Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പിരിമുറുക്കം കുറയ്ക്കാന്‍ യോഗ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പിരിമുറുക്കം കുറയ്ക്കാന്‍ യോഗ

ഒരു മീറ്റിംഗ് അല്ലെങ്കില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനൊരുങ്ങുമ്ബോള്‍ നിങ്ങളുടെ ശരീരം നിങ്ങള്‍ അനുഭവിക്കുന്ന പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചേക്കാം.

ഒരു മീറ്റിംഗ് അല്ലെങ്കില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനൊരുങ്ങുമ്ബോള്‍ നിങ്ങളുടെ ശരീരം നിങ്ങള്‍ അനുഭവിക്കുന്ന പിരിമുറുക്കത്തിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചേക്കാം.
ഒരു ചെറിയ തെറ്റുമതി നിങ്ങളുടെ വിവേകം തകര്‍ന്നടിയാന്‍. ശരിയായി ആശയവിനിമയം നടത്തുന്നതിനും നിങ്ങള്‍ക്കു ചുറ്റുമുള്ളവരെ നിങ്ങളുടെ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനും അമിതമായി സമ്മര്‍ദത്തെ അഭിമുഖീകരിക്കേണ്ടിവരും. നിങ്ങളുടെ സംസാരം, ശാരീരിക ചലനങ്ങള്‍, തൊഴില്‍ തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായും സൂക്ഷ്മമായും വിശകലനം ചെയ്യപ്പെടും.
കൂടുതല്‍ സമയമെടുക്കാതെ വളരെ വേഗം പിരിമുറുക്കം ഇല്ലാതാക്കുന്നതിന് ചില ടെക്നിക്കുകളുണ്ട്. പ്രഫഷണലുകള്‍ക്ക് ഉപകാരപ്രദമായ രീതിയാണിത്.
ശ്വാസനിയന്ത്രണം, സ്വയമറിയല്‍, ശാരീരികസ്ഥിതികള്‍ എന്നിവയുള്‍പ്പെടുന്നതാണ് യോഗ. പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള യോഗ ചെയ്യുന്നതിന്, ഒരു വ്യക്തിക്ക് പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുകയോ കസേരയില്‍ നിന്ന് എഴുന്നേല്‍കുക പോലുമോ വേണ്ടിവരില്ല.
ഏതാനും മിനിറ്റ് നേരം നിങ്ങള്‍ വര്‍ത്തമാനകാലത്തിലാവുക, മുന്നിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചിന്തകള്‍ ഒഴിവാക്കുക. ഏതാനും സ്ട്രെച്ചുകളിലൂടെ ആരംഭിക്കാം;
ഓഫീസീല്‍ വെള്ളം സൂക്ഷിച്ചിരിക്കുന്ന സ്ഥലം വരെ നടക്കുക. ഈയവസരത്തില്‍, ചുമലുകളും കൈകളും അയച്ചുവിടുകയും ശരീരം ചെറുതായി ഉലയ്ക്കുകയും ചെയ്യാം. ഇത് പിരിമുറുക്കമുള്ള മസിലുകള്‍ക്ക് അയവ് നല്‍കാന്‍ സഹായിക്കും.
ഒരു പേനയോ മറ്റെന്തിങ്കിലും വസ്തുക്കളോ നിലത്തുനിന്ന് കുനിഞ്ഞെടുക്കുക. കുനിയുമ്ബോള്‍ കാല്‍മുട്ടുകള്‍ മടങ്ങാതെ നോക്കുക.
കസേരയില്‍ ഇരുന്നുകൊണ്ടും ഇത് ചെയ്യാന്‍ സാധിക്കും. കുനിഞ്ഞ് കാല്‍വണ്ണയില്‍ സ്പര്‍ശിക്കുക. കഴിയുമെങ്കില്‍, ഏതാനും സെക്കന്റ് ഈ നിലയില്‍ തുടരുക.
കൈകള്‍ തലയ്ക് മുകളില്‍ ഉയര്‍ത്തിപ്പിടിക്കുക. കൈവിരലുകള്‍ പരസ്പരം കോര്‍ത്തുപിടിച്ച നിലയിലായിരിക്കണം. കൈപ്പത്തികള്‍ മുകളിലേക്ക് അഭിമുഖമായിരിക്കണം. ഇനി കഴിവതും നന്നായി സ്ട്രെച്ചു ചെയ്യുക.
ഇനി ലളിതമായ ചില റിലാക്സേഷന്‍ ടെക്നിക്കുകള്‍ ചെയ്യാം (Now let us perform simple relaxation techniques);
ശാന്തതയാണ് ഇവിടെ അത്യാവശ്യം. ശാന്തമായ സ്ഥലം തെരഞ്ഞെടുക്കുക. ഒരു ക്യാബിന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ വാതില്‍ അടച്ചിടുക.
കമ്ബ്യൂട്ടര്‍ സ്ക്രീന്‍ ഓഫ് ചെയ്യുക, ഫോണ്‍ സൈലന്റ് മോഡിലാക്കുക.
നിവര്‍ന്ന് ഇരിക്കുക. നട്ടെല്ല് നിവര്‍ന്നും താടി ഉയര്‍ത്തിയും
കണ്ണുകള്‍ അടയ്ക്കുക.
ആഴത്തില്‍ ശ്വാസമെടുക്കുകയും സാവധാനത്തില്‍ ശ്വാസം പുറത്തേക്കു വിടുകയും ചെയ്യുക. ശ്വാസം പുറത്തേക്കു വിടുന്നതിന് കൂടുതല്‍ സമയമെടുക്കണം. ഇത് ഒരു തവണ കൂടി ആവര്‍ത്തിക്കുക.
ശ്വാസം ഉള്ളിലേക്കെടുക്കുകയും 1.2.3.4 എന്നിങ്ങനെ എണ്ണുകയും ചെയ്യുക
ശ്വാസം പിടിച്ചുനിര്‍ത്തുകയും 1.2.3.4 എന്നിങ്ങനെ എണ്ണുകയും ചെയ്യുക
ശ്വാസം പുറത്തേക്കുവിടുകയും 1.2.3.4 എന്നിങ്ങനെ എണ്ണുകയും ചെയ്യുക
നിങ്ങള്‍ക്ക് സുഖപ്രദമായ രീതിയില്‍ വേണം ഇത് ചെയ്യേണ്ടത്.
കുറഞ്ഞത് എട്ട് തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക. എത്രത്തോളം സാവധാനത്തില്‍ ശ്വാസോച്ഛ്വാസം നടത്തുന്നോ അത്രത്തോളം നിങ്ങള്‍ക്ക് ശാന്തത കൈവരിക്കാന്‍ സാധിക്കും.
സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം നടത്തുക. ഈ സമയത്ത് ശ്വാസഗതിയില്‍ ശ്രദ്ധിക്കുക. അതായത്, ശ്വാസം ഉള്ളിലെക്ക് പോകുന്നതും ശ്വാസകോശത്തില്‍ നിറയുന്നതും തിരിച്ച്‌ പുറത്തേക്ക് പോകുന്നതും.
ചുറ്റുപാടുകളെക്കുറിച്ച്‌ അവബോധമുണ്ടാക്കുക.
ഈ അനുഗൃഹീതമായ അവസ്ഥയില്‍ അഞ്ച് മിനിറ്റ് നേരമെങ്കിലും തുടരുക
ഇനി നിങ്ങള്‍ക്ക് സമചിത്തതയോടെ ഇന്റര്‍വ്യൂ/മീറ്റിംഗില്‍ പങ്കെടുക്കാം.
നിങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തില്‍ യോഗ അതേപടി പകര്‍ത്തുകയും പിന്തുടരുകയും ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായിരിക്കും. അതിനാല്‍ , അതിനു സാധിക്കുന്നതു വരെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകള്‍ അനായാസം പിന്തുടരാന്‍ സാധിക്കും.
കടപ്പാട്:modasta
2.77777777778
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top