Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്

കൂടുതല്‍ വിവരങ്ങള്‍

റുമറ്റോയിഡ് ആര്‍ത്രൈറ്റിസും ചികിത്സയും

ഓര്‍മശക്തി, ബുദ്ധിശക്തി എന്നിവ പോലെ ചലനശക്തിയും ജീവിത വിജയത്തിന് ആവശ്യമാണ്. ശരീരത്തിന്റെ ചലനശക്തിയെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് അഥവാ വാതരക്തരോഗം.

ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയത്തിനും വൈകല്യം ഉണ്ടാക്കും. അതുകൊണ്ട് ആര്‍ത്രൈറ്റിസിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. തൊണ്ടവേദന അടിക്കടി ഉണ്ടാകുകയും യഥാസമയം യുക്തമായ പരിഹാരം കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

പ്രായമായവരെയും ചെറുപ്പക്കാരെയും ലിംഗഭേദമന്യേ ബാധിച്ച് കാണുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. എങ്കിലും നാല്‍പ്പത് വയസിനോടടുത്ത ചടച്ച ശരീരപ്രകൃതക്കാരില്‍ ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്.

പ്രധാനമായും കാല്‍മുട്ടിനാണ് ഈ രോഗം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൈവിരലുകളുടെ സന്ധികളില്‍ ആരംഭിച്ച് ക്രമേണ ശരീരത്തിലെ വലിയ സന്ധികളിലേക്ക് ബാധിക്കുകയുമാണ് രോഗത്തിന്റെ പൊതുസ്വഭാവം.

ലക്ഷണങ്ങള്‍

രോഗബാധിതമായ സന്ധിയില്‍ വീക്കവും വേദനയും ചലിപ്പിക്കാനുള്ള പ്രയാസവുമാണ് തുടക്കത്തില്‍ ശ്രദ്ധയില്‍പ്പെടുക. തണുത്ത കാലാവസ്ഥയും സാഹചര്യങ്ങളുമാണ് പെട്ടെന്നുള്ള രോഗഹേതു. രോഗം പ്രത്യക്ഷപ്പെടുന്നതിന് മുന്‍പായി അസ്ഥി സന്ധികളില്‍ പൊതുവേ ചെറിയ വീക്കവും, നിവര്‍ക്കാനും മടക്കാനും നേരിയ തോതില്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കാം.
മിക്കവരിലും ഉള്‍പ്പനിയും സന്ധികളിലാകെ നീരും വേദനയുമായിട്ടായിരിക്കും ഈ രോഗത്തിന്റെ തുടക്കം. ഇതാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണവും. ക്രമേണ ഈ രോഗം ഇത് കാല്‍മുട്ടില്‍ കേന്ദ്രീകരിച്ചേക്കാം. കൈകാല്‍ തരിപ്പും, മരവിപ്പും, ശരീരത്തിന്റെ പൊതുവായ ക്ഷീണവും തൂക്കക്കുറവും രോഗാരംഭ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.

ചിലരില്‍ ആദ്യം കൈകാലുകളിലെ ചെറിയ സന്ധികളിലായിരിക്കും നീരും വേദനയും, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുക. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് സന്ധിവേദനയും വീക്കവും വര്‍ധിക്കുകയും പേശീ കാഠിന്യം കൂടുതല്‍ വ്യക്തമാവുകയും ചെയ്യും. മാംസപേശീ ശോഷവും ഈ രോഗത്തില്‍ സംഭവിക്കാം. ചെറിയ പനി, നെഞ്ചിടിപ്പ്, വിളര്‍ച്ച എന്നിവയും അനുഭവപ്പെടാം.

രോഗം പഴകിയാല്‍ വേദയും മാംസപേശീ സംങ്കോചവും സന്ധികളുടെ സുഗമമായ ചലനത്തെ പ്രതികൂലമായി ബാധിക്കും. ആദ്യഘട്ടത്തിലെ സന്ധി വൈരൂപ്യം ചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കിലും രോഗം പഴകുംതോറും സ്ഥിരവൈകല്യമായി മാറാം. ക്രമേണ സന്ധി നിഷ്ചലമായി തീരാനും ഇടയുണ്ട്. നിശ്ചലമായി തീരുന്ന സന്ധിഭാഗങ്ങളുമായി ബന്ധപ്പെട്ട അസ്ഥിഭാഗങ്ങളും വികൃതമായി തീരാം.

രോഗത്തിന്റെ ആരംഭഘട്ടത്തില്‍ ഇടക്കിടെ ലക്ഷണങ്ങള്‍ വന്നും പോയും നില്‍ക്കുന്നതാണ്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെല്ലാം തന്നെ ആയുര്‍വേദത്തില്‍ വാതരക്തമെന്ന രോഗത്തിന്റെ വിവരണത്തില്‍ ഉള്‍ക്കൊള്ളുന്നു.

വാതരക്തത്തില്‍ വാതത്തിന് പ്രാമുഖ്യമുള്ളപ്പോള്‍ കുത്തി വലിക്കുന്നതു പോലുള്ള വേദന അതിശക്തമാവുകയും സിരകള്‍ തുടിക്കുന്നതു പോലെ തോന്നുകയും, വിരല്‍ സന്ധികളില്‍ പ്രത്യേകിച്ച് മരവിപ്പും നീരും ഉള്ള സന്ധികളില്‍ ചുവപ്പ് നിറം കാണപ്പെടുകയും ചെയ്യും.

നീര് അപ്രത്യക്ഷമാകുകയും വീണ്ടും ഉണ്ടാകുകയും ചെയ്യും. രോഗം പഴകിയാല്‍ തുടയെല്ലുകളില്‍ ശക്തമായ കഴപ്പും നീരും അനുഭവപ്പെടാം.രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടനെയും കുറെ സമയം ഇരുന്നിട്ട് എഴുന്നേറ്റാലുടനെയും ഇത് അനുഭവപ്പെടും. രോഗം മൂര്‍ച്ഛിച്ചാല്‍ പേശികള്‍ കട്ടിയാകുന്ന അവസ്ഥയുണ്ടാകും.

സന്ധികളില്‍ നിന്ന് സന്ധികിലേക്ക് നീരും വേദനയും വ്യാപിക്കുകയും, കടുത്ത പനി, വായ്ക്ക് അരുചി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ആമവാതത്തിന്റേതാണ്. ഇവയില്‍ നിന്നും വാതരക്തത്തെ വേര്‍തിരിക്കുന്ന പ്രധാനപ്പെട്ട ലക്ഷണം സന്ധികളില്‍ പ്രധാനമായി കേന്ദ്രീകരിക്കുന്ന നീരും വേദനയുമാണ്.

കാരണങ്ങള്‍

ശരീരായാസമുള്ള ജോലികള്‍, അപഥ്യങ്ങളായ ആഹാരങ്ങള്‍, പകല്‍ ഉറക്കം, ഉറക്കമിളപ്പ്, അമിതമായ മദ്യപാനശീലം, അമിതയാത്ര, മലമൂത്രാതികളെ ബലമായി തടഞ്ഞ് നിര്‍ത്തല്‍, രൂക്ഷതയേറിയതും അമ്ലലവണ പ്രധാനമായ ആഹാരങ്ങള്‍, ഓരോ ഋതുക്കളിലും വിധിച്ചിട്ടുള്ളതിന് വിപരീതവും അസ്ത്യങ്ങളുമായ ആഹാരങ്ങള്‍ മുതലായവ വാതരോഗത്തിന് കാരണങ്ങളാകാം. സുകുമാര ശരീരികളിലും സ്തൂലന്മാരിലും പൊതുവേ സുഖജീവിതം നയിക്കുന്നവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്.
രോഗത്തിന് രണ്ടവസ്ഥകള്‍

ഈ രോഗത്തിന് ഉത്താനമെന്നും ഗംഭീരമെന്നും രണ്ടവസ്ഥകളുണ്ട്. രോഗത്തിന്റെ ആരംഭഘട്ടമായ ഉത്താനാവസ്ഥയില്‍ ത്വക്കിനെയും മാംസത്തെയും മാത്രമേ രോഗം ബാധിക്കാറുള്ളൂ. ഈ ഘട്ടത്തില്‍ കാലുകള്‍ കൂടുതല്‍ വിയര്‍ക്കുകയും, തണുപ്പ് അനുഭവപ്പെടുക, കാലുകള്‍ക്ക് കനം തോന്നുക, ത്വക്കിന് നിറവ്യത്യാസം വരിക എന്നീ അവസ്ഥകള്‍ ഉണ്ടാകാം. ഈ ലക്ഷണങ്ങളുണ്ടാകുന്ന ചിലസമയത്ത് സന്ധികളില്‍ പുകച്ചിലും ചൊറിച്ചിലും അനുഭവപ്പെടാം.
സന്ധികള്‍ക്ക് സങ്കോചവും കാണപ്പെടാറുണ്ട്. ഈ അവസ്ഥയില്‍ ചികിത്സിക്കാതിരുന്നാല്‍ രോഗം ഗംഭീരാവസ്ഥയില്‍ എത്തിച്ചേരും. ഗംഭീരാവസ്ഥയില്‍ സന്ധികളിലെ നീര് വര്‍ധിക്കുകയും സന്ധികള്‍ ചലനസ്വഭാവമില്ലാതെ കൂടുതല്‍ കഠിനമായി തീരുകയും, വേദന കൂടുതല്‍ ആഴത്തിലായി തീരുകയും ചെയ്യും. ആദ്യഘട്ടത്തിലെ പോലെ നീര് വേഗം കുറയാനുള്ള സാധ്യത വളരെ കുറവാണ്.

ഉറക്കകുറവ്, വിശപ്പില്ലായ്മ, തലവേദന എന്നിവയും ഉണ്ടാകുന്നു. തുടര്‍ന്ന് സന്ധികളുമായി ബന്ധപ്പെട്ട മാംസപേശികള്‍ക്ക് ശോഷവും ആകൃതി വ്യത്യാസവും ഉണ്ടാകുന്നു. പ്രമേഹ രോഗികള്‍ ഈ അവസ്ഥ എത്തിയാല്‍ രോഗം ചികിത്സിച്ച് ഭേദപ്പെടുത്തുക ബുദ്ധിമുട്ടാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുളി അധികമുള്ളതും ഉപ്പ് അധികം ചേര്‍ത്തതും, ദഹിക്കാന്‍ വിഷമമുള്ളതും, അധികം ചൂടുള്ളതുമായ ആഹാരപാനീയങ്ങള്‍ ഈ രോഗത്തിന് വര്‍ജ്യമാണ്. അധികമായി ചെയ്യുന്ന സാഹസ വ്യായാമങ്ങള്‍, അതിമൈഥുനം എന്നിവ വര്‍ജിക്കണം. മദ്യപാനം തീര്‍ത്തും ഒഴിവാക്കണം. ലഘുവായ വ്യായാമങ്ങള്‍ ശീലിക്കുക.ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം വളരെ ആവശ്യമാണ്.
കാല്‍സ്യം ലഭിച്ചില്ലെങ്കില്‍ ഓസ്റ്റിയോ പോറോസിസ് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രത്യേകിച്ചും ആര്‍ത്തവം നിലച്ച സ്ത്രീകളില്‍. പാലും പാലുല്‍പന്നങ്ങളും കാല്‍സ്യത്തിന്റെ കലവറകളാണ്. 60 വയസിനു ശേഷം പ്രതിദിനം 1000 മൈക്രോ കാല്‍സ്യം വളരെ ആവശ്യമാണ്. അതുകൊണ്ട് കാല്‍സ്യങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

മിക്ക വാതരോഗങ്ങളിലും വിളര്‍ച്ച അനുബന്ധലക്ഷണമായി കാണാറുണ്ട്. ജീവകങ്ങളടങ്ങിയ സാലഡുകള്‍, പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉപവാസം ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഹിതമല്ലെന്നു ഓര്‍ക്കേണ്ടതുണ്ട്. മനസ്സ് സംഘര്‍ഷഭരിതമാകാതെ ദു:ഖം, കോപം, ആകുലചിന്തകള്‍ എന്നിവ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

ചികിത്സ

ആദ്യഘട്ടമായ ഉത്താനാവസ്ഥയില്‍ പൂര്‍ണ വിശ്രമവും ലഘുചികിത്സകളും കൊണ്ട് സുഖപ്പെടുത്താന്‍ കഴിയുന്നതാണ്. തൈലങ്ങളുടെ ബാഹ്യോപയോഗം, ധാരകോരല്‍, അവകാഹസ്വേതം, എന്നിവകൊണ്ട് തന്നെ ശാന്തി ലഭിച്ചേക്കാം. എന്നാല്‍ ഗംഭീരഘട്ടത്തിലെത്തിയാല്‍ നെയ് സേവിക്കല്‍, സ്വേതനം, വിരേചനം, വസ്തി എന്നീ ക്രിയാക്രമങ്ങള്‍ ആവശ്യമായി വരും.
പത്ഥ്യമായ ആഹാരവിഹാരങ്ങള്‍ക്ക് വാതരക്ത രോഗത്തില്‍ ചികിത്സകള്‍ക്കൊപ്പം തന്നെ പ്രാധാന്യമുണ്ട്. ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കിയിട്ടുള്ള അനുയോജ്യമായ കഷായങ്ങള്‍ ദോഷകോപ ശമനത്തിനും രക്തശുദ്ധിക്കും സഹായിക്കുന്നു.

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മഹാരാസ്‌നാദി കഷായം, കോകിലാക്ഷം കഷായം, മഹാമഞ്ജിഷ്ഠാതി കഷായം, തുടങ്ങിയവ രോഗശമനത്തിന് ഉത്തമമാണ്. കൂടാതെ സന്ധികളിലെ നീര്‍ക്കെട്ടിന് കൊട്ടംചുക്കാദി തൈലം, മധുയഷ്ട്യാദി തൈലം, പിണ്ഡതൈലം, ക്ഷീരബല 101 ആവര്‍ത്തി, ക്ഷീരബല തൈലം തുടങ്ങിയവയും വാതരക്ത രോഗത്തിന് പരിഹാരമായി നിര്‍ദേശിക്കാറുണ്ട്്.

മേല്‍പ്പറഞ്ഞ മരുന്നുകളെല്ലാം തന്നെ ആയുര്‍വേദ മരുന്നുല്‍പാദന രംഗത്തെ പ്രമുഖ കമ്പനിയായ നാഗാര്‍ജുന ഹെര്‍ബല്‍ കോണ്‍സന്‍ട്രേറ്റ്‌സ് ലിമിറ്റഡ് തയാറാക്കി വിപണനം ചെയ്യുന്നുണ്ട്.

നാഗാര്‍ജുന കമ്പനി ദീര്‍ഘനാളത്തെ ഗവേഷണനിരീക്ഷണങ്ങള്‍ക്ക് ശേഷം വികസിപ്പിച്ചെടുത്ത റുമാറ്റ് 90 ലിക്വിഡ്, റുമാറ്റ് ടാബ്‌ലറ്റ്, റുമറിഡ് ടാബ്‌ലറ്റ്, യൂറിയസ് ടാബ്‌ലറ്റ്, കാല്‍സിപ്ലസ്, അമൃത ഗുല്‍ഗുലു, ആര്‍റ്റിലൊണ്‍ സോഫ്റ്റ് ജെല്‍ കാപ്‌സ്യൂള്‍ തുടങ്ങിയ ഔഷധങ്ങളും റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസിന് വളരെ ഫലപ്രദമായി കണ്ടുവരുന്നു

കടപ്പാട്-morningcolumn.com

3.27272727273
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top