Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മുഖസൗന്ദര്യം സംരക്ഷിക്കാൻ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മുഖസൗന്ദര്യം സംരക്ഷിക്കാൻ

മുഖസൗന്ദര്യം വർദ്ധിപ്പിക്കും ,സംരക്ഷിക്കും ഒരു പിടി നല്ല വിദ്യകൾ

തിളങ്ങുന്ന സുന്ദരമായ ചർമാണ് പെൺകുട്ടികളുടെ സ്വപ്നമാണ്. മുഖക്കുരുവും കറുത്ത പാടുകളുമൊന്നുമില്ലാത്ത മുഖം സ്വന്തമാക്കാൻ വിലകൂടിയ സൗന്ദര്യ വർദ്ധകവസ്തുക്കളുടെ പിന്നാലേ പോവുന്നവരാണ് നാം.എന്നാൽ വീട്ടിലിരുന്നു സുന്ദരിയാവാനുള്ള എളുപ്പവഴികൾ ഉണ്ട് .ചർമ്മകാന്തി ലഭിക്കാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും കേശസംരക്ഷണത്തിനുമൊക്കെ കൃത്രിമ മാർഗ്ഗങ്ങൾക്കു പിന്നാലെ പായുന്നവരാണ് ഇന്നത്തെ തലമുറയിൽ അധികവും. വരും ദോഷങ്ങൾ ഒന്നും നാം ചിന്തിക്കുന്നു പോലും ഇല്ല .  എന്നാൽ ഇത്തരം ആധുനിക വഴികൾ തേടുന്നതിനേക്കൾ അധികം ഫലം ചെയ്യുന്നവയും ചിലവുകുറഞ്ഞവയും ആരോഗ്യപ്രദവുമാണ് തലമുറകളായി നമ്മുടെ മുത്തശ്ശിമാർ കൈമാറിത്തരുന്ന പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ മാർഗ്ഗങ്ങൾ. അവയിൽ ചിലത് നമുക്ക് പരിയചപ്പെടാം.
1-മുന്തിരി നീര്
മുഖം നന്നായി തിളങ്ങാൻ മുന്തിരി മുറിച്ച് മുഖത്തുരസിയാൻ മതി. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു ദിവസം മുഖത്ത് മുന്തിരിനീര് പുരട്ടാം.
2- വെള്ളരിക്ക നീര്, ഗ്ലിസറിൻ, റോസ് വാട്ടർ
വെള്ളരിക്ക നീര്, ഗ്ലിസറിൻ, റോസ് വാട്ടർ എന്നിവ യോജിപ്പിച്ചു മുഖത്തുപുരട്ടാം. ഉണങ്ങുമ്പോൾ തണുത്തവെള്ളത്തിൽ മുഖം നന്നായി കഴുകാം. സൂര്യപ്രകാശമേറ്റുള്ള ചർമത്തിന്റെ കരുവാളിപ്പു മാറാൻ ഈ മിശ്രിതം സഹായിക്കും.
3 -ചന്ദനം, മഞ്ഞൾ, പാൽ
ചന്ദനവും മഞ്ഞളും പാലും ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടാം. കുറച്ചു സമയത്തിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖ ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകും.
4-തേൻ, പാൽപ്പാട
തണുപ്പു കാലത്ത് തേനും പാൽപ്പാടയും ചേർന്ന മിശ്രിതം മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
5-നാരങ്ങാ നീര്, പാൽ, ഉപ്പ്
പാലും നാരങ്ങാനീരും ഒരു നുള്ള് ഉപ്പും യോജിപ്പിച്ചു മുഖത്തു പുരട്ടാം. ചർമ സുഷിരങ്ങളിലിരിക്കുന്ന അഴുക്കു നീക്കം ചെയ്യാൻ ഇതു സഹായിക്കും.
6-തക്കാളി നീര്, നാരങ്ങ നീര്
തക്കാളി നീരും നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തു പുരട്ടാം. അൽപ സമയത്തിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖ ചർമം തിളങ്ങും.
7-കാബേജ് നീര്, തേൻ
കാബേജ് നീരും തേനും യോജിപ്പിച്ചു മുഖത്തു പുരട്ടാം. മുഖത്തെ ടുളിവുകൾ മാറി മുഖ ചർമം തിളങ്ങാൻ ഈ മിശ്രിതം സഹായിക്കും.
8 -കറ്റാർവാഴ നീര്
ചർമത്തിലെ ജലാംശം നിലനിർത്തി ചർമം തിളങ്ങാൻ കറ്റാർവാഴ നീരു മുഖത്തു പുരട്ടാം.
9 -കടലമാവ്, മഞ്ഞൾപൊടി, തൈര്
കടലമാവും തൈരും മഞ്ഞൾപൊടിയും ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ചർമം കൂടുതൽ സുന്ദരവും മൃദുലവുമാകും.
*കൂടുതൽ അറിയാം*
10-സ്വർണ്ണംപോലെ ശോഭിക്കാൻ മഞ്ഞൾ
സൗന്ദര്യസംരക്ഷണത്തിന് പണ്ടുകാലം മുതലേ മഞ്ഞൾ അതീവ പ്രധാന്യമുള്ള ഒന്നാണ്. ചർമ്മം തിളങ്ങാനും മുഖക്കുരുവിൽ നിന്നും രക്ഷ നേടാനും മഞ്ഞളുപയോഗിക്കുന്നത് അത്യുത്തമമാണ്. ഇതു മാത്രമല്ല മുകത്തെ പാടുകൾ മായുന്നതിനും മഞ്ഞൾ ഗുണം ചെയ്യും. മികച്ച അണുനീശിനികൂടിയാണ് നമ്മുടെ മഞ്ഞൾ. ചർമ്മത്തിന്റെ പ്രശ്നങ്ങൾ അകറ്റി നിർത്താനും ചർമ്മശുദ്ധമായിരിക്കാനും സഹായിക്കുന്ന മ‍ഞ്ഞൾ തന്നെയാണ് ബെസ്റ്റ് ഫെയ്സ്മാസ്ക്.
11-ബ്ലീച്ചിങ്ങിന് നാരങ്ങയും വെള്ളരിക്കയും.
രാസപദാർത്ഥങ്ങള്‍ ഉപയോഗിച്ചുള്ള ബ്ലീച്ചിങ്ങിനുമുണ്ട് മുത്തശ്ശിവൈദ്യത്തിൽ പകരക്കാരൻ. മുഖചർമ്മത്തിലെ കരുവാളിപ്പും അഴുക്കും നീക്കം ചെയ്യാൻ നാരങ്ങയുടെ നീരും വെള്ളരിക്കയുടെ നീരും ചേർത്ത മിശ്രിതം ഉപയോഗിക്കാം. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ബ്ലീച്ചിങ്ങ് ഏജന്റ്സ് ഏതൊരു ആധുനിക ബ്ലീച്ചിങ്ങ് ഉപാധിയേക്കാളും ഫലം ചെയ്യും.
12-മുഖക്കുരുവകറ്റാൻ നാരങ്ങ.
പെൺകുട്ടികളുടെ സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാം സ്ഥാനം മുഖക്കുരുവുന് തന്നെയാണ്. മുഖക്കുരുവിനെ ചെറുക്കാൻ വിപണിയിൽ കിട്ടുന്ന ക്രീമുകളും മറ്റും പയറ്റിമടുത്തെങകിൽ ഇനി ഒരു നാടൻ വിദ്യ പരീക്ഷിക്കാം. ഒരു ചെറുനാരങ്ങ മുറിച്ച് അതിന്റെ നീര് ഒരു പാത്രത്തിലെടുക്കുക. അത്രയും അളവിൽ തന്ന വെള്ളവും ഒഴിച്ച് യോജിപ്പാം. ഇനി ഈ നീര് അൽപം പഞ്ഞിയിൽ മുക്കികുരുവുള്ള ഭാഗത്ത് പുരട്ടിക്കോളൂ. മുഖക്കുരു പോകാൻ ഇത് സഹായിക്കുമെന്ന് മാത്രമല്ല നാരങ്ങയുടെ അണുനാശനശക്തി ചർമ്മം പാടുകളില്ലാതെ ഭംഗിയായരിക്കനും സഹായിക്കും.
13 -കറുത്തപാടിന് ഉരുളക്കിഴങ്ങ്.
