Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / രക്തക്കുറവ് അഥവാ അനീമിയ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

രക്തക്കുറവ് അഥവാ അനീമിയ

കൂടുതല്‍ വിവരങ്ങള്‍

രക്തക്കുറവ്-ആമുഖം

ഇന്ന് ഇന്ത്യയിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും സർവസാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് രക്തക്കുറവ് അഥവാ 
അനീമിയ .കുട്ടികളുടെ ജനനത്തിലുണ്ടാവുന്ന മരണങ്ങൾ നല്ലൊരു ശതമാനവും രക്തക്കുറവുള്ള അമ്മമാർക്ക് പിറക്കുന്ന കുഞ്ഞുങ്ങളിലാണ് സംഭവിക്കുന്നത്‌ .ഹ്രദയാഘാതം സംഭവിക്കാനും അനീമിയ കാരണമാവുന്നു .അതുകൊണ്ടൊക്കെതന്നെ അനീമിയയെ കുറിച്ച് അറിഞ്ഞിരിക്കൽ ഏറ്റവും അനിവാര്യമാണ് .
അന്ന വയസ്സ് 18 .വളരെ കൂടിയ നെഞ്ചിടിപ്പുമായി  അവൾ വന്നപ്പോൾ രക്ഷിതാക്കൾ ധരിച്ചത് വല്ല മാനസികാസ്വസ്ഥതയും കൊണ്ടാണെന്നായിരുന്നു .പൾസ് നോക്കിയപ്പോൾ നോർമലിലും കൂടുതലും .മുഖത്തെ വിരൾച്ച അവൾ കൂടുതലായി വെളുത്തുവരുന്നതിൻറേതാണെന്ന് ധരിച്ച അമ്മ അതത്ര വിഷയമാക്കിയുമില്ല .മുഖത്തെയും കണ്ണിലേയും വിരൾച്ചയും ക്രമാതീതമായ മിടിപ്പും കണ്ടപ്പോൾ അവളുടെ രക്ത പരിശോധനക്ക് വിട്ടു .റിസൾട്ട് കിട്ടിയപ്പോൾ അവൾക്കു അനീമിയ സ്ഥിതീകരിച്ചു .
രക്തത്തിൽ കാണപെടുന്ന ചുവന്ന രക്താണുക്കളാണ്‌ ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്.ചുവന്ന രക്താനുക്കളിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ ആണ് ഓക്സിജനെ ശരീരത്തിലേക്കും ചീത്ത വായുവായ കാർബണ്‍ ഡൈ ഒക്സൈടിനെ പുറത്തോട്ട് തള്ളാനും സഹായിക്കുന്നത് .ഈ ഹീമോഗ്ലോബിന്റെ കുറവാണ് യഥാർത്ഥത്തിൽ അനീമിയയിൽ സംഭവിക്കുന്നത്‌ .

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെയാവുമ്പോൾ ആ അവസ്ഥയെ അനീമിയ എന എന്ന് വിളിക്കുന്നു .പലതരം കാരണങ്ങൾകൊണ്ടും     അനീമിയ വരാം .ചിലതരം അനീമിയ വരുന്നത് ശരീരത്തിലെ രക്താണുക്കളുടെ ഉൽപാദന കുറവ് മൂലമാണ് .ലോകത്തും ഇന്ത്യയിലും ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഇരുമ്പിന്റെ കുറവുമൂലമുള്ള രക്തക്കുറവ് ഈ ഘണത്തിൽ പെടുന്നു .തലസ്സിമിയ ,മറ്റു മാറാരോഗങ്ങൾ മൂലം വരുന്ന രക്തക്കുറവ് തുടങ്ങിയവയും ഇങ്ങിനെതന്നെയാണ് സംഭവിക്കുന്നത് .ഹൈപ്പോപ്ലാസ്റ്റിക്ക് ,അപ്ലാസ്ടിക്ക് അനീമിയയും വരുന്നത് D N A യുടെ ഉത്പാദനകുരവുമൂലമാണ്   .   മറ്റു ചിലതരം അനീമിയ വരുന്നത് ശരീരത്തിൽ രക്താണുക്കളുടെ നശീകരണം മൂലമാണ് .ഹീമോലൈറ്റിക്ക് അനീമിയ എന്നറിയശരീരത്തിന് ആവപെടുന്ന ഇത്തരം രക്തകുറവുകൾക്ക്  കൂടുതൽ ന്യൂതന ചികിത്സകൾ ആവശ്യമാണ്‌ .
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വലിപ്പത്തിനനുസരിച്ച് (MEAN CORPUSCULAR VOLUME ..MCV..) രക്തക്കുറവിനെ വിവിത വിഭാകങ്ങളായി തരംതിരിച്ചിരിക്കുന്നു .മൈക്രോസിറ്റിക്ക് അനീമിയ അഥവാ MCV കുറഞ്ഞ അവസ്ഥ .ഇരുമ്പിന്റെ കുറവുമൂലവും തലസ്സീമ്മിയ മൂലവും ഇത് വരുന്നു .സിടറോബ്ലാസ്ടിക്ക് അനീമിയയും ഈ ഘണത്തിൽ പെടുന്നു .രക്തത്തിൽ ലഡടി (LEAD) ന്റെ അളവുകൂടുമ്പോഴും മൈക്രോസൈറ്റിക് അനീമിയ വരാം .
ചുവന്ന രക്താണുക്കളുടെ  വലിപ്പകൂടുതൽ കണ്ടുവരുന്ന രക്തകുറവുകളെ മാക്രോസൈറ്റിക്ക് അനീമിയ എന്ന് വിശേഷിപ്പിക്കുന്നു .ശരീരത്തിന് ആത്യാവശ്യമായ വിറ്റാമിനുകളായ B12 ,ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവു മൂലം ഇത്തരം ഒരവസ്ഥ വരുന്നു .അമിത മദ്യപാനവും ഒരു പ്രധാന കാരണമാണ് .
മൂനാമത്തെ വിഭാഗം നോർമോസൈറ്റിക്ക് അനീമിയയാണ് .വൃക്കരോഗികളിലാണ് ഇത്തരം രക്തക്കുറവ് കൂടുതലായി കണ്ടുവരുന്നത്‌ .
ഇരുമ്പിൻറെ കുറവുമൂലമുള്ള രക്ത കുറവിന് ഏറ്റവും പ്രധാന കാരണം രക്തസ്രാവമാണ് .അതിൽ കൂടുതലും വയറ്റിൽനിന്നുമുള്ള ആന്തരിക രക്തസ്രാവം കൊണ്ടാണ് ഉണ്ടാവുന്നത് .ആസ്പിരിൻ ഗുളികകുളുടെ നിത്യേന ഉപയോഗവും മറ്റൊരു കാരണമാണ് .സ്ത്രീകളിൽ മാസക്കുളി സമയത്തുള്ള രക്തസ്രാവം ഇത്തരം അനീമിയക്ക് കാരണമാവുന്നു .
ക്ഷീണം ,ഹൃദയമിടിപ്പ് കൂടുക ,നെഞ്ഞിടിച്ചിൽ ,തിളങ്ങിയ നഘങ്ങൾ ,സ്പൂണ്‍ പോലെ നഖം കുഴിയൽ ,ചിലതരം ഭക്ഷണങ്ങളോടുള്ള പ്രത്യേക താൽപര്യം ,കീലോസിസ് തുടങ്ങിയ ലക്ഷണങ്ങൾ ഇരുമ്പിന്റെ അളവ് കുറഞ്ഞവരിൽ കണ്ടേക്കാം .
വെറും 100 രൂപ വരുന്ന CBC(COMPLETE BLOOD COUNT) എന്ന ടെസ്റ്റിലൂടെ അനീമിയയും അതേതു വിഭാഗത്തിൽ പെട്ട രക്തക്കുറവാണെന്നും കണ്ടെത്താവുന്നതാണ് .
കാരണത്തിനനുസരിച്ചു രക്തക്കുറവിന്റെ ചികിത്സയും വിഭിന്നങ്ങളാണ് .അയണ്‍ ഗുളികകകളും ഫോളിക് ആസിഡ് ,b12 ഗുളികകളും ഇന്ന് ലഭ്യമാണ് .അതാതു വിറ്റാമിനുകൾ അടങ്ങിയ ഒരു ഭക്ഷണ രീതി ചിട്ടപെടുത്തൽ അനിവാര്യമാണ് .അനീമിയക്ക് കാരണമായ രക്തസ്രാവവും മറ്റും നിയന്ത്രിക്കൽ അത്യാവശ്യമാണ് .
രക്തക്കുറവ് തിരിച്ചറിയാം

ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് ഒരാള്‍ അനീമിക്കാണെന്ന് പറയുക. അനീമിയ അഥവാ വിളര്‍ച്ച ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നുമാണ്. അനീമിയയ്ക്കു കാരണങ്ങള്‍ പലതുണ്ടാകാം. ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ കുറവു മുതല്‍ ബ്ലീഡിംഗ് പോലുള്ള കാരണങ്ങള്‍ വരെ. ഒരാള്‍ക്ക് വിളര്‍ച്ച അഥവാ രക്തക്കുറവുണ്ടോയെന്നു കണ്ടെത്താന്‍ രക്തപരിശോധനയാണ് ഏറ്റവും നല്ലത്. ഇതല്ലാതെയും ഒരാള്‍ക്ക് അനീമിയയുണ്ടോയെന്നു കണ്ടെത്താല്‍ ചില വഴികളുണ്ട്,ലക്ഷണങ്ങളുണ്ട്. പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിന് കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല.

രക്തക്കുറവ് തിരിച്ചറിയാം പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിന് കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല.
രക്തക്കുറവ് തിരിച്ചറിയാം രാവിലെ ഉണര്‍ന്നെഴുന്നേറ്റു കഴിഞ്ഞാല്‍ ഉടനെ മനംപിരട്ടല്‍ അനുഭവപ്പെടുന്നത് വിളര്‍ച്ചയുടെ മറ്റൊരു ലക്ഷണമാണ്.

രക്തക്കുറവ് അടിയ്ക്കടിയുള്ള തലവേദനയ്ക്കും ഇട വരുത്തും. ശരീരത്തില്‍ രക്തത്തിന്റെ അളവു കുറയുമ്പോള്‍ തലച്ചോറിന് ലഭിക്കുന്ന ഓക്‌സിജന്‍ അളവില്‍ വ്യത്യാസം വരും. ഇത് തലവേദനയക്ക് ഇടയാക്കും.
ആവശ്യത്തിന് രക്തമുള്ള ഒരു വ്യക്തിയുടെ വിരലുകളുടെ അറ്റം ചുവന്ന നിറമായിരിക്കും. എ്ന്നാല്‍ വെളുപ്പാണ് നിറമെങ്കില്‍ ഇതിന് കാരണം രക്തക്കുറവുമാകാം.  

ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഇതിന് കാരണവും രക്തക്കുറവാകാം. രക്താണുക്കളുടെ കുറവു കാരണം ഓക്‌സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശക്തി കുറയുന്നു.

ഹൃദയമിടിപ്പില്‍ പെട്ടെന്ന് വ്യതിയാനമനുഭവപ്പെടുകയാണെങ്കിലും ഇതിന് ഒരു കാരണം രക്തക്കുറവുമാകാം. കൂടുതല്‍ ഊര്‍ജം സംഭരിക്കാനുള്ള ഹൃദയത്തിന്റെ ശ്രമമാണ് ഇതിന് കാരണം.  

ഒരാളുടെ മുഖത്തു നോക്കിയാല്‍ വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം അനീമിയയായിരിക്കും. ചര്‍മത്തിന്റെ സാധാരണ വെളുപ്പും വിളറിയ വെളുപ്പും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാം

മുടികൊഴിച്ചിലിനുള്ള ഒരു കാരണം രക്തക്കുറവാകാം. ആര്‍ബിസി കൗണ്ട് കുറയുന്നത് മുടിയുടെ കരുത്തു കുറയാന്‍ കാരണമാകും.  

ഇടയ്ക്കിടെ അസുഖം വരുന്നതിന്റെ ഒരു കാരണവും രക്തക്കുറവാകാം. രക്തക്കുറവ് കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയും.

ഹീമോഗ്ലോബിന്‍ ടെസ്റ്റ്


രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കണ്ടുപിടിക്കുന്നതിനുള്ള ഒരു ടെസ്റ്റാണിത് .ഹീമോഗ്ലോബിന്‍ എന്നത് ചുവന്ന രക്തകോശങ്ങളിലെ ഒരു പ്രോട്ടിനാ‍ണ് . ഇത് കലകളിലേക്കും അവയവങ്ങളിലേക്കും ഓക്സിജനെ എത്തിക്കുകയും കാര്‍ബണ്‍ ഡയോക്സൈഡിനെ അവയവങ്ങളില്‍നിന്നും കലകളില്‍ നിന്നും തിരിച്ച് ശ്വാസകോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തിക്കഴിഞ്ഞ് ഫലം  നോര്‍മലിനേക്കാളും താഴെയാണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ചുവപ്പ് കോശങ്ങളുടെ കൌണ്ട് കുറവാണെന്നാണ് . അതായത് രോഗി അനീമിക് ആണെന്നര്‍ത്ഥം .

അനീമിയ അഥവാ രക്തക്കുറവ് താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം .

കാരണങ്ങള്‍

1. വിറ്റാമിനുകളുടെ അപര്യാപ്തത
2.ബ്ലീഡിംഗ്  അഥവാ രക്തവാര്‍ച്ച
3.മറ്റ് രോഗങ്ങള്‍
4.കിഡ്‌നിയുടെ തകരാറ്
5.അയേണിന്റെ കുറവ്
6.തൈറോയ്‌ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കാതെ വരിക

ചിലപ്പോള്‍ രക്തത്തിലെ ഹീമൊഗ്ലോബിന്റെ അളവ്  നോര്‍മലിനേക്കാളും കൂടുതലാകുംഇത് താഴെ പറയുന്ന കാരണങ്ങള്‍ മൂലം ഉണ്ടാകാം

1.രക്തത്തിലെ തകരാറുകള്‍
2.ഉയരം കൂടിയ സ്ഥലങ്ങളില്‍ താമസിക്കുക
3.പുകവലി
4. ഡിഹൈഡ്രേഷന്‍ അഥവാ  നിര്‍ജ്ജലീകരണം
5.പൊള്ളല്‍
6. അമിതമായ ഛര്‍ദ്ദി

സാധാരണ ഹീമോഗ്ലോബിന്‍ ലെവല്‍

പുരുഷന്മാര്‍ : 13.8 മുതല്‍ 17.2 ഗ്രാം / ഡെസീ ലിറ്റര്‍
സ്ത്രീകള്‍     : 12.1 മുതല്‍ 15.1 ഗ്രാം / ഡെസീ ലിറ്റര്‍
കുട്ടികളെ സംബന്ധിച്ച് ഇത് പ്രായത്തിനനുസരിച്ചും ആണ്‍ പെണ്‍ വ്യത്യാ‍സത്തിനനുസരിച്ചൂം മാറിക്കൊണ്ടിരിക്കും .

പ്രധാന ലക്ഷണം :

ഹീമോഗ്ലോബിന്റെ കുറവ് കാരണം ശ്വാ‍സം കിട്ടാത്ത വരിക എന്ന ലക്ഷണം പ്രകടമാകും .
കാരണം പ്രധാന അവയവങ്ങള്‍ക്ക് ഓക്സിജന്‍ ശരിയായതോതില്‍ ലഭ്യമല്ലാത്ത അവസ്ഥ സംജാതമാക്കും .
ഇതാണ് ശ്വാസം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുന്നത്
തല്‍ഫലമായി ഈ അവസ്ഥ മറികടക്കാന്‍ ഹൃദയം ശ്രമിക്കുന്നു.
ഇക്കാര്യം നിര്‍വ്വഹിക്കുന്നത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചാണ് .
അതായത് ഹീമോഗ്ലോബിന്‍ കുറവ് ഉള്ള രോഗികള്‍ ചെറിയ തോതില്‍ വ്യായാമം ചെയ്യുമ്പോഴോ പ്രവൃത്തി ചെയ്യുമ്പോഴോ കിതക്കുന്നു എന്നര്‍ത്ഥം .

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ :

കാത്സ്യം നല്ലവണ്ണം അടങ്ങിയ ഭക്ഷണങ്ങളും പാല്‍ വെണ്ണ ബ്രഡ്ഡ് എന്നിവയും ഒഴിവാക്കണം
അതുപോലെ ചായ  , കാപ്പി , മദ്യം എന്നിവയും ഒഴിവാക്കണം

എന്തുകൊണ്ടാണ് ഇവ ഒഴിവാക്കണമെന്ന് പറയുന്നത് ?

ഇവ അയേണിന്റെ ആഗിരണത്തെ തടയുന്നതുകൊണ്ടാണ് .

3.15
Nimmya Aug 25, 2020 05:13 PM

എനിക്ക് hb 3 തവണ നോക്കിയപ്പോളും 11.2 a ആണ്.വയറിനകത് എരിച്ചിലും വേദനയും ഉണ്ട്. ഇത് മറ്റെന്തെങ്കിലും അസുഖം സൂചിപ്പിക്കുന്നുണ്ടോ

Nil Jun 23, 2020 12:48 AM

എനിക്ക് hb ലെവൽ കുറവ് ആണ്. എന്താണ് കാരണം.

സിനു s Sep 09, 2019 02:54 PM

എനിക്കി hb 7.3 anu enthucheyyanam

Sheeba Mar 16, 2019 06:53 PM

എനിക്ക് HB 11. 9 ആണ് ithu കുറവാണോ

ഷാഹിദ 35 വയസ് Nov 27, 2018 12:28 AM

എനിക്ക് രക്തതം കുറയുന്നു
ടെസ്റ്റിൽ 75 ശതമാനം മജജ ഉറച്ച് പോയി എന്ന്
തെളിഞ്ഞു -എന്തങ്കിലും മാർഗം ഉണ്ടോ

അബ്ദുൽ ജബ്ബാർ Jul 27, 2018 07:19 PM

എനിക്ക് രക്താണുക്കൾ കൂടുതലാണ് വിവരിക്കാമോ..പ്ളീസ്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top