Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മനുഷ്യശരീരം

മനുഷ്യ ശരീരത്തെ മുഴുവനായി സംബന്ധിക്കുന്ന വിവരങ്ങൾ

സപ്തധാതുക്കൾ

1. രസധാതു

കൊളസ്ട്രം, ആര്‍ത്തവ രക്തം എന്നിവ ഉണ്ടാകാന്‍ സഹായിക്കുന്നു. മ്യൂക്കസ് ഉല്‍പ്പാദിപ്പിക്കുന്നത് രസധാതുവാണ്. ദഹനപ്രക്രിയയില്‍ ആവശ്യപോഷക ഘടകങ്ങളെ സ്വീകരിക്കുകയും ശരീരത്തെ മുഴുവന്‍ പോഷിപ്പിക്കുകയും ചെയ്യുന്നു.

2. രക്ത ധാതു

രക്തകുഴലുകളെയും, സ്‌നായുക്കളെയും സഹായിക്കുന്നു. പിത്തരസം ഉല്‍പ്പാദിപ്പിക്കുന്നു. മൂല കോശങ്ങളിലേക്ക് ഓക്‌സിജനെ കൊണ്ടുവരുന്നതും അവിടെയുളള കാര്‍ബണ്‍ ഡൈ ഓക്‌സെഡിനെ പുറത്തേക്കു കൊണ്ടുപോകുന്നതും രക്തധാതുവാണ്. നമ്മുടെ ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്നത് രക്തധാതുവാണ്.

3. മാംസധാതു

ചര്‍മ്മത്തിനടിയിലുളള കൊഴുപ്പിനെയും, ചര്‍മ്മത്തേയും സഹായിക്കുന്നു. വേയ്സ്റ്റ് വരുന്നത് ശരീരത്തിന്റെ സുഷിരങ്ങളിലൂടെ പുറത്തേക്ക് കളയുകയും ചെയ്യുന്നു. മാംസധാതു അസ്ഥി വ്യൂഹവുമായി ബന്ധപ്പെട്ട പേശികളുമായി സംയോജിക്കുന്നതിനാല്‍ ശരീരത്തിന് ആകാര വടിവ് നല്‍കുന്നു.

4. മേദധാതു

കൊഴുപ്പും, അയഞ്ഞുതൂങ്ങിയ മസിലുകള്‍ ഉണ്ടാകുന്നത് മേദധാതുവിന്റെ പ്രവര്‍ത്തനം മൂലമാണ്. വിയര്‍പ്പ് ഉത്പ്പാദിപ്പിക്കുന്നത് മേദധാതുവാണ്. മേദധാതുവിന് വഴുക്കലുളളതിനാല്‍ ശരീരത്തിനകത്തുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലൂബ്രിക്കന്റ് ആയി മേദധാതു പ്രവര്‍ത്തിക്കുന്നു.

5. അസ്ഥി ധാതു

അസ്ഥിധാതു പല്ലുകളെ സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന രോമവളര്‍ച്ച, താടി, നഖം എന്നിവ ഉത്പാദിപ്പിക്കുന്നത് അസ്ഥി ധാതുവാണ്. ശരീരത്തിന് ദൃഢഗാത്രമായ ഒരു രൂപഘടന നല്‍കുന്നത് അസ്ഥി ധാതുവാണ്.

6. മജ്ജധാതു

തലമുടി ഉണ്ടാകാന്‍ സഹായിക്കുന്നത് മജ്ജധാതുവാണ്. മജ്ജധാതുവിന്റെ ഒരു ഉപോത്പന്നമാണ് മുലപ്പാല്‍. നമ്മുടെ ശരീരത്തില്‍ എന്തിന്റെയെങ്കിലും കുറവുണ്ടെങ്കില്‍ അത് നികത്താന്‍ മജ്ജ ധാതു വിന് കഴിയും.

7. ശുക്രധാതു

നമുക്ക് ഓജസ്സ് ഉണ്ടാകാന്‍ സഹായിക്കുന്നത് ശുക്രധാതുവാണ്. നല്ല ആരോഗ്യവും, സുഖവും പ്രദാനം ചെയ്യുന്നത് ശുക്രധാതുവാണ്. വേയ്സ്റ്റ് ഒന്നും ഉത്പ്പാദിപ്പിക്കുന്നില്ല. പ്രത്യുത്പാദനത്തെ സഹായിക്കുന്നതും ശുക്രധാതുവാണ്.

വായുക്കൾ

1. ഉദാനൻ

തൊണ്ട മുതൽ ശിരസ്സിലേക്കുള്ള വായുവിന്ൻെറ മേല്പോട്ടുള്ള ചലനം, ഓർമശക്തി, സംസാരം, മാനസിക ശക്തി,
ശാരീരിക സംതുലനം, ഉദ്ദിപനം, ബുദ്ധികൂർമ്മത ഇതിനെല്ലാം സഹായിക്കുന്നു.

2. പ്രാണൻ

വക്ഷോദേശം,ഹൃദയം,ശ്വാസകോശം,കരൾ, നട്ടെല്ല്, തുടങ്ങിയ ഭാഗത്തായി സ്ഥിതി ചെയുന്നു. ജീവശ്വാസം ,ശ്വാസോശ്ചാസം, ചംക്രമണം, വിവേചനശക്തി, ശരീരോഷ്മാവ്, വികാരം, ചിന്ത ഇതിനെല്ലാം സഹായിക്കുന്നു.

3. സമാനൻ

അടിവയറിന്റെ ഭാഗത്തായി സ്ഥിതിചെയുന്നു.ഈ വായുവാണ് മറ്റു നാലു വായുക്കളെയും സന്തുലിതമാക്കുന്നത്. ദഹനം, പോഷകവിതരണം, ശരീരത്തെ പോഷിപ്പിക്കൽ, ഏകീകരിക്കൽ എന്നിവയെ സഹായിക്കുന്നു .

4. മ്യാനൻ

ശരീരമാസകലം ഊർജജത്തെ വ്യാപിപ്പിക്കുന്നു. പേശികൾ, സന്ധികൾ, ചംക്രമണം, ഹൃദയമിടിപ്പ്, നാഡികൾ ഇവയ്ക്കെല്ലാം വേണ്ട ഊർജജം നൽകുന്നു.

5. അപാനൻ

ഇടുപ്പ് മുതൽ പാദം വരെയുള്ള ഊർജജത്തിന്ൻെറ കീഴ്പോട്ടുള്ള ചലനം, മലമൂത്രവിസർജജനം, ആർത്തവം, പ്രസവം, ശുക്ലസംഖലനം ഇതിനെല്ലാം സഹായിക്കുന്നു.

പേശികള്‍

മനുഷ്യശരീരത്തില്‍ 639 പേശികളുണ്ട്. ജീവികളുടെ മൊത്തത്തിലുളള ചലനങ്ങളെയും, അവയവങ്ങളുടെ സവിശേഷ ചലനങ്ങളെയും സഹായിക്കുന്നത് പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധര്‍മ്മങ്ങള്‍. പേശികള്‍ ചുരുങ്ങുമ്പോള്‍ ലാക്റ്റിക് അമ്ലം ഉണ്ടാകുന്നു. ഇത് ഒരു തരം വിഷമായതിനാല്‍ ജോലി ചെയ്യുമ്പോള്‍ ക്ഷീണം തോന്നുന്നു. പേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നത് ടെന്‍ഡന്‍ ആണ്. പേശിയെ മറ്റൊരു പേശിയുമായി ബന്ധിപ്പിക്കുന്നത് ഫസിയെ ആണ്.

അസ്ഥി പേശി, ഹൃദയപേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ശരീരത്തിന്റെ പ്രധാന ചലനങ്ങളെല്ലാം അസ്ഥി പേശികളാണ് നിയന്ത്രിക്കുന്നത്. ഇവ നമ്മുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് മൃദുലപേശികള്‍ ചില ആന്തരീകാവയവങ്ങളുടെ ഉപരിതലത്തിലും, രക്ത/മൂത്രനാളികളുടെ ഭിത്തിയിലും കാണപ്പെടുന്നു. ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ലെങ്കിലും ഘടനാപരമായി അവ അസ്ഥി പേശികള്‍ പോലെയാണ്. പേശികള്‍ക്ക് ചുരുങ്ങാനേ പറ്റൂ. നിവരണമെങ്കില്‍ മറ്റൊരു പേശി ചുരുങ്ങണം. അതുകൊണ്ട് പേശികള്‍ ഇരട്ടയായി കാണപ്പെടുന്നു.

പഞ്ചേന്ദ്രിയങ്ങള്‍

ശരീരത്തിന്റെ പുറത്തുനിന്നുളള വിവരങ്ങള്‍ അല്ലെങ്കില്‍ ചുറ്റുപാടിലുളള മാറ്റത്തെ തലച്ചോറിലെത്തിക്കുന്ന അവയവങ്ങളാണ് ഇന്ദ്രിയങ്ങള്‍. കണ്ണ്, ചെവി, മൂക്ക്, നാവ്, ത്വക്ക്

1. കണ്ണ്

പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ് മനുഷ്യന് രണ്ട് കണ്ണുകളാണ് ഉളളത്. ഇവ രണ്ടും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കത്തക്ക ദ്വിദൃഷ്ടി (ബൈനോക്കുലര്‍) ശക്തിയുളളവയാണ്. മനുഷ്യശരീരത്തില്‍ ഏതൊരു സമയത്തും 100% കഴിവോടെ, ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏക അവയവം കണ്ണാണ്. മനുഷ്യന്റെ തലയോട്ടിയിലെ നേത്രകോടരം എന്ന കുഴിയിലാണ് ഗോളാകൃതിയിലുളള കണ്ണ് സ്ഥിതി ചെയ്യുന്നത്. കണ്ണിനെ നേത്രകോടരത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതും കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും പേശികള്‍ ആണ്. കണ്‍പോളകളും അതിലെ പീലികളും കണ്ണിന്റെ ബാഹ്യഭാഗത്തിനു സംരക്ഷണം നല്‍കുന്നു. കണ്ണിനെ നേത്രാവരണം എന്ന സുതാര്യമായ ഒരു നേര്‍ത്തപാട ആവരണം ചെയ്തിരിക്കുന്നു. ഓരോ കണ്ണിലും രണ്ട് കണ്ണുനീര്‍ ഗ്രന്ഥികള്‍ വീതമുണ്ട്. കണ്ണുനീരിലെ ലൈസോസൈം എന്ന ജീവാഗ്നിക്ക് കണ്ണിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുണ്ട്.

നേത്രഗോളത്തിന്റെ ഭിത്തിക്ക് മൂന്നുപാളികള്‍ ഉണ്ട്. ദൃഢപടലം, രക്തപടലം, ദൃഷ്ട പടലം എന്നിവയാണിവ. പ്രകാശഗ്രാഹികളില്‍ നിന്നും തുടങ്ങുന്ന നാഡീതന്തൂസമൂഹങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാണ് നേത്രനാഡി. അനേകം ന്യൂറോണുകളുടെ കൂട്ടമാണ് നേത്രനാഡി.

2. ചെവി

മനുഷ്യരില്‍ കേള്‍വിക്കു പുറമേ ശരീരത്തിന്റെ തുലനാവസ്ഥ പാലിക്കാനും ചെവി സഹായിക്കുന്നു.. ചെവിക്കുട മാത്രമാണ് ചെവിയുടെ പുറമേകാണാവുന്നതെങ്കിലും സങ്കീര്‍ണ്ണങ്ങളായ ഭാഗങ്ങള്‍ ചെവിക്കുളളില്‍ ഉണ്ട്. ഈ പ്രധാനഭാഗങ്ങള്‍ തലയോടിനുളളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ കര്‍ണ്ണത്തിന് ബാഹ്യ കര്‍ണ്ണം, മദ്ധ്യകര്‍ണ്ണം, ആന്തരകര്‍ണ്ണം എന്ന് മൂന്ന്ഭാഗങ്ങള്‍ ഉണ്ട്.

അര്‍ദ്ധവൃത്താകാര കുഴലുകള്‍, യൂട്രിക്കള്‍,സാക്യൂള്‍എന്നിവ ശരീരത്തിന്റെ തുലനാവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നു.തലയുടെ ഏതൊരു ചലനവും അവയില്‍ നിറഞ്ഞിരിക്കുന്ന ദ്രവത്തില്‍ ചലനം സൃഷ്ടിക്കുന്നു. ഈ ഭാഗങ്ങളിലെല്ലാം രോമ കോശങ്ങള്‍ ഉണ്ട്. ഈ രോമ കോശങ്ങളുടെ അഗ്രത്തിലായി ഓടോലിത്ത് എന്ന കാത്സ്യം കാര്‍ബണേറ്റ് തരികള്‍ ഉണ്ട്. തലയുടെ ചലനത്തില്‍ ഓടോലിത്തുകള്‍ക്ക് സ്ഥാനചലനം ഉണ്ടാകുകയും ഈ ചലനങ്ങള്‍ രോമകോശങ്ങള്‍ തിരിച്ചറിയുകയും ബന്ധപ്പെട്ട നാഡീതന്തുക്കളെ ഉദ്ദീപിപ്പിക്കുകയും തുടര്‍ന്ന് ആ വിവരം സെറിബല്ലത്തിലെത്തുകയും ചെയ്യുന്നു. സെറിബെല്ലം കണ്ണുകള്‍, പേശികള്‍, സന്ധികള്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിക്കുകയും തുലനാവസ്ഥ പാലിക്കാന്‍ വേണ്ട തീരുമാനങ്ങള്‍ എടുത്ത് പേശികളില്‍ എത്തിക്കുകയും ചെയ്യുന്നു.

3. മൂക്ക്

മൂക്ക് അഥവാ നാസിക ശ്വസിക്കുവാനും മണക്കുവാനുമുളള ഇന്ദ്രിയമാണ്. മനുഷ്യനെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളില്‍ പെട്ട ഈ അവയവം ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ പരമ പ്രധാനമായ അവയവമാണ്. മൂക്കിന് നാസാരന്ധ്രങ്ങള്‍, നാസാഗഹ്വരങ്ങല്‍, ശ്ലേഷ്മ സ്തരം, ഘ്രാണനാഡി എന്നിങ്ങനെ 4 ഭാഗങ്ങളുണ്ട്. മൂക്കിനുളളിലെ രോമങ്ങള്‍ ശ്വാസകോശത്തിലേക്ക് പൊടി പടലങ്ങള്‍ പോകാതെ തടയുന്നു.

4. നാവ്

വായുടെ താഴെ തട്ടിലുളള പേശികളുടെ ഒരു കൂട്ടമാണ് നാവ്. രുചി അറിയുന്നതിനുളള ഇന്ദ്രിയമായ നാവ്, ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങന്നതിനും സഹായിക്കുന്നു. നാവിന്റെ പുറംതൊലിയില്‍ ഭൂരിഭാഗവും സ്വാദ് അറിയുവാനുളള മുകുളങ്ങളാണ്. നാവിന്റെ സുഗമമായ ചലനശേഷി സംസാരത്തിന് സഹായിക്കുന്നു. നാവില്‍ ധാരാളമായുളള ഞരമ്പുകളും രക്തധമിനികളും ഈ ചലനം സാധ്യമാക്കുന്നു.ഉമിനീര്‍ സദാ നാവിനെ നനവുളളതാക്കി നിലനിര്‍ത്തുന്നു. നാവില്‍ രസകുമിളകളടങ്ങുന്ന എപിത്തിലയവും, പേശികളും മ്യൂക്കസ് ഗ്രന്ഥികളുമാണുളളത്. പേശികള്‍ രണ്ടു തരത്തിലുളളവയാണ്.

ആന്തരീക പേശികളും ബാഹ്യ പേശികളും. നാവില്‍ ഏകദേശം മൂവായിരത്തോളം രസമുകുളങ്ങള്‍ ഉണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും ബലമുളള പേശിയാണ് നാവ്. കൂടാതെ ശരീരത്തില്‍ ഏറ്റവും ബലമുളള പേശിയാണ് നാവ്. കൂടാതെ ശരീരത്തില്‍, ഏറ്റവും വേഗം സുഖം പ്രാപിക്കുന്ന അവയവം നാവാണ്.

5. ത്വക്ക് (ചര്‍മ്മം)

മനുഷ്യനിലെ പ്രധാന അംഗവ്യൂഹങ്ങളില്‍ ഒന്നാണ് ചര്‍മ്മം. ശരീരത്തിനു കെട്ടുറപ്പുനല്‍കുവാനും ശരീരത്തിന്റെ ശീതോഷ്ണനില കാത്തു സുക്ഷിക്കുവാനും ചര്‍മ്മം സഹായിക്കുന്നു. മുഖ്യ വിസര്‍ജ്ജനാവയവം വൃക്കയാണെങ്കിലും വെളളം ലവണം, സെബം എന്നീ വിസര്‍ജ്ജ്യ വസ്തുക്കളെയും പുറംതളളുവാന്‍ കെല്‍പ്പുളള ഒരാവരണമാണ് ചര്‍മ്മം. മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന, ശരീരത്തിന് നിറം നല്‍കുന്ന തവിട്ടു നിറത്തിലുളള വസ്തുവാണ് മെലാനിന്‍. മെലാനില്‍ കൂടുംന്തോറും ത്വക്കിന് കറുപ്പുനിറം കൂടും.

വ്യൂഹങ്ങള്‍

നാഡീവ്യൂഹം

മസ്തിഷ്‌കത്തിന്റെ വിവിധഭാഗങ്ങളും, മസ്തിഷ്‌കത്തില്‍ നിന്നും ഉത്ഭവിക്കുന്ന 12 ജോഡി മസ്തിഷ്‌കതന്ത്രികളും, സുഷുമ്‌നാനാഡിയും അതില്‍ നിന്നും ബഹിര്‍ഗമിക്കുന്ന 31 ജോഡി സുഷുമ്‌നാതന്ത്രികളും അടങ്ങിയതാണ് മനുഷ്യശരീരത്തിലെ നാഡീവ്യൂഹം. വിവിധതരത്തിലുളള സംവേദനങ്ങളെ ഉള്‍കൊളളുവാനും അവയെ, സിരാകേന്ദ്രങ്ങളിലും അവിടെ നിന്നുളള ആജ്ഞകളെ മോട്ടോര്‍ഞരമ്പുകളിലൂടെ പ്രാന്ത പ്രദേശങ്ങളിലും എത്തിക്കാനും നാഡീവ്യൂഹത്തിന് കഴിയുന്നു. ഇവയുടെ പ്രവര്‍ത്തനം കൊണ്ടാണ് പ്രതികരണ പ്രവര്‍ത്തനങ്ങളും മാംസപേശീ പ്രവര്‍ത്തനങ്ങളും സാധ്യമാകുന്നത്.

കേന്ദ്രനാഡീ വ്യൂഹം (Central Nervous System)

മസ്തിഷ്‌ക്കവും, സുഷുമ്‌നയും അവയെ ആവരണം ചെയ്തിരിക്കുന്ന സ്തരങ്ങളും ദ്രവങ്ങളും രക്ത കുഴലുകളും ഉള്‍പെട്ടതാണ് കേന്ദ്ര നാഡീ വ്യൂഹം. ഘടന അനുസരിച്ച് മസ്തിഷ്‌കത്തിന് അഗ്രമസ്തിഷ്‌കം, മധ്യ മസ്തിഷ്‌കം, പിന്‍ മസ്തിഷ്‌കം എന്നീ മൂന്നുഭാഗങ്ങളാണ് ഉളളത്.

പ്രാന്ത നാഡീവ്യൂഹം (Peripheral Nervous System)

സുഷുമ്‌നാനാഡികളും കപാലനാഡികളും ഉള്‍പ്പെടുന്നതാണ് പ്രാന്തനാഡീവ്യൂഹം.ഇവ കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്നും പുറപ്പെട്ട് ശരീര പരിധികളിലേക്ക് പോകുന്നു.

സ്വതന്ത്രനാഡീവ്യൂഹം (Autonomic Nervous System)

ഹൃദയപേശിയെയും, രക്തവാഹിനികളിലും മറ്റുമുളള മൃദുല പേശികളെയും ഗ്രന്ഥികളെയും നാഡീകരിക്കുന്ന ചാലക നാഡികളുടെ വ്യൂഹമാണ് സ്വതന്ത്ര നാഡീവ്യൂഹം. സുഗമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വേണ്ട സ്ഥിതി സ്ഥിരത നിലനിര്‍ത്തുവാന്‍ ഈ വ്യൂഹം സഹായിക്കുന്നു.

ബാഹ്യചോദനകള്‍ക്കു പുറമേ, രാസവസ്തുക്കള്‍, മരുന്ന്, ഹോര്‍മോണ്‍ മുതലായ നിരവധി വസ്തുക്കള്‍ നാഡീ5വ്യൂഹത്തില്‍ എത്തി ചേരാറുണ്ട്. ഈ അന്യ വസ്തുക്കള്‍ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മദ്യം ബാര്‍ബിറ്റിയൂറേറ്റ്, ഓപ്പിയം, മോര്‍ഫിന്‍ തുടങ്ങിയ വസ്തുക്കള്‍ നാഡീവ്യൂഹത്തിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം, ശ്വസനം, രക്തചംക്രമണം, ദഹനം തുടങ്ങിയ മറ്റ് വ്യവസ്ഥകളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, പ്രായം കൂടുന്തോറും ശരീരത്തില്‍ നാഡീകോശങ്ങള്‍ നഷ്ടപ്പെടാനുളള സാധ്യതയും ഏറി വരുന്നു.

ചക്രങ്ങള്‍

ശരീരത്തില്‍ 7 ഊര്‍ജ്ജകേന്ദ്രങ്ങളാണ് ഉളളത്. ഇവയെ ചക്രങ്ങള്‍ എന്നും അറിയപ്പെടുന്നു. 7 ചക്രങ്ങള്‍ സുഷുമ്‌നനാഡിയിലെ ഏഴു ബിന്ദുക്കളിലായി സ്ഥിതി ചെയ്യുന്നു. സ്‌പൈനല്‍ കോഡ് എന്നത് വൃഷ്ടഭാഗത്തു നിന്നു കഴുത്തു വരെ മുതുകില്‍ സ്ഥിതി ചെയ്യുന്ന ഒരു നാഡിയാണ്. ഈ ബിന്ദുക്കള്‍ ശരീരത്തിലെ വിവിധ ഗ്രന്ഥികളെയും, അവയവങ്ങളെയും കൂട്ടിയിണക്കി ശരീരത്തെ ഊര്‍ജ്ജമയമാക്കുന്നു.

1. മൂലധാരചക്രം

വൃഷ്ടഭാഗത്ത് ജനനേന്ദ്രിയത്തിന്റെ തൊട്ടു പിന്നിലായി സ്ഥിതി ചെയ്യുന്നു. നിറം – ചുവപ്പ് , ധാതു – ഭൂമി, മന്ത്രം – ലം എന്നിവയാണ്. ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബലഹീനത, ക്ഷീണം, അമിതമായ വണ്ണം, മലമൂത്ര വിസര്‍ജ്ജനതടസ്സം, കൈകാല്‍ മുട്ടുകളില്‍ വേദന എന്നിവ അനുഭവപ്പെടും. ജനനം മുതല്‍ 12 മാസങ്ങള്‍ക്കുളളില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തും. അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു.

2. സ്വാതിഷ്ഠാനചക്രം

നാഭിക്ക് ഒരിഞ്ചു താഴെയായി സ്ഥിതി ചെയ്യുന്നു. നിറം – ഓറഞ്ച് , ധാതു – ജലം, മന്ത്രം – വം. ഇതിന്റെ വളര്‍ച്ച 6 മുതല്‍ 24 മാസം വരെയാണ്. Sexual Gland ന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഈ Gland ഈസ്ട്രജന്‍, പ്രൊജസ്റ്റോണ്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നീ സെക്‌സ് ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു. ഈ ബിന്ദുവിന്റെ പ്രവര്‍ത്തന ലോപം ഗര്‍ഭാശയം, മൂത്രാശയം, കിഡ്‌നി എന്നിവയെ ബാധിക്കുന്നു. അതോടൊപ്പം മുതുകു വേദന, പുരുഷന്‍മാര്‍ക്ക് ജനനേന്ദ്രിയ സംബന്ധമായ പോരായ്മകള്‍, Impotency എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

3. മണിപ്പൂര ചക്രം

ഇത് നെഞ്ചിലെ അസ്ഥികൂടത്തിന് താഴെ നാഭിക്ക് മുകളിലായി പിന്‍ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇതിന്റെ നിറം – മഞ്ഞ, ധാതു – അഗ്നി, മന്ത്രം- റം, വളര്‍ച്ചാ സമയം 18 മാസം മുതല്‍ 4 വയസ്സു വരെയാണ്. ഈ ചക്രം പാന്‍ക്രിയാസ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രന്ഥി ഇന്‍സുലിന്‍, ഗ്ലൂക്കോജന്‍ എന്നിവയുടെ ഉല്‍പത്തിയെ നിയന്ത്രിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനരാഹിത്യം, അള്‍സര്‍, ഡയബറ്റീസ്, ആമാശയസംബന്ധമായ മറ്റു രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

4. അനാഹത ചക്രം

ഇത് ശ്വാസകോശങ്ങളുടെ നടുവിലായി സ്ഥിതി ചെയ്യുന്നു. നിറം – പച്ച, ധാതു – വായു, മന്ത്രം- യം. ഇതിന്റെ വളര്‍ച്ച 4 വയസ്സു മുതല്‍ 7 വയസ്സു വരെയാണ്. തൈമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനരാഹിത്യം ആസ്ത്മ, രക്തസമര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ.ഹൃദയശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നു.

5. വിശുദ്ധചക്രം

ഇത് കണ്ഠത്തില്‍ സ്ഥിതി ചെയ്യുന്നു. നിറം-നീല, ധാതു -ഈദ്, മന്ത്രം -ഹം. വളര്‍ച്ചാ സമയം 7 വയസ്സുമുതല്‍ 12 വയസ്സു വരെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഇതിന്റെ പ്രവര്‍ത്തന ലോപം തൈറോയ്ഡ്ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുന്നു. കേള്‍വികുറവ് ഉണ്ടാകാനും കാരണമായേക്കാം.

6. ആജ്ഞ ചക്രം

നെറ്റിയിലെ പുരികത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്നു. ഇതിന് മൂന്നാം ത്രിക്കണ്‍ എന്നും പേരുണ്ട്. നിറം – ഇന്ദ്രനീലം അല്ലെങ്കില്‍ ഇന്റിഗോ, ധാതു -പ്രകാശം, മന്ത്രം – ഓം. വളര്‍ച്ച കൗമാരപ്രായം മുതല്‍ ആരംഭിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനരാഹിത്യം കാഴ്ചക്കുറവ്, നിദ്രയില്ലായ്മ, തലവേദന എന്നിവയ്ക്ക് വഴി തെളിയിക്കുന്നു. ഇത് പിറ്റിയൂറ്ററി ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

7. സഹസ്രാരചക്രം

ഇത് ശിരസ്സിന്റെ ഊര്‍ധ്വഭാഗത്തായി സ്ഥിതി ചെയ്യുന്നു. നിറം – വയലറ്റ്, മന്ത്രം -ഓം. ഈ ചക്രം ജീവിതാവസാനം വരെ വളര്‍ന്നു കൊണ്ടിരിക്കും. പീനിയല്‍ ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രവര്‍ത്തലോപം തലച്ചോറിനെ ബാധിക്കുന്നു. മാനസികാസ്വാസ്ഥ്യം, ബുദ്ധിമാന്ദ്യത എന്നിവയ്ക്കും കാരണമാകുന്നു.

ഗ്രന്ഥികള്‍

1. പീനിയല്‍ ഗ്രന്ഥി

തലച്ചോറിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. മെലാട്ടോനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നു. പ്രത്യുല്‍പാദനത്തേയും ഉറക്കത്തിന്റെ പാറ്റേണിനേയും കാലിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നു.

2. പിറ്റിയൂറ്ററി ഗ്രന്ഥി (പീയുഷ ഗ്രന്ഥി)

തലച്ചോറിന്റെ ചുവട്ടില്‍ ഹൈപ്പോതലാമസിനടുത്തായി സ്ഥിതി ചെയ്യുന്നു. വളര്‍ച്ചാ ഹോര്‍മോണ്‍, ഗൊണാഡോട്രോഫിക് ഹോര്‍മോണ്‍, ആന്റി – ഡൈയൂററ്റിക് ഹോര്‍മോണ്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. വളര്‍ച്ചാ ഹോര്‍മോണ്‍ എല്ലുകളുടെയും പേശികളുടെയും വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ഗൊണാഡോട്രോഫിക് ഹോര്‍മോണ്‍ ലൈഗീകാവയവങ്ങളെ സ്വാധീനിച്ച് അവയില്‍ നിന്ന് ലൈഗീംക ഹോര്‍മോണുകളുടെ ഉല്‍പാദനം നിയന്ത്രിക്കുന്നു. വൃക്കനാളികളില്‍ നിന്നുമുളള ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുക എന്നതാണ് ആന്റി -ഡൈയൂററ്റിക് ഹോര്‍മോണിന്റെ ധര്‍മ്മം.

3. തൈറോയ്ഡ് ഗ്രന്ഥി

മനുഷ്യന്റെ കഴുത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴെയായി സ്ഥിതി ചെയ്യുന്നു. തൈറോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. മനുഷ്യ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിര്‍ണ്ണയിക്കുന്നു. ഓക്‌സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊര്‍ജ്ജവും താപവും ആക്കി മാറ്റുന്നു.

4. അഡ്രിനല്‍ ഗ്രന്ഥികള്‍

വൃക്കകളുടെ മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല്‍ ഗ്രന്ഥികള്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില്‍ ശരീരത്തെ സജ്ജമാക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള്‍ വികസിക്കാനും അതോടൊപ്പം ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഹോര്‍മോണ്‍ സഹായിക്കുന്നു.

5. പാന്‍ക്രിയാസ് / ആഗ്നേയ ഗ്രന്ഥി

ഇന്‍സുലിന്‍, ഗ്ലൂക്കോജന്‍ എന്നീ ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്നു. ഇന്‍സുലിന്‍, കരളിന്‍ വച്ച് അധികമുളള ഗ്ലൂക്കോസിനെ ഗ്ലൈക്കോജന്‍ ആക്കി മാറ്റുന്നു. ഗ്ലൂക്കോജന്‍, ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു.

6. അണ്ഡാശയം (Ovary)

ഈസ്ട്രജനും പ്രൊജസ്റ്റിറോണും അണ് ഈ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍. അണ്‌ഡോല്‍പാദനത്തെയും ദ്വിതീയ ലൈഗീംക സ്വഭാവത്തേയും നിയന്ത്രിക്കുക എന്നതാണ് ഈസ്ട്രജന്റെ ധര്‍മ്മം. പ്രൊജസ്റ്റിറോണ്‍ ഭ്രൂണത്തെ സ്വീകരിക്കാനായി ഗര്‍ഭപാത്രത്തെ സജ്ജമാക്കുന്നു.

7. വൃഷണം (Testes)

പുരുഷന്‍മാരിലെ ലൈഗീംക ഹോര്‍മോണ്‍ ആയ ടെസ്റ്റേസ്റ്റിറോണിനെ ഉല്‍പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്. ബീജങ്ങളുടെ ഉല്‍പാദനത്തെയും ദ്വിതീയ ലൈഗീംക സ്വഭാവത്തെയും നിയന്ത്രിക്കുന്നു.

8. തൈമസ് ഗ്രന്ഥി

ലിംഫോസൈറ്റുകളുടെ വളര്‍ച്ചക്കും വികാസത്തിനും സഹായിക്കുന്നു.

അവയവങ്ങള്‍

1. മസ്തിഷ്‌കം

മനുഷ്യശരീരത്തിലെ നാഡി വ്യവസ്ഥയുടെ കേന്ദ്രമാണ് മസ്തിഷ്‌കം. സെറിബ്രല്‍ കോര്‍ട്ടെക്‌സ് എന്ന ഭാഗമാണ് കൂടുതല്‍ വികാസം പ്രാപിക്കുന്നത്. ഈ ഭാഗമാണ് സ്വയം നിയന്ത്രണം, ആസൂത്രണം, വിശകലനം, ചിന്ത തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. മസ്തിഷ്‌കത്തില്‍ ഏകദേശം 50 മുതല്‍ 100 ബില്ല്യണ്‍ നാഡീ കോശങ്ങളുണ്ട്. മസ്തിഷ്‌കം സംരക്ഷിക്കപ്പെട്ടിരിക്കുന്നത് സെറിബ്രോസ്‌പൈനല്‍ ദ്രവത്തിലാണ്. തലച്ചോറിനെ ബാധിക്കുന്ന ജനിതക രോഗങ്ങളാണ് പാര്‍ക്കിന്‍സണ്‍സ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ആല്‍റ്റ്‌സ് ഹൈമേഴ്‌സ്. തലച്ചോറിലേക്കുളള രക്ത ചംക്രമണത്തിനുണ്ടാകുന്ന തടസ്സങ്ങള്‍, വിഷബാധ, നാഡീവിഷമായി പ്രവര്‍ത്തിക്കാവുന്ന വിവിധ രാസപദാര്‍ത്ഥങ്ങളുടെ ബാധ എന്നിവ മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കുന്നു. മനുഷ്യ മസ്തിഷ്‌കത്തിന് പ്രധാനമായും 4 ഭാഗങ്ങളുണ്ട്.

1. സെറിബ്രം 2. സെറിബല്ലം 3. ഡയന്‍സെഫലോണ്‍ 4. ബ്രെയിന്‍സ്റ്റെം.

1. സെറിബ്രം

സെറിബ്രമാണ് ഏറ്റവും വലിയ മസ്തിഷ്‌ക ഭാഗം. സുബോധം ഉളവാക്കുന്ന ഭാഗമാണിത്. ഓര്‍മ്മകള്‍ സംഭരിച്ചു വയ്ക്കുന്നത് സെറിബ്രത്തിന്റെ പ്രധാന ധര്‍മ്മമാണ്. സംസാരം, വിചാരം, വികാരം, വൈദഗ്ധ്യമാര്‍ന്ന ചലനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടത് സെറിബ്രത്തിന്റെ മുന്‍ഭാഗം. (Frontal lobe ) സ്പര്‍ശം, ചൂട്, വേദന തുടങ്ങിയവ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുന്നത് സെറിബ്രത്തിന്റെ മുന്‍ഭാഗത്തിന് തൊട്ടു മുന്നിലുളള ഭാഗമാണ്. സെറിബ്രത്തിന്റെ പിന്‍ഭാഗത്തെ മധ്യമേഖലയിലാണ്. ദൃശ്യബിംബങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്. സെറിബ്രത്തിന്റെ രണ്ടു വശങ്ങളും കേള്‍വിയെ നിയന്ത്രിക്കുന്നു. തലച്ചോറിന്റെ വലതുഭാഗം ശരീരത്തിന്റെ ഇടതുഭാഗത്തേയും ഇടതുഭാഗം വലതുഭാഗത്തേയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു.

2. സെറിബല്ലം

സെറിബ്രം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട മസ്തിഷ്‌കഭാഗമാണ്. സെറിബല്ലം. സെറിബ്രത്തിനു പുറകില്‍ അടിയിലായി ഇതു കാണപ്പെടുന്നു. പേശികളുടെ ചലനങ്ങള്‍ ഏകോപിപ്പിക്കുകയും, ശരീരത്തിന്റെ തുലനനില കാത്തു സൂക്ഷിക്കുകയുമാണ് ഇതിന്റെ ധര്‍മ്മം.

3. സയന്‍സെഫലോണ്‍

സെറിബ്രത്തിനു നടുവിലും ബ്രയിന്‍സ്റ്റെമിനു മുകളിലുമായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് തലാമസ്,ഹൈപ്പോതലാമസ് എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. ശരീരത്തിനു പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് ഒരു വ്യക്തി അറിയുന്നത് തലാമസിന്റെ പ്രവര്‍ത്തനം മൂലമാണ്. ശരീരോഷ്മാവ് നിയന്തിക്കുക വിശപ്പും ദാഹവും ക്രമീകരിക്കുക എന്നതാണ് ഹൈപ്പോതലാമസിന്റെ ധര്‍മ്മം. പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ നിന്നുളള ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കുന്നതും ഡയന്‍സെഫലോണ്‍ എന്ന മസ്തിഷ്‌കഭാഗമാണ്.

4. ബ്രെയിന്‍ സ്റ്റെം

ഹൃദയമിടിപ്പ്, രക്ത സമര്‍ദ്ദം, ദഹനം, ശ്വസനം എന്നിങ്ങനെയുളള ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് ബ്രയിന്‍ സ്റ്റെം ആണ്. ഉറക്കവും ഉണരലും നിയന്ത്രിക്കുന്നതും ഈഭാഗമാണ്.
ബ്രയിന്‍സ്റ്റെംമിന്റെ താഴെ പകുതിയിലായി കാണപ്പെടുന്ന ഭാഗമാണ് മെഡുല്ല ഒബ്ലാംഗേറ്റ. ശ്വസനം, ഛര്‍ദ്ദില്‍ എന്നീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും, ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്. സെറിബ്രോസ് പൈനല്‍ ദ്രവം സ്രവിപ്പിക്കുന്നത് ഈ ഭാഗമാണ്. സുഷുമ്‌നാ നാഡീ ബന്ധിപ്പിച്ചിരിക്കുന്നത് മെഡുല്ലയുമായിട്ടാണ്.

2. കരള്‍

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ഇതിനെ ശരീരത്തിലെ രാസപരീക്ഷണശാല എന്നു വിളിക്കുന്നു. വലതുഭാഗത്ത് വയറിനു മുകളില്‍ ഡയഫ്രത്തിനു താഴെ വാരിയെല്ലുകള്‍ക്ക് അടിയിലാണ് കരളിന്റെ സ്ഥാനം. ശരീരത്തിലെ ജൈവ രാസപ്രവര്‍ത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിര്‍മ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്‌ക്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കരള്‍ജന്യ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ നിര്‍മ്മിക്കുന്നത് കരളിന്റെ പ്രവര്‍ത്തന ഫലമാണ്.പിത്തരസവും രക്തവും നിരന്തരം ഒഴുകുന്ന നിരവധി നാളികകള്‍ കരളില്‍ ഉണ്ട്.

തികച്ചും നിശ്ചലമായി പ്രവര്‍ത്തിക്കുന്ന അവയവമാണ് കരള്‍. സ്വയം സഹനശേഷിയും പുനരുജ്ജീവനശേഷിയും കരളിന്റെ മാത്രം സവിശേഷതയാണ്. മുക്കാല്‍ഭാഗവും നശിച്ചു പോയാലും കരള്‍ അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തി കൊണ്ടേയിരിക്കും. കേടു വന്ന ഭാഗം മുറിച്ചുമാറ്റിയാല്‍ പോലും കരള്‍ വീണ്ടും വളര്‍ന്നു വരും. നമ്മള്‍ കുറെ വെളളം കുടിച്ചാല്‍ കരള്‍ ഉടന്‍ തന്നെ വീര്‍ക്കും. പിത്താശയം സ്ഥിതി ചെയ്യുന്നത് കരളില്‍ ആണ്.

3. ഹൃദയം

മനുഷ്യ ശരീരത്തിലെ ആന്തരീകാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്. ഈ അവയവത്തിന്റെ പ്രധാന ധര്‍മ്മം. ഓരോ മിനിട്ടിലും പുരുഷന്‍മാര്‍ക്ക് 70-72 തവണയും സ്ത്രീകള്‍ക്ക് 72-82 തവണയും (വിശ്രമാവസ്ഥയില്‍) ഹൃദയം സ്പന്ദിക്കേണ്ടതാണ്. കുഞ്ഞുങ്ങളില്‍ ഹൃദയം ഏകദേശം 130 പ്രവാശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലി ലിറ്റര്‍ രക്തം പമ്പു ചെയ്യുന്നു. 1 മിനിട്ടില്‍ ഏകദേശം 5 ലിറ്റര്‍ ശരാശരി 9800 ലിറ്റര്‍ മുതല്‍ 12600 ലിറ്റര്‍ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. ഓരോരുത്തരുടേയും ഹൃദയത്തിന് അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും. നെഞ്ചിന്റെ മദ്ധ്യഭാഗത്തു നിന്നും അല്പം ഇടത്തേക്ക് മാറിയാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. മുന്‍വശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകില്‍ നട്ടെല്ല്, വാരിയെല്ല് എന്നിവയാലും കൊണ്ടുളള പ്രത്യേക അറയാല്‍ ഹൃദയം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യ ഹൃദയത്തിന് 4 അറകളാണുളളത്. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹൃദയപേശികളുടെ പ്രവര്‍ത്തനത്തിന് ശുദ്ധരക്തം അത്യാവശ്യമാണ്. കൊറോണറി ആര്‍ട്ടറികളാണ് ഹൃദയപേശികള്‍ക്ക് വേണ്ട ശുദ്ധരക്തം എത്തിക്കുക. ശുദ്ധരക്തം ഹൃദയത്തില്‍ നിന്നും പുറത്തേക്ക് വഹിക്കുന്ന രക്ത കുഴലുകളെ ധമനികള്‍ എന്നും ശരീരഭാഗങ്ങളില്‍ നിന്നും ഹൃദയത്തിലേക്ക് കൊണ്ടു വരുന്ന രക്ത കുഴലുകളെ സിരകള്‍ അഥവാ വെയിനുകള്‍ എന്നും പറയുന്നു. ഹൃദയത്തിന്റെ അറകള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് ഹൃദയസ്പന്ദനം.

4. ശ്വാസകോശം

ജീവന്‍ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. നെഞ്ചിനകത്ത്, മുന്‍വശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പുറകില്‍ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുളള ഒരു പ്രത്യേക അറയില്‍ ശ്വാസകോശം സ്ഥിതി ചെയ്യുന്നു. ശ്വാസ്സോച്ഛ്വാസത്തിനും ശബ്ദ വിനിമയത്തിനും ഈ അവയവം സഹായിക്കുന്നു. വലതുശ്വാസകോശത്തിന് മൂന്നു ലോബുകളും ഇടതു ശ്വാസകോശത്തിന് രണ്ട് ലോബുകളും ഉണ്ട്. നെഞ്ചിന്‍ കൂടിനകത്തെ മര്‍ദ്ദം കുറയുമ്പോള്‍ വായു അകത്തേക്ക് കയറി ഓക്‌സിജന്‍ രക്തത്തിലേക്ക് അലിഞ്ഞു ചേരുന്നു. രക്തത്തില്‍ നിന്നും അധികമുളള കാര്‍ബണ്‍ഡൈഓക്‌സൈഡ് ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നു. നെഞ്ചിന്‍ കൂടിനകത്തെ മര്‍ദ്ദം കൂടുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡ് അധികമുളള വായു പുറത്തേക്ക് പോകുന്നു.

5. വൃക്ക

സങ്കീര്‍ണ്ണ ഘടനയോടു കൂടിയ, വിവിധതരത്തിലുളള ധര്‍മ്മങ്ങളുളള ആന്തരീകാവയവങ്ങളാണ് വൃക്കകള്‍. യൂറിയ പോലുളള അപദ്രവ്യങ്ങളും ധാതു ലവണങ്ങളും രക്തത്തില്‍ നിന്നും നീക്കം ചെയ്ത് ശരീരദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം. ശരീരത്തിലെ രക്തം, ആഹാരം, വെളളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുളള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ്, ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് വൃക്കകളാണ്.

മനുഷ്യശരീരത്തില്‍ നെഞ്ചിന്‍ കൂടിന് താഴെ വയറിനു പിന്‍ഭാഗത്തായി കശേരുക്കളുടെ മുന്‍പില്‍ രണ്ട് വശത്തായി ഒരു ജോഡി വൃക്കകള്‍ സ്ഥിതി ചെയ്യുന്നു. പ്രത്യേക കോശങ്ങളാല്‍ നിര്‍മ്മിതമായ, നെഫ്രോണ്‍ എന്ന വൃക്കയുടെ പ്രവര്‍ത്തനക്ഷമമായ ഭാഗത്തെ മൂന്നായി തിരിച്ചിരിക്കന്നു. ഗ്‌ളോമെറുലസ്, ബോമാന്‍സ് കാപ്‌സ്യൂള്‍, സൂക്ഷമനാളികള്‍ എന്നിങ്ങനെ.

ശരീരത്തിലെ ആകമാനം സന്തുലിത സ്ഥിതി നിലനിര്‍ത്തല്‍, അമ്ല-ക്ഷാര ക്രമീകരണം, ലവണഘാഡതാ നിയന്ത്രണം, രക്ത മര്‍ദ്ദ നിയന്ത്രണം, അതികോശ ദ്രാവകവ്യാപ്ത നിയന്ത്രണം എന്നീ മേഖലകളില്‍ വൃക്കകളുടെ പങ്ക് വളരെ സുപ്രധാനമാണ്.

3.0
Satheesh Jun 26, 2020 05:14 PM

മനുഷ്യ ശരീരത്തിലെ മാലിന്യങ്ങളെ നിർമാർജനം ചെയ്യുന്ന അവയവം ഏതാണ്?
കരൾ ആണോ വൃക്ക ano

Faizal calicut Oct 13, 2019 03:11 PM

എന്റെ പിതാവിന് ഇടക്കിടക്ക് കാലിനു മസിലു പിടുത്തം കാരണം നടക്കാൻ ബുദ്ധിമുട്ടാണ്. പല ഡോക്ടറെ കാണിച്ചെങ്കിലും താൽകാലിക പരിഹാരം എന്നല്ലാതെ വേദന പൂർണമായും മാറുന്നില്ല. കാലിന്റെ തുട ഭാഗത്താണ് മസിലു പിടിത്തം. ഇതിനു ഏതു ഡോക്ടറെ ആണ് കാണിക്കേണ്ടത്... ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ?

അശ്റഫ് അലി Sep 29, 2019 08:30 AM

പേരുകൾക്കൊപ്പം അവയുടെ ശാസ്ത്ര നാമങ്ങൾ കൂടി(ഇംഗ്ലീഷ്) ചേർത്താൽ കൂടുതൽ ഉപകാരപ്പെടും

Muneer Sep 14, 2019 07:09 PM

അര്‍ബുദം ബാധിക്കാത്ത മനുഷ്യ ശരീരത്തിലെ ഭാഗം

Sravanjith Mar 16, 2018 10:25 PM

Thanks for your post

SAJAD PN Aug 03, 2017 04:55 PM

Sir,
Enikkoru doubt und. Enthennaal, Jananam muthal maranam vare valarnn kondirikkunna manushya shareerathile oru avayavam ethaan

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