ആരോഗ്യപരമായ ശീലങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്‍. ചില പ്രത്യേക ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണം നല്കുന്നവയുമാണ്.ഭക്ഷണ ശീലങ്ങളില്‍ ഉണങ്ങിയ പയര്‍ വര്‍ഗങ്ങള്‍ ഏറെ പ്രധാനമാണ്. ഉണങ്ങിയ പയര്‍ വര്‍ഗങ്ങള്‍,അതായത് മുതിര,ഉണക്കപ്പയര്‍, ചെറുപയര്‍ എന്നിവയെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്കുന്നവയുമാണ്.ഇത്തരം ഉണങ്ങിയ പയര്‍ വര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ് മുതിര. ഹോഴ്സ് ഗ്രാം എന്നറിയപ്പെടുന്ന ഇത് കുതിരകള്‍ക്കു നല്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണം കൂടിയാണ്. ഇതില്‍ നിന്നു തന്നെ ശക്തി ഏറെ പ്രദാനം ചെയ്യുന്ന ഭക്ഷണ വസ്തുവാണ് ഇതെന്ന കാര്യം വ്യക്തമാണ്.
പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍, ഫൈബറുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ആരോഗ്യപരമായ ഗുണങള് നല്കുന്ന ഒന്നാണിത്. കുട്ടികളുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.ആഴ്ചയില്‍ ഒരിക്കലെങ്കിലും മുതിര കഴിച്ചാല്‍, മുതിര പച്ചയ്ക്കോ പുഴുങ്ങിയോ വെള്ളം തിളപ്പിച്ചോ കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചറിയൂ,
ദഹനം
ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണ് മുതിര. ഇത് ദഹനം എളുപ്പമാക്കകുന്നു. രാവിലെ ഏറ്റവുമാദ്യം മുതിര കഴിയ്ക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരിഹാരമാണെന്നു വേണം, പറയാന്‍. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇതു നല്ലതാണ്.
തടിയും വയറും
തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകാണ് മുതിര. കൊഴുപ്പു കുറവും ദഹനം മെച്ചപ്പെടുത്തുന്നതും വിശപ്പു കുറയ്ക്കുന്നതും ഇതിലെ നാരുകളുമെല്ലാം ഏറെ നല്ലതാണ്. ആയുര്‍വേദത്തില്‍ തടിയും വയറും കുറയ്ക്കാന്‍ പറയുന്ന ഉത്തമ ആഹാരമാണ് മുതിര. ഇത് ഉണക്കിപ്പൊടിച്ച് അല്പം ജീരകപ്പൊടിയും ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റിലും രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ.് ഇത് കുതിര്‍ത്തു വേവിച്ച് കുരുമുളകു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.
പ്രമേഹം
പ്രമേഹം പോലുള്ള രോഗങ്ങള്‍ നിയന്ത്രിയ്ക്കാന്‍ ചേര്‍ന്ന നല്ലൊരു മരുന്നാണ് ഇത്. വേവിയ്ക്കാത്ത മുതിരയ്ക്ക് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് തടയാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിയ്ക്കാനുള്ള ആന്റി ഗ്ലൈസമിക് ഗുണങ്ങള്‍ ചേര്‍ന്നതുമാണ്. ടൈപ്പ് 2 പ്രമേഹത്തിനും കൂടിയുള്ള നല്ലൊന്നാന്തരം മരുന്നാണ് മുതിര. ഇത് വറുത്തു പൊടിച്ചു കഴിയ്ക്കാം. ഇങ്ങനെ കഴിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ലേശം ഉപ്പിട്ടു വേവിച്ചു കഴിയ്ക്കാം.
ആസ്തമ, ബ്രോങ്കൈറ്റിസ്
ആസ്തമ, ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണിത്. ഇവയില്‍ ഫൈറ്റിക് ആസിഡ്, ഫൈബര്‍, ഫിനോളിക് ആസിഡ് എന്നിവയും ധാരാളം ആന്റിഓക്സിഡന്റുകളുമുണ്ട്. ഇവയെല്ലാം തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്കുന്നവയാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളും അലര്‍ജി പ്രശ്നങ്ങളും കോള്‍ഡുമെല്ലാം തടയാന്‍ ഇതു കൊണ്ടു തന്നെ ഇതേറെ ഉത്തമവുമാണ്.
കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ലിനുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണ് ഈ മുതിര. ദിവസവും ഈ പ്രശ്നമുള്ളവര്‍ മുതിര കഴിയ്ക്കുന്നത് മൂത്രത്തില്‍ കല്ലിനെ അലിയിച്ചു കളയാന്‍ സഹായിക്കും. ഇതിനായി മുതിര വെള്ളത്തില്‍ കുതിര്‍ത്തു വച്ച് പിറ്റേന്നു രാവിലെ ഈ വെള്ളം കുടിച്ചാല്‍ മതിയാകും. ഒപ്പം ഈ മുതിര പച്ചയ്ക്കു കഴിയ്ക്കുകയും വേണം. ഇത് ഒരാഴ്ച അടുപ്പിച്ചു ചെയ്താല്‍ തന്നെ കാര്യമായ ഗുണങ്ങളുണ്ടാകും.
സ്ത്രീകളിലെ വെള്ളപോക്കു തടയാന്‍
സ്ത്രീകളിലെ വെള്ളപോക്കു തടയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം മരുന്നു കൂടിയാണ് മുതിര. ഇതല്ലാതെ വജൈനല്‍ ഭാഗത്തുണ്ടാകുന്ന അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. മുതിര കുതിര്‍ത്തത് വെള്ളത്തിലിട്ടു തിളപ്പിച്ച് ആ വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതു ദിവസവും രണ്ടോ മൂന്നോ തവണയായി കുടിയ്ക്കുകയും ചെയ്യാം.
അള്‍സര്‍
വയറ്റിലെ അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. എന്നാല്‍ ഗ്യാസ്ട്രിക് അള്‍സറിന് ഇത് പ്രതിവിധിയല്ല. പെപ്റ്റിക്, മൗത്ത് അള്‍സറുകള്‍ക്ക് ഇത് ഏറെ നല്ലതാണ്. ഇതിലെ ലിപിഡുകളാണ് ഈ പ്രയോജനം നല്‍കുന്നത്. പുഴുങ്ങി ഉടച്ച മുതിര ദിവസവും കഴിയ്ക്കുന്നത് ലിപിഡ് ഉല്പാദനം വര്ദ്ധിപ്പിയ്ക്കുന്നുവെന്നും ഇതു വഴി അള്‍സറില്‍ നിന്നും സംരക്ഷം നല്‍കുന്നുവെന്നും ആയുര്‍വേദവും പറയുന്നു.
പൈല്‍സ്
പൈല്‍സ് ഉള്ളവര്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് മുതിര. മുതിര കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പ്രതിവിധിയാണ്. രാത്രി മുഴുവന്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ കുടിയ്ക്കുക. ഇത് പച്ചയ്ക്കു കഴിയ്ക്കുക. ഇതിലെ ഫൈബറുകള്‍ വേദന കുറയ്ക്കുകയും പൈല്‍സ് കാരണമുള്ള മലബന്ധം അകറ്റുകയും ചെയ്യും.
വയറിളക്കം
വയറിളക്കം പോലുളള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. കുതിര്‍ത്ത ഉലുവ രാവിലെ കഴിയ്ക്കുന്നത് പല തരത്തിലെ ദഹന പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഇതിലെ ഫൈബറുകള്‍ വയറ്റിലെ കൂടുതലായുള്ള വെള്ളം വലിച്ചെടുത്താണ് വയറിളക്കം ശമിപ്പിയ്ക്കുന്നത്.
കൊളസ്ട്രോള്‍
ദോഷം വരുത്തുന്ന കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനുള്ള നല്ലൊന്നാന്തരം വഴിയാണ് ഇത്. കുതിര്‍ത്ത മുതിര വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഈ പ്രശ്നത്തിനുളള നല്ലൊരു മരുന്നാണെന്നു വേണം,പറയാന്‍.
മാസമുറ
സ്ത്രീകളിലെ മാസമുറ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഈ സമയത്തുണ്ടാകുന്ന വയറുവേദന, അമിത ബ്ലീഡിംഗ് എന്നിവയ്ക്ക് മുതിരയിലൂടെ പരിഹാരം കാണാം. ഇതിലെ അയേണ്‍ ഹീമോഗ്ലോബിന്‍ ഉല്പാദനത്തിനു സഹായിക്കുന്നതു കൊണ്ട് അമിതമായ ബ്ലീഡിംഗ് അനീമിയ പോലുള്ള പ്രശ്നങ്ങള്‍ വരുത്താതെ സഹായിക്കും.
മുതിര
മുതിര ശരീരത്തിനു ചൂടു നല്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ഇത് ജീരകം പോലുള്ളവയ്ക്കൊപ്പം കഴിയ്ക്കുന്നത് ഏറെ നല്ലതാണ് ഇതു സൂപ്പാക്കിയും കഴിയ്ക്കാം.