കണ്ണിനു താഴെയുള്ള കറുത്തപാടുകളകറ്റാൻ ഉരുളക്കിഴങ്ങിന് സാധിക്കും. ഒരു ഉരുളക്കിഴങ്ങെടുത്ത് ചെറിയ കഷ്ണമായി മുറിക്കണം. കഴുകിയ ശേഷം അത് കണ്ണിനു താഴെ വയ്ക്കാം. അ‍ഞ്ചു മുതൽ പത്തുമിനുട്ട് വരെ ഉരുളക്കിഴങ്ങിന്റെ നീര് ചർമ്മം ആഗിരണം ചെയ്യാൻ അനുവദിക്കണം. ബ്യൂട്ടിപാർലറിൽ പോകാതെ തന്നെ കൺതടങ്ങളിലെ കറുപ്പകലും.
14‌ -ചർമ്മഭംഗിക്ക് തേൻ.
ചർമ്മം മനോഹരമായിരിക്കാൻ നമ്മുടെ മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന മറ്റൊന്നാണ് തേൻ. ഒരു ഫെയിസ്മാസ്കായി തേൻ ഉപയോഗിക്കാം. കോസ്മെറ്റിക്സ് ഉപയോഗിക്കാതെ തന്നെ തിളക്കമുള്ള ചർമ്മം നിങ്ങൾക്കും സ്വന്തമാകും.
13 - ഇടതൂർന്ന കാർകൂന്തലിന്
മുട്ടോളം എത്തുന്ന മുടിയഴകിന്റെ കഥപറയാത്ത മുത്തശ്ശിമാരുണ്ടാവില്ല. ഇടതൂർന്ന മുടിയായിരുന്നു സൗന്ദര്യത്തിന്റെ പ്രതീകം. ധാരാവം വൈറ്റമിൻ അടങ്ങിയ ഭക്ഷണം തന്നെയായിരുന്നു ഇതിന്റെ സീക്രട്ടും. മുടിയുടെ വളർച്ചയ്ക്ക് നെല്ലിക്ക കഴിക്കുന്നത് ഗുണപ്രദമാണ്. ഭക്ഷണക്രമത്തിൽ നെല്ലിക്കയ്ക്കും ഇടം കൊടുത്തോളൂ. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയും പോഷകഘടകങ്ങളും മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.
14-അകാലനര അകറ്റാൻ കാരറ്റ്.
ഇന്ന് മിക്ക ചെറുപ്പക്കാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. ഇതിൽ നിന്നും രക്ഷനേടാൻ കണ്ണിൽ കണ്ട ഹെയർകളറുകളും ഡൈയും ഉപയോഗിച്ച് മുടി നശിപ്പിക്കേണ്ട. സുലഭമായി ലഭിക്കുന്ന കാരറ്റ് ഉപയോഗിച്ചാൽ മാത്രം മതി. ദിവസവും കാരറ്റ് ‍ ‍‍‍ജ്യൂസ് കുടിക്കുന്നത് തലമുടിക്കും ശരീരത്തിനും ഉത്തമമാണ്. അകാലനര ബാധിക്കുന്നതിനെ തടയാനും കണ്ണുകളുടെ ആരോഗ്യത്തിനും ഇത് സഹായിക്കും.
15- കടലമാവിലുണ്ട് കടലോളം ഗുണങ്ങൾ
ചർമ്മത്തിലെ അമിതമായ എണ്ണമയം അകറ്റാൻ രാസപദാർത്ഥങ്ങൾ നിറഞ്ഞ സോപ്പും ഫെയിസ്വാഷും തേടി പോകേണ്ട. അതിനുമുണ്ട് മുത്തശ്ശിവൈദ്യത്തിൽ പൊടിക്കൈ. കടലമാവ് പാലിൽ ചാലിച്ച് മുഖത്തു തേച്ചാൽ മാത്രം മതി. പാലു ലഭിച്ചില്ല എങ്കിൽ ശുദ്ധമായ വെള്ളം തന്നെ ധാരാളം. അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്ന ചർമ്മകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ച് എണ്ണമയം അകറ്റാൻ ഇത് സഹായിക്കും.
ഇത്തരം  പാർശ്വഫലങ്ങൾ ഇല്ലാത്ത വഴികളിലൂടെ നമുക്ക് സൗന്ദര്യം നിലനിർത്താൻ കഴിയും .
മുഖത്തെ കറുത്ത പാടുകളും ചുളിവുകളുമകറ്റി ചർമ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ...

പരീക്ഷിക്കൂ...

ആര്യ ഉണ്ണി

2.77777777778
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top