കണ്ണ് വേദന, കൈവേദന ഇവ ഒഴിവായിക്കിട്ടുംനാം അല്പം
സൂക്ഷിച്ചാല്‍
Director, ഡോ. സാവോജിയാലിയാന്ഗ് പറയുന്നത് radiation
കമ്പ്യൂട്ടര്‍ സ്ക്രീനില്‍കുറവാണെങ്കിലും തുടര്‍ച്ചയായുള്ള ഉപയോഗം ഗ്ലോകോ
മഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. അദ്ദേഹം വീണ്ടും പറയുന്നു, കമ്പ്യൂട്ടര്‍
സ്ക്രീന്‍ വളരെ അടുത്തു വെച്ചാല്‍ CVS ഉണ്ടാകുമെന്ന്. AAO (American Academy of Ophthalmology) യുടെ അഭിപ്രായത്തില്‍ മുകളില്‍വിവരിച്ച രോഗങ്ങള്‍
കൂടാതെ ഇരട്ടക്കാഴ്ച, അറിയാതെ കണ്ണ്ചിമ്മല്‍, അങ്ങിനെ ഏതു
അസുഖത്തിന്റെ തുടക്കം കണ്ടാലുംഒരു സ്പെഷലിസ്ടിനെ കണ്ടു
ചെക്ക് ചെയ്തു ചികിത്സിക്കണംഎന്നാണു.
TV കാണുമ്പോള്‍ ശ്രദ്ധിക്കുക
1 ) brightness മിതമാക്കുക.
2 ) മൂന്നു മീറ്റര്‍ എങ്കിലും അകലത്തില്‍ ഇരിക്കുക,
3 ) കാണുന്നതിനു ഇടയില്‍ കണ്ണ് ചിമ്മുകയോ ബ്രേക്ക്‌എടുക്കുകയോ ചെയ്യുക.
4 ) TV കണ്ടുകൊണ്ടു വറ, പൊരി ഭക്ഷങ്ങള്‍ കഴിക്കാതിരിക്കുക
കണ്ണിന്റെ വ്യായാമങ്ങള്‍
1 ) കണ്ണിനു നീരാവി അടിപ്പിക്കുക
2 ) നേരെ നോക്കി കണ്ണ് വട്ടം ചുറ്റുക
3 ) മുകളിലേക്കും, സൈടുകളിലെക്കും ചലിപ്പിക്കുക
4 ) ഓരോ മൂന്നോ നാലോ സെക്കന്റ് കൂടുമ്പോള്‍ കണ്ണ് ചിമ്മുക
5 ) 10 ഇഞ്ച് മുന്നില്‍ തള്ളവിരല്‍ പിടിച്ചു അതില്‍നോക്കി ഏകാഗ്രമാകുക
6 ) 10 - 20 അടി അകലത്തില്‍ ഏതെങ്കിലും വസ്തു വെച്ച് അതില്‍നോക്കി എകാഗ്ര
മാകുക
7 ) കൈപത്തികള്‍ കൊണ്ട് കണ്ണുകള്‍ രണ്ടും അടച്ചു വിശ്രമിക്കുക
8 ) കണ്ണുകള്‍ ഇറുക്കി അടക്കുക 3 - 4 സെകണ്ട്സ്
9 ) നല്ല കോട്ടന്‍ തുണികൊണ്ട് കണ്ണുകള്‍മൂടി ചെറുതായി തിരുമ്മുക
10 ) കന്പോളകള്‍ക്ക് മീതെ വിരലുകള്‍ വെച്ച് ചെറുതായി പ്രസ്‌ചെയ്യുക
11 ) വളരെ അകലത്തിലും വളരെ അടുത്തും ഉള്ളവസ്തുക്കളിലെക്കും മാറി
മാറി നോക്കുക
12 ) ഭിത്തിയിലോ ബോര്‍ഡിലോ അക്ഷരങ്ങള്‍എഴുതിയിട്ട് തലകൊണ്ട് അത്
എഴുതുന്ന രീതിയില്‍ കണ്ണ്ചലിപ്പിക്കുക. തുടക്കം ബുദ്ധിമുട്ട് ആകുമെങ്കിലും
പിന്നെ ഈസി ആകും. വലിയ അക്ഷരം എഴുതിയാല്‍ കൂടുതല്‍ ഗുണം ഉണ്ടാകും.
ശ്രദ്ധിക്കുക
ഇത് ചെയ്യുമ്പോള്‍ ആരും കാണാതെ ചെയ്യുക. മറ്റുള്ളവരുടെ ശ്രദ്ധവ്യായാമ
ത്തിന്റെ ശ്രദ്ധ തെറ്റിക്കും. ചെയ്യന്നതിനു മുമ്പ് കൈകള്‍വൃത്തിയായി കഴുകുക. കൂടുതല്‍ പ്രസ് കണ്ണിനു കൊടുക്കരുതേ. മൊത്തം മിനിറ്റില്‍
കൂടുതല്‍ ആകരുതേ.
പ്രമേഹത്തിന്റെകാര്യത്തിലെന്നപോലെ ഇന്ന്ലോകത്തെല്ലായിടത്തുംകുഞ്ഞുങ്ങ
ളടക്കം വളരെ പ്രായമായവര്‍വരെ അനുഭവിക്കുന്ന ഒരുരോഗമാണ് ആസ്മ.
WorldHealthOrganization ന്റെ കണക്കു പ്രകാരം ഇന്ന് ലോകത്തില്‍ 30 കോടി
ജനങ്ങള്‍ ഇത് അനുഭവിക്കുന്നു.ഇന്ത്യയില്‍ തന്നെ രണ്ടര മൂന്നുകോടിയോളം
ജനങ്ങള്‍ കഷ്ടപ്പെടുന്നു. പാരമ്പര്യം ഒരു കാരണംആണെങ്കിലും അല്ലര്‍ജി
ശരിയായി ചികിത്സിക്കാതെ വിട്ടാലുംആസ്മ ഉണ്ടാകാം. മുന്‍കാലങ്ങളില്‍
ആസ്മ ഉള്‍പ്പെടെ ഉള്ളഅലര്‍ജിരോഗങ്ങള്‍ മനുഷ്യനെ വളരെ കഷ്ടപ്പെടുത്തി
യിരുന്നു.ഇന്ന് മെഡിക്കല്‍ സാങ്കേതിക വിദ്യ പുരോഗമിച്ചതോടെഇതൊരു
പ്രശ്നമല്ലാതായിത്തീര്‍ന്നിരിക്കുന്നു.
ശ്വാസനാളി & ശ്വാസകോശം - ലഖു വിവരണം
ശ്വസനനാളി (trachea ) തരുണാസ്ഥികളും ഫൈബര്‍ കോശങ്ങളും(Collagen and Elastin ) കൊണ്ടുടാക്കിയതാണ്. ഇതിനു 11 cmനീളവും 2 cm വ്യാസവുമുണ്ട്. ശ്വാസ നാളിയും ശ്വാസകോശവുംമുഴുവന്‍ കാപ്പില്ലരികള്‍ എന്ന രക്തവ്യാഹക വ്യൂഹം നിലനില്‍ക്കുന്നു. ശ്വാസനാളി താഴേക്കു വന്നു താഴെ ശ്വാസകോശത്തിലേക്ക് രണ്ടു ശാഖ(bronchi ) കളായി തിരിയുന്നു. ഇത് വീണ്ടും മുന്തിരിക്കുലപോലുള്ള ശാഖകളായി
തിരിയുന്നു. ഈ മുന്തിരി പോലുള്ളകൂട്ടത്തിനു മുന്തിരിക്കുല യുണിറ്റ് എന്ന്
പറയുന്നു. ഓരോയുണിറ്റിലും ആള്വിയോളുകള്‍ (alveoli ) എന്ന ചെറിയ ചെറിയവായു അറകളായി രൂപപ്പെട്ടിരിക്കുന്നു. ഒരു
കുഞ്ഞുജനിക്കുമ്പോള്‍ ആ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ 20 മില്യണ്‍ആള്വിയോളുകള്‍ ഉണ്ടായിരിക്കും. പത്തു വയസ്സാകുമ്പോള്‍ഇത് 300 മില്യണ്‍ ആയിത്തീരുന്നു. പിന്നെ മരണം വരെ ആ എണ്ണംകൂടുന്നില്ല. ആള്വിയോളുകള്‍ക്കുള്ളില്‍ സോപ്പ് പാടപോലുള്ള പാടകൊണ്ടുണ്ടാക്കിയ ചെറു കുമിളകള്‍ ഉണ്ട്. ഇതിനു താങ്ങുംകുമിള (supporting bubble ) എന്ന് പറയുന്നു. എത്ര ശക്തിയായി
നിശ്വാസം എടുത്താലും ശ്വാസകോശം ചുരുങ്ങി ചുരിങ്ങി 110 മൈക്രോണ്‍ വരെ എത്തുമ്പോള്‍. ആ കുമിള ചുരുങ്ങല്‍ നിര്‍ത്തും. അങ്ങിനെ ഒരു നിശ്ചിത അളവ് വായു എപ്പോഴും ശ്വാസ കോശത്തില്‍ കാണും. അങ്ങിനെയൊരു സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഓരോ തവണ ശ്വാസം എടുക്കുമ്പോഴും നാം ശ്വാസം മുട്ടി ആസ്മ രോഗികള്‍ ആയേനെ. എങ്കിലും ഒരു കാര്യം നാംഓര്‍ക്കുക, ഓരോ തവണ ശ്വാസം എ
ടുക്കുമ്പോഴുംശ്വാസകോശത്തിന്റെ അഞ്ചിലൊന്ന് പോലും നിറയുന്നില്ല. അതാ
യതു നമ്മുടെ ശ്വാസകോശം മിക്കവാറും പട്ടിണിയിലാണ്എന്ന് അര്‍ത്ഥം.
അതിനാണ് വ്യായാമം,അല്ലെങ്കില്‍ശ്വസനവ്യായാമം അല്ലെങ്കില്‍ വല്ലപ്പോഴും
ദീര്ഖനിശ്വാസംഎങ്കിലും ചെയ്യണം എന്ന് പറയുന്നത്.
എന്താണ് ആസ്മ
ശ്വാസ കോശത്തിലേക്കും തിരിച്ചും വായു കൊണ്ടുപോകുന്നകുഴലിനെ (ശ്വാസ
നാളി) ബാധിക്കുന്ന ഒരു രോഗമാണിത്.ആസ്മയുണ്ടാകുമ്പോള്‍
ശ്വസനാളിക്ക് ചുറ്റുമുള്ളപേശികള്‍ വലിഞ്ഞു മുറുകുകയും ശ്വാസനാളി
സങ്കോചിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ആവശ്യത്തിനുവായു
ശ്വാസകോശത്തില്‍ എത്തുന്നില്ല. അപ്പോള്‍ ശ്വാസം മുട്ടല്‍.ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു ഇതാണ് ആസ്മ.
ആസ്മയുടെ ലക്ഷണങ്ങള്‍
1)നെഞ്ചില്‍വലിഞ്ഞുമുറുക്കം. നെഞ്ചില്‍ ആരെങ്കിലുംഅമര്‍ത്തുകയോ ഭാരം കയറ്റിവെച്ചപോലെയോഅനുഭ
വപ്പെടുക.
2 ) ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുക
3 ) ശ്വാസം വെലീലേക്ക് എടുക്കുമ്പോള്‍ ശബ്ദം
4 ) ആവര്‍ത്തിച്ചുള്ള ചുമ, പ്രത്യേകിച്ചു രാത്രിയില്‍
5 ) വ്യായാമ സമയത്തോ സ്പീഡില്‍ നടക്കുമ്പോഴോ ശ്വാസംമുട്ടുക
6 ) രാത്രി ഉറക്കം ചുമ കാരണം പ്രശ്നമാകുന്നു.
വ്യക്തികള്‍ക്കനുസരിച്ച ലക്ഷണങ്ങളില്‍ അല്പം വ്യത്യാസംവരാം.
ആസ്മയുടെ കാരണങ്ങള്‍
1 ) വൈറസ് ഇന്‍ഫെക്ഷന്‍ , ബാക്ടീരിയ, ഫംഗസ്, പരാദങ്ങള്‍മുതലായവ.
2 ) പൊടി, രോമം, പരാഗം (pollen ) തുടങ്ങിയ അലര്‍ജനുകള്‍
3 ) അന്തരീക്ഷ മലിനീകരണം, സിഗരറ്റ് പുക, തണുത്ത കാറ്റ്മുതലായവ.
4 ) അന്തരീക്ഷ താപ വ്യത്യാസം, തണുത്ത കാലാവസ്ഥ
5 ) കൂടുതല്‍ ദുഃഖം, ആകാംഷ, കൂടുതല്‍ ചിരിക്കല്‍ (കൂടുതല്‍ ചിരിഅല്പം അലര്‍ജിക്ക് ആസ്മക്കാര്‍ക്ക് മാത്രം പ്രശ്നം ആണ്)
6 ) അസിഡിറ്റി മൂലം ശ്വാസനാളിക്കുനാകുന്ന നിര്‍ജലീകരണം ( gastro-oesophageal reflux)
7 ) വിവിധതരം അലര്‍ജി, സൈനുസൈടിസ്
8 ) പെട്ടെന്നുള്ള വികാര ക്ഷോപം
9 ) വാത രോഗങ്ങള്‍ക്കും രക്തസമ്മര്‍ദ്ധത്തിനും കഴിക്കുന്ന ചിലമരുന്നുകള്‍
10 ) പാരമ്പര്യം
ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക
1 ) ആസ്മയുള്ളവര്‍ അധികം തണുത്ത സ്ഥലത്ത് ഇരിക്കരുതെ
2 ) കഴിവതും പൊടിയോ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്തസ്ഥലത്ത്
കഴിയുക
3 ) നല്ല കാറ്റും വെളിച്ചവും കിട്ടുന്ന മുറിയില്‍ കഴിയുക
4 ) ഭക്ഷണങ്ങള്‍/വെള്ളം ഇവ വളരെ തണുത്തത് കഴിക്കരുതെ
5 ) അധികവികാര ക്ഷോപം ഇല്ലാതിരിക്കാന്‍ ശ്രമിക്കുക
6 ) അലര്‍ജനുകളില്‍ (triggers ) നിന്നും അകന്നിരിക്കുക
7 ) വീട്ടിലും പ്രത്യേകിച്ചു ബെഡ് റൂമില്‍ അധികം പൊടിയില്ലാതെശ്രദ്ധിക്കുക, തുണികള്‍ ബെഡ് ഷീറ്റുകള്‍ കഴുകിവെയിലത്തിട്ടുണക്കിഉപയോഗിക്കുക.
ആശ്ചയിലൊരിക്കല്‍ ബെഡ്ഷീറ്റ്കഴുകി ഉണക്കുക. ഇത് bed mug
ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
8 ) പൂക്കളുണ്ടാകുന്ന ചെടികള്‍ ബെഡ് റൂമില്‍ വെയ്ക്കാതിരിക്കുക
ആസ്മയുള്ളവര്‍ മാത്രമല്ല അലര്‍ജിയുള്ളവര്‍ക്കും മുകളില്‍കൊടുത്തിരിക്കുന്ന
കാര്യങ്ങള്‍ പാലിക്കുന്നത് നല്ലതാണ്. സാധാരണ ആള്‍ക്കാര്കിതൊന്നും
നോക്കണ്ട. പക്ഷെപ്രതിരോധശക്തി കുറവുള്ളവര്‍ക്ക് രോഗങ്ങള്‍ പെട്ടെന്ന്
വരും.അവര്‍ക്കും ഇത് നല്ലതാണ്.
അല്ലര്ജിയും ആസ്മയും
രണ്ടുതരം ആസ്മയുണ്ട്. ഒന്ന് പാരമ്പര്യമായി ഉണ്ടാകുന്നത്.രണ്ട് അലര്‍ജി
വഴി ഉണ്ടാകുന്നത്. അലര്‍ജിയെ നാം വേണ്ടവിധത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍
അത് ആസ്മയായിത്തീരാം. ഇവിടെ അതിനെ Asthma triggered from allergans എന്ന് നമുക്ക് പറയാം. ജീവിതത്തില്‍ ഏതെങ്കിലുംവസ്തുക്കളോടോ ഭക്ഷണത്തോടോ അലറ്ജിയുന്ടെ
ങ്കില്‍ അതിനെനിര്‍മാര്‍ജനം ചെയ്യണം. അല്ലെങ്കില്‍ അത് കൂടിപ്രശ്നമാകും. അലര്‍ജിയുള്ളവര്‍ക്കെല്ലാം ആസ്മയുണ്ടാ
കണം എന്നില്ല. ചില മനുഷ്യര്‍ക്ക് ഒന്നോ രണ്ടോ വസ്തുക്കളോട്അലര്‍ജി
ഉണ്ടാകാം ചിലര്‍ക്ക് ഒന്നില്‍ കൂടുതലും. ഉദാ: എന്റെതന്നെ അനുഭവം
നോക്കുക;
1998 ന്റെ തുടക്കം. എനിക്ക് അലര്‍ജി തുടങ്ങി. ശരീരം മുഴുവന്‍ചൊറിഞ്ഞ്,
തടിച്ചു, ത്വക്ക് ചുവന്നു വരുമായിരിന്നു. ചിലഭക്ഷണങ്ങളും പൊടിയുമായി
രിന്നു അലര്‍ജനുകള്‍ . പല മരുന്നുംപരീക്ഷിച്ചു. അവസാനം Skin Prick Test നടത്തി. അപ്പോള്‍മനസ്സിലായി പലതരം പൊടികളും, ഭക്ഷണങ്ങളും അലര്‍ജനുകള്‍ആ
യിരുന്നു എന്ന്. 36 ഐറ്റംസ് എനിക്ക് അലര്‍ജനുകള്‍ആയിരിന്നു. കടല,
പരിപ്പ്, പാല്‍, പഴം, വീട്ടുപൊടി, കടലാസ്പൊടി അങ്ങിനെ പലതും
എനിക്ക് പ്രശ്നമായിരുന്നു. ആറുമാസത്തോളം കഷ്ടപ്പെട്ടു. അലോപതി,
ആയൂര്‍വേദം അങ്ങിനെപലതും നോക്കി ഒരു കുറവും ഇല്ലായിരിന്നു.
അവസാനംhomeopathy പരീക്ഷിച്ചു. ഏതായാലും ആറു മാസത്തെചികിത്സ
കൊണ്ട് അലര്‍ജി മുഴുവനായും മാറി. അതിനു ശേഷംതിരിഞ്ഞുകടിക്കാത്ത
എന്തും കഴിക്കാംഎന്നായി. എനിക്കൊരു കാര്യം മനസിലായി അലര്‍ജി രോഗ
ങ്ങള്‍ക്ക് homeopathy നല്ലതാണെന്ന്. എല്ലാ രോഗങ്ങള്കും നല്ലതല്ല.
എന്താണ് അലര്ജി
നിരുപ്ദ്രവങ്ങളായ വസ്തുക്കളോട് ശരീരത്തിലെ പ്രതിരോധസംവിധാനത്തിനു
ണ്ടാകുന്ന അമിത പ്രതികരണമാണ് അലര്‍ജി. പൂമ്പൊടി, പൊടി, പരാഗങ്ങള്‍,
സോപ്പ് പോലുള്ളവസ്തുക്കളോട്
ചിലര്‍ക്ക് അലര്‍ജി ഉണ്ടാകുകസ്വാഭാവികമാണ്. എങ്കിലും പ്രകൃത്യ ഉള്ള
പ്രതിരോധ ശക്തിനേടി അലര്‍ജിയില്‍ നിന്ന് രക്ഷ നേടണം. ഒരു വസ്തു
അലര്‍ജന്‍ആണെന്നറിഞ്ഞു അത് ഉപയോഗിക്കാതിരിക്കുക ആണ്നല്ലതെന്ന്
ലോപതി മെഡിസിന്‍ പറയുന്നു. പക്ഷെ അപ്പോള്‍
അത് ജീവിതത്തില്‍ മരണം വരെ അലര്‍ജന്‍ ആയി തുടരും. അപ്പോള്‍നല്ല ചികിത്സ നേടി (എന്റെ അനുഭവം ഞാന്‍ വിവരിച്ചു മുകളില്‍)
അവയോടുള്ള അലര്‍ജി ഇല്ലാതാക്കുക. പക്ഷെ ഒഴിവാക്കാന്‍പറ്റുന്ന ചിലവ,
അതായതു പൂച്ചയുടെയും പട്ടിയുടെയുംരോമം, വീടിനുള്ളിലെ പൊടികള്‍ ഇവ ഒഴിവാ
ക്കുക. അലര്‍ജനുകള്‍ ശരീരത്തില്‍
എത്തുമ്പോള്‍ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ ആയ ഈസ്നോഫില്‍ (eosinophil), ബസോഫില്‍
( basophil ), അതിന്റെ കൂടെ histamine എന്ന രാസവസ്തുഒരു Neurotransmitter ആയി
പ്രവര്‍ത്തിച്ചു മാസ്റ്റ് കോശങ്ങള്‍(mast cells
) രൂപപ്പെടുന്നു, കൈകൊണ്ടു ചൊറിയുമ്പോള്‍ അത്പൊട്ടി അതിലെ രാസവ
സ്തുക്കള്‍ പുറത്തു വന്നു
അത് ചൊറിച്ചില്‍ ഉണ്ടാക്കുന്നു. തടിപ്പും, ചുവപ്പുംഉണ്ടാകുന്നു. ആള്വി
യോളുകള്‍ക്ക് അലര്‍ജന്‍ മൂലം ചുരുങ്ങുന്ന സ്വഭാവം ഉള്ളത് കൊണ്ട്, ഈഅലര്‍ജിക്
പ്രവര്‍ത്തനങ്ങള്‍ അലര്‍ജിക് ആസ്മയാകാന്‍ സാധ്യതഏറെയാണ്.
അലര്‍ജിയെക്കുറിച്ച് കൂടുതല്‍
വിവരിച്ചാല്‍ ലേഖനം വീണ്ടുംവലുതാകുമെന്നതിനാല്‍കൂടുതല്‍ വിവരിക്കുന്നില്ല.
ആസ്മ/ അലര്ജി എങ്ങിനെ കുറയ്ക്കാം
പാരമ്പര്യം വഴിയല്ലാത ആസ്മയ്ക്ക് അലര്‍ജി വസ്തുക്കള്‍ഒഴിവാക്കി രക്ഷ
നേടാം. താഴെപ്പറയുന്നവ ആസ്മയ്ക്കുംഅലറ്ജിക്കും പൊതുവേ കാരണമാ
കുന്നു. അത് ഒഴിവാക്കുക;
1 ) അലര്‍ജനുകള്‍ (triggers പൂപ്പല്‍, പായല്‍,പരാദങ്ങള്‍, പൊടി, രോമം,ചില ഭക്ഷണങ്ങള്‍, അന്തരീക്ഷ മലിനീകര
ണം, ദുഃഖം) ഇവഒഴിവാക്കുക. ഇവകൊണ്ട് ആസ്മയോ അലര്‍ജിയോമാറി
യില്ലെങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കുക. (എന്റെ അനുഭവത്തില്‍ ഇതൊന്നുംഅറിയില്ലായിരിന്നു. Skin Prick Test നടത്തി അറിഞ്ഞു വന്നപ്പോള്‍
medication എടുക്കാതെ നിവൃത്തിയില്ല എന്നും വന്നു.അതുകൊണ്ട് അലര്‍ജി
കൂടി ആസ്മ ആകുന്നതിനു മുമ്പ്അലര്‍ജിയെ ഉന്മൂലനം ചെയ്യുക)
2 ) ശരിയായ മരുന്ന് ചികിത്സ ( right medication ) ചെയ്യുക.
3 ) നല്ല ഒരു സ്പെഷലിസ്റ്റ് ഡോക്ടറെ കാണുക.
