অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്
വരണ്ട ചര്‍മ്മത്തിനു ഒരു ഒന്നാന്തരം സ്ക്രബ് ആണ് ഈ മുല്‍ത്താനി മിട്ടി . മുല്‍ത്താനി മിട്ടി ഒരു പ്രകൃതി ജന്യ അണുനാശിനിയാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ അഴുക്കുകളേയും വലിച്ചെടുത്ത് ചര്‍മ്മം ശുചിയാക്കുന്നു. അതുകൊണ്ട് സ്ഥിരമായി മുല്‍ത്താനി മിട്ടി ഉപയോഗിച്ചാല്‍ മുഖക്കുരു അതുപോലുള്ള മറ്റ് ചര്‍മ്മ സംബന്ധിയായ പ്രശ്നങ്ങള്‍ എല്ലാം നിയന്ത്രണ വിധേയമാകും.
മുല്‍ത്താനി മിട്ടി ചര്‍മ്മത്തിലെ ചുളിവുകള്‍, ചര്‍മ്മത്തിന്റെ ഉടച്ചിലുകള്‍ എല്ലാം ഇല്ലാതെയാക്കുന്നു. പ്രായമാകുമ്ബോള്‍ ചര്‍മ്മത്തിലുണ്ടാകുന്ന നേര്‍ത്ത വര പോലെയുള്ള ചുളിവുകള്‍ക്ക് ഒരു നല്ല പരിഹാരമാണ് മുല്‍ത്താനിമിട്ടി.
വരണ്ട ചര്‍മ്മത്തിന് മുല്‍ത്താനിമിട്ടി

ഫേസ് പാക്ക്

മുല്‍ത്താനി മിട്ടി ഉപയോഗിക്കുമ്ബോള്‍ നല്ല ശ്രദ്ധ വേണം. ഫേസ് പാക്ക് ആയി ഉപയോഗിക്കുമ്ബോള്‍ അതില്‍ ചേര്‍ക്കുന്ന മറ്റ് വസ്തുക്കള്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ചര്‍മ്മം കൂടുതല്‍ വരളാന്‍ ഇത് ഇടയാക്കും.
മുല്‍ത്താനി മിട്ടി കൊണ്ടു ഫേസ് പാക്ക് എങ്ങനെയൊക്കെ തയ്യാറാക്കാമെന്നു നോക്കാം.
ആദ്യമായി മുല്‍ത്താനി മിട്ടിയും തേനും ഉപയോഗിച്ച്‌ ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഒരു ചെറിയ ബൌളില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുല്‍ത്താനി മിട്ടിയും രണ്ടു ടേബിള്‍ സ്പൂണ്‍ തേനും കൂടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ കറുത്ത മുന്തിരിങ്ങ ഉടച്ചു ചേര്‍ക്കുക. മുഖത്ത് പുരട്ടാന്‍ അനയോജ്യമായ രീതിയില്‍ ഈ മിശ്രിതം ശരിയാക്കണം. തേന്‍ കൂടുതല്‍ ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്.
ഇത് മുഖത്ത് നന്നായി തേച്ച്‌ പിടിപ്പിക്കുക. എന്നിട്ടു പാക്ക് ഉണങ്ങാന്‍ അനുവദിക്കണം. അതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. എന്നിട്ട് മുഖത്ത് ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. ആഴ്ചയിലൊരു ദിവസം ചെയ്യുക. ഈ മിശ്രിതത്തില്‍ മുന്തിരിങ്ങ ചേര്‍ക്കണമെന്നു നിര്‍ബന്ധമില്ല. കയ്യിലുണ്ടെങ്കില്‍ ചേര്‍ക്കാമെന്നു മാത്രം.

മുഖത്ത് തേച്ച്‌ പിടിപ്പിക്കുക

ഇനി ഈ മിശ്രിതത്തിന്റെ മെച്ചങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. തേന്‍ ഒരു നല്ല അണുനാശിനിയാണ്. കൂടാതെ തേന്‍ ഒരു നല്ല മോയിസ്ചറൈസര്‍ കൂടിയാണ്. തേനിനു ത്വക്കിലെ ജലാംശം ത്വക്കില്‍ തന്നെ നിലനിര്‍ത്താന്‍ കഴിയും. മുന്തിരിങ്ങക്ക് ചര്‍മ്മം പ്രായമാവുന്നത് തടയാനും ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതെയാക്കാനും കഴിയും. ഈ ഫേസ് പാക്ക് മുഖത്തിനു തിളക്കവും കാന്തിയും നല്‍കുന്നു.
ഇനി മറ്റൊരു ഫേസ് പാക്കിനെക്കുറിച്ചറിയാം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ മുല്‍ത്താനി മിട്ടി, അര ടീസ്പൂണ്‍ ചന്ദനപ്പൊടി, റോസ് വാട്ടര്‍ അല്ലെങ്കില്‍ തേന്‍ ഇത് മിശ്രിതം ആക്കാന്‍ ആവശ്യമായത്ര അളവില്‍ എടുക്കുക. ഒരു ചെറിയ ബൌളില്‍ ഇതെല്ലാം ചേര്‍ത്ത് മിശ്രിതം ആക്കിയതിനു ശേഷം മുഖത്ത് തേച്ച്‌ പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം കഴുകാം. മുഖം തുടച്ചതിനു ശേഷം നല്ല ഗുണമേന്‍മയുള്ള ഏതെങ്കിലും സ്കിന്‍ സീറം മുഖത്ത് പുരട്ടുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ പാക്ക് ഉപയോഗിക്കാം.

മുഖക്കുരു

ചന്ദനം ചര്‍മ്മസംബന്ധമായ ഒരു വിധം എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമമായ പരിഹാരമാണ്. മുഖക്കുരു വരാതെ സംരക്ഷിക്കാനും ചന്ദനത്തിനു കഴിയും. കാരണം മുഖക്കുരു വരാന്‍ കാരണമായ ബാക്ടീരിയയെ പ്രതിരോധിക്കാന്‍ ചന്ദനത്തിനു കഴിവുണ്ട്. മുല്‍ത്താനി മിട്ടിക്കും ഈ കഴിവുണ്ട്.
ഇനി മറ്റൊരു ഫേസ് പാക്കിനെ കുറിച്ചറിയാം. മുല്‍ത്താനി മിട്ടിയും തൈരുമാണ് ഇതിലുപയോഗിക്കുന്നത്. ഒരു ടേബിള്‍ സ്പൂണ്‍ മുല്‍ത്താനി മിട്ടിയും ഒരു ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് ഒരു നല്ല മിശ്രിതമാക്കുക. ഇത് മുഖത്ത് ഒരു പോലെ തേച്ച്‌ പിടിപ്പിക്കുക. ഇത് മുഖത്ത് നല്ലവണ്ണം ഉണങ്ങാന്‍ അനുവദിക്കുക. കൈകള്‍ രണ്ടും ഇളം ചൂടുവെള്ളത്തില്‍ മുക്കിയതിനു ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്യുക. അങ്ങനെ മുഖത്തെ മുഴുവന്‍ പാക്കും നീക്കം ചെയ്യുക. പിന്നീട് മുഖം വൃത്തിയായി കഴുകുക.

മസാജ് ചെയ്ത് കഴുകി കളയുക

തൈര് ഒരു നല്ല അണുനാശിനിയാണ്. മുല്‍ത്താനി മിട്ടിയും തൈരും ചേര്‍ന്ന് മുഖത്തിനെ തിളക്കവും കാന്തിയുമുള്ളതായും മിനുസമുള്ളതായും സംരക്ഷിക്കുന്നു. കൂടാതെ വരള്‍ച്ച കൊണ്ട് മുഖത്തിനുണ്ടാവുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും മാറ്റാനും ഈ പാക്കിനു കഴിവുണ്ട്.
ഇനി മറ്റൊരു പാക്കിനെ കുറിച്ച്‌ അറിയാം. ഇതിലെ പ്രധാന ഘടകങ്ങള്‍ മുല്‍ത്താനി മിട്ടി, മഞ്ഞള്‍, തേന്‍ എന്നിവയാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കണമെന്നു നോക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മുല്‍ത്താനി മിട്ടിയും അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടിയും കൂട്ടികലര്‍ത്തുക. ഇതിലേക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. നന്നായി യോജിപ്പിച്ചതിനു ശേഷം മുഖത്ത് ഒരു പോലെ തേച്ച്‌ പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്ത് കഴുകി കളയുക. തുടച്ച്‌ വൃത്തിയാക്കിയിട്ട് ഒരു നല്ല സ്കിന്‍ ടോണര്‍ പുരട്ടണം.
ഇനി ഈ പാക്കിന്റെ മെച്ചങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.
മഞ്ഞള്‍ ഒരു നല്ല അണുനാശിനിയാണ്. അത് മുഖത്തെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. തേന്‍ മുഖത്തെ ജലാംശം സംരക്ഷിച്ചു നിര്‍ത്തുന്നു. കൂടാതെ അണുബാധയില്‍ നിന്നും ഒരു നല്ല സംരക്ഷണമാണ് തേന്‍. മുല്‍ത്താനി മിട്ടി മുഖം വൃത്തിയാക്കുന്നു.
കടപ്പാട്:boldsky


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate