Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / രോഗങ്ങളും ആരോഗ്യ വിവരങ്ങളും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

രോഗങ്ങളും ആരോഗ്യ വിവരങ്ങളും

കൂടുതല്‍ വിവരങ്ങള്‍

കമ്പ്യൂട്ടര്‍, ടെലിവിഷന്‍, മൊബൈല്‍ – ഇവയുടെ ഉപയോഗവും നമ്മുടെ ആരോഗ്യവും

ഭൂമിയില്‍ വളരെയേറെ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും അതിലൂടെ വളരെയേറെ ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഫലത്തിനോടൊപ്പം ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ. നമുക്ക് ക്ഷണികമായി അല്ലെങ്കില്‍ ദീര്ഖമായി സന്തോഷവും സുഖവും തരുന്നതുകൊണ്ട്‌ നാം പരിണതഫലത്തെക്കുറിച്ച് ചിന്തിക്കില്ല. എങ്കിലും ദോഷങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്. നിത്യോപയോഗ സാധനങ്ങളായ ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ കൂടാതെയുള്ള ജീവിതം ഇന്ന് ആര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല. ഒരു പക്ഷെ കമ്പ്യൂട്ടര്‍ ഇല്ലാതെ ധാരാളം ആളുകള്‍ കഴിയുന്നുണ്ടാകും. എങ്കിലും മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ ഇവ ഇന്ന് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഇവ മൂന്നും എങ്ങിനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് നോക്കാം. ഇത് പറയുന്നതിന് മുമ്പ് അനേകായിരം ഖടനയും, ജോലിയും ഉള്ള കണ്ണിന്റെ അത്യാവശ്യം ചില വസ്തുതകള്‍ മനസിലാക്കുന്നത്‌ നല്ലതാണ്.

കണ്ണ് ലഖുവിവരണം

നമ്മുടെ കണ്ണ് ഒരു സ്പടിക ലായനി കെട്ടിനിറച്ച ഒരു റബ്ബര്‍ പന്ത് പോലുള്ള ഒരു അവയവമാണ്. കോടിക്കണക്കിനു ചുമതല ഉള്ള തലച്ചോറിനെ പോലെ മുന്നിലിരിക്കുന്ന രണ്ടു ചെറിയ തലച്ചോറുകള്‍ (കാഴ്ചക്ക് വേണ്ടി) ആണ് എന്നാണു വൈദ്യ ലോകം കണ്ണുകളെ വിശേഷിപ്പിക്കുന്നത്.  ധാരാളം രക്തക്കുഴലുകളും, നാഡികളും, സ്പടിക ലായനിയും മറ്റും നിറഞ്ഞ ഗോളങ്ങള്‍ ആണവ. ഏറ്റവും മുന്നില്‍ കണ്‍പോള, കോര്‍ണിയ, അതിനുള്ളില്‍ അക്വസ് ഹ്യൂമര്‍ (acquous humour ) എന്ന സ്പടിക ലായനി. അതിന്റെ പിന്നില്‍ ലോകത്തില്‍ ആരും കണ്ടു പിടിച്ചിട്ടില്ലാത്ത, എപ്പോഴും ദൂരത്തിനനുസരിച്ചും, വസ്തുക്കളുടെ വലിപ്പത്തിനനുസരിച്ചും വലിപ്പത്തിന് വ്യത്യാസം വരുത്തുന്ന അത്ഭുത ലെന്‍സ്‌, അതിനു പിന്നില്‍ വിട്രിയസ് ബോഡി (vitreous body ) എന്ന ദ്രാവകം  നിറഞ്ഞ വലിയ ഗോളം, ഇതിനു പിന്നില്‍ നേര്‍ത്ത കണ്ണാടി പോലുള്ള ഫിലിമായ റെട്ടീന (retina ), ഇതിനു പുറകില്‍ അനേകായിരം രക്തക്കുഴലും  നാഡികളും, സൈഡുകളില്‍  മുന്നില്‍ നിന്ന് കന്ജങ്ക്ടിയിവ, സ്ക്ളീറ, അതിനു പിന്നില്‍ കൊരോയ്ദ് എന്ന പാളി.

കാഴ്ച്ചയുടെ രസതന്ത്രം

ഫോക്കസ് കേന്ദ്രങ്ങ (lens and cornea ) ളില്‍ നിന്ന് വരുന്ന പ്രകാശം റെടീനയിലെ റോഡ്‌ കോശങ്ങളിലെ റോഡോപ്സിന്‍ (രേടീനയുടെ അഗ്രത്തില്‍ ധാരാളം റോഡ്‌, കോണ്‍ കോശങ്ങള്‍ ഉണ്ട്) എന്ന വര്‍ണവസ്തുവില്‍ പതിക്കുന്നു, അപ്പോള്‍ കൊരോയ്ദ് പാളിയിലെ രക്തത്തില്‍ നിന്ന് കിട്ടുന്ന വൈറ്റമിന്‍ എ ഈ വര്‍ണവസ്തുവില്‍ ഉണ്ടാക്കുന്ന രാസമാറ്റം റോഡ്‌ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഈ ഉത്തേജനം 120 മില്യണ്‍ റോഡു കോശങ്ങളുടെ സഹായത്തോടെ നേത്രനാഡി വഴി തലച്ചോറിലെ കാഴ്ച്ചയുടെ കേന്ദ്രത്തില്‍ എത്തുന്നു. അങ്ങിനെ കാഴ്ച എന്ന അനുഭവം ഉണ്ടാകുന്നു.  ഇതാണ് കാഴ്ച്ചയുടെ രസതന്ത്രം അല്ലെങ്കില്‍ നാഡീശാസ്ത്രം.

കണ്ണിന്റെ രോഗങ്ങള്‍

ഗ്ലോക്കോമ (gloucoma ), കഞ്ഞങ്ക്ടിവൈറ്റിസ്, അസ്ടിഗ്മാടിസം, ഹ്രസ്സ്വദ്രിഷ്ടി (myopia or shortsightedness ), ധീര്ഖദൃഷ്ടി (hypermetropia  or longsightedness ), വിഭംഗനം (diffraction ), സെരോസ്ഫ്താല്‍മിയ, ബൈടെമ്പോരല്‍   ഹെമിയനോപിയ (bitemporal hemianopia ), കൊങ്കണ്ണ്, ഇരട്ടക്കാഴ്ച, മാലക്കണ്ണ് (night blindedness ), വര്‍ണാന്ധത (colour blindedness ), ഫോടോഫോബിയ, തിമിരം പിന്നെ CVS  (Computer Vision Syndromme ) ഇവ കൂടാതെ ചെറിയ ചെറിയ രോഗങ്ങളും ഉണ്ടാകാറുണ്ട്.  CVS  എന്നുവെച്ചാല്‍ കണ്ണ് വേദന,  കണ്ണ് കഴപ്പ്, ക്ഷീണം (fatique ), കണ്ണിന്റെ നിര്‍ജലീകരണം, തലവേദന, ഫോകസ് ചെയ്യാനുള്ള പ്രയാസം ഇവയാണ്.

മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ കമ്പ്യൂട്ടര്‍, TV വഴിയുണ്ടാകുന്നത് CVS , ഗ്ലോക്കോമ, അസ്മിഗ്മാറ്റിസം, ഫോടോഫോബിയ തുടങ്ങിയവയാണ്.

കോര്‍ണിയ, ലെന്‍സ്‌, റെറ്റീന ഇവ വളരെ പ്രധാനപെട്ട ഭാഗങ്ങള്‍ ആണ്.  പ്രകാശം കൂടുതല്‍ പതിച്ചാല്‍ ഇവയ്ക്കെല്ലാം പ്രശ്നമുണ്ടാകുന്നു. കൂടുതല്‍ നേരം കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു ഗെയിം കളിക്കുക, TV അടുത്തിരുന്നു കാണുക ഇങ്ങിനെയുള്ള കുട്ടികള്‍ക്ക് വരുന്ന ഒരു രോഗമാണ് അസ്ടിഗ്മാട്ടിസം  (Astigmatism ), ഇത് ലൈറ്റ് എപ്പോഴും കണ്ണിന്റെ കോര്നിയയില്‍ അടിച്ചു കോര്‍ണിയ കേടു വരുമ്പോള്‍ ഉണ്ടാകുന്നതാണ്.  TV നോക്കുമ്പോള്‍ ചെരിച്ചും, കോണിലൂടെയും, കണ്പോള ചുളിച്ചും മറ്റും നോക്കുന്നത് ഇതിന്റെ തുടക്കം ആണ്. അത് കണ്ടയുടനെ ഡോക്ടറെ കാണാന്‍ നാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം. എന്റെ അഭിപ്രായത്തില്‍ എപ്പോഴും TV , കമ്പ്യൂട്ടര്‍ ഇവ കുട്ടികളെ കാണിക്കരുതേ. അതിനു പകരം പടം വര, ചെസ്സ് കളി, ഇവയൊക്കെ ചെയ്യാന്‍ പറയണം.

അതുപോലെ തന്നെ കോര്നിയ്ക്കുള്ളിലെ സ്പടിക ലായനി എപ്പോഴും പഴയതിനെ കളഞ്ഞു പുതിയത് കയറ്റിക്കൊണ്ടിരിക്കും. അതായതു നടുവില്‍ നിന്ന് വെള്ളം ഉറവയായി വരികയും സൈഡുകളിലേക്ക് ആ വെള്ളം പോയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കുളത്തിലെ ജലത്തിനോടുപമിക്കാം, നമ്മുടെ കോര്‍ണിയായിലെ സ്പടിക ലായനിയെ. എപ്പോഴെങ്കിലും ഈ പ്രവാഹം നിന്നാല്‍ കണ്ണ് കല്ല്‌ ഗോളം പോലെയാകും. ഇതാണ് ഗ്ലോക്കോമ (gloucoma ) എന്ന അസുഖം. വേറൊന്നാണ്‌ ഫോടോഫോബിയ (photophobia ). ഇതൊരു ‘ഫോബിയ’ പോലുള്ള മനസ്സിന്റെ രോഗമാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കാം. എന്നാല്‍ അതല്ല കൂടുതല്‍ ലൈറ്റ് കടന്നാല്‍ വേദന, കണ്ണിനു ചുവപ്പ് ഇവയൊക്കെയുണ്ടാകുന്നതാണ്. ഇതും കോര്‍ണിയ കേടായാല്‍ ഉണ്ടാകാം. ഇങ്ങിനെ പല അസുഖങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ പ്രകാശം ആയി ബന്ടപ്പെട്ടുണ്ടാകുന്നത് മാത്രം ആണ് പറയുന്നത്. രേട്ടീനയിലെ ഒരു ബിന്ദുവില്‍ നിന്ന് മാത്രം 120 മില്യണ്‍ നേത്രനാഡികള്‍ ആണ് തലച്ചോറില്‍ എത്തുന്നത്. അപ്പോള്‍ എത്ര സങ്കീര്‍ണമാണ് കാഴ്ച്ചയുടെ ലോകം എന്ന് നമുക്കാലോചിക്കാം!!.

കമ്പ്യൂട്ടറും ടെലിവിഷനും

കമ്പ്യൂട്ടറിന്റെ ഉപയോഗം പല ഗുണങ്ങള്‍ ഉണ്ടാക്കുമെങ്കിലും നാം അറിയാതെ തന്നെ രോഗങ്ങളും ആര്ജിക്കുന്നുണ്ട്.  കമ്പ്യൂട്ടര്‍, ടെലിവിഷന്‍ ഇവ രണ്ടും വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒപ്പം ധാരാളം വൈദ്യുതകാന്തിക വികിരണങ്ങള്‍ (electromagnetic radiation ) കൂടി നമുക്ക് നല്‍കുന്നു. ഇന്ന് എവിടെയും radiation ഉള്ള ഒരു കാലത്താണ് നാം   അത് കൂടാതെ ഇരിക്കുന്ന രീതി, സ്ക്രീന്‍ നോക്കുന്ന രീതി, ഇതൊക്കെ പ്രശ്നങ്ങള്‍ നല്‍കുന്നു. ഇതുപോലെ തന്നെ ടെലിവിഷന്‍ നോക്കുമ്പോഴും  ഈ electromagnetic radiation നമുക്ക് കിട്ടുന്നു എങ്കിലും X-ray , വലിയ വലിയ സ്കാനിംഗ് നടക്കുന്ന പരീക്ഷണ ശാലകള്‍ ഇവയിലെ radiation  പോലുള്ള വലിയ radiation അല്ല എന്നത്കൊണ്ട് നമുക്ക് അത്ര പ്രശ്നം ഉണ്ടാക്കുന്നില്ല. കമ്പ്യൂട്ടറും, ടെലിവിഷനും മറ്റും ഇല്ലാത്ത ലോകം ഇന്ന് മനുഷ്യന്‍ ചിന്തിക്കാന്‍ പറ്റില്ല. ചെറിയ radiation മാത്രമാണ് വരുന്നതെങ്കിലും, കണ്ണിനു വേദന, തല വേദന, പിടലി വേദന ഇവ ഒഴിവാക്കാന്‍ പറ്റുന്ന രീതിയില്‍ ഉപയോഗിക്കാന്‍ പഠിക്കുകയാണ് വേണ്ടത്. വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പിടലിക്കും, കൈകള്‍ക്കും, പുരത്തിനും വേദന ഉണ്ടാകാം.

കമ്പ്യൂട്ടര്‍ ആരോഗ്യപരമായി ഉപയോഗിക്കേണ്ട രീതികള്‍

 1. ഇരിക്കുമ്പോള്‍ ബാക്ക് സപ്പോര്‍ട്ട് ചെയ്തു നേരെ (90 ഡിഗ്രിയില്‍) ഇരിക്കുക
 2. കീ ബോര്‍ഡ് ഏറ്റവും അടുത്തു കൈപ്പത്തിക്കു സമാന്ദരം ആയി   വയ്ക്കുക.
 3. brightness തീരെ കുറയാതെയും വളരെ കൂടാതെയും മീഡിയത്തില്‍ അഡ്ജസ്റ്റ് ചെയ്യുക.
 4. നടുവിന് സപ്പോര്‍ട്ട് നല്‍കുന്ന കസേര ഉപയോഗിക്കുക
 5. ഒരു കയ്യുടെ നീളത്തിലെങ്കിലും സ്ക്രീനുമായി ദൂരം അഡ്ജസ്റ്റ് ചെയ്യുക, പറ്റുമെങ്കില്‍ ഫില്‍ടര്‍ ഗ്ലാസുപയോഗിക്കുക
 6. സ്ക്രീനിനു നേരെ അല്ലെങ്കില്‍ കണ്ണുകള്‍ സ്ക്രീനില്‍ നിന്ന് അല്പം ഉയരത്തില്‍ ആയിരിക്കണം. കണ്ണിന്റെ ലെവലില്‍ നിന്ന് 4 – 6 ഇഞ്ച് താഴ്ചയില്‍  സ്ക്രീന്‍ ആയിരിക്കണം.
 7. ഇടയ്ക്കിടെ പിടലി ഇടത്തോട്ടും വലത്തോട്ടും തിരിക്കാന്‍ നോക്കുക.
 8. ഡോകുമെന്റുകള്‍ കണ്ണിനു നേരെ മുമ്പില്‍ വെയ്ക്കുക
 9. കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുന്നത് ഒരു ശീലമാക്കുക. ഇത് കണ്ണിനു ഒരു വിശ്രമം കൂടിയാണ്.
 10. ഒരേ ഇരിപ്പിരിക്കാതെ അര മണിക്കൂര്‍ കൂടുമ്പോള്‍ എഴുനെല്‍ക്കുകയോ, എഴുനേറ്റു നടക്കുകയോ ചെയ്യുക
 11. സാധാരണ വായന 16 ഇഞ്ചും കമ്പ്യൂട്ടര്‍ നോക്കുമ്പോള്‍ 20 – 26 ഇഞ്ചും ദൂരത്തില്‍ ആയിരിക്കണം.

പിടലി വേദന, കണ്ണ് വേദന,  കൈവേദന ഇവ ഒഴിവായിക്കിട്ടും നാം അല്പം സൂക്ഷിച്ചാല്‍.

CMAO (Chinese Medical Associatin Ophthalmology) Director, ഡോ. സാവോ ജിയാലിയാന്ഗ് പറയുന്നത് radiation കമ്പ്യൂട്ടര്‍  സ്ക്രീനില്‍ കുറവാണെങ്കിലും തുടര്‍ച്ചയായുള്ള ഉപയോഗം ഗ്ലോകോമ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. അദ്ദേഹം വീണ്ടും പറയുന്നു, കമ്പ്യൂട്ടര്‍ സ്ക്രീന്‍ വളരെ അടുത്തു വെച്ചാല്‍ CVS ഉണ്ടാകുമെന്ന്.  AAO (American Academy of Ophthalmology) യുടെ അഭിപ്രായത്തില്‍ മുകളില്‍ വിവരിച്ച രോഗങ്ങള്‍ കൂടാതെ ഇരട്ടക്കാഴ്ച, അറിയാതെ കണ്ണ് ചിമ്മല്‍, അങ്ങിനെ ഏതു അസുഖത്തിന്റെ തുടക്കം കണ്ടാലും ഒരു സ്പെഷലിസ്ടിനെ കണ്ടു ചെക്ക് ചെയ്തു ചികിത്സിക്കണം എന്നാണു.

TV കാണുമ്പോള്‍ ശ്രദ്ധിക്കുക

 1. brightness മിതമാക്കുക.
 2. മൂന്നു മീറ്റര്‍ എങ്കിലും അകലത്തില്‍ ഇരിക്കുക,
 3. കാണുന്നതിനു ഇടയില്‍ കണ്ണ് ചിമ്മുകയോ ബ്രേക്ക്‌ എടുക്കുകയോ ചെയ്യുക.
 4. TV കണ്ടുകൊണ്ടു വറ, പൊരി ഭക്ഷങ്ങള്‍ കഴിക്കാതിരിക്കുക

കണ്ണിന്റെ വ്യായാമങ്ങള്‍

 1. കണ്ണിനു നീരാവി അടിപ്പിക്കുക
 2. നേരെ നോക്കി കണ്ണ് വട്ടം ചുറ്റുക
 3. മുകളിലേക്കും, സൈടുകളിലെക്കും ചലിപ്പിക്കുക
 4. ഓരോ മൂന്നോ നാലോ സെക്കന്റ്‌ കൂടുമ്പോള്‍ കണ്ണ് ചിമ്മുക
 5. 10 ഇഞ്ച്‌ മുന്നില്‍ തള്ളവിരല്‍ പിടിച്ചു അതില്‍ നോക്കി ഏകാഗ്രമാകുക
 6. 10 – 20 അടി അകലത്തില്‍ ഏതെങ്കിലും വസ്തു വെച്ച് അതില്‍ നോക്കി എകാഗ്രമാകുക
 7. കൈപത്തികള്‍ കൊണ്ട് കണ്ണുകള്‍ രണ്ടും അടച്ചു വിശ്രമിക്കുക
 8. കണ്ണുകള്‍ ഇറുക്കി അടക്കുക 3 – 4 സെകണ്ട്സ്
 9. നല്ല കോട്ടന്‍ തുണികൊണ്ട് കണ്ണുകള്‍ മൂടി ചെറുതായി തിരുമ്മുക
 10. കന്പോളകള്‍ക്ക്  മീതെ വിരലുകള്‍ വെച്ച് ചെറുതായി പ്രസ്‌ ചെയ്യുക
 11. വളരെ അകലത്തിലും വളരെ അടുത്തും ഉള്ള വസ്തുക്കളിലെക്കും മാറി മാറി നോക്കുക
 12. ഭിത്തിയിലോ ബോര്‍ഡിലോ അക്ഷരങ്ങള്‍ എഴുതിയിട്ട് തലകൊണ്ട് അത് എഴുതുന്ന രീതിയില്‍ കണ്ണ് ചലിപ്പിക്കുക. തുടക്കം ബുദ്ധിമുട്ട് ആകുമെങ്കിലും പിന്നെ ഈസി ആകും. വലിയ അക്ഷരം എഴുതിയാല്‍ കൂടുതല്‍ ഗുണം ഉണ്ടാകും.

ശ്രദ്ധിക്കുക

ഇത് ചെയ്യുമ്പോള്‍ ആരും കാണാതെ ചെയ്യുക. മറ്റുള്ളവരുടെ ശ്രദ്ധ വ്യായാമത്തിന്റെ ശ്രദ്ധ തെറ്റിക്കും. ചെയ്യന്നതിനു മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക. കൂടുതല്‍ പ്രസ്‌ കണ്ണിനു കൊടുക്കരുതേ.

ബാലചികിത്സ

‘ബാലനാം രോദനം ബലം’എന്ന ആപ്ത വാക്യം പലരും ഇന്ന് വിസ്മരിച്ചിരിക്കുന്ന കാലമാണ്. കുഞ്ഞുങ്ങളെ ചികിത്സിക്കുമ്പോള്‍ അവരുടെ മാതാപിതാക്കളുടെ ദേഹസ്ഥിതി, കുഞ്ഞുങ്ങളുടെ ദേഹ പ്രകൃതി, ഭയവും ശാഠ്യവും, അതിസ്പര്‍ശവും, ആഹാരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും, പ്രത്യേക രോഗ ലക്ഷണങ്ങളും എല്ലാം ശ്രദ്ധിച്ചിരിക്കണം.

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാകണം അവര്‍ കരയുന്നത്. കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ രീതിയും സ്വഭാവവും മനസ്സിലാക്കുകയും, കൈകാലുകളുടെ ചലനവും മുഖഭാവം നല്ലതുപോലെ ശ്രദ്ധിക്കുകയും ചെയ്താല്‍ രോഗ ലക്ഷണങ്ങള്‍ ഊഹിക്കുവാന്‍ കഴിയും.

കുഞ്ഞുങ്ങള്‍ ഇടക്കിടെ കൈ ചെവിക്കടുത്തു കൊണ്ടു പോകുകയും ചെവിയുടെ ഭാഗം ചുവന്നിരിക്കുകയും ചെയ്താല്‍ ആ കുഞ്ഞ് ചെവി വേദന കൊണ്ടാണ് കരയുന്നത് എന്ന് മനസ്സിലാക്കാം.

വയര്‍ പതഞ്ഞു കയറുകയും, കാല്‍ മുട്ടുകള്‍ മടക്കി വയറിനോട് ചേര്‍ത്ത് പിടിക്കുകയും, അതിശാഠ്യം പിടക്കുകയും, എടുത്തുകൊണ്ട് വയറു ഭാഗം ചേര്‍ത്തു കൊണ്ട് നടക്കുകയും ചെയ്താല്‍ മാത്രം കരച്ചില്‍ നിറുത്തുകയും ചെയ്താല്‍ വയറുവേദനയാണെന്ന് മനസ്സിലാക്കാം.

ഉറക്കത്തില്‍ പല്ല് കടിക്കുക, തൊണ്ടയനക്കുക, ചവക്കുക, കല്ല്, മണ്ണ്, കരി തുടങ്ങീ ദഹിക്കാത്ത സാധനങ്ങള്‍ കഴിക്കുക, ഞെട്ടുക, മൂക്കലേക്ക് വിടല്‍ ഇടുക, വെറുതെ വാശി പിടിക്കുക, മലദ്വാരം ചൊറിയുക, വയറും കൈപത്തിയും മാത്രം പനിക്കുക എന്നിവ കണ്ടാല്‍ കൃമിശല്യം ഉണ്ടെന്ന് മനസ്സിലാക്കണം.

16 വയസ്സ് തികയാത്ത കുട്ടികളെ ബാലന്‍ എന്നാണ് പറയുന്നത്. കുട്ടികളെ പരിചരിക്കുന്നതിലുള്ള അശ്രദ്ധയും, അമ്മമാരുടെ ക്രമരഹിതമായ ജീവിതചര്യകളും നമ്മുടെ കുട്ടികളെ രോഗികളാക്കി തീര്‍ക്കുന്നു. കുട്ടികള്‍ക്ക് 10 മാസം തികയുന്നതു വരേയും മുലപാലല്ലാതെ മറ്റൊന്നും കൊടുക്കരുത്. മുലയൂട്ടുന്ന കാലമത്രയും മാതവ് മിതമായ പോഷകാഹാരം കഴിക്കണം. ബാലന്മാരെ മൂന്നായി തരം തിരിച്ചിരിക്കുന്നു. 1. മുലപ്പാല്‍ മാത്രം കഴിക്കുന്ന കുഞ്ഞുങ്ങള്‍, 2, മുലപ്പാലും അന്നവും കൂടി കഴിക്കുന്നവര്‍, 3. അന്നം മാത്രം കഴിക്കുന്നവര്‍.

മുലപാല്‍ മാത്രം കുടിക്കുന്ന കുഞ്ഞിന് രോഗമുണ്ടായാല്‍ സകല ഔഷധങ്ങളും അമ്മ മാത്രം കഴിച്ചാല്‍ മതിയാകും. രണ്ടും കൂടി കഴിക്കുന്ന കുട്ടികള്‍ക്ക് അമ്മയും കുട്ടിയും കുടി കഴിക്കണം.

ബാലഗ്രഹം: ഇതിനെ ഗ്രഹബാധ എന്നും കൂടി പറയുന്നു. വൃത്തിഹീനിത കൊണ്ട് വരുന്നതാണ് ഈ രോഗം. പനിയെ തുടര്‍ന്ന് കരച്ചില്‍ കണ്ടാല്‍ ഗ്രഹബാധയാണെന്ന് ഊഹിക്കാം. ഞെട്ടിത്തറിക്കല്‍ ദേഹ നാറ്റം, ചുണ്ട് കടിക്കുക, ഒച്ച മാറ്റുക, ഉറക്കമില്ലാതെ വരിക എന്നിവ ഇവയുടെ ലക്ഷണങ്ങളാണ്.ഇതിന് ബ്രഹ്മി അരച്ച് സൂര്യന്‍ ഉദിച്ചു വരുന്ന നേരത്ത് പാലില്‍ ചേര്‍ത്ത് കൊടുക്കുക. അരത്ത, ശ്രാവണി, ഇരുവേലി ഇവ സമം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിപ്പിക്കുക. ഉള്ളി തൊലി, കായം, കൊട്ടം, വയമ്പ് ഇവ പൊടിച്ച് നെയ്യു കൂട്ടി പുക കൊള്ളിക്കുക.

ബാലപീഡ: ഇതിനെ പക്ഷിപീഡ എന്നും പറയപ്പെടുന്നു. ബാലഗ്രഹത്തിന്റെ വകയില്‍ പെടുന്ന ഒരു തരം രോഗം തന്നെയാണിത്. കുട്ടി ഭക്ഷണം ക്രമാതീതമായി കഴിക്കുകയും, കുട്ടി മെലിയുകയും, വയര്‍ ഉന്തി വീര്‍ത്ത് വരുകയും, കൈകാലുകള്‍ ശോഷിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍. കരളിന്റെ പ്രവര്‍ത്തന തകരാറുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്.

മുള്ളന്‍കോല്‍, വരട്ടു മഞ്ഞള്‍ ഇവ സമം വറുത്തു പൊടിച്ച് ആവണക്കെണ്ണയില്‍ ചാലിച്ച് കുഴമ്പാക്കി നെറുകയില്‍ ഇടുന്നത് ഉത്തമമമാണ്.

ആസ്മ/അലര്‍ജി – അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ ഇന്ന് ലോകത്തെല്ലായിടത്തും കുഞ്ഞുങ്ങളടക്കം വളരെ പ്രായമായവര്‍ വരെ അനുഭവിക്കുന്ന ഒരു രോഗമാണ് ആസ്മ. World Health Organization ന്റെ കണക്കു പ്രകാരം ഇന്ന് ലോകത്തില്‍ 30 കോടി ജനങ്ങള്‍ ഇത് അനുഭവിക്കുന്നു. ഇന്ത്യയില്‍ തന്നെ രണ്ടര മൂന്നു കോടിയോളം ജനങ്ങള്‍ കഷ്ടപ്പെടുന്നു. പാരമ്പര്യം ഒരു കാരണം ആണെങ്കിലും അല്ലര്‍ജി ശരിയായി ചികിത്സിക്കാതെ  വിട്ടാലും ആസ്മ ഉണ്ടാകാം. മുന്‍കാലങ്ങളില്‍ ആസ്മ ഉള്‍പ്പെടെ ഉള്ള അലര്‍ജിരോഗങ്ങള്‍ മനുഷ്യനെ വളരെ കഷ്ടപ്പെടുത്തിയിരുന്നു. ഇന്ന് മെഡിക്കല്‍ സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ഇതൊരു പ്രശ്നമല്ലാതായിത്തീര്‍ന്നിരിക്കുന്നു.

ശ്വാസനാളി & ശ്വാസകോശംലഖു വിവരണം

ശ്വസനനാളി (trachea) തരുണാസ്ഥികളും ഫൈബര്‍ കോശങ്ങളും (Collagen and Elastin) കൊണ്ടുടാക്കിയതാണ്. ഇതിനു 11cm നീളവും 2 cm വ്യാസവുമുണ്ട്. ശ്വാസ നാളിയും ശ്വാസകോശവും മുഴുവന്‍  കാപ്പില്ലരികള്‍ എന്ന രക്തവ്യാഹക വ്യൂഹം നിലനില്‍ക്കുന്നു. ശ്വാസനാളി താഴേക്കു വന്നു താഴെ ശ്വാസകോശത്തിലേക്ക് രണ്ടു ശാഖ (bronchi ) കളായി തിരിയുന്നു. ഇത് വീണ്ടും മുന്തിരിക്കുല പോലുള്ള ശാഖകളായി തിരിയുന്നു. ഈ മുന്തിരി പോലുള്ള കൂട്ടത്തിനു മുന്തിരിക്കുല യുണിറ്റ് എന്ന് പറയുന്നു. ഓരോ യുണിറ്റിലും ആള്വിയോളുകള്‍ (alveoli ) എന്ന ചെറിയ ചെറിയ വായു അറകളായി രൂപപ്പെട്ടിരിക്കുന്നു.  ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ആ കുഞ്ഞിന്റെ ശ്വാസകോശത്തില്‍  20 മില്യണ്‍ ആള്വിയോളുകള്‍ ഉണ്ടായിരിക്കും. പത്തു വയസ്സാകുമ്പോള്‍ ഇത് 300 മില്യണ്‍ ആയിത്തീരുന്നു. പിന്നെ മരണം വരെ ആ എണ്ണം കൂടുന്നില്ല.  ആള്വിയോളുകള്‍ക്കുള്ളില്‍ സോപ്പ് പാടപോലുള്ള പാടകൊണ്ടുണ്ടാക്കിയ  ചെറു കുമിളകള്‍ ഉണ്ട്. ഇതിനു താങ്ങുംകുമിള (supporting bubble ) എന്ന് പറയുന്നു.  എത്ര ശക്തിയായി നിശ്വാസം എടുത്താലും ശ്വാസകോശം ചുരുങ്ങി ചുരിങ്ങി 110 മൈക്രോണ്‍ വരെ എത്തുമ്പോള്‍. ആ കുമിള ചുരുങ്ങല്‍ നിര്‍ത്തും. അങ്ങിനെ ഒരു നിശ്ചിത അളവ് വായു ഇപ്പോഴും ശ്വാസ കോശത്തില്‍ കാണും. അങ്ങിനെയൊരു സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഓരോ തവണ ശ്വാസം എടുക്കുമ്പോഴും നാം ശ്വാസം മുട്ടി ആസ്മ രോഗികള്‍ ആയേനെ. എങ്കിലും ഒരു കാര്യം നാം ഓര്‍ക്കുക, ഓരോ തവണ ശ്വാസം എടുക്കുമ്പോഴും ശ്വാസകോശത്തിന്റെ അഞ്ചിലൊന്ന് പോലും നിറയുന്നില്ല.  അതായതു  നമ്മുടെ ശ്വാസകോശം മിക്കവാറും പട്ടിണിയിലാണ് എന്ന് അര്‍ത്ഥം. അതിനാണ് വ്യായാമം, അല്ലെങ്കില്‍ ശ്വസനവ്യായാമം അല്ലെങ്കില്‍ വല്ലപ്പോഴും ദീര്ഖനിശ്വാസം എങ്കിലും ചെയ്യണം എന്ന് പറയുന്നത്.

എന്താണ് ആസ്മ

ശ്വാസ കോശത്തിലേക്കും തിരിച്ചും വായു കൊണ്ടുപോകുന്ന കുഴലിനെ (ശ്വാസ നാളി) ബാധിക്കുന്ന ഒരു രോഗമാണിത്. ആസ്മയുണ്ടാകുമ്പോള്‍ ശ്വസനാളിക്ക് ചുറ്റുമുള്ള പേശികള്‍  വലിഞ്ഞു മുറുകുകയും ശ്വാസനാളി സങ്കോചിക്കുകയും ചെയ്യുന്നു.  ഈ സമയത്ത് ആവശ്യത്തിനു വായു ശ്വാസകോശത്തില്‍ എത്തുന്നില്ല. അപ്പോള്‍ ശ്വാസം മുട്ടല്‍. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു ഇതാണ് ആസ്മ.

ആസ്മയുടെ ലക്ഷണങ്ങള്‍

1 ) നെഞ്ചില്‍ വലിഞ്ഞുമുറുക്കം. നെഞ്ചില്‍ ആരെങ്കിലും അമര്‍ത്തുകയോ ഭാരം കയറ്റിവെച്ചപോലെയോ അനുഭവപ്പെടുക.

2 ) ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുക

3 ) ശ്വാസം വെലീലേക്ക് എടുക്കുമ്പോള്‍ ശബ്ദം

4 ) ആവര്‍ത്തിച്ചുള്ള ചുമ, പ്രത്യേകിച്ചു രാത്രിയില്‍

5 ) വ്യായാമ സമയത്തോ സ്പീഡില്‍ നടക്കുമ്പോഴോ ശ്വാസം മുട്ടുക

6 ) രാത്രി ഉറക്കം ചുമ കാരണം പ്രശ്നമാകുന്നു.

വ്യക്തികള്‍‍ക്കനുസരിച്ച ലക്ഷണങ്ങളില്‍ അല്പം വ്യത്യാസം വരാം.

ആസ്മയുടെ കാരണങ്ങള്‍

1 ) വൈറസ് ഇന്‍ഫെക്ഷന്‍ , ബാക്ടീരിയ, ഫംഗസ്, പരാദങ്ങള്‍ മുതലായവ.

2 ) പൊടി, രോമം, പരാഗം (pollen ) തുടങ്ങിയ അലര്‍ജനുകള്‍

3 ) അന്തരീക്ഷ മലിനീകരണം, സിഗരറ്റ് പുക, തണുത്ത കാറ്റ് മുതലായവ.

4 ) അന്തരീക്ഷ താപ വ്യത്യാസം, തണുത്ത കാലാവസ്ഥ

5 ) കൂടുതല്‍ ദുഃഖം, ആകാംഷ, കൂടുതല്‍ ചിരിക്കല്‍ (കൂടുതല്‍ ചിരി അല്പം അലര്‍ജിക്ക് ആസ്മക്കാര്‍ക്ക് മാത്രം പ്രശ്നം ആണ്)

6 ) അസിഡിറ്റി മൂലം ശ്വാസനാളിക്കുനാകുന്ന നിര്‍ജലീകരണം ( gastro-oesophageal reflux)

7 ) വിവിധതരം അലര്‍ജി, സൈനുസൈടിസ്

8 ) പെട്ടെന്നുള്ള വികാര ക്ഷോപം

9 ) വാത രോഗങ്ങള്‍ക്കും രക്തസമ്മര്‍ദ്ധത്തിനും കഴിക്കുന്ന ചില മരുന്നുകള്‍

10 ) പാരമ്പര്യം

ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

1 ) ആസ്മയുള്ളവര്‍ അധികം തണുത്ത സ്ഥലത്ത് ഇരിക്കരുതെ

2 ) കഴിവതും പൊടിയോ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്ത സ്ഥലത്ത് കഴിയുക

3 ) നല്ല കാറ്റും വെളിച്ചവും കിട്ടുന്ന മുറിയില്‍ കഴിയുക

4 ) ഭക്ഷണങ്ങള്‍‍/വെള്ളം ഇവ വളരെ തണുത്തത് കഴിക്കരുതെ

5 ) അധികവികാര ക്ഷോപം ഇല്ലാതിരിക്കാന്‍ ശ്രമിക്കുക

6 ) അലര്‍ജനുകളില്‍ (triggers) നിന്നും അകന്നിരിക്കുക

7 ) വീട്ടിലും പ്രത്യേകിച്ചു ബെഡ് റൂമില്‍ അധികം പൊടിയില്ലാതെ ശ്രദ്ധിക്കുക, തുണികള്‍ ബെഡ് ഷീറ്റുകള്‍ കഴുകി വെയിലത്തിട്ടുണക്കി ഉപയോഗിക്കുക. ആശ്ചയിലൊരിക്കല്‍ ബെഡ്ഷീറ്റ് കഴുകി ഉണക്കുക. ഇത് bed mug ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

8 ) പൂക്കളുണ്ടാകുന്ന ചെടികള്‍ ബെഡ് റൂമില്‍ വെയ്ക്കാതിരിക്കുക

ആസ്മയുള്ളവര്‍ മാത്രമല്ല അലര്‍ജിയുള്ളവര്‍ക്കും മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നത് നല്ലതാണ്.  സാധാരണ ആള്‍ക്കാര്കിതൊന്നും നോക്കണ്ട. പക്ഷെ പ്രതിരോധശക്തി കുറവുള്ളവര്‍ക്ക് രോഗങ്ങള്‍ പെട്ടെന്ന് വരും. അവര്‍ക്കും ഇത് നല്ലതാണ്.

അല്ലര്ജിയും ആസ്മയും

രണ്ടുതരം ആസ്മയുണ്ട്. ഒന്ന് പാരമ്പര്യമായി ഉണ്ടാകുന്നത്. രണ്ട് അലര്‍ജി വഴി ഉണ്ടാകുന്നത്. അലര്‍ജിയെ നാം വേണ്ട വിധത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് ആസ്മയായിത്തീരാം. ഇവിടെ അതിനെ Asthma triggered from allergans  എന്ന് നമുക്ക് പറയാം. ജീവിതത്തില്‍ ഏതെങ്കിലും വസ്തുക്കളോടോ ഭക്ഷണത്തോടോ അലറ്ജിയുന്ടെങ്കില്‍ അതിനെ നിര്‍മാര്‍ജനം ചെയ്യണം. അല്ലെങ്കില്‍ അത് കൂടി പ്രശ്നമാകും. അലര്‍ജിയുള്ളവര്‍ക്കെല്ലാം ആസ്മയുണ്ടാകണം  എന്നില്ല.  ചില മനുഷ്യര്‍ക്ക്‌ ഒന്നോ രണ്ടോ വസ്തുക്കളോട് അലര്‍ജി ഉണ്ടാകാം ചിലര്‍ക്ക് ഒന്നില്‍ കൂടുതലും. ഉദാ: എന്റെ തന്നെ അനുഭവം നോക്കുക;

1998 ന്റെ തുടക്കം. എനിക്ക് അലര്‍ജി തുടങ്ങി. ശരീരം മുഴുവന്‍ ചൊറിഞ്ഞ്, തടിച്ചു, ത്വക്ക് ചുവന്നു വരുമായിരിന്നു. ചില ഭക്ഷണങ്ങളും പൊടിയുമായിരിന്നു അലര്‍ജനുകള്‍ . പല മരുന്നും പരീക്ഷിച്ചു. അവസാനം Skin Prick Test  നടത്തി. അപ്പോള്‍ മനസ്സിലായി പലതരം പൊടികളും, ഭക്ഷണങ്ങളും അലര്‍ജനുകള്‍ ആയിരുന്നു എന്ന്.  36 ഐറ്റംസ് എനിക്ക് അലര്‍ജനുകള്‍ ആയിരിന്നു.   കടല, പരിപ്പ്, പാല്‍, പഴം, വീട്ടുപൊടി, കടലാസ് പൊടി അങ്ങിനെ പലതും എനിക്ക് പ്രശ്നമായിരുന്നു. ആറു മാസത്തോളം കഷ്ടപ്പെട്ടു. അലോപതി, ആയൂര്‍വേദം അങ്ങിനെ പലതും നോക്കി ഒരു കുറവും ഇല്ലായിരിന്നു. അവസാനം homeopathy പരീക്ഷിച്ചു. ഏതായാലും ആറു മാസത്തെ ചികിത്സകൊണ്ട് അലര്‍ജി മുഴുവനായും മാറി. അതിനു ശേഷം തിരിഞ്ഞുകടിക്കാത്ത എന്തും കഴിക്കാം എന്നായി. എനിക്കൊരു കാര്യം മനസിലായി അലര്‍ജി  രോഗങ്ങള്‍ക്ക് homeopathy നല്ലതാണെന്ന്.  എല്ലാ രോഗങ്ങള്കും നല്ലതല്ല.

എന്താണ് അലര്ജി

നിരുപ്ദ്രവങ്ങളായ വസ്തുക്കളോട് ശരീരത്തിലെ പ്രതിരോധ സംവിധാനത്തിനുണ്ടാകുന്ന അമിത പ്രതികരണമാണ് അലര്‍ജി.  പൂമ്പൊടി, പൊടി, പരാഗങ്ങള്‍, സോപ്പ് പോലുള്ള വസ്തുക്കളോട് ചിലര്‍ക്ക്  അലര്‍ജി ഉണ്ടാകുക സ്വാഭാവികമാണ്. എങ്കിലും പ്രകൃത്യ ഉള്ള പ്രതിരോധ ശക്തി നേടി അലര്‍ജിയില്‍ നിന്ന് രക്ഷ നേടണം. ഒരു വസ്തു അലര്‍ജന്‍ ആണെന്നറിഞ്ഞു അത് ഉപയോഗിക്കാതിരിക്കുക ആണ് നല്ലതെന്ന് അലോപതി മെഡിസിന്‍ പറയുന്നു. പക്ഷെ അപ്പോള്‍ അത് ജീവിതത്തില്‍ മരണം വരെ അലര്‍ജന്‍ ആയി തുടരും. അപ്പോള്‍ നല്ല ചികിത്സ നേടി (എന്റെ അനുഭവം ഞാന്‍ വിവരിച്ചു മുകളില്‍) അവയോടുള്ള അലര്‍ജി ഇല്ലാതാക്കുക. പക്ഷെ ഒഴിവാക്കാന്‍ പറ്റുന്ന ചിലവ, അതായതു പൂച്ചയുടെയും പട്ടിയുടെയും രോമം, വീടിനുള്ളിലെ പൊടികള്‍ ഇവ ഒഴിവാക്കുക. അലര്‍ജനുകള്‍ ശരീരത്തില്‍ എത്തുമ്പോള്‍ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ ആയ  ഈസ്നോഫില്‍ (eosinophil),  ബസോഫില്‍ ( basophil ), അതിന്റെ കൂടെ histamine എന്ന രാസവസ്തു ഒരു Neurotransmitter ആയി പ്രവര്‍ത്തിച്ചു  മാസ്റ്റ് കോശങ്ങള്‍ (mast  cells ) രൂപപ്പെടുന്നു, കൈകൊണ്ടു ചൊറിയുമ്പോള്‍ അത് പൊട്ടി അതിലെ രാസവസ്തുക്കള്‍ പുറത്തു വന്നു അത്  ചൊറിച്ചില്‍ ഉണ്ടാക്കുന്നു.  തടിപ്പും, ചുവപ്പും ഉണ്ടാകുന്നു.  ആള്വിയോളുകള്‍ക്ക് അലര്‍ജന്‍ മൂലം ചുരുങ്ങുന്ന സ്വഭാവം ഉള്ളത് കൊണ്ട്, ഈ അലര്‍ജിക് പ്രവര്‍ത്തനങ്ങള്‍ അലര്‍ജിക് ആസ്മയാകാന്‍ സാധ്യത ഏറെയാണ്‌.

അലര്‍ജിയെക്കുറിച്ച് കൂടുതല്‍  വിവരിച്ചാല്‍ ലേഖനം വീണ്ടും വലുതാകുമെന്നതിനാല്‍ കൂടുതല്‍ വിവരിക്കുന്നില്ല.

ആസ്മ/ അലര്ജി എങ്ങിനെ കുറയ്ക്കാം

പാരമ്പര്യം വഴിയല്ലാത ആസ്മയ്ക്ക് അലര്‍ജി വസ്തുക്കള്‍ ഒഴിവാക്കി രക്ഷ നേടാം. താഴെപ്പറയുന്നവ ആസ്മയ്ക്കും അലറ്ജിക്കും പൊതുവേ കാരണമാകുന്നു. അത് ഒഴിവാക്കുക;

1 ) അലര്‍ജനുകള്‍ (triggers പൂപ്പല്‍, പായല്‍, പരാദങ്ങള്‍, പൊടി, രോമം, ചില ഭക്ഷണങ്ങള്‍, അന്തരീക്ഷ മലിനീകരണം, ദുഃഖം) ഇവ ഒഴിവാക്കുക.  ഇവകൊണ്ട് ആസ്മയോ അലര്‍ജിയോ മാറിയില്ലെങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കുക. (എന്റെ അനുഭവത്തില്‍ ഇതൊന്നും അറിയില്ലായിരിന്നു. Skin Prick Test നടത്തി അറിഞ്ഞു വന്നപ്പോള്‍ medication എടുക്കാതെ നിവൃത്തിയില്ല എന്നും വന്നു. അതുകൊണ്ട് അലര്‍ജി കൂടി ആസ്മ ആകുന്നതിനു മുമ്പ് അലര്‍ജിയെ ഉന്മൂലനം ചെയ്യുക)

2 ) ശരിയായ മരുന്ന് ചികിത്സ ( right medication ) ചെയ്യുക.

3 ) നല്ല ഒരു സ്പെഷലിസ്റ്റ് ഡോക്ടറെ കാണുക.

ഡോക്ടര്‍മാരെ കാണുമ്പോള്‍ നല്ല ഡോക്ടറെ മാത്രം സമീപിക്കുക. BAMS , BHMS ബോര്‍ഡും വെച്ച് അലോപ്പതി മരുന്ന് കൊടുക്കുന്ന വളരെ ഏറെ ഡോക്ടര്‍മാര്‍ ഇന്നുണ്ട്.  പ്രത്യേകിച്ച് കേരളത്തിനു വെളിയില്‍. കേരളത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല.  അവര്‍ ‍ എന്തുകൊണ്ട് ആയൂര്‍വേദ/ഹോമിയോ  മരുന്ന് കൊടുക്കുന്നില്ല. പെട്ടെന്നുള്ള എഫെക്റ്റ് കിട്ടാന്‍ വേണ്ടി അല്ലാതെന്താണ്? പക്ഷെ അവരുടെ ആ പ്രവര്‍ത്തി വെറും പരിശീലനം കൊണ്ട് മാത്രമാണ്. സത്യത്തില്‍ ഇങ്ങ്ലീഷ്‌ മരുന്നില്‍ ഗവേഷണം MBBS കാര്‍ ചെയ്യുന്നത് പോലെ ചെയ്തിട്ടല്ലേ അവരും അത് ചെയ്യേണ്ടത്. ആയൂര്‍ വേദത്തിന്റെ/ ഹോമിയോയുടെ  മഹത്വം ഈ വഴിയിലും ഇല്ലാതാകുന്നു എന്ന് വേണം പറയാന്‍. എന്റെ അഭിപ്രായത്തില്‍ ആയൂര്‍ വേദത്തില്‍ കേവലം കഫം, വാതം, പിത്തം ഇതിനെ അടിസ്ഥാനമാക്കിയുള്ള ചികിത്സക്കപ്പുറം, കൂടുതല്‍ ഗവേഷണം വേണം. കൂടുതല്‍ ഫലങ്ങള്‍ അതിലൂടെ നേടാന്‍ സാധിക്കും. ഇന്ത്യയുടെ മഹത്വവും ലോകം അറിയും. പക്ഷെ പണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ എങ്കില്‍ ഈ മൂല്യങ്ങള്‍ നില നില്‍ക്കുമോ എന്നാണു എന്റെ സംശയം.

ആസ്മയും അലര്‍ജിയും കുറയ്ക്കാം എന്ന് പറഞ്ഞു വളരെയേറെ ഉത്പന്നങ്ങള്‍ (പങ്കജ കസ്തൂരി പോലുള്ളവ) ഇന്ന് ഇറങ്ങുന്നുണ്ട്. പക്ഷെ ആയൂര്‍വേദമാണെങ്കിലും ഇതൊക്കെ തല്‍കാല ആശ്വാസമേ നല്‍കുകയുള്ളൂ. ഏതു വൈദ്യ ശാസ്ത്ര ശാഖയാണെങ്കിലും നല്ല വൈദ്യനെ, അല്ലെങ്കില്‍ ഡോക്ടറെ നേരില്‍ കണ്ടു ചികിത്സ നേടണം. ശരിയായതും ചിട്ടയായതും ആയ ജീവിതരീതി കെട്ടിപെടുത്തി പല രോഗങ്ങളെയും തുരത്താന്‍ പറ്റും. പറ്റുമെങ്കില്‍ എന്നും വിശ്രമ സമയങ്ങളില്‍ ദീര്‍ഖനിശ്വാസം എടുക്കുക. പ്രാണായാമം ചെയ്യുക തുടങ്ങിയവ ശീലമാക്കുക. ചിരി നല്ല ഒരു വ്യായാമം ആണെങ്കിലും, ചിരി ക്ലബിലെ കൃത്രിമ ചിരി യഥാര്‍ഥചിരിയുടെ ഗുണം തരില്ല.

ഒരു ഡോക്ടറിന്റെ അടുത്തു പോകാതിരിക്കത്തക്കവിധം, നല്ല ജീവിത ശൈലി നമുക്ക് പടുത്തുയര്‍ത്താം. അതിനു ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നോക്കുക.

 1. രാവിലെ അര മണിക്കൂര്‍ വ്യായാമം, അല്ലെങ്കില്‍ നടപ്പ്.
 2. ചെവി, കഴുത്ത്, ശ്വാസകോശം, കൈകാലുകള്‍, സന്ധികള്‍, നടുവ് എല്ലാ ഭാഗങ്ങള്ക്കും പ്രത്യേകം വ്യായാമം
 3. എന്നും എന്തെങ്കിലും പഴവര്‍ഗം കഴിക്കുക, മിതമായി ഭക്ഷണം, ഇടനേരം ഭക്ഷണം വേണ്ട. നോണ്‍ വെജ് ആണെങ്കിലും ഭക്ഷണത്തില്‍ എപ്പോഴും ഒരു വെജ് നിര്‍ബന്ധം.
 4. ചെറിയ പനി, സൈനുസൈറ്റിസ്, ടോന്‌സിലിലൈറ്റിസ്, ജലദോഷം, തലവേദന, ഇവയുണ്ടായാല്‍, വെള്ളം തിളപ്പിച്ച് രണ്ടു നേരമെങ്കിലും പത്തു പതിനഞ്ചു മിനിട്ട് ആവി പിടിക്കുക. രണ്ടു ദിവസം ഇത് തുടരും മൂന്നാം പൊക്കം എല്ലാം ഒക്കെ. മൂന്നാം പൊക്കവും കുറവില്ലെങ്കില്‍ മനസ്സിലാകും ഇവന്‍ ബാക്ടീരിയ അല്ല വൈറസ് തന്നെ. ഇവന് ആന്റി ബൈഒട്ടിക് തന്നെ വേണം. ഉടനെ ഫാമിലി ഡോക്ടറിന്റെ അടുത്തു പോകും.
 5. പത്തോ പതിനഞ്ചോ മിനിറ്റ് നടക്കാനുള്ളതാണെങ്കില്‍ ഒരിക്കലും ഓട്ടോയോ, ബസ്സോ പിടിക്കില്ല.
 6. മനസ്സിന് ബലം കിട്ടാന്‍ നല്ല സംഗീതം കേള്‍ക്കും, താളമുള്ള കവിത കേള്‍ക്കും, കവിത ചൊല്ലും, മനസ്സ് തുറന്നുള്ള ചിരി, തമാശ കേള്‍ക്കുക, തമാശയുള്ള സിനിമ കാണുക, പിന്നെ എഴുത്ത്, വായന തുടങ്ങിയവ.
 7. ശവാസനം, പ്രാണായാമം തുടങ്ങിയ ചിലവ.

കൊളസ്ട്രോളിനെ അറിയുക

നല്ല  വണ്ണം ഉള്ളവരെ കാണുമ്പോള്‍ നമുക്ക് തോന്നും ഓ ഭയങ്കരം, കൊഴുത്തു തടിച്ചിരിക്കുന്നു.  പക്ഷെ തടി ഉള്ളത്  കൊണ്ട്  മാത്രം അത് മോശമാണെന്ന് ധരിക്കരുതെ. നല്ല തടിയും ചീത്ത തടിയും ഉണ്ട്.  വ്യായാമം ചെയ്തുണ്ടാക്കുന്ന തടിയും  വെറുതെ  ഇരുന്നുണ്ടാകുന്നതും വ്യതാസം ഉണ്ട്. ചീത്ത കൊളസ്ട്രോളും ട്രൈ  ഗ്ലിസരൈടും  കൂടിയിരിക്കുന്നത് വെറുതെ ഇരിന്നു ഭക്ഷണം  കഴിക്കുന്നവര്‍ക്കാന്.  അങ്ങിനെയുള്ളവരുടെ കൊളസ്ട്രോള്‍ പ്രത്യേകിച്ച് 40  വയസു മുതല്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നല്ല തടിയുള്ളവരുടെ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ കൂടിയിരിക്കും. ഇത് കൂടുതലായാല്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.   LDL , HDL  എന്ന   രണ്ടു തരം കൊളസ്ട്രോള്‍ ഉണ്ട്.  ഇത് കൂടാതെ ട്രൈ ഗ്ലിസരൈട് എന്ന ഒരു ഖടകം കൂടിയുണ്ട്.

എന്താണ് കൊളസ്ട്രോള്‍

ഏതൊരു ശരീര കലകളെയും പൊതിഞ്ഞു സംരക്ഷിച്ചു നിര്‍ത്തുന്ന മെഴുകുപോലുള്ള, ഒരിക്കലും ശരീരത്തിന് ഒഴിച്ച് കൂടാന്‍ പാടില്ലാത്ത ഒരു ഭാഗമാണ് കൊളസ്ട്രോള്‍. ലിപിഡ് എന്ന മാംസ്യവും steroid എന്ന ഹോര്‍മോണും  ആണിതിന്റെ  പ്രധാന ഖടകങ്ങള്‍. കരളാണ് 80 % കൊളസ്ട്രോളും  നിര്‍മിക്കുന്നത്. നാം കൊഴുപ്പടങ്ങിയ  ഭക്ഷണം കഴിക്കുമ്പോള്‍ അത് കരള്‍ ആഗിരണം ചെയ്തു  അതിനെ കൊളസ്ട്രോള്‍ ആക്കി മാറ്റി കരളില്‍ തന്നെ സൂക്ഷിക്കുന്നു.  മുട്ട, ഞണ്ട്, കൊഞ്ച് ഇങ്ങിനെ   വളരെ കുറച്ചു ആഹാരങ്ങള്‍ മാത്രമാണ് ബാക്കി 15 – 20 % കൊളസ്ട്രോള്‍ നേരിട്ടുണ്ടാകുന്നത്.


സാന്ദ്രത കുറഞ്ഞ ലിപോപ്രോടീന്‍ – LDL (Low Density Lipoprotein)

സാന്ദ്രത കുറഞ്ഞ കണങ്ങളോട് കൂടിയ ഇത് ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു.  ഇത് കൂടിയാല്‍ രക്തകുഴലുകളുടെ ഭിത്തികളില്‍ അടിഞ്ഞു കൂടി അതിന്റെ ഉള്‍വ്യാസം കുറക്കുന്നു. അതിരോസ്ക്ലീരോസിസ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതുമൂലം ഹൃദയത്തിനും തലച്ചോറിനും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രക്ത സമ്മര്‍ദം അധികമാകുന്നു. അങ്ങിനെ ഹൃദയ സ്തംബനമോ, മസ്ഥിഷ്കാഖതമോ ഉണ്ടായെന്നു വരാം.

സാന്ദ്രത കൂടിയ ലിപോപ്രോടീന്‍ – HDL (High Density Lipoprotein)

സാന്ദ്രത കൂടിയ കണങ്ങളോട് കൂടിയ ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. സാന്ദ്രത കൂടിയത് ആയതുകൊണ്ട് ഈ കണങ്ങള്‍  രക്തകുഴലുകളുടെ  ഭിത്തിയില്‍ അടിഞ്ഞു കൂടുന്നില്ല.  തന്നെയുമല്ല ഇത്  LDL   നെ കോശത്തില്‍ നിന്നും, രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നും മറ്റും തിരിച്ചു കരളില്‍ കൊണ്ട് വിടുന്നു. വീണ്ടും അത് ഊര്ജതിനായി ഉപയോഗിക്കുന്നു.

ട്രൈ ഗ്ലിസരൈട് (Triglycerides )

ലിപിഡ് കുടുംബത്തിലെ മൂന്നു കൊഴുപമ്ലങ്ങളുടെ തന്മാത്ര  കൂടിയതാണ് ട്രൈ ഗ്ലിസരൈട്.  ഇതും  ആവശ്യത്തില്‍ കൂടുതല്‍ ആയാല്‍ LDL  ന്റെ അതെ  സ്വഭാവം  കാണിക്കുന്നു.  ഇത് കൂടുതലായാല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക് മുതലായവ വരാന്‍ സാധ്യത കൂടുതല്‍ ആണ്.

കൊളസ്ട്രോളിന്റെ ഗുണങ്ങള്‍

നാഡീ സംപ്രേഷണം എന്ന  ഒരു  വൈദ്യുതി ശരീരത്തിലുടനീളം സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങിനെ ആവശ്യത്തിനുള്ള സിഗ്നലുകള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും കിട്ടുന്നു. ചില ഹോര്മോനുകളെയും ഉണ്ടാക്കുന്നു. ശരീരത്തിന് ജോലി ചെയ്യാനുള്ള ഊര്‍ജം കിട്ടുന്നത് ഇതില്‍ നിന്നുമാണ്. ശരീരത്തിലെ വൈദ്യുത സിഗ്നലുകള്‍ സുഗമമായി സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രവര്‍ത്തി ചെയ്യാനുള്ള ഊര്‍ജം തരുന്നു.

അളക്കുന്നതെങ്ങിനെ

കൊളസ്ട്രോളിന്റെ എല്ലാ ഖടകങ്ങളും  അളക്കുന്നതിനെ ലിപിഡ് പ്രൊഫൈല്‍എന്നാണു പറയുന്നത്. രാവിലെ വെറും വയറ്റില്‍  ലാബില്‍  പോയി രക്തം കൊടുക്കുന്നു.  നല്ല ലാബില്‍ മാത്രം ടെസ്റ്റ്‌ ചെയ്യുക. നോര്‍മല്‍ നിലയും കൂടുതലായതും അതില്‍ കാണിച്ചിരിക്കും.  നോര്‍മല്‍, ‍ഹൈ നോര്‍മല്‍, അപകടം   ഇങ്ങിനെയാണ്‌  അളവ് കാണിക്കുന്നത്. ഇതില്‍ ഹൈ നോര്‍മലും സൂക്ഷിക്കേണ്ടതാണ്, കുറച്ചു കൊണ്ട് വന്നു നോര്‍മല്‍ ലെവലില്‍ ആക്കണം.

ആവശ്യമുള്ള ലെവല് (mg യില്‍)

താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കുക

കൊളസ്ട്രോള്ഘടകങ്ങള്‍

നോര്‍മല്‍

ഹൈ നോര്‍മല്‍

അപകടം

മൊത്തം അളവ്

< 200

200 – 240

>240

ട്രൈ ഗ്ലിസരൈട്

< 150

150 – 500

> 500

LDL

< 130

130 – 160

> 160

HDL

>  50

50 – 35

<  35

നാം ശ്രദ്ധിക്കുക

നമ്മുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ചേര്‍ക്കുക. മാംസം, മുട്ട, മത്സ്യം, എണ്ണ, മദ്യം ഇവയൊക്കെ കുറയ്ക്കുക. ഇവയൊക്കെ കഴിച്ചാലും വ്യായാമം ചെയ്യ്ന്നവര്ക് പേടിക്കാനില്ല. അല്ലെങ്കില്‍ കായിക അധ്വാനം ചെയ്യുന്നവര്കും പ്രശ്‌നമില്ല. കരളില്‍ ആവശ്യത്തിനു മാത്രം ഉള്ള കൊളസ്‌ട്രോള്‍ ഉണ്ടായിരിക്കും. പക്ഷെ മദ്യത്തിന്റെ കാര്യം എടുത്താല്‍, അത് വളരെ കുറച്ചളവില്‍ മാത്രമേ കഴിക്കാവു. ഒരു പെഗ് കഴിക്കുന്നവര്‍ ഒരു മാസം കഴിഞ്ഞു രണ്ടാക്കിയാല്‍ പിന്നെ പ്രശ്‌നമാകും. അതാരുടെയും കുറ്റമല്ല. കാരണം ഞാന്‍ മുമ്പ് എന്റെ ബ്ലോഗില്‍ എഴുതിയിരുന്നത് പോലെ ലിംബിക് സിസ്റ്റം കൂടുതല്‍ കുടിക്കാന്‍ (ലഹരിക്കുവേണ്ടി) നിര്‍ബന്ധിക്കുന്നു. അപ്പോള്‍ ഏറ്റവും നല്ലത്. കഴിക്കാതിരിക്കുക തന്നെ. അല്ലെങ്കില്‍ സോഷ്യല്‍ ആയി മാത്രം പാടുള്ളൂ. എന്ന് വെച്ച് ശീലമാക്കാനും പാടില്ല

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍

നമ്മളില്‍ പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ട് അലര്‍ജി ഉണ്ടാവാറുണ്ട്. പലരിലും പല തരം ഭക്ഷണ പദാര്‍ഥങ്ങള്‍ കാരണവും അലര്‍ജിയുണ്ടാക്കാറുണ്ട്. അത് ഓരോരുത്തരെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. പലര്‍ക്കും തങ്ങളുടെ ശരീരത്തില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഏതൊക്കെയെന്ന് പോലും പറയാന്‍ സാധിക്കാറില്ല എന്നതാണ് സത്യം. അത് പോലെ അലര്‍ജിയും പല തരത്തില്‍ ആയിരിക്കും. ശരീരത്തില്‍ പാടുകളായോ ശ്വസനപ്രശ്‌നമായോ ഛര്‍ദിയുടെ രൂപത്തിലോ അലര്‍ജിയുണ്ടാകാം.

ഇങ്ങനെ ഭക്ഷണങ്ങള്‍ കൊണ്ടുള്ള അലര്‍ജി പലരിലും പല തരത്തിലാവും ഉണ്ടാവുക. ചിലര്‍ക്കിത് ഛര്‍ദിയുടേയും വയറിളക്കത്തിന്റെയും രൂപത്തിലാണ് പ്രത്യക്ഷപ്പെടുക. മറ്റു ചിലര്‍ക്കാവട്ടെ, ശരീരത്തില്‍ ചൊറിച്ചിലായും പാടുകളായും ഇവ പ്രത്യക്ഷപ്പെടും.

നമ്മള്‍ സാധാരണ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ കൊണ്ട് തന്നെ പലര്‍ക്കും അലര്‍ജിയുണ്ടാവാറുണ്ട്. ഈ ഭക്ഷണ പദാര്‍ഥങ്ങള്‍ ഏതെന്നു നമുക്കൊന്ന് നോക്കാം.

ചെമ്മീന്‍, ഞണ്ട്, കക്ക, കല്ലുമ്മേക്കായ

ചെമ്മീന്‍, ഞണ്ട്, കക്ക, കല്ലുമ്മേക്കായ തുടങ്ങിയ കടലില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്. ഇവയിലങ്ങിയിരിക്കുന്ന അയൊഡിനാണ് പ്രധാനമായും അലര്‍ജിയുണ്ടാക്കുന്നത്.

കോഴി മുട്ട

കോഴി മുട്ട കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്ന ഒരു ഭക്ഷണ പദാര്‍ഥമാണ്. മുട്ടയിലെ ആല്‍ബുമിനാണ് അലര്‍ജിക്ക് കാരണമാകുന്നത്.

വളരുന്തോറും ഇത് തനിയെ മാറിക്കൊള്ളും. മുതിര്‍ന്നവരില്‍ സാധാരണയായി ഈ അലര്‍ജി കാണാറില്ല. നല്ലപോലെ പുഴുങ്ങിയ മുട്ട കഴിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.

പാല്‍

ചില ആളുകളില്‍ പാല്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. പാലു കൊണ്ടുണ്ടാകുന്ന അലര്‍ജി വ്യത്യാസമുള്ളതാണ്. പാലിലെ ലാക്ടോസ് എന്ന എന്‍സൈമാണ് അലര്‍ജിയുണ്ടാക്കുന്നത്. ഇത്തരം അലര്‍ജിയുള്ളവര്‍ പാല്‍ മാത്രമല്ലാ, വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ എല്ലാതരം പാലുല്‍പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.

നിലക്കടല

നിലക്കടല പലരിലും അലര്‍ജിയുണ്ടാക്കുന്ന ഒന്നാണ്. ഇതുകാരണമുണ്ടാകുന്ന അലര്‍ജി വളരെ ഗുരുതരമായ ഒന്നല്ലെങ്കിലും കുട്ടികളില്‍ ഇത്തരം അലര്‍ജി മരണത്തിനു വരെ കാരണമായിട്ടുള്ള കേസുകളുമുണ്ട്.

നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷ്യവസ്തുക്കള്‍

പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാന ഘടകമാണ്. പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. പല്ല് കേടു വന്നാല്‍ പിന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പല്ലിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുക. അതിനു വേണ്ടി ഈ സാധനങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക..

മീന്‍ എണ്ണ

പോഷകങ്ങളും സപ്ലിമെന്റുകളും ഒരു പോലെ പല്ലിന് ആവശ്യമാണ്. ഭക്ഷണത്തിന് ചേര്‍ക്കുന്ന ചേരുവകളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മീന്‍ എണ്ണ ഇതിന് മികച്ച പരിഹാരമാണ്. പല്ലിനെ ആരോഘ്യത്തോടെ നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ മീന്‍ എണ്ണ ചേര്‍ക്കുക.

പ്രോബയോട്ടിക്

ശരീരത്തില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ പ്രോബയോട്ടിക്‌സ്. ഇത് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. പല്ല് കേടുവരുത്തുന്ന രോഗാണുക്കളെ ഇങ്ങനെ ഇല്ലാതാക്കാം. തൈരില്‍ പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്.

കൊഴുപ്പില്ലാത്ത പ്രോട്ടീന്‍

പല്ലിന്റെ ആകൃതിക്കും, വളര്‍ച്ചയ്ക്കും നല്ല പ്രതിരോധശേഷി ആവശ്യമാണ്. ഇത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിലൂടെ ലഭിക്കും. കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മുട്ട, ബീഫ് എന്നിവയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്

ശുദ്ധമായ പച്ചക്കറികള്‍

പല്ലിന്റെ ആരോഗ്യത്തിന് പച്ചക്കറികള്‍ നിങ്ങളെ സഹായിക്കും. ഇതാണ് മികച്ച മാര്‍ഗം. ഇത് ഓറല്‍ ഹെല്‍ത്തും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും. നന്നായി പച്ചക്കറികള്‍ കഴി്കകുക.

ക്രാന്‍ബെറി

ആന്തോസൈനിന്‍ അടങ്ങിയ ക്രാന്‍ബെറി കഴിക്കുന്നതും നല്ലതാണ്. കൂടാതെ ബ്ലൂബെറി, കാബേജ്, റാസ്‌ബെറി എന്നിവയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കും.

ഗ്രീന്‍ ടീ

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഗ്രീന്‍ ടീ ഓറല്‍ ഹെല്‍ത്തിന് സഹായകമാകും. ഇത് ബാക്ടീരിയകളെ നശിപ്പിച്ച് നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കും. ഇത് പല്ലുകള്‍ക്ക് ശക്തി നല്‍കും.

ധാന്യങ്ങള്‍

എല്ലാത്തരം ധാന്യങ്ങളും പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക.

ഫ്‌ളൂറൈഡ്

ഫ്‌ളൂറൈഡ് ഒരു പ്രധാന മിനറല്‍സാണ്. ഇത് അസ്ഥികളില്‍ നിന്നും പല്ലുകളില്‍ നിന്നും കാത്സ്യം ഇല്ലാതാകുന്നത് തടഞ്ഞുനിര്‍ത്തും. കാത്സ്യം ശരീരത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ഫ്‌ളൂറൈഡ് സഹായിക്കും.

ഉമ്മി നീര് തുപ്പരുത്, പകരം അകത്തേക്കിറക്കു…

മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര്‍. കഴിക്കുന്ന ആഹാരവുമായി ആദ്യം പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ദഹനരസവും ഉമിനീര്‍ തന്നെ. ശരീരത്തിന് പല പ്രയോജനങ്ങളും ഉമിനീര്‍ ഗ്രന്ഥികള്‍ നല്‍കുന്നുണ്ട്. വായയുടെ ഉള്‍ഭാഗത്തെ എപ്പോഴും നനച്ചുക്കൊണ്ടിരിക്കുന്ന ദ്രാവകമാണ് ഉമിനീര്‍.

ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് ഉമിനീര്‍. ഉമിനീര്‍ കുറയുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് പല രോഗങ്ങളും പിടിപ്പെടാറുണ്ട്.

ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുക എന്നതാണ് ഉമിനീരിന്റെ പ്രധാന ധര്‍മ്മം. ഒരാളില്‍ ആയിരം മുതല്‍ ആയിരത്തിയഞ്ഞൂറ് മില്ലിലിറ്റര്‍ വരെ ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ആഹാരസമയങ്ങളിലാണ് ഉമിനീര്‍ കൂടുതലായി സ്രവിക്കുന്നത്. ഉറങ്ങുന്ന സമയങ്ങളില്‍ ഉമിനീര്‍ ഉത്പാദനം കുറയും.

തുടര്‍ച്ചയായ ഉമിനീര്‍ ഉത്പാദനം വായിലെ മൃദുവായ ആന്തരിക ഭാഗങ്ങളെ അപ്പോഴും നനച്ചുക്കൊണ്ടിരിക്കുവാന്‍ അത്യാവശ്യമാണ്. വായുടെ ഉള്‍വശം ശുദ്ധമായി സൂക്ഷിക്കുന്നതും ഉമിനീരാണ്. ഉമിനീരിന്റെ തുടര്‍ച്ചയായ സ്രവണം വായും പല്ലും ശുചിയാക്കി സൂക്ഷിക്കും.
വായയുടെ ഉള്‍വശവും ചുണ്ടും നനവുള്ളതായാല്‍ മാത്രമേ നമുക്ക് ദൃഢമായും വൃക്തമായും സംസാരിക്കാന്‍ കഴിയൂ.

ചീത്തമണമുണ്ടാക്കുന്ന വസ്തുക്കളെ പുറം തള്ളാന്‍ ഇത് സഹായിക്കും. ഇതുമൂലം വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ഭക്ഷണത്തിനുമുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉമിനീര്‍ കൂടാന്‍ കാരണമാകും. ഭക്ഷണങ്ങള്‍ നന്നായി ചവച്ചരച്ച് കഴിക്കുകയാണെങ്കിലും ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിക്കും. നാരങ്ങയോ ചെറുനാരങ്ങയോ ഇടയ്ക്കിടെ കഴിക്കുന്നത് ഉമിനീര്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും.

താരന്‍ ഒരു പാരയാകുന്നുവോ ?

മുടികൊഴിച്ചില്‍ പോലെ തന്നെ പ്രധാനപ്പെട്ട ഒരു കേശപ്രശ്‌നമാണ് താരനും. ഏറെപ്പേര്‍ താരന്‍ മൂലം ബുദ്ധിമുട്ടുന്നുണ്ട്.. തലയുടെ ശുചിത്വമില്ലായ്മയാണ് താരന്‍ വരാനുള്ള പ്രധാന കാരണം. താരന്‍ വന്നാല്‍ അസ്വസ്ഥത മാത്രമല്ല മുടി കൊഴിച്ചിലും ഉണ്ടാകുന്നു. താരന്‍ നിയന്ത്രണാധീതമാകുന്നത് കണ്ണ്, കാത് എന്നിവയില്‍ പുഴുക്കുരുക്കള്‍ ഉണ്ടാവാനും കാരണമാവുന്നു. Ptiotoporumovale എന്ന ഫംഗസ്സുകളാണ് പ്രധാനമായും താരന്‍ വരുത്തുന്നത്. സ്‌നേഹഗ്രന്ഥികള്‍ കൂടുതലുള്ള ചര്‍മങ്ങളില്‍ ഫംഗസ്സ് വളരെ കൂടുതലുണ്ടാവും. എന്നിവയെല്ലാം താരന്‍ വരാനുള്ള സാധ്യത കൂട്ടുന്നു.

താരന്‍ സാധാരണ നമ്മുടെ ശരീരത്തില്‍ മുറിവുണങ്ങുമ്പോള്‍ ഉണ്ടാവുന്ന പൊറ്റകളെപ്പോലെ തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ തലയോട്ടിയിലെ സുഷിരങ്ങള്‍ അടയുന്നു. ഇതുവഴി മുടിക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും ബലക്ഷയം നേരിടുകയും മുടിയുടെ വളര്‍ച്ച മുരടിച്ചു പോവുകയും ചെയ്യുന്നു. തലക്കും തലമുടിക്കും ഒരുപോലെ ദോഷകരമായ അവസ്ഥയാണ് താരന്‍ ഉണ്ടാക്കുന്നത്. താരന്‍ യഥാസമയം ശ്രദ്ധിച്ചില്ലെങ്കില്‍ സോറിയാസിസ് വരെ പിടിപെടാന്‍ സാദ്ധ്യതയുണ്ട്.

താരന്‍ എങ്ങിനെയൊക്കെ വരാം

മുടിയില്‍ ഉപയോഗിക്കുന്ന ചില ഓയിലുകളില്‍ ചേര്‍ക്കുന്ന കെമിക്കല്‍സിന്റെ അളവിലുള്ള അപാകത, തണുപ്പുള്ള എണ്ണകളുടെ ഉപയോഗം, അമിതമായ പിരിമുറുക്കം, ഹോര്‍മോണ്‍ തകരാറുകള്‍, തലയോട്ടിയിലെ സ്‌നേഹഗ്രന്ഥികളില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന അമിത സ്രവം, ഭക്ഷണത്തിലെ അമിത കൊഴുപ്പ്, ചോക്ലേറ്റുകള്‍, പഞ്ചസാര, നട്‌സ് തുടങ്ങിയവയുടെ ഉപയോഗം എന്നിവയും താരന്‍ വരാനുള്ള കാരണങ്ങളാണ്.

വിപണിയില്‍ കാണുന്ന ഷാംപൂ, എണ്ണ ഇവയൊക്കെ ഉപയോഗിച്ചാലും താരന് ശാശ്വത പരിഹാരം ലഭിക്കാറില്ല എന്നതാണ് വാസ്തവം. വിപണിയിലെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ തുടക്കത്തില്‍ താരന്‍ കുറയുമെങ്കിലും വീണ്ടും പഴയ അവസ്ഥയിലെത്തും. അത് കൊണ്ട് തന്നെ നാടന്‍രീതിയിലുള്ള ചികില്‍സ രീതികളാണ് താരനും മുടികൊഴിച്ചിലിനും അത്യുത്തമം. പാര്‍ശ്വഫലങ്ങളുണ്ടാകില്ല എന്നതാണ് നാടന്‍ പരിചരണത്തിന്റെ സവിശേഷത.

താരന് ഒരു നാടന്‍ ഒറ്റമൂലി

 • മൈലാഞ്ചിയില, ചെറുനാരങ്ങ ചതച്ചത് ഇവ വെയിലില്‍ ഉണക്കിപ്പൊടിച്ചത്(ആവശ്യത്തിന്)
 • ഉണക്കനെല്ലിക്ക, ഇരുമ്പ് ചീനച്ചട്ടിയില്‍ വേവിച്ചതിന്റെ വെള്ളം. വെള്ളം കുറച്ച് ഉപയോഗിച്ചാല്‍ മതി.(രണ്ട് സ്പൂണ്‍ )
 • ചെറുനാരങ്ങയുടെ നീര്
 • തൈര് രണ്ടു സ്പൂണ്‍
 • കട്ടന്‍ചായ(നല്ല കടുപ്പം) ഒരു സ്പൂണ്‍
 • മുട്ടയുടെ വെള്ളക്കരു ഒന്ന്

മൈലാഞ്ചിപ്പൊടിയില്‍ ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് ഒരു രാത്രി വയ്ക്കുക. വൈകുന്നേരം മാത്രമേ ഇത് ഉണ്ടാക്കാവു. അതും ചുവട് കട്ടിയുള്ള ചീനച്ചട്ടിയില്‍(ഇരുമ്പ്). ഈ കൂട്ട് രാവിലെയെടുത്ത് തലമുടിയിലും തലയോട്ടിയിലും നന്നായി തേയ്ച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. താരന്‍ മാറുന്നതോടൊപ്പം മുടിക്ക് കറുപ്പ്‌നിറവും കിട്ടും. തലമുടി വളരാനും ഇത് നല്ലതാണ്.

താരന്‍ വരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍

താരന്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയാണ് വന്നുകഴിഞ്ഞ് തത്രപ്പെടുന്നതിനേക്കാള്‍ നല്ലത്. എപ്പോഴും മുടി വൃത്തിയായി കഴുകിയുണക്കിയെടുക്കണം. മഴക്കാലത്ത് എണ്ണ ഉപയോഗിക്കുന്നത് കുറക്കണം. മുടി നന്നായി സൂക്ഷിക്കണം. നനയുന്ന പക്ഷം ഉണങ്ങിയ ടവ്വല്‍ ഉപയോഗിച്ച് മൃദുവായി തുടച്ച് ഉണക്കണം.

നിങ്ങളുടെ ചര്‍മത്തിനു നല്‍കുന്ന പ്രാധാന്യം തലയോട്ടിക്ക് നല്‍കിയില്ലെങ്കില്‍ നല്ല മുടിയെന്ന സ്വപ്‌നം ഒരിക്കലും പൂവണിയില്ലെന്നു മാത്രമല്ല. താരനെന്ന ശത്രു വിടാതെ പിടികൂടുകയും ചെയ്യും.

കടപ്പാട് : ഭൂലോകം.കോം

2.80952380952
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