ഡോക്ടര്‍മാരെ കാണുമ്പോള്‍ നല്ല ഡോക്ടറെ മാത്രംസമീപിക്കുക. BAMS , BHMS ബോര്‍ഡും വെച്ച് അലോപ്പതിമരുന്ന് കൊടുക്കുന്ന വളരെ ഏറെ
ഡോക്ടര്‍മാര്‍ ഇന്നുണ്ട്. പ്രത്യേകിച്ച് കേരളത്തിനു വെളിയില്‍. കേരളത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല. അവര്‍ എന്തുകൊണ്ട് ആയൂര്‍വേദ/ഹോമിയോ മരുന്ന് കൊടുക്കുന്നില്ല. പെട്ടെന്നുള്ള എഫെക്റ്റ്കിട്ടാന്‍ വേണ്ടി
അല്ലാതെന്താണ്? പക്ഷെ അവരുടെ ആപ്രവര്‍ത്തി വെറും പരിശീലനം കൊണ്ട്
മാത്രമാണ്. സത്യത്തില്‍ഇങ്ങ്ലീഷ് മരുന്നില്‍ ഗവേഷണം MBBS
കാര്‍ ചെയ്യുന്നത് പോലെചെയ്തിട്ടല്ലേ അവരും അത് ചെയ്യേണ്ടത്. ആയൂര്‍വേ
ദത്തിന്റെ/ ഹോമിയോയുടെ മഹത്വം ഈ വഴിയിലുംഇല്ലാതാകുന്നു എന്ന്
വേണം പറയാന്‍. എന്റെ അഭിപ്രായത്തില്‍ആയൂര്‍
വേദത്തില്‍ കേവലം കഫം, വാതം, പിത്തം ഇതിനെഅടിസ്ഥാനമാക്കിയുള്ള
ചികിത്സക്കപ്പുറം, കൂടുതല്‍ ഗവേഷണംവേണം. കൂടുതല്‍
ഫലങ്ങള്‍ അതിലൂടെ നേടാന്‍ സാധിക്കും.ഇന്ത്യയുടെ മഹത്വവും ലോകം
അറിയും. പക്ഷെ പണം എന്നഒറ്റ ലക്ഷ്യമേ ഉള്ളൂ എങ്കില്‍ ഈ മൂല്യങ്ങള്‍
നില നില്‍ക്കുമോഎന്നാണു എന്റെ സംശയം.
ആസ്മയും അലര്‍ജിയും കുറയ്ക്കാം എന്ന് പറഞ്ഞുവളരെയേറെ ഉത്പന്നങ്ങ
ള്‍ (പങ്കജ കസ്തൂരി പോലുള്ളവ) ഇന്ന്ഇറങ്ങുന്നുണ്ട്. പക്ഷെ ആയൂര്‍വേദമാ
ണെങ്കിലും ഇതൊക്കെതല്‍കാല ആശ്വാസമേ നല്‍കുകയുള്ളൂ. ഏതു വൈദ്യ
ശാസ്ത്രശാഖയാണെങ്കിലും നല്ല വൈദ്യനെ, അല്ലെങ്കില്‍ ഡോക്ടറെനേരില്‍
കണ്ടു ചികിത്സ നേടണം. ശരിയായതും ചിട്ടയായതുംആയ ജീവിതരീതി
കെട്ടിപെടുത്തി പല രോഗങ്ങളെയും തുരത്താന്‍പറ്റും. പറ്റുമെങ്കില്‍ എന്നും
വിശ്രമ സമയങ്ങളില്‍ദീര്‍ഖനിശ്വാസം എടുക്കുക. പ്രാണായാമം ചെയ്യുകതു
ടങ്ങിയവ ശീലമാക്കുക. ചിരി നല്ല ഒരു വ്യായാമംആണെങ്കിലും, ചിരി
ക്ലബിലെ കൃത്രിമ ചിരി യഥാര്‍ഥചിരിയുടെഗുണം തരില്ല.
ഒരു ഡോക്ടറിന്റെ അടുത്തു പോകാതിരിക്കത്തക്കവിധം, നല്ലജീവിത ശൈലി
നമുക്ക് പടുത്തുയര്‍ത്താം. അതിനു ഞാന്‍ചെയ്യുന്ന ചില കാര്യങ്ങള്‍ നോക്കുക;
1 ) രാവിലെ അര മണിക്കൂര്‍ വ്യായാമം, അല്ലെങ്കില്‍ നടപ്പ്.
2 ) ചെവി, കഴുത്ത്, ശ്വാസകോശം, കൈകാലുകള്‍,സന്ധികള്‍,നടുവ് എല്ലാ ഭാഗങ്ങള്ക്കും പ്രത്യേകം വ്യായാമം
3) എന്നും എന്തെങ്കിലും പഴവര്‍ഗം കഴിക്കുക, മിതമായിഭക്ഷണം, ഇടനേരം
ഭക്ഷണംവേണ്ട. നോണ്‍ വെജ് ആണെങ്കിലുംഭക്ഷണത്തില്‍ എപ്പോഴും ഒരു
വെജ് നിര്‍ബന്ധം.
4) ചെറിയ പനി, സൈനുസൈറ്റിസ്,ടോന്സിലിലൈറ്റിസ്, ജലദോഷം, തലവേദന
, ഇവയുണ്ടായാല്‍, വെള്ളം തിളപ്പിച്ച് രണ്ടു നേരമെങ്കിലും പത്തു പതിനഞ്ചു
മിനിട്ട് ആവി പിടിക്കുക. രണ്ടു ദിവസം ഇത് തുടരും മൂന്നാം പൊക്കം
എല്ലാം OK . മൂന്നാം പൊക്കവും കുറവില്ലെങ്കില്‍ മനസ്സിലാകുംഇവന്‍
ബാക്ടീരിയ അല്ല വൈറസ്തന്നെ. ഇവന് ആന്റി ബൈഒട്ടിക് തന്നെ വേണം.
ഉടനെ ഫാമിലിഡോക്ടറിന്റെ അടുത്തു പോകും.
5) പത്തോ പതിനഞ്ചോ മിനിറ്റ് നടക്കാനുള്ളതാണെങ്കില്‍ഒരിക്കലും ഓട്ടോയോ,
ബസ്സോ പിടിക്കില്ല.
6) മനസ്സിന് ബലം കിട്ടാന്‍ നല്ല സംഗീതം കേള്‍ക്കും, താളമുള്ളകവിത കേള്‍
ക്കും, കവിത ചൊല്ലും, മനസ്സ് തുറന്നുള്ള ചിരി,തമാശ കേള്‍ക്കുക, തമാശയു
ള്ള സിനിമ കാണുക, പിന്നെഎഴുത്ത്, വായന തുടങ്ങിയവ.
7 ) ശവാസനം, പ്രാണായാമം തുടങ്ങിയ ചിലവ.
സമൂഹത്തില്‍ വായു കോപം (ഗ്യാസ് ട്രബിള്‍) ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടാകാത്ത മനുഷ്യര്‍ ചുരുക്കമാണ്. ഏതു കാര്യത്തിനും ഒരു പോസിടീവും ഒരു നെഗടീവും ഉണ്ടെന്ന കാര്യം ഇവിടെ പ്രസക്തമാണ്. ഇവയുടെ രണ്ടിന്റെയും മധ്യത്തില്‍ പോകുന്നവരാണ് എല്ലാ കാര്യത്തിലും വിജയിക്കുന്നത്. ഇവയുടെ രണ്ടിന്റെയും മധ്യത്തില്‍ ഏതു കാര്യത്തിലും moderate ആയി ജീവിക്കുന്നവര്‍ ആണ് ഈ ലോകത്തില്‍ ആയുസ്സും ആരോഗ്യവും കൂടുതല്‍ ഉള്ളവര്‍. ചിലര്‍ ഉണ്ട് എല്ലാ കാര്യത്തിലും വലിയ extreme രീതി കാണിക്കുന്നവര്‍. അവരുടെ ആരോഗ്യവും അതുപോലെ പെട്ടെന്ന് ഇല്ലാതാകും. അതുപോലെ തന്നെ ചിലര്‍ moderate ലെവെലിനു താഴെയായിരിക്കും. അതായത് എല്ലാത്തിലും തണുപ്പന്‍ മട്ട്. അവരുടെ ആരോഗ്യവും അതുപോലെ തന്നെ കുറവായിരിക്കും. അപ്പോള്‍ moderate ലെവല്‍ ആണ് നമുക്ക് നല്ലത്.
വായു കോപം അല്ലെങ്കില്‍ ആസിഡിറ്റി നമുക്ക് നമ്മുടെ നിയന്ത്രണത്തില്‍ നിര്‍ത്തണമെങ്കില്‍ നാം moderate ആയ ആഹാര സാധനങ്ങള്‍ കഴിക്കണം. കുറച്ചെങ്കിലും വ്യായാമമോ ജോലിയോ ചെയ്യണം. നാം നിത്യം കഴിക്കുന്ന ആഹാരത്തില്‍ സാധാരണ രണ്ടു തരം രസങ്ങള്‍ ആണുള്ളത്. അതായതു അമ്ലവും ക്ഷാരവും. മുകളില്‍ പറഞ്ഞത് പോലെ ഇവയുടെ സമതുലനാവസ്ഥ നില നിര്‍ത്തുകയും ചെയ്യുന്നതോടൊപ്പം അല്‍പസമയം വ്യായാമം കൂടി ചെയ്‌താല്‍ ഗ്യാസിന്റെ ഉപദ്രവത്തില്‍ നിന്നും നമുക്ക് രക്ഷ പെടാം. എന്നാല്‍ എങ്ങിനെയാണ് ഈ സമതുലനാവസ്ഥ നില നിര്‍ത്തേണ്ടത്? നാം കഴിക്കുന്ന ആഹാരത്തില്‍ അമ്ലം ക്ഷാരം എന്നീ രണ്ടു രസങ്ങള്‍ ഉണ്ട്. ഗ്യാസ് ഉടലെടുക്കുന്നത് അമ്ലം കൂടുതലുള്ള ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ആണ്. അതിനാല്‍ നാം ക്ഷാരംശം ഉള്ള ഭക്ഷണം കൂടുതല്‍ കഴിക്കണം. അതായതു പഴവര്‍ഗങ്ങള്‍, പച്ചക്കറികളിലെ ചില ഐറ്റംസ്. ക്ഷാരം 75 % വും അമ്ലം 25 % വും എന്ന കണക്കിന് കഴിക്കണം. പൊതുവേ പഴങ്ങളും പച്ചക്കറികളും ഗുണമുള്ളവ ആണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനു രാസനാമത്തില്‍ ആല്‍ക്കലിയും ആസിഡും എന്ന് പറയുന്നു.
ഗ്യാസും ആസിഡിറ്റിയും എങ്ങിനെ ഉണ്ടാകുന്നു
ശരിയായ ദഹനം നടക്കാതെ വരിക, ദഹന രസങ്ങള്‍ കൂടുതല്‍ ഉണ്ടാകുക, അമ്ലരസം കൂടുതലുള്ള ഭക്ഷണം കഴിക്കുക, ആവശ്വത്തിനു വ്യായാമമോ ജോലിയോ ചെയ്യാതിരിക്കുക, ടെന്‍ഷനില്‍ കൂടുതല്‍ നേരം ഇരിക്കുക, ഇതൊക്കെ മതി ഗ്യാസ്/ നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍. താഴെക്കൊടിത്തിരിക്കുന്ന അമ്ലം ക്ഷാരം എന്നീ ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ നോക്കുക.
ക്ഷാരാംശം ഉള്ള ഭക്ഷണങ്ങള്‍
ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍, തക്കാളി, ഏലയ്ക്ക, ഇഞ്ചി, തേങ്ങ, കടുക്, ഉള്ളി, വെള്ളുള്ളി, മത്തന്‍, വഴുതിന, കുമ്പളം, കാബേജ്, മുതലായ പച്ചക്കറികളും പഴങ്ങളും.
അമ്ലാംശം ഉള്ള ഭക്ഷണങ്ങള്‍
ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍ പീസ്, സോയാബീന്‍സ്, ഓട്സ്, അരി, പഞ്ചസാര, പാല്‍, മാംസം, മത്സ്യം, എണ്ണകള്‍, ബ്രെഡ്, ചോളം മുതലായവ.
ഹാര്‍ട്ട് അറ്റാക്ക് ആണോ എന്ന് സംശയം
ഗ്യാസ് പലവിധ തെറ്റിധാരണകള്‍ക്കും കാരണമാക്കും. ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് തെറ്റിദ്ധരിച്ചു ഡോക്ടറിന്റെ അടുത്ത് പോയെന്നു വരാം. ചിലര്‍ ശരിക്കും നെഞ്ചു വേദന വന്നാല്‍ ഗ്യാസ് ആണെന്ന് തെറ്റിദ്ധരിച്ചു ആശുപത്രിയില്‍ പോയില്ലെന്നു വരാം. അതും പ്രശ്നമാണ്. ഗ്യാസ് സാധാരണ, വയര്‍, നെഞ്ച്, തല ഇവിടങ്ങളിലൊക്കെ കയറാം.
ഗ്യാസും നെഞ്ചെരിച്ചിലും
അമ്ലരസമുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ് ഉണ്ടാകുന്നു. എന്നാല്‍ അത് നെഞ്ചെരിച്ചില്‍ ആയാല്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. സാധാരണ ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നവര്‍, ജീവിത സൌകര്യങ്ങള്‍ കൂടുതല്‍ ഉള്ളവര്‍, വണ്ണം കൂടുതല്‍ ഉള്ളവര്‍, കൊഴുപ്പ് കൂടുതല്‍ കഴിക്കുന്നവര്‍ ഇവര്‍ക്കൊക്കെ ആണ് കൂടുതല്‍ ഉണ്ടാകുക. ഇതെങ്ങിനെയെന്നു നോക്കാം, അന്നനാളത്തില്‍ നിന്നും ആഹാരം സാവധാനം ആമാശയത്തിലെത്തുന്നു. ആമാശയത്തില്‍ എത്തുന്ന ഭക്ഷണം നന്നായി ചവച്ചരച്ചാണെങ്കില്‍ ദഹനം നടക്കാന്‍ വലിയ പ്രശ്നം ഉണ്ടാകുന്നില്ല. ഏതായാലും ദഹന
രസങ്ങള്‍ മൂലം ആഹാരം ദഹിക്കാന്‍ തുടങ്ങുന്നു. ആമാശയത്തിനും അന്നനാളത്തിനും ഇടയില്‍ ഒരു വാല്‍വ് ഉണ്ട്. ഇത് ആഹാരം അന്നനാളത്തില്‍ എത്തിയാല്‍ ഉടനെ അടയുന്നു എന്നതാണ് സ്വാഭാവികം. പക്ഷെ ചിലരില്‍ ചിലപ്പോള്‍ ഇത് അല്പം തുറന്നെന്ന് വരാം. ഇത് സള്‍ഫ്യൂരിക്ക് ആസിഡ്, പെപ്സിന്‍ എന്ന ദഹനരസം, പിത്താശയത്തില്‍ നിന്ന് വരുന്ന ബൈല്‍ എന്ന ആസിഡ് ഇവ അന്നനാളത്തില്‍ കടക്കാന്‍ കാരണം ആകുന്നു. ഇത് വലിയ നെഞ്ചെരിച്ചിലിനു കാരണമാകും.
ഗ്യാസ്/ ആസിഡിറ്റി = അള്‍സര്‍
ഗ്യാസിനെ/ ആസിഡിറ്റിയെ നാം വേണ്ട വിധത്തില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ അത് കാലക്രെമേണ അള്‍സര്‍ ആയെന്നു വരാം. കാരണം ദഹനരസം ആഹാരത്തെ ദഹിപ്പിക്കുവാന്‍ ശക്തിയുള്ള ആസിഡുകള്‍ ആണ്. ആവശ്യത്തിനു ആസിഡ് കിടക്കുകയും ആവശ്യം അനുസരിച്ച് ശരീരം പ്രവര്‍ത്തിച്ചു കൊണ്ടെയിരിക്കുകയും, ആഹാരത്തെ ദഹിപ്പിച്ചു കൊണ്ടെയിരിക്കുകയും ചെയ്‌താല്‍. ആസിഡിറ്റി മാറുക മാത്രമല്ല ശരീരത്തിന് പൊതുവേ ആരോഗ്യവും ഉണ്ടാകും. അല്ലെങ്കില്‍ എന്താണുന്ടാകുക? കുടലിന്റെ സൈഡിലെ ശ്ലേഷ്മ സ്ഥരത്തിനു ആസിഡിന്റെ ആധിക്യത്താല്‍ വിള്ളല്‍ ഉണ്ടാകുന്നു. ഈ ശ്ലേഷ്മ സ്തരം ആസിഡുകളുടെ പൊള്ളല്‍ താങ്ങാന്‍ ശക്തിയുള്ളതാണ്. എന്നാല്‍ സാധാരണ തൊലിക്ക് വലിയ പൊള്ളല്‍ ഉണ്ടാകും. ശ്ലെഷമ സ്തരം ഇങ്ങിനെ കേടായാല്‍ ഉള്ളിലുള്ള സാധാരണ ദശ പൊള്ളാന്‍ ഇട വരുന്നു. ഇത് കുടലില്‍ കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകും. അതാണ് അള്‍സര്‍. അതുകൊണ്ടാണ് ഒരു പ്രാവശ്യം വന്നു കഴിഞ്ഞാല്‍ എരിവും പുളിയും പോലുള്ള രൂക്ഷമായതൊന്നും കഴിക്കാന്‍ പറ്റാത്തത്. മൂന്നു തരം അള്‍സര്‍ ഉണ്ട്, (1) Peptic Ulcer (2) Gastric Ulcer (3) Duodenal Ulcer . ഇതിന്റെ വിവരണം വിഷയത്തില്‍ നിന്നും വ്യതിചലിക്കും എന്നതിനാല്‍ ഇവിടെ വിവരിക്കുന്നില്ല.
ഗ്യാസ്/ ആസിഡിറ്റി എങ്ങിനെ കുറയ്ക്കാം
ക്ഷാരംശമുള്ള ആഹാരങ്ങള്‍ (പച്ചക്കറികളും പഴങ്ങളും) കഴിക്കുക. ദഹിക്കാന്‍ എളുപ്പമുള്ള ആഹാരങ്ങള്‍ കഴിക്കുക. എന്നാല്‍ thyroid ഉള്ളവര്‍ കാബേജ് അധികം കഴിക്കരുതെ. മൂത്രത്തില്‍ കല്ലുള്ളവര്‍ തക്കാളി പോലുള്ളവ അധികം കഴിക്കരുതെ. കഴിച്ചാല്‍ ഉടനെ ധാരാളം വെള്ളവും കുടിക്കുക. പൈല്‍സ് ഉള്ളവര്‍ ആപ്പിള്‍ അധികം കഴിക്കരുതെ. പിന്നെ ക്ഷാരാംശ ഭക്ഷണങ്ങള്‍ക്കൊപ്പം വ്യായാമം കൂടി ചെയ്യുക. cardio vascular / aerobic വ്യായാമ മുറകള്‍, നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിംഗ് ഏതെങ്കിലും എന്നും ചെയ്യുക. ചില യോഗാസനങ്ങള്‍, പവനമുക്താസനം, പ്രാണായാമം, ജനുസിരാസനം, ഹല്സാസനം ഇങ്ങിനെയുള്ളത് ചെയ്യുക (ഇത് പക്ഷെ അറിയാവുന്ന ആളിന്റെ മേല്‍നോട്ടത്തില്‍ പഠിച്ചിട്ടേ ചെയ്യാവൂ). പക്ഷെ യോഗാസനങ്ങള്‍ ചില രോഗങ്ങള്‍ ഉണ്ടെങ്കില്‍, ഹെര്‍ണിയ, വയറിളക്കം, ഹൈപ്പെര്‍ തൈറോയിടിസം ഇവയുന്ടെങ്കില്‍ ചെയ്യരുതേ. പക്ഷെ എല്ലാവര്ക്കും ചെയ്യാവുന്നത് cardio vascular / aerobic വ്യായാമങ്ങളാണ്. ഇവ കൊണ്ടൊന്നും മാറിയില്ലെങ്കില്‍ ഡോക്ടറെ കണ്ടു ചെക്ക് ചെയ്തു ചികിത്സിക്കണം.
സാധാരണ ഗ്യാസ് പ്രശ്നം അന്ടാസിഡ് ഗുളിക കഴിച്ചാണ് ആള്‍ക്കാര്‍ കുറയ്ക്കുന്നത്. എന്നാല്‍ എന്നും അന്ടാസിഡ് ഗുളികകള്‍ കഴിക്കുന്നതിനു പകരം എല്ലാവര്ക്കും ചെയ്യാവുന്ന cardio vascular / aerobic വ്യായാമ മുറകള്‍ ചെയ്യ്തു കുറയ്ക്കുന്നതാണ് നല്ലത്. അല്പം ആഹാര കാര്യത്തിലും ശ്രദ്ധിക്കണം. രാത്രി ഭക്ഷണം വളരെക്കുറച്ചു മതി. കഴിച്ചാല്‍ ഉടനെ കിടക്കരുതെ. മൂന്നു മണിക്കൂര്‍ കഴിഞ്ഞേ ഗ്യാസ് പ്രശ്നം വലുതായുള്ളവര്‍ കിടക്കാവൂ. വല്ലപ്പോഴും ഗ്യാസ് പ്രശ്നം ഉള്ളവര്‍ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞും. പ്രശ്നം ഇല്ലാത്തവരും ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞു കിടക്കുക. ചെറിയ ഗ്യാസ് പ്രശ്നത്തിന് ഒരു ഡോക്ടറെ കാണേണ്ട കാര്യമില്ല. പക്ഷെ ഗ്യാസ് മൂലം വയറു വേദന, തൊണ്ട വേദന, നെഞ്ചു വേദന, ഇവ മാറാതിരിക്കുക, വിശപ്പില്ലാതിരിക്കുക, ഇങ്ങിനെയുള്ള കണ്ടിഷനില്‍ ഡോക്ടറെ കണ്ടു ചികിത്സിക്കണം.
നാം ചിട്ടയായ ഭക്ഷണവും, വ്യായാമവും ചെയ്യുകയും ഹിതമായ ഭക്ഷണങ്ങള്‍ കഴിക്കുകയും, മനസ്സിന് വലിയ ടെന്‍ഷന്‍ കൊടുക്കാതെയും, കാര്യങ്ങളെ വിവേകത്തോടു വേര്‍തിരിച്ചരിയുകയും ചെയ്‌താല്‍ ഒരുമാതിരിപ്പെട്ട രോഗങ്ങള്‍ ഒന്നും നമ്മെ ബാധിക്കില്ല.
പൊറോട്ട എല്ലാവര്ക്കും പ്രത്യേകിച്ചു മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടഭക്ഷ
ണമാണ്. പക്ഷെ പൊറോട്ട വളരെ മോശമായ ഭക്ഷണം ആണെന്നാണ്ഒരു
വിഭാഗം ആള്‍ക്കാര്‍ കരുതിയിരിക്കുന്നത്. എന്നാല്‍
ചിന്തിക്കുന്നത് പോലെ അത്ര മോശം ഭക്ഷണമല്ല പൊറോട്ട. പൊറോട്ടയെപ്പറ്റി
ഇന്റെര്‍നെറ്റിലും മാധ്യമങ്ങളിലും എല്ലാം (പ്രത്യേകിച്ചു മലയാളത്തില്‍ )
വലിയ ചര്‍ച്ചയും ലേഖനങ്ങളും ഇറങ്ങുന്നുണ്ട്.
ആരോഗ്യ കാര്യത്തില്‍ അല്പം ബോധവാന്മാരാകുന്നത് നല്ലത് തന്നെ.
പക്ഷെആരോഗ്യജീവിതത്തിനു പഠിക്കേണ്ട വിഷയം സത്യത്തില്‍ പൊറോട്ടന
ല്ലതോ ചീത്തയോ എന്ന് മാത്രമല്ലല്ലോ. എത്രയോ കാര്യങ്ങള്‍ പഠിക്കേണ്ടി
വരും. ശരീരത്തിന് അത്ര നല്ലതല്ലാത്ത എത്രയോ ഭക്ഷണങ്ങള്‍,
ശീലങ്ങള്‍ ഇവയൊക്കെഒഴിവാക്കേണ്ടി വരും. "മൂന്നാറിലെ റിസോര്ടുകളല്ല പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകള്‍ ആണ് ഇടിച്ചു നിരത്തേണ്ടത്" എന്ന് ഡോക്ടറും സാഹിത്യകാരനുമായ ഡോ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞതാണ് എല്ലാ പൊറോട്ട മൈദാ വിരുദ്ധരും (പ്രത്യേകിച്ച് പ്രകൃതി ചികിത്സകര്‍) എടുത്തു കാട്ടുന്നത്. എന്നാല്‍ അദ്ദേഹം തന്നെ പറയുന്നു "വളരെ കര്‍ശനമായി നിഷ്ടകളോടെ പ്രകൃതി ചികിത്സയും സസ്യാഹാരവും അടിച്ചേല്പ്പിക്കുന്നത് ശരിയായ രീതിയല്ല. പ്രതികരിക്കുന്ന ശരീരത്തിന് മാത്രമേ അത് അനുയോജ്യമാവുകയുള്ളൂ" അദ്ദേഹം വീണ്ടും പറയുന്നു "ഒരു ക്ഷമാപണത്തോടെ പറയട്ടെ പ്രക്രിതിചികില്സാചാര്യനായ ഹെര്‍ബര്ടു ഷെല്ട്ടന്‍ സംസാരശേഷി നഷ്ട്ടപ്പെട്ടു കൈകാലുകള്‍ അനക്കാന്‍ വയ്യാതെ 13 വര്ഷം നരകിച്ചു കിടന്നാണ് മരിച്ചത്. യൂറോപ്യര്‍ മാത്രമല്ല കേരളീയരും ഉദാഹരണത്തിനായി ധാരാളമുണ്ട്. പ്രകൃതിചികില്‍സ ജീവിതവൃതമാക്കിയ കാക്കുവൈദ്യന്റെ അന്ത്യം ദയനീയമായിരുന്നു. കൂടാതെ മറ്റു രണ്ടു പ്രക്രിതിചികില്സകരുമുണ്ട്. ഇവരും കൊടിയ രോഗം വന്നാണ് മരിച്ചത്".
ഏതായാലും ഇവിടെ ഒരു അന്നജമായ പൊറോട്ട വിഷയമായത് കൊണ്ട്
പൊറോട്ടയെക്കുറിച്ച് നമുക്ക് അല്പം ചിന്തിക്കാം.
മൈദ
മൈദ എന്നത് ഗോതമ്പ് ശുദ്ധീകരിച്ചുണ്ടാക്കുന്ന ഒരു ഭകഷ്യ വസ്തു ആണ്.
വലിയ ദോഷമില്ലാത്ത ഒന്നാണ് എന്നതാണ് സത്യം. മാര്‍ദ്ദവം ഉണ്ടാക്കാന്‍രാസവാ
സ്തുക്കള്‍ പ്രശ്നം ഉണ്ടാക്കുന്നതാണെന്ന് പൂര്‍ണമായിതെളിയിക്കപ്പെട്ടിട്ടില്ല.
കാരണം അത് വളരെ ചെറിയ അളവില്‍ ആണ് ചേര്‍ക്കുന്നത്.
പ്രധാന ഭാഗമായ ഗോതമ്പ് നല്ല ഭക്ഷണം ആണ്. മൈദയുടെ കഥ പറഞ്ഞാല്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. പണ്ട് നമ്മുടെ നാട്ടില്‍ പോസ്ടര്‍ ഒട്ടിക്കാന്‍ആണ് മൈദാ ഉപയോഗിച്ച് കൊണ്ടിരുന്നത്. കാരണം വെള്ളം
ചേര്‍ത്താല്‍ അതിനു പശിമ വരുന്നു അങ്ങിനെ ആ പശിമ ഉപയോഗപ്പെടു
ത്തി അത്ര
തന്നെ. എന്ന് വെച്ച് അത് ഭക്ഷിക്കാന്‍ പാടില്ലാത്തത് അല്ല. അത് അന്നജം
(starch or carbohydrates) ആണ്. പക്ഷെ ദഹിക്കാത്ത ഒന്നാണ് എന്ന് പറയുന്നത്വിഡ്ഢിത്തമാണ്. അങ്ങിനെ ഭക്ഷണമായി ഉപയോഗിക്കാന്‍ തുടങ്ങി. മൈദാ ഉപയോഗിച്ച് പൊറോട്ടമാത്രമല്ലല്ലോ ഉണ്ടാക്കുന്നത്. ഗോതമ്പിനു മൂന്നു ഭാഗങ്ങള്‍
ഉണ്ട് ഏറ്റവും പുറത്തെ തവിട് (bran) അത്നുള്ളിലെ germ എന്ന ആവരണം
ഏറ്റവും ഉള്ളില്‍ കാണുന്ന endosprm അന്നജ ഭാഗം. ഗോതമ്പിന്റെ തവിടും
പുറംആവരണവും എല്ലാം കളഞ്ഞു അകത്തെ അന്നജം കൂടുതലുള്ള ഭാഗമാ
ണ് മൈദ. തവിടും പുറം തോടും എല്ലാം ഉള്ള ആട്ട ഗോതമ്പ് പൊടി
എന്നും അറിയപ്പെടുന്നു. റവയാണെങ്കില്‍ ആദ്യ ശുദ്ദീകരണം കഴിഞ്ഞാല്‍ കിട്ടുന്നഭാഗവും. ഇവിടെമൈദയ്ക്ക് പ്രശ്നമായിരിക്കുന്നത് അവിടെ അന്നജം മാത്രം ഉള്ളു
എന്നതാണ്. കാരണംമുകളില്‍ പറഞ്ഞ തവിടോ, നാരോ ഇല്ലല്ലോ. എങ്കിലും
പൊറോട്ട, കേക്ക്, ബ്രെഡ്, റൊട്ടി, അങ്ങിനെ പലബേക്കറി ഐറ്റംസ് ഉണ്ടാക്കാനും മൈദ (white flour) ഉപയോഗിക്കുന്നു.
പാവം മൈദയെ എന്തിനു കുറ്റപ്പെടുത്തണം
തവിടും നാരുകളും എല്ലാം കളഞ്ഞ പോളിഷു ചെയ്ത അരി എത്രയോ ജനങ്ങള്‍ കഴിക്കുന്നു. കപ്പ എത്ര പേര്‍ കഴിക്കുന്നു. അതുപോലെ തന്നെയുള്ള മൈദ എന്ന അന്നജം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇതിലെല്ലാം കാണുന്നത് അന്നജം ആണ്. ഇത് കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് ആയി ശരീരത്തിന് ഊര്‍ജം തരുന്നു. കഴിഞ്ഞ വര്ഷം പ്രകൃതി ചികിത്സകര്‍ മൈദയുടെ ദോഷങ്ങളെക്കുറിച്ച് ഇറക്കിയ ലെഖുലേഖയില്‍ അതിന്റെ ദോഷങ്ങളെക്കുറിച്ച് വര്ണിച്ചിരിന്നു. MBBS (Bachelor of Medicine and Bachelor of Surgery) ഡോക്ടര്‍മാര്‍ ചെയ്യുന്നതുപോലെ ശരീരം കീറിമുറിച്ചു പഠിക്കുകയും, ഓരോ അവയവങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും പഠിക്കുകയും, രോഗങ്ങള്‍ വരുന്ന വഴിയും, ഒരു മരുന്ന് ശരീരത്തില്‍ രോഗങ്ങള്‍ക്കെതിരെ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നും കൂടി പഠിക്കുകയായിരുന്നെങ്കില്‍ പ്രകൃതി ചികിത്സകര്‍ ഇങ്ങിനെ വാദിക്കില്ലായിരുന്നു. എല്ലാ രോഗങ്ങള്‍ക്കും ആഹാരം മാത്രമാണ് പ്രകൃതി ചികിത്സയിലെ മരുന്ന്. പിന്നെ എങ്ങിനെ ഇവര്‍ ഇതൊക്കെ പറയുന്നു. ഇതിനു മറുപടിയെന്നോണം ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ഡോക്ടര്‍ സുരജ് രാജനും സങ്ഖവും മൈദയെക്കുറിച്ച് ചില വസ്തുതകള്‍ അവരുടെ ബ്ലോഗില്‍ (Suraj,Robi,Suresh, 2011) പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു ഗോതമ്പിന്റെ അന്നജ ഭാഗം വേര്‍തിരിച്ചു പൊടിച്ചു റൊട്ടിയും മറ്റും ഉണ്ടാക്കുകയും, കുറെ നാള്‍ സൂക്ഷിച്ചു വെയ്ക്കുമ്പോള്‍ ഓക്സീകരണം സംഭവിച്ചു ഗ്ലൂടനിന്‍ പോലുള്ള പ്രോടീനുമായി പ്രതിപ്രവര്‍ത്തിച്ച് അതിനു പശിമ വരികയും, വീണ്ടും ഓക്സീകരണം സംഭവിച്ചു സന്തോഫില്‍ പോലുള്ള വര്‍ണകങ്ങളുമായി പ്രവര്‍ത്തിച്ചു അതിന്റെ സ്വാഭാവിക മഞ്ഞനിറം മാറി വെളുത്തു വരികയും ചെയ്യുന്നു. ആദ്യമൊക്കെ ഇങ്ങിനെ ചെയ്തിരുന്നു, പിന്നെ പിന്നെ പല ഉപയോഗങ്ങള്‍ക്കായി വ്യാവസായികമായി മൈദ ഉണ്ടാക്കാന്‍ തുടങ്ങി. അതിനു മാര്‍ദ്ദവം ഉണ്ടാക്കാന്‍ ചേര്‍ക്കുന്ന അലോക്സന്‍ എന്ന കെമിക്കലും ബെന്‍സോയില്‍ പെറോക്സൈഡ് ബ്ലീച്ചിംഗ് കെമിക്കലും ആണ് പ്രശ്നക്കാര്‍ എന്ന് പ്രകൃതി ചികിത്സകര്‍ വാദിക്കുന്നു. ആലോക്സന്‍, മൈദ, കൃത്രിമ നിറങ്ങള്‍, പ്രിസേര്‍വടീവുകള്‍ തുടങ്ങിയവയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പ്രക്രിതിചികില്സകര്‍ക്കുള്ള മറുപടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനും ഉള്ള ഡോക്ടര്‍മാരുടെ സ്ഥിരീകരണങ്ങളും വേണമെങ്കില്‍ വായിക്കാം, ചെറിയ അളവില്‍ Alloxan , Benzoyle Peroxide, Ascorbic Acid, Calcium Peroxide, Nitrogen Dioxide, Chlorine Dioxide, Chlorine എന്നിവയൊക്കെ ബ്രെഡ്, കേക്ക് ഉള്‍പ്പെടെപല ആഹാരസാധനങ്ങല്‍ക്കുവേണ്ടിയും ഉപയോഗിക്കുന്നുണ്ട്. അത് ചെറിയ അളവില്‍ ചേര്‍ത്താല്‍ ശരീരത്തിന് യാതൊരു വിധ ദോഷവുംഉണ്ടാകില്ല. മറിച്ചു അതി
ന്റെ അളവ് കൂടിയാല്‍ പല രോഗങ്ങളും ഉണ്ടായെന്നും വരും. നാരും,
തോടും കളഞ്ഞുള്ളിലുള്ള 85 % വരുന്ന അന്നജ ഭാഗമാണ് മൈദ. ഒരു ഗോതമ്പ് മണിയുടെ മൊത്തം
ഭാഗം തിന്നാല്‍ പല ഗുണമുണ്ട്. എന്നാല്‍ അന്നജം ശരീരത്തിന്റെ ഊര്ജത്തിനാവശ്വമാണ്. അപ്പോള്‍ മൈദാ കൊണ്ടുള്ള ഭക്ഷണങ്ങളും വല്ലപ്പോഴും കഴിക്കുന്നതില്‍ പ്രശ്നമില്ല.
അലോക്സനും ബെന്‍സോയില്‍ പെരോക്സൈടും
അലോക്സന്‍ എന്ന രാസസംയുക്തം ആണ് എല്ലാ തെറ്റിദ്ധാരന്യ്ക്കും കാരണം. കാരണം ഇത് ആഗ്നേയഗ്രന്ഥി(pancreas) യിലെ ഇന്‍സുലിന്‍ ഉത്പാദക ബീറ്റാ കോശങ്ങളെ കൊല്ലുന്നു എന്നത് സത്യമാണ്. പക്ഷെ അത് വളരെ കൂടുതലുന്ടെന്കിലെ കോശത്തിനകത്ത് കയറി രോഗം ഉണ്ടാക്കൂ. ബ്ലീച് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വളരെ ചെറിയ അളവിലുള്ള അലോക്സന്‍ മാവ് പുളിക്കുമ്പോഴും സ്വാഭാവികമായി ഉണ്ടാകുന്നുണ്ട്. എത്രയോ ആഹാര സാധനങ്ങള്‍ മാവ് പുളിപ്പിച്ചുണ്ടാക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ മാവ് പുളിച്ചു നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും പ്രമേഹമുണ്ടാകണമല്ലോ. പിന്നെങ്ങിനെ ചെറിയ അളവില്‍ മാര്‍ദ്ദവം ഉണ്ടാക്കാന്‍ വേണ്ടി ചേര്‍ക്കുന്ന അലോക്സന്‍ പ്രമേഹം ഉണ്ടാക്കും? പൊറോട്ട തിന്നുന്നവര്‍ക്കൊക്കെ പ്രമേഹം ഉണ്ടാകുമായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഇന്നത്തേതിന്റെ പത്തിരട്ടി പ്രമേഹരോഗികള്‍ ഉണ്ടാകുമായിരുന്നു. പൊറോട്ട കഴിക്കാത്ത, റൊട്ടി (ചപ്പാത്തി) യും, വെജ് ആഹാരം ഉള്‍പെടുന്ന താലിയും കഴിക്കുന്നഗുജറാത്താണ് ഇന്ത്യയിലെ പ്രമേഹരോഗികളില്‍, തമിള്‍ നാട് കഴിഞ്ഞാല്‍ ഒന്നാം സ്ഥാനത്തു എന്നത് ഓര്‍ക്കുക. പ്രമേഹം ഉണ്ടാകാന്‍ എത്രയോ വേറെ കാരണങ്ങള്‍ ഉണ്ട്.
ബെന്‍സോയില്‍ പെറോക്സൈടും ബ്ലീച് ചെയ്യാന്‍ ഉപയോഗിക്കുന്നു. പക്ഷെ ഇതും നിശ്ചിത അല്ലവില്‍ മാത്രം ആണ് ഉപയോഗിക്കുന്നത്. ഭക്ഷണങ്ങളില്‍ മാര്‍ദ്ദവം, രുചി, നിറം ഇവ ഉണ്ടാക്കാന്‍ ചേര്‍ക്കുന്ന രാസ സംയുക്തങ്ങള്‍ ശരീരത്തിന് രോഗം ഉണ്ടാകാത്ത രീതിയില്‍ WHO (World Health Organization) അംഗീകരിച്ച നിശ്ചിത അളവില്‍ മാത്രമേ ലോകത്തെവിടെയും ചെര്‍ക്കുന്നുള്ളൂ. അല്ലെങ്കില്‍ അത് നിയമത്തിനു എതിരാണ്.
പൊറോട്ട എങ്ങിനെ പ്രശ്നക്കാരന്‍ ആകുന്നു.
1 ) പൊറോട്ട കുഴയ്ക്കുന്നത്തിനും ചുടുന്നതിനും ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം തിട്ടപ്പെടുത്താനുള്ള ബുദ്ധിമുട്ട്. എണ്ണ കൂടുതല്‍ ശരീരത്തിന് നല്ലതല്ല.
2 ) മൈദയില്‍ നാരുകള്‍ (fiber) കുറവാണ്
3 ) ഇത് സാധാരണ വീട്ടില്‍ ഉണ്ടാക്കാറില്ല. കടയിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അത് പ്രശ്നമാകുന്നു.
4 ) മൈദയില്‍ നാരു കുറവായതിനാല്‍ ദഹനം സാവധാനത്തില്‍ ആകുന്നു.
5 ) പൊറോട്ടയുടെ കൂടെ കഴിക്കുന്ന മാംസം, അതിലും നാരില്ല. മാംസങ്ങളില്‍ സാധാരണ നാര് (fiber)കാണാറില്ല.
പൊറോട്ട എങ്ങിനെ കഴിക്കാം
1 ) എന്ത് എണ്ണയാണെന്നോ എത്ര വൃത്തിയിലാണെന്നോ അറിയാത്ത സ്ഥിതിക്ക് പൊറോട്ട കുറച്ചു മാത്രം കഴിക്കുക.
2 ) നാരുകള്‍ കുറവായതിനാല്‍ പൊറോട്ടയുടെ കൂടെ കഴിക്കുന്ന ഇറച്ചിയുടെ സ്ഥാനത്തു പട്ടാണി പോലുള്ള കറി കഴിച്ചാല്‍ പോഷക ദാരിദ്ര്യവും നില്‍ക്കും, അല്ലെങ്കില്‍ പൊറോട്ടയും ഇറച്ചിയും കഴിച്ചതിനു ശേഷം ഒരു ഫ്രൂട്ട് ജ്യുസ് കഴിക്കുക. കൂടെ പറ്റുമെങ്കില്‍ സാലഡും കഴിക്കുക. അത് നാരിന്റെ കുറവ് നികത്തും. ഫ്രൂട്ട് ജ്യൂസ് വൈടമിന്റെയും ആന്റി ഒക്സിടന്റിന്റെയും കുറവ് നികത്തും. കഴിവതും കോഴി ഇറച്ചി (പക്ഷികള്‍) കഴിക്കുക, ചുവന്ന മാംസത്തിനേക്കാള്‍ നല്ലത് പക്ഷികളുടെത് പോലെ വെള്ളമാംസവും, മീനുമാണ്.
3 ) കഴിക്കുമ്പോള്‍ ചവച്ചരച്ചു സാവകാശം കഴിക്കുക. കുടലില്‍ ഒട്ടിപ്പിടിക്കാതിരിക്കാനും, ദഹനം വേഗത്തിലാക്കാനും ഇത് സഹായിക്കും.
4 ) പൊറോട്ട എന്നും കഴിക്കുന്നവരാനെങ്കില്‍ അത് വല്ലപ്പോഴും ആക്കുക. കാരണം ദഹിക്കാന്‍ സമയം എടുക്കുന്നതിനാലും പോഷണങ്ങള്‍ കുറവായതിനാലും. ഈ ഞാനും വല്ലപ്പോഴും കഴിക്കാറുണ്ട്.
5 ) സതോഷത്തോട് കഴിക്കുക. സന്തോഷത്തോടു എന്ത് കഴിച്ചാലും അതിനു കൂടുതല്‍ ഗുണം ഉണ്ടാകുന്ന മാനസികവ്യാപാരങ്ങള്‍ നടക്കുമ്പോള്‍ ദഹനം വേഗത്തിലാകും.
6 ) വൃത്തിയുള്ള സ്ഥലത്ത് നിന്ന് മാത്രം കഴിക്കുക.
പൊറോട്ട പ്രമേഹമോ, അര്‍ബുദമോ ഉണ്ടാക്കുന്നില്ല
പൊറോട്ട കഴിച്ചിട്ട് ആര്‍ക്കും പ്രമേഹമോ ക്യാന്‍സറോ ഉണ്ടായതായി തെളിഞ്ഞിട്ടില്ല. കൂടെയുള്ള എണ്ണ, മുട്ട, വൃത്തിയില്ലായ്മ, ഇവയൊക്കെ കൂടാതെ അതിന്റെ കൂടെ മാംസം കൂടുതല്‍ കഴിക്കല്‍ ഇവയൊക്കെ ആണ് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഉദാ: എണ്ണ പല പ്രാവശ്യം ചൂടാക്കുമ്പോള്‍ അതില്‍ ഉണ്ടാകുന്ന രാസമാറ്റം വഴി അക്രോലിന്‍ (Acrolein) പോലുള്ള വിഷ വസ്തുക്കള്‍ സൃഷ്ടിക്കപെടുന്നു. ഇത് ത്വക്ക്, കണ്ണ്, മൂക്ക് മുതലായ ഭാഗങ്ങളില്‍ ചൊറിച്ചില്‍ വരുത്തുന്നു. ഏതു എണ്ണ ആയാലും ചൂടാക്കിയാലും ഇല്ലെങ്കിലും കൂടുതല്‍ ഉപയോഗിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. American Cancer Society, Mayo Clinic, World Health Organization (WHO), Tata Institute of Cancer ഇവയുടെ ഒക്കെ അഭിപ്രായത്തില്‍ കാന്‍സറിനു പൊതുവേ ഉള്ള കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്;
1 ) എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, ചുവന്ന മാംസങ്ങള്‍, വറ, പൊരി, പുകയില്‍ ചുട്ട വിഭവം, ഉപ്പിലിട്ട മത്സ്യം, മാംസം, അച്ചാറുകള്‍, ടിന്നിലടച്ച മാംസങ്ങള്‍, കൊഴുപ്പ് വളരെ കൂടിയ നെയ്യ് ഇവ പതിവായി ഉപയോഗിക്കുക.
2 ) പുകവലി, ലഹരി പഥാര്ധങ്ങള്‍, എന്നിവ പതിവായി ഉപയോഗിക്കുക.
3 ) വ്യായാമമോ ജോലിയോ ഇല്ലാതെ ഇരിക്കുക, ഇതിന്റെ കൂടെ പ്രമേഹം ഉണ്ടായിരിക്കുക, ദുര്‍മേദസ്സ് അടിഞ്ഞുകൂടുക
4) ഡീ എന്‍ എ യിലെ ജനിതക കലകളിലെ കോഡ് നമ്പര്‍ (DNA Genetic Code No.), ജീവിക്കുന്ന അന്തരീക്ഷം ഇവയും ഒരു കാരണമാണ്.
5 ) വിവിധ തരം radiations എല്ക്കുക.
അങ്ങിനെ ഒന്നോ രണ്ടോ കാരണങ്ങള്‍ അല്ല കാന്‍സര്‍ ഉണ്ടാക്കുന്നത്. ഈയ
ടുത്ത ഇടയ്ക്ക് WHO തിരുവനന്തപുരത്ത് ഒരു പഠനം നടത്തിയതില്‍,
മുകളില്‍ പറഞ്ഞത് കൂടാതെ മസാല ഭക്ഷണം,
ഫാസ്റ്റ് ഫുഡ്, മുളക്, ഉയര്‍ന്ന ഊഷ്മാവില്‍ പാചകം ചെയ്തു കഴിക്കല്‍
ഇവയൊക്കെ വയറ്റിലെ കാന്‍സര്‍ ഉണ്ടാകാന്‍ കാരണമായെന്ന് കണ്ടു.
ബ്രെഡ്, ബിസ്കട്സ്, നാന്‍, പാസ്ട്രി, കേക്ക്, അങ്ങിനെ എത്രയോ ഭക്ഷണ സാധനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ഇതെല്ലാം മൈദാ വഴിയാണ് ഉണ്ടാക്കുന്നത്. മൈദയും ഗോതമ്പും മിക്സ് ചെയ്തു ശുദ്ധ ഗോതമ്പ് ബ്രെഡ് ആണെന്ന് പറഞ്ഞു എത്രയോ സ്ഥലത്ത് വില്‍ക്കുന്നു. ഇപ്പോള്‍ ഇറങ്ങുന്ന വീറ്റ് ബ്രെഡ് (whole wheat bread) ഗോതമ്പിന്റെ ആണെന്നും കരുതി എത്രയോ പേര്‍ വാങ്ങി കഴിക്കുന്നു. ആള്‍കാര്‍ കരുതുന്നത് പോലെ അത് മുഴുവന്‍ ഗോതമ്പ് പൊടി അല്ല. അത് മൈദാ + ഗോതമ്പ് ബ്രെഡ് ആണ്.
നല്ല അധ്വാനം അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് പൊറോട്ട അടക്കം ഉള്ള മൈദാ ഭക്ഷണം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. കാരണം അവര്‍ക്ക് കൂടുതല്‍ എനര്‍ജി ആവശ്യമാണ്. മൈദ അന്നജം ആണ്. അന്നജം ഊര്ജദായകം ആണ്.
അതിന്റെ കൂടെ അല്പം പോഷകാഹാരവും കൂടി കഴിച്ചാല്‍ വളരെ നല്ലതാണ്. എങ്കിലും ഏറ്റവും നല്ല ഭക്ഷണം, ഏറ്റവും നല്ല വെള്ളം, അണുക്കള്‍ ഇല്ലാത്ത അന്ധരീക്ഷം, എല്ലാം നോക്കി ആര്‍ക്കും ജീവിക്കാന്‍ പറ്റില്ല. കുറച്ചൊക്കെ ശ്രദ്ധിക്കണം. അത്രേയുള്ളൂ. എല്ലാറ്റിനും ഉപരി രോഗങ്ങള്‍ ഒരു പരിധി വരെ വരാതെ തടയുന്നത് നമ്മുടെ ശരീര പ്രതിരോധ ശക്തി (immunity power) ആണ്.
മൈദ ഉത്പന്നങ്ങള്‍ ഉപേക്ഷിച്ചാല്‍ എന്ത് കഴിക്കും?
ഇതിനു പ്രകൃതി ചികിത്സകര്‍ ശുപാര്‍ശ ചെയ്യുന്ന പലഹാരങ്ങള്‍ കൊഴിക്കട്ട, ഉണ്ണിയപ്പം, അരിയുണ്ട തുടങ്ങി 36 ഐറ്റംസ് ആണ് അവരുടെ ലേഖുലേഖയില്‍ പറയുന്നത്. ഇതില്‍ മിക്കതും അരി കൊണ്ടുള്ളതാണ്. കൂടാതെ എണ്ണയില്‍ ആണുണ്ടാക്കുന്നത്. അരിയും അരി ഉല്പന്നങ്ങളും കൂടുതല്‍ കഴിച്ചാലും പ്രമേഹമുണ്ടാകുമെന്നു ഇന്ന് എല്ലാ മലയാളികള്‍ക്കും അറിയാം. കൂടുതല്‍ എന്നാ എതുപയോഗിച്ചാലും പ്രെഷര്‍, കൊളസ്ട്രോള്‍, ഹൃദ്രോഗം, സ്ട്രോക്ക് ഇവ ഉണ്ടാകാനുള്ള സാധ്യത, ഇത് കുറച്ചുപയോഗിക്കുന്നവരേക്കാള്‍ വളരെ കൂടുതല്‍ ആണ്. എണ്ണ, നെയ്യ, ഡാല്‍ഡ ഇവയൊക്കെ കൊഴുപ്പിന്റെ സംഭരണികള്‍ ആണ്.
ഇനി ചിന്തിക്കൂ പ്രകൃതി ചികിത്സകര്‍ പറയുന്നത് പോലെ, പൊറോട്ട കഴിക്കുന്നത് കൊണ്ടാണോ, കാന്‍സര്‍, പ്രമേഹം, രക്തസ്സമര്‍ദ്ദം ഇങ്ങിനെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നത്? വല്ലപ്പോഴും രണ്ടു പൊറോട്ടയും ഇറച്ചിക്കറിയും കഴിക്കുന്നത്‌കൊണ്ട് ഒരു കുഴപ്പവുമില്ല. അല്ലാതെ പൊറോട്ടയെ മാത്രം ബലിയാടക്കരുതെ. അതുകൊണ്ട് നമുക്ക് പൊറോട്ട കഴിക്കാം അല്പം അളവ് കുറയ്ക്കണമെന്ന് മാത്രം. വളരെ കാര്യം ഇനിയും എഴുതാനുണ്ടെങ്കിലും, നീണ്ടു പോകുന്നതിനാലും, എന്നാല്‍ അത്യാവശ്യം ചേര്‍ത്തിരിക്കുന്നതിനാലും ലേഖനം ചുരുക്കുന്നു.
ചുരുക്കം
പൊറോട്ട വല്ലപ്പോഴും കഴിക്കുന്നത് വലിയ പ്രശ്നം ഉണ്ടാക്കുന്നില്ല. പൊറോട്ട മാത്രം അല്ല മറ്റുള്ള പല ആഹാര സാധനങ്ങളുടെയും സൈഡ് എഫെക്റ്റ് ആണ് പല രോഗങ്ങളുടെയും കാരണം, അധ്വാനം അല്ലെങ്കില്‍, വ്യായാമം ചെയ്യുക, നല്ല ചിന്തയില്‍ ഇരിക്കുക, സന്തോഷത്തോട് കഴിയുക, പിരിമുറുക്കം മാറാന്‍ എന്തങ്കിലുംനല്ല ഹോബി ശീലിക്കുക, പ
ച്ചക്കറി, പഴങ്ങള്‍ എന്നും കഴിക്കുക, മറ്റുള്ള ഭക്ഷണങ്ങളെല്ലാം കുറേശെ കഴിക്കുക, കൂട്ടത്തില്‍ എന്നും മഞ്ഞള്‍,ഇഞ്ചി, വാഴപ്പഴം (ഇവ കാന്‍സറിനെ കൊല്ലുന്നു) ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
“Rest is rust” എന്നത് ഒരു സത്യമാണെങ്കില്‍, കൂടുതല്‍ വിശ്രമിക്കുനതും നമ്മെ "rust" ആക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും നമ്മുടെ സമൂഹം ആരോഗ്യകാര്യത്തില്‍ ശുഷ്കാന്തി ഇല്ലാത്തവരാണ് എന്നുള്ളത് അനിഷേധ്യമായ കാര്യമാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വരുന്നത് ഏതെങ്കിലും രോഗം വരുമ്പോള്‍ മാത്രമാണ്. എല്ലാവര്ക്കും ആരോഗ്യം എന്നത് ഒരു സങ്കല്പ സ്വര്‍ഗം മാത്രമാണെങ്കിലും, കുറച്ചു ശ്രദ്ധിച്ചാല്‍, എല്ലാവര്ക്കും ശരീരത്തിനും മനസ്സിനും ആരോഗ്യം ഒരു പരിധി വരെ നേടാന്‍ സാധിക്കും. നമ്മുടെ വയസ്സ് മുന്നോട്ടു പോകുന്നത് തന്നെ ഓക്സീകരണം (oxidation ) എന്ന പ്രതിഭാസം മൂലമാണ്. സ്വതന്ത്ര രാഡിക്കല്സ് (free raadicals ) കൂടുന്നത് അതിനു പ്രോത്സാഹനം ആകുന്നു. മിതമായെങ്കിലും വ്യായാമം ചെയ്യുന്നവര്‍ക് പ്രതിരോധ ശക്തിയും കൂടിയിരിക്കും.
നമ്മുടെ സമൂഹത്തില്‍ നാല് വിഭാഗം മനുഷ്യരുണ്ട്.
1 ) ശരീരം വണ്ണം വെയ്ക്കാന്‍ ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍,
2 ) ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ എന്തെങ്കിലും വ്യായാമം ചെയ്യുന്നവര്‍,
3 ) സാധാരണ ഐറോബിക് ഉള്‍പെടെ ഉള്ള വ്യായാമം ചെയ്യുന്നവര്‍.
4 ) ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍.
വയസ്സ് 90 ആയാലും ചെയ്യാവുന്ന രീതിയിലുള്ള ഐറോബിക് വ്യായാമം ആണ് എപ്പോഴും നല്ലത്. ജിമ്മില്‍ പോയി കിട്ടുന്ന മസിലുകള്‍ എപ്പോഴും നില നിര്ത്താന്‍, എല്ലാ പ്രായത്തിലും ജിമ്മില്‍ പോകാന്‍ പറ്റുമോ?. ശരാശരി 85 വയസു വരെ ആയുസ്സുള്ള, ആയുസ്സിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നിലുള്ള ജപ്പാനിലെ ഒക്കിനാവന്‍ ജനത (People living in Okinawa island ) ഒരിക്കലും ജിമ്മില്‍ പോകാറില്ല. 90 വസ്സിലും ആരോഗ്യത്തോടെ രോഗമില്ലാതെ അവര്‍ ജീവിക്കുന്നു. പക്ഷെ അവരുടെ വ്യായാമം എന്നുള്ളത് അവരുടെ ജീവിതം തന്നെ ആണ്. ഐറോബിക്, കരാട്ടെ, അധ്വാനം ഇവയൊക്കെ തന്നെ അവരുടെ വ്യായാമം. ജീവിത ശൈലീ രോഗങ്ങള്‍ തടയാന്‍ അവര്ക് പ്രത്യേകിച്ച് വ്യായാമം ചെയ്യണ്ട ആവശ്വം ഇല്ല.
ചിലര്‍ രോഗങ്ങള്‍ വരുമ്പോള്‍ മാത്രം രോഗത്തെ കുറിച്ച് ചിന്തിക്കുകയും, അത് നിയന്ത്രിക്കാന്‍ നിവൃത്തിയില്ല എന്ന് വരുമ്പോള്‍ വ്യായാമം ചെയ്യുന്നവര്‍ ആണ്. അത്രയും കാലം വ്യായാമം ചെയ്യുകയോ ഭക്ഷണം മിതമാക്കുകയോ ചെയ്യില്ല
നമ്മുടെ നാട്ടില്‍ മുകളില്‍ പറഞ്ഞ നാല് തരക്കാരും ഉണ്ട്. 80 വയസ്സിലും ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ ശരാശരി ആയുസ്സ് 65 വയസ്സ് ആണ്. എല്ലാവരും ഭക്ഷണം വെജ് ആകണം എങ്കിലേ രോഗം ഇല്ലാത്ത അവസ്ഥ ഉണ്ടാകൂ എന്ന് ചിന്തിക്കുന്നവര്‍ ആണ്. വെജ് ഭക്ഷണം നല്ലതാണ്. പക്ഷെ ചുമന്ന മാംസം ഒഴിവാക്കി ചിക്കന്‍, മീന്‍ ഇവ വലിയ കുഴപ്പം ഉണ്ടാക്കുന്നില്ല. വെജ് തന്നെ കഴിച്ചാലേ രോഗം ഇല്ലതാകൂ എന്ന് ചിന്തിക്കുന്നത് തെറ്റാണു.
കൃത്രിമമായി തലമുടി കറപ്പിച്ചു, facial മുതലായവ ചെയ്തു ചെറുപ്പം ആയി നടക്കുന്നവര്‍ ആണ് നമ്മുടെ നാട്ടില്‍ കൂടുതല്‍. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു രക്ഷിച്ചു വയസ്സായാലും ചെറുപ്പമായി ഇരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. free radicals , oxidation ഇവയില്‍ നിന്ന് രക്ഷപെടാന്‍ വ്യായാമം, മിതവും കൃത്യവും ആയ നല്ല ഭക്ഷണം ഇവ വഴി നേടാന്‍ നമുക്ക് പരിശ്രമിക്കാം.
മനുഷ്യന് വിദ്യാഭ്യാസം കൊണ്ട് മാത്രം ബുദ്ധിമാനോ വിവേകിയോ ആകുന്നില്ല. യുക്തിപൂര്‍വമായ തീരുമാനം, നല്ലതോ ചീത്തയോ എന്ന് മനസ്സിലാക്കല്‍ എന്നക്കെയാണല്ലോ "വിവേകം" എന്ന വാക്ക് കൊണ്ട് നാമുദ്ധെശിക്കുന്നത്. കാര്യങ്ങളെ വിവേകത്തോടെ മനസിലാക്കി പ്രവര്‍ത്തി ചെയ്യുന്നതിന് പകരം മനുഷ്യന്‍ ആഗ്രഹം സഫലീകരിക്കുക എന്നതിലാണ് താല്പര്യം കാണിക്കുന്നത്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംബത്തിലും നാം ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്താന്‍ പരിശ്രമിക്കുന്നില്ല എന്നത് അല്പം ചിന്തിച്ചാല്‍ നമുക്ക് മനസിലാകും. ഉദാ: നല്ല ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നല്ല ഹോബികളില്‍ ഏര്‍പെടുക ഇവയ്കുപരകം, മെയ്യനങ്ങാതെ എല്ലാം നേടണം എന്ന് മനുഷ്യന്‍ ചിന്തിക്കുമ്പോള്‍ അതിനെ മുതലെടുക്കുന്ന എല്ലാം നമ്മുടെ ചുറ്റിലും ഉണ്ട്. കാമ, ക്രോധ, മോഹ, മദ, മാല്സര്യങ്ങല്ക് നാം അകപ്പെട്ടു പോകുന്നു. അങ്ങിനെയിരിക്കുമ്പോള്‍ ആരോഗ്യമോ സൌന്ദര്യമോ അല്പം പ്രശ്നത്തിലാണെന്ന് കണ്ടാല്‍, നാം പരസ്യങ്ങള്‍ കണ്ടു മാത്രം ചിലത് വാങ്ങാന്‍ പോകുന്നു, ആ പരസ്യത്തിന്റെ സ്വാദീനത്തില്‍ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ, ഒരു ഡോക്ടറിന്റെ ഉപദേശം തേടാതെ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങുന്നു. ആരോഗ്യ രക്ഷാ ഉത്പന്നങ്ങള്‍, സൌദര്യ വര്ധകങ്ങള്‍ ഇവയാണ് ഏറ്റവും കൂടുതല്‍ പരസ്യ മേഖലയില്‍ വരുന്നത്. സ്വന്തം ലാഭം മാത്രം നോക്കുന്ന ചില കമ്പനികള്‍ക് അവയുടെ ഉത്പന്നം വിറ്റഴിക്കാന്‍ പരസ്യങ്ങള്‍ ചെയ്യേണ്ടതാവശ്യമാണ്. ഇന്ന് എല്ലാ ടെലിവിഷന്‍ ചാനലിലും ബെല്ടിന്റെ പരസ്യം കാണാം. അവര്ക് പണം കിട്ടുന്നു നമുക്ക് ആരോഗ്യവും പോകുന്നു. പക്ഷെ അത് വാങ്ങണോ വേണ്ടയോ എന്നത് നാം വിവേകത്തോട് ചിന്തിച്ചു തീരുമാനിക്കണം. ഈയിടെയായി മനുഷ്യന്റെ മനസിനെ കൂടുതല്‍ സ്വാദീനിക്കുന്ന ആരോഗ്യ, സൌന്ദര്യ ഉത്പന്നങ്ങള്‍ മാര്‍കറ്റില്‍ ഇറങ്ങുകയും അവ മനുഷ്യന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാ: വണ്ണം കുറക്കാനുള്ള ബെല്ടുകള്‍, എണ്ണകള്‍ മുതലായവ, നിറം കൂട്ടാനുള്ള ക്രീമുകള്‍, സോപ്പുകള്‍ മുതലായവ. പിന്നെ മനസിന്റെ ബലഹീനത മുതലാക്കി മുതലെടുക്കുന്ന ചില മുറി വൈദ്യന്മാരും അവരുടെ ക്ലിനിക്കുകളും നമ്മുടെ ഇടയിലുണ്ട്. ഉദാ: മുക്കിനു മുക്കിനു ഉയരുന്ന പൈല്‍സ് ക്ലിനിക്കുകള്‍, മണ്ണ് മുക്കിയ ഷര്‍ട്ടുകള്‍ വില്കുന്നവര്‍, ഞങ്ങളുടെ ഉത്പന്നം ഉപയോഗിച്ച് കൊണ്ട് നിങ്ങള്‍ ജീവിതം ആസ്വദിക്കുക എന്ന് പറയുന്നവര്‍, കരള്‍ രക്ഷപെട്ടാല്‍ ജീവിതം രക്ഷ പെട്ടു എന്ന് പറയുന്നവര്‍, ഏഴു ദിവസം കൊണ്ട് സൌദര്യവും നിറവും വര്‍ധിപ്പിക്കും എന്ന് പറയുന്നവര്‍, അകാല നര, കഷണ്ടി മുതലായവ മാറ്റും എന്ന് പറയുന്നവര്‍, അങ്ങിനെ പല പല കാഴ്ചകളും നമ്മുടെ നാട്ടില്‍ കാണാം.ബുദ്ധിയും വിവേകവും ഉള്ള മനുഷ്യര്‍, ഈ പരസ്യങ്ങളിലോ മുറി വൈദ്യന്മാരുടെ കൈയിലോ ചെന്ന് പെടില്ല. കുറച്ചെങ്കിലും ആരോഗ്യത്തെ കുറിച്ചോ, സൌദര്യത്തെക്കുറിച്ചോ ആത്മാര്‍ഥമായി ചിന്തിക്കുകയാണെങ്കില്‍ നല്ല ഡോക്ടര്‍മാരെ കാണുകയോ, നല്ല ജീവിത ശൈലി വളര്‍ത്തുകയോ ചെയ്യും. ഇന്ന് മനുഷ്യന്‍ കൂടുതല്‍ ചിന്തിക്കുന്ന അമിതവണ്ണം (obesity) കുറയ്ക്കാനും, ശരിയായ ആരോഗ്യവും സൌന്ദര്യവും സംരക്ഷിക്കാനും ഉള്ള ചില രീതികള്‍ താഴെകൊടുക്കുന്നു.
1 ) അമിത വണ്ണം (obesity ) എങ്ങിനെ കുറയ്ക്കാം
പണ്ടൊക്കെ നാം പറയുമായിരുന്നു "നല്ല തടിച്ചു കൊഴുത്ത സുന്ദരനായ മനുഷ്യന്‍" എന്ന്. എന്നാല്‍ ഇന്ന് രോഗങ്ങള്‍ വരുന്ന വഴികള്‍ സാധാരണ ജനങ്ങളും മനസിലാക്കി തുടങ്ങിയതോടെ, ആ പഴയ ചിന്തകള്‍ മാറി, കാരണം തടിച്ചതും കൊഴുത്തതും ആരോഗ്യത്തിന്റെ ലക്ഷണമല്ല എന്ന് മനസിലാക്കി.
ആപ്പിള്‍ ഷേപ്പ്, പീര്‍ ഷേപ്പ് അങ്ങിനെ പല തരം അമിത വണ്ണം ഉണ്ട്. വ്യായാമം ആണ് അമിത വണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല വഴി. ഒരു ബെലടിട്ടാല്‍ അര വണ്ണവും ശരീരത്തിന്റെ മുഴുവന്‍ വണ്ണവും കുറയുമെന്ന് ശാസ്ത്രീയമായി ഇന്നുവരെ തെളിയിക്കപെട്ടിട്ടില്ല. അഞ്ചാറു മാസം ശ്വാസം പിടിച്ചു ബെല്ടിട്ടു നടന്നാല്‍ അല്പം വ്യത്യാസം വരുമെന്ന് മാത്രം. തുണി വീതിയില്‍ മടക്കി വരിഞ്ഞു കെട്ടി അങ്ങിനെ നടന്നാലും അതെ ഫലം ഉണ്ടാകും. അത് പോലെ തന്നെ എണ്ണ തേച്ചു വണ്ണം കുറയുമെന്നും തെളിയിക്കപെട്ടിട്ടില്ല. ആയിരക്കണക്കിന് രൂപയാണ് ബെല്ടിനും, എണ്ണക്കുമോക്കെയായി മനുഷ്യന്‍ കളയുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിലെ വേറൊരു തെറ്റിധാരണയാണ് ഇങ്ങിനെയുള്ള വലിയ അധ്വാനമില്ലാത്ത പ്രവര്‍ത്തികളിലൂടെ അല്ലെങ്കില്‍ പച്ചക്കറികളും പഴങ്ങളും മാത്രം ഭക്ഷിച്ചു തടി കുറയ്ക്കാമെന്നും, ക്രീമുകള്‍ ഇട്ടു ഒരാഴ്ചകൊണ്ട് സൌന്ദര്യം കൂട്ടാമെന്നുമൊക്കെ. ഇവിടെയും മനുഷ്യന്റെ മനസിന്റെ ബലഹീനതയാണ് സ്വാര്‍ഥ മോഹികളായ കമ്പനികള്‍ മുതലെടുക്കുന്നത്.
എന്ത് കഴിച്ചാല്‍ അല്ലെങ്കില്‍ എന്ത് കഴിച്ചില്ലെങ്കില്‍ വണ്ണം കുറയുമെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെയിടെയില്‍ കൂടുതല്‍. എന്നാല്‍ എന്ത് വ്യായാമം കൂടി ചെയ്‌താല്‍ വണ്ണവും സൌന്ദര്യവും ഉണ്ടാകും എന്ന് ചിന്തിക്കുന്നവര്‍ കുറവാണ്. അമിത വണ്ണം കുറക്കാന്‍ ആദ്യം വേണ്ടത് ഒരു ആത്മര്ത്മായ മനസ്സാണ്, പിന്നെ പച്ചക്കറികളും പഴങ്ങളും കഴിക്കുകയും എണ്ണ, കൊഴുപ്പ് ഇവ കുറക്കുകയും ചെയ്യുന്നതോടൊപ്പം നല്ല വ്യായാമ മുറകളാണ്. ചിലത് താഴെ കൊടുക്കുന്നു;
a ) രാവിലെ വെറും വയറ്റില്‍ നിവര്‍ന്നു കിടന്നു കൈകള്‍ കൊണ്ട് ശിരസ്സ് താങ്ങി ശ്വാസം പുറത്തേക്കു വിട്ടു നേരെ നിവരുക വീണ്ടും മുന്നോട്ടാഞ്ഞ് മൂക്ക് കാല്‍മുട്ടുകളില്‍ മുട്ടിക്കുവാന്‍ നോക്കുക. ശ്വാസം പുറത്തേക്കു വിട്ടു കൊണ്ട് പൂര്‍വ സ്ഥിതിയില്‍ വരിക. ഇത് പത്തു പ്രാവശ്യം ചെയ്യുക.
b ) നേരെ നിവര്‍ന് നിന്ന് കൈകള്‍ സൂര്യ നമസ്കാരത്തിലെന്ന പോലെ മുകളില്‍ കൊണ്ട് വരിക. ശ്വാസം പുറത്തേക്കു വിട്ടു കൊണ്ട് കൈകള്‍ കാല്‍ പാദങ്ങളില്‍ മുട്ട് വളയാതെ തൊടുക. ശ്യാസം എടുത്തു കൊണ്ട് പൂര്‍വ സ്ഥിതിയില്‍ വരുക. ഇത് പത്തു പ്രാവശ്യം ചെയ്യുക.
c ) യോഗാഭ്യാസത്തില്‍ എകപാദ ഹസ്താസനം, സൂര്യ നമസ്കാരം ഇവ ചെയ്യക,
d ) രാവിലെയോ വൈകിട്ടോ വെറും വയറ്റില്‍ അര മണിക്കൂര്‍ സ്പീഡില്‍ നടക്കുക.
e ) ധരിക്കുന്ന തുണി അരയില്‍ മുറുക്കി കെട്ടി നടക്കുക, ബെല്ടു മുറുക്കി നടക്കുക ഇവയും നല്ലതാണ്.
നടത്തം, നീന്തല്‍, സൈക്ലിംഗ് ഇവയൊക്കെ ദുര്‍മേദസ്സ് കുറക്കാന്‍ നല്ലതാണ്. ഇവയോടൊപ്പം ആഴ്ചയില്‍ ഒരു ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക, ചുമന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, എണ്ണ, കൊഴുപ്പ് ഇവയൊക്കെ കുറയ്ക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കുക. ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കാത്തവര്‍ ആഹാരത്തിന് മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഒരു മാസം കൊണ്ട് തന്നെ ഫലം കണ്ടു തുടങ്ങും. തുടര്‍ന്നും നല്ല ജീവിത ചിട്ടയില്‍ ജീവിച്ചാല്‍ വണ്ണം വെക്കില്ല. എന്നും നില നില്‍കുന്ന വണ്ണം കുറഞ്ഞ ശരീരം നേടാന്‍ ഇങ്ങിനെ കുറച്ചു നാളത്തേക്ക് വളരെ കഷ്ടപ്പെടണം.
ചിലര്‍ക്ക് എന്ത് ചെയ്താലും ആഹാരം കുറയ്ക്കാന്‍ സാധിക്കില്ല, ചിലര്‍ക് ഭക്ഷണം കുറച്ചാലും വ്യായാമമോ ജോലിയോ ചെയ്യാന്‍ മടിയാണ്. ഇങ്ങിനെ ഉള്ളവരാണ് ബെല്ടിന്റെയും, എണ്ണയുടെയും പുറകെ പോകുന്നത്. ചിലര്‍ക്ക് സമയം കുറവാണെന്ന് പറയും. വേണമെന്ന് വെച്ചാല്‍ എല്ലാവര്ക്കും സമയം ഉണ്ടാക്കാന്‍ പറ്റും. നമുക്കെല്ലാം ഇതിനൊക്കെ മാതൃകയാകുന്നത്, പണ്ട് ആഫ്രികന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (African National Congress - ANC ) പ്രസിഡന്റും സ്ഥാപകനും ആയിരുന്ന Dr നെല്സേന്‍ മണ്ടേല ആണ്. സമയം കിട്ടാത്തപ്പോള്‍ രാത്രിയിലും അദ്ദേഹം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തിയിരുന്നു. ദിവസം അര മണിക്കൂര്‍ എങ്കിലും ഉപയോഗിച്ചാല്‍ നമ്മുടെ ഉദ്ദേശിക്കുന്ന ഫലം കിട്ടും. മുടക്കം വരുത്തരുതെന്നു മാത്രം.
ബോഡി മാസ്സ് ഇന്ടെക്സ് (BMI )
BMI ഇടയ്ക്കിടയ്ക്ക് നോക്കുന്നത് നല്ലതാണ്. നമ്മുടെ ശരീര ഭാരത്തെ പൊക്കം കൊണ്ട് ഹരിച്ചു കിട്ടുന്നതാണ് ഒരാളുടെ BMI.
18 .5 നും 22 .9 നും ഇടയിലായിരിക്കണം BMI . അതില്‍ കുറയാനും കൂടാനും പാടില്ല.
ഗള്‍ഫു സുഹൃത്തുക്കളുടെ ശ്രദ്ദക്ക്
ഗള്‍ഫു നാടുകളിലെ ഭക്ഷണ രീതി ആരോഗ്യത്തിനു പ്രശ്നമാണ്. കാരണം നാരു (fibre ) കുറഞ്ഞ ഭക്ഷണമാണ് മിക്കവരും കഴിക്കുന്നത്. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഭക്ഷണമാണ് കൂടുതലും. കാരണം മത്സ്യം, മാംസം, മുട്ട എന്നിവയില്‍ നാരില്ല. അത് കൊണ്ട് പച്ചക്കറി, പഴം, അണ്ടിപ്പരിപ്പുകള്‍ ഇവയ്ക് പ്രാധാന്യം കൊടുക്കണം. നാരുകള്‍ ശരീരം തടിക്കാതിരിക്കാനും, വയറ്റിലെ പല അസുഖങ്ങളും കുറയാനും, ചിലതരം കാന്‍സറിനെ ചെറുക്കാനും നല്ലതാണ്. അതുകൊണ്ട് വില കൂടുതലാണെങ്കിലും മാംസവും മത്സ്യവും കുറച്ചുകൊണ്ട് പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കുക.
