Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മത്തങ്ങ കൊണ്ടൊരു ഫേഷ്യല്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മത്തങ്ങ കൊണ്ടൊരു ഫേഷ്യല്‍

സൗന്ദര്യസംരക്ഷണത്തില്‍ ആരും പരീക്ഷിക്കാത്ത വഴികളിലൂടെ പോവാനായിരിക്കും പലര്‍ക്കും താല്‍പ്പര്യം. എന്നാല്‍ ചിലര്‍ക്കാകട്ടെ പെട്ടെന്നുള്ള മാറ്റം ആയിരിക്കും ആഗ്രഹം.

സൗന്ദര്യസംരക്ഷണത്തില്‍ ആരും പരീക്ഷിക്കാത്ത വഴികളിലൂടെ പോവാനായിരിക്കും പലര്‍ക്കും താല്‍പ്പര്യം. എന്നാല്‍ ചിലര്‍ക്കാകട്ടെ പെട്ടെന്നുള്ള മാറ്റം ആയിരിക്കും ആഗ്രഹം. എന്നാല്‍ ആദ്യത്തെ വിഭാഗത്തില്‍ വരുന്നവര്‍ക്ക് അല്‍പസ്വല്‍പം സമയം കിട്ടും മാറി ചിന്തിക്കാന്‍. എന്നാല്‍ രണ്ടാമത്തെ വിഭാഗമാണെങ്കില്‍ പിന്നെ ചിന്തിക്കേണ്ടി വരില്ല. കാരണം പിന്നീടൊരിക്കലും റിപ്പയര്‍ ചെയ്യാന്‍ പറ്റാത്ത വിധത്തിലേക്ക് നമ്മള്‍ ചര്‍മ്മത്തെ മാറ്റിയിട്ടുണ്ടാവും. കാരണം അത്രക്കും പ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുന്നത് എന്നത് തന്നെ കാര്യം. പെട്ടെന്ന് ഫലം വേണം എന്നാഗ്രഹിച്ച്‌ ഓരോന്ന് ചെയ്യുമ്ബോള്‍ അതിന്റെ കൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അല്‍പം ആലോചിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ ഇനി അല്‍പം ശ്രദ്ധിച്ച്‌ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ പാടുകയുള്ളൂ. ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. എങ്ങനെയെങ്കിലും സൗന്ദര്യം കൂട്ടുക എന്ന ഒറ്റ ലക്ഷ്യവുമായി നടക്കുന്ന തരുണീമണികള്‍ക്ക് യാതൊരു വിധ ആലോചനയും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് മത്തന്‍. ഞെട്ടിയോ, ചെറുതായി ഞെട്ടിക്കാണും. കാരണം സൗന്ദര്യത്തിന് മത്തനോ എന്ന് ആലോചിക്കുന്നവര്‍ ചില്ലറയല്ല. ആലോചിച്ചില്ലെങ്കിലാണ് അവര്‍ക്കെന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നത്.

ഇനി സൗന്ദര്യസംരക്ഷണത്തിന് നമുക്ക് മത്തന്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷേ ഉപയോഗിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വെറുതേ മുഖത്ത് മത്തങ്ങ വാരിത്തേച്ചത് കൊണ്ട് സൗന്ദര്യം വര്‍ദ്ധിക്കുകയില്ല. അതിന് അതിന്റേതായ ചില ചിട്ടകളുണ്ട്. സൗന്ദര്യസംരക്ഷണത്തിന് മത്തന്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിന്റെ ഒരു ചെറിയ രീതി നിങ്ങള്‍ക്ക് ഇവിടെ വായിക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നോക്കാം. ഇനി മടിക്കേണ്ട അടുക്കളയില്‍ മത്തനുണ്ടെങ്കില്‍ അമ്മയെ സോപ്പിട്ട് വാങ്ങിക്കോളൂ.

ചര്‍മ്മത്തിന് തിളക്കം പോരെന്ന് തോന്നുന്നവര്‍ക്ക് മത്തനില്‍ ഒരു ഉഗ്രന്‍ പൊടിക്കൈ ഉണ്ട്. എന്നാല്‍ ഇത് വായിച്ച ഉടനേ അല്‍പം മത്തന്‍ എടുത്ത് മുഖത്ത് പുരട്ടുകയല്ല ചെയ്യേണ്ടത്. അതില്‍ ചേര്‍ക്കേണ്ട ചില ചേരുവകള്‍ ഉണ്ട്. അല്‍പം മത്തന്‍ പേസ്റ്റ് രൂപത്തില്‍ ആക്കിയത്, ഒരു കാല്‍ ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത്, അല്‍പം തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാം.

തിളക്കം പോരേ, കൂട്ടാം ഇങ്ങനെ

ഇരുപത് മിനിട്ട് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മാറ്റമറിയാന്‍ സാധിക്കും. ചര്‍മ്മം കണ്ടാല്‍ നിങ്ങള്‍ അതിശയപ്പെടും എന്നൊന്നും പറയാന്‍ സാധിക്കുകയില്ല. കാരണം ഒരു ദിവസം കൊണ്ടൊന്നും ചര്‍മ്മത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാന്‍ വഴിയില്ല. എന്നാല്‍ ഇത് കുറച്ച്‌ ദിവസം തുടര്‍ച്ചയായി ചെയ്ത് നോക്കൂ. അപ്പോള്‍ ഒരു പക്ഷേ നിങ്ങള്‍ ഒന്ന് അതിശയപ്പെടുന്നതാണ്.

ചര്‍മ്മം ചുക്കിച്ചുളിയുന്നോ, പ്രായമല്ല, പിന്നെ?

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന അല്ലെങ്കില്‍ തലവേദന ഒഴിവാക്കാത്ത ഒന്നാണ് ചര്‍മ്മം ചുക്കിച്ചുളിയുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മത്തങ്ങ. അതെ മത്തങ്ങ കൊണ്ട് ഇനി ചര്‍മ്മത്തിന്റെ ചുക്കിച്ചുളിയല്‍ മാറ്റാം. അതിനായി അല്‍പം നല്ലതു പോലെ പഴുത്ത മത്തന്‍, രണ്ട് ടീസ്പൂണ്‍ തേന്‍ ഒരു മുട്ട എന്നിവ മാത്രം മതി.

ഇത് എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. മിശ്രിതം ചര്‍മ്മത്തിന് ഉണ്ടാക്കുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം അത്രക്ക് പവ്വറാണ് ഇതിന് എന്നത് തന്നെ സാരം. ആഴ്ചയില്‍ ഒരു മൂന്ന് പ്രാവശ്യം ഉപയോഗിച്ചാല്‍ മതി. മാറ്റമൊക്കെ നിങ്ങള്‍ക്ക് മനസ്സിലാവും.

സൗന്ദര്യത്തിന് പലപ്പോഴും വില്ലനാവുന്ന അവസ്ഥയാണ് മുഖത്തുണ്ടാവുന്ന കുത്തും വരകളും ബ്ലാക്ക്‌ഹെഡ്‌സ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന കറുത്ത പുള്ളികളും എല്ലാം. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഒന്നാണ് മത്തന്‍. മത്തന്‍ ഉപയോഗിച്ച്‌ ഈ പ്രതിസന്ധിയെ വളരെ വിദഗ്ധമായി നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

കുത്തും കുഴികളും കളയണോ

മത്തന്‍ പേസ്റ്റ് രൂപത്തിലാക്കിയത്, രണ്ട് ടേബിള്‍ സ്പൂണ്‍ വാള്‍നട്ട് പൊടിച്ചത്, അല്‍പം തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നു. ഏത് കുത്തും കുഴിയും ഇല്ലാതാക്കി ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

അല്‍പം എരിവുള്ളൊരു ഫേസ്പാക്ക് ആണെങ്കിലോ അതുണ്ടാക്കുന്ന സൗന്ദര്യ ഗുണങ്ങളെക്കുറിച്ച്‌ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം, സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എരിവെങ്കില്‍ എരിവ് എന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ മത്തന്‍, അല്‍പം തേന്‍, അല്‍പം കുരുമുളക് പൊടി എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേക്കുക.

എരിവുള്ളൊരു ഫേസ്പാക്ക്

എന്നാല്‍ അല്‍പം സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവര്‍ ഒരിക്കലും കുരുമുളക് പൊടി തേക്കരുത്. ഇത് ചര്‍മ്മത്തില്‍ ദോഷം ചെയ്യുന്നു. എന്നാല്‍ ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്.

തൈരും മത്തനും

തൈരും മത്തനും ഉപയോഗിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ കാട്ടുന്ന മാജിക് ചില്ലറയല്ല. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈരും മത്തനും. ഇത് രണ്ടും മിക്‌സ് ചെയ്ത് ഒരു ദിവസം മുഖത്ത് തേച്ച്‌ നോക്കൂ. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ മുപ്പത്തഞ്ചിലുള്ള നിങ്ങളുടെ പ്രായം മുപ്പതിലേക്ക് എത്തുന്ന മാജിക് നിങ്ങള്‍ക്ക് കാണാവുന്നതാണ്. ചര്‍മ്മത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. തൈരും മത്തനും കറി മാത്രമല്ല ചര്‍മസംരക്ഷണത്തിനും കേമനാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ.

കാപ്പിപ്പൊടിയും മത്തനും

ചര്‍മ്മത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടിയും മത്തനും. ഇത് രണ്ടും ചേര്‍ന്നാലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കഴിയുന്നു. ഒരു നുള്ള് കാപ്പിപ്പൊടിയില്‍ നമുക്ക് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. മത്തനില്‍ അല്‍പം കാപ്പിപ്പൊടി മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച്‌ പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്ത് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഇതെല്ലാം ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

കടപ്പാട്:boldsky

2.92857142857
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top