Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പ്രളയത്തിന് ശേഷമുള്ള ആരോഗ്യ കാര്യങ്ങൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രളയത്തിന് ശേഷമുള്ള ആരോഗ്യ കാര്യങ്ങൾ

വെള്ളംപ്പൊക്കം മാറി വീടുകളിലേക്ക് തിരിച്ചു പോകുന്നവർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുറിയിപ്പ് നൽകി.

വെള്ളംപ്പൊക്കം മാറി വീടുകളിലേക്ക് തിരിച്ചു പോകുന്നവർക്കുണ്ടാകുന്ന  ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന്  ആരോഗ്യ വകുപ്പ് മുറിയിപ്പ് നൽകി. പ്രധാനമായും പാമ്പ് കടി, പരിക്കുകൾ, ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, കൊതുകുജന്യ രോഗങ്ങൾ, മലിന ജലവുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന  രോഗങ്ങൾ എന്നിവയാണ് വെല്ലുവിളികൾ.

പാമ്പുകടിയേറ്റയാളെ സമാധാനിപ്പിക്കുകയാണ് പ്രധാനം. പേടിക്കുന്നത്  വിഷം വേഗം രക്തത്തിൽ കലരാൻ വഴിവയ്ക്കും. പാമ്പ് കടിയേറ്റയാളെ കിടത്തുക. കടിയേറ്റ ഭാഗം ഇളകാതിരിക്കാനും ശ്രദ്ധിക്കണം. മുറിവിൽ അമർത്തുകയോ തടവുകയോ മുറിവ് വലുതാക്കുകയോ ചെയ്യരുത്. പ്രാഥമിക മുൻ കരുതലുകൾ സ്വീകരിച്ചയുടനെ പാമ്പുകടിയേറ്റയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കണം. വിഷവൈദ്യം, പച്ചമരുന്ന്    തുടങ്ങിയ ചെയ്തു സമയം കളയുന്നത്   രോഗിയുടെ ജീവന് ആപത്താണ്. കടിച്ച പാമ്പ് വിഷമുള്ളതാണോ എന്നറിയാൻ ആശുപത്രിയിൽ പരിശോധനകൾ ലഭ്യമാണ്.

ജലജന്യരോഗങ്ങൾ തടയാൻ തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക. വളരെ തെളിഞ്ഞു കാണുന്ന  എല്ലാ വെള്ളവും സുരക്ഷിതമല്ല. വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന  ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. കുടിക്കാൻ ഉപയോഗിക്കുന്ന  വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നുണ്ട് . വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം.  ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്.

ബ്ലിച്ചിംഗ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണിയിൽ ആദ്യ തവണയെങ്കിലും സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്. കലക്കു മാറ്റാൻ ഒരു പ്രതിവിധി എന്ന  നിലയിൽ കിണറിൽ 'ആലം' പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുമ്പോൾ പല ആരോഗൃപ്രശ്നങ്ങൾക്കും കാരണമാകാം. നന്നായി ക്ലോറിനേറ്റു ചെയ്യുകയാണെങ്കിൽ കിണറിലെ വെള്ളം വറ്റിച്ചു കളയേണ്ട ആവശ്യമില്ല. പാത്രം കഴുകുന്ന  വെള്ളം പച്ചക്കറികൾ കഴുകുന്ന  വെള്ളമൊക്കെ ശുദ്ധമാക്കാൻ ക്ലോറിൻ ടാ'റ്റ് ബക്കറ്റിലെ വെള്ളത്തിൽ നിക്ഷേപിക്കാം. ഭക്ഷണത്തിനു മുമ്പും ശുചിമുറി ഉപയോഗ ശേഷവും കൈകൾ നിർബന്ധമായും സോപ്പിട്ടു  കഴുകുക. പാചകം ചെയ്യും മുമ്പും കൈകൾ നന്നായി സോപ്പിട്ടു  കഴുകണം. ആറുമാസത്തിൽ താഴെയുള്ള കുട്ടികൾക്ക് മുലപ്പാൽ മാത്രം നൽകുക. ആറുമാസം കഴിഞ്ഞ കുട്ടികൾക്കും വെള്ളത്തിനു പകരം പരമാവധി മുലപ്പാൽ തന്നെ കൊടുക്കുക. വയറിളക്കം വന്നാൽ  ഒ.ആർ.എസ് ലായനി തയ്യാറാക്കി കുടിപ്പിക്കുക. കൂടെ ഉപ്പിട്ട  കഞ്ഞി വെള്ളവും കൂടുതലായി നൽകുക. നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിലെത്തിക്കുക. തുറസായ ഇടങ്ങളിൽ ജലസ്രോതസുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജ്ജനം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. ശ്രദ്ധിക്കുക അസുഖങ്ങൾ പടർു പിടിക്കാൻ വളരെ എളപ്പമാണ്.

എലിപ്പനിയെ പ്രതിരോധിക്കാൻ ജാഗ്രത പുലർത്തണമെും മുറിയിപ്പ് നൽകി. മഴക്കെടുതിയിൽ ചളിവെള്ളത്തിൽ ഇറങ്ങിനടക്കേണ്ടിയോ നീന്തേണ്ടിയോ വവർ, രക്ഷാപ്രവർത്തനങ്ങൾ നടത്തിയവർ (ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ), ക്യാമ്പിൽ കഴിഞ്ഞവർ എന്നിവർക്ക് എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. വെള്ളപ്പൊക്ക കെടുതി മാറുമ്പോൾ രോഗങ്ങൾ പടരാതിരിക്കാൻ പ്രത്യേകം മുൻകരുതൽ ആവശ്യമുണ്ട്.

 

നിലവിലെ സാഹചര്യത്തിൽ ആദ്യം പ്രതീക്ഷിക്കുന്ന  ഏറ്റവും അപകടകാരിയായ രോഗം എലിപ്പനിയാണ്. ഇതു പ്രതിരോധിക്കാൻ മേൽപറഞ്ഞ എല്ലാവരും പ്രതിരോധ ഗുളികകൾ നിർബന്ധമായും കഴിച്ചുവെ് ഉറപ്പുവരുത്തണം. വയനാ'ിൽ കുകാലികൾ, നായ്ക്കൾ എിവയാണ് ഏറ്റവും കൂടുതൽ എലിപ്പനിക്കു കാരണമാകുത്. ഇവയുടെ മൂത്രം കൊണ്ട് മലിനമാകാൻ സാധ്യതയുള്ള ഇടങ്ങളുമായി സമ്പർക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളിൽ മുറിവുള്ളവർ പരമാവധി മലിന ജലവുമായി സമ്പർക്കം ഒഴിവാക്കണം. അഴുക്കുവെള്ളത്തിലിറങ്ങുമ്പോൾ ഗം ബൂട്ടും , കൈയ്യുറയും നിർബന്ധമായും ഉപയോഗിക്കുക. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ശൂചികരണ പ്രവൃത്തിയിൽ ഏർപ്പെടുവർ നിർബന്ധമായും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക കഴിക്കണം.

എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കേണ്ട രീതി: മുതിർവർ- 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിൻ (100 മില്ലിഗ്രാമിന്റെ രണ്ടു ഗുളികകൾ) ഒരു തവണ, എട്ടു  വയസ്സിന് മുകളിലുള്ള കുട്ടികൾ- 100 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ഒരു ഡോസ്, എട്ടു  വയസ്സിന്  'ുവയസ്സിനു താഴെയുള്ള കുട്ടികൾ - അസിത്രോമൈസിൻ 250 മില്ലിഗ്രാം ഒരു ഡോസ്, ഗർഭിണികൾ - അമോക്സിസില്ലിൻ 500 മില്ലിഗ്രാം ടാ'റ്റ് മൂന്നു  നേരം വീതം അഞ്ചു ദിവസം. ഈ മരുന്നുകൾ ആരോഗ്യവകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുമ്പോൾ ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുക. കഴിക്കുമ്പോൾ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. കഴിച്ച ഉടനെ കിടക്കരുത്. കൂടുതൽ ദിവസങ്ങളിൽ ചളിവെള്ളത്തിലോ കെട്ടിക്കിടക്കു വെള്ളത്തിലോ ഇറങ്ങേണ്ടിവന്നാൽ ഡോക്‌സിസൈക്ലിൻ ഗുളിക ആഴ്ചയിൽ 200 മില്ലിഗ്രാം വീതം ആറ് ആഴ്ച വരെ പരമാവധി കഴിക്കാം. കുട്ടികൾ അസിത്രോമൈസിൻ ഗുളികകൾ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് കഴിക്കണം. എലിപ്പനി മാരകമാണ്, ആരംഭിത്തിലെ ചികിത്സിക്കണം. സ്വയം ചികിത്സ പാടില്ല. കടുത്ത പനിയും തലവേദനയും വിറയലും ശരീരവേദനയും കണ്ണിന് ചുവപ്പും എലിപ്പനിയുടെ പ്രാരംഭ ലക്ഷണമാകാം. പ്രധാനമായും എലിമൂത്രത്തിൽ നിന്നാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നത്  അതിനാൽ മലിന ജലത്തിൽ മുഖം കഴുകുയോ കുളിക്കുകയോ ചെയ്യരുത്. എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകിപ്പിക്കുന്നത് മരണത്തിനു കാരണമായേക്കും.

കൊതുകു ജന്യ രോഗങ്ങൾ രണ്ടാം ഘട്ടത്തിൽ വരുന്ന  രോഗങ്ങളാണ്. കൊതുകു മുട്ടയിട്ടു  പെരുകുന്നത് ഒഴുവാക്കാൻ വെള്ളക്കെട്ടുകൾ കണ്ടെത്തി നശിപ്പിക്കണം. ഈഡിസ് കൊതുക് ഒരു ടീസ്പൂ വെള്ളത്തിൽ പോലും മുട്ട  ഇടുമെതിനാൽ ഡെങ്കി പനി പടരാൻ രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ച സാധ്യത കൂടുതലാണ്. വീടും പരിസരവും അരിച്ചുപ്പെറുക്കി അല്പം പോലും വെള്ളം കെട്ടിനിൽക്കുില്ലെന്ന് ഉറപ്പ്  വരുത്തണം. ത്വക് രോഗങ്ങൾ തടയാൻ കഴിയുന്നതും തൊലി ഉണക്കി വയ്ക്കാൻ ശ്രദ്ധിക്കണം. വളം കടി പോലുള്ള രോഗങ്ങൾ കണ്ടാൽ കൈകാലുകൾ എപ്പോഴും ഉണക്കി സൂക്ഷിക്കുക. വളം കടിയുളള സ്ഥലങ്ങളിൽ ജെന്ഷന് വയലറ്റ് പുരട്ടുകയോ ആവശ്യമെങ്കിൽ ഡോക്ടറെ കാണിക്കുകയോ ചെയ്യണം.

കടപ്പാട്:cv shibu

3.2
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top