অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഴക്കാലത്തെ ആരോഗ്യരക്ഷ അറിയേണ്ടതെല്ലാം

മഴക്കാലത്തെ ആരോഗ്യരക്ഷ അറിയേണ്ടതെല്ലാം

കാലാവസ്ഥാവ്യതിയാനങ്ങളും ആരോഗ്യവും

പ്രധാനമായും മൂന്നുതരം കാലാവസ്ഥയാണ് ഇന്ത്യയില്‍ കണ്ടു വരാറുള്ളത്.  ശീതകാലം, ഉഷ്ണകാലം, മഴക്കാലം എന്നിവയാണ് അവ.  ഒരു കൊല്ലത്തില്‍ ഉണ്ടാവുന്ന ആറു ഋതുക്കളില്‍ ഹേമന്തശിശിര ഋതുക്കള്‍ ശീതകാലമായും ഗ്രീഷ്മഋതു ഉഷ്ണകാലമായും വര്‍ഷഋതു മഴക്കാലത്തും കണക്കാക്കുന്നു.  മഞ്ഞു പെയ്യുന്ന ശിശിരത്തിനും കത്തിജ്വലിക്കുന്ന ഗ്രീഷ്മത്തിനും ഇടയില്‍ വസന്തം എന്ന ഋതു ഉണ്ട്.   കനത്തു പെയ്യുന്ന വര്‍ഷത്തിനും ശീതകാലത്തിന്റെ തുടക്കമായ ഹേമന്തത്തിനും ഇടയില്‍ ശരത് ഋതു ആണ്.  അപ്പോള്‍ ആകെ ആറു ഋതുക്കള്‍- ഹേമന്തം, ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത് എന്നിങ്ങനെ.
മേല്‍പ്പറഞ്ഞ ഋതുഗണന നന്നായി മഞ്ഞുവീഴ്ചയുണടാകുന്ന ഉത്തരേന്ത്യയിലെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ളതാണ്.  ഇതില്‍ നിന്ന് വ്യത്യസ്തമാണ് കേരളം ഉള്‍ക്കൊള്ളുന്ന ദക്ഷിണേന്ത്യ.  വര്‍ഷത്തില്‍ പകുതിയോളം മഴക്കാലമാവുന്ന കേരളത്തില്‍ തണുപ്പുകാലം കൂടിയാല്‍ രണ്ടു മാസമേ ഉണ്ടാവുകയുളളൂ.  അതുതന്നെ കനത്ത ഹിമപാതമൊന്നും ഇല്ലാതെയാണുതാനും.  ഇടവപ്പാതിയില്‍ തുടങ്ങി തുലാവര്‍ഷത്തില്‍ അവസാനിക്കുന്ന കേരളത്തിലെ മഴക്കാലം വിവിധ സ്വഭാവങ്ങള്‍ കാണിക്കുന്നുണ്ട്.  ഇടിവെട്ടി പുതുമഴ പെയ്യുന്ന ഇടവപ്പാതിയെ മഴത്തുടക്കമായി പരിഗണിക്കും തിരിമുറിയാതെ പെയ്യുന്ന കര്‍ക്കിടകവും മഴയും വെയിലും ഒളിച്ചു കളിക്കുന്ന ചിങ്ങവും കന്നിയും നമുക്കറിയാവുന്നതാണ്.  വീണ്ടും ഇടിവെട്ടിപ്പെയ്യുന്ന തുലാവര്‍ഷം മഴപോക്കുകാലമാണ്.
ഈ ബൃഹത്തായ മഴക്കാലത്തില്‍ മഴ തുടക്കത്തെ ആയുര്‍വേദം പ്രാവൃട് എന്നാണ് വിളിക്കുന്നത്.  വൃഷ്ടിയുടെ പ്രാരംഭത്തെ പ്രാവൃട് എന്നു വിളിക്കുന്നു.  അതുകൊണ്ടു തന്നെ കേരളത്തിലെ ഋതു ഗണനയില്‍ അതിശൈത്യമുള്ള ശിശിരമില്ല, പകരം ഹേമന്തം, വസന്തം, ഗ്രീഷ്മം, പ്രാവൃട്, വര്‍ഷം, ശരത് എന്നിവയാണുള്ളത്.  ഇതില്‍ തന്നെ ചില ഋതുക്കളൊക്കെ പൂര്‍ണസ്വഭാവം കാണിക്കാറില്ല.  മഴക്കാല പ്രാധാന്യമുള്ള കേരളത്തില്‍ മഴക്കാലത്തിന് പ്രാധാന്യമുള്ള കേരളത്തില്‍ മഴ തുടക്കമായ പ്രാവൃട് എന്ന ഋതുവിന് ആയുര്‍വേദ ചികിത്സയിലും പ്രാധാന്യമുണ്ട്.
അഗ്നിയാണ് വില്ലന്‍, ആഹാരം ശ്രദ്ധിക്കുക
പുറമെയുള്ള തണുപ്പ് കൂടിവരുന്ന ഹേമന്ത ശിശിരങ്ങളാകുന്ന മഞ്ഞുകാലത്ത് പൊതുവെ നല്ല വിശപ്പായിരിക്കും.  ജാരാഗ്നി ഏറ്റവും മികച്ചതായി പ്രവര്‍ത്തിക്കുന്ന കാലമാണ് ഇത്.  ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ വേണ്ടി കഴിക്കുന്ന ആഹാരം വേഗത്തിലും പൂര്‍ണമായും ദഹിച്ചു പോകും.
ഇതിനുനേരെ വിപരീതമാണ് വേനല്‍ക്കാലം.  പുറമെ ചൂടു കൂടിന്നതിനാല്‍ ശരീരത്തിലെ ജലാംശം ധാരാളം നഷ്ടപ്പെടുകയും ജിവജാലങ്ങള്‍ ആഹാരത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. അഗ്നി ക്രമേണ കുറയുകയാണ് ചെയ്യുക.  വിശപ്പിന് പകരം ദാഹമാണുണ്ടാവുക. അന്തരീക്ഷത്തിലെ ചൂടുകൊണ്ടും ജലാംശം കുറഞ്ഞുമുണ്ടാകുന്ന രൂക്ഷതയും ഉഷ്ണവും ശരീരത്തില്‍ വാതപിത്തദോഷങ്ങളെ വര്‍ധിപ്പിക്കുന്നു.  രൂക്ഷതയും ഉഷ്ണമായ ഭൂമിയിലേക്ക് പുതുമഴ പെയ്യുമ്പോള്‍ ശരീരം ക്ഷീണിച്ചിരിക്കുന്നു. ജീവജാലങ്ങളില്‍ പൊടുന്നനെ ഉണ്ടാവുന്ന നനവും തണുപ്പും താത്കാലികമായി കഥ ദോഷത്തെ വര്‍ദ്ധിപ്പിക്കുന്നു.  പൊതുവെ ദുര്‍ബ്ബലമായ ദഹനശക്തിയെ ഇത് ഒന്നുകൂടി ദുഷിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമല്ലാതാക്കുകയും ചെയ്യും.  ചയാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന അഗ്നി ഏറ്റവും തകരാറിലാവുന്നകാലമാണ് മണ്‍സൂണ്‍ തുടങ്ങുന്ന കാലം.  അതിനാല്‍ മഴത്തുടക്കത്തില്‍ മൂന്നു ദോഷങ്ങള്‍ക്കും തകരാറുണ്ടാവാത്ത വിധത്തില്‍ അഗ്നിയെ വര്‍ദ്ധിപ്പിക്കാനും അതിന് തക്കതായ ആഹാരങ്ങള്‍ ഉപയോഗിക്കാനുമാണ് ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്നത്.
തപിച്ചും വരണ്ടുമിരിക്കുന്ന ഭൂമിയിലേക്ക് പുതുമഴ പെയ്യുമ്പോള്‍ ജലത്തിന് അമ്ലത (പുളിപ്പ്) കൈവരുന്നു.  ഇത് ശരീരത്തില്‍ വിദാഹം ഉണ്ടാകുന്നു. വിദാഹമെന്നാല്‍ കഴിക്കുന്ന ആഹാരം പുളിച്ചു പോകുന്ന രീതിയില്‍ പാകപ്പെടുന്നതാണ്.  ഇത് വീണ്ടും അഗ്നിയെ തകരാറിലാക്കുകയും പിത്തത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  വിശപ്പ് കൂടുതലാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉള്ള വയറ്റിലെ കാളിച്ചയാണ് വിദാഹം. ഈ കാരണത്താലും മഴത്തുടക്കത്തില്‍ ആഹാരം ശ്രദ്ധിക്കണം.
ശരീരം ദുര്‍ബലം
ബലമെന്നാല്‍ അധ്വാനശക്തിയും രോഗപ്രതിയോധ ശക്തിയും ചേര്‍ന്നതാണ്. അതിനാല്‍ തന്നെ ദുര്‍ബല ശരീരത്തില്‍ പകര്‍ച്ചവ്യാധികള്‍ വരാന്‍ എളുപ്പമാണ്.  അഗ്നി തകരാറിലാണെന്നതിനാല്‍ ആഹാരത്തിലെ അശ്രദ്ധ ദഹനക്കേടും അതോടനുബന്ധിച്ചുള്ള രോഗങ്ങളും ഉണ്ടാക്കാം.  ശരീരബലം കൂട്ടാന്‍ പോഷകസമ്പുഷ്ടവും ഊര്‍ജ്ജസമ്പുഷ്ടവുമായ ഗുരു ആഹാരങ്ങള്‍ ശീലിച്ചാല്‍ ദഹിപ്പിക്കാന്‍ അഗ്നിയെക്കൊണ്ടാവില്ല.  അതിനാല്‍ ദഹനത്തെ കുഴപ്പത്തിലാക്കാത്തതും ബലത്തെ വര്‍ദ്ധിപ്പിക്കുന്നതുമായ മാംസസൂപ്പുകളും ധാന്യസൂപ്പുകളും ഒക്കെ സേവിക്കേണ്ട സമയമാണിത്.
കര്‍ക്കടം ദുര്‍ഘടം, കഞ്ഞി കുടിക്കുക തന്നെ
പഞ്ഞമാസമായതിനാലാണ് കര്‍ക്കിടകത്തില്‍ കഞ്ഞികുടിക്കുന്നത് എന്നാണ് പൊതുവെ മനസ്സിലാക്കിയിരിക്കുന്നത്.  ആരോഗ്യശാസ്ത്രമായ ആയുര്‍വേദം ഇതില്‍ നിന്നു വ്യത്യസ്തമായി കര്‍ക്കിടകത്തിലെ കഞ്ഞികുടിക്ക് ശാസ്ത്രീയമായ അര്‍ത്ഥതലം കാണുന്നു.  അഗ്നി ഏറ്റവും കുറഞ്ഞതും ദുര്‍ബലത കൂടിയും ഇതിക്കുന്നു സാഹചര്യത്തില്‍ എളുപ്പം ദഹിക്കുന്നതും ഊര്‍ജ്ജപ്രദവും ആയ കഞ്ഞിയാണ് ഉത്തമം.  നൂറു ശതമാനവും ആഗിരണം ചെയ്യപ്പെടുന്ന ആഹാരഭാവം ഏറ്റവും കൂടുതലുള്ളതിനാല്‍ കഞ്ഞി പ്രാണനെ വര്‍ദ്ധിപ്പിക്കുന്നു.  കഞ്ഞി ദഹിക്കാന്‍ ലഘുവാണ്. മലമൂത്രങ്ങളെ പ്രവര്‍ത്തിപ്പിക്കും.  ദഹനക്കേടോ വയറിന് സ്തംഭനമോ ഉണ്ടാവില്ല.  ഋതുസ്വഭാവമനുസരിച്ച് കുറഞ്ഞിരിക്കുന്ന അഗ്നിയെ ക്രമേണ വര്‍ധിപ്പിക്കുകയും ചെയ്യും.  പൊടിയരിക്കഞ്ഞിക്ക് ഇത്രയും ഗുണം ഉണ്ടാവുമ്പോള്‍ കഞ്ഞി ചില ഔഷധങ്ങളും കൂട്ടി പാകപ്പെടുത്തിയാല്‍ വിശേഷമായി പല പ്രശസ്തരായ വൈദ്യശ്രേഷ്ഠ•ാരും  ഇന്ന് പല മാറാവ്യാധികള്‍ക്കും കഷായക്കഞ്ഞികള്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.

കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞികള്‍

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടപ്പിലുള്ള രീതി പ്രമുഖ കമ്പനിയുടെ കഷായക്കഞ്ഞി കിറ്റില്‍ നിന്നും അരിയും മരുന്നുപൊടിയും എടുത്ത് പാക്കറ്റിലെ കുറിപ്പുപ്രകാരം ഉണ്ടാക്കി നാലു ടീസ്പൂണ്‍ (കൂടിയാല്‍ മ്മ ഗ്ലാസ്സ്) വീതം വീട്ടിലെ എല്ലാവര്‍ക്കും മൃഷ്ടാനമായ പ്രാതലിന് ശേഷം നല്‍കുക എന്നതാണ്.  പലരും ഉലുവയുടെയും മറ്റു മരുന്നുകളുടെയും ചുവകൊണ്ട് പകുതി കഴിച്ച് മാറ്റി വെക്കും.  എല്ലാവര്‍ഷവും കഷായക്കഞ്ഞി കുടിക്കാറുണ്ട് എന്ന് ഊറ്റം കൊള്ളുകയും ചെയ്യും.
ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത് അങ്ങനെയല്ല.  ഒരു ആഹാരക്കാലം കഞ്ഞിയായിരിക്കണം.  അതായത് പ്രാതല്‍ ഒഴിവാക്കി കഞ്ഞി കുടിക്കണമെന്നര്‍ത്ഥം.  ഇങ്ങനെ 14 ദിവസം (ഒരു ഋതുസന്ധി) ശീലിക്കുന്നത് മഴക്കാല രോഗങ്ങളെ ചെറുക്കുകയും ശരീരബലത്തെ കൂട്ടുകയും ചെയ്യും.  കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ പകര്‍ച്ചപ്പനി രോഗികളെ ചികിത്സിച്ചപ്പോള്‍ മനസ്സിലായത് മസാല/ഫാസ്റ്റ് ഫുഡ് ആഹാരരീതി ശീലിച്ചവരില്‍ പകര്‍ച്ചപ്പനി സാധ്യത കൂടുതലാണ് എന്നാണ്.
ആരോഗ്യസംരക്ഷണം കര്‍ക്കടകത്തില്‍
ആയുര്‍വേദ സിദ്ധാന്തമനുസരിച്ച് ഓരോ പ്രത്യേക ഋതുക്കളിലും വര്‍ദ്ധിക്കുന്ന ദോഷങ്ങളെ രോഗകാരണമാകുന്ന രീതിയില്‍ കോപിക്കുന്നതിന് മുന്‍പ് ചികിത്സിച്ചു പുറത്തു കളയണം.  ഇതിനെ ഋതു ശോധനം എന്നു വിളിക്കാം.  ഇതില്‍ മഴക്കാല ചികിത്സക്ക് മാത്രം ഒരു വാണിജ്യ സ്വഭാവം വന്നത് ശാസ്ത്രയുക്തമല്ല. വേനല്‍ക്കാലത്ത് വര്‍ദ്ധിക്കുന്ന വാതത്തെ വസ്തി (ഔഷധ എനിമ)യിലൂടെ പുറത്തു കളയണം.  യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കാലാവസ്ഥയില്‍ വാതപിത്ത വൃദ്ധിയാണ് ഗ്രീഷ്മത്തില്‍ ഉണ്ടാവുക. അതിനാല്‍ തന്നെ മൃദുവായി വയറിളക്കുന്നത് മഴത്തുടക്കത്തി ഏറെ ഗുണം ചെയ്യും.  അവിപത്തിചൂര്‍ണം, ഗന്ധര്‍വ്വ ഹസ്താദി, ആവണക്കെണ്ണ, തൃവൃത്‌ലേഹ്യം തുടങ്ങിയവ വയറിളക്കാന്‍ അവസ്ഥാനുസരേണ ഉപയോഗിക്കാവുന്നതാണ്.  മഴക്കാല പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വേദ ആസ്പത്രികളില്‍ നിന്ന് ഋതുശോധനാ ചൂര്‍ണങ്ങള്‍ നല്‍കി വയറിളക്കിയപ്പോള്‍ പകര്‍ച്ചപ്പനികള്‍ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.  കനത്തചൂടില്‍ നിന്ന് ആദ്യമായി മഴ പെയ്യുന്ന രണ്ടാഴ്ചകളിലാണ് മൃദുവായി വയറിളക്കേണ്ടത്.  വസ്തി ചികിത്സ ഉത്തമമാണെങ്കിലും ആസ്പത്രികളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടുണ്ട്.

തിരുമ്മുചികിത്സ വേണോ?

കര്‍ക്കിടകത്തില്‍ തിരിമ്മു ചികിത്സ വ്യാപകമാവാറുണ്ട്.  ഉഴിച്ചിലും പിഴിച്ചിലും ശരീരത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തു കളയാന്‍ സഹായിക്കും.  എന്നാല്‍ വ്യക്തമായ വൈദ്യനിര്‍ദേശത്തോടെ മാത്രമേ ഇവ ചെയ്യാവൂ.  കളരി പഠനത്തിന്റെ ഭാഗമായി ചെയ്യുന്ന ചവുട്ടി ഉഴിച്ചിലും മറ്റും അഭ്യാസികള്‍ക്കോ അഭ്യാസികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ കൊള്ളാം.  സ്വസ്ഥനില്‍തൈലം പുരട്ടിയുള്ള ഉഴിച്ചിലും ചവുട്ടി ഉഴിച്ചിലുമെല്ലാം നല്ല തണുപ്പുള്ള ഹേമന്തഋതു (വൃശ്ചികം/ധനു/മകരം)വിലാണ് ഏറ്റവും അനുയോജ്യം.  വ്യക്തമായ വൈദ്യനിര്‍ദേശമില്ലാതെ ചെയ്യുന്ന ചില ചികിത്സകള്‍ നീര്‍പ്പിടുത്തം എന്ന് പൊതുവെ പറയപ്പെടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.  കര്‍ക്കിടകത്തില്‍ അനുഷ്ഠിക്കുന്ന ഇത്തരം എല്ലാ ബാഹ്യചികിത്സകളിലും വ്യക്തിയുടെ ശരീരബലവും അഗ്നിയുടെ ശക്തിയും വിവേചിച്ച് മനസ്സിലാക്കുകയും അതനുസരിച്ചുള്ള ആഹാര ഔഷധകല്പനകള്‍ പാലിക്കുകയും വേണം.
കര്‍ക്കടകത്തില്‍ വിഷസങ്കടം
പിത്തപ്രകൃതിക്കാരായ വ്യക്തികളില്‍ പിത്തവര്‍ദ്ധകമായ അല്‍പ്പാല്‍പ്പമായി ഉപയോഗിക്കപ്പെടുന്ന വിഷങ്ങള്‍ (മദ്യം/പുകയില/രാസപദാര്‍ത്ഥങ്ങള്‍/അച്ചാറാകള്‍/ അധികമായ പുളി, എരിവ്, ഉപ്പ്, വിനാഗിരി തുടങ്ങിയവ ചേര്‍ന്ന ആഹാരങ്ങള്‍) വര്‍ഷകാലത്ത് സഞ്ചിത വിഷമായി കോപിക്കാറുണ്ട്.  പൊതുവെ വര്‍ഷഋതുവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് മേല്‍പ്പറഞ്ഞ ശീലങ്ങളുള്ള പിത്തപ്രകൃതിക്കാരിലാണ്.   ആയുര്‍വേദത്തില്‍ ഇതിനെ വിഷസങ്കടം എന്നു പറയുന്നു.  കഴിഞ്ഞ വര്‍ഷകാലങ്ങളില്‍ വീല്‍സ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനികള്‍ ബാധിച്ച് മരിച്ചു പോയവര്‍ പലരും മദ്യപാനം മൂലം കരള്‍ തകരാറിലായവരായിരുന്നു എന്നോര്‍ക്കുക.  മേല്‍പ്പറഞ്ഞ ശരീരപ്രകൃതികള്‍ക്ക് പകര്‍ച്ചപ്പനികള്‍ ബാധിക്കാനും ആപത്കരമാവാനും സാധ്യതകള്‍ ഏറെയാണ്.

മഴക്കാലത്ത് പൊതുവെ ശ്രദ്ധിക്കേണ്ടവ

മഴക്കാലത്ത് പടിഞ്ഞാറന്‍ കാറ്റ് വീശും.  കഴിയുന്നതും അത് കൊള്ളാതെ നോക്കുതന്നതാണ് നല്ലത്.  എല്ലായ്‌പ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കണം.  ജലം മലിനമാവാനുള്ള സാധ്യത കൂടിയതിനാല്‍ കുടിക്കാനും കുളിക്കാനും ശുദ്ധജലം തന്നെയെന്ന് ഉറപ്പുവരുത്തണം.  വെള്ളം തിളപ്പിച്ചു മാത്രമേ കുടിക്കാവൂ.  വീട്ടിനകത്ത് ഔഷധങ്ങള്‍ പുകയ്ക്കുന്നത് ഉചിതമാണ്. കുന്തിരിക്കം, ഗുഗ്ഗുലു, അകില്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.  രോഗാണുക്കളെയും രോഗാണുവാഹകരായ കൊതുക്, ഈച്ച തുടങ്ങിയവയെയും ധൂപനം അകറ്റി നിര്‍ത്തുന്നു.  മാര്‍ക്കറ്റില്‍ അപരാജിതധൂമം എന്ന ഒരു ഔഷധം ലഭ്യമാണ്.  ഉണങ്ങിയ വേപ്പിലയും തുമ്പയും പുകയ്ക്കാന്‍ ഉപയോഗിക്കാം.  മഴക്കാലത്ത് പകലുറക്കം നല്ലതല്ല. മുക്കുടിയും മോരുകാച്ചിയതും ഉപയോഗിക്കാം.  എരിവ് അധികമുള്ള ആഹാരം നല്ലതല്ല.
മഴക്കാലത്ത് പനി വരാതെ നോക്കണം.  പൊതുവെ സീസണലായുണ്ടാകുന്ന പനികള്‍ ചികിത്സിക്കാന്‍ എളുപ്പമാണ്.  എന്നാല്‍ വര്‍ഷകാലത്തുണ്ടാകുന്ന വാതികപ്പനി (വേദനപ്പനി) ചികിത്സ ദുഷ്‌കരമായതാണ് എന്ന് ആയുര്‍വേദം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞു വെച്ചിട്ടുണ്ട്. ആയുര്‍വേദം അനുശാസിക്കുന്ന ഋതുചര്യകള്‍ പാലിച്ചാല്‍ സീസണ്‍ പനികളെ പ്രതിരോധിക്കാം.
കടപ്പാട് : ആരോഗ്യമാസിക

കാലാവസ്ഥാവ്യതിയാനങ്ങളും ആരോഗ്യവും പ്രധാനമായും മൂന്നുതരം കാലാവസ്ഥയാണ് ഇന്ത്യയില്‍ കണ്ടു വരാറുള്ളത്.  ശീതകാലം, ഉഷ്ണകാലം, മഴക്കാലം എന്നിവയാണ് അവ. ഒരു കൊല്ലത്തില്‍ ഉണ്ടാവുന്ന ആറു ഋതുക്കളില്‍ ഹേമന്തശിശിര ഋതുക്കള്‍ ശീതകാലമായും ഗ്രീഷ്മഋതു ഉഷ്ണകാലമായും വര്‍ഷഋതു മഴക്കാലത്തും കണക്കാക്കുന്നു.  മഞ്ഞു പെയ്യുന്ന ശിശിരത്തിനും കത്തിജ്വലിക്കുന്ന ഗ്രീഷ്മത്തിനും ഇടയില്‍ വസന്തം എന്ന ഋതു ഉണ്ട്.   കനത്തു പെയ്യുന്ന വര്‍ഷത്തിനും ശീതകാലത്തിന്റെ തുടക്കമായ ഹേമന്തത്തിനും ഇടയില്‍ ശരത് ഋതു ആണ്.  അപ്പോള്‍ ആകെ ആറു ഋതുക്കള്‍- ഹേമന്തം, ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത് എന്നിങ്ങനെ. മേല്‍പ്പറഞ്ഞ ഋതുഗണന നന്നായി മഞ്ഞുവീഴ്ചയുണടാകുന്ന ഉത്തരേന്ത്യയിലെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ളതാണ്.  ഇതില്‍ നിന്ന് വ്യത്യസ്തമാണ് കേരളം ഉള്‍ക്കൊള്ളുന്ന ദക്ഷിണേന്ത്യ.  വര്‍ഷത്തില്‍ പകുതിയോളം മഴക്കാലമാവുന്ന കേരളത്തില്‍ തണുപ്പുകാലം കൂടിയാല്‍  രണ്ടു മാസമേ ഉണ്ടാവുകയുളളൂ.  അതുതന്നെ കനത്ത ഹിമപാതമൊന്നും ഇല്ലാതെയാണുതാനും.  ഇടവപ്പാതിയില്‍ തുടങ്ങി തുലാവര്‍ഷത്തില്‍ അവസാനിക്കുന്ന കേരളത്തിലെ മഴക്കാലം വിവിധ സ്വഭാവങ്ങള്‍ കാണിക്കുന്നുണ്ട്.  ഇടിവെട്ടി പുതുമഴ പെയ്യുന്ന ഇടവപ്പാതിയെ മഴത്തുടക്കമായി പരിഗണിക്കും തിരിമുറിയാതെ പെയ്യുന്ന കര്‍ക്കിടകവും മഴയും വെയിലും ഒളിച്ചു കളിക്കുന്ന ചിങ്ങവും കന്നിയും നമുക്കറിയാവുന്നതാണ്.  വീണ്ടും ഇടിവെട്ടിപ്പെയ്യുന്ന തുലാവര്‍ഷം മഴപോക്കുകാലമാണ്. ഈ ബൃഹത്തായ മഴക്കാലത്തില്‍ മഴ തുടക്കത്തെ ആയുര്‍വേദം പ്രാവൃട് എന്നാണ് വിളിക്കുന്നത്.  വൃഷ്ടിയുടെ പ്രാരംഭത്തെ പ്രാവൃട് എന്നു വിളിക്കുന്നു.  അതുകൊണ്ടു തന്നെ കേരളത്തിലെ ഋതു ഗണനയില്‍ അതിശൈത്യമുള്ള ശിശിരമില്ല, പകരം ഹേമന്തം, വസന്തം, ഗ്രീഷ്മം, പ്രാവൃട്, വര്‍ഷം, ശരത് എന്നിവയാണുള്ളത്.  ഇതില്‍ തന്നെ ചില ഋതുക്കളൊക്കെ പൂര്‍ണസ്വഭാവം കാണിക്കാറില്ല.  മഴക്കാല പ്രാധാന്യമുള്ള കേരളത്തില്‍ മഴക്കാലത്തിന് പ്രാധാന്യമുള്ള കേരളത്തില്‍ മഴ തുടക്കമായ പ്രാവൃട് എന്ന ഋതുവിന് ആയുര്‍വേദ ചികിത്സയിലും പ്രാധാന്യമുണ്ട്.അഗ്നിയാണ് വില്ലന്‍, ആഹാരം ശ്രദ്ധിക്കുക പുറമെയുള്ള തണുപ്പ് കൂടിവരുന്ന ഹേമന്ത ശിശിരങ്ങളാകുന്ന മഞ്ഞുകാലത്ത് പൊതുവെ നല്ല വിശപ്പായിരിക്കും.  ജാരാഗ്നി ഏറ്റവും മികച്ചതായി പ്രവര്‍ത്തിക്കുന്ന കാലമാണ് ഇത്.  ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ വേണ്ടി കഴിക്കുന്ന ആഹാരം വേഗത്തിലും പൂര്‍ണമായും ദഹിച്ചു പോകും.  ഇതിനുനേരെ വിപരീതമാണ് വേനല്‍ക്കാലം.  പുറമെ ചൂടു കൂടിന്നതിനാല്‍ ശരീരത്തിലെ ജലാംശം ധാരാളം നഷ്ടപ്പെടുകയും ജിവജാലങ്ങള്‍ ആഹാരത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു.  അഗ്നി ക്രമേണ കുറയുകയാണ് ചെയ്യുക.  വിശപ്പിന് പകരം ദാഹമാണുണ്ടാവുക.  അന്തരീക്ഷത്തിലെ ചൂടുകൊണ്ടും ജലാംശം കുറഞ്ഞുമുണ്ടാകുന്ന രൂക്ഷതയും ഉഷ്ണവും ശരീരത്തില്‍ വാതപിത്തദോഷങ്ങളെ വര്‍ധിപ്പിക്കുന്നു.  രൂക്ഷതയും ഉഷ്ണമായ ഭൂമിയിലേക്ക് പുതുമഴ പെയ്യുമ്പോള്‍ ശരീരം ക്ഷീണിച്ചിരിക്കുന്നു. ജീവജാലങ്ങളില്‍ പൊടുന്നനെ ഉണ്ടാവുന്ന നനവും തണുപ്പും താത്കാലികമായി കഥ ദോഷത്തെ വര്‍ദ്ധിപ്പിക്കുന്നു.  പൊതുവെ ദുര്‍ബ്ബലമായ ദഹനശക്തിയെ ഇത് ഒന്നുകൂടി ദുഷിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമല്ലാതാക്കുകയും ചെയ്യും.  ചയാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന അഗ്നി ഏറ്റവും തകരാറിലാവുന്നകാലമാണ് മണ്‍സൂണ്‍ തുടങ്ങുന്ന കാലം.  അതിനാല്‍ മഴത്തുടക്കത്തില്‍ മൂന്നു ദോഷങ്ങള്‍ക്കും തകരാറുണ്ടാവാത്ത വിധത്തില്‍ അഗ്നിയെ വര്‍ദ്ധിപ്പിക്കാനും അതിന് തക്കതായ ആഹാരങ്ങള്‍ ഉപയോഗിക്കാനുമാണ് ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്നത്. തപിച്ചും വരണ്ടുമിരിക്കുന്ന ഭൂമിയിലേക്ക് പുതുമഴ പെയ്യുമ്പോള്‍ ജലത്തിന് അമ്ലത (പുളിപ്പ്) കൈവരുന്നു.  ഇത് ശരീരത്തില്‍ വിദാഹം ഉണ്ടാകുന്നു.  വിദാഹമെന്നാല്‍ കഴിക്കുന്ന ആഹാരം പുളിച്ചു പോകുന്ന രീതിയില്‍ പാകപ്പെടുന്നതാണ്.  ഇത് വീണ്ടും അഗ്നിയെ തകരാറിലാക്കുകയും പിത്തത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  വിശപ്പ് കൂടുതലാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉള്ള വയറ്റിലെ കാളിച്ചയാണ് വിദാഹം.  ഈ കാരണത്താലും മഴത്തുടക്കത്തില്‍ ആഹാരം ശ്രദ്ധിക്കണം.ശരീരം ദുര്‍ബലം ബലമെന്നാല്‍ അധ്വാനശക്തിയും രോഗപ്രതിയോധ ശക്തിയും ചേര്‍ന്നതാണ്.  അതിനാല്‍ തന്നെ ദുര്‍ബല ശരീരത്തില്‍ പകര്‍ച്ചവ്യാധികള്‍ വരാന്‍ എളുപ്പമാണ്.  അഗ്നി തകരാറിലാണെന്നതിനാല്‍ ആഹാരത്തിലെ അശ്രദ്ധ ദഹനക്കേടും അതോടനുബന്ധിച്ചുള്ള രോഗങ്ങളും ഉണ്ടാക്കാം.  ശരീരബലം കൂട്ടാന്‍ പോഷകസമ്പുഷ്ടവും ഊര്‍ജ്ജസമ്പുഷ്ടവുമായ ഗുരു ആഹാരങ്ങള്‍ ശീലിച്ചാല്‍ ദഹിപ്പിക്കാന്‍ അഗ്നിയെക്കൊണ്ടാവില്ല.  അതിനാല്‍ ദഹനത്തെ കുഴപ്പത്തിലാക്കാത്തതും ബലത്തെ വര്‍ദ്ധിപ്പിക്കുന്നതുമായ മാംസസൂപ്പുകളും ധാന്യസൂപ്പുകളും ഒക്കെ സേവിക്കേണ്ട സമയമാണിത്.കര്‍ക്കടം ദുര്‍ഘടം, കഞ്ഞി കുടിക്കുക തന്നെ പഞ്ഞമാസമായതിനാലാണ് കര്‍ക്കിടകത്തില്‍ കഞ്ഞികുടിക്കുന്നത് എന്നാണ് പൊതുവെ മനസ്സിലാക്കിയിരിക്കുന്നത്.  ആരോഗ്യശാസ്ത്രമായ ആയുര്‍വേദം ഇതില്‍ നിന്നു വ്യത്യസ്തമായി കര്‍ക്കിടകത്തിലെ കഞ്ഞികുടിക്ക് ശാസ്ത്രീയമായ അര്‍ത്ഥതലം കാണുന്നു.  അഗ്നി ഏറ്റവും കുറഞ്ഞതും ദുര്‍ബലത കൂടിയും ഇതിക്കുന്നു സാഹചര്യത്തില്‍ എളുപ്പം ദഹിക്കുന്നതും ഊര്‍ജ്ജപ്രദവും ആയ കഞ്ഞിയാണ് ഉത്തമം.  നൂറു ശതമാനവും ആഗിരണം ചെയ്യപ്പെടുന്ന ആഹാരഭാവം ഏറ്റവും കൂടുതലുള്ളതിനാല്‍ കഞ്ഞി പ്രാണനെ വര്‍ദ്ധിപ്പിക്കുന്നു.  കഞ്ഞി ദഹിക്കാന്‍ ലഘുവാണ്. മലമൂത്രങ്ങളെ പ്രവര്‍ത്തിപ്പിക്കും.  ദഹനക്കേടോ വയറിന് സ്തംഭനമോ ഉണ്ടാവില്ല.  ഋതുസ്വഭാവമനുസരിച്ച് കുറഞ്ഞിരിക്കുന്ന അഗ്നിയെ ക്രമേണ വര്‍ധിപ്പിക്കുകയും ചെയ്യും.  പൊടിയരിക്കഞ്ഞിക്ക് ഇത്രയും ഗുണം ഉണ്ടാവുമ്പോള്‍ കഞ്ഞി ചില ഔഷധങ്ങളും കൂട്ടി പാകപ്പെടുത്തിയാല്‍ വിശേഷമായി പല പ്രശസ്തരായ വൈദ്യശ്രേഷ്ഠ•ാരും  ഇന്ന് പല മാറാവ്യാധികള്‍ക്കും കഷായക്കഞ്ഞികള്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞികള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടപ്പിലുള്ള രീതി പ്രമുഖ കമ്പനിയുടെ കഷായക്കഞ്ഞി കിറ്റില്‍ നിന്നും അരിയും മരുന്നുപൊടിയും എടുത്ത് പാക്കറ്റിലെ കുറിപ്പുപ്രകാരം ഉണ്ടാക്കി നാലു ടീസ്പൂണ്‍ (കൂടിയാല്‍ മ്മ ഗ്ലാസ്സ്) വീതം വീട്ടിലെ എല്ലാവര്‍ക്കും മൃഷ്ടാനമായ പ്രാതലിന് ശേഷം നല്‍കുക എന്നതാണ്.  പലരും ഉലുവയുടെയും മറ്റു മരുന്നുകളുടെയും ചുവകൊണ്ട് പകുതി കഴിച്ച് മാറ്റി വെക്കും.  എല്ലാവര്‍ഷവും കഷായക്കഞ്ഞി കുടിക്കാറുണ്ട് എന്ന് ഊറ്റം കൊള്ളുകയും ചെയ്യും.   ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത് അങ്ങനെയല്ല.  ഒരു ആഹാരക്കാലം കഞ്ഞിയായിരിക്കണം.  അതായത് പ്രാതല്‍ ഒഴിവാക്കി കഞ്ഞി കുടിക്കണമെന്നര്‍ത്ഥം.  ഇങ്ങനെ 14 ദിവസം (ഒരു ഋതുസന്ധി) ശീലിക്കുന്നത് മഴക്കാല രോഗങ്ങളെ ചെറുക്കുകയും ശരീരബലത്തെ കൂട്ടുകയും ചെയ്യും.  കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ പകര്‍ച്ചപ്പനി രോഗികളെ ചികിത്സിച്ചപ്പോള്‍ മനസ്സിലായത് മസാല/ഫാസ്റ്റ് ഫുഡ് ആഹാരരീതി ശീലിച്ചവരില്‍ പകര്‍ച്ചപ്പനി സാധ്യത കൂടുതലാണ് എന്നാണ്.ആരോഗ്യസംരക്ഷണം കര്‍ക്കടകത്തില്‍ ആയുര്‍വേദ സിദ്ധാന്തമനുസരിച്ച് ഓരോ പ്രത്യേക ഋതുക്കളിലും വര്‍ദ്ധിക്കുന്ന ദോഷങ്ങളെ രോഗകാരണമാകുന്ന രീതിയില്‍ കോപിക്കുന്നതിന് മുന്‍പ് ചികിത്സിച്ചു പുറത്തു കളയണം.  ഇതിനെ ഋതു ശോധനം എന്നു വിളിക്കാം.  ഇതില്‍ മഴക്കാല ചികിത്സക്ക് മാത്രം ഒരു വാണിജ്യ സ്വഭാവം വന്നത് ശാസ്ത്രയുക്തമല്ല. വേനല്‍ക്കാലത്ത് വര്‍ദ്ധിക്കുന്ന വാതത്തെ വസ്തി (ഔഷധ എനിമ)യിലൂടെ പുറത്തു കളയണം.  യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കാലാവസ്ഥയില്‍ വാതപിത്ത വൃദ്ധിയാണ് ഗ്രീഷ്മത്തില്‍ ഉണ്ടാവുക. അതിനാല്‍ തന്നെ മൃദുവായി വയറിളക്കുന്നത് മഴത്തുടക്കത്തി ഏറെ ഗുണം ചെയ്യും.  അവിപത്തിചൂര്‍ണം, ഗന്ധര്‍വ്വ ഹസ്താദി, ആവണക്കെണ്ണ, തൃവൃത്‌ലേഹ്യം തുടങ്ങിയവ വയറിളക്കാന്‍ അവസ്ഥാനുസരേണ ഉപയോഗിക്കാവുന്നതാണ്.  മഴക്കാല പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വേദ ആസ്പത്രികളില്‍ നിന്ന് ഋതുശോധനാ ചൂര്‍ണങ്ങള്‍ നല്‍കി വയറിളക്കിയപ്പോള്‍ പകര്‍ച്ചപ്പനികള്‍ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.  കനത്തചൂടില്‍ നിന്ന് ആദ്യമായി മഴ പെയ്യുന്ന രണ്ടാഴ്ചകളിലാണ് മൃദുവായി വയറിളക്കേണ്ടത്.  വസ്തി ചികിത്സ ഉത്തമമാണെങ്കിലും ആസ്പത്രികളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടുണ്ട്.തിരുമ്മുചികിത്സ വേണോ? കര്‍ക്കിടകത്തില്‍ തിരിമ്മു ചികിത്സ വ്യാപകമാവാറുണ്ട്.  ഉഴിച്ചിലും പിഴിച്ചിലും ശരീരത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തു കളയാന്‍ സഹായിക്കും.  എന്നാല്‍ വ്യക്തമായ വൈദ്യനിര്‍ദേശത്തോടെ മാത്രമേ ഇവ ചെയ്യാവൂ.  കളരി പഠനത്തിന്റെ ഭാഗമായി ചെയ്യുന്ന ചവുട്ടി ഉഴിച്ചിലും മറ്റും അഭ്യാസികള്‍ക്കോ അഭ്യാസികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ കൊള്ളാം.  സ്വസ്ഥനില്‍തൈലം പുരട്ടിയുള്ള ഉഴിച്ചിലും ചവുട്ടി ഉഴിച്ചിലുമെല്ലാം നല്ല തണുപ്പുള്ള ഹേമന്തഋതു (വൃശ്ചികം/ധനു/മകരം)വിലാണ് ഏറ്റവും അനുയോജ്യം.  വ്യക്തമായ വൈദ്യനിര്‍ദേശമില്ലാതെ ചെയ്യുന്ന ചില ചികിത്സകള്‍ നീര്‍പ്പിടുത്തം എന്ന് പൊതുവെ പറയപ്പെടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.  കര്‍ക്കിടകത്തില്‍ അനുഷ്ഠിക്കുന്ന ഇത്തരം എല്ലാ ബാഹ്യചികിത്സകളിലും വ്യക്തിയുടെ ശരീരബലവും അഗ്നിയുടെ ശക്തിയും വിവേചിച്ച് മനസ്സിലാക്കുകയും അതനുസരിച്ചുള്ള ആഹാര ഔഷധകല്പനകള്‍ പാലിക്കുകയും വേണം.കര്‍ക്കടകത്തില്‍ വിഷസങ്കടം പിത്തപ്രകൃതിക്കാരായ വ്യക്തികളില്‍ പിത്തവര്‍ദ്ധകമായ അല്‍പ്പാല്‍പ്പമായി ഉപയോഗിക്കപ്പെടുന്ന വിഷങ്ങള്‍ (മദ്യം/പുകയില/രാസപദാര്‍ത്ഥങ്ങള്‍/അച്ചാറാകള്‍/ അധികമായ പുളി, എരിവ്, ഉപ്പ്, വിനാഗിരി തുടങ്ങിയവ ചേര്‍ന്ന ആഹാരങ്ങള്‍) വര്‍ഷകാലത്ത് സഞ്ചിത വിഷമായി കോപിക്കാറുണ്ട്.  പൊതുവെ വര്‍ഷഋതുവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് മേല്‍പ്പറഞ്ഞ ശീലങ്ങളുള്ള പിത്തപ്രകൃതിക്കാരിലാണ്.   ആയുര്‍വേദത്തില്‍ ഇതിനെ വിഷസങ്കടം എന്നു പറയുന്നു. കഴിഞ്ഞ വര്‍ഷകാലങ്ങളില്‍ വീല്‍സ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനികള്‍ ബാധിച്ച് മരിച്ചു പോയവര്‍ പലരും മദ്യപാനം മൂലം കരള്‍ തകരാറിലായവരായിരുന്നു എന്നോര്‍ക്കുക. മേല്‍പ്പറഞ്ഞ ശരീരപ്രകൃതികള്‍ക്ക് പകര്‍ച്ചപ്പനികള്‍ ബാധിക്കാനും ആപത്കരമാവാനും സാധ്യതകള്‍ ഏറെയാണ്.
മഴക്കാലത്ത് പൊതുവെ ശ്രദ്ധിക്കേണ്ടവ മഴക്കാലത്ത് പടിഞ്ഞാറന്‍ കാറ്റ് വീശും.  കഴിയുന്നതും അത് കൊള്ളാതെ നോക്കുതന്നതാണ് നല്ലത്.  എല്ലായ്‌പ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കണം. ജലം മലിനമാവാനുള്ള സാധ്യത കൂടിയതിനാല്‍ കുടിക്കാനും കുളിക്കാനും ശുദ്ധജലം തന്നെയെന്ന് ഉറപ്പുവരുത്തണം.  വെള്ളം തിളപ്പിച്ചു മാത്രമേ കുടിക്കാവൂ.  വീട്ടിനകത്ത് ഔഷധങ്ങള്‍ പുകയ്ക്കുന്നത് ഉചിതമാണ്.  കുന്തിരിക്കം, ഗുഗ്ഗുലു, അകില്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.  രോഗാണുക്കളെയും രോഗാണുവാഹകരായ കൊതുക്, ഈച്ച തുടങ്ങിയവയെയും ധൂപനം അകറ്റി നിര്‍ത്തുന്നു.  മാര്‍ക്കറ്റില്‍ അപരാജിതധൂമം എന്ന ഒരു ഔഷധം ലഭ്യമാണ്.  ഉണങ്ങിയ വേപ്പിലയും തുമ്പയും പുകയ്ക്കാന്‍ ഉപയോഗിക്കാം.  മഴക്കാലത്ത് പകലുറക്കം നല്ലതല്ല.  മുക്കുടിയും മോരുകാച്ചിയതും ഉപയോഗിക്കാം.  എരിവ് അധികമുള്ള ആഹാരം നല്ലതല്ല. മഴക്കാലത്ത് പനി വരാതെ നോക്കണം.  പൊതുവെ സീസണലായുണ്ടാകുന്ന പനികള്‍ ചികിത്സിക്കാന്‍ എളുപ്പമാണ്.  എന്നാല്‍ വര്‍ഷകാലത്തുണ്ടാകുന്ന വാതികപ്പനി (വേദനപ്പനി) ചികിത്സ ദുഷ്‌കരമായതാണ് എന്ന് ആയുര്‍വേദം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞു വെച്ചിട്ടുണ്ട്.  ആയുര്‍വേദം അനുശാസിക്കുന്ന ഋതുചര്യകള്‍ പാലിച്ചാല്‍ സീസണ്‍ പനികളെ പ്രതിരോധിക്കാം.

കടപ്പാട് : ആരോഗ്യമാസിക© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate