ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയവയാണ് ഡ്രൈ നട്സ്, ഫ്രൂട്സ് എന്നിവ. കൃത്യമായി കഴിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്കുന്നവയാണ് ഇവ.
ഡ്രൈ നട്സില്‍ തന്നെ നാം പെട്ടെന്നു പറയുന്ന പേര് ബദാമിന്റേതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ ഒരു പിടി മുന്നില്‍ നില്ക്കുന്നു, ബദാം അഥവാ ആല്‍മണ്ട്സ്. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.
ഏതു ഭക്ഷണവും കൃത്യമായ രീതിയില്‍ കഴിച്ചാല്‍ ഗുണം എന്നു പറയുന്നതു പോലെ ബദാമും കൃത്യമായ രീതിയില്‍ കഴിച്ചാലേ ഗുണമുണ്ടാകൂ. പല വിധത്തിലും ബദാം ആരോഗ്യപരമായ ഗുണങ്ങള്‍ക്കായി കഴിയ്ക്കാം. ഇതു തനിയേയും മറ്റു ചേരുവകള്‍ ചേര്‍ത്തുമെല്ലാം കഴിയ്ക്കാവുന്നതാണ്. തേനും പാലുമെല്ലാം ബദാമിന് ഇരട്ടി ഗുണം നല്കുന്ന ചേരുവകളുമാണ്
ഏതെല്ലാം രീതിയില്‍ കഴിച്ചാലാണ് ബദാം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുക എന്നറിയൂ,ഇത്തരം രീതികള്‍ ഏതു വിധത്തിലാണ് ശരീരത്തിന് ആരോഗ്യം നല്‍കുക എന്നും അറിയൂ
ബദാം
ബദാം സാധാരണ ഉണക്കിയതാണ് നമുക്കു ലഭിയ്ക്കുന്നത്. പച്ച ബദാം ലഭിയ്ക്കുമെങ്കിലും ഇത് പൊതുവേ ഉണക്കിയ രൂപത്തിലാണ് കൂടുതല്‍ ലഭ്യമാകുക. ഉണക്കിയ ബദാം അതേ പടി കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. കാരണം ഇത് ഇതേ പടി കഴിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം, അതായതു ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇതിന്റെ തൊലിയ്ക്കു കട്ടി കൂടുതലാണ്. ഇതു കൊണ്ട് ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
ബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്ത്തിബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കാം. ഇതു കുതിരുവാന്‍ 7-8 മണിക്കൂറെങ്കിലും വേണ്ടി വരികയും ചെയ്യും.ബദാമിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകമുണ്ട് ഇത് ബദാംപരിപ്പില്‍ നിന്നും പോഷകങ്ങള്‍ പുറത്ത് വരുന്നത് തടയും.കൂടാതെ ഇത് ദഹിക്കാനും ബുദ്ധിമുട്ടാണ്.ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്ബോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്ബോള്‍ ബദാം പുറത്ത് വിടുന്ന ലിപാസ് എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.
അവസാനം പരിഷ്കരിച്ചത് : 2/15/2020