പുരികത്തിനിടയിലെ അകലം പലര്‍ക്കും പലതായിരിക്കും. ചിലരുടെ ഇരു പുരികങ്ങളും തമ്മിലുള്ള അകലം അടുത്തായിരിക്കും, ചിലര്‍ക്ക് അകലം കൂടുതലായിരിക്കും ചിലര്‍ക്കാകട്ടെ കൂട്ടു പുരികങ്ങളായിരിക്കും. പുരികത്തിന്റെ അകലം നോക്കി നമുക്ക് ഒരാളുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. എങ്ങനെ സ്വഭാവവും പുരികവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നിങ്ങള്‍ക്കറിയുമോ! ഫേസ്റീഡിംങ് എക്സ്പര്‍ട്ടുകള്‍ പറയുന്നത് പുരികത്തിന്റെ അകലം നോക്കി ഒരാളുടെ സ്വഭാവത്തെ നമുക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും എന്നാണ്.
നിങ്ങള്‍ ഏത് അളവ് വരെ ചിന്തിക്കും നിങ്ങളുടെ കഴിവുകള്‍ എന്തൊക്കെ നിങ്ങളുടെ സ്വഭാവം ഏതൊക്കെ തരത്തിലാണ് എന്ന കാര്യങ്ങളെല്ലാം നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് പുരികം നോക്കിയാല്‍ തന്നെ ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. പുരികത്തിന്റെ അളവ് വലിപ്പം, നിറം, ആകൃതി എന്നിവ നോക്കിയെല്ലാം ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ പുരികം നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.
അടുപ്പിച്ചുള്ള പുരികങ്ങള്‍
ഇരു പുരികങ്ങളും അടുപ്പിച്ചാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ ബുദ്ധിമാന്മാരായിരിക്കും. മാത്രമല്ല നല്ല സാമര്‍ത്ഥ്യമുള്ളവരും ആയിരിക്കും. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും നെര്‍വ്വസ് ആവുന്ന തരക്കാരും ആയിരിക്കും. ഉത്കണ്ഠയുടെ അളവ് വളരെ കൂടുതലായിരിക്കും എന്നതാണ് മറ്റൊരു കാര്യം. ഏത് കാര്യവും ഉത്കണ്ഠ മൂലം പലപ്പോഴും പാളിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഏത് അവസ്ഥയിലും വളരെയധികം ഉത്കണ്ഠയാണ് ഇവരുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നത്.
അകലം കൂടുതലാണെങ്കില്‍
നിങ്ങളുടെ പുരികങ്ങള്‍ക്കിടയിലെ അകലം കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കുന്നതിനുള്ള കഴിവുണ്ട്. എന്നാല്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഒരു ഭയം നിങ്ങളെ വേട്ടയാടിക്കൊണ്ടേ ഇരിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പം ഗൗരവം കൊടുത്തില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ അല്പം പ്രതിസന്ധിയില്‍ ആക്കുന്നു. പുരികങ്ങള്‍ക്കിടയിലുള്ള അകലം ഒരു കണക്കിന് നല്ലതാണെങ്കിലും ചിലപ്പോഴെങ്കിലും നിങ്ങളില്‍ അപകര്‍ഷതാ ബോധം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
വളഞ്ഞ പുരികങ്ങള്‍
വളഞ്ഞ പുരികങ്ങളാണ് മറ്റൊന്ന്. എല്ലാവര്ക്കും നല്ല വില്ല് പോലെ വളഞ്ഞ പുരികങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. ഇതാണ് പലപ്പോഴും സ്ത്രീകള്‍ക്ക് അഴക് നല്കുന്ന പുരികങ്ങള്‍. എന്നാല്‍ നല്ലതു പോലെ വളഞ്ഞ പുരികങ്ങള്‍ ഉള്ളവര്‍ ഏത് കാര്യത്തിനും പൂര്‍ണത ആഗ്രഹിക്കുന്നവരാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വളരെയധികം ശ്രദ്ധ നല്‍കുന്നവരാണ് ഇവര്‍. സ്വന്തമായി ഒരു കാര്യത്തില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യാന്‍ ഇവര്‍ തയ്യാറാവുന്നു. ഇത്തരം അവസ്ഥകളില്‍ അബദ്ധം പറ്റാതിരിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നു.
നേര്‍രേഖയിലുള്ള പുരികങ്ങള്‍
ഇനി നിങ്ങളുടെ പുരികങ്ങള്‍ നേര്‍രേഖയില്‍ ഉള്ളതാണെങ്കില്‍ നിങ്ങളെ ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ സാധിക്കും എന്നതിന്റെ അടയാളമാണ്. കുടുംബത്തിന് മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്നവരായിരിക്കും ഇവര്‍. ജീവിതത്തിലെ പല പ്രതിസന്ധികളിലും ഇവര്‍ക്ക് താങ്ങായി നില്‍ക്കുന്നത് കുടുംബം തന്നെയായിരിക്കും. സുഹൃത്തുക്കള്‍ക്കും ഇവരുടെ ജീവിതത്തിലുള്ള സ്ഥാനം വളരെ വലുതായിരിക്കും.
കൂട്ടു പുരികം
കൂട്ടുപുരികം ആണെങ്കിലും നിങ്ങള്‍ അല്പം സ്പെഷ്യലായിരിക്കും. കാരണം നല്ലൊരു പെര്‍ഫോര്‍മര്‍ ആയിരിക്കും നിങ്ങള്‍. ഏത് മേഖലയിലും തിളങ്ങുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവുന്നു. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിനുള്ള അവസരവും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും നേട്ടങ്ങളും നിങ്ങളെ തേടിയെത്തുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് അസാധാരണമായ ഒരു കഴിവുണ്ടാവുന്നു എന്നതാണ് മറ്റൊരു കാര്യം. ഇതെല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്.
കടപ്പാട്:boldsky