অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മരുന്നുകൾ വീട്ടിലുണ്ടാക്കാം

മരുന്നുകൾ വീട്ടിലുണ്ടാക്കാം

മരുന്നുകൾ വീട്ടിലുണ്ടാക്കാം

ദിനചര്യകൾ പോലെ തന്നെ പ്രാധാന്യമേറിയതാണ് ഔഷധപ്രയോഗവും. നിത്യജീവിതത്തിൽ നമ്മെ അലട്ടുന്ന പല രോഗങ്ങൾക്കും വേദനകൾക്കും വേണ്ട ഔഷധങ്ങൾ വീട്ടിൽ തന്നെയുണ്ടാക്കാം.

വേദനകൾക്കു പരിഹാരം

തൊണ്ടവേദന

 • കടുകെണ്ണ പുറമെ പുരട്ടുക.
 • ചുവന്നുള്ളി ശർക്കരയോ പഞ്ചസാരയോ ചേർത്തു കഴിക്കുക.

ചെവിവേദന

 • പഴമുതിര ചൂടാക്കി മൂന്നോ നാലോ തുള്ളി തേനിലിട്ടു ചെവിയിൽ ഒഴിക്കുക.
 • ചിക്കൻഗുനിയക്കു ശേഷമുള്ള ശരീരവേദന മാറ്റാൻ
 • സുദർശനം ഗുളിക കാപ്പിയിൽ ചേർത്തു കഴിക്കുക.
 • പനി മുതൽ ഗ്യാസ്ട്രബിൾ വരെ

പനി

 • ചുക്ക്, കുരുമുളക്, തുളസി, കായം, വെളുത്തുള്ളി, കുടമ്പുളി, ഇന്തുപ്പ്, പുതിനയില എന്നിവ തുല്യ അളവിൽ എടുത്ത് തിളപ്പിച്ച് വെള്ളം കുടിക്കുക. ഇത് ചുമ, തലവേദന, തൊണ്ടവേദന എന്നീ രോഗങ്ങൾക്കും ഉത്തമമാണ്.
 • തുളസിയില പിഴിഞ്ഞ നീര് തേൻ ചേർത്തു കഴിക്കുക.

ജലദോഷം, മൂക്കടപ്പ്

 • രണ്ടു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ രാസ്നാദി പൊടി ഇട്ട് ആവി പിടിക്കുക.

ദഹനക്കേടിന്

 • അയമോദകം, ചുക്ക്, കായം എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
 • വെളുത്തുള്ളി നീരും ഇഞ്ചിനീരും ചേർത്തു കഴിക്കുക.

ചൊറിഞ്ഞു തടിക്കൽ

 • അലർജി കൊണ്ടുള്ള ചൊറിഞ്ഞു തടിക്കലിന് ഇഞ്ചിനീര് ഊറൽ കളഞ്ഞു പഞ്ചസാര കലർത്തി കഴിക്കുക.
 • മഞ്ഞൾ ഉരച്ചു പുരട്ടുക.

ഗ്യാസ്ട്രബിളിന്

 • കൂവളംവേര്, മലര്, ജീരകം, അയമോദകം എന്നിവ 10 ഗ്രാം വീതം വറുത്തെടുത്തു വെള്ളം ഒഴിച്ചു തിളപ്പിച്ചു മൂന്നു നേരം കഴിക്കുക.
 • പെരുംജീരകം ചവച്ചിറക്കുക.

>ഇ എൻ ടി പ്രശ്നങ്ങൾ

ഒച്ചയടപ്പ്

 • ഇഞ്ചി ശർക്കര ചേർത്തു കഴിക്കുക.
 • ഇരട്ടിമധുരം ചവച്ചിറക്കുക.
 • ജീരകം വറുത്തുപൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക.
ഇഞ്ചി
കഫശല്യം
 • തേൻ, ഇഞ്ചിനീര്, തുളസിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ചു കഴിക്കുക.
 • ദിവസം രണ്ടോ മൂന്നോ പ്രാവശ്യം തുളസിയിലയിട്ട് ആവി കൊള്ളുക.
പല്ലിന്റെ പ്രശ്നങ്ങൾക്ക്
 • മുക്കൂറ്റി വേരോടെ, കറുവാപ്പട്ടയില, തുളസിക്കതിര്, വരട്ടു മഞ്ഞൾ എന്നിവ കുറച്ചു വീതം എടുത്തു തേനിലരച്ചു മോണയിൽ പുരട്ടിയാൽ മോണയിൽ നിന്നുള്ള രക്തം വരലും പല്ലുവേദനയും വായ്നാറ്റവും മാറും.
മുക്കൂറ്റി
 • വൻകടലാടി വേരരച്ചു മോരിൽ ചേർത്തു കവിൾ കൊള്ളുന്നതു മോണപഴുപ്പിനും വായ്നാറ്റം മാറാനും നല്ലതാണ്.
 • അയമോദകം കഷായം ശർക്കര ചേർത്തു കഴിക്കുന്നതും നന്ന്.
വായ്പുണ്ണിന്
 • മോരിൽ മഞ്ഞളും കറിവേപ്പിലയും ചേർത്ത് കഴിക്കുക.
 • തൈര് കഴിക്കുക.
കണ്ണിന്റെ പ്രശ്നങ്ങൾക്ക്
 • പൂവാംകുറുന്നില നീര് തേൻ ചേർത്ത് കണ്ണിൽ ഒഴിക്കുക.
 • ഇളനീർക്കുഴമ്പ് ഇറ്റിക്കുക.
 • തേറ്റാംപരൽ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണു കഴുകിയാൽ മതി. കണ്ണിനു തിളക്കം കിട്ടാനും കൺപോളകളുടെ വീക്കം കുറയാനും നല്ലതാണ്.
 • വാളമ്പുളിയില ഇട്ടു തിളപ്പിച്ച വെള്ളം മൺചട്ടിയിൽ ഒഴിച്ച് കഴിക്കുക.
വിട്ടുമാറാത്ത തുമ്മലിന്
 • അയമോദകം കഷായം കരിപ്പെട്ടി ചേർത്ത് കഴിക്കുക.
 • ഇഞ്ചിനീര് തേൻ കലർത്തി കഴിക്കാം.
വയറിന്റെ പ്രശ്നങ്ങൾക്ക്
മലബന്ധം മാറാൻ
 • ചെന്നാമുക്കിയില തുളസിക്കതിരും ചേർത്ത് തിളപ്പിച്ചു കഴുകുക.
വയറിളക്കം
 • ഇഞ്ചിനീര് കായം പൊടിച്ചു ചേർത്തു കഴിക്കുക.
 • കട്ടൻ ചായയിൽ നാരങ്ങാനീരു ചേർത്തു കഴിക്കുക.
വിരശല്യം മുതൽ കുഴിനഖം വരെ
അമിത ആർത്തവ രക്തസ്രാവം
 • അയമോദകം വെള്ളത്തിലിട്ടു തിളപ്പിച്ച് കഷായമാക്കി ശർക്കര ചേർത്ത് കഴിക്കുക. ധാന്വന്തരം ഗുളിക ചേർത്താൽ ഉത്തമം.
വിഷമേറ്റാൽ
 • പശു നെയ്യിൽ തുമ്പയിലയരച്ചു പുരട്ടുക.
 • മഞ്ഞൾ അരച്ചു കുത്തേറ്റിടത്ത് ഇടാം.
വിരശല്യം
 • തുമ്പപ്പൂവ് മലരും ചുക്കും ഇട്ടു പാൽ കാച്ചി കൊടുക്കുക.
 • കച്ചോലം വെള്ളം തൊട്ടരച്ചു കഴിക്കുക.
 • പപ്പായ കറിവച്ചു കഴിക്കുക.
പപ്പായ
ഉറക്കം കിട്ടാൻ
 • പച്ചകച്ചോലം വെണ്ണ/നെയ്യിൽ അരച്ചു നെറുകയിൽ പുരട്ടുക.
 • കിടക്കുന്നതിനു മുമ്പു രണ്ടു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുക.
 • ഉറങ്ങാൻ നേരം കാൽ കഴുകി തുടച്ച് ഉള്ളം കാലിൽ വെണ്ണ പുരട്ടുക.
വിശപ്പില്ലായ്മ
 • ജാതിക്ക അരച്ച് തേനിലിട്ടു കഴിക്കുക.
ജാതിക്ക
 • അയമോദകം വെന്ത വെള്ളം കുടിക്കാം.
കുഴിനഖം
 • തുളസിയില ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക.
 • ചെറുനാരങ്ങയിൽ കുഴിയുണ്ടാക്കി വിരൽ അതിൽ തിരുകി വയ്ക്കുക.
മുടി
മുടിക്കു കറുപ്പു കിട്ടാൻ
 • 50 ചെമ്പരത്തിപ്പൂവ് ഒരു ഔൺസ് വെളിച്ചെണ്ണയിലിട്ടു ചൂടാക്കി തലയിൽ തേയ്ക്കാം.
അകാല നര മാറ്റാൻ
 • നറുനീണ്ടിക്കിഴങ്ങ്, ആമ്പലില അല്ലെങ്കിൽ പൂവ്, താമരക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് മോരിലരച്ച് തലയിൽ പുരട്ടുക. കഫക്കെട്ടുള്ളവർ ചെയ്യരുത്.
 • നീലിഭൃംഗാദി വെളിച്ചെണ്ണയും കയ്യുന്ന്യാദി വെളിച്ചെണ്ണയും സമം തേയ്ക്കുക.
പേൻ ശല്യം കുറയ്ക്കാൻ
 • രാത്രി കിടക്കും മുമ്പു തലയിണയിൽ വിരിച്ച വെള്ളത്തോർത്തിൽ തുളസിയില വിതറി കിടക്കുക.
 • കറിവേപ്പില അരച്ചു തലയിൽ പുരട്ടുക
കണ്ണിൽ മരുന്നൊഴിക്കുമ്പോൾ
 • സൂര്യാസ്തമയ ശേഷം കണ്ണിൽ മരുന്നൊഴിക്കരുത്.
 • ഒരു കണ്ണിൽ ബാധിച്ച രോഗം മറ്റേക്കണ്ണിൽ ബാധിക്കാനെളുപ്പമായതുകൊണ്ടു രണ്ടു കണ്ണിലും മരുന്നൊഴിക്കണം.
 • കണ്ണിൽ മരുന്നെഴുതിക്കഴിഞ്ഞ് ഉടനെ വെട്ടത്തു നോക്കുകയോ കണ്ണു കഴുകുകയോ ചെയ്യരുത്.
 • ഛർദ്ദി, പനി, തലവേദന ഇവ ഉള്ളപ്പോൾ മരുന്നെഴുതരുത്.
 • രാവിലെ ഉണർന്ന ഉടനെ 10—15 മിനിട്ടു നേരം തണുത്ത വെള്ളം ധാരയായി ഒഴിച്ചുകണ്ണു കഴുകണം.
 • ഇടയ്ക്കു കൃഷ്ണമണികൾ ഇടത്തോട്ടും വലത്തോട്ടും മുകളിലേയ്ക്കും താഴേയ്ക്കും വട്ടം കറക്കുന്നത് നല്ലതാണ്. ഘടികാരദിശയിലും തിരിച്ചും കൃഷ്ണമണികൾ ചലിപ്പിക്കുന്നതും ഗുണം ചെയ്യും.

അടുക്കളയിലെ ഡോക്ടർമാർ

മഞ്ഞൾ : ത്വക്രോഗങ്ങൾ, രോഗപ്രതിരോധം, മുറിവുകൾ എന്നിവയ്ക്കു നല്ലത്. വേദനയ്ക്കും ചതവിനും മഞ്ഞൾ അരച്ചു പുരട്ടുന്നതു നല്ലതാണ്. വിഷചികിത്സയിലും ഉപയോഗിക്കുന്നു.

കറിവേപ്പില : കൃമി, അർശസ്, വാതം, നേത്രരോഗങ്ങൾ, ഛർദ്ദി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. കറിവേപ്പില മഞ്ഞൾ ചേർത്തു അരച്ചു പുരട്ടുന്നതു തൊലിപ്പുറത്തെ തിണർപ്പു മാറ്റാൻ ഉത്തമം.

വെളുത്തുള്ളി : ആസ്മ, ഹൃദ്രോഗം, കൃമി, ഗ്യാസ്ട്രബിൾ, ദഹനക്കേട്, ചുമ, ക്ഷയം, പ്രമേഹം എന്നിവ കുറയ്ക്കും. വെളുത്തുള്ളി ചേർത്ത ലശൂനാദിഘൃതം അൾസറിനും മൂലക്കുരുവിനും ഔഷധമായി ഉപയോഗിക്കുന്നു.

ജീരകം : പ്രസവരക്ഷ, ചർമശുദ്ധി, പനി, കഫം എന്നിവയ്ക്ക് ഉത്തമമായ ഔഷധം. ജീരകം മോരിൽ ചേർത്തു കഴിച്ചാൽ എക്കിൾ ശമിക്കും.

കടുക് : രക്തവാതം, പ്രമേഹം, മൂലക്കുരു, ചെവിവേദന എന്നിവയ്ക്ക് ഔഷധം.

ആരോഗ്യത്തിനു ദിവസവും

വെള്ളം : ഉണർന്നെഴുന്നേറ്റ ഉടനെ വെറും വയറ്റിൽ ശുദ്ധജലം കുടിക്കുക. ദിവസം മുഴുവൻ ഉണർവും ഉന്മേഷവും ലഭിക്കും.

നെല്ലിക്ക : ബുദ്ധിശക്തിക്കും ഓർമയ്ക്കും അകാല നര ഒഴിവാക്കാനും ദിവസവും നെല്ലിക്ക ചവച്ചരച്ചു കഴിക്കുക.

തേൻ : ദീർഘായുസിനും സൗന്ദര്യത്തിനും നിത്യവും തേൻ കഴിക്കുന്നതു നല്ലതാണ്.

എള്ള് : ദിവസവും എള്ള് ചവച്ചരച്ചു കഴിക്കുന്നതു പല്ലിനും എല്ലിനും നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ: സി. ഡി. സഹദേവൻ© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate