വായില്‍ പുണ്ണ് (mouth ulcer) ആയൂര്‍വേദത്തെ സംബന്ധിച്ചെടുത്തോളം രോഗത്തെയല്ല ചികിത്സിക്കുന്നത് രോഗിയെയാണ്. ആയൂര്‍വേദ ആചാര്യന്മാര് വിശ്വസിക്കുന്നത് എല്ലാവിധ രോഗങ്ങളും ഉണ്ടാവുന്നത് രോഗിയുടെ ജീവിതചര്യകളില്‍ ഉണ്ടാവുന്ന മാറ്റങ്ങളിക്കൂടിയാണ്. ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ് രോഗിക്ക് കൊടുക്കുന്ന പ്രാഥമിക ചികിത്സ. ഒരു ആയുര്‍വേദ ഡോക്ടര്‍ മരുന്നുകള്‍ പറഞ്ഞുകൊടുന്നതിനു മുന്നേ രോഗി പാലിക്കേണ്ട ഭക്ഷണ ക്രമീകരണത്തെ കുറിച്ചാണ് ആദ്യം പറഞ്ഞുകൊടുക്കുക. വായില്‍ പുണ്ണ് വരാനുള്ള പ്രധാന കാരണം അവരുടെ ദഹനം ശരിയായ രീതിയില്‍ നടക്കാത്തതു മൂലമാണ്. രോഗി പ്രധാനമായും ഗ്യാസിന്റെ അസുഖമുണ്ടോ എന്ന് ശ്രദ്ധിക്കണം. സസ്യാഹാരങ്ങള്‍ ധാരാളം കഴിക്കുക. പ്രധാനമായും നാരുകള്‍ അടങ്ങിയ / പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ഉപ്പ്, പുളി, എരിവ്, മാംസാഹാരം എന്നിവ കഴിയുന്നതും ഒഴിവാക്കുക. വെള്ളം ധാരാളം കുടികുക. നിലവില്‍ രണ്ടു തരത്തിലുള്ള വായില്‍ പുണ്ണാണുള്ളത്. വേദനയോട് കൂടിയതും, വേദനയില്ലാത്തതും. വേദനയില്ലാത്ത വായില്‍ പുണ്ണ് അതീവ അപകടകാരിയാണ്. അത് ഉള്ളിലെ / ആമാശയത്തിലെ, കുടലിലെ കാന്‍സറിനു കാരണമാവും. അല്ലെങ്കില്‍ അത്തരം അസുഖത്തിന്റെ ലക്ഷണമാകും, തുടക്കമാവും. വായില്‍ പുണ്ണ് വരാനുള്ള പ്രധാന കാരണം പലർക്കും പലതാകാം. ചിലര്‍ക്കത് പാരമ്പര്യം ആയിരിക്കും. മാനസിക പിരിമുറുക്കം ഉണ്ടാവുന്നവര്‍ക്ക് വായില്‍ പുണ്ണ് വരാം. മാസമുറ സമയത്ത് വായില്‍ പുണ്ണ് വരാം, പ്രായപൂര്‍ത്തിയാവുന്ന സമയത്ത് വരാം. ഭക്ഷണരീതിയിലുള്ള വ്യതിയാനം വായില്‍ പുണ്ണ് വരാനുള്ള മറ്റൊരു കാരണമാണ്. നമ്മള് ഉപയോഗിക്കുന്ന ബ്രഷ് വായില്‍ പുണ്ണ് വരാനുള്ള വേറൊരു കാരണമാണ്. വായില്‍ പുണ്ണ് ഉള്ളവര്‍ മൃദു ബ്രെഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആല്‍ക്കഹോളിന്റെ അളവ് ശരീരത്തില്‍ അധികമായാല്‍, കെമിക്കലിന്റെ ഉപയോഗം, ഹോര്‍മോണ്‍ വ്യതിയാനം, herpes simplex virus, മുതലായവമൂലവും വായ്പുണ്ണ് വരാം. ത്രിഫല കഷായം ഉണ്ടാക്കി രാത്രി കവിള് കൊള്ളുക. പേര, നെല്ലിക്ക, മൈലാഞ്ചി എന്നിവയുടെ ഇലകള്‍ കഷായം വച്ച് കാവിള്‍ കൊള്ളുക. ആയുര്‍വേദത്തില്‍ അഭായാരിഷ്ടം വായ്പുണ്ണിന് നല്ല ഒരു മരുന്നാണ്. അതുപോലെ കതിരാദി ഗുളികയും. മറ്റു ചില ഔഷധ ഒറ്റമൂലി കൊണ്ടും വായ്പുണ്ണിനെ മാറ്റാം. പ്രധാനപ്പെട്ടത് ആഹാരമാണ്. പച്ചക്കറി ചേർന്ന സമീകൃതമായ ആഹാരം കഴിക്കുക വിരലുകൾ കൊണ്ട് തൊട്ട് നോക്കാതിരിക്കുക. വരലിലുള്ള ബാക്ടീരിയ കാരണം പുണ്ണാറുന്നത് വൈകാം കരിങ്ങാലി വെള്ളം കവിൾ കൊള്ളുക കുന്നിക്കുരുവിന്റെ ഇല കടിച്ച് ചമക്കുക (ഗുജറാത്തിലെ ആദിവാസികൾക്കിടയിലെ ഒരു ചികിത്സാക്രമമാണ് കടുക്ക ഉണക്കി പൊടിച്ചത് കലക്കിയ വെള്ളം കുടിക്കുക