অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രായം കുറയ്ക്കാന്‍ ഈ പ്രത്യേക ഇളനീര്‍കൂട്ട്‌

പ്രായം കുറയ്ക്കാന്‍ ഈ പ്രത്യേക ഇളനീര്‍കൂട്ട്‌
പ്രായം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ആരാണുണ്ടാവുക. ഉള്ളതിനേക്കാള്‍ പ്രായം കുറവു തോന്നിപ്പിയ്ക്കുന്നു എന്നു കേള്‍ക്കാനാകും, മിക്കവാറും പേര്‍ മോഹിയ്ക്കുക. ഇതിനായി ക്രീമുകള്‍ അടക്കമുള്ള വഴികള്‍ പരീക്ഷിയ്ക്കുന്നവരും ധാരാളമാണ്.
മുഖത്തു പ്രായം തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചുളിവുകള്‍. ചര്‍മത്തിന് പ്രായമായി എന്നു സൂചന നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി അഥവാ മുറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നതാണ് ചര്‍മം വലിയാനും തൂങ്ങാനുമെല്ലാം വഴിയൊരുക്കുന്നത്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനും പ്രധാന കാരണം ഇതു തന്നെയാണ്.
പ്രായം കൂടുന്നതിന് മുന്‍പു തന്നെ പലപ്പോഴും ചര്‍മത്തില്‍ ചുളിവുകള്‍ വീഴും. ഉള്ള പ്രായത്തേക്കാള്‍ കൂടുതല്‍ മുഖത്തു തോന്നുകയും ചെയ്യും.
പ്രായക്കുറവു തോന്നിപ്പിയ്ക്കും, ചുളിവുകള്‍ നീക്കും എന്നെല്ലാം പറഞ്ഞ് പല ക്രീമുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇവയെല്ലാം ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷം വരുത്തുന്നവയാണ്. ഒരു പ്രശ്‌നം പരിഹരിയ്ക്കാന്‍ നോക്കുമ്ബോള്‍ ഒരു പിടി പ്രശ്‌നങ്ങള്‍ ചര്‍മത്തിനു വരുത്തുന്ന ഒന്ന്.
ചര്‍മ സംരക്ഷണം മാത്രമല്ല, കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കുമെല്ലാം മുഖത്തിന് ചെറുപ്പം നല്‍കാന്‍ കഴിയും, ചുളിവുകള്‍ നീക്കാന്‍ കഴിയും. ശരീരത്തിന്റെ ആരോഗ്യവും ചര്‍മാരോഗ്യവും വ്യത്യസ്തമല്ലെന്നര്‍ത്ഥം.
പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാനും സഹായിക്കുന്ന ഒരു പ്രത്യേക ജ്യൂസ് നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കി കുടിയ്ക്കാം. ഇത് അടുപ്പിച്ചു വെറുംവയററില്‍ കുടിച്ചാല്‍ ഗുണം ലഭിയ്ക്കുകയും ചെയ്യും. ഇത്തരം ഒരു പ്രത്യേക ജ്യൂസിനെ കുറിച്ചറിയൂ,

ഇളനീര്‍

ഇളനീരാണ് ഈ പ്രത്യേക ജ്യൂസ് ഉണ്ടാക്കുവാന്‍ വേണ്ടത്. ഇളനീര്‍ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്. ഇതുപോലെ ചര്‍മത്തിന്റെ സൗന്ദര്യത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. ഇത് കഴിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം ചര്‍മ സൗന്ദര്യത്തിന് ഏറെ ഉത്തമമാണ്.
ശരീരത്തിലേയും ചര്‍മത്തിലേയും ടോക്‌സിനുകള്‍
ശരീരത്തിലേയും ചര്‍മത്തിലേയും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടു തന്നെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുവാന്‍ ഏറെ ഗുണകരമാണ് ഇളനീര്‍. ഇതു കുടിയ്ക്കുന്നത് ടോ്ക്‌സിനുകള്‍ നീക്കാന്‍ നല്ലതാണ്.
ഇതു കൊണ്ട് ചര്‍മം കഴുകുന്നതും ഇതു കുടിയ്ക്കുന്നതുമെല്ലാം മുഖത്തുണ്ടാകുന്ന ചുളിവുകള്‍ നീക്കാനും മുഖത്തിന് തിളക്കവും മിനുക്കവുമെല്ലാം നല്‍കാനും ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ

ഇളനീര്‍ മാത്രമല്ല, കറ്റാര്‍ വാഴയും ഈ പ്രത്യേക ജ്യൂസില്‍ ചേര്‍ക്കുന്നുണ്ട്. ആരോഗ്യ, മുടി, ചര്‍മ സംരക്ഷണത്തില്‍ ഒരുപോലെ പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍ വാഴ. തികച്ചും പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറാണിതെന്നു പറയാം. വരണ്ട ചര്‍മത്തിന് ഇത് ഉപകാരപ്പെടും. ഇത് ചര്‍മം ടൈറ്റായി വയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പ്രായക്കുറവ് തോന്നിക്കുന്നതിനും കറ്റാര്‍വാഴ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വൈററമിന്‍ ഇ. പ്രകൃതിദത്തമായ വൈററമിന്‍ ഇ കറ്റാര്‍ വാഴയില്‍ ഏറെയുണ്ട്.

മുഖത്തു ചുളിവുകള്‍

അമിതമായി വെയിലേറ്റാല്‍ മുഖത്തു ചുളിവുകള്‍ ഉണ്ടാകും. ഇതു തടയാനും കറ്റാര്‍ വാഴ ഏറെ നല്ലതാണ്. സണ്‍ബേണ്‍, സണ്‍ടാന്‍ എന്നിവ തടയാന്‍ ഏറെ ഫലപ്രദമായ ഒരു മരുന്നാണ് കറ്റാര്‍ വാഴ.
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനും സഹായിക്കുന്ന ഈ ജ്യൂസിന് വേണ്ടത് ഇളനീരാണ്. ഒരു ഗ്ലാസ് ഇളനീരെടുക്കുക. ഇതില്‍ കറ്റാര്‍ വാഴയുടെ ജെല്‍ ചേര്‍ത്തിളക്കണം. ഇളനീരും കറ്റാര്‍ വാഴയും ഫ്രഷായി ലഭിച്ചാല്‍ ഇതുപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വാങ്ങുന്നവയില്‍ കൂട്ടുണ്ടാകും. ലഭ്യമല്ലെങ്കില്‍ കഴിവതും കൂട്ടുകള്‍ ഇല്ലാത്തവ തെരഞ്ഞെടുക്കണം.

നാരങ്ങാനീരും തേനും

ഈ ജ്യൂസില്‍ ലേശം നാരങ്ങാനീരും തേനും ചേര്‍ക്കാം. ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന് ഒരുപോലെ ഉപയോഗപ്പെടുന്ന ഒന്നാണ് നാരങ്ങയും തേനും. രണ്ടും ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാന്‍ നല്ലത്. മുഖത്തെ ചുളിവുകള്‍ അകറ്റാനും കോശങ്ങളുടെ ആരോഗ്യത്തിനുമെല്ലാം അത്യുത്തമമാണ് തേനും നാരങ്ങാനീരും. ഈ ജ്യൂസില്‍ 1 ടീസ്പൂണ്‍ വീതം നാരങ്ങാനീരും തേനും കലര്‍ത്താം. ഇതു വേണ്ടെങ്കില്‍ ഒഴിവാക്കുകയും ചെയ്യാം. എന്നാല്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്.

രാവിലെ വെറുംവയറ്റില്‍

ഈ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ലേശം മുഖത്തു പുരട്ടുന്നതും നല്ലതു തന്നെയാണ്. ഈ ജ്യൂസ് അടുപ്പിച്ച്‌ ഒന്നു രണ്ടു മാസം ഉപയോഗിച്ചു നോക്കിയാല്‍ തന്നെ കാര്യമായ വ്യത്യാസം ചര്‍മത്തിലുണ്ടാകുന്നതു തിരിച്ചറിയാം.
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും പ്രായക്കുറവിനും
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും പ്രായക്കുറവിനും മാത്രമല്ല, ഈ പ്രത്യേക ജ്യൂസ് സഹായിക്കുന്നത്. ഇത് തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു കൂട്ടാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഒഴിവാക്കും.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഈ ഇളനീര്‍ മരുന്ന്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഉത്തമം. നെഞ്ചെരിച്ചിലും വയറെരിച്ചിലിനുമെല്ലാം ഏറെ ഉത്തമവുമാണ് ഇത്. കുടല്‍ ആരോഗ്യത്തിന് അത്യുത്തമം.

ധാരാളം വെള്ളം

ഇതിനു പുറമേ ധാരാളം വെള്ളം കുടിയ്ക്കുക എന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിന്റെ വരണ്ട സ്വഭാവമാണ് പലപ്പോഴും ചര്‍മത്തില്‍ ചുളിവുകളുണ്ടാകാന്‍ കാരണമാകുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെള്ളം. വെള്ളം ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നു. ഈര്‍പ്പം നല്‍കുന്നതിലൂടെയാണ് ഇതു സംഭവിയ്ക്കുന്നത്. പ്രായക്കുറവിനുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് വെള്ളം കുടിയ്ക്കുകയെന്നത്.

വൈറ്റമിന്‍ സി

ഇതുപോലെ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും പ്രായം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. പ്രത്യേകിച്ചും സിട്രസ് ഫ്രൂട്‌സ്. ഇവ ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുവാന്‍ ഏറെ നല്ലതാണ്. ടോക്‌സിനുകള്‍ ചര്‍മത്തിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. ചുളിവുകള്‍, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു സാധ്യതയേറെയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് വൈറ്റമിന്‍ സി അടങ്ങിയവ. ഓറഞ്ച്, നാരങ്ങ, മുസമ്ബി, തക്കാളി പോലുളളവ പ്രധാനം.

ധാരാളം പഴങ്ങളും പച്ചക്കറികളുമെല്ലാം

ധാരാളം പഴങ്ങളും പച്ചക്കറികളുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതും ചര്‍മത്തിനു ചെറുപ്പം നല്‍കാന്‍ ഏറെ നല്ലതാണ്. ആവശ്യത്തിന് ഉറക്കം, അമിതമായ കെമിക്കലുകള്‍ മുഖത്തുപയോഗിയ്ക്കാതിരിയ്ക്കുക, സ്‌ട്രെസ് ഒഴിവാക്കുക എന്നിവയെല്ലാം ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.
കടപ്പാട്:boldsky


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate