অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുരുഷ വന്ധ്യത

വിവിധ കാരണങ്ങളാല്‍ ലോകമെമ്പാടും വന്ധ്യതയുടെ തോത് ഗണ്യമായി ഉയരുകയാണ്. പുരുഷനും സ്ത്രീക്കും വന്ധ്യത ഉണ്ടാകാം. സ്ത്രീവന്ധ്യതയെ അപേക്ഷിച്ച് പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടത്തെുക താരതമ്യേന ശ്രമകരമാണ്. ആരോഗ്യ പ്രശ്നങ്ങള്‍, ഭക്ഷണ ശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങള്‍, വ്യായാമക്കുറവ്, സന്തത സഹചാരിയായി മാറിയ മനസ്സമ്മര്‍ദം തുടങ്ങി നിരവധി കാരണങ്ങള്‍ പുരുഷവന്ധ്യതയ്ക്കിടയാക്കാറുണ്ട്.

പുരുഷന്‍െറ പ്രത്യുത്പാദന അവയവങ്ങളില്‍ ഏറ്റവും പ്രധാനം വൃഷണങ്ങള്‍ ആണ്. ബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെ ആണ്. ബീജാണുക്കളുടെ എണ്ണത്തിലെ കുറവ് മുതല്‍ അവയുടെ ആകൃതിയും ചലനശേഷിയുമൊക്കെ പുരുഷവന്ധ്യതയില്‍ നിര്‍ണായകമാണ്. ശുക്ളപരിശോധനയിലൂടെ ബീജസംഖ്യ കണ്ടത്തെുകയാണ് പുരുഷവന്ധ്യതാ ചികിത്സയിലെ ആദ്യഘട്ടം.

പരിശോധനക്കെടുക്കുന്ന ഒരു മില്ലി ലിറ്റര്‍ ശുക്ളത്തില്‍ ഏകദേശം 20 ദശലക്ഷം ബീജാണുക്കള്‍ ഉണ്ടായിരിക്കണം. ഇല്ളെങ്കില്‍ കൗണ്ട് കുറവായതായി കണക്കാക്കും.

ആകെ ബീജത്തില്‍ പകുതി നേരെ മുന്നോട്ട് ചലിക്കുന്നവയും അതില്‍ പകുതിയെങ്കിലും ദ്രുതചലനശേഷിയുള്ളവയുമായിരിക്കണം. കൂടാതെ ശരിയായ ആകൃതിയിലുള്ളവ 30 ശതമാനമെങ്കിലും ഉണ്ടായിരിക്കുകയും വേണം. ഒരു മാസ ഇടവേളയില്‍ നടത്തുന്ന 2 പരിശോധനാഫലങ്ങള്‍ നോക്കാനും ശ്രദ്ധിക്കണം. അടുത്തടുത്തുള സ്ഖലനങ്ങള്‍, പനി, മാനസിക സമ്മര്‍ദം, ആയാസം ഇവയൊക്കെ ബീജസംഖ്യയെയും ഗുണനിലവാരത്തെയും ബാധിക്കാറുണ്ട്.

പുരുഷവന്ധ്യത കാരണങ്ങള്‍

പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍

സിരാഗ്രന്ഥി അഥവാ വെരിക്കോസില്‍

സിരകള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ വന്ന് അശുദ്ധ രക്തം വൃഷണത്തിലെ സിരകളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് വെരിക്കോസില്‍. വന്ധ്യതാ പ്രശ്നമനുഭവിക്കുന്ന പുരുഷന്മാരില്‍ 15 ശതമാനത്തിലധികം പേരില്‍ വെരിക്കോസില്‍ കാണുന്നു. വൃഷണങ്ങള്‍ക്ക് മീതെ ഞരമ്പുകള്‍ പിണഞ്ഞു കിടക്കുന്നതിനാല്‍ രക്തപ്രവാഹം അധികമാവുകയും ചൂടു കൂടി ബീജോത്പാദനം കുറയുകയും ചെയ്യുന്നത് വെരിക്കോസില്‍ ഉള്ളവരില്‍ ചിലരില്‍ വന്ധ്യതക്കിടയാക്കുന്നു.

ബീജങ്ങളുടെ അഭാവം (Azoospermia)

ശുക്ളത്തില്‍ ബീജങ്ങളൊന്നും തന്നെയില്ലാത്ത അവസ്ഥയാണ് അസൂസ്പേര്‍മിയ. ബീജങ്ങളുടെ അഭാവം, ബീജോത്പാദനവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ വൈകല്യം എന്നിവ ലക്ഷണമായുള്ളള രോഗാവസ്ഥയെ കൈ്ളബ്യം എന്നാണ് പറയുക. കൈ്ളബ്യം (Impotence) പുരുഷവന്ധ്യതയുടെ പ്രധാന കാരണമാണ്.

മനസ്സമ്മര്‍ദം

ബീജത്തിന്‍െറ എണ്ണവും ചലനശേഷിയും കുറക്കുന്നതില്‍ മനസ്സമ്മര്‍ദം ഒരു പ്രധാന ഘടകമാണ്. ലൈംഗിക മരവിപ്പ്, ഉദ്ധാരണമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും മനസ്സമ്മര്‍ദം ഉയര്‍ത്താറുണ്ട്. ചിട്ടയോടെ ജോലി ചെയ്യുന്നതോടൊപ്പം വ്യായാമം, യോഗ പാട്ട് കേള്‍ക്കുക ഇവ ഉള്‍പ്പെട്ട ജീവിതശൈലി സ്വീകരിക്കുന്നത് മനസ്സമ്മര്‍ദം ലഘൂകരിക്കും.

പുകവലി

പുകവലിക്കാരില്‍ ബീജസംഖ്യയും ചലനശേഷിയും കുറയുന്നതോടൊപ്പം, ആകൃതിയൊത്ത ബീജങ്ങള്‍ കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ വന്ധ്യതക്കിടയാക്കും. പരോക്ഷ പുകവലിയും ഒഴിവാക്കേണ്ടതാണ്.

മദ്യപാനം

മദ്യപിക്കുന്നവരില്‍ ബീജോത്പാദനവും ബീജസംഖ്യയും കുറയുന്നതാണ് വന്ധ്യയ്ക്കിടയാക്കുന്നത്. കൂടാതെ മദ്യപാനം ബീജങ്ങളുടെ ചലനശേഷിയും കുറക്കും.

തൊഴില്‍ സാഹചര്യങ്ങള്‍

ചൂടുകൂടിയ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരിലും വന്ധ്യതക്കിടയാകുന്ന തരത്തില്‍ ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയാറുണ്ട്.

ഹീനഭക്ഷണം

കൃത്രിമ നിറവും മധുരവും കൊഴുപ്പും കലര്‍ന്ന ഭക്ഷണങ്ങളുടെ നിരന്തരോപയോഗം, കോള, കൃത്രിമ ലഘുപാനീയങ്ങള്‍, തണുപ്പിച്ച് സൂക്ഷിക്കുന്ന മത്സ്യമാംസങ്ങള്‍ ഇവയുടെ തുടര്‍ച്ചയായ ഉപയോഗം വന്ധ്യതക്കിടയാക്കുമെന്നതിനാല്‍ ഒഴിവാക്കേണ്ടതാണ്.

പ്രതിരോധ വസ്തു

ചിലരില്‍ ബീജത്തിനെതിരെ പ്രവര്‍ത്തിക്കുന്ന Antisperm Antibody എന്ന പ്രതിരോധ വസ്തുവുണ്ട്. ഇതുള്ളവരില്‍ ബീജത്തിന്‍െറ എണ്ണവും ശേഷിയും കുറയും.

ശസ്ത്രക്രിയ

പുരുഷന്‍െറ ജനനേന്ദ്രിയ പരിസരങ്ങളില്‍ നടന്ന ശസ്ത്രക്രിയകള്‍ അപൂര്‍വമായി ബീജസംഖ്യയെ ബാധിക്കാറുണ്ട്.

രാസവസ്തുക്കള്‍

കീടനാശിനികളുടെ അമിത പ്രയോഗവും അന്തരീക്ഷ മലിനീകരണവും ബീജസംഖ്യയും ബീജഗുണവും കുറക്കാറുണ്ട്.

രോഗങ്ങള്‍

പ്രമേഹം, തുടരെയുള്ള ശ്വാസകോശരോഗങ്ങള്‍, ജന്മനായുള്ള ചില വൈകല്യങ്ങള്‍ ഇവ ബീജത്തിന്‍െറ ഗുണത്തെക്കുറച്ച് വന്ധ്യതക്കിടയാക്കാറുണ്ട്.

അണുബാധ

ചിലയിനം അണുബാധകള്‍ വന്ധ്യതക്ക് വഴിയൊരുക്കാറുണ്ട്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ്, മൂത്രനാളി, വൃഷണം, ബീജനാളി ഇവകളിലൂണ്ടാകുന്ന അണുബാധ, ബീജനാളിയിലെ തടസ്സങ്ങള്‍ ഇവ പുരുഷന് വന്ധ്യതക്കിടയാക്കാറുണ്ട്.

പ്രായം

സ്ത്രീകളെ അപേക്ഷിച്ച് പ്രായവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വന്ധ്യതാ പ്രശ്നങ്ങള്‍ പുരുഷന്മാരില്‍ കുറവാണെങ്കിലും 40 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്‍െറ അളവും ഗുണനിലവാരവും ക്രമേണ കുറഞ്ഞ് വരാറുണ്ട്. ജനിതകപരമായ ചില രോഗങ്ങള്‍ 40 വയസ്സിന് മുകളില്‍ പ്രായമായ പുരുഷന്മാര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ കാണാനുള്ള സാധ്യത കൂടുതലാണ്.

ചികിത്സ

പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍ക്കനുസരിച്ച് ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഒൗഷധങ്ങള്‍ക്കൊപ്പം സ്നേഹനം, സ്വേദനം, വമനം, വിരേചനം, കഷായ വസ്തി, സ്നേഹവസ്തി തുടങ്ങിയ ചികിത്സകളും അവസ്ഥകള്‍ക്കനുസരിച്ച് നല്‍കുന്നു. തുടര്‍ന്ന് നല്‍കുന്ന രസായനവാജീകരണ ഒൗഷധങ്ങള്‍ ബീജോല്പാദനത്തെയും ബീജ ഗുണത്തെയും മെച്ചപ്പെടുത്തും. പാല്‍മുതക്കിന്‍ കിഴങ്ങ്, ശതാവരിക്കിഴങ്ങ്, കരിമ്പ്, വയല്‍ച്ചുള്ളി, നായ്ക്കുരണപ്പരിപ്പ്, നേന്ത്രപ്പഴം, ഉഴുന്ന്, ഈന്തപ്പഴം, മുന്തിരിങ്ങ, മാംസരസം, നാടന്‍ കോഴിയിറച്ചി, കോഴിമുട്ട, ഗോതമ്പ്, പാല്‍ ഇവ പുരുഷ വന്ധ്യതയെ ഒഴിവാക്കാന്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കാറുണ്ട്. ഒപ്പം മനസ്സംഘര്‍ഷത്തെ പരമാവധി ഒഴിവാക്കുകയും വേണം.

കടപ്പാട് : ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല, മാന്നാര്‍)

അവസാനം പരിഷ്കരിച്ചത് : 4/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate