Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മഞ്ഞപ്പിത്തം: ജാഗ്രതയ്ക്ക് നേരമായി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഞ്ഞപ്പിത്തം: ജാഗ്രതയ്ക്ക് നേരമായി

മഞ്ഞപ്പിത്തം തുടക്കത്തിൽ തിരിച്ചറിയാം ,രോഗം പ്രതിരോധിക്കാം. അറിയേണ്ടതെല്ലാം

പ്രളയാനന്തര കേരളം പകർച്ചവ്യാധിയുടെ ഭീക്ഷണി നേരിടുകയാണ് .എലിപ്പനി മാത്രമല്ല:മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, കോളറ, ടൈയ്ഫോയ്ഡ് തുടങ്ങി ധാരാളം രോഗങ്ങളും ,മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിൽ ഏറെയും മഞ്ഞപ്പിത്തം ബാധിച്ചവരാണ് .മഞ്ഞപ്പിത്തതിനെതിരെ ജാഗ്രതയ്ക്ക് നേരമായി .
*എന്താണ് മഞ്ഞപ്പിത്തം*
ഉഷ്ണകാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഈ രോഗത്തിന്റെ പ്രധാന പ്രകടമാവുന്ന ലക്ഷണം ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ്‌. ശരീരവേദനയും,കടുത്ത പനിയും ,ക്ഷീണവും മഞ്ഞപ്പിത്തതിന്റെ മറ്റു പ്രധാന ലക്ഷണങ്ങളാണ് . കൂടാതെ ഓക്കാനം , ഛർദ്ദി ,വയറുവേദന ,മൂത്രത്തിലും ശരീരത്തിലും മഞ്ഞനിറം എന്നിവയും ഈ രോഗത്തിന്റെ സാധ്യത നിലനിർത്തുന്നു. സ്വയം ചികിത്സ  രോഗിയുടെ ജീവനു തന്നെ ഭീക്ഷണിയാവുന്ന സഹചാര്യവുമുണ്ട്. അതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായാൽ അടുത്തുള്ള ആശുപത്രിയിൽ വിദഗ്ത ചികിത്സ തേടാം.മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ഗുരുതരമായ ഒന്നാണ്.    വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഈ രോഗം മരണത്തിലേക്ക് വഴിമാറും .ലക്ഷണങ്ങള്‍ തിരിച്ചറിയാത്തതാണ് പലപ്പോഴും അസുഖങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ ഈ രോഗം പൂർണ്ണമായും ഭേദമാക്കാം . കരളിലെ രോഗാണു ബാധിക്കും മുമ്പ് രോഗമുക്തി നേടാം .
*മഞ്ഞപ്പിത്തം വരാനുള്ള കാരണങ്ങൾ*
മനുഷ്യ ശരീരത്തിലെ   രക്താണുക്കള്‍ അമിതമായി  നശിക്കുന്നതുകൊണ്ടാണ് പ്രധാനമായും മഞ്ഞപ്പിത്തം ബാധിക്കുന്നത്.   അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കള്‍ ശരീരത്തിൽ പ്രവേശിക്കുമ്പോഴും ചില രാസൗഷധങ്ങള്‍ എന്നിവയും   കരളിലെ കോശങ്ങള്‍ നാശിക്കുന്നു. ഇതും മഞ്ഞപ്പിത്തതിന് കാരണമാവും.  പിത്താശയത്തിലെ കല്ലുകള്‍, അര്‍ബുദരോബാധ എന്നിവയാലും  പിത്തനാളികളില്‍ തടസ്സമുണ്ടാകാം ഇതും മഞ്ഞപ്പിത്തതിന് വഴിമാറും . ഈ കാരണങ്ങളായാണ് മഞ്ഞപ്പിത്തം വരുന്നത്.
മഞ്ഞപ്പിത്തം വരുന്നത്.
അതായത്  മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരൾ നിർമ്മിക്കുകയും അത് പിത്താശയത്തിൽ സംഭരിക്കുകയും ചെയ്യും. പിത്തരസം നിർമ്മിക്കുകയോ വിതരണം നടത്തുകയോ‍ ചെയ്യുന്ന പ്രക്രിയ തകരാറിലാവുമ്പോളാണ്  മഞ്ഞപ്പിത്തം ഉണ്ടാവുന്നത്.
*അനുയോജ്യമായ ഭക്ഷണ രീതി*
മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം വന്നാല്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും മറ്റും ധാരാളമായി  കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുത്തതും ,തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് കൈകൾ വ്യത്തിയായി കഴുകി അണുവിമുക്തമണെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം നോക്കുക .കട്ടിയുള്ള ഭക്ഷണം ഒഴിവാക്കുക. ഉപ്പിന്റെ അളവ് നിയന്ത്രിച്ച് ഇന്ദുപ്പ് ഉപയോഗിക്കുക. മാംസവും മത്സ്യവും ഒഴിവക്കുന്നത് നല്ലതാണ്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കുക.
*മഞ്ഞപ്പിത്തം എങ്ങനെ പ്രതിരോധിക്കാം*
മഞ്ഞപ്പിത്തം പിടിപ്പെടാൻ രോഗം പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് താഴെ പറയുന്നവ
1- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .
2- ആഹാരത്തിനു മുമ്പും ശേഷവും ,മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക .
3- മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക.
4- ശീതളപാനിയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക.
5- കിണറുകളിലും , കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്തുക.
6- കൈകാലുകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക.
7- കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും ഈച്ച കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക.
8 -പഴവർഗ്ഗങ്ങളും ,പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
9- കിണർ വെള്ളം മലിനപ്പെടാത്ത രീതിയിൽ കിണറിന് ചുറ്റും മതിൽ കെട്ടി സംരക്ഷിക്കുക.
10- വീടും പരിസരവും മാലിന്യങ്ങൾ കുമിഞ്ഞുകൂടാതെ വൃത്തിയായി സൂക്ഷിച്ച് ഈച്ചപെരുകുന്നത് തടയുക.
*മഞ്ഞപ്പിത്തതിന് ഒറ്റമൂലി*
വേറൊരുമരുന്നും കൂടാതെ ഒരു രോഗത്തെ നശിപ്പിക്കാൻ ശക്തിയുള്ള ഔഷധിയാണ് ഒറ്റമൂലി എന്നു പറയുന്നത്.
മഞ്ഞപ്പിത്തതിന് പറ്റിയ ഒറ്റമൂലിയാണ് ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുന്നത് .മഞ്ഞപ്പിത്ത രോഗചികിത്സയില്‍ വളരെ പ്രാധാന്യമുള്ള ഔഷധസസ്യം കീഴാര്‍നെല്ലിയാണ്‌. കീഴാര്‍നെല്ലി പാല്‍ക്കഷായം വച്ചുസേവിക്കുന്നത് രോഗകാലത്തും രോഗം വന്നതിനുശേഷവും വളരെയധികം ഫലംനല്‍കുന്നു. ഇതിന്‌ ശംഖുഭസ്മം ഏഴുദിവസം പ്രഭാതത്തില്‍ സേവിക്കുന്നത് നല്ലതാണ്‌. കൂടാതെ അമൃതിന്റെ നീര്‌ തേന്‍ ചേര്‍ത്തുകഴിക്കാം. ശംഖുപുഷ്പം മുലപ്പാലുചേര്‍ത്ത് അരച്ച് കണ്ണില്‍ ഒഴിക്കുന്നതും നല്ലതാണ്‌.
മത്സ്യം , മാംസം, എണ്ണ പലഹാരങ്ങള്‍ , മദ്യം , പുകവലി എന്നിവ പാടെ ഉപേക്ഷിക്കുക. ഉപ്പില്ലാത്ത ആഹാരം കഴിക്കുക. ഇളനീര്‍ വെള്ളം , കരിമ്പ് നീര്, മുന്തിരി നീര്, പാല്‍ , പഴവര്‍ഗ്ഗങ്ങള്‍ , മധുരം ഇവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക .
ദ്രാക്ഷാദി കഷായം, പുനര്‍നവാദി കഷായം, വാശാഗുളുച്യാദി കഷായം എന്നിവയ്ക്ക് പുറമെ ഒട്ടേറെ മരുന്നുകള്‍ ആയുര്‍വേദത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ ലഭ്യമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പ് ചേര്‍ത്ത് അരച്ചെടുത്ത് ചെറുനെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത് വെറുംവയറ്റില്‍ വിഴുങ്ങുക.
കീഴാര്‍നെല്ലി സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
ശതാവരിക്കിഴങ്ങ് അരച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കാം.
പഴുത്ത മാങ്ങ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം .
മൈലാഞ്ചിയുടെ തളിരിലകളുടെ നീര് കുടിക്കുക.
മാവിന്‍റെ തളിരിലകള്‍ അരച്ച് ഇളനീരില്‍ ചേര്‍ത്ത് രാവിലെ കഴിക്കുക.
കരിമ്പിന്‍ നീരും നെല്ലിക്കാനീരും സമം ചേര്‍ത്ത് അതിരാവിലെ തന്നെ സേവിക്കുക.
കീഴാര്‍ നെല്ലി, കഞ്ഞുണ്ണി വേര് എന്നിവ പശുവിന്‍ പാലില്‍ അരച്ചുകഴിക്കുക.
പൂവാംകുരുന്നില വേര് പശുവിന്‍ പാലില്‍ അരച്ചു കഴിക്കുക.
മാവിന്‍ തളിര്‍ ഇളനീര്‍ വെള്ളത്തിലരച്ച് സേവിക്കുക.
വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക.
ഈ വിദ്യയിലൂടെയെല്ലാം മഞ്ഞപ്പിത്തം മാറ്റിയെടുക്കാം.
*മഞ്ഞപ്പിത്തം ഉണ്ടോ എന്നറിയാൻ*
മഞ്ഞപ്പിത്തം ഉണ്ടോ എന്നറിയാന്‍ രാവിലെ എണീറ്റയുടന്‍ മൂത്രം ഒരു പാത്രത്തിലെടുത്ത് അതില്‍ ചോറ് ഇട്ടു നോക്കുക. കുറച്ച് കഴിഞ്ഞ് വറ്റ് മഞ്ഞ നിറമാകുന്നുവെങ്കില്‍ മഞ്ഞപ്പിത്തമുണ്ടെന്നര്‍ത്ഥം. കണ്ണിന്റെയുള്ളില്‍ മഞ്ഞ നിറം കാണുകയും കൈകളിലും കാലുകളിലും മഞ്ഞ നിറം അനുഭവപ്പെടുകയും ചെയ്യും . ഈ സഹചാര്യത്തിൽ വിദഗ്ത ചികിത്സ തേടാം. സ്വയം ചികിത്സ അപകടം  വിതയ്ക്കും .
രോഗിക്ക് പൂർണ്ണ വിശ്രമത്തിന് പുറമെ കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും ധാരാളം വെള്ളവും നൽകണം .തുടക്കത്തിൽ ഈ രോഗം കണ്ടെത്തിയാൽ ചികിത്സയിലൂടെ ആരോഗ്യം വിട്ടെടുക്കാൻ കഴിയും.
*ഹെപ്പറ്റൈറ്റിസ് കണ്ടു പിടിക്കാം*
ഹെപ്പറ്റൈറ്റിസ് -സി
പൂര്‍ണമായ ദേഹപരിശോധനയും ലാേബാറട്ടറി പരിശോധനയും കൂടാതെ, സൂചികൊണ്ട് കരളിന്റെ അംശം കുത്തിയെടുത്ത് പരിശോധിക്കുന്ന ലിവര്‍ ബയോപ്സി വഴിയും രോഗം ഉണ്ടെന്ന് തീര്‍ച്ചയാക്കാം.
രോഗചികിത്സയിൽ
ഹെപ്പറ്റൈറ്റിസ് -ബി പൂര്‍ണമായി ഭേദമാക്കാനുള്ള ചികിത്സ ഇപ്പോള്‍ നിലവിലില്ല. രോഗപ്രതിരോധമാണ് പ്രധാനം. ക്രോണിക് ഹെപ്പറ്റൈറ്റിസ് -ബി ഉള്ളവര്‍ക്ക് ഓറല്‍ ആന്റി വൈറല്‍ മരുന്നുകള്‍ കൊണ്ട് രോഗം നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്.
പ്രളയത്തിന് ശേഷം നവകേരളം നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് പടർന്ന് പിടിക്കുന്ന ഇത്തരം രോഗങ്ങൾ .ഇത്തരം രോഗങ്ങൾ തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാൻ കഴിയും.പ്രളയാനാന്തരകേരളത്തെ രോഗ വിമുക്തമാക്കാൻ ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് .

ആര്യ ഉണ്ണി

3.0
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top