Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ലഹരിയുടെ പുതുവഴികൾ തേടുന്ന യുവ തലമുറയുടെ വേറെ ചില കൂട്ടുകൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ലഹരിയുടെ പുതുവഴികൾ തേടുന്ന യുവ തലമുറയുടെ വേറെ ചില കൂട്ടുകൾ

ലഹരിയുടെ പുതുവഴികൾ തേടുന്ന യുവ തലമുറയുടെ വേറെ ചില കൂട്ടുകൾ

സിന്തറ്റിക് റബ്ബർ ബേസ്ഡ് പശ രാജ്യത്തെ ഒരു പ്രമുഖ കമ്പനി പുറത്തിറക്കുന്ന പശ. 25 രൂപയാണു വില. ഇതു ഞെക്കിപ്പിഴിഞ്ഞു പ്ലാസ്റ്റിക് കവറിലേക്ക് ഒഴിക്കും. കവറിൽ മുഖമാഴ്ത്തി ശ്വസിക്കും. പശയിൽനിന്നുയരുന്ന രൂക്ഷഗന്ധം ലഹരിയാണെന്നാണു കുട്ടികളുടെ കണ്ടെത്തൽ. വെടി പൊട്ടിയാൽ അറിയില്ല. ശാന്തഭാവം. സ്വന്തം കൈ ഉയർത്താൻപോലും തോന്നില്ല. റബർ പന്തു തെറിക്കും പോലെ നടക്കാം നിക്കോട്ടിൻ ച്യൂയിങ്ഗം ഒരു കമ്പനി പുറത്തിറക്കുന്ന നിക്കോട്ടിൻ അടങ്ങിയ ച്യൂയിങ് ഗം. നാലും അഞ്ചും എണ്ണം ഒരുമിച്ചു ചവയ്ക്കുന്നതാണു രീതി. ഒരെണ്ണം കഴിച്ചാൽ ഒരു സിഗരറ്റു വലിച്ച സുഖം കിട്ടും. പെൺകുട്ടികളാണു കൂടുതൽ ഉപയോഗിക്കുന്നത്. മിയാമിയ ഇരുണ്ടനിറത്തിലുള്ള പൊടി. മൂക്കിലൂടെ വലിച്ചുകയറ്റിയാൽ 24 മണിക്കൂർ ഉറക്കം വരില്ല. ഒന്നിനോടും പ്രതികരിക്കാൻ തോന്നില്ല. അളവ് കൂടിപ്പോയാൽ മരണം. മൈസൂർ മാംഗോ പേരുമായി ബന്ധമില്ല. പച്ചനിറത്തിൽ കഞ്ചാവിനോടു സാമ്യമുള്ള വസ്തു. ഉപയോഗിച്ചാൽ രണ്ടു ദിവസം വരെ കിറുങ്ങിനിൽക്കും. പിന്നെ, എത്ര ഭക്ഷണം കഴിച്ചാലും തീരാത്ത വിശപ്പ്. എസ്പി ലഹരി ഗുളിക. അതിവേഗം അടിമയാക്കും. കിട്ടാതിരുന്നാൽ ഭ്രാന്തമായ മാനസികനിലയിലെത്തും. വേദനസംഹാരി തൈലം ശരീരവേദനയ്ക്കു പുരട്ടുന്ന ബാമിനെയും വെറുതെവിടുന്നില്ല. മൂക്കിലൂടെ വലിച്ചുകയറ്റിയും കഴിച്ചും ഉപയോഗിക്കുന്നു. റൊട്ടിയിൽ ജാമിനു പകരം ബാം പുരട്ടിക്കഴി‍ച്ചു ലഹരി തേടുന്നവരും ഉണ്ട്. തുള്ളിമരുന്ന് ▪ലഹരിയുമായി ബന്ധമില്ല. കണ്ണിലൊഴിക്കുന്ന മരുന്നാണിത്. ഒരു പ്രദേശത്തു മെഡിക്കൽ സ്റ്റോറുകളിൽ ഈ തുള്ളിമരുന്നിന്റെ വിൽപന വർധിച്ചാൽ ഉറപ്പിക്കാം, അവിടെ ലഹരി ഉപയോഗം കൂടിയെന്ന്. ചിലയിനം ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണു ചുവക്കും. ചുവപ്പുനിറം മാറ്റാനാണു തുള്ളിമരുന്നൊഴിക്കുന്നത്. കാന്‍സര്‍ മരുന്നുകൾ കാൻസറിന്‍റെ അവസാന ഘട്ടത്തിൽ രോഗികൾക്കു നിർദേശിക്കാറുള്ള വേദനസംഹാരികളും വെറ്ററിനറി ഡോക്ടർമാർ കാലികൾക്കും പക്ഷികൾക്കും കുത്തിവയ്ക്കാറുള്ള മരുന്നുകളുമാണ് ആംപ്യൂളുകളുടെ രൂപത്തിൽ ലഹരി മാഫിയ മൊത്തക്കച്ചവടം നടത്തുന്നത്. ഡോക്ടറുടെ വ്യാജ കുറിപ്പടിയുണ്ടാക്കി മെഡിക്കൽ സ്റ്റോറുകളിൽ നിന്നു നേരിട്ടു വാങ്ങി ദുരുപയോഗിക്കുന്നവരുമുണ്ട്. ന്യൂഡൽഹിയിലും ബെംഗളൂരുവിലുമാണു രാസലഹരി പരത്തുന്ന ആംപ്യൂളുകളുടെ മൊത്തക്കച്ചവടം. അവിടെ 60– 75 രൂപയ്ക്കു ലഭിക്കുന്നതു കേരളത്തിലെത്തുമ്പോൾ 450– 600 രൂപയാകും. ട്രെയിൻ, ദീർഘദൂര ബസ് സർവീസുകൾ വഴിയാണ് കേരളത്തിലേക്കെത്തുന്നത്. ചെറുപട്ടണങ്ങളിലാണ് ഇവ ഇറക്കുക. അവിടെ നിന്നാണു ചില്ലറ വിതരണം. ഈ ആംപ്യൂളുകൾ വൃക്കകളുടെ പ്രവർത്തനത്തെയാണ് ആദ്യം ബാധിക്കുക ഛിന്നഭിന്നമായ കാഴ്‌ചകളും ഓർമകളും- അവയുണ്ടാക്കുന്ന പരിഭ്രാന്തി, തുടർന്നുണ്ടാകുന്ന മാനസികരോഗാവസ്‌ഥ, ആത്മഹത്യാവാസന എന്നിവയാണ് ആംപ്യൂളുകളുടെ പ്രത്യേകത. പതിവായി ഉപയോഗിക്കുന്നവരെ വിഷാദം മൂർധന്യാവസ്‌ഥയിൽ പിടികൂടും. തലച്ചോറിൽ നിന്ന് അവയവങ്ങളിലേക്കുള്ള സിഗ്നലുകളെ ദുർബലമാക്കും. മനസ്സും ശരീരവും തമ്മിലുള്ള പൊരുത്തക്കേടു സൃഷ്‌ടിക്കുന്ന മൃതതുല്യമായ അവസ്‌ഥയാണു ദുരന്തം. സംഘം ചേർന്നുള്ള കുത്തിവയ്‌പിലൂടെ എച്ച്‌ഐവി ബാധയുണ്ടാവാനുള്ള സാധ്യതയും ഏറെ.

2.33333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top