Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / വാങ്ങുന്നത് ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യമാണോ?
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വാങ്ങുന്നത് ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യമാണോ?

അടുത്തസമയത്തുണ്ടായ ഫോര്‍മലിന്‍ വിവാദം നാം ഏറെ ഇഷ്ടപ്പെടുന്ന കടല്‍ ഭക്ഷണങ്ങളെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു.

അടുത്തസമയത്തുണ്ടായ ഫോര്‍മലിന്‍ വിവാദം നാം ഏറെ ഇഷ്ടപ്പെടുന്ന കടല്‍ ഭക്ഷണങ്ങളെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. മത്സ്യവും ചെമ്മീനും ഉള്‍പ്പെടെ ഫോര്‍മലിന്‍ കലര്‍ന്ന അനേകം ടണ്‍ കടല്‍ ഭക്ഷണങ്ങളാണ് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇത് മത്സ്യം കഴിക്കുന്നവരെ ഭീതിയിലാഴ്ത്തുകയും രാജ്യത്തുടനീളം മത്സ്യത്തിന്റെ വില്പന കുത്തനെ കുറയ്ക്കുകയും ചെയ്തു.

ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ വില്‍ക്കുന്നു എന്ന സംശത്തിന്റെ പേരില്‍ കേരളം, ഗോവ, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മത്സ്യ വിപണികളെല്ലാം കര്‍ശന നിരീക്ഷണത്തിനു കീഴിലാവുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ എന്താണ് ഈ വിവാദം

സ്വാഭാവികമായും, കടല്‍ വിഭവങ്ങള്‍ ലഭിക്കുന്ന സ്ഥലത്തു നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നതിന് നിരവധി ദിവസങ്ങള്‍ വേണ്ടിവരും. ഉത്പന്നങ്ങള്‍ സാധാരണ രീതിയില്‍ ശീതീകരിക്കപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കുന്നതിന്, ലാഭക്കൊതി മാത്രം ലക്ഷ്യമിടുന്ന വ്യാപാരികള്‍ ഫോര്‍മലിന്‍ ഉപയോഗിക്കുന്നു. ഇതിലൂടെ മത്സ്യത്തിനും കടല്‍ വിഭവങ്ങള്‍ക്കും പുതുമ തോന്നിക്കാന്‍ കഴിയുന്നു.

എന്താണ് ഫോര്‍മലിന്‍

ഫോര്‍മാല്‍ഡിഹൈഡ് എന്ന നിറമില്ലാത്തതും വിഷമയവുമായ രാസപദാര്‍ത്ഥത്തിന്റെ ലായനിയാണ് ഫോര്‍മലിന്‍. അവയവങ്ങളും മൃതശരീരങ്ങളും കേടുവരാതെ സൂക്ഷിക്കുന്നതിനാണ് ഈ രാസലായനി ഉപയോഗിക്കുന്നത്. ഈ പ്രത്യേകത മൂലമാണ് കടല്‍ ഭക്ഷണങ്ങള്‍ പോലെയുള്ള പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി വ്യാപകമായി ഇതുപയോഗിച്ചു തുടങ്ങിയത്.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ( പ്രിസര്‍വേറ്റീവ് ആയി) ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷാനിയമ (2011) പ്രകാരം നിരോധിച്ചിട്ടുണ്ട്.

എന്നാല്‍, നിരോധനം നിലനില്‍ക്കുമ്ബോള്‍ തന്നെ ഫോര്‍മലിന്റെ ഉപയോഗം വളരെ വ്യാപകമായി നടന്നുവരുന്നു.

ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം കഴിക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങളെന്തൊക്കെ

ഫോര്‍മാല്‍ഡിഹൈഡ് ഉപഭോഗം മനുഷ്യരില്‍ ക്യാന്‍സറിനു കാരണമായേക്കാമെന്ന് (കാര്‍സിനോജെനിക്) ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ക്യാന്‍സര്‍ (ഐ‌എ‌ആര്‍സി) പറയുന്നു.

'ദ യു.എസ് എന്വിയോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി' പറയുന്നത്, ഉയര്‍ന്ന അളവിലും സ്ഥിരമായും ഉപയോഗിക്കുകയാണെങ്കില്‍, ഫോര്‍മാല്‍ഡിഹൈഡ് മനുഷ്യരില്‍ ക്യാന്‍സറിനു കാരണമാകുന്ന വസ്തു (കാര്‍സിനോജന്‍) ആയി പ്രവര്‍ത്തിക്കും എന്നാണ്.

ഫോര്‍മാല്‍ഡിഹൈഡും അതില്‍ നിന്നുള്ള ഉത്പന്നങ്ങളുമായി സമ്ബര്‍ക്കത്തിലാവുന്നത് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍, തുമ്മല്‍, കണ്ണുകളില്‍ നിന്ന് വെള്ളമെടുക്കുക, ചര്‍മ്മ പ്രശ്നങ്ങള്‍, ഓക്കാനം, അടിവയറ്റില്‍ വേദന എന്നിവയുണ്ടാകാം. ഇവയടങ്ങിയ മത്സ്യം കഴിക്കുന്നതിലൂടെ ഛര്‍ദി, അതിസാരം എന്നിവ ഉണ്ടാകുന്നതിനു കാരണമാകാമെന്നും കരളിനു തകരാറുണ്ടാകുമെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദീര്‍ഘകാലത്തെ ഉപഭോഗം മൂലം ക്യാന്‍സറും ശ്വസനനാളിയിലെ പ്രശ്നങ്ങളും ഉണ്ടാകാം.

മത്സ്യത്തില്‍ ഫോര്‍മലിന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതെങ്ങനെ  ?

മത്സ്യത്തില്‍ ഫോര്‍മലിന്റെ അംശമുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി 'സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റൂറ്റ് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐ‌എഫ്ടി) ഒരു പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വീടുകളില്‍ അനായാസമായി ഉപയോഗിക്കാന്‍ സാധിക്കുന്നവയാണിവ.

ഫോര്‍മലിന്‍ ചേര്‍ന്ന മത്സ്യം ഒഴിവാക്കാന്‍ ഇനി പറയുന്ന കാര്യങ്ങളും സഹായിക്കും;

മത്സ്യത്തിന്റെ ഗന്ധമുണ്ടായിരിക്കണം: കടല്‍ ഭക്ഷണത്തിന്റെ ഗന്ധം നമുക്ക് സുപരിചിതമായിരിക്കുമല്ലോ. മത്സ്യത്തിന്റെ ഗന്ധത്തിന് അതിന്റെ പുതുമയെക്കുറിച്ചും ഫോര്‍മാലിനെക്കുറിച്ചും പറയാന്‍ സാധിക്കും! മത്സ്യത്തിന് ഗന്ധം കുറവാണെങ്കില്‍ അവയില്‍ ഫോര്‍മലിന്‍ ഉപയോഗിച്ചിരിക്കണം. ഫോര്‍മലിന് രൂക്ഷഗന്ധമായിരിക്കുമുള്ളതെങ്കിലും അത് വ്യക്തമാവാതിരിക്കുന്നതിനായി നേര്‍പ്പിച്ചായിരിക്കും ഉപയോഗിക്കുക.

ഈച്ചകളെ ആകര്‍ഷിക്കില്ല: ഫോര്‍മലിന്‍ അടങ്ങിയമത്സ്യം ഈച്ചകളെ ആകര്‍ഷിക്കില്ല.

ഉറപ്പുള്ളതായിരിക്കും: പുതുമയുള്ള മത്സ്യം ഉറപ്പുള്ളതായിരിക്കും എന്നാല്‍ റബ്ബറു പോലെ ആയിരിക്കില്ല. പുതുമയുള്ള മത്സ്യത്തിന്റെ ചെതുമ്ബലില്‍ നേര്‍ത്ത ഒരു ശ്ളേഷ്മ സ്തരമുണ്ടായിരിക്കും. എന്നാല്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇതു കാണില്ല.

മത്സ്യത്തിന്റെ വാല്‍ ചുരുങ്ങിയിരിക്കുന്നതായോ ചീഞ്ഞു തുടങ്ങിയതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഒഴിവാക്കുക. മിക്കവാറും ഫോര്‍മലിന്‍ ഉപയോഗിച്ചപ്പോള്‍ വാല്‍ ഭാഗം അവഗണിക്കപ്പെട്ടതാകാം.

കടല്‍ ഭക്ഷണങ്ങളോടുള്ള ഇഷ്ടം ഉപേക്ഷിക്കേണ്ടതുണ്ടോ ?

അതിന്റെ ആവശ്യമില്ല, എന്നാല്‍ ശ്രദ്ധയോടെ ഉപയോഗിക്കുക.

മത്സ്യം വാങ്ങുമ്ബോള്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കുക;

പ്രാദേശിക കച്ചവടക്കാരില്‍ നിന്ന് വാങ്ങുക. അവര്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കില്ലെന്നു കരുതാം.

ദിവസേന പിടിക്കുന്ന ശുദ്ധജല മത്സ്യങ്ങള്‍ വാങ്ങുക.

അപൂര്‍വ ഇനങ്ങള്‍ വാങ്ങാതിരിക്കുക. ഇവ വളരെ ദൂരത്തുനിന്ന് കൊണ്ടുവരുന്നതായിരിക്കാമെന്നതിനാല്‍, സംരക്ഷിക്കുന്നതിനായി രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചേക്കാം.

പുതുമയുള്ള മത്സ്യം തിരിച്ചറിയുന്നതെങ്ങനെയെന്ന് പഠിക്കുക.

മാലിന്യങ്ങള്‍ നീക്കുന്നതിനായി മത്സ്യം പൈപ്പിനു ചുവട്ടില്‍ ഒഴുകുന്ന വെള്ളത്തില്‍ പിടിച്ച്‌ കഴുകുക. വെള്ളത്തില്‍ മുക്കിവച്ചതുക്കൊണ്ടുമാത്രം മത്സ്യം വൃത്തിയാകില്ല.

കടപ്പാട്:modasma-epaper

2.78947368421
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top