2 ) സൌന്ദര്യം എങ്ങിനെ നില നിര്‍ത്താം
സൌദര്യ വാര്‍ധക വസ്തുക്കളല്ല സൌദര്യം ഉണ്ടാകുന്നത്. പിന്നെ ചിലര്കൊരു ധാരണയുണ്ട് വെളുത്ത നിറം മാത്രമാണ് സൌന്ദര്യം എന്ന്. ആരോഗ്യം ഉള്ള ഒരു ശരീരത്തില്‍ സൌന്ദര്യം നില നില്കും.
ഒരു മനുഷ്യന്‍ നല്ല നിറവും സൌദര്യവും ഉണ്ടാകണമെങ്കില്‍ സ്വന്തം അമ്മ വിചാരിക്കണം. അമ്മ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയും, സന്തോഷത്തോട് ഇരിക്കുകയും, നല്ലത് ചിന്തിക്കുകയും, വ്യായാമം ചെയുകയും ചെയ്‌താല്‍ ജനിക്കുന്ന കുഞ്ഞു നല്ല സൌദര്യവും ആരോഗ്യവും ഉള്ളതായിരിക്കും. ചുരുക്കത്തില്‍ സൌന്ദര്യവും ആരോഗ്യവും തുടങ്ങുന്നത് ഭ്രൂണത്തില്‍ തന്നെയാണ്. എല്ലാവര്ക്കും അത് സാധിച്ചില്ല എന്ന് വരാം. അങ്ങിനെ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ സൌന്ദര്യമോ ആരോഗ്യമോ കുറഞ്ഞെന്നു വരാം. ബാല്യത്തില്‍ കുട്ടികള്‍ സൌന്ദര്യത്തെ കുറിച്ച് ചിന്തിക്കാറില്ല. കൌമാരത്തിലാണ് അവര്‍ സൌന്ദര്യത്തെ കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ആകാംഷ ഉള്ളവരാകുന്നത്. നിറവും സൌദര്യവും കുറവാണെങ്കില്‍ അത് കൂടുതല്‍ ദുഖിപ്പിക്കുന്നു. അപ്പോള്‍ എങ്ങിനെ സൌന്ദര്യം നേടാമെന്ന് ചിന്തിച്ചു തുടങ്ങുന്നു. സ്ത്രീകളാണ് സൌന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അപ്പോള്‍ സൌന്ദര്യ വര്‍ധക വസ്തുകളെകുറിച്ച് ആലോചിക്കുന്നു. പിന്നെ chemicals അടങ്ങിയ ക്രീമുകളുപയോഗിച്ചു തുടങ്ങുന്നു. വെയില്‍ കൊള്ളാതെ അഞ്ചാറു മാസം ഉപയോഗിച്ചാല്‍ അല്പം വ്യതാസം വന്നെന്നു വരാം. പക്ഷെ അത് നിര്‍ത്തിയാല്‍ വീണ്ടും പഴയ പടിയാകും. തന്നെയുമല്ല അതിന്റെ പാര്‍ശ്വ ഫലങ്ങള്‍ പെട്ടെന്ന് നാം അറിഞ്ഞെന്നും വരില്ല. "വെളുക്കാന്‍ തേച്ചത് പാണ്ടായി" എന്ന് പറഞ്ഞത് പോലെ ആയി എന്നും വരാം. എന്നാല്‍ മിനെരല്സ്, വൈടമിന്‍സ് എന്നിവ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിച്ചുണ്ടാകുന്ന നിറം പെട്ടെന്ന് മാറില്ല. തന്നെയുമല്ല അതില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിടുകള്‍ (Flavonoids ) നല്ല നിരോക്സീകാരി (antioxident ) കാന്‍സറിനെ പോലും പ്രധിരോധിക്കാന്‍ കഴിവുള്ളവയാണ്. ഫ്രീ രാഡികല്സ് (free radicals ) ഉണ്ടാക്കുന്ന പല പ്രശ്നങ്ങല്കും (aging process , degenerative sicknesses ) പഴങ്ങളും പച്ചക്കറികളും പരിഹാരമാര്‍ഗമാണ്. നടത്തം, ജോഗിംഗ് പോലുള്ള അഎരോബിക് വ്യായാമങ്ങളും സൌന്ദര്യം നില നിര്‍ത്താന്‍ നല്ലതാണ്. സൌന്ദര്യം നില നിര്‍ത്താന്‍ ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും ഉപവസിക്കുന്നവരുണ്ട്. പഴങ്ങള്‍ കഴിച്ചു കൊണ്ടുള്ളതാണ് എങ്കില്‍ നല്ലതാണ്. അല്ലെങ്കില്‍ ശരീരത്തിന്റെ ഉപാപചയ (metabolism ) പ്രവര്‍ത്തനങ്ങള്‍ തകരാര്‍ ആകാന്‍ സാധ്യത ഉണ്ട്. മനസ്സില്‍ നല്ല ചിന്ത വളര്‍ത്തുക, സന്തോഷത്തോടെ ഇരിക്കുക എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നതാണ്
നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ പറ്റി എനിക്കറിയാവുന്ന ചില വിവരണം ഞാന്‍ താഴെ കൊടുക്കുന്നു. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.
നല്ല വണ്ണം ഉള്ളവരെ കാണുമ്പോള്‍ നമുക്ക് തോന്നും ഓ ഭയങ്കരം, കൊഴുത്തു തടിച്ചിരിക്കുന്നു. പക്ഷെ തടി ഉള്ളത് കൊണ്ട് മാത്രം അത് മോശമാണെന്ന് ധരിക്കരുതെ. നല്ല തടിയും ചീത്ത തടിയും ഉണ്ട്. വ്യായാമം ചെയ്തുണ്ടാക്കുന്ന തടിയും വെറുതെ ഇരുന്നുണ്ടാകുന്നതും വ്യതാസം ഉണ്ട്. ചീത്ത കൊളസ്ട്രോളും ട്രൈ ഗ്ലിസരൈടും കൂടിയിരിക്കുന്നത് വെറുതെ ഇരിന്നു ഭക്ഷണം കഴിക്കുന്നവര്‍ക്കാന്. അങ്ങിനെയുള്ളവരുടെ കൊളസ്ട്രോള്‍ പ്രത്യേകിച്ച് 40 വയസു മുതല്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നല്ല തടിയുള്ളവരുടെ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ കൂടിയിരിക്കും. ഇത് കൂടുതലായാല്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. LDL , HDL എന്ന രണ്ടു തരം കൊളസ്ട്രോള്‍ ഉണ്ട്. ഇത് കൂടാതെ ട്രൈ ഗ്ലിസരൈട് എന്ന ഒരു ഖടകം കൂടിയുണ്ട്.
എന്താണ് കൊളസ്ട്രോള്‍ ?
ഏതൊരു ശരീര കലകളെയും പൊതിഞ്ഞു സംരക്ഷിച്ചു നിര്‍ത്തുന്ന മെഴുകുപോലുള്ള, ഒരിക്കലും ശരീരത്തിന് ഒഴിച്ച് കൂടാന്‍ പാടില്ലാത്ത ഒരു ഭാഗമാണ് കൊളസ്ട്രോള്‍. ലിപിഡ് എന്ന മാംസ്യവും steroid എന്ന ഹോര്‍മോണും ആണിതിന്റെ പ്രധാന ഖടകങ്ങള്‍. കരളാണ് 80 % കൊളസ്ട്രോളും നിര്‍മിക്കുന്നത്. നാം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് കരള്‍ ആഗിരണം ചെയ്തു അതിനെ കൊളസ്ട്രോള്‍ ആക്കി മാറ്റി കരളില്‍ തന്നെ സൂക്ഷിക്കുന്നു. മുട്ട, ഞണ്ട്, കൊഞ്ച് ഇങ്ങിനെ വളരെ കുറച്ചു ആഹാരങ്ങള്‍ മാത്രമാണ് ബാക്കി 15 - 20 % കൊളസ്ട്രോള്‍ നേരിട്ടുണ്ടാകുന്നത്.
സാന്ദ്രത കുറഞ്ഞ ലിപോപ്രോടീന്‍ - LDL (Low Density Lipoprotein)
സാന്ദ്രത കുറഞ്ഞ കണങ്ങളോട് കൂടിയ ഇത് ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. ഇത് കൂടിയാല്‍ രക്തകുഴലുകളുടെ ഭിത്തികളില്‍ അടിഞ്ഞു കൂടി അതിന്റെ ഉള്‍വ്യാസം കുറക്കുന്നു. അതിരോസ്ക്ലീരോസിസ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതുമൂലം ഹൃദയത്തിനും തലച്ചോറിനും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രക്ത സമ്മര്‍ദം അധികമാകുന്നു. അങ്ങിനെ ഹൃദയ സ്തംബനമോ, മസ്ഥിഷ്കാഖതമോ ഉണ്ടായെന്നു വരാം.
സാന്ദ്രത കൂടിയ ലിപോപ്രോടീന്‍ - HDL (High Density Lipoprotein)
സാന്ദ്രത കൂടിയ കണങ്ങളോട് കൂടിയ ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. സാന്ദ്രത കൂടിയത് ആയതുകൊണ്ട് ഈ കണങ്ങള്‍ രക്തകുഴലുകളുടെ ഭിത്തിയില്‍ അടിഞ്ഞു കൂടുന്നില്ല. തന്നെയുമല്ല ഇത് LDL നെ കോശത്തില്‍ നിന്നും, രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നും മറ്റും തിരിച്ചു കരളില്‍ കൊണ്ട് വിടുന്നു. വീണ്ടും അത് ഊര്ജതിനായി ഉപയോഗിക്കുന്നു.
ട്രൈ ഗ്ലിസരൈട് (Triglycerides )
ലിപിഡ് കുടുംബത്തിലെ മൂന്നു കൊഴുപമ്ലങ്ങളുടെ തന്മാത്ര കൂടിയതാണ് ട്രൈ ഗ്ലിസരൈട്. ഇതും ആവശ്യത്തില്‍ കൂടുതല്‍ ആയാല്‍ LDL ന്റെ അതെ സ്വഭാവം കാണിക്കുന്നു. ഇത് കൂടുതലായാല്‍ ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് മുതലായവ വരാന്‍ സാധ്യത കൂടുതല്‍ ആണ്.
കൊളസ്ട്രോളിന്റെ ഗുണങ്ങള്‍
നാഡീ സംപ്രേഷണം എന്ന ഒരു വൈദ്യുതി ശരീരത്തിലുടനീളം സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങിനെ ആവശ്യത്തിനുള്ള സിഗ്നലുകള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും കിട്ടുന്നു. ചില ഹോര്മോനുകളെയും ഉണ്ടാക്കുന്നു. ശരീരത്തിന് ജോലി ചെയ്യാനുള്ള ഊര്‍ജം കിട്ടുന്നത് ഇതില്‍ നിന്നുമാണ്. ശരീരത്തിലെ വൈദ്യുത സിഗ്നലുകള്‍ സുഗമമായി സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രവര്‍ത്തി ചെയ്യാനുള്ള ഊര്‍ജം തരുന്നു.
അളക്കുന്നതെങ്ങിനെ
കൊളസ്ട്രോളിന്റെ എല്ലാ ഖടകങ്ങളും അളക്കുന്നതിനെ ലിപിഡ് പ്രൊഫൈല്‍ എന്നാണു പറയുന്നത്. രാവിലെ വെറും വയറ്റില്‍ ലാബില്‍ പോയി രക്തം കൊടുക്കുന്നു. നല്ല ലാബില്‍ മാത്രം ടെസ്റ്റ് ചെയ്യുക. നോര്‍മല്‍ നിലയും കൂടുതലായതും അതില്‍ കാണിച്ചിരിക്കും. നോര്‍മല്‍, ഹൈ നോര്‍മല്‍, അപകടം ഇങ്ങിനെയാണ് അളവ് കാണിക്കുന്നത്. ഇതില്‍ ഹൈ നോര്‍മലും സൂക്ഷിക്കേണ്ടതാണ്, കുറച്ചു കൊണ്ട് വന്നു നോര്‍മല്‍ ലെവലില്‍ ആക്കണം.
ആവശ്യമുള്ള ലെവല് (mg യില്‍)
താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കുക;
കൊളസ്ട്രോള്‍ ഖടകങ്ങള്‍ - നോര്‍മല്‍ - ഹൈ നോര്‍മല്‍ - അപകടം
മൊത്തം അളവ് < 200 -- 200–240 -- >240
ട്രൈ ഗ്ലിസരൈട് < 150 -- 150–500 -- > 500
LDL < 130 -- 130–160 -- > 160
HDL > 50 -- 50–35 -- < 35
നാം ശ്രദ്ധിക്കുക
നമ്മുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ചേര്‍ക്കുക. മാംസം, മുട്ട, മത്സ്യം, എണ്ണ, മദ്യം ഇവയൊക്കെ കുറയ്ക്കുക. ഇവയൊക്കെ കഴിച്ചാലും വ്യായാമം ചെയ്യ്ന്നവര്ക് പേടിക്കാനില്ല. അല്ലെങ്കില്‍ കായിക അധ്വാനം ചെയ്യുന്നവര്കും പ്രശ്നമില്ല. കരളില്‍ ആവശ്യത്തിനു മാത്രം ഉള്ള കൊളസ്ട്രോള്‍ ഉണ്ടായിരിക്കും. പക്ഷെ മദ്യത്തിന്റെ കാര്യം എടുത്താല്‍, അത് വളരെ കുറച്ചളവില്‍ മാത്രമേ കഴിക്കാവു. ഒരു പെഗ് കഴിക്കുന്നവര്‍ ഒരു മാസം കഴിഞ്ഞു രണ്ടാക്കിയാല്‍ പിന്നെ പ്രശ്നമാകും. അതാരുടെയും കുറ്റമല്ല. കാരണം ഞാന്‍ മുമ്പ് എന്റെ ബ്ലോഗില്‍ എഴുതിയിരുന്നത് പോലെ ലിംബിക് സിസ്റ്റം കൂടുതല്‍ കുടിക്കാന്‍ (ലഹരിക്കുവേണ്ടി) നിര്‍ബന്ധിക്കുന്നു. അപ്പോള്‍ ഏറ്റവും നല്ലത്. കഴിക്കാതിരിക്കുക തന്നെ. അല്ലെങ്കില്‍ സോഷ്യല്‍ ആയി മാത്രം പാടുള്ളൂ. എന്ന് വെച്ച് ശീലമാക്കാനും പാടില്ല
മെയ് 17 “World Hypertension Day” ആയി അറിയപ്പെടുന്നു. പണ്ട് അമിത രക്ത സമ്മര്ധവും ഷുഗറും "പണക്കാരുടെ രോഗങ്ങള്‍" ആയിരുന്നു. ഇന്ന് അതൊക്കെ മാറി. ജീവിത രീതി മാറിയത് കൊണ്ടുതന്നെ ആണീ മാറ്റവും. വികസ്വര രാജ്യങ്ങളിലാണ് ഈ രോഗം കൂടുതല്‍ കാണപെടുന്നത്. AD 2025 ആകുമ്പോള്‍ ലോകത്ത് നൂറു കോടി ജനങ്ങളില്‍ കൂടുതല്‍ ഇതിനടിമകള്‍ ആകും എന്നാണ് ആസ്ട്രേലിയയിലെ George Institute for International Health എന്ന സ്ഥാപനത്തിന്റെ പ്രസിദ്ധീകരണമായ "Hypertension" എന്ന ജേര്‍ണലില്‍ പറയുന്നത്. അമേരിക്കന്‍ ജനതയില്‍ മുതിര്‍ന പൌരന്മാരില്‍ ഓരോ മൂന്ന് പേരില്‍ ഒരാള്‍ക് ഉയര്‍ന്ന രക്ത സമ്മര്ദം ഉണ്ടെന്നു, American Heart Institute പറയുന്നു. പ്രമേഹം പോലെ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ബ്ലഡ് പ്രെഷര്‍ രോഗികള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ഇന്ത്യയിലും ചൈനയിലും ആണ്. ജീവിത സമ്മര്ധമുള്ളവര്‍, അമിത വണ്ണം ഉള്ളവര്‍ ഇവരൊക്കെ 30 വയസ്സകുംബോഴേ BP പരിശോധിക്കന്നത് നല്ലതാണ്.
കുഴഞ്ഞു വീണു മരിക്കുന്നവരില്‍ പലരും ഹൈ bp ഉള്ളവരാണ്. സാധാരണ ഗതിയില്‍ ഇത് വളരെ കൂടി കുറച്ചു കാലം കഴിഞ്ഞു മാത്രമാണ് നാം മനസ്സിലാക്കുന്നത്. ഇന്ത്യയില്‍ 20 കോടിയോളം ജനങ്ങള്‍ ഹൈ bp ഉള്ളവര്‍ ആണ്. പക്ഷെ പലരും അറിയാതെ നടക്കുന്നവര്‍ ആണ്. അറിയുന്നവര്‍ തന്നെ 50 % പേര്‍ മാത്രമാണ് ചെക്ക് ചെയ്യാറുള്ളൂ. അവരില്‍ തന്നെ 35 % മാത്രമാണ് ചികിത്സിച്ചു നിയന്ത്രിക്കുന്നുല്ലു.
രക്ത സമ്മര്‍ദം രണ്ടു തരം
രക്ത സമ്മര്‍ദം പ്രൈമറി എന്നും സെകണ്ടരി എന്നും രണ്ടു തരമുണ്ട്. 95 % രക്ത സമ്മര്ധവും പ്രൈമറി (സാധാരണം) ആണ്. 5 % സെകണ്ടരി (അസാധാരണം) ആണ്. സെകണ്ടരി, ചില രോഗങ്ങളുടെ പാര്ശ്വഭലം ആയാനുണ്ടാകുന്നത്.
എന്താണ് ഉയര്‍ന്ന രക്ത സമ്മര്‍ദം?
ഹൃദയത്തെ ഒരു പമ്പ് ഹൌസായി ഉപമിക്കുക. രക്തം ശക്തമായി വെളിയിലേക്ക് പമ്പ് ചെയ്യപെടുമ്പോള്‍ രക്ത കുഴലിനുള്ളില്‍ അനുഭവപെടുന്ന സമ്മര്‍ദം ആണ് സിസ്ടോലിക് bp . ഇത് സാധാരണ 120 mm /hg ആണ്. രക്തം വീണ്ടും ഹൃദയത്തിലേക്ക് പോകുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു അപ്പോള്‍ അവിടുത്തെ സമ്മര്‍ദം
ആണ് diastolic bp ഇത് സാധാരണ 80 mm /hg ആണ്. ഇങ്ങിനെ 120 / 80 mm /hg എന്ന നിലയാണ് സാധാരണ രക്ത സമ്മര്‍ദം. ഈ ലെവലില്‍ കൂടുതല്‍ ആയാല്‍ അതിനെ ഹൈ ബ്ലഡ് പ്രഷര്‍ എന്ന് പറയുന്നു. 140 / 90 mm /hg വരെ ആയാല്‍ അതത്ര അപകടമല്ല. ഈ നിലയെ ഹൈ നോര്‍മല്‍ എന്ന് പറയുന്നു. അതിനും
മുകളില്‍ പോകുമ്പോള്‍ അത് ഉയര്‍ന്ന രക്ത സമ്മര്‍ദം എന്ന് പറയുന്നു.
രക്തത്തിന്റെ ചങ്ക്രമണം
ശ്വാസകോശത്തില്‍ നിന്നും ഒക്സിജെന്‍ സ്വീകരിച്ച രക്തം ശുദ്ധ രക്തമാണ്. അത് വന്നു ഹൃദയത്തില്‍ നിറയുകയും അയോര്‍ട എന്ന മഹാ ധമനി വഴി ശക്തമായി ശരീരകലകളിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു. ഇത് ഓരോ പേശികളിലും ഉള്ള നേര്‍ത്ത രക്ത കുഴലുകള്‍ വഴി ശരീര കലകളില്‍ എത്തുന്നു. അവിടെ ആവശ്വതിനു ഓക്സിജനും, പോഷകങ്ങളും, ജലവും കൊടുത്ത ശേഷം, കലകളിലെ അഴുക്കു കലര്ന്ന രക്തതവുമായി വീണ്ടും ഹൃദയത്തിന്റെ ഇടതു അറയിലേക്ക് പോകുന്നു. അവിടെ നിന്നും കാര്‍ബണ്‍ ദൈഒക്സൈദ് സ്വീകരിച്ച അശുദ്ധ രക്തം വീണ്ടും ശ്വാസകോശത്തിലേക്ക് പോയി ഒക്സിജെന്‍ സ്വീകരിക്കുന്നു.
രക്ത സമ്മര്‍ദം ശ്രദ്ധിക്കാതിരുന്നാല്‍
ഞാന്‍ സാധാരണ ഏതെങ്കിലും അസുഖത്തിന് ഡോക്ടറിന്റെ അടുത്ത് പോകുമ്പോള്‍ ചില സംശയങ്ങള്‍ ചോദിക്കുക പതിവാണ്. ഒരിക്കല്‍ ഡോക്ടറിന്റെ അടുത്ത് ചെന്നപ്പോള്‍ രക്ത സംമധര്തിന്റെ കാര്യം ചോദിക്കുകയുണ്ടായി. "സര്‍ രക്ത സമ്മര്‍ദം അല്പം ഉണ്ടെന്നുള്ള കാര്യം അറിയാമെന്നിരിക്കെ അത് നിയന്ത്രിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും? ഡോക്ടര്‍ "ഒന്നും സംഭവിക്കില്ല, പക്ഷെ ഒരു പത്തു പന്ത്രണ്ടു വര്ഷം അങ്ങിനെ പോയാല്‍ രക്തക്കുഴല്‍ കട്ടിയാകുന്നു (എലസ്ടിസിടി) പിന്നെ അത് പൊട്ടന്‍ സാധ്യാതെ ഏറെയാണ്. ഇതാണ് സത്യം. ഇങ്ങനെ ഉണ്ടാകാതിരിക്കാനാണ് നാം ഇതൊക്കെ നിയന്ത്രിച്ചു നിര്തണ്ടത്. ഇത് കൂടുന്നത് പെട്ടെന്ന് നമ്മള്‍ അറിയാറില്ല, അല്പമെങ്കിലും അറിയുന്നത് 220 നു മുകളില്‍ എത്തുമ്പോള്‍ മാത്രമാണ്. അപ്പോള്‍ ഉണ്ടാകുന്ന തല കറക്കവും വേറെ വല്ല രോഗമാണെന്ന് കരുതി നാം അല്പം വിശ്രമിക്കുന്നു. അത് കുറയുന്നു. അങ്ങിനെ അപ്പോഴും നാം അതരിഞ്ഞെന്നു വരില്ല.
രക്ത സമ്മര്‍ദം അളക്കുന്ന വിധം
സ്മിഗ്മോ മനോമീറ്റെര്‍ എന്ന ഉപകരണം ആണ് bp അളക്കാന്‍ ഉപയോഗിക്കുന്നത്. ഇന്ന് പല രീതിയിലുള്ള ഡിജിറ്റല്‍ ഉപകരങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടുമെങ്കിലും സ്മിഗ്മോ മനോമീറ്റെര്‍ തന്നയാണ് കൂടുതല്‍ നല്ലത്. കൈമുട്ടിനു മുകളില്‍ റബ്ബര്‍ കഫിന്റെ ടേപ്പ് വെച്ച് ചുറ്റി മുറുക്കുന്നു.
പിന്നെ റബ്ബര്‍ കഫ് പ്രസ് ചെയ്തു അതിനുള്ളിലേക്ക് കുറേശെ വായു കയറ്റി വിടുന്നു. അപ്പോള്‍ മീടറിലെ രസം (mercury ) നില ഉയര്‍ന് വരുന്നു. ഈ സമയത്ത് പ്രഷര്‍ ഏറ്റവും കൂടി അവസാനം രക്ത ഓട്ടം പൂര്‍ണമായി നില്കുന്നു. ആ സമയത്ത് ഒരു മരവിപ്പ് അനുഭവപ്പെടും. ഈ സമയം mercury നില എത്ര മുകളിലാണോ ആ അളവാണ് ഉയര്‍ന്ന രക്ത സംമര്ധ (systolic bp ) നില. വീണ്ടും കഫിലെ വായു ഡോക്ടര്‍ കുറേശ്ശെ അയച്ചു വിടുന്നു. അപ്പോള്‍ "ഗ്ലഗ് ഗ്ലഗ്" എന്ന ഒരു ശബ്ദം കേള്കാനാകും. ഈ ശബ്ദം നില്‍കുമ്പോള്‍ രക്ത ഓട്ടം പൂര്‍ണമായി പുനരാരംഭിക്കുന്നു. ഈ പൊയന്റാണ് താഴ്ന്ന രക്ത സംമര്ധ (diastolic bp ) നില.
കാരണങ്ങള്‍
1 ) രക്ത കുഴലുകള്‍ സാധാരണ ഒരു റബ്ബര്‍ കുഴല്‍ പോലെയാണ്. പ്രഷര്‍ കൂടുമ്പോള്‍ അത് ആവശ്യത്തിനു വികസിക്കുകയും കുറയുമ്പോള്‍ സാധാരണ സാധാരണ എത്തുകയും ചെയ്യുന്നു. ഈ ഇലാസ്ടിസിടി നഷ്ടപ്പെടുമ്പോഴാണ് പ്രഷര്‍ ആവശ്യത്തില്‍ അധികം ഉയര്‍ന്നു നില്‍ക്കാന്‍ തുടങ്ങുന്നത്. പിന്നെ ചില മനുഷ്യരില്‍ രക്ത കുഴലിനു പൊതുവേ ഇലാസ്ടിസിടി കുറവായിരിക്കും. ഇന്ത്യാക്കര്കും ആഫ്രികക്കാര്കും ഇത്തരത്തിലുള്ള രക്ത കുഴലാണ് ഉള്ളത്.
2 ) നമുക്ക് ദേഷ്യം, ദുഖം, ഉത്കണ്ട, ഭയം മുതലായ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിലെ ചില ന്യുരോനുകള്‍ അദ്രീനാലിന്‍, നോര്‍ അദ്രീനാലിന്‍, ഡോപമിന്‍ തുടങ്ങിയ ചില ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത് നെഞ്ചിടിപ്പ്, ആകാംഷ, വികാര വിക്ഷോപം പോലുള്ള വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം രക്ത സമ്മര്ധവും കൂട്ടുന്നു. 55 വയസിനു താഴെയുള്ളവര്‍ക് പ്രഷര്‍ ഉണ്ടാകുന്ന പ്രധാന കാരണം ഇതാണ്.
3 ) മേല്പറഞ്ഞ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ആകുമ്പോള്‍ അത് കിട്നിയെയും പ്രതികൂലമായി ബാധിക്കുന്നു. ശരീരത്തില്‍ ആഹാരവും മറ്റും ദഹിച്ചതിനു ശേഷമുള്ള പഴ്വസ്തുക്കളും ജലവും ഉപയോഗിച്ചാണ് വൃക്കകള്‍ മൂത്രം ഉണ്ടാകുന്നത്. ഉയര്‍ന്ന bp കാരണം അങ്ങോട്ടുള്ള രക്ത ഓട്ടം കുറയുമ്പോള്‍ അവിടെ ആഞ്ചിയോ ടെന്‍സിന്‍, റെനിന്‍, ആള്ടോ സ്ടീരോണ്‍ മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. ഇവയുടെ സാന്നിധ്യം ഉപ്പിനെ അരിച്ചു കളയുന്ന വൃക്കയുടെ കഴിവിനെ കുറയ്ക്കുന്നു. ഉപ്പ് ശരീരത്തില്‍ കെട്ടിക്കിടക്കുന്നു. ഇത് പ്രഷര്‍ കൂടാന്‍ കാരണം ആകുന്നു.
4 ) ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ bp കൂടുന്നു. നാം ഉപ്പ് കൂടുതല്‍ കഴിക്കുമ്പോള്‍ (ഉപ്പ് - സോഡിയം ക്ലോരൈട്) അതിലെ സോഡിയം ആണ് പ്രശ്നക്കാരന്‍. കാരണം ഇവന്‍ ശരീരത്തിലെ പേശികളില്‍ കടക്കുമ്പോള്‍ കാത്സ്യത്തെ കൂടെ എപ്പോഴും കൊണ്ടുപോകുന്നു. കാത്സ്യം കാത്സ്യം പേശികളില്‍ കടന്നാല്‍ പേശികള്‍ മുറുകുന്നു. രക്ത കുഴലിന്റെ ഭിത്തികളിലെ പേശികളിലും ഇവയെത്തുന്നു. അതിന്റെ കൂടെ കൊളസ്ട്രോളും കൂടിയുണ്ടെങ്കില്‍ അതിലെ കൊഴുപ്പും കാല്‍സ്യത്തിന്റെ കൂടെ രക്ത കുഴലിന്റെ ഭിത്തികളില്‍ അടിഞ്ഞു കൂടുന്നു. തലച്ചോറിലെ നേര്‍ത്ത രക്തക്കുഴലുകളില്‍ ഇവയെത്തിയാല്‍ സ്വാഭാവികമായും അവയുടെ ഉള്‍വ്യാസം വീണ്ടും കുറയുകയും bp കൂടുമ്പോള്‍ രക്തക്കുഴല്‍ പൊട്ടി രക്ത സ്രാവം (hemorrhage ) അല്ലെങ്കില്‍ രക്തം കട്ടിപിടിച്ച് രക്തയോട്ടം നില്‍കുകയും (thrombosis ) ചെയ്യുന്നു. hemorrhage ആയാലും thrombosis ആയാലും, ശരീരത്തിന്റെ ഒരു ഭാഗം തളരുകയും സംസാരശേഷി നഷ്ടപെടുകയും ചെയ്യാം. ചെറുതായി രക്തസ്രാവം ഉണ്ടായാല്‍ ചിലപ്പോള്‍ നാം അറിഞ്ഞില്ലെന്നു വരാം. പക്ഷെ ഓര്മ ശക്തിയില്‍ കുറവുണ്ടാകും. അങ്ങിനെ ഒരു രോഗം പല രോഗങ്ങള്‍ക് കാരണം ആകുന്നു.
5 ) വ്യായാമമോ ജോലിയോ ചെയ്യാതിരുന്നാല്‍ . ഏതു രോഗത്തെ പോലെയും രക്ത സമ്മര്ധവും കൂടുന്നു. വ്യായാമം ചെയ്യാതിരുന്നാല്‍ ദുര്മേധസ്സും കൂടുന്നു. രക്തക്കുഴലിന്റെ ഭിത്തികളില്‍ കൊഴുപ്പും കാത്സ്യവും മറ്റും അടിഞ്ഞു കൂടുന്നു. കുഴലിന്റെ ഉള്‍വ്യാസം കുറയുകയും പ്രഷര്‍ കൂടുകയും ചെയ്യുന്നു.
6 ) ചില ഗര്‍ഭിണികളില്‍ 6 - 7 മാസം പ്രായമാകുമ്പോള്‍ പ്ലാസെന്ടയുമായി ബന്ധപ്പെട്ടു ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുകയും അത് bp കൂടാന്‍ കാരണം ആകുകയും ചെയ്യുന്നു. പക്ഷെ ഇത് പ്രസവം കഴിയുമ്പോള്‍ നോര്‍മല്‍ ആകുന്നു.
7 ) ചില രോഗങ്ങളുടെ പാര്ശ്വ ഭലമായി സെകണ്ടരി രക്ത സമ്മര്ദം ഉണ്ടാകാറുണ്ട്. ഉദാ: വൃക്കയുടെ മുകളില്‍ പറ്റി പിടിച്ചിരിക്കുന്ന ഗ്രന്ധിയാണ് അദ്രീനല്‍ ഗ്രന്ഥി. ഇവയിലുണ്ടാകുന്ന കാന്‍സര്‍ bp കൂട്ടുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
1 ) ജീവിത രീതിയിലെ മാറ്റം ആണ് പ്രധാനമായും വേണ്ടത്.
2 ) 130 - 80 നും 139 -89 നും ഇടയില്‍ അല്ലെങ്കില്‍ 140 - 90 വരെ നില്കുന്നവര്ക് 30 മിനുട്ട് ഏരോബിക് വ്യായാമം (നടത്തം, ജോഗിംഗ് തുടങ്ങിയവ) ചെയ്‌താല്‍ മതി. വ്യായാമം ചെയ്യുമ്പോള്‍ ശീരത്തിലെ കൊഴുപ്പ് എരിഞ്ഞില്ലതാകുന്നു. വിയര്‍ത്തു ഉപ്പു വെളിയില്‍ പോകുന്നു.
3 ) ഉപ്പ് കുറയ്ക്കുക. അച്ചാര്, പപ്പടം, ഉപ്പിലിട്ടത്, ഉപ്പിട്ട മറ്റു ആഹാരങ്ങള്‍ ഇവ കുറയ്ക്കുക.
4 ) പച്ചകറികളും, പഴങ്ങളും ധാരാളം കഴിക്കുക.
5 ) ഇവകൊണ്ടൊന്നും കുറവില്ലെങ്കില്‍ ഡോക്ടറെ കണ്ടു ചെക്ക് ചെയ്തു മരുന്ന് കഴിക്കുക. ജീവിത ചിട്ടകളിലൂടെ മൂന്നു പ്രാവശ്യം ചെക്ക് ചെയ്തതിനു ശേഷം കുറഞ്ഞില്ലെങ്കില് മാത്രമേ ഡോക്ടര്‍ മരുന്ന് കഴിക്കാന്‍ പറയുകയുള്ളൂ.
6 ) bp കൂടുതല്‍ ഉള്ളവര്‍ ജിമ്മില്‍ പോകരുതേ. ജിമ്മില്‍ പോകണമെങ്കില്‍ ഡോക്ടറോട് ചോദിച്ചു മാത്രം പോകുക.
7 ) വ്യായാമം ചെയ്യുമ്പോള്‍ നെഞ്ചു വേദന ഉണ്ടായാല്‍ ഉടന്‍ നിര്‍ത്തുക. ഡോക്ടറോട് ചോദിച്ചു മാത്രം വീണ്ടും തുടരുക.
8 ) വ്യായാമം ചെയ്‌താല്‍ നെഞ്ചു വേദന ഉണ്ടായാല്‍ ഉടന്‍ നിര്‍ത്തുക. ഡോക്ടറോട് ചോദിച്ചു മാത്രം വീണ്ടും തുടരുക.
9 ) Relaxation techniques ശീലിക്കുക, തമാശ പറയുക, കേള്കുക, പാടുക, പാട്ട് കേള്കുക, സോഷ്യല്‍ അക്ടിവിടിയില്‍ പങ്കെടുക്കുക, പ്രാണായാമം ചെയ്യുക, ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പെടുക, തുടങ്ങിയവ പ്രഷര്‍ കുറയാന്‍ സഹായിക്കും.
10 ) രക്ത സമ്മര്‍ദം മനസിലാകണമെങ്കില്‍ അത് അളന്നു നോക്കുക മാത്രമാണ് വഴി. അത് കൊണ്ടാണ് ഇതും നിശബ്ദ കൊലയാളി ആണെന്ന് പറയുന്നത്.
11) പുകവലിയും, മദ്യപാനവും നിര്‍ത്തുക.
കഴിഞ്ഞ കുറെ നാളുകള്‍ വരെ ലോകത്തിലെ പ്രമേഹത്തിന്റെ തലസ്ഥാനം ഇന്ത്യ ആയിരുന്നു എന്ന് പറയാം. പക്ഷെ ഇപ്പോള്‍ New England Journal of Medicine എന്ന പ്രസിദ്ധീകരണം ഒരു സര്‍വ്വേ നടത്തിയതില്‍ ഇന്ന് ചൈനയാണ് പ്രമേഹത്തിന്റെ കാര്യത്തില്‍ മുന്നില്‍ എന്ന് മനസിലായി. ചൈനയില്‍ ഏകദേശം പത്തു കോടി ജനങ്ങള്‍ ഇതിനടിമയാണ്. പതിനഞ്ചു കോടിയോളം ജനങ്ങള്‍ക് പ്രമേഹം വരാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയുടെ പഴയ കണക്കിന് അഞ്ചു കോടി മാത്രമേ ഉള്ളു. ഇപ്പോള്‍ അല്പം കൂടി കൂടിയെങ്കിലും ചൈനയുടെ അത്രയും ഇല്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.
ജനങ്ങള്‍ കൂടുതല്‍ സുഖങ്ങള്‍ അന്യേഷിക്കുമ്പോള്‍ ചില അസുഖങ്ങളും അവനറിയാതെ ഉണ്ടാകുന്നു എന്നതിനുദാഹരണങ്ങള്‍ ആണ് പ്രമേഹവും രക്തസമര്ധവും. അറിയാതെ ശരീരത്തില്‍ ഉണ്ടാകുന്നത് കൊണ്ടും പല രോഗങ്ങള്കും അത് കാരണമാകുന്നത് കൊണ്ടുമാണ് അതിനെ നിശബ്ദ കൊലയാളി എന്ന് പറയുന്നത്. ചൈനക്കാര്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ ഒരു പുതിയ ആരോഗ്യ മുദ്രാവാക്യം ഇറക്കി "കൂടുതല്‍ നടക്കുക, കുറച്ചു കഴിക്കുക".
തുടക്കത്തില്‍ കണ്ടെത്തിയാല്‍ ജീവിത ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ഭക്ഷണ ക്രമീകരണം കൊണ്ടും മാറ്റിയെടുക്കാം. ജീവിത ശൈലി ആ രീതിയില്‍ മുന്നോട്ടു കൊണ്ടുപോയാല്‍ ഉണ്ടാവുകയുമില്ല. ഇന്ന് നാട്ടില്‍ പ്രമേഹതിനോപ്പം കൊളസ്ട്രോളും രക്തസമര്ധവും ഉള്ളവര്‍ ധാരാളമാണ്.
എന്താണീ പ്രമേഹം?
ആമാശയതിന്റെയും വന്കുടലിന്റെയും സൈഡിലായി പറ്റിപിടിച്ചിരിക്കുന്ന ആറിഞ്ചു നീളമുള്ള ഒരു ഗ്രന്ധിയാണ് പാന്‍ക്രിയാസ് അല്ലെങ്കില്‍ ആഗ്നേയ ഗ്രന്ഥി. ശരീരത്തില്‍ അനേകം ഹോര്‍മോണുകള്‍ ഉണ്ടല്ലോ. അവയില്‍ ഒരു പ്രധാന ഹോര്മോനാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ആണിത് നിര്‍മിക്കുന്നത്. ദഹനരസം നിര്‍മിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധര്‍മം എങ്കിലും, പാന്‍ക്രിയാസിന്റെ ഐലെട്സ് ഓഫ് ലാങ്ങര്‍ഹാന്സിലെ ബീറ്റാ കോശങ്ങള്‍
ഇന്‍സുലിന്‍ ആണ് നിര്‍മിക്കുന്നത്. ആഹാരത്തിലെ പഞ്ചസാരയെ ശരീരത്തിന് ജോലി ചെയ്യാന്‍ പാകത്തില്‍ ഊര്‍ജമാക്കി മാറ്റുകയാണ് ഇന്‍സുലിന്റെ ധര്‍മം. കഴിക്കുന്ന ആഹാരത്തിലെ പഞ്ചസാരയെ ഗ്ലുകോസാക്കി മാറ്റി ശരീര കലകളില്‍ സൂക്ഷിക്കുന്നു. ഇതിനു ഇന്‍സുലിന്‍ കൂടിയേ തീരു. ജോലി ചെയ്യുമ്പോള്‍ ശരീരകളിലെ ഗ്ലൂകോസ് ഊര്‍ജമായി മാറുന്നു. രക്തത്തിലൂടെയാനല്ലോ ഗ്ലോകോസ് ശരീരകലകളില്‍ എത്തുന്നത്. ഇന്‍സുലിന്‍ ഈ ഗ്ളുകോസിനെയും വഹിച്ചുകൊണ്ട് രക്തത്തിലൂടെ ശരീര കലകളില്‍ എത്തുമ്പോള്‍, കലകളില്‍ ഗ്ലുകൊസിന്റെ അളവ് കുറവായിരിക്കണം. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ നാം ജോലിചെയ്തോ വ്യായാമം ചെയ്തോ അവ ഉപയോഗിച്ചിരിക്കണം. അല്ലെങ്കിലോ ഈ ഗ്ലുകോസ് രക്തത്തില്‍ കൂടികൊണ്ടിരിക്കും. പാന്ക്രിയാസിനു ജോലിഭാരവും കൂടുന്നു. അങ്ങിനെ ഒന്നുകില്‍ പാന്ക്രിയാസിനു ജോലി കൂടി കേടാവുകയോ അതിന്റെ കപാസിടി കുറയുകയോ ചെയ്യുന്നു. കലകളില്‍ പ്രവേശിക്കാന്‍ പറ്റാതെ ഗ്ലുകോസ് രക്തത്തില്‍ കെട്ടികിടക്കുന്നു. ഉപയോഗിക്കാന്‍ പറ്റാത്ത ഗ്ലുകോസ് സ്വാഭാവികമായി വെളിയില്‍ പോകണമല്ലോ. അപ്പോള്‍ ഈ രക്തത്തിനെ കിഡ്നി അരിച്ചെടുത്ത് മൂത്രമാക്കി മാറുമ്പോള്‍ സ്വാഭാവികമായി ഗ്ലൂകോസും വെളിയില്‍ വരുന്നു. ഇതാണ് പ്രമേഹം എന്ന അവസ്ഥ. ഇങ്ങിനെ തുടരുമ്പോള്‍ ആദ്യമാദ്യം ഒന്നും അറിയില്ല പിന്നെ പിന്നെ പാന്ക്രിയാസിനു ഇന്‍സുലിന്‍ നിര്‍മിക്കാന്‍ പറ്റാത്ത അവസ്ഥ അല്ലെങ്കില്‍ അതിന്റെ കഴിവ് കുറയുമ്പോള്‍ കലകള്‍ക് ഗ്ലൂകോസ് കിട്ടില്ല. ഊര്‍ജ ദായകമായ ഗ്ലുകോസ് കിട്ടിയില്ലെങ്കില്‍ എങ്ങിനെ ജോലി ചെയ്യും. ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നുന്ടെങ്കിലും അത് കൊണ്ടുപോകണ്ട ഇന്‍സുലിന്‍ രക്തത്തിലില്ലല്ലോ. എങ്ങിനെ ക്ഷീണം മാറും?. ക്ഷീണം മാറാന്‍ വീണ്ടും കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നു. എത്ര കഴിച്ചാലും അത് ശരീരത്തിന് പ്രയോജനപെടുതാന്‍ ആവില്ലെങ്കിലോ എന്ത് ഗുണം?. കാരണം ഇന്‍സുലിന്‍ രക്തത്തില്‍ ഇല്ല. ഈ അവസ്ഥയില്‍ ആണ് ഇന്‍സുലിന്‍ ഗുളികയോ കുത്തി വെയ്പോ എടുത്തു കൃത്രിമമായി ശരീരത്തിന് കൊടുക്കുന്നത്. അപ്പോള്‍ മുതല്‍ ശരീരത്തിന് ആഹാരം പ്രയോജനപെടുത്താന്‍ സാധിക്കുന്നു. ജോലിയോ വ്യായാമമോ ചെയ്യാതെ ഇരിക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കില്‍ എന്ത് സംഭവിക്കുന്നു? നിറഞ്ഞകുടത്തില്‍ വീണ്ടും വീണ്ടും വെള്ളം ഒഴിച്ചുകൊണ്ടിരുന്നാല്‍ അത് പുറത്തു പോകുമല്ലോ. നിറച്ച കുടത്തിലെ വെള്ളം ഉപയോഗിക്കുക, അപ്പോള്‍ ആ വെള്ളം നഷ്ടമാകാതെ വീണ്ടും വേറെ വെള്ളം ഉപയോഗിക്കാമല്ലോ.
സാധാരണയായി ഇരുപതിനും അറുപതിനും പ്രായത്തിനു ഇടയിലാണ് ഇവയുണ്ടാകുന്നത്. ചുരുക്കമായി ഇരുപതിന് മുമ്പിലും അറുപതിനു ശേഷവും ഉണ്കാട്കാറുണ്ട്. രണ്ടു തരം പ്രമേഹം (diabetes mellitus) ഉണ്ട് പ്രൈമറി യും സെകണ്ടരി യും. പ്രൈമറി യെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു. ടൈപ്പ് - 1 , ടൈപ്പ് - 2 എന്ന രണ്ടു തരം.
പ്രൈമറി പ്രമേഹം
ടൈപ്പ് - 1
യാതൊരു കാരണവും കൂടാതെ ഉണ്ടാകുന്നതാണിത്. കുട്ടികല്കുണ്ടാകുന്നത് ഇതാണ്. 40 വയസിനുള്ളില്‍ ഇതുണ്ടാകുന്നു. പാന്‍ക്രിയാസിലെ ഐലെട്സ് ഓഫ് ലാങ്ങര്‍ഹാന്‍സ് എന്ന ഭാഗത്ത് ബീറ്റാ കോശങ്ങള്‍ ആണ് ഇന്‍സുലിന്‍ ഉണ്ടാകുന്നത്. ചിലരില്‍ ആ കോശങ്ങള്‍ ജന്മനാല്‍ തന്നെ അല്ലെങ്കില്‍ മറ്റെന്തിലും
കാരണത്താല്‍ നശിച്ചു പോകുന്നു. ഇവരുടെ ശരീരത്തില്‍ ഇന്‍സുലിന്‍ അല്പം പോലും കാണില്ല. പാരമ്പര്യവുമായി ഇതിനു യാതൊരു ബന്ധവും ഇല്ല. ഇങ്ങിനെയുള്ളവര്‍ ഇന്‍ജെക്ഷന്‍ എടുക്കെണ്ടിവരുന്നു. 10 % - 15 % ആളുകള്‍ക് മാത്രമാണ് ഇവയുള്ളത്.
ടൈപ്പ് - 2
90 % പ്രമേഹവും ഇതില്‍ പെടുന്നു. ഇതിനെയാണ് ജീവിത ശൈലീ രോഗം എന്ന് പറയുന്നത്. ഇതില്‍ നമ്മുടെ ജീവിത ശൈലി കൊണ്ട് ഇന്‍സുലിന്‍ ഇല്ലാതാകുകയോ പാന്‍ക്രിയാസിന്റെ ശക്തി ക്ഷയിക്കുകയോ ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും പ്രമേഹം ഉണ്ടാകുമല്ലോ.
ഇന്‍സുലിന്‍ ഉത്പാദനം കുറയുമല്ലോ.
പിന്നെ ഒരെണ്ണം ഉണ്ടാകുന്നത് ഗര്‍ഭിണികളിലെ പ്രമേഹം ആണ്. ആ സമയം കഴിഞ്ഞു മാറി എന്ന് വരാം.
സെകണ്ടരി പ്രമേഹം
ഇത് പല വിധ രോഗങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ വഴി പാന്ക്രയാസിനു കേടു വന്നു ഉണ്ടാകുന്നതാണ്.
ലക്ഷണങ്ങള്‍
ഒരു സുപ്രഭാതത്തില്‍ നമുക്ക് തോന്നുന്നു ഭയങ്കര ക്ഷീണം, ദാഹം, വിശപ്പ്, ഒന്നിനും ഉന്മേഷം ഇല്ല, കൂടുതല്‍ മൂത്രം ഒഴിക്കുക, എത്ര കഴിച്ചാലും പിന്നെയും വിശപ്പും ക്ഷീണവും. ഇവ കണ്ടാല്‍ ഉറപ്പായി ഇത് പ്രമേഹം തന്നെ. ഉടനെ ഡോക്ടറിന്റെ അടുത്ത് പോകണം. ചില ജീവിത, ഭക്ഷണ ചിട്ടകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു. ആദ്യത്തെ ഉദ്യമം ഭലിച്ചില്ല എങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം കൂടി ചിട്ടകള്‍ ക്രമീകരിക്കുന്നു, അതായതു മധുരം കുറയ്ക്കുക, കൂടുതല്‍ വ്യായായം ചെയ്യുക അങ്ങിനെ പലതും. ഇതും ഫലിച്ചില്ല എങ്കില്‍ മരുന്ന് തുടങ്ങാന്‍ പറയും. പിന്നെ ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കണം. പണ്ടൊക്കെ പ്രമേഹവും രക്തസമര്ധവും ഒക്കെ പണക്കാരുടെ മാത്രം രോഗങ്ങളായിരുന്നു. ഇന്ന് പക്ഷെ പണക്കാരന്‍ പാവങ്ങള്‍ അങ്ങിനെയൊന്നുമില്ല. കാരണം എല്ലാ ജോലികള്കും യന്ത്രങ്ങളും, യാത്രക്ക് വാഹനങ്ങളും പഴയതിലും കൂടുതല്‍ ഇന്നുണ്ട്. പിന്നെ നടക്കാന്‍ മടി, ജോലി ചെയ്യാന്‍ മടി, ഭക്ഷണമാണേല്‍ ഏറ്റവും നല്ലതും നിറയെ മാംസ്യവും അന്നജവും ഉള്ളതും വേണം, ചിലര്‍ക് മധുരം കൂടുതല്‍ ഇഷ്ടമാണ്. ചിലര്‍ക് എരിവാണ് ഇഷ്ടം (രണ്ടും കൂടുതലായാല്‍ ശരീരത്തിന് ദോഷം ആണ്). പാരമ്പര്യവും ഒരു കാരണം ആണ്. മദ്യം കഴിക്കുന്നവര്‍ ഭക്ഷണം കൂടുതല്‍ കഴിച്ചില്ല എങ്കില്‍ പ്രശ്നമായതിനാല്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നു. അതും പ്രമേഹതിലേക് നയിക്കുന്ന കാരണമാണ്. പ്രമേഹത്തെ കുറിചെല്ലാവരും കേട്ടിടുന്ടെങ്കിലും അതെന്താണെന്നോ അത് ശരീരത്തില്‍ എങ്ങിനെ ഉണ്ടാകുന്നു, കാരങ്ങങ്ങള്‍, നിവാരണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം എല്ലാവര്കുമറിയാമോ എന്ന് തോന്നുന്നില്ല. പ്രമേഹം ആഹാരത്തിനു മുമ്പ് 100 mg/dl നും ആഹാരത്തിന് ശേഷം 140 mg/dl നും താഴെ നിന്നാല്‍ അത് നോര്‍മല്‍ എന്ന് പറയുന്നു. പരിശോധനയില്‍ ആഹാരത്തിന് ശേഷം 180 mg/dl നു മുകളില്‍ ആണെങ്കില്‍ പ്രമേഹം ഉണ്ടെന്നു മനസിലാക്കാം. കൂടുതലായാല്‍ മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൊണ്ട് നോര്‍മല്‍ നിലയില്‍ നിര്‍ത്തണം. മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൃത്യമായി കൊണ്ടുപോയില്ലെങ്കില്‍ ഒന്നുകില്‍ ഷുഗര്‍ വളരെ കൂടും (ഹൈപര്‍ ഗ്ലൈസീമിയ) അല്ലെങ്കില്‍ വളരെ കുറയും(ഹൈപോ ഗ്ലൈസീമിയ). രണ്ടു വന്നാലും ശരീരം തളര്‍ന് താഴെ വീഴും, വളരെ ചുരുക്കമായി diabetic കോമ എന്ന ഒരു അവസ്ഥയും ഉണ്ടാകാം.
കാരണങ്ങള്‍
1 . ജോലിയോ വ്യായാമമോ ചെയ്യാതിരിക്കുക.
2 . പാരമ്പര്യം (അച്ഛനും അമ്മയ്ക്കും രോഗമുന്ടെനില്‍ രോഗസാധ്യത 90 % - 100 % വരെ, ആര്കെങ്കിലും ഒരാള്കുന്ടെങ്കില്‍ 75 %)
3 . മധുരം, മാംസ്യം, അന്നജം ഇവ ധാരാളം കഴിക്കുക
4 . അച്ഛനോ അമ്മക്കോ രണ്ടുപേര്‍കുമോ ബന്ധുകള്കോ രോഗമുണ്ടയിരിക്കുക
5 . സ്ഥിരമായ മദ്യപാനം, പുകവലി
6 . പാന്‍ക്രിയാസിന്റെ കേടുകള്‍
7 . പൊന്നതടിയും കുടവയറും - ഇത് വലിയ പ്രശ്നമാണ്.
മുകളില്‍ പറഞ്ഞവ പലതും കാരണമാകുമെങ്കിലും. പ്രധാനമായി മേയ്യനങ്ങാത്ത ജീവിതമാണ് പ്രശ്നക്കാരന്‍.
നിവാരണ മാര്‍ഗങ്ങള്‍
1 . ജോലിയോ വ്യായാമമോ സ്ഥിരമായി ചെയ്യുക, നടപ്പാനെന്കിലും കുറഞ്ഞത് മുപതു മിനിറ്റു മുതല്‍ ഒരുമണിക്കൂര്‍ വരെ നടക്കുക.
പ്രായമായവര്‍ക് പറ്റിയ വ്യായാമമാണ് നടപ്പ്.
2 . പാരമ്പര്യം ഉണ്ടെങ്കില്‍ ചെറുപ്പത്തിലേ വ്യായാമം ശീലമാക്കു.
3 . മധുരം, മാംസ്യം, അന്നജം ഇവ കുറച്ചു കഴിക്കുക.
4 . മദ്യപാനം, പുകവലി ഇവ നിര്‍ത്തുക
5 . പൊന്നതടിയും കുടവയറും കുറക്കുക
മുകളില്‍ പറഞ്ഞവ പലതും പലര്ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ഒരു കാര്യം എല്ലാവര്ക്കും ചെയ്യാം. മധുരം കഴിക്കുകയോ, മദ്യം കഴിക്കുകയോ, മാംസം കഴിക്കുകയോ എന്ത് തന്നെ ചെയ്താലും കഠിനമായി അധ്വാനിക്കുക അല്ലെങ്കില്‍ വ്യായാമം ചെയ്യുക, നന്നായി വിയര്കണം (യോഗ ചെയ്യുന്നത് നല്ലതാണെങ്കിലും അതിനു പല പോരായ്മകളും ഉണ്ട് എന്ന് പല ഡോക്ടര്‍മാരും പറയുന്നു.) എഇരൊബിക് വ്യായാമമാനെങ്കിലും അത് ചെയ്തു വിയര്കുന്നത് നല്ലതാണു. രാവിലെ ഒരു മണിക്കൂര്‍ സ്പീഡില്‍ നടക്കുക. പാവയ്ക്കാ, കൂവളം, നെല്ലിക്ക, ഉലുവ ഇങ്ങിനെയുള്ളവ ധാരാളം ഉപയോഗിക്കുക. മധുരം കുറഞ്ഞ പഴങ്ങള്‍ കഴിക്കാം.
പ്രമേഹം രോഗങ്ങള്‍ക് ഹേതു ആകുന്നു.
പ്രമേഹം പ്രധാനമായി രോഗ ഹേതുവാകുന്ന അവയവങ്ങള്‍ ഹൃദയം, കണ്ണ്, ഞരമ്പുകള്‍(neurons ), കിഡ്നി ഇവയാണ്.
ഹൃദയം - രക്തത്തില്‍ ഇന്‍സുലിന്‍ കുറയുമ്പോള്‍ ഗ്ളുകോസും പോഷകങ്ങളും കലകളില്‍ എത്തുന്നില്ലല്ലോ, ഇവയില്‍ കൊഴുപ്പ് കോശങ്ങളും കാണും.
ഇവ രക്തത്തില്‍ അടിഞ്ഞു കൂടി രക്ത കുഴലുകളുടെ ഭിതികള്ക് കനം കൂടും. അപ്പോള്‍ ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. ഇങ്ങിനെ അടഞ്ഞു പോകുന്നതിനെ അതിറോസ് ക്ലീരോസിസ് എന്ന് പറയുന്നു. അത് രക്തസമര്ധതിനും കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാന്‍ കൂടുതല്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. അങ്ങിനെ ഹൃദയം ഷീനിക്കുന്നു. ഇത് ഹൃദയ ഭിത്തികളെ ബാധിക്കുമ്പോള്‍ അതിനെ cardiio mayopathy എന്ന് പറയുന്നു.
കണ്ണ് - കണ്ണിന്റെ പിന്നിലെ രെടിന (retina ) എന്ന ഗ്ലാസ് പോലിരിക്കുന്ന സ്തരം ആണ് പ്രകാശത്തിന്റെ സഹായത്താല്‍ വസ്തുക്കളെ കാണാന്‍ സഹായിക്കുന്നത്. ഇതിന്റെ പിന്നില്‍ ചെറിയ ചെറിയ രക്തകുഴലുകള്‍ ഉണ്ട്. കണ്ണിനു പോഷകങ്ങള്‍ കൊടുക്കുന്നത് ഈ രക്തകുഴലുകലാണ്. പ്രമേഹം മൂലം ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. രെടിനക്ക് വേണുന്ന പോഷണങ്ങള്‍ കിട്ടാതെ പോകുന്നു. ഇതിനെ ദയബെടിക് രേടിനോപതി (diabetic retinopathy ) എന്ന് പറയുന്നു. ഇത് കാഴ്ച തകരാറിലാക്കുന്നു.
ഞരമ്പുകള്‍ - ഇന്‍സുലിന്റെ കുറവ് പോഷകങ്ങള്‍ ഞരമ്പുകളില്‍ (neurons ) എത്താന്‍ വൈകുന്നു. ഞരമ്പുകള് പ്രവര്‍ത്തിക്കാന്‍ കഴിവില്ലാതാകുന്നു. ഇതിനെ പൊതുവേ diabetic neuropathy എന്ന് പറയുന്നു. രണ്ടുതരം നുറോപതി ആണുള്ളത് symetric ഉം asymetric ഉം
Symetric - ഇത് മൂന്ന് തരം ഉണ്ട്. sensory , motor , autonomous,
sensory നുരോപതിയില്‍ തലച്ചോറില്‍ നിന്നുള്ള ഞരമ്പുകളെ പ്രമേഹം ബാധിക്കുന്നു
മോട്ടോര്‍ നുരോപതിയില്‍ മസിലുകളിലെ ഞരമ്പുകളെ ബാധിക്കുന്നു
ഓടോനോമസ് നുരോപതിയില്‍ അവയവങ്ങളുടെ പരസ്പര എകൊപനത്തെ ബാധിക്കുന്നു
Assymetric – ഇതില്‍ ഒന്ന് കേന്ദ്ര നാടീ വ്യുഹത്തെ ബാധിക്കുന്നു, രണ്ടു നെഞ്ചിന്റെ ഭാഗത്തെ ബാധിക്കുന്നു, മൂന്നു കാലുകളിലെ ഒന്ന് രണ്ടു ഞരമ്പുകളെ ബാധിക്കുന്നു, നാലാമത്തെ ഞരമ്പുകള്‍ ഞെരുങ്ങുന്ന പ്രതിഭാസം ആണ്.
പ്രമേഹം ഉള്ളവരുടെ ഹൃദയ സ്തംഭനം വേദനയില്ലത്തത് ആകുന്നത് ഇതികൊണ്ടാണ്. പ്രമേഹം കൂടുമ്പോള്‍ മുറിവുണ്ടായാല്‍ അറിയാത്തതും അതുണങ്ങാന്‍ സമയം എടുക്കുന്നതും ഇതുകൊണ്ടാണ്. കാലു മുറിച്ചു കളയുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ.
വൃക്കകള്‍ - ഇതിനു പ്രമേഹം ബാധിച്ചാല്‍ അതിനു Diabetic നെഫ്രോപതി എന്ന് പറയുന്നു. കിട്നിയില്‍ ധാരാളം നെഫ്രോണുകള്‍ ഉണ്ട്. അതിനുള്ളില്‍
ധാരാളം ഗ്ലോമരസുകള്‍ എന്ന് പറയുന്ന രക്തകുഴലുകള്‍ ഉണ്ട്. അതിലൂടെയാണ് രക്തം അരിക്കപെടുന്നത്. രക്തത്തെ അരിക്കുമ്പോള്‍ കനം കൂടിയ പ്രോടീന്‍ തന്മാത്രകള്‍ (ആല്‍ബുമിന്‍ ) അതിലൂടെ വെളിയില്‍ പോകില്ല. പക്ഷെ പ്രമേഹം ഉള്ളപ്പോള്‍ കനം കുറഞ്ഞ ഗ്ലൂകോസ് കണികകള്‍ അതിലൂടെ വെളിയില്‍ പോകും. ഈ അരിചെടുക്കല്‍ പ്രക്രിയ നിരന്ദരം തുടര്നാല്‍ ഗ്ലോമുരസുകളുടെ ശക്തി ക്ഷയിക്കുകയും ചെറിയ പ്രോടീന്‍ കണങ്ങള്‍ വെളിയില്‍ പോകുകയും ചെയ്യും. ഇതിനെ മൈക്രോ അല്ബുമിനൂരിയ എന്ന് പറയുന്നു. വീണ്ടും ഒരു പത്തു വര്ഷം പ്രമേഹം നിയന്ത്രിക്കാതെ ഇത് തുടര്നാല്‍ ഗ്ലോമരസുകള്‍
കേടാവുകയും വലിയ പ്രോടീന്‍ കണികകളും അതിലൂടെ പുറത്തു പോകുകയും ചെയ്യുന്നു. തുടര്‍ന് യൂറിയ, ക്രിയാടിന്‍ തുടങ്ങിയവയും വെളിയില്‍ പോകുന്നു. അവസാനം കിഡ്നി പൂര്‍ണമായി കേടായി കിഡ്നി മാറ്റി വെയ്കേണ്ടി വരും. രക്തസമര്ധം കൂടിയാലും ഇത് പോലെ സംഭവിക്കും.
പ്രതീക്ഷയുടെ തിരിനാളം
നമ്മുടെ പ്രമേഹമുള്ള സഹോദരങ്ങള്‍ക് പ്രതീക്ഷക്ക് വകയുള്ളത് നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാണ്. ജീനോതെരാപ്പി, വാക്സിന്‍ ഇവ വികസിച്ചു കൊണ്ടിരിക്കയാണ്. ഇവ വിജയിച്ചാല്‍ പ്രമേഹവും ഒരു തീരാ ശാപമാല്ലതാകും. ഇവ നമ്മുടെ വരും തലമുറക്കെങ്കിലും പ്രയോജനപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
വിവിധ രാജ്യങ്ങളിൽ നിന്നു ലോക മനഃശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത ഡോക്ടർമാരുടെ കേസ് സ്റ്റഡികൾ പരിശോധിച്ചു ലോകരാജ്യങ്ങളിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ പുതുതായി പ്രകടമായ എട്ട് ആതുരാവസ്ഥകൾ കണ്ടെത്തി അവതരിപ്പിച്ചു...
∙ ഇല്ലാത്ത മണിമുഴക്കം (ഫാന്റം റിങിങ് സിൻഡ്രോം)
മറ്റെന്തെങ്കിലും പ്രവർത്തികളിലേക്കു മനസ്സിരുത്തുമ്പോൾ ഫോൺബെല്ലടിക്കുന്നതുപോലുള്ള മിഥ്യാബോധം. പഠിക്കുമ്പോൾ ഫോൺ അടിച്ചെന്ന തോന്നലിൽ ശ്രദ്ധതിരിയുക, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ ഇരിക്കുന്നിടത്തേക്ക് ഓടി പോവുക, വണ്ടി ഓടിക്കുമ്പോൾ പോക്കറ്റിലേക്കു കൈയിട്ടു ഫോണെടുക്കുക, മുതിർന്നവരിൽ ഈ രോഗം കിടപ്പറയിൽ പോലും ഇടയ്ക്കു ഫോണിലേക്കു ശ്രദ്ധതിരിയുന്ന തരത്തിലേക്കു വളർന്നിട്ടുണ്ട്.
∙ ഫോണില്ലെങ്കിൽ ഹൃദയം പോയ പോലെ (നൊമോ ഫോബിയ)
മൈബൈൽ ഫോൺ കൈവശമില്ലെങ്കിൽ ലോകത്തു നിന്നു വേർപെട്ടുപോയതു പോലുള്ള അസ്വസ്ഥതയും ആശങ്കയുമുണ്ടാവുന്ന അവസ്ഥ. നമ്മൾ അറിഞ്ഞിരിക്കേണ്ട എന്തൊക്കയോ വിവരങ്ങൾ അറിയാതെ പോവുന്നതായും അതു ജീവിതത്തിൽ വലിയ നഷ്ടമുണ്ടാക്കുമെന്നുമുള്ള ഭീതി –ഇതാണു നോ–മൊബൈൽ ഫോബിയ എന്ന നോമോ ഫോബിയ.
∙ ഓക്കാനം വരുത്തുന്ന സൈബർ സിക്ക്നസ്
ത്രിമാന ഇന്റർനെറ്റ് ലോകത്ത് അകപ്പെടുമ്പോഴുണ്ടാകുന്ന സ്ഥലകാല വിഭ്രാന്തി. വിലകൂടിയ മൊബൈൽ ഫോണുകളിലെ ചെറിയ സ്ക്രീനിൽ കാണുന്ന ത്രിമാനദൃശ്യങ്ങളും ഐക്കണുകളും അസ്വാഭാവികമായി ചലിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിലേക്ക് ഇത്തരം രോഗാവസ്ഥ വ്യാപിക്കാറുണ്ട്. ചിലർക്കു വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്നു ഛർദിക്കു സമാനമായ അവസ്ഥയാണിത്.
∙ ഫെയ്സ്ബുക്ക് ഡിപ്രഷൻ
സാമൂഹ്യ മാധ്യമങ്ങളിലെ ‘ഇല്ലാത്ത’ സുഹൃത്തുക്കളുടെ പോസ്റ്റുകളിലൂടെ അവരുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന ആനന്ദവും വ്യക്തിഗതമായ സമൃദ്ധിയും തനിക്കില്ലല്ലോ എന്ന തോന്നൽ ഉളവാക്കുന്ന വിഷാദം. ഒടുവിൽ താനും ഒട്ടും മോശക്കാരനല്ലെന്നു സുഹൃത്തുക്കളെ ധരിപ്പിക്കാൻ ചമയ്ക്കുന്ന ചെറിയ കള്ളത്തരങ്ങൾ അവയുണ്ടാക്കുന്ന നഷ്ടബോധം ഇതെല്ലാം കൂടിയുണ്ടാക്കുന്ന വിഷാദരോഗം.
∙ ഇന്റർനെറ്റ് അഡിക്‌ഷൻ ഡിസോഡർ
ഇന്റർനെറ്റിലൂടെയല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതി, വീടിനു തൊട്ടടുത്ത കടയിൽ ലഭിക്കുന്ന സാധനങ്ങളും അതേ വിലയ്ക്ക് ഓൺലൈനായി വാങ്ങിയാലേ തൃപ്തിവരൂ. അടുത്ത ബന്ധുക്കളോടു നേരിൽ സംസാരിക്കുന്നതിലും സംതൃപ്തി ലഭിക്കു ഓൺലൈൻ ചാറ്റിങ്ങിൽ. കുടുംബബന്ധങ്ങളെ പോലും ഇതു പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്.
∙ ഓൺലൈൻ ഗേമിങ് അഡിക്‌ഷൻ
യഥാർഥ കളികളേക്കാൾ ഓൺലൈൻ ഗെയിമുകളിലേക്കു കുട്ടികളും യുവാക്കളും അടിമപ്പെടുന്ന അവസ്ഥ. ചെസ് ബോർഡും എതിരാളിയും പച്ചയ്ക്കു മുന്നിലുണ്ടെങ്കിലും കംപ്യൂട്ടറിനോടു ചെസ് കളിക്കാൻ കൂടുതൽ ഇഷ്ടം. ജീവിതത്തിൽ മറ്റൊരു മനുഷ്യനു മുന്നിൽ തോൽക്കാനുള്ള മനക്കരുത്ത് ഇല്ലാത്ത അവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നത്.
∙ സൈബർകോൺഡ്രിയ
ചെറിയ ശാരീരിക പ്രശ്നങ്ങളുടെ കാരണങ്ങൾ ഇന്റർനെറ്റിൽ സ്വയം പരതി കണ്ടെത്താൻ ശ്രമിച്ചു ഭീകരരോഗത്തിന് അടിമയാണെന്ന തോന്നൽ സ്വയമായുണ്ടാക്കുന്ന മാനസികാവസ്ഥ. ഒടുവിൽ ഡോക്ടർമാർ നേരിട്ടു പരിശോധിച്ചു രോഗമില്ലെന്നു പറയുമ്പോൾ അവരുടെ വാക്കുകൾ അവിശ്വസിച്ചു സ്വയം ചികിത്സിക്കാൻ തുടങ്ങി യഥാർഥ രോഗിയായി മാറുന്ന സ്ഥിതി. മിഥ്യാരോഗ ഭീതി( ഹൈപ്പോകോൺഡ്രിയ)യെന്ന മനോരോഗത്തിനു ബ്രോഡ്ബാന്റ് കണക്‌ഷൻ ലഭിച്ച അവസ്ഥയെന്നാണു മനോരോഗ വിദഗ്ധർ ഈ രോഗത്തെ വിശേഷിപ്പിക്കുന്നത്.
∙ സേർച്ച് എൻജിൻ ഇഫക്റ്റ്
എല്ലാം ഇന്റർനെറ്റിലുണ്ടെന്ന ആശ്വാസത്തിൽ ഒരു അറിവും സ്വന്തം തലച്ചോറിൽ ശേഖരിക്കേണ്ടതില്ലെന്ന തോന്നലിലേക്ക് എത്തിചേരുന്ന അവസ്ഥ. ഒടുവിൽ ഓർമശക്തി കുറയുന്ന സ്ഥിതി. ഉദാഹരണമായി ഫോൺ നമ്പറുകൾ ഓർത്തിരിക്കാനുള്ള കഴിവു നഷ്ടപ്പെട്ടത്. കംപ്യൂട്ടറിൽ സ്പെൽ ചെക്ക് വന്നതോടെ വാക്കുകളുടെ സ്പെല്ലിങ് ശരിയായി ഓർക്കാൻ കഴിയാത്ത സ്ഥിതി. കാൽക്കുലേറ്റർ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഗുണനപട്ടിക മറന്നത്. അറിവുണ്ടാവുന്നതിനേക്കാൾ അറിവു തേടിപിടിക്കാനുള്ള കഴിവു കൂടുന്നതായും ആവശ്യം കഴിയുന്നതോടെ ഇത്തരം അറിവുകളെ തലച്ചോർ ‘ഡിലീറ്റ്’ ചെയ്യുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇന്റർനെറ്റിന് അടിമയായാൽ
∙ ശാരീരിക പ്രശ്നങ്ങളായ പൊണ്ണത്തടി, ക്ഷീണം, പുറം വേദന, തലവേദന, കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ എന്നിവയുണ്ടാകാം
∙ ശ്രദ്ധക്കുറവ്, ഉന്മേഷക്കുറവ് എന്നിവയ്ക്കു കാരണമാകാം
∙ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ചിലരിൽ കാണപ്പെടുന്നു
∙ സാമൂഹികമായ ഒറ്റപ്പെടലിനും ആത്മവിശ്വാസക്കുറവിനും കാരണമാകുന്നു
കുട്ടികളെ നിയന്ത്രിക്കാം
∙ പൂർണമായും വിദ്യാർഥികളെ ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നു വിലക്കുകയല്ല പരിഹാരം. അവരുടെ ഉപയോഗത്തിൽ നിയന്ത്രണമുണ്ടാക്കുകയാണു വേണ്ടത്.
∙ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വെബ്സൈറ്റുകൾ തിരഞ്ഞെടുത്തു നൽകുക
∙ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു സമയം അനുവദിക്കുക. അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
∙ മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക
∙ ഇന്റർനെറ്റ് പഠനപ്രവർത്തനത്തിനു സഹായകരമാകുന്ന ഒന്നെന്ന ബോധമുണ്ടാക്കുക
∙ അതിലെ വിനോദ പരിപാടികളിൽ അധികം സമയം കളയില്ലെന്ന തീരുമാനം കുട്ടികളിൽ ഉണ്ടാക്കുക
∙ കുട്ടികളുമായി നന്നായി സംസാരിക്കുക. അവർ ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നു ചോദിച്ചു മനസ്സിലാക്കുക
∙ ഇന്റർനെറ്റിലെ വേണ്ട സൈറ്റുകൾ ഒഴിച്ചു ബാക്കിയുള്ളവ ലോക്ക് ചെയ്യാൻ പ്രോഗ്രാമുകൾ ഉപയോഗിക്കാം
∙ ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് എന്നിവ ഒരിക്കലും കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്.
ജനിതക ഘടനയും സന്തോഷവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനം
സന്തോഷം മനസിന്റെ ഭാഗമാണെന്ന് കരുതുന്നവരുടെ ശ്രദ്ധയ്ക്ക്. ജനിതക ഘടനയില്‍ ഒരു പ്രത്യേക ജീന്‍ കൂടുതലുണ്ടെങ്കില്‍ നിങ്ങള്‍ സന്തോഷവാനാകും. സന്തോഷം കൂടുന്നതും നിലനിര്‍ത്തുന്നതും ജീനുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്ന് കണ്ടെത്തിയിരിക്കുന്നത് ബള്‍ഗേറിയ വാര്‍ണ സര്‍വകലാശാലയിലെ മൈക്കില്‍ മിന്‍കോവാണ് .
വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീനുകളിലെ വ്യത്യാസങ്ങള്‍ അവരുടെ സന്തോഷത്തെ ബാധിക്കുന്നതായി അദ്ദേഹം പറയുന്നു.
രാജ്യത്തിന്റെ സുരക്ഷയുടെ അടിസ്ഥാനത്തിലല്ല വ്യക്തികളില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നത്. സുരക്ഷയും സന്തോഷവും പ്രതികൂലമായ സാഹചര്യങ്ങളാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും കവര്‍ച്ചയും നടക്കുന്നത് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ്.
എന്നാല്‍, അവിടത്തെ ജനങ്ങള്‍ സന്തോഷമുള്ളവരും പിരിമുറക്കമില്ലാത്തവരുമാണ്. ഇവരില്‍ ജനിതക ഘടനയുടെ ഭാഗമായ ക്രോമസോം കൂടുതലായി കണ്ടെത്തി.
ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷവാന്‍മാരായ ജനത മെക്‌സിക്കോയിലാണ്. കാരണം ഈ പ്രത്യേക ക്രോമസോമിന്റെ അളവ് ഇവരില്‍ കൂടുതലാണ്.
ഇറാഖ്, ജോര്‍ദ്ദാന്‍, ഹോങ്ങ്‌കോങ്, ചൈന, തായ്‌ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയില്‍ ഈ ക്രോമസോം കുറവാണ്. ഇവരില്‍ കടുത്ത മാനസിക പിരിമുറുക്കം കാണുന്നതായും അദ്ദേഹം പറയുന്നു.
ജനിതക ഘടനയെ നിര്‍ണയിക്കുന്നതില്‍ വംശീയതയും ഇടകലരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ഊഷ്ണമേഖലയില്‍ താമസിക്കുന്ന ജനങ്ങളില്‍ സന്തോഷമുണ്ടാക്കുന്ന ജീന്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
സൈബര്‍ സെക്‌സിന്റെ കാര്യത്തില്‍ മലയാളികളുടെ പോക്ക് എങ്ങോട്ടാണ് ?. ആശങ്കപ്പെടുത്തുന്ന വിധത്തിലേക്ക് അത് മാറിക്കഴിഞ്ഞുവെന്നാണ് മനശ്ശാസ്ത്രവിദഗ്ധരുടെ വിലയിരുത്തല്‍. കേവലം ലൈംഗിക ഉത്തേജന ഉപാധി എന്ന പരിധികളെല്ലാം ലംഘിക്കപ്പെട്ട് അഡിക്ഷന്റെയും ജീവിതത്തിന്റെ താളം തെറ്റലിന്റെയുമൊക്കെ കാരണമായി അത് മാറുന്നുണ്ട്.
മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത് പോലെ തന്നെ. ഒരു പാട് പേര്‍ മദ്യപിക്കുന്നുണ്ട്. അതില്‍ 15-20 ശതമാനം പേരാണ് മദ്യത്തിന് അടിമപ്പെടുന്നത്. അതുപോലെ സൈബര്‍ സെക്‌സിന്റെ കാര്യത്തിലും സംഭവിക്കുന്നത്. മദ്യം ഉണ്ടാക്കുന്ന സാമൂഹിക വിപത്തുകള്‍ പോലെ ലൈംഗികലഹരിയും ചില സാമൂഹ്യവിപത്തുകളിലേക്ക് നയിക്കുന്നുമുണ്ട്.
സൈബര്‍ സെക്‌സ് അഡിക്ഷനായി മാറി കുടുംബ ബന്ധങ്ങളെയും തൊഴിലിനെയും തകിടം മറിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ ആണ്‍ പെണ്‍ വ്യത്യാസവും കുറഞ്ഞുവരുന്നു. അടുത്തിടെ വന്ന റിപ്പോര്‍ട്ട് പറയുന്നത് അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുല്‍ പോണ്‍ ഉപയോഗിക്കുന്നവര്‍ ഇന്ത്യയിലാണ് ഉള്ളതെന്നാണ്. ഇന്ത്യയില്‍ 30 ശതമാനം സ്ത്രീകള്‍ പോണ്‍ ഉപയോക്താക്കളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
സാഹചര്യങ്ങളില്‍ വന്ന വലിയ മാറ്റമാണ് സൈബര്‍ സെക്‌സില്‍ അഭിരമിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണം. ഇതെല്ലാം വ്യാപകമല്ലേ, ഇതിലെന്താണിത്ര കാര്യം എന്ന് ചോദിക്കുന്നവരുണ്ട്. കാരണം വിരല്‍തുമ്പില്‍ സെക്‌സ് ചിത്രങ്ങളും വീഡിയോകളും സുലഭമായി ലഭിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് വ്യാപകമാവുകയും താങ്ങാവുന്ന നിരക്കിലാവുകയും ചെയ്തതോടെയാണ് സൈബര്‍ സെക്‌സിന്റെ സാധ്യതകളെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്.
രതിക്കാഴ്ചകളുടെ നിഗൂഢവും വിശാലവുമായ പ്രപഞ്ചം തന്നെയുണ്ട് സൈബര്‍ ലോകത്ത്. അതിലേക്ക് എളുപ്പം എത്തിപ്പെടുകയും ചെയ്യാം. സെക്‌സ് ചാറ്റിങ്ങും ചാറ്റ് റൂമുകളും പോണ്‍ സൈറ്റുകളിലെ തിരച്ചിലുകളും ഫോണ്‍ രതിയും സെക്‌സ് ഗെയ്മുകളുമൊക്കെയായി അതിന്റെ തലങ്ങള്‍ മാറിക്കൊണ്ടിരിക്കുയാണ്.
മിതമായ പോണ്‍കാഴ്ച ലൈംഗികതൃഷ്ണ പൊതുവെ കുറഞ്ഞവര്‍ക്കും കിടപ്പറയില്‍ പുതുമ തേടുന്ന ദമ്പതികള്‍ക്കും പ്രയോജനകരമാവാമെന്നും മറുവശത്ത് ഉറക്കക്കുറവ്, സ്വയംമതിപ്പില്ലായ്മ, കുറ്റബോധം, ഒറ്റപ്പെടല്‍, തൊഴില്‍പ്രശ്‌നങ്ങള്‍, സാമ്പത്തികനഷ്ടം എന്നിവ തൊട്ട് വിഷാദത്തിനു വരെ ഹേതുവാകാമെന്നും വിദഗ്ദ്ധര്‍ കുറച്ചു നാളായിട്ടു ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് ചങ്ങനാശേരി സെന്റ് തോമസ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ പറയുന്നു.
'മൊബൈല്‍ ഫോണില്‍ രതിദൃശ്യങ്ങളുടെ ശേഖരം, അതു കൂട്ടുകാരുമായി പങ്കു വെക്കല്‍, വീട്ടില്‍ വന്നാല്‍ നെറ്റ് വഴി പോര്‍ണോഗ്രഫി സൈറ്റുകളിലേക്കുള്ള സഞ്ചാരം, ഭാര്യയുമായുള്ള ലൈംഗിക ബന്ധം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ആസ്വദിക്കുക എന്നീ തരത്തിലുള്ള വൈകല്യങ്ങളുള്ളവരുണ്ട്. ദാമ്പത്യത്തെയും അതിലെ രതിയെയും പല വിധത്തില്‍ ഈ ശീലം പ്രതികൂലമായി ബാധിക്കാറുണ്ട്.'- കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ ജോണ്‍ വിലയിരുത്തുന്നു.
പന്ത്രണ്ടുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കാണുന്നതോ കേള്‍ക്കുന്നതോ ആയ കാര്യങ്ങളുടെ ശരിതെറ്റുകള്‍ വിലയിരുത്താനുള്ള ബൗദ്ധികശേഷി വികസിച്ചിട്ടില്ല. സ്വാഭാവികമായും അവയുടെ നന്മതിന്മകളോ അപകടങ്ങളോ മനസ്സിലാക്കാനും ഇവര്‍ക്കു കഴിയില്ല. കാണുന്നതെന്തും യാഥാര്‍ഥ്യമാണെന്നു കരുതി അതു വിശ്വസിക്കാനും അനുകരിക്കാനുമായിരിക്കും ഇവര്‍ക്കു താത്പര്യം.
ഇത്തരം കുട്ടികള്‍ ലൈംഗികസമൃദ്ധമായ ദൃശ്യങ്ങള്‍ കാണാനിടയായാല്‍ അവര്‍ വളരെവേഗം അതിലേക്ക് അടിമപ്പെട്ടുപോകാന്‍ സാധ്യതയേറെയാണ്- തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രിവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍ പറയുന്നു.
സൈബര്‍ ഇടങ്ങളിലെ സെക്‌സ് സുരക്ഷിതവും സ്വകാര്യവുമാണെന്ന തോന്നല്‍ ജനിപ്പിക്കുന്നുണ്ട്. ഇത് സ്വകാര്യമായി നടക്കുന്ന ലൈംഗിക ഉത്തേജന മാര്‍ഗമല്ലേ..അതില്‍ തെറ്റ് പറയാനുണ്ടോ എന്ന് പ്രതികരിച്ചവരുമുണ്ട്. ഇത്തരം തോന്നലുകളും സൗകര്യവും സൈബര്‍ സെക്‌സില്‍ അഭിരമിക്കാനുള്ള അഭിനിവേശം കൂട്ടുന്നുണ്ട്. എന്നാല്‍ സൈബര്‍ ഇടങ്ങള്‍ അടച്ചിട്ട കൂടല്ല. അത് പലപ്പോഴും തുറന്നിട്ട കൂടാണ്. എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ നിങ്ങളുടെ കൈവിട്ടുപോകാം. ചെറിയൊരു അശ്രദ്ധ മതിയെന്ന് ഓര്‍ക്കണം.
നാടിനെയും ഭാഷയേയുമൊക്കെ വല്ലാത്തൊരു സ്നേഹത്തോടെയാണ് പുറത്തു കഴിയുന്നവർ എപ്പോഴും ഓർമിക്കുന്നത്. എല്ലാവരും അങ്ങനെയായിരിക്കില്ല. സ്നേഹമുള്ളവർക്ക് അത് വല്ലാത്തൊരു അനുഭവമാണ്. നൊസ്റ്റാൾജിയ എന്ന് ഭംഗിയോടെ പറഞ്ഞാൽ തീരുന്നതല്ല ആത്മാവിന്റെ ആ വിങ്ങൽ.
കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് ഒരു ഫോൺ വന്നു. ഇംഗ്ലണ്ടിൽ നിന്നാണ്. അവർ പറഞ്ഞു തുടങ്ങിയത് ഇംഗ്ലീഷിലായിരുന്നു. രണ്ടു വാചകം കഴിഞ്ഞപ്പോൾ അവർ പറഞ്ഞു ഡോക്ടറേ.. ഇവിടത്തെ രീതി വെച്ച് ഇംഗ്ലീഷിൽ പറഞ്ഞു തുടങ്ങിയതാണ്. മലയാളത്തിൽ പറയാനാണ് എനിക്കിഷ്ടം. നല്ല നാടൻ മലയാളത്തിൽ അവർ വർത്തമാനം പറയാൻ തുടങ്ങി.
അവരുടെ അമ്മയ്ക്ക് കാൻസറാണ്. എനിക്കാണെങ്കിൽ ഈ രോഗത്തെക്കുറിച്ച് യാതൊന്നും അറിയില്ല ഡോക്ടർ...അമ്മയുടെ ചികിൽസ അവിടെയാണ്. വിശദ വിവരങ്ങൾ പറഞ്ഞ് ചികിൽസാ കാര്യങ്ങളിൽ അഭിപ്രായം അറിയാനായി വിളിച്ചതാണ്. അവർ അവിടെ പ്രശസ്തമായ ഒരു ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സാണ്.
രോഗവിവരങ്ങളിൽ അഭിപ്രായം പറഞ്ഞ ശേഷം ഞാൻ ചോദിച്ചു എന്തു കൊണ്ടാണ് മലയാളത്തിൽ സംസാരിച്ചത്..
അത് ഡോക്ടറേ പത്തു പതിനെട്ട് കൊല്ലമായി ഇവിടെ വന്നിട്ട്. ഇപ്പോൾ നാട്ടിലൊന്ന് പോയി വന്നിട്ടു തന്നെ നാലഞ്ചു കൊല്ലമായി. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ മലയാളം പറയാനേ നോക്കാറുള്ളൂ. അതിന്റെയൊരു സുഖം ഒന്നു വേറേയല്ലോ ഡോക്ടർ..
വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഡോക്ടറേ മലയാളത്തോട്. നമ്മുടെ നാടിന്റെയൊരു സുഖം.... അവർ വലിയ സന്തോഷത്തോടെ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു.
നാടിനെയും ഭാഷയേയുമൊക്കെ വല്ലാത്തൊരു സ്നേഹത്തോടെയാണ് പുറത്തു കഴിയുന്നവർ എപ്പോഴും ഓർമിക്കുന്നത്. എല്ലാവരും അങ്ങനെയായിരിക്കില്ല. സ്നേഹമുള്ളവർക്ക് അത് വല്ലാത്തൊരു അനുഭവമാണ്. നൊസ്റ്റാൾജിയ എന്ന് ഭംഗിയോടെ പറഞ്ഞാൽ തീരുന്നതല്ല ആത്മാവിന്റെ ആ വിങ്ങൽ. ചിലരുണ്ട് നാട്ടിൽ നിന്ന് വിട്ട് രണ്ടു മാസം കഴിഞ്ഞാൽ പിന്നെ എന്തു പറഞ്ഞാലും പുട്ടിന് തേങ്ങാപ്പീര പോലെ ഇംഗ്ലീഷ് പ്രയോഗങ്ങളും ആ ഉച്ചാരണച്ചുവയും ഒക്കെയായി നടക്കുന്നവർ. യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ പോകുന്നവരിലാണ് ആ രീതി കൂടുതലായും കാണുന്നത്. നാടിനെക്കുറിച്ചുള്ള സ്നേഹം ഒരു വിങ്ങലായി കൊണ്ടു നടക്കുന്നവരാണ് ഗൾഫിലുള്ളവരിൽ ഏറെയും.
കഴിഞ്ഞ ദിവസം ഒരു പരിപാടിക്കായി കുവൈറ്റിൽ പോയിരുന്നു. അവിടെ എത്തിയപ്പോൾ മുതൽ മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നത് 40 വർഷത്തോളമായി കുവൈറ്റിൽ ജീവിക്കുന്ന ഒരു സുഹൃത്തായിരുന്നു. അവിടെ ഹേമറ്റോളജി ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് അദ്ദേഹം. രക്തപരിശോധനകളും മറ്റും നടത്തുന്ന വിഭാഗം. ഇത്രയും വർഷമായില്ലേ ഇവിടെ താമസിക്കുന്നു, ഇവിടം സ്വന്തം നാടു പോലെ ആയിക്കാണുമല്ലേ എന്ന് അദ്ദേഹത്തോട് ചോദിച്ചു.
അദ്ദേഹം ചിരിച്ചു. നാട്ടിൽ ജീവിച്ചതിനെക്കാളധികം കാലം ഇവിടെ ജീവിച്ചു. എന്നുവെച്ച് നാട് നാടല്ലാതാവുന്നില്ലല്ലോ എന്നാണദ്ദേഹം പറഞ്ഞത്. എപ്പോഴായാലും നാടും നാട്ടിലെ വിശേഷങ്ങളും മനസ്സിലേക്ക് ഇരമ്പിക്കയറി വരും. നമ്മൾ വളരുന്ന കാലത്ത് നമ്മുടെ ഉള്ളിൽ കയറിക്കൂടുന്നതാണ് നാടും നാട്ടു വിശേഷങ്ങളും നാട്ടു ഭാഷയുമൊക്കെ. അതൊന്നും മനസ്സിൽ നിന്ന് അത്രയെളുപ്പം വിട്ടു പോവില്ല...
മുമ്പ് ഒരു പഠന പദ്ധതിയുടെ ഭാഗമായി കുറച്ചുകാലം എനിക്ക് അമേരിക്കയിൽ താമസിക്കേണ്ടി വന്നിരുന്നു. അക്കാലത്ത് എല്ലാ വാരാന്തങ്ങളിലും ഞാൻ ജോണിനെ തേടി പോകുമായിരുന്നു. അവിടെ ഫാർമസിസ്റ്റ് ആയി ജോലി നോക്കിയിരുന്നയാളാണ് ജോൺ. നാട്ടിൽ ഒരു മെഡിക്കൽ റപ്രസന്റേറ്റീവായിരുന്നു ജോൺ. കോയമ്പത്തൂർ, സേലം പ്രദേശങ്ങളിലും തമിഴ്‌നാടിന്റെ മറ്റു ചില ഭാഗങ്ങളിലുമൊക്കെയാണ് കറങ്ങിയിരുന്നത്.
ഉച്ചയ്ക്ക് കൊടും ചൂടിൽ കോയമ്പത്തൂരിലൊക്കെ ചില നാടൻ കടകളിൽ കയറി വെള്ളം കുടിച്ചോ ചോറുണ്ടോ വെയിലൊന്നു മങ്ങും വരെ ഇരുന്ന് എം.ജി.ആറിന്റെ പഴയ പാട്ടുകൾ കേട്ട് കടയിലുള്ളവരോട് കൊച്ചു വർത്തമാനം പറഞ്ഞ് അങ്ങനെയിരിക്കുന്ന ആ ഇരിപ്പ് പലപ്പോഴും ഓർമകളിലേക്ക് അങ്ങു കയറി നിറയുമെന്ന് ഒരു തരം വിങ്ങലോടെയാണ് ജോൺ പറയാറുണ്ടായിരുന്നത്.
അവിടെ ആഴ്ചയിലൊരിക്കൽ കിട്ടുന്ന ഒരു മലയാളം പത്രമുണ്ടായിരുന്നു. അവിടെ നിന്ന് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. അന്ന് ഇന്നത്തേതു പോലെ മലയാളം ചാനലുകളോ ഇന്റർനെറ്റോ ഒന്നുമില്ലല്ലോ. ആഴ്ചാവസാനമെത്തുന്ന ആ മലയാളം പത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഒന്നു വേറേ ആയിരുന്നു. നമ്മുടെ ഭാഷ, നമ്മുടെ വാക്കുകൾ, നമ്മുടെ നാട് അതിന്റെയൊക്കെ സുഖവും വിലയും ഒന്നു വേറെയാണെന്ന് അറിയുന്നത് നാടു വിട്ടു കഴിയുമ്പോഴാണ്.
കഴിഞ്ഞ ദിവസം കോട്ടയത്ത് കാരിത്താസിലെ ഒ.പി.യിൽ ഒരു സ്ത്രീയും അവരുടെ മകളും കൂടി വന്നു. നേരത്തേ രോഗം വന്ന് ചികിൽസിച്ച് ഭേദമായവരാണ്. മകൾ ഇപ്പോൾ എൻട്രൻസിനുള്ള പരിശീലനത്തിലാണെന്ന് പറഞ്ഞു. എവിടേക്കാണ് ട്രൈ ചെയ്യുന്നത് എന്നു ചോദിച്ചപ്പോൾ മകൾ പറഞ്ഞു യു.എസിൽ നല്ലൊരു യൂണിവേഴ്‌സിറ്റിയിലെവിടെയെങ്കിലും കിട്ടണം ഡോക്ടർ. അതിനുള്ള എൻട്രൻസിനാണ് പ്രിഫറൻസ് കൊടുക്കുന്നത്. അമ്മയുടെ സഹോദരി അമേരിക്കയിലുണ്ട്. അവരുടെ അടുത്തേക്ക് പോകാനാണ് മകളുടെ ആഗ്രഹം. അവളുടെ അമ്മയ്ക്ക് പക്ഷേ, മകളെ അങ്ങോട്ട് അയയ്ക്കാൻ തീരെ താത്പര്യമുണ്ടായിരുന്നില്ല.
അവൾ അമേരിക്കയിലേക്കുള്ള യാത്രയെക്കുറിച്ച് ഒരു സ്വപ്‌നം പോലെ പറഞ്ഞു. അപ്പോൾ ഞാൻ പെട്ടെന്നോർത്തത് വളരെ മുമ്പ് ആദ്യം അമേരിക്കയിലേക്ക് പോകാനായി വിസയെടുക്കാൻ യു.എസ്.എംബസിക്കു മുന്നിൽ കാത്തിരുന്ന കാര്യമാണ്. നിറയെ ആളുകൾ പ്രതീക്ഷാഭരിതമായ മുഖത്തോടെ, ആകുലതയോടെ കാത്തിരിക്കുകയാണ്.
ഏതാണ്ട് രണ്ടു രണ്ടര വയസ്സുള്ള ഒരു കൊച്ചു കുറുമ്പി അവിടെയാകെ ചിരിയും കളിയും പ്രസരിപ്പിച്ച് പാറി നടക്കുന്നു. എല്ലാവരുടെയും ബോറടി മാറ്റാൻ അവളുടെ കളിചിരികളും ഓട്ടവും മതിയായിരുന്നു. പെട്ടെന്ന് ഓഫീസിൽ നിന്ന് തടിച്ചിയായ ഒരു സ്തീ വന്ന് ശബ്ദമുയർത്തി. ആരാണ് ഈ കുഞ്ഞിന്റെ അമ്മ. ഇത് കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലമല്ല. ഇവിടെ നിശ്ശബ്ദരായിരിക്കണം... എന്ന് ആക്രോശിച്ച് അന്തരീക്ഷമാകെ പ്രക്ഷുബ്ധമാക്കിയിട്ട് അകത്തേക്ക് പോയി. ആ ഉദ്യോഗസ്ഥയുടെ പെരുമാറ്റം ഇത്തരം പല സന്ദർഭങ്ങളിലും എന്റെ ഓർമയിലേക്ക് വരാറുണ്ട്.
ജീവിതത്തിന്റെ പ്രസരിപ്പും സ്വാഭാവികതയും മുഴുവൻ അടക്കിയൊതുക്കി വെച്ചിട്ട് ചില വലിഞ്ഞു മുറുകലുകളിലേക്കാണല്ലോ ഈ യാത്രകൾ എന്ന് അമേരിക്കയിലേക്കു പോകാൻ വെമ്പി നിൽക്കുന്ന ആ കുട്ടിയോട് പറയണമെന്നുണ്ടായിരുന്നു. നീ അമേരിക്കയിലേക്കു പോവുക. അവിടെ നല്ല ജോലിയും ധാരാളം പണവുമൊക്കെ നേടുക. അതിനൊപ്പം ജീവിതം മിസ് ചെയ്യാതിരിക്കാനും ജാഗ്രത പാലിക്കണം എന്നേ പറഞ്ഞുള്ളൂ.
ഒരിക്കൽ അവിടെ ചെന്ന് അവിടത്തെ ജീവിതസമ്പ്രദായങ്ങളിൽ പെട്ടു കഴിഞ്ഞാൽ പിന്നെ മടങ്ങാനാവാത്ത വിധം കെട്ടുപാടുകളിൽ പെട്ടു പോകുമെന്ന് കുവൈത്തിൽ എനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.
മിക്ക വിദേശ രാജ്യങ്ങളിലും ചെന്നു കഴിഞ്ഞാൽ അധികം വൈകാതെ ബാങ്കുകാർ വന്ന് നമുക്ക് ക്രെഡിറ്റ് കാർഡ് തരും. ആദ്യം കാർഡിന് ഫീസൊന്നും വേണ്ട. ചെറിയ ചെറിയ ആവശ്യങ്ങളിൽ അത് വലിയ സഹായമായിരിക്കും. അതിലേക്കുള്ള തുക കൃത്യമായി അടച്ചു കൊണ്ടിരുന്നാൽ അവർ നമുക്ക് കൂടുതൽ വലിയ ഓഫറുകൾ തരും. നമ്മൾ ജോലി ചെയ്ത് പണമുണ്ടാക്കി കൊടുത്തു കൊണ്ടിരുന്നാൽ മതി. അവർ കാറു വാങ്ങിത്തരും. ഫ്‌ളാറ്റ് വാങ്ങിത്തരും... ആദ്യം ചെറിയ നൂലിട്ടു കെട്ടിത്തുടങ്ങി അതിൽ ഒതുങ്ങി നിന്നാൽ ആ കെട്ട് ക്രമേണ വടം കൊണ്ടുള്ള കെട്ടായിത്തീരും.
അപ്പോഴും നാട് നമ്മുടെ ഉള്ളിൽക്കിടന്ന് അങ്ങനെ വല്ലാത്ത ഇരമ്പലുകളുണ്ടാക്കും. നാട്, ഭാഷ എന്നൊക്കെ പറയുന്നത് അമ്മ തന്നെയാണ്. അമ്മ എന്നു പറയുന്നത് നമ്മെ പ്രസവിച്ചു വളർത്തിയ ആ ഒരാൾ മാത്രമല്ല. വളരെ ചെറിയ കുഞ്ഞായിരിക്കുമ്പോൾ മുതൽ നമുക്കായി സ്നേഹവും വാത്സല്യവും ആഹാരവും വെള്ളവും ഒക്കെത്തന്നെ നമ്മുടെ സാഹചര്യങ്ങൾ കൂടിയാണ്. ആ അമ്മ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഒരു സ്നേഹനിലാവായി അങ്ങനെ നിൽക്കും. അമ്മയിൽ നിന്ന് അകന്നു നിൽക്കുമ്പോഴൊക്കെ അമ്മയിലേക്കെത്തണമെന്ന വെമ്പൽ ഉള്ളിലങ്ങനെ തിരയിളകിക്കൊണ്ടേയിരിക്കും...
അവസാനം പരിഷ്കരിച്ചത് : 7/14/2020
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