অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രസവം സിസേറിയനായിരുന്നോ!ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പ്രസവം സിസേറിയനായിരുന്നോ!ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സിസേറിയന്‍ ഓരോ സ്ത്രീകളെയും ഓരോ തരത്തിലാണ് ബാധിക്കുന്നത്. സിസേറിയന്‍ കഴിഞ്ഞതിനു ശേഷം ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ കാര്യങ്ങള്‍ ഇവയാണ് ശ്രദ്ധിക്കൂ.
  1. ശരിയായ വേദന സംഹാരി നല്‍കിയിട്ടില്ല എങ്കില്‍ സിസേറിയന്‌ ശേഷം നല്ല വനേദന ഉണ്ടാകും കാരണമാകും. അതിനാല്‍ വേദന സംഹാരി നല്‍കിയിട്ടില്ല എങ്കില്‍ ചോദിച്ച്‌ വാങ്ങുക.
  2. പ്രസവ ശേഷമുള്ള വേദന മാറാനായി ചെയ്യുന്ന കുത്തിവയ്‌പ്പിന്‌ ശേഷം എങ്ങനെ അനങ്ങി തുടങ്ങുന്നതാണ്‌ നല്ലതെന്ന്‌ അറിയാന്‍ നഴ്‌സിന്റെ സഹായം തേടുക. വേദന അധികം തോന്നാത്ത രീതിയില്‍ ചുമയ്‌ക്കാനും മറ്റും അവര്‍ പറഞ്ഞു തരും.
  3. സിസേറിയന്‌ ശേഷം നടത്തം വിഷമകരമായിരിക്കും.എന്നാലും ശ്രമിക്കാതിരിക്കരുത്‌. നിങ്ങള്‍ എത്ര അനങ്ങുന്നുവോ അതിനനുസരിച്ച്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷമുള്ള രക്തയോട്ടം സുഗമമാവും. അതിനാല്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയും.
  4. പ്രസവ ശേഷം എത്രയും വേഗം തന്നെ മുലയൂട്ടി തുടങ്ങുന്നത്‌ ഗര്‍ഭ പാത്രം ചുരുങ്ങാന്‍ സഹായിക്കും. സിസേറിയന്‍ നടന്നവര്‍ ചെരിഞ്ഞ്‌ കിടന്ന്‌ മുലയൂട്ടന്നതാകും നല്ലത്‌. അല്ലെങ്കില്‍ തലയിണയില്‍ ചാരി ഇരുന്നു വേണം കുഞ്ഞിന്‌ പാല്‌ കൊടുക്കാന്‍. ആദ്യ പ്രസവമാണെങ്കില്‍ നഴ്‌സിന്റെ സഹായം തേടുക.
  5. അനുയോജ്യമായ വസ്‌ത്രങ്ങളാണ്‌ ധരിച്ചിരിക്കുന്നതെന്ന്‌ ഉറപ്പ്‌ വരുത്തുക. മുറിവുള്ളിടത്ത്‌ കൊള്ളുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കും. ആറാഴ്‌ചയോളം എടുക്കും ശസ്‌ത്രക്രിയ ചെയ്‌തത്‌ ഭേദമാകാന്‍. ഈ കാലയളവില്‍ ഭാരമുള്ള വസ്‌തുക്കള്‍ എടുക്കുകയോ കഠിനമായ ജോലികള്‍ ചെയ്യുകയോ അരുത്‌. മുറിവിന്‌ ആയാസം നല്‍കാന്‍ ഇത്‌ കാരണമാകും. മുതിര്‍ന്ന കുട്ടികളുണ്ടെങ്കില്‍ കുഞ്ഞിനെ എടുക്കാന്‍ അവരുടെ സഹായം തേടാം. മുറിവ്‌ ഉണങ്ങുന്നതിനുള്ള കാലതാമസം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.
  6. വ്യായാമം വ്യായാമം ചെയ്യുന്നത്‌ പഴയ രൂപത്തിലേക്ക്‌ മടങ്ങി പോകാന്‍ സഹായിക്കും. എന്നാല്‍ ജിമ്മില്‍ ഉടന്‍തന്നെ പോയി തുടങ്ങരുത്‌. തുടക്കക്കാര്‍ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക.
  7. സിസേറിയന്‌ ശേഷം ശാരീരിക ബന്ധത്തിന്‌ ധൃതി കൂട്ടരുത്‌. ഡോക്ടറെ കണ്ട്‌ ശാരീരികവും മാനസികവുമായി തയ്യാറായി കഴിഞ്ഞു എന്ന്‌ ഉറപ്പ്‌ വരുത്തണം. പങ്കാളിയുമായി ഇതു സംബന്ധിച്ച്‌ സംസാരിക്കുക.
8 സിസേറിയന്‍ കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഈ സമയത്ത്‌ അവയവങ്ങള്‍ വളരെ ലോലവും തിരിച്ചുവരവിന്റെ പാതയിലുമായിരിക്കും.
9 ഡ്രൈവിങ്‌ തുടങ്ങാന്‍ ആറാഴ്‌ച കഴിയണമെന്ന്‌ ഒരു വ്യവസ്ഥയുമില്ല. എന്നാല്‍ ചെറിയ വയറ്‌ വേദന ഡ്രൈവിങ്ങില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്തും. പെട്ടന്ന്‌ ബ്രേക്ക്‌ പിടിക്കുമ്ബോഴും മറ്റും മുറിവ്‌ ഉണ്ടാകാന്‍ സാധ്യത ഉണ്ട്‌. ഡോക്ടര്‍ അനുവദിച്ചതിന്‌ ശേഷം മാത്രം വണ്ടി ഓടിച്ചു തുടങ്ങുന്നതാണ്‌ നല്ലത്‌.
10 സിസേറിയന്‌ ശേഷം വിഷാദം ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. വിഷാദം തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറോടോ വളരെ അടുപ്പമുളളവരോടോ പറയുക. ഇതില്‍ നാണക്കേട്‌ വിചാരിക്കേണ്ട കാര്യമില്ല.
കടപ്പാട്:realnewskerala


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate