നിസ്സാരമെന്ന് തോന്നി പുരുഷന്മാര് തള്ളിക്കളയുന്ന ശരീരത്തിലുണ്ടാകുന്ന പല മാറ്റങ്ങളും ഗുരുതരമായ രോഗത്തിന്റെ ലക്ഷണങ്ങളാകാം. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ ലക്ഷണങ്ങള്‍ പില്ക്കാലത്തു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ താഴെ പറയുന്ന രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെക്കാണാന്‍ ഒട്ടും വൈകണ്ട.
ലൈംഗികപരമായി ഉണരുമ്ബോഴോ സ്വയം ഭോഗം ചെയ്യുമ്ബോഴോ ഉദ്ധാരണം നടക്കുകയും എന്നാല്‍ പങ്കാളിയുടെ അടുത്ത് ശരിയായ രീതിയിലുള്ള ലൈംഗികശേഷി പ്രകടിപ്പിക്കാനും സാധിക്കുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു സെക്സോളജിസ്റ്റിന്റെ സഹായം തേടുക.
എല്ലാവരേയും ബാധിക്കുന്ന ഒരു പൊതു അവസ്ഥയാണ് മലബന്ധം. എന്നിരുന്നാലും, ചില ആളുകള്‍ക്ക്, മലബന്ധം ദീര്‍ഘകാല വേദനയ്ക്കും അസ്വാരസ്യത്തിനും രക്തസ്രാവത്തിനും കാരണമാകും. മലബന്ധം തടയുന്നതിന് അനുയോജ്യമായ ഭക്ഷണക്രമീകരണമാണ് ആദ്യം വേണ്ടത്. ജീവിതശൈലിയും അതനുസരിച്ച് ക്രമപ്പെടുത്തുക. നാരുകളടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുക, വെള്ളം കുടിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഈ മാറ്റങ്ങള്‍ പിന്തുടര്ന്നിട്ടും മലബന്ധം വീണ്ടും വില്ലനാവുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.
അസിഡിറ്റി ഒട്ടുമിക്ക എല്ലാവരിലും കാണുന്ന ഒരവസ്ഥയാണ്. എന്നാല്‍ ,വളെരയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ അസിഡിറ്റി തുടരുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടണം. ശരിയായ സമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ ഇത് പില്‍ക്കാലാത്ത് അള്‍സര്‍, അന്നനാളത്തിലെ കാന്‍സര്‍ തുടങ്ങിയവയ്ക്ക് കാരണമായേക്കാം.
മൂത്രമൊഴിക്കുമ്ബോഴുള്ള വേദന രക്തസ്രാവം
സാധാരണ രീതിയിലുള്ള മൂത്രവിസര്‍ജ്ജനത്തില്‍ രക്തത്തിന്റെ അംശം കാണാറില്ല. അതിനാല്‍ തന്നെ മൂത്രമൊഴിക്കുന്ന സമയത്ത് രക്തത്തിന്റെ അംശമോ വേദനയോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. മൂത്രശയ അണുബാധ കാരണമോ കിഡ്നിയിലെ അണുബാധ കാരണമോ മൂത്രാശയ കല്ല് കാരണമോ ഒക്കെ ഈ അവസ്ഥ ഉണ്ടാകാം. 50 വയസിനു മുകളിലുള്ളവരില്‍ ഈ അവസ്ഥ ചിലപ്പോള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ വരെ ലക്ഷണമാകാം.
മസില് പിടുത്തം, ഗ്യാസ്, തുടങ്ങി ഹൃദയ സ്തംഭനത്തിന്റെ വരെ ലക്ഷണമാണ് നെഞ്ച് വേദന. നെഞ്ച് വേദന 15 മിനുട്ടിലധികം നീണ്ടു നില്‍ക്കുകയോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയോ ചെയ്താല്‍ ഉടന്‍ തന്നെ തന്നെ ആശുപത്രിയിലെത്തുക.
വൃഷണസഞ്ചിയിലെ മുഴകള്‍ ഇപ്പോഴും കാന്‍സര്‍ ആകാന്‍ സാധ്യത ഇല്ലെങ്കിലും വൃഷണസഞ്ചികളില്‍ വേദനയോ തടിപ്പോ മുഴകളോ കണ്ടാല്‍ ഒട്ടും താമസിക്കാതെ ഡോക്ടറെ കാണുക.
കടപ്പാട്:realnews epaper.